ബാഴ്സലോണ: അഭ്യൂഹങ്ങൾക്ക് വിരാമമായി, സൂപ്പർ താരം ലയണൽ മെസി ബാഴ്സലോണയിൽ തന്നെ തുടരും. ക്ലബുമായുള്ള കരാർ 2021 വരെ ദീർഘിപ്പിക്കാൻ തീരുമാനമായി. 13 ാം വയസിൽ ബാഴ്സയുടെ കുപ്പായമണിഞ്ഞ് കാൽപ്പന്തിന്റെ ആരവങ്ങളിലേക്ക് കാലൂന്നിയ അർജന്റീന താരം 30 ാം വയസിൽ ക്ലബ് വിടുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും ഇതിനെയെല്ലാം ഡ്രിബിൾ ചെയ്ത് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ഉടൻതന്നെ മെസി കരാറിൽ ഒപ്പുവയ്ക്കുമെന്ന് ക്ലബ് അധികൃതർ അറിയിച്ചു. ഫുട്ബോൾ ചരിത്രത്തിലെ മികച്ച കളിക്കാരിലൊരാളാണ് മെസി. അദ്ദേഹവുമായുള്ള കരാർ ദീർഘിപ്പിക്കാനായതിൽ വളരെ സന്തോഷമുണ്ടെന്ന് ക്ലബ് അറിയിച്ചു. 300 മില്യൺ യൂറോയുടെ കരാറാണ് താരവുമായി ക്ലബ് നടത്തിയതെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മെസി ഇതുവരെ ബാഴ്സയ്ക്കായി 583 മത്സരങ്ങളിൽനിന്ന് 507 ഗോളുകളാണ് അടിച്ചുകൂട്ടിയത്.
Read MoreCategory: Sports
വിംബിൾഡൺ: മുറെ മൂന്നാം റൗണ്ടിൽ
ലണ്ടൻ: ബ്രിട്ടന്റെ ആൻഡി മുറെ വിംബിൾഡൺ മൂന്നാം റൗണ്ടിൽ കടന്നു. ജർമനിയുടെ ഡസ്റ്റിൻ ബ്രൗണിനെ പരാജയപ്പെടുത്തിയാണ് മുറെ മൂന്നാം റൗണ്ടിലേക്ക് കടന്നത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു മുറെയുടെ വിജയം. സ്കോർ: 6-3, 6-2, 6-2. ബ്രിട്ടന്റെ ജൊഹാന കോണ്ടയും മൂന്നാം റൗണ്ടിൽ കടന്നു. ക്രൊയേഷ്യയുടെ ഡോന വെക്കിക്നെ പരാജയപ്പെടുത്തിയാണ് ജൊഹാന മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. മൂന്നു മണിക്കൂറും 10 മിനിറ്റും നീണ്ടു നിന്ന ശക്തമായ പോരാട്ടത്തിനൊടുവിലാണ് ജൊഹാന എതിരാളിയെ മറികടന്നത്. സ്കോർ: 7-6 (7-4), 4-6, 10-8.
Read Moreവനിതാ ലോകകപ്പ്: ഇന്ത്യക്ക് തുടർച്ചയായ നാലാം ജയം
ഡെർബി: വനിതാ ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ നാലാം ജയം. ശ്രീലങ്കയെ ഇന്ത്യ 16 റൺസിന് പരാജയപ്പെടുത്തി. ഇന്ത്യ ഉയർത്തിയ 232 രൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 216 റൺസിന് പോരാട്ടം അവസാനിപ്പിച്ചു. സ്കോർ: ഇന്ത്യ- 232/8 (50 ov), ശ്രീലങ്ക- 216/7 (50.0 ov). ജയത്തോടെ ഇന്ത്യ സെമിഫൈനലിലേക്ക് ഒരുപടികൂടി അടുത്തു. വനിതാ ക്രിക്കറ്റിൽ ശ്രീലങ്കയോട് പരാജയപ്പെട്ടിട്ടില്ലെന്ന ചരിത്രം തിരുത്താൻ ഉപഭൂഖണ്ഡക്കാരെ ഇന്ത്യൻ പെൺകുട്ടികൾ അനുവദിച്ചില്ല. പത്തോവറിൽ 23 റൺസ് മാത്രം വഴങ്ങി രണ്ടു മുൻനിര വിക്കറ്റുകൾ പിഴുത പൂനം യാദവാണ് ശ്രീലങ്കയെ വരിഞ്ഞുമുറുക്കി ഇന്ത്യക്ക് വിജയമൊരുക്കിയത്. ഓപ്പണർ നിപുനി ഹൻസിക (29), ലങ്കയുടെ അപകടകാരിയായ ചമാരി അട്ടപ്പട്ടു (25) എന്നിവരെയാണ് പൂനം മടക്കിയയച്ചത്. ജുലാൻ ഗോസാമിയും രണ്ടു വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. വിശ്വസ്ത ഓപ്പണർമാർ പുനം…
Read Moreദേശീയ യൂത്ത് ബാസ്കറ്റ്: കേരള ടീമുകൾ ക്വാർട്ടറിൽ
ഹൈദരാബാദ്: മുപ്പത്തിനാലാമത് ദേശീയ യൂത്ത് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരളത്തിന്റെ ആണ്-പെണ് ടീമുകൾ ക്വാർട്ടറിൽ. ഗ്രൂപ്പ് എയിൽ കേരളത്തിന്റെ ആണ്കുട്ടികൾ തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കിയാണ് നോക്കൗട്ടിൽ എത്തിയിരിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ അവർ കർണാടകയെ 75-45നു കീഴടക്കി. രാജസ്ഥാനുമായാണ് കേരളത്തിന്റെ അടുത്ത മത്സരം. ഇതിൽ ജയിക്കുന്നവർ ഗ്രൂപ്പ് ചാന്പ്യന്മാരാകും.
Read Moreവിംബിൾഡൺ: ഫെഡററും ജോക്കോവിച്ചും മുന്നോട്ട്
ലണ്ടൻ: റോജർ ഫെഡററും നൊവാക് ജോക്കോവിച്ചും വിംബിൾഡൺ രണ്ടാം റൗണ്ടിൽ കടന്നു. എതിരാളികൾ മത്സരം പൂർത്തിയാവുന്നതിനു മുന്നെ പിൻവാങ്ങിയതിനാൽ അനായാസമായാണ് ഇരുവരും രണ്ടാം റൗണ്ടിലേക്ക് കടന്നത്. യുക്രൈന്റെ അലക്സാണ്ടർ ദോൽഗോപൊലോവിനെയാണ് മൂന്നാം സീഡ് ഫെഡറർ മറികടന്നത്. മത്സരം 6-3, 3-0 എന്ന നിലയിൽ എത്തിയപ്പോൾ കാലിന് പരിക്കേറ്റ് യുക്രൈൻ താരം പിൻവാങ്ങി. ഫെഡററുടെ വിംബിൾഡണിലെ 85 ാം വിജയമാണിത്. ഓപ്പൺ എറയിലെ റിക്കാർഡ് ഇതോടെ ഫെഡറർ മറികടന്നു. ജിമ്മി കോർണറുടെ 84 മത്സരവിജയമെന്ന റിക്കാർഡാണ് 35 കാരനായ ഫെഡറർക്കുമുന്നിൽ വഴിമാറിയത്. ബോറിസ് ബെക്കറും (71) പീറ്റ് സാംപ്രാസുമാണ് (63) ഇവർക്ക് പിന്നിലുള്ളത്. മാർട്ടിൻ ക്ലിസാനെയാണ് ജോക്കോവിച്ച് മറികടന്നത്. മത്സരം 40 മിനിറ്റ് മാത്രമാണ് നടന്നത്. 6-2, 2-0 എന്ന സ്കോറിൽ മാർട്ടിൻ കാൽക്കുഴയ്ക്ക് പരിക്കേറ്റ് പിൻമാറി.
Read Moreസംസ്ഥാന സ്കൂൾ അത്ലറ്റിക് മീറ്റ് ഒക്ടോബർ 13 മുതൽ 16 വരെ
തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്കൂൾ അത്ലറ്റിക് മീറ്റ് ഒക്ടോബർ 13 മുതൽ 16 വരെ തീയതികളിൽ നടക്കും. വേദി സംബന്ധിച്ച തീരുമാനം ബുധനാഴ്ചയുണ്ടാകും. പാലായിൽ മത്സരം നടക്കാനാണ് സാധ്യത. മീറ്റ് നടത്തുന്നതിനായി പാലായിലെ സിന്തറ്റിക് ട്രാക്ക് വിദഗ്ധ സമിതി ബുധനാഴ്ച പരിശോധിക്കും. ട്രാക്ക് തൃപ്തികരമാണെങ്കിൽ മത്സരം പാലായിൽ നടക്കും. അല്ലെങ്കിൽ തിരുവനന്തപുരമായിരിക്കും വേദി. ഈ വർഷം യോഗ മത്സര ഇനമായി ഉൾപ്പെടുത്തും. സംസ്ഥാന സ്കൂൾ ഗെയിംസ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗമാണ് സ്കൂൾതല കായികമത്സരങ്ങളുടെ കലണ്ടറിനു രൂപം നൽകിയത്.
Read Moreഇന്ത്യൻ കോച്ച് വിവാദം: കോഹ്ലിക്ക് വാട്മോറിന്റെ പിന്തുണ
ചെന്നൈ: ഇന്ത്യൻ കോച്ച് വിവാദത്തിൽ ടീം ഇന്ത്യ നായകൻ വിരാട് കോഹ്ലിക്ക് പിന്തുണയുമായി ഡേവ് വാട്മോർ. പരിശീലകനെ തെരഞ്ഞെടുക്കുമ്പോൾ നായകൻ അഭിപ്രായം പറയുന്നതിൽ തെറ്റില്ലെന്ന് വാട്മോർ പറഞ്ഞു. രവിശാസ്ത്രി ഇന്ത്യൻ കോച്ചാകാൻ അനുയോജ്യനാണെന്നും വാട്മോർ കൂട്ടിച്ചേർത്തു. ക്രിക്കറ്റിൽ പരിശീലകനല്ല അവസാന വാക്കെന്നും പരിശീലകൻ ഹെഡ്മാസ്റ്ററെ പോലെ പെരുമാറേണ്ട കാര്യമില്ലെന്നും വാട്മോർ പറഞ്ഞു. 2008ൽ കോഹ്ലിയുടെ നേതൃത്വത്തിൽ അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ചത് വാട്മോർ ആയിരുന്നു. ജൂലൈ 10ന് ഇന്ത്യൻ കോച്ചിനെ തെരഞ്ഞെടുക്കാനിരിക്കെയാണ് വാട്മോറിന്റെ പ്രതികരണം.
Read Moreജിങ്കാനെ വേണ്ട; വിനീതിനെ നിലനിർത്തി ബ്ലാസ്റ്റേഴ്സ്
കൊച്ചി: ആരാധകരുടെ ഇഷ്ടതാരമായ സന്ദേശ് ജിങ്കാനെ നിലനിർത്താതെ കേരള ബ്ലാസ്റ്റേഴ്സ്. ജിങ്കാൻ, മലയാളി താരം റിനോ ആന്റോ എന്നിവരെ ഒഴിവാക്കി മധ്യനിരതാരം മെഹതാബ് ഹുസൈനെയും മലയാളി സ്ട്രൈക്കർ സി.കെ.വിനീതിനെയും ബ്ലാസ്റ്റേഴ്സ് വരുന്ന സീസണിലേക്ക് നിലനിർത്തി. ജിങ്കാനെ ടീം മാനേജ്മെന്റ് നിലനിർത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. വരുന്ന പ്ലെയർ ഡ്രാഫ്റ്റിലൂടെ ജിങ്കാനെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമിക്കുമെന്നും റിപ്പോർട്ടുണ്ട്. ടീമിന്റെ അസിസ്റ്റന്റ് കോച്ചായിരുന്ന ഇഷ്ഫാഖ് അഹമ്മദ് കൂടുമാറിയതോടെയാണ് 40 വയസുകാരനായ മെഹതാബിനെ ബ്ലാസ്റ്റേഴ് നിലനിർത്തിയത്. ഇഷ്ഫാഖിന്റെ റോളിൽ ഇനി മുൻ ഇന്ത്യൻ താരം കൂടിയായ മെഹ്താബ് എത്തുമെന്നാണ് കണക്കൂകൂട്ടൽ. ഈസ്റ്റ് ബംഗാളിന് വേണ്ടി ദീർഘകാലം ബൂട്ടണിഞ്ഞിട്ടുള്ള മെഹതാബ് വഴി കൂടുതൽ ഇന്ത്യൻ താരങ്ങളെ ടീമിലെത്തിക്കാമെന്നും ബ്ലാസ്റ്റേഴ്സ് കണക്കുകൂട്ടുന്നുണ്ട്.
Read Moreവനിതാ ലോകകപ്പ്: പാക്കിസ്ഥാനെ ചുരുട്ടിക്കെട്ടി ഇന്ത്യ
ഡെർബി: വനിതാ ലോകകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെ ചുരുട്ടിക്കെട്ടി ഇന്ത്യ. അഞ്ച് പാക് വിക്കറ്റുകൾ കൊഴിച്ചിട്ട എക്ത ബിഷ്തിന്റെ മാന്ത്രിക വിരലുകൾ ഇന്ത്യക്ക് 95 റൺസ് വിജയമൊരുക്കി. ഇന്ത്യ ഉയർത്തിയ 169 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 38.1 ഓവറിൽ 74 റൺസിന് പുറത്തായി. സ്കോർ: ഇന്ത്യ-169/9 (50 ov),പാക്കിസ്ഥാൻ-74 (38.1 ov). 10 ഓവറിൽ 18 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ബിഷ്താണ് ഇന്ത്യക്ക് ഗംഭീര വിജയമൊരുക്കിയത്. മൂന്നു പേരെ സംപൂജ്യരാക്കിയാണ് ബിഷ്ത് പറഞ്ഞയട്ടത്. ഓപ്പണർ പുനം റൗത്തിന്റെയും (47) വിക്കറ്റ് കീപ്പർ സുഷ്മ വർമയുടെ (33) ബാറ്റിംഗാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ നൽകിയത്. ഇവരെ കൂടാതെ ദീപ്തി ശർമയും (28) ഭേദപ്പെട്ട പ്രകടനം നടത്തി. ഇന്ത്യൻ ക്യാപ്റ്റൻ മിഥാലി രാജിനെ (8) ഉൾപ്പെടെ നാലു വിക്കറ്റ് വീഴ്ത്തിയ നാഷ്ര സന്ധുവാണ് പാക്കിസ്ഥാന് ചെറിയ…
Read Moreകോണ്ഫെഡറേഷൻസ് കപ്പ്: പോർച്ചുഗൽ മൂന്നാമത്
മോസ്കോ: കോണ്ഫെഡറേഷൻസ് കപ്പ് ഫുട്ബോളിൽ മൂന്നാം സ്ഥാനക്കാർക്കുവേണ്ടിയുള്ള മത്സരത്തിൽ പോർച്ചുഗലിനു ജയം. കോണ്കാകാഫ് ജേതാക്കളായ മെക്സിക്കോയെ അധികസമയത്തേക്കു നീണ്ട പോരാട്ടത്തിൽ 2-1നു കീഴടക്കിയാണ് യൂറോ ചാമ്പ്യൻമാരായ പറങ്കിപ്പട മൂന്നാം സ്ഥാനം നേടിയത്. നിശ്ചിത സമയത്ത് 1-1 സമനില പാലിച്ചതോടെയാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്. കയ്യാങ്കളിയുടെ വക്കത്തെത്തിയ മത്സരത്തിൽ റഫറിക്ക് രണ്ട് ചുവപ്പ് കാർഡ് പുറത്തെടുക്കേണ്ടിവന്നു. അധിക സമയത്തായിരുന്നു രണ്ട് ചുവപ്പുകാർഡും റഫറി പ്രയോഗിച്ചത്. ഒരു ഗോളിനു പിന്നിൽനിന്നശേഷമായിരുന്നു പോർച്ചുഗലിന്റെ ജയം. 54-ാം മിനിറ്റിൽ ലൂയിസ് നെറ്റോയുടെ സെൽഫ് ഗോളിൽ പിന്നിലായ പറങ്കിപ്പടയുടെ രക്ഷകനായി ഇഞ്ചുറി ടൈമിന്റെ ആദ്യമിനിറ്റിൽ പെപെ അവതരിച്ചു. പെപെയുടെ ഇഞ്ചുറിടൈമിലെ ഗോളിലൂടെ മത്സരം 1-1ൽ ആയതോടെ വിധിനിർണയം അധികസമയത്തേക്ക് നീണ്ടു. 103-ാം മിനിറ്റിൽ മിഗ്വേൽ ലെയൂണ് ബോക്സിനുള്ളിൽ പന്ത് കൈകാര്യം ചെയ്തതിനെത്തുടർന്ന് പോർച്ചുഗലിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത റിക്കാർഡോ ഖ്വർസെമ…
Read More