ക​ടി​ക്കാ​ൻ പാ​ഞ്ഞ​ടു​ത്ത പാ​മ്പി​നെ ച​വി​ട്ടി​ക്കൂ​ട്ടി യു​വാ​വ്; ദൃശ്യങ്ങള്‍ പുറത്ത്‌

ത​നി​ക്കു നേ​രെ പാ​ഞ്ഞ​ടു​ത്ത പാ​മ്പി​നെ ച​വി​ട്ടി കൂ​ട്ടി കൈ​പ്പി​ടി​യി​ലൊ​തു​ക്കി യു​വാ​വ്. വ​ട​ക്ക​ൻ താ​യ്ല​ൻ​ഡി​ലാ​ണ് സം​ഭ​വം. ഒ​രു പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. സ​മീ​പ​മു​ള്ള തു​റ​ന്നി​ട്ട വാ​തി​ലി​ലൂ​ടെ പാ​മ്പ് അ​ക​ത്തേ​ക്ക് ഇ​ഴ​ഞ്ഞെ​ത്തി​യ​ത് ഇ​ദ്ദേ​ഹം ശ്ര​ദ്ധി​ച്ചി​ല്ല.

പാ​മ്പ് ക​ടി​ക്കു​വാ​നാ​യി പ​ത്തി വി​രി​ച്ചു നി​ന്ന​പ്പോ​ഴാ​ണ് ഇ​ദ്ദേ​ഹം പാ​മ്പി​നെ കാ​ണു​ന്ന​ത്. എ​ന്നാ​ൽ പാ​മ്പി​നെ ക​ണ്ട് സം​യ​മ​നം ന​ഷ്ട​പ്പെ​ടാ​തി​രു​ന്ന ഇ​യാ​ൾ പാ​മ്പി​നെ ച​വി​ട്ടി കൂ​ട്ടു​ക​യാ​യി​രു​ന്നു. മാ​ത്ര​മ​ല്ല അ​ന​ങ്ങാ​ൻ പോ​ലും അ​നു​വ​ദി​ക്കാ​തെ ച​വി​ട്ടി പി​ടി​ച്ച പാ​മ്പി​നെ ഇ​ദ്ദേ​ഹം കൈ​കൊ​ണ്ട് എ​ടു​ത്ത് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ച്ചു.

എ​ന്നാ​ൽ പാ​മ്പി​നെ ക​ണ്ട് ഭ​യ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ അ​തി​നെ പു​റ​ത്ത് കൊ​ണ്ടു​പോ​കു​വാ​ൻ ഇ​ദ്ദേ​ഹ​ത്തോ​ടെ ആ​ജ്ഞാ​പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​തെ​ല്ലാം ത​മാ​ശ​യാ​യി തോ​ന്നി​യ യു​വാ​വ് പാ​മ്പു​മാ​യി പു​റ​ത്തേ​ക്ക് പോ​കു​ക​യും ചെ​യ്തു.

പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​സി​ടി​വി കാ​മ​റ​യി​ലാ​ണ് ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.

Related posts