അണ്ടർ17 ലോകകപ്പ്: കലൂർ സ്റ്റേഡിയത്തിലെ ഒരുക്കങ്ങളിൽ ടീമുകൾക്ക് സംതൃപ്തി

കൊച്ചി: ഫിഫ അണ്ടർ17 ലോകകപ്പിനു മുന്നോടിയായി കലൂർ സ്റ്റേഡിയത്തിലെ ഒരുക്കങ്ങൾ വിലയിരുത്താനെത്തിയ ബ്രസീൽ, സ്പെയിൻ, നൈജർ തുടങ്ങിയ ടീമുകളുടെ അധികൃതർ സംതൃപ്തി രേഖപ്പെടുത്തി. ടീമുകളുടെ പരിശീലകരും മാനേജർമാരും സ്റ്റേഡിയത്തിൽ പരിശോധനകൾ നടത്തിയ ശേഷമാണ് സംതൃപ്തി രേഖപ്പെടുത്തിയത്. പരിശീലന വേദികളായ മഹാരാജാസ് സ്റ്റേഡിയം, പനന്പിള്ളി നഗർ സ്കൂൾ ഗ്രൗണ്ട് തുടങ്ങിയ സ്ഥലങ്ങളും സംഘം സന്ദർശിച്ചു സംതൃപ്തി രേഖപ്പെടുത്തിയെന്നു നോഡൽ ഓഫീസർ മുഹമ്മദ് ഹനീഷ് പറഞ്ഞു. ബ്ര​സീ​ല്‍, സ്‌​പെ​യി​ന്‍ എ​ന്നി​വ​ര്‍ ഉ​ള്‍പ്പെ​ടു​ന്ന ഗ്രൂ​പ്പ് ഡി​യു​ടെ മ​ല്‍സ​ര​ങ്ങ​ള്‍ക്ക് കൊ​ച്ചി ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു സ്‌​റ്റേ​ഡി​യം വേ​ദി​യാ​കുന്നത്. ബ്ര​സീ​ല്‍​സ്‌​പെ​യി​ന്‍ പോ​രാ​ട്ട​ത്തോ​ടെ​യാ​ണ് കൊ​ച്ചി​യി​ലെ മ​ത്സ​ര​ങ്ങ​ള്‍ക്ക് തു​ട​ക്ക​മാ​കു​ന്ന​ത്.

Read More

കരുത്തറിയിച്ച് കരീബിയൻ പട; ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി

ജ​മൈ​ക്ക: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ട്വ​ന്‍റി 20 മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് നാണംകെട്ട തോൽവി. ഒൻപതു വിക്കറ്റിനാണ് വിൻഡീസ് ഇന്ത്യയെ കശക്കിയെറിഞ്ഞത്. ഇന്ത്യ ഉയർത്തിയ 190 എന്ന മികച്ച സ്കോർ 18.3 ഓവറിൽ ലക്ഷ്യം മറികടന്നു. 62 പന്തിൽ 125 റൺസെടുത്ത് പുറത്താകാതെ നിന്ന ഇവാൻ ലൂയിസിന്‍റെ മിന്നും പ്രകടനമാണ് വിൻഡീസിന് തിളക്കമാർന്ന വിജയം സമ്മാനിച്ചത്. മർഡലോൺ സാമുവൽസ് 36 റൺസുമായി ലൂയിസിന് മികച്ച പിന്തുണ നൽകി. മത്സരം പുരോഗമിക്കവെ ലൂയിസിന്‍റെ ബാറ്റിംഗിനെ കമന്‍റേറ്റർ വിശേഷിപ്പിച്ചത് “ബ്രൂട്ടൽ ബാറ്റിംഗ്’ എന്നായിരുന്നു. അത്രമേൽ മാരകമായിരുന്നു ആ ബാറ്റിംഗ്. കാണേണ്ട കാഴ്ചയായിരുന്നു അത്. കുട്ടിക്രിക്കറ്റിലെ ബാറ്റിംഗിന്‍റെ മുഴുവൻ വന്യതയും പുറത്തെടുത്താണ് ലൂയിസ് ഇന്ത്യൻ ബൗളർമാർക്കുമേൽ താണ്ഡവമാടിയത്. ഭുവനേശ്വർ കുമാറും അശ്വിനും ഷമിയുമടങ്ങുന്ന ബോളിംഗ് നിരയെ നിലംതൊടാൻ അനുവദിച്ചില്ല ലൂയിസ്. 12 തവണയാണ് ആ ബാറ്റിൽ നിന്ന് പന്ത് കാണികളുടെ ഇടയിലേക്ക് പറന്നത്. ആറു…

Read More

സൂപ്പര്‍താരം റോബി കീനിനെ സ്വന്തമാക്കാന്‍ ബ്ലാസ്‌റ്റേഴ്‌സും കോല്‍ക്കത്തയും, ഇന്ത്യയിലേക്ക് ഇത്തവണ വരുമെന്നുറപ്പിച്ച് ഐറിഷ് സൂപ്പര്‍ താരം, ആര്‍ക്കൊപ്പമെന്നറിയാന്‍ കാത്തിരിക്കണം

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കേരളത്തിന്റെ സ്വന്തം കേരള ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണ രണ്ടും കല്പിച്ചാണ്. സീസണ്‍ പ്രഖ്യാപിക്കും മുമ്പേ വമ്പന്‍ താരങ്ങളെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള ഒരുക്കത്തിലാണവര്‍. അയര്‍ലന്‍ഡ് ഇതിഹാസം റോബി കീനിനെയാണ് ടീം ലക്ഷ്യമിട്ടിരിക്കുന്നത്. മാര്‍ക്കീ താരമെന്ന രീതി ഇല്ലാതായെങ്കിലും ഏറെ ആരാധകരുള്ള താരമാണ് കീന്‍. അതേസമയം അത്‌ലറ്റിക്കോ കോല്‍ക്കത്തയും കീനിനു പിന്നാലെയുണ്ട്. ടെഡി ഷെറിങ് പുതിയ കോച്ചായി ചുമതല ഏറ്റെടുത്തത് പിന്നാലെയാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ താരമായിരുന്നു റോബി കീനെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ സീസണില്‍ മേജര്‍ സോക്കര്‍ ലീഗില്‍ എല്‍ എ ഗാലക്‌സിക്ക് വേണ്ടി ബൂട്ട് കെട്ടിയ താരം എന്നാല്‍ ഇതുവരെ കരാര്‍ പുതുക്കിട്ടില്ല. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് ചേക്കേറാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍താരം ഗ്രഹാം സ്റ്റാക്കാണ് കൊച്ചി ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിയിലേക്ക് മടങ്ങിയെത്താനുള്ള ആഗ്രഹം തുറന്ന് പറഞ്ഞിട്ടുണ്ട്.…

Read More

മെസിയുടെ നന്മ! വിവാഹത്തിന് ബാക്കിയായ ഭക്ഷണം ദരിദ്രര്‍ക്ക് നല്കാന്‍ ഫുഡ് ബാങ്കിനെ ഏല്പിച്ച് സൂപ്പര്‍താരം, വന്നവഴി മറക്കാത്ത ഫുട്‌ബോള്‍ ഇതിഹാസത്തെ സ്തുതിച്ച് ലോകം

ലയണല്‍ മെസി ഫുട്‌ബോള്‍ മൈതാനത്ത് മാന്ത്രികനാണ്. എന്നാല്‍ കാരുണ്യത്തിലും താന്‍ വലിയവനാണ് സൂപ്പര്‍താരം ഒരിക്കല്‍ക്കൂടി തെളിയിച്ചു. തന്റെ വിവാഹത്തിനൊരുക്കിയ ഭക്ഷണങ്ങള്‍ ബാക്കിയായപ്പോള്‍ ചേരിയിലെ പാവപ്പെട്ടവരുടെ വിശപ്പകറ്റുന്ന സംഘടനയ്ക്ക് എത്തിച്ചുകൊടുത്തു മെസി. ബാക്കിയാകുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ റൊസാരിയോ നഗരത്തിലെ ഫുഡ് ബാങ്കിന് നല്‍കുന്ന വിധത്തിലാണ് വിവാഹ സല്‍ക്കാരത്തിനുള്ള ഒരുക്കങ്ങള്‍ക്ക് മെസി നിര്‍ദേശം നല്‍കിയതെന്നും താരത്തിന്റെ താല്‍പര്യം പോലെ അവയെല്ലാം തങ്ങള്‍ ഏറ്റെടുത്തതായും റൊസാരിയോ ഫുഡ് ബാങ്ക് ഡയറക്ടര്‍ പാബ്ലോ അല്‍ഗ്രെയ്ന്‍ പറഞ്ഞു. അര്‍ജന്റീനയില്‍ ‘നൂറ്റാണ്ടിന്റെ വിവാഹം’ എന്നു വിശേഷിപ്പിക്കപ്പെട്ട മെസി -ആന്റോനെല്ല വിവാഹത്തെ തുടര്‍ന്ന് ധാരാളം ഭക്ഷണ പാനീയങ്ങള്‍ ബാക്കിയായിട്ടുണ്ടെന്നും ഇത് എത്രയെന്ന് തിട്ടപ്പെടുത്തിയിട്ടില്ലെന്നും അല്‍ഗ്രെയ്ന്‍ പറഞ്ഞു. ഭക്ഷണം നേരെ ഞങ്ങളുടെ സ്‌റ്റോറുകളിലേക്ക് എത്തുകയും ഞങ്ങള്‍ അതിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. അത് എത്രയുണ്ടെന്ന് അറിവായിട്ടില്ല. സോഫ്റ്റ് ഡ്രിങ്കുകളും സ്‌നാക്ക്‌സുകളും മാത്രമേ സ്വീകരിക്കൂ എന്ന് സംഘാടകരെ നേരത്തെ തന്നെ…

Read More

വിം​ബി​ൾ​ഡ​ൺ; ന​ദാ​ലും ഹാ​ല​പും വീ​ന​സും പ്രീ​ക്വാ​ർ​ട്ട​റി​ൽ

ല​ണ്ട​ൻ: സ്പാ​നി​ഷ് താ​രം റാ​ഫേ​ൽ ന​ദാ​ൽ വിം​ബി​ൾ​ഡ​ൺ പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. റ​ഷ്യ​യു​ടെ ക​രെ​ൻ ഖ​ച​നോ​വ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ന​ദാ​ൽ അ​വ​സാ​ന 16 ൽ ​ഇ​ടം​പി​ടി​ച്ച​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു വി​ജ​യം. ആ​ദ്യ സെ​റ്റ് 21 മി​നി​റ്റു​ക​ൾ​കൊ​ണ്ട് സ്വ​ന്ത​മാ​ക്കി​യ ന​ദാ​ലി​ന് അ​വ​സാ​ന ര​ണ്ടു സെ​റ്റു​ക​ളിലും ക​ടു​ത്ത പോ​രാ​ട്ട​മാ​ണ് നേ​രി​ടേ​ണ്ടി​വ​ന്ന​ത്. മൂ​ന്നാം സെ​റ്റ് ടൈ​ബ്രേ​ക്ക​റി​ലാ​ണ് ന​ദാ​ൽ സ്വ​ന്ത​മാ​ക്കി​യ​ത്. സ്കോ​ർ: 6-1, 6-4, 7-6 (7-3). വ​നി​താ വി​ഭാ​ഗ​ത്തി​ൽ സി​മോ​ണ ഹാ​ല​പ്പും ബ്രി​ട്ട​ന്‍റെ ജൊ​ഹാ​ന കോ​ണ്ട​യും അ​വ​സാ​ന 16 ൽ ​ക​ട​ന്നു. ചൈ​ന​യു​ടെ പെം​ഗ് ഷു​വാ​യി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഹാ​ല​പ്പ് പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ച​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് ചൈ​നീ​സ് താ​ര​ത്തെ ഹാ​ല​പ്പ് വീ​ഴ്ത്തി​യ​ത്. സ്കോ​ർ: 6-4, 7-6 (9-7). ഗ്രീ​സി​ന്‍റെ മ​രി​യ സ​ഖ​രി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജൊ​ഹാ​ന നാ​ലാം റൗ​ണ്ടി​ൽ ക​ട​ന്ന​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് അ​നാ​യാ​സ​മാ​യി​രു​ന്നു ജൊ​ഹാ​ന​യു​ടെ വി​ജ​യം. സ്കോ​ർ: 6-4, 6-1.

Read More

ഏ​ഷ്യ​ന്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷിപ്പ്: ടി​ന്‍റു ഫൈ​ന​ലി​ൽ

ഭു​വ​നേ​ശ്വ​ർ: ഏ​ഷ്യ​ൻ അ​ത്‌ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ വ​നി​ത​ക​ളു​ടെ 800 മീ​റ്റ​റി​ൽ ഇ​ന്ത്യ​യു​ടെ ടി​ന്‍റു ലൂ​ക്ക ഫൈ​ന​ലി​ൽ. ഹീ​റ്റ്സി​ൽ മലയാളി താരം ടി​ന്‍റു ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

Read More

ഇനി കളിമാറും; വിനീതിനൊപ്പം ജിങ്കാനും ബ്ലാ​സ്റ്റേ​ഴ്സി​ൽ

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​ർ​ക്ക് ഇ​ര​ട്ടി​മ​ധു​രം. പ്ര​തി​രോ​ധ​മ​തി​ൽ സ​ന്ദേ​ശ് ജിങ്കാ​ൻ വ​രും സീ​സ​ണി​ലും ബ്ലാ​സ്റ്റേ​ഴ്സി​ൽ തു​ട​രും. ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ താ​രം ജിങ്കാ​നു​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് ക​രാ​ർ ഒ​പ്പി​ട്ടു. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ബ്ലാ​സ്റ്റേ​ഴ്സ് ഫൈ​ന​ലി​ൽ​വ​രെ എ​ത്തു​ന്ന​തി​ന് നി​ർ​ണാ​യ​ക​മാ​യ​ത് ജിങ്കാ​ന്‍റെ​യും ക്യാ​പ്റ്റ​ൻ ആ​രോ​ൺ ഹ്യൂ​സി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ‌ തീ​ർ​ത്ത പ്ര​തി​രോ​ധ​കോ​ട്ട​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ടീ​മി​ന്‍റെ മു​ന്നേ​റ്റ​ത്തി​നു ചു​ക്കാ​ൻ പി​ടി​ച്ച സി.​കെ. വി​നീ​തുമായി നേ​ര​ത്തെ ബ്ലാ​സ്റ്റേ​ഴ്സ് ക​രാ​ർ ഒ​പ്പി​ട്ടി​രു​ന്നു. വി​നീ​തി​നൊ​പ്പം മെ​ഹ്താ​ബ് ഹു​സൈ​നെ​യും നി​ല​നി​ർ​ത്താ​നാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ തീ​രു​മാ​നം. എ​ന്നാ​ൽ ബം​ഗാ​ൾ താ​രം മെ​ഹ്താ​ബ് ലേ​ല​ത്തി​ലേ​ക്കു പോ​കാ​നാ​ണ് താ​ൽ​പ​ര്യ​പ്പെ​ട്ട​ത്. ഇ​തോ​ടെ ജിങ്കാനു​മാ​യി മ​ഞ്ഞ​പ്പ​ട ക​രാ​റി​ലെ​ത്തി. താ​ര​ലേ​ല​ത്തി​നു മു​ൻ​പ് ര​ണ്ട് സീ​നി​യ​ർ താ​ര​ങ്ങ​ളെ​യും മൂ​ന്ന് അ​ണ്ട​ർ–21 താ​ര​ങ്ങ​ളെ​യും നി​ല​നി​ർ​ത്താ​നാ​ണ് ഓ​രോ ഫ്രാ​ഞ്ചൈ​സി​ക്കും അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്ന​ത്. അ​ണ്ട​ർ–21 താ​ര​ങ്ങ​ളി​ൽ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി കെ. ​പ്ര​ശാ​ന്തി​നെ നി​ല​നി​ർ​ത്തു​ന്ന കാ​ര്യം ബ്ലാ​സ്റ്റേ​ഴ്സ് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Read More

സച്ചിന്‍റെ മ​റ്റൊ​രു റി​ക്കാ​ർ​ഡ് കൂ​ടി തകർത്ത് കോഹ്‌ലി

കിം​ഗ്സ്റ്റ​ണ്‍: ഇ​തി​ഹാ​സ താ​രം സ​ച്ചി​ൻ ടെ​ണ്ടു​ൽ​ക്ക​റു​ടെ പേ​രി​ലു​ള്ള മ​റ്റൊ​രു റി​ക്കാ​ർ​ഡ് കൂ​ടി ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി മ​റി​ക​ട​ന്നു. ഏ​ക​ദി​ന മ​ത്സ​ര​ത്തി​ലെ മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി​യെ​ന്ന സ​ച്ചി​ന്‍റെ റിക്കാർ​ഡാ​ണ് കോ​ഹ്‌​ലി മ​റി​ക​ട​ന്ന​ത്. ടീം ​ര​ണ്ടാ​മ​ത് ബാ​റ്റ് ചെ​യ്ത​പ്പോ​ള്‍ കോ​ഹ്‌​ലി 18 ത​വ​ണ​യാ​ണ് സെ​ഞ്ചു​റി അ​ടി​ച്ച​ത്. എ​ന്നാ​ൽ സ​ച്ചി​ന്‍റെ പേ​രി​ൽ 17 സെഞ്ചുറി മാ​ത്ര​മാ​ണു​ള്ള​ത്. 232 ഇ​ന്നിംഗ്സുക​ളി​ല്‍ നി​ന്നാ​യി​രു​ന്നു സ​ച്ചി​ന്‍റെ നേ​ട്ട​മെ​ങ്കി​ൽ 102 ​ഇ​ന്നിംഗ്സു​ക​ള്‍ മാ​ത്രം ക​ളി​ച്ചാ​ണ് കോ​ഹ്‌​ലി നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ട​ത്. വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ അ​വ​സാ​ന​ത്തെ ഏ​ക​ദി​ന​ത്തി​ൽ സെ​ഞ്ചു​റി നേ​ടി​യ​തോ​ടെയാണ് റൺ ചേ​സിം​ഗി​ൽ ഏ​റ്റ​വു​മ​ധി​കം സെ​ഞ്ചു​റി​യെ​ന്ന നേ​ട്ട​ത്തി​ൽ കോ​ഹ്‌​ലി എ​ത്തി​യ​ത്.115 പ​ന്തി​ൽ ര​ണ്ട് സി​ക്സും 12 ഫോ​റു​ക​ളു​ടേ​യും അ​ക​മ്പ​ടി​യോ​ടെ ആയിരുന്നു സെ​ഞ്ചു​റി. ഏ​ക​ദി​ന ക​രി​യ​റി​ലെ 28-ാം സെ​ഞ്ചു​റി​യാ​ണ് കോ​ഹ്‌​ലി നേ​ടി​യ​ത്. ഇ​തോ​ടെ ഏ​റ്റ​വു​മ​ധി​കം സെ​ഞ്ചു​റി​ക​ളു​ടെ ക​ണ​ക്കി​ൽ ശ്രീ​ല​ങ്ക​ൻ മു​ൻ താ​രം സ​ന​ത് ജ​യ​സൂ​ര്യ​യു​ടെ ഒ​പ്പ​മെ​ത്തി കോ​ഹ്‌​ലി.

Read More

ശ്രീലങ്കൻ പര്യടനത്തിനു മുൻപ് ഇന്ത്യക്കു പുതിയ കോച്ച്: രാജീവ് ശുക്ല

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിനു പുതിയ പരിശീലകനെ ശ്രീലങ്കൻ പര്യടനത്തിനു മുൻപ് പ്രഖ്യാപിക്കുമെന്നു ബിസിസിഐ അംഗം രാജീവ് ശുക്ല. മൂന്ന് ടെസ്റ്റും അഞ്ച് ഏകദിനവും ഒരു ട്വന്‍റി20 അടങ്ങിയ ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ മത്സരം ജൂലൈ 26നാണ്. ടീം ഇന്ത്യയുടെ പരിശീലകനായി തുടരുന്നില്ലെന്നാണ് അനിൽ കുംബ്ലയുടെ തീരുമാനം. അതിനാൽ ശ്രീലങ്കൻ പര്യടനത്തിനു മുൻപ് പുതിയ പരിശീലകനെ പ്രഖ്യാപിക്കുമെന്നു രാജീവ് ശുക്ല വ്യക്തമാക്കി. വീരേന്ദ്ര സെവാഗ്, ടോം മൂഡി, രവി ശാസ്ത്രി തുടങ്ങിയ പേരുകളാണ് പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ബിസിസിഐ ഉപദേശക സമിതി അംഗങ്ങളുടെ നേതൃത്വത്തിലാണ് പരിശീലകനെ കണ്ടെത്തുന്നത്.

Read More

പരന്പര ഇന്ത്യയ്ക്ക്; കോഹ്‌ലിയുടെ സെഞ്ചുറി മികവിൽ വിൻഡീസിനെ തകർത്തു

 കിംഗ്സ്റ്റണ്‍: വെസ്റ്റ് ഇൻഡീസിനെതിരായ അവസാനത്തെ ഏകദിനത്തിൽ ഇന്ത്യയ്ക്ക് എട്ടുവിക്കറ്റ് വിജയം. ഇതോടെ അഞ്ച് ഏകദിനങ്ങളുടെ പരന്പര 3-1ന് ഇന്ത്യ സ്വന്തമാക്കി. ആദ്യ ഏകദിനം മഴയിൽ നഷ്ടപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് അന്പത് ഓവറിൽ 205 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ നായകൻ വിരാട് കോഹ്‌ലിയുടെ തകർപ്പൻ സെഞ്ചുറി പ്രകടനമാണ് വിജയത്തിലേക്കു നയിച്ചത്. പുറത്താകാതെ 115 പന്തിൽനിന്ന് 111 റണ്‍സാണ് അദ്ദേഹം നേടിയത്. 12 ഫോറും രണ്ടു സിക്സുമടങ്ങിയതായിരുന്നു അദ്ദേഹത്തിന്‍റെ ഇന്നിംഗ്സ്. ഏകദിന കരിയറിലെ 28-ാം സെഞ്ചുറിയുമാണ് കോഹ്‌ലി തികച്ചത്. ഓപ്പണ്‍ ചെയ്ത അജിങ്ക്യ രഹാനെയുടെയും (39) ശിഖർ ധവാന്‍റെയും (4) വിക്കറ്റുകൾ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. അർധ സെഞ്ചുറി നേടി പുറത്താകാതെ നിന്ന ദിനേഷ് കാർത്തിക് കോഹ്‌ലിക്ക് മികച്ച പിന്തുണ നൽകി. നേരത്തേ, ഷായി ഹോപ് (51), കെയ്ൽ ഹോപ് (46), ജേസണ്‍ ഹോൾഡർ…

Read More