മെഡിൽ നഷ്ടത്തെക്കുറിച്ച് ഉസൈൻ ബോൾ ട്ടിന്‍റെ പ്രതികരണം നി​യ​മം നി​യ​മ​മാ​ണെ​ന്നു‍

ജ​മൈ​ക്ക: ബെ​യ്ജിം​ഗ് ഒ​ളി​മ്പി​ക്‌​സി​ല്‍ നേ​ടി​യ റി​ലേ സ്വ​ര്‍​ണം ന​ഷ്ട​മാ​യ​താ​യി ഉ​സൈ​ന്‍ ബോ​ള്‍​ട്ട് വെ​ളി​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രാ​ധ​ക​രെ​യാ​ണ് അ​തു ദുഃ​ഖി​പ്പി​ച്ച​ത്. എ​ന്നാ​ല്‍ മെ​ഡ​ല്‍ ന​ഷ്ട​ത്തെ​ക്കു​റി​ച്ച് തി​ക​ച്ചും ധീ​ര​മാ​യാ​യി​രു​ന്നു ബോ​ള്‍​ട്ടി​ന്‍​റെ പ്ര​തി​ക​ര​ണം. നി​യ​മം നി​യ​മ​മാ​ണെ​ന്നു പ​റ​ഞ്ഞാ​ണ് ബോ​ള്‍​ട്ട് ഈ ​തീ​രു​മാ​ന​ത്തെ അം​ഗീ​ക​രി​ച്ച​ത്. നെ​സ്റ്റ കാ​ര്‍​ട്ട​ര്‍, അ​സ​ഫ പ​വ​ല്‍, മൈ​ക്ക​ല്‍ ഫ്രേ​റ്റ​ര്‍ എ​ന്നി​വ​രാ​യി​രു​ന്നു 2008ലെ ​ബെ​യ്ജിം​ഗ് ഒ​ളി​മ്പി​ക്‌​സി​ല്‍ ബോ​ള്‍​ട്ടി​നൊ​പ്പം റി​ലേ സ്വ​ര്‍​ണം നേ​ടി​യ ടീ​മി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍, ബെ​യ്ജിം​ഗി​ല്‍ നി​ന്നു ശേ​ഖ​രി​ച്ച നെ​സ്റ്റ കാ​ര്‍​ട്ട​റി​ന്‍​റെ സാ​മ്പി​ള്‍ വീ​ണ്ടും പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ നി​രോ​ധി​ത മ​രു​ന്നാ​യ മെ​ഥൈ​ല്‍​ഹെ​ക്‌​സാ​മീ​ന്‍​റെ സാ​ന്നി​ദ്ധ്യം ക​ണ്ടെ​ത്തി​യ​താ​ണ് മെ​ഡ​ല്‍ ന​ഷ്ട​ത്തി​നു വ​ഴി​വ​ച്ച​ത്.മൂ​ന്ന് ഒ​ളി​മ്പി​ക്‌​സു​ക​ളി​ല്‍​നി​ന്ന് ഒ​മ്പ​തു സ്വ​ര്‍​ണം നേ​ടി സ്വ​ര്‍​ണ നേ​ട്ട​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു നി​ല്‍​ക്കു​മ്പോ​ഴാ​യി​രു​ന്നു ഈ ​ദു​ര്‍​വി​ധി. ഈ ​ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ഒ​ളി​മ്പി​ക് ക​മ്മി​റ്റി അ​ധി​കൃ​ത​ര്‍ ജ​മൈ​ക്ക​യി​ല്‍ നി​ന്നും ഈ ​മെ​ഡ​ല്‍ തി​രി​ച്ചെ​ടു​ത്ത​ത്. “മെ​ഡ​ല്‍ ന​ഷ്ട​പ്പെ​ട്ട​തി​ല്‍ ഞാ​ന്‍ അ​സ​ന്തു​ഷ്ട​നാ​ണ്, എ​ന്നാ​ൽ, നി​യ​മം നി​യ​മ​മാ​ണ്’’​ബോ​ള്‍​ട്ട് പ​റ​യു​ന്നു. എ​ന്നാ​ല്‍…

Read More

ഉ​ത്തേ​ജ​കം; ആ​ന്ദ്രെ റ​സ​ലി​ന് ഒ​രു വ​ർ​ഷം ക്രി​ക്ക​റ്റ് വി​ല​ക്ക്

 മോ​ൺ​ട്രി​യ​ൽ: വെ​സ്റ്റ് ഇ​ൻ​ഡീ​സ് ക്രി​ക്ക​റ്റ് താ​രം ആ​ന്ദ്രെ റ​സ​ലി​ന് ഒ​രു വ​ർ​ഷ​ത്തേ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ഉ​ത്തേ​ജ​ക മ​രു​ന്ന് പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഓ​ൾ​റൗ​ണ്ട​റെ ലോ​ക ഉ​ത്തേ​ജ​ക വി​രു​ദ്ധ ഏ​ജ​ൻ​സി വി​ല​ക്കി​യ​ത്. 2015 ൽ ​മൂ​ന്നു വ്യ​ത്യ​സ്ത സ​മ​യ​ത്ത് ശേ​ഖ​രി​ച്ച സാ​ന്പി​ളു​ക​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ റ​സ​ൽ ഉ​ത്തേ​ജ​കം ഉ​പ​യോ​ഗി​ച്ച​താ​യി തെ​ളി​ഞ്ഞു. ചൊ​വ്വാ​ഴ്ച മു​ത​ൽ വി​ല​ക്ക് നി​ല​വി​ൽ​വ​രും. 2016 ട്വ​ന്‍​റി 20 ലോ​ക​ക​പ്പ് നേ​ടി​യ വെ​സ്റ്റ് ഇ​ൻ​ഡീ​സ് ടീ​മി​ൽ റ​സ​ൽ അം​ഗ​മാ​യി​രു​ന്നു.

Read More

കരിയർ മാറ്റിമറിച്ചത് ഹോട്ടൽ വെയ്റ്ററുടെ ഉപദേശം: സച്ചിൻ

മുംബൈ: ചെന്നൈയിലെ ഒരു ഹോട്ടലിലെ വെയ്റ്ററുടെ ഉപദേശമാണ് തന്‍റെ കരിയറിൽ വഴിത്തിരിവായതെന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. മുംബൈയിൽ സച്ചിന്‍റെ ഉടമസ്ഥതയിൽ കായിക ഉപകരണങ്ങളുടെയും വസ്ത്രങ്ങളുടെയും ശേഖരം പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സച്ചിൻ ബൈ സ്പാർട്ടൻ എന്ന പേരിലാണ് ശേഖരം പുറത്തിറക്കിയിരിക്കുന്നത്. നിങ്ങൾക്ക് ഒരു തുറന്ന മനസാണുള്ളതെങ്കിൽ ഒരുപാടു കാര്യങ്ങളിൽ നിങ്ങൾക്ക് ഉയർച്ചയുണ്ടാക്കാൻ കഴിയും. ഞാൻ ചെന്നൈയിൽ ഒരു ഹോട്ടലിൽ ഇരിക്കെ ഒരു വെയ്റ്റർ അടുത്തെത്തിയശേഷം നിങ്ങൾക്ക് എതിർപ്പില്ലെങ്കിൽ ഒരു കാര്യം പറയട്ടെ എന്നു ചോദിച്ചു. ഞാൻ അതിന് സമ്മതിച്ചു. എന്‍റെ എൽബോ ഗാർഡാണ് എന്‍റെ ബാറ്റിംഗിനു തടസമെന്ന് അയാൾ എന്നോടു പറഞ്ഞു. കുറച്ചുകാലത്തിനുശേഷം പന്ത് എൽബോ ഗാർഡിൽ ഇടിച്ചപ്പോൾ എനിക്കു വേദനിച്ചു. എൽബോഗാർഡ് ബാറ്റിംഗിനൊരു തടസമാണെന്ന് അന്നെനിക്കു ബോധ്യമായി. അദ്ദേഹത്തിന്‍റെ നിഗമനം പൂർണമായി ശരിയായിരുന്നു സച്ചിൻ പറഞ്ഞു. ഈ രാജ്യത്ത് പാൻവാലയ്ക്കു മുതൽ സിഇഒയ്ക്കുവരെ…

Read More

ഒളിന്പിക് ടാസ്ക് ഫോഴ്സിൽ ബിന്ദ്രയും ഗോപിചന്ദും ഇടംപിടിച്ചു

ന്യൂഡൽഹി: 2020, 2024, 2028 ഒളിന്പിക്സുകൾക്കുള്ള തയാറെടുപ്പിനായി സർക്കാർ പ്രഖ്യാപിച്ച ടാസ്ക് ഫോഴ്സ് കമ്മിറ്റിയിൽ അഭിനവ് ബിന്ദ്രയും പുല്ലേല ഗോപിചന്ദും ഇടംപിടിച്ചു. എട്ടംഗ കമ്മിറ്റിയെയാണ് സർക്കാർ പ്രഖ്യാപിച്ചത്. വരുന്ന മൂന്ന് ഒളിന്പിക്സുകൾ മുന്നിൽകണ്ട് വേണ്ട തയാറെടുപ്പുകളെ സംബന്ധിച്ചു റിപ്പോർട്ട് സമർപ്പിക്കുകയാണ് സമിതിയുടെ ലക്ഷ്യം. റിപ്പോർട്ട് സമർപ്പിക്കപ്പെടുന്ന മൂന്നു മാസമായിരിക്കും സമിതിയുടെ കാലാവധിയെന്നും കായിക മന്ത്രി വിജയ് ഗോയൽ അറിയിച്ചു. ഒളിന്പിക് ജേതാവായ ബിന്ദ്രയ്ക്കും ദേശീയ ബാഡ്മിന്‍റൻ പരിശീലകനായ ഗോപീചന്ദിനും പുറമേ ഓം പഥക്, എസ്.ബൽദേവ് സിംഗ്, ജി.എൽ.ഖന്ന, രാജേഷ് കൽറ, സന്ദീപ് പ്രധാൻ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ഇതിൽ സന്ദീപ് പ്രധാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തിലെ സ്പോർട്സ് അതോറിറ്റി ഡയറക്ടർ ജനറലാണ്. റിയോ ഒളിന്പിക്സിൽ രണ്ടു മെഡലുകൾ മാത്രം നേടി ഇന്ത്യന്‍ ടീം തിരിച്ചെത്തിയതിനു പിന്നാലെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒളിമ്പിക് ടാസ്‌ക് ഫോഴ്‌സ്…

Read More

എടിപി റാങ്കിംഗ്: ഫെഡറർ ആദ്യ പത്തിൽ

മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം നേടിയ സ്വിറ്റ്സർലൻഡ് താരം റോജർ ഫെഡറർക്ക് എടിപി റാങ്കിംഗിൽ മുന്നേറ്റം. എടിപി പുറത്തിറക്കിയ പുതിയ പട്ടികയിൽ പത്താം സ്ഥാനത്താണ് ഫെഡറർ. ഓസ്ട്രേലിയൻ ഓപ്പണ്‍ ഫൈനലിൽ തോറ്റെങ്കിലും സ്പാനീഷ് താരം റാഫേൽ നദാലും സ്ഥാനം മെച്ചപ്പെടുത്തി. മൂന്നു സ്ഥാനം മെച്ചപ്പെടുത്തിയ നദാൽ ആറാം റാങ്കിലേക്ക് ഉയർന്നു. പുതിയ റാങ്കിംഗിലും ബ്രിട്ടന്‍റെ ആൻഡി മുറെ തന്നെയാണ് ഒന്നാമത്. സെർബിയൻ താരം നൊവാക് ജോക്കാവിച്ച് രണ്ടാം സ്ഥാനത്തും ഓസ്ട്രേലിയൻ ഓപ്പണ്‍ സെമിയിൽ പരാജയപ്പെട്ട സ്റ്റാനിസ്ലാസ് വാവ്റിങ്ക മൂന്നാം സ്ഥാനത്തുമാണ്. സെമിയിൽ ഫെഡറിനോടാണ് വാവ്റിങ്ക പരാജയപ്പെട്ടത്. സ്പാനിഷ് താരം റാഫേൽ നദാലിനെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തകർത്താണ് ഫെഡറർ തന്‍റെ കരിയറിലെ 18ാം ഗ്രാൻസ്ലാം നേടിയത്.

Read More

വിനോദ് റായിയെ ബിസിസിഐ അധ്യക്ഷനായി നിയമിച്ചു

ന്യൂഡൽഹി: മുൻ കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (സിഎജി) വിനോദ് റായിയെ ബിസിസിഐ ഇടക്കാല അധ്യക്ഷനായി സുപ്രീം കോടതി നിയോഗിച്ചു. രാമചന്ദ്ര ഗുഹ, വിക്രം ലിമായെ, ഡയാന എഡുൽജി എന്നിവരാണ് ബിസിസിഐ ഭരണസമിതിയിലെ മറ്റ് അംഗങ്ങൾ. ഡയാന എഡുൽജി മുൻ ഇന്ത്യൻ വനിത താരമാണ്. പ്രമുഖ ചരിത്രകാരനും പരിസ്ഥിതി പ്രവർത്തകനുമായ രാമചന്ദ്ര ഗുഹ ക്രിക്കറ്റ് കോളമിസ്റ്റായും ശ്രദ്ധനേടിയ വ്യക്തിയാണ്. നേരത്തെ സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയിലെ അംഗങ്ങളായ ഗോപാൽ സുബ്രഹ്മണ്യം, അനിൽ ദിവാൻ എന്നിവർ ഒൻപത് പേരുടെ പട്ടികകൾ കോടതിക്ക് നൽകിയിരുന്നു. ബിസിസിഐയോടും കേന്ദ്ര സർക്കാരിനോടും പേരുകൾ നിർദ്ദേശിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ബിസിസിഐയും കേന്ദ്രവും നിർദ്ദേശിച്ച പേരുകളെല്ലാം കോടതി തള്ളിക്കളഞ്ഞു. അമിതാഭ് ചൗധരിയും വിക്രം ലിമായെയും ഐസിസി യോഗങ്ങളിൽ ബിസിസിഐയുടെ പ്രതിനിധികളായും കോടതി നിയമിച്ചു. ആർ.എം.ലോധ സമിതിയുടെ ശിപാർശകൾ പൂർണമായും നടപ്പാക്കാൻ കോടതി ഭരണസമിതിക്ക്…

Read More

അമേരിക്കന്‍ കൊളംബിയന്‍ മതിലില്‍തട്ടി സാനിയന്‍ കിരീടമോഹം പൊലിഞ്ഞു

മെല്‍ബണ്‍: ഏഴാം ഗ്രാന്‍സ്‌ലാം കിരീടമെന്ന സാനിയയുടെ മോഹങ്ങള്‍ അമേരിക്കന്‍ കൊളംബിയന്‍ സഖ്യത്തില്‍ തട്ടിപ്പൊലിഞ്ഞു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക് സഡ് ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സ ഇവാന്‍ ഡോഡിഗ് സഖ്യം പരാജയപ്പെട്ടു. അമേരിക്കയുടെ അബിഗാലില്‍ സ്പിയേഴ്‌സ് കൊളംബിയയുടെ യുവാന്‍ സെബാസ്റ്റ്യന്‍ കാബില്‍ സഖ്യം നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാനിയ സഖ്യത്തെ പരാജയപ്പെടുത്തിയത്. സ്‌കോര്‍!:6 2,6 4. രണ്ടാം സീഡായ ഇന്തോ ക്രൊയേഷ്യന്‍ സഖ്യം സീഡ് ചെയ്യപ്പെടാതെ സഖ്യത്തിനെതിരായാണ് പരാജയം രുചിച്ചത്.

Read More

മൂപ്പത്തിപ്പോരിൽ അനിയത്തിക്കു ജയം

  മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം യുഎസിന്‍റെ സെറീന വില്യംസിന്.  കരിയറിലെ 23ാം ഗ്ലാൻസ്ലാം നേടി ചരിത്ര നേട്ടമാണ് സെറീന മെൽബണിലെ റോഡ് ലേവർ അരീനയിൽ കുറിച്ചത്. ആധുനീക ടെന്നീസിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം നേടുന്ന താരമാണ് സെറീന. സഹോദരിമാരുടെ പോരാട്ടത്തിൽ വീനസ് വില്യംസിനെ 64, 64 നാണ് സെറീന പരാജയപ്പെടുത്തിയത്.

Read More

കുറഞ്ഞ ഓവർ നിരക്ക്; അസർ അലിക്കു സസ്പെൻഷൻ

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ ഏകദിന ടീം നായകൻ അസർ അലിക്ക് സസ്പെൻഷൻ. കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരിൽ ഒരു മത്സരത്തിൽനിന്നാണ് ഐസിസി അസറിനെ വിലക്കിയിരിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരേ നടന്ന അഞ്ചാം ഏകദിനത്തിലാണ് പാക്കിസ്ഥാൻ കുറഞ്ഞ ഓവർ നിരക്കിൽ പന്തെറിഞ്ഞത്. പരന്പരയിൽ പാക്കിസ്ഥാൻ 41നു പരാജയപ്പെട്ടിരുന്നു. ഇതോടെ ഏപ്രിലിൽ വെസ്റ്റ്ഇൻഡീസിനെതിരേ നടക്കുന്ന പരന്പരയിലെ ആദ്യ മത്സരം അസർ അലിക്കു നഷ്ടപ്പെടും. വിലക്ക് കൂടാതെ പാക് നായകന് മാച്ച് ഫീയുടെ 40 ശതമാനം പിഴയും ചുമത്തിയിട്ടുണ്ട്. സഹകളിക്കാർ 20 ശതമാനം പിഴ ഒടുക്കിയാൽ മതി. കഴിഞ്ഞ 12 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അസർ അലിയുടെ പാക് ടീം കുറഞ്ഞ ഓവർ നിരക്കിനു പിടിക്കപ്പെടുന്നത്. ഓസീസിനെതിരായ പരന്പരയിൽ തിളങ്ങാൻ കഴിയാതെ പോയ അസർ അലിയെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നായകസ്ഥാനത്തുനിന്നു നീക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

Read More

കു​ട്ടി​ക്രി​ക്ക​റ്റി​ല്‍ ഷോ​ക് ട്രീ​റ്റ്‌​മെ​ന്‍റ്

കാ​ണ്‍പൂ​ര്‍: ടെ​സ്റ്റ്, ഏ​ക​ദി​ന പ​ര​മ്പ​ര​ക​ളി​ല്‍ വെ​ന്നി​ക്കൊ​ടി പാ​റി​ച്ച് എ​ത്തി​യ ഇ​ന്ത്യ​യെ ഇം​ഗ്ല​ണ്ട് ട്വ​ന്‍റി 20യി​ല്‍ ത​ള​ച്ചു. ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ ഇം​ഗ്ല​ണ്ട് ഏ​ഴു വി​ക്ക​റ്റി​നാ​ണ് വി​ജ​യം നേ​ടി​യ​ത്. ടോ​സ് ഉ​ള്‍പ്പെ​ടെ ഇ​ന്ത്യ​ക്കു തൊ​ട്ട​തെ​ല്ലാം പി​ഴ​ച്ച ദി​വ​സ​മാ​യി​രു​ന്നു വ്യാ​ഴാ​ഴ്ച. മൂ​ന്നു മ​ത്സ​ര ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ ഒ​ന്നാം മ​ത്സ​രം വി​ജ​യി​ച്ച​തോ​ടെ ഇം​ഗ്ല​ണ്ട് പ​ര​മ്പ​ര​യി​ല്‍ 1-0ത്തി​ന് മു​ന്നി​ലെ​ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത് ഇ​ന്ത്യ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 147 റ​ണ്‍സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ 11 പ​ന്തു​ക​ള്‍ ശേ​ഷി​ക്കെ ഇം​ഗ്ല​ണ്ട് വി​ജ​യ​ത്തി​ലേ​ക്കെ​ത്തി. ഈ ​പ​രാ​ജ​യം ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി​ക്കു നാ​ണ​ക്കേ​ടി​ന്‍റെ റി​ക്കാ​ർ​ഡ് കൂ​ടി സ​മ്മാ​നി​ച്ചു. നാ​യ​ക​നാ​യി​റ​ങ്ങി​യ ടെ​സ്റ്റ്, ഏ​ക​ദി​ന, ട്വ​ന്‍റി 20ഫോ​ർ​മാ​റ്റു​ക​ളി​ൽ ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ൽ പ​രാ​ജ​യ​മ​റി​ഞ്ഞ ക്യാ​പ്റ്റ​നെ​ന്ന അ​പൂ​ര്‍വ റി​ക്കാ​ര്‍ഡി​നാ​ണ് കോ​ഹ്‌​ലി അ​ര്‍ഹ​നാ​യ​ത്. ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന​യയ്ക്കു​ക​യാ​യി​രു​ന്നു. ഋ​ഷ​ഭ് പ​ന്തി​നെ ഓ​പ്പ​ണിം​ഗ് സ്ഥാ​ന​ത്തു പ​രീ​ക്ഷി​ക്കാ​തെ നാ​യ​ക​ന്‍…

Read More