തേ​നീ​ച്ച​ക​ള്‍ അ​ല്ലെ​ങ്കി​ലും നി​സാ​ര​ക്കാ​രൊ​ന്നു​മ​ല്ല, ന​ല്ല ക​ഠി​നാ​ധ്വാ​നി​ക​കളാ..! ഇ​തൊ​ക്കെ നി​സാ​രം; കു​പ്പി​യു​ടെ അ​ട​പ്പു തു​റ​ക്കു​ന്ന തേ​നീ​ച്ച​ക​ള്‍

തേ​നീ​ച്ച​ക​ള്‍ അ​ല്ലെ​ങ്കി​ലും നി​സാ​ര​ക്കാ​രൊ​ന്നു​മ​ല്ല. ന​ല്ല ക​ഠി​നാ​ധ്വാ​നി​ക​ളാ​ണെ​ന്നാ​ണ് അ​വ​രെ​ക്കു​റി​ച്ചു​ള്ള വി​ശേ​ഷ​ണം.​ അ​ത് ശ​രി​യാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ തേ​നീ​ച്ച​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍.​ ഒ​രു ശീ​ത​ള​പാ​നീ​യ കു​പ്പി​യു​ടെ അ​ട​പ്പ് തു​റ​ക്കു​ന്ന തേ​നീ​ച്ച​ക​ളാ​ണ് ഈ ​ഹീ​റോ​ക​ള്‍.​തേ​നീ​ച്ച​ക​ള്‍ ഒ​രു കു​പ്പി​യു​ടെ അ​ട​പ്പ് തു​റ​ക്കു​ക​യോ എ​ന്ന് അ​തി​ശ​യ​പ്പെ​ടേ​ണ്ട.​ ബ്ര​സീ​ലി​ലെ സാ​വോ പോ​ളോ​യി​ല്‍ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ ഈ ​സം​ശ​യ​ത്തി​ന് ഉ​ത്ത​രം ന​ല്‍​കും. അ​ട​പ്പി​ന്‍റെ ഇ​രു​വ​ശ​ത്തു​മാ​യി നി​ല​യു​റ​പ്പി​ച്ച തേ​നീ​ച്ച​ക​ള്‍ പ​തി​യെ തി​രി​ച്ചു തി​രി​ച്ച് അ​ട​പ്പ് തു​റ​ക്കു​ന്ന​തും അ​ത് താ​ഴേ​ക്കി​ടു​ന്ന​തു​മാ​ണ് ദൃ​ശ്യ​ങ്ങ​ളി​ല്‍. ശീ​ത​ള​പാ​നീ​യം കു​ടി​ക്കാ​നി​റ​ങ്ങി​യ ജീ​വ​ന​ക്കാ​ര​ന്‍ പ​ക​ര്‍​ത്തി സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പ​ത്ത് ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ക​ണ്ടി​രി​ക്കു​ന്ന​ത്. ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ട് ചെ​റു പ്രാ​ണി​ക​ളു​ടെ ക​ഴി​വി​ല്‍ അ​ത്ഭു​തം പ്ര​ക​ടി​പ്പി​ക്കു​ന്ന നി​ര​വ​ധി ക​മ​ന്‍റു​ക​ള്‍ ഇ​തി​നു താ​ഴെ​യെ​ത്തു​ന്നു​ണ്ട്.

Read More

ദേ, ​ഒ​രു എ​ട്ടു​കാ​ലി… അ​ടു​ത്തേ​ക്കു പോ​ലും പോ​ക​ല്ലേ… ഭീകരനാണിവന്‍, അതിഭീകരന്‍! ആ​ണാ​ണ് അ​പ​ക​ട​കാ​രി; ശാസ്ത്രജ്ഞന്‍മാരെ അമ്പരപ്പിക്കുന്ന് മറ്റൊരു കാര്യം…

ദേ, ​ഒ​രു എ​ട്ടു​കാ​ലി! കേ​ൾ​ക്കേ​ണ്ട താ​മ​സം മ​നു ചൂ​ലെ​ടു​ക്കാ​ൻ അ​ടു​ക്ക​ള​യി​ലേ​ക്ക് ഒാ​ടി. ചൂ​ലു​മാ​യി വ​ന്ന് എ​ട്ടു​കാ​ലി​യെ ത​ല​ങ്ങും വി​ല​ങ്ങും അ​ടി​ച്ചു. അ​തൊ​ന്നു ച​ത്തു ക​ഴി​ഞ്ഞ​പ്പോ​ൾ മ​നു​വി​ന് ആ​ശ്വാ​സ​മാ​യി. ച​പ്പു​കോ​രി​യെ​ടു​ത്ത് എ​ട്ടു​കാ​ലി​യെ അ​തി​ന​ക​ത്താ​ക്കി വീ​ടി​ന് പു​റ​ത്തേ​ക്ക് ക​ള​ഞ്ഞ​പ്പോ​ഴാ​ണ് മ​നു​വി​ന് ആ​ശ്വാ​സ​മാ​യ​ത്. ഇ​ത് ഒ​രു വീ​ട്ടി​ൽ ന​ട​ക്കു​ന്ന കാ​ര്യ​മ​ല്ല, പ​ല വീ​ടു​ക​ളി​ലും ന​ട​ക്കു​ന്ന​താ​ണ്. എ​ട്ടു​കാ​ലി എ​ന്നു കേ​ൾ​ക്കു​ന്പോ​ഴേ ന​മ്മു​ടെ ഉ​ള്ളി​ൽ ഭ​യ​ത്തി​ന്‍റെ അ​ലാ​റം മു​ഴ​ങ്ങും. അ​റി​യാ​തെ​യെ​ങ്ങാ​നും ഇ​വ​റ്റ​ക​ൾ ക​ടി​ച്ചാ​ലോ, ഹോ ​ഒാ​ർ​ക്കാ​ൻ​കൂ​ടി വ​യ്യ… ശ​രീ​ര​മൊ​ക്കെ ചീ​ഞ്ഞ​ളി​ഞ്ഞ് ആ​കെ അ​സ്വ​സ്ഥ​യാ​യി…. ഈ ​പ​റ​ഞ്ഞ​തെ​ല്ലാം ന​മ്മു​ടെ നാ​ട്ടി​ലെ എ​ട്ടു​കാ​ലി​ക​ളെ​ക്കു​റി​ച്ചാ​ണ്. അ​ടു​ത്തേ​ക്കു പോ​ലും പോ​ക​ല്ലേ.. പ​ക്ഷേ അ​ങ്ങ് ഒാ​സ്ട്രേ​ലി​യ​യി​ലൊ​ക്കെ കാ​ണു​ന്ന പ്ര​ത്യേ​ക​ത​രം ഒ​രു എ​ട്ടു​കാ​ലി​യു​ണ്ട്. എ​ന്‍റ​മ്മോ, അ​തി​ന്‍റെ അ​ടു​ത്തേ​ക്ക് പോ​ലും പോ​യേ​ക്ക​രു​തെ​ന്നാ​ണ് അ​വി​ടു​ത്തു​കാ​ർ പ​റ​യു​ന്ന​ത്. വി​ഷം ഉ​ള്ളി​ൽ ഒ​ളി​പ്പി​ച്ച അ​തി​ഭീ​ക​ര​നാ​ണ​വ​ൻ. ലോ​ക​ത്തി​ലെ ഏ​റ്റ​വും കു​പ്ര​സി​ദ്ധ​രാ​യി​ട്ടു​ള്ള എ​ട്ടു​കാ​ലി വ​ർ​ഗം. ഈ ​ഭീ​ക​ര വ​ർ​ഗ​ത്തെ അ​റി​യ​പ്പെ​ടു​ന്ന​ത് സി​ഡ്നി…

Read More

ഈ ചിത്രം പുറത്തെത്തുന്നതോടെ കയാദു മലയാളത്തിന്റെ അഭിമാന താരമായി മാറും ! കയാദുവിനെക്കുറിച്ച് വിനയന്‍ പറയുന്നതിങ്ങനെ…

വിനയന്‍ സംവിധാനം ചെയ്യുന്ന ചരിത്ര ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് അണിയറയില്‍ പുരോഗമിക്കുകയാണ്. ചരിത്രം പറയുന്ന ചിത്രത്തില്‍ നടന്‍ സിജു വില്‍സനാണ് നായകനാവുന്നത്. ഹിന്ദി മോഡല്‍ കയാദു ലോഹറാണ് ചിത്രത്തിലെ നായിക. ഇപ്പോള്‍ കയാദുവിനെ പ്രശംസിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചിരിക്കുകാണ് വിനയന്‍. നായകന്റേതുപോലെ തന്നെ വീറോടും വാശിയോടും സ്ത്രീകളുടെ മാനത്തിനായി പോരാടിയ ഒരു നായികയാണ് ചിത്രത്തിലുള്ളത് എന്നാണ് വിനയന്‍ പറയുന്നത്. ‘പത്തൊന്‍പതാം നുറ്റാണ്ടി’ലെ നായിക കയാദുവും ഒരഭിനേത്രി എന്ന നിലയില്‍ മലയാളത്തിന്റെ അഭിമാന താരമായിമാറുമെന്നാണ് വിനയന്റെ വാക്കുകള്‍. വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ് … 19-ാം നൂറ്റാണ്ടില്‍ കേരളത്തിലെ സ്ത്രീകള്‍ അനുഭവിച്ച അവഗണനയും, അപമാനവും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധം ഹീനമായിരുന്നു.. നവോത്ഥാന നായകരായ ശ്രീനാരായണ ഗുരുവിനും, ചട്ടമ്പി സ്വാമികള്‍ക്കും, അയ്യന്‍കാളിക്കും ഒക്കെ മുന്നേ അതി സാഹസികനായ ഒരു പോരാളി ഈ ക്രൂരതക്കെതിരെ തന്റെ പടവാളുയര്‍ത്തിയിരുന്നു. ആ നായകന്റെയും അദ്ദേഹത്തേപ്പോലെ തന്നെ…

Read More

പാര്‍വതി മാഡം,വാങ്ങിയ പ്രതിഫലമെങ്കിലും റോഷിനിയ്ക്ക് തിരിച്ചു കൊടുത്താല്‍ അത് വലിയ ഉപകാരമാവും ! പാര്‍വതി മനുഷ്യത്വത്തെക്കുറിച്ച് പറയുമ്പോള്‍ ഓര്‍മ വരുന്നത് റോഷിനിയുടെ മുഖമെന്ന് ഒമര്‍ ലുലു…

ഒഎന്‍വി പുരസ്‌കാരം മീടു അരോപണങ്ങള്‍ക്ക് വിധേയനായ ഒഎന്‍വിയ്ക്ക് നല്‍കുന്നതിനെതിരേ ആദ്യം രംഗത്തു വന്ന നടിമാരിലൊരാളാണ് പാര്‍വതി തിരുവോത്ത്. ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി പ്രസിഡന്റ് അടൂര്‍ ഗോപാലകൃഷ്ണനെ മെന്‍ഷന്‍ ചെയ്തായിരുന്നു താരത്തിന്റെ പോസ്റ്റ്. ഇപ്പോള്‍ പാര്‍വതിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. പാര്‍വതി മനുഷ്യത്വത്തെക്കുറിച്ച് പറയുമ്പോള്‍ മൈ സ്റ്റോറിയിലുടെ ഒരുപാട് സ്വപ്നങ്ങളുമായി സിനിമയില്‍ വന്ന പുതുമുഖ സംവിധായിക റോഷനിയുടെ മുഖമാണ് ഓര്‍മവരുന്നത് എന്നും പണം നഷ്ടപ്പെട്ട റോഷിനിക്ക് വാങ്ങിയ പ്രതിഫലം എങ്കിലും പാര്‍വതി തിരിച്ചുകൊടുത്താല്‍ വലിയ ഉപകാരമാകും എന്നുമാണ് ഒമര്‍ലുലു കുറിക്കുന്നത്. പ്രിയപ്പെട്ട പാര്‍വതി മാഡം നിങ്ങള്‍ സമൂഹത്തിലെ ഒരുവിധം എല്ലാ കാര്യങ്ങളിലും ഇടപ്പെടുന്നു സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്നു വളരെ നല്ല കാര്യം. നിങ്ങള്‍ മനുഷ്യതം എന്ന് പറഞ്ഞപ്പോള്‍ ഓര്‍മ്മ വന്നത് മൈ സ്റ്റോറിയിലുടെ ഒരുപാട് സ്വപ്നങ്ങളുമായി സിനിമയില്‍ വന്ന പുതുമുഖ സംവിധായിക റോഷനിയുടെ മുഖമാണ്. 18 കോടി…

Read More

ചിക്കന്‍ ബിരിയാണിയില്‍ പ്രതീക്ഷിച്ചത്ര ലെഗ്പീസ് കിട്ടിയില്ല ! മന്ത്രിയോടു പരാതിപ്പെട്ട് യുവാവ്; കട്ടക്കലിപ്പുമായി മന്ത്രിയും…

സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്തു വരുത്തിയ ചിക്കന്‍ ബിരിയാണിയില്‍ പ്രതീക്ഷിച്ചത്ര ലെഗ്പീസില്ലെന്ന പരാതിയുമായി മന്ത്രിയെ സമീപിച്ച് യുവാവ്. തെലങ്കാന സ്വദേശിയായ യുവാവാണ് മുന്‍സിപ്പല്‍ അഡ്മിനിസ്ട്രേഷന്‍, നഗരവികസന വകുപ്പ് മന്ത്രിയായ കെ ടി രാമറാവുവിനോട് (കെടിആര്‍) പരാതിപ്പെട്ടിരിക്കുന്നത്. തോട്ടക്കുറി രഘുപതി എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് പരാതി. ”ഞാന്‍ ചിക്കന്‍ബിരിയാണിയില്‍ അധിക മസാലയും ലെഗ് പീസും ഓര്‍ഡര്‍ ചെയ്തിരുന്നുവെങ്കിലും ലഭിച്ചില്ല. ഇതാണോ ജനങ്ങളെ സേവിക്കാനുള്ള മാര്‍ഗം” എന്നായിരുന്നു ട്വീറ്റ്. കെടിആര്‍ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന നിരവധി പരാതികളില്‍ ഇടപെടുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യുവാവും തന്റെ പരിഭവം മന്ത്രിയെ അറിയിച്ചത്. ട്വീറ്റ് പിന്നീട് നീക്കം ചെയ്‌തെങ്കിലും മന്ത്രിയുടെ മറുപടി യുവാവിനെ തേടിയെത്തി. ”സഹോദരാ നിങ്ങളെന്തിനാണ് എന്നെ ടാഗ് ചെയ്തത്. എന്നില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത്” എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

Read More

ഞാന്‍ പ്രാര്‍ഥിച്ചു…മകളുടെ വേദന എനിക്കു തന്നിട്ട് അവളെ സുഖപ്പെടുത്തണമേ എന്ന് ! പിറ്റേ ദിവസം ഉണ്ടായത് വ്യത്യസ്ഥമായ അനുഭവം; വെളിപ്പെടുത്തലുമായി ദീപന്‍ മുരളി…

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ദീപന്‍ മുരളി. ബിഗ്‌ബോസ് ആദ്യ സീസണിലും താരം പങ്കെടുത്തിരുന്നു. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. കുടുംബത്തിന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. സുമംഗലി ഭവ എന്ന സീരിയലിലൂടെയാണ് ദീപന്‍ ഇപ്പോള്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പക്കലേക്കെത്തുന്നത്. കഴിഞ്ഞ വര്‍ഷമാണ് നടന്‍ അച്ഛനായത്. അതിനു ശേഷം കുഞ്ഞുമായുള്ള എല്ലാ വിശേഷങ്ങളും ദീപന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. 2019 ജൂലൈ 22 നായിരുന്നു ദീപന്‍ മുരളിയുടെയും മായയുടേയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. അമ്മയുടെ പേര് തന്നെയാണ് മകള്‍ക്കും നല്‍കിയിരിക്കുന്നത്. അതേസമയം താനും കുടുംബവും നേരിട്ട പ്രതിസന്ധി ഘട്ടത്തെക്കുറിച്ച് ആരാധകരോടു തുറന്നു പറയുകയാണ് ദീപന്‍ ഇപ്പോള്‍ താരത്തിന്റെ കുറിപ്പ് ഇങ്ങനെ…കുറച്ച് ദിവസങ്ങളായി നല്ലൊരു പോരാട്ടത്തിലായിരുന്നു. മകള്‍ക്ക് പനി പെട്ടു. ആദ്യം കാര്യമാക്കിയില്ല കാരണം എല്ലാ രീതിയിലും ശ്രദ്ധയോടെ പോകുകയായിരുന്നു. ഒരു മാസത്തില്‍ ഏറെ ആയി ഞാന്‍ പുറത്ത് ഇറങ്ങിയിട്ട്…

Read More

ഒരു ദിവസം രജനി സാര്‍ എന്റെ അടുത്ത് വന്ന് അങ്ങനെ പറഞ്ഞപ്പോള്‍ എനിക്കത് ഷോക്കായിപ്പോയി ! വെളിപ്പെടുത്തലുമായി മീന…

ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയായി മാറിയ താരമാണ് മീന. തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളുടെയും നായികയായി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും മീനയ്ക്കായി. താന്‍ അഭിനയ രംഗത്ത് എത്തിയതിന്റെ 40ാം വാര്‍ഷികം കഴിഞ്ഞ ദിവസമാണ് മീന ആഘോഷിച്ചത്. മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയാണ് മീന. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമറസ് റോളുകളിലും മീന പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. പക്ഷേ മലയാളത്തില്‍ മീന ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തിരുന്നില്ല. മലയാളത്തിലും നിരവധി സിനിമകളിലാണ് നടി അഭിനയിച്ചത്. എറ്റവുമൊടുവിലായി മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനൊപ്പം അഭിനയിച്ച ദൃശ്യം 2 വന്‍ വിജയമായി മാറിയിരുന്നു. ദൃശ്യം 2ന് പിന്നാലെ മീനയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ തമിഴ് ചിത്രമാണ് അണ്ണാത്തെ. തലൈവര്‍ രജനികാന്താണ് ഈ ചിത്രത്തിലെ നായകന്‍. സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന് ഒപ്പം വര്‍ഷങ്ങള്‍ക്ക് ശേഷം മീന വീണ്ടും അഭിനയിക്കുന്ന ചിത്രം കൂടിയാണ് അണ്ണാത്ത. സിരുത്തൈ…

Read More

ബീഗ് ബോസില്‍ നിന്നും മോഹന്‍ലാല്‍ പിന്‍മാറുന്നു ! സീസണ്‍ 4 ഉടന്‍ ആരംഭിക്കും മോഹന്‍ലാലിന് പകരം എത്തുന്നത് ഈ കിടിലന്‍ താരം

ബിഗ്‌ബോസില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറുന്നതായി വാര്‍ത്ത ! ഉടന്‍ ആരംഭിക്കുന്ന സീസണ്‍ ഫോറില്‍ മോഹന്‍ലാലിന് പകരമെത്തുന്നത് ഈ സൂപ്പര്‍താരങ്ങളിലൊരാള്‍… മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോ ബിഗ്‌ബോസ് സീസണ്‍ 3 കോവിഡിനെത്തുടര്‍ന്ന് നിര്‍ത്തി വച്ചിരിക്കുകയാണ്. 100 ദിവസങ്ങളുടെ ഷോ 75 ദിവസം പിന്നിട്ടപ്പോഴാണ് നിര്‍ത്തി വയ്ക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 2021 ഫെബ്രുവരി 14നാണ് ബിഗ്‌ബോസ് സീസണ്‍ 3 ആരംഭിച്ചത്. എന്നാല്‍ ഷോ തീരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കവെയാണ് മൂന്നാം ഭാഗം നിര്‍ത്തി വയ്ക്കുന്നത്. 75-ാം ദിവസം ഷോ നിര്‍ത്തി വെച്ചുവെങ്കിലും വിജയിയെ പ്രഖ്യാപിക്കാന്‍ തയ്യാറെടുക്കുകയാണ് ബിഗ് ബോസ്. ബിഗ് ബോസ് സീസണ്‍ 3 അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കവെ നാലാം ഭാഗത്തിനെ കുറിച്ചുളള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുകയാണ്. നാലാം ഭാഗം ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇത് കൂടാതെ അവതാരകനായ താരരാജാവ് മോഹന്‍ലാലിന്…

Read More

‘വരനെ ആവശ്യമുണ്ട്’ സിനിമയിലെ ഡിലീറ്റഡ് രംഗം പുറത്ത് ! വൈറലാകുന്ന വീഡിയോ കാണാം…

സുരേഷ്‌ഗോപിയും ശോഭനയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. ഇപ്പോള്‍ ഈ സിനിമയില്‍ നിന്നും ഡിലീറ്റ് ചെയ്ത രംഗം പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍ അനൂപ് സത്യന്‍. ലാലു അലക്‌സിന്റെ മാനുവല്‍ എന്ന കഥാപാത്രം ശോഭനയെയും കല്യാണിയെയും സന്ദര്‍ശിക്കുന്ന ഭാഗത്തിലെ രംഗങ്ങളാണ് വീഡിയോയില്‍ കാണാനാകുന്നത്. സിനിമയില്‍ ശോഭന അവതരിപ്പിച്ച നീന എന്ന കഥാപാത്രത്തിന്റെ അമ്മയായി നടി ഷീലയെ പരിഗണിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീട് അത് നടന്നില്ലെന്നും വിഡിയോ പങ്കുവച്ച് അനൂപ് കുറിച്ചു. ഷീല എന്നു തന്നെയായിരുന്നു ഈ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ ഒരു രംഗത്തില്‍ ഷീല എന്ന കഥാപാത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നുമുണ്ട്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വരനെ ആവശ്യമുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം സ്റ്റാര്‍ ഫിലിംസും വേ ഫെറര്‍ ഫിലിംസും നിര്‍മിച്ച ചിത്രം 2020 ഫെബ്രുവരി ഏഴിനാണ് പ്രദര്‍ശനത്തിനെത്തിയത്. സംവിധായകന്‍…

Read More

മെക്‌സിക്കോയില്‍ നിന്നും അമേരിക്കയിലേക്കുള്ള മതില്‍ച്ചാട്ടം പിഴച്ചു ! 23കാരിയായ ഗര്‍ഭിണി മതിലില്‍ കുടുങ്ങി;പിന്നീട് സംഭവിച്ചത്…

നിയമവിരുദ്ധമായി മെക്‌സിക്കന്‍ അതിര്‍ത്തി കടന്ന് അമേരിക്കയിലെത്താനുള്ള ശ്രമത്തിനിടെ ഗര്‍ഭിണി 18 അടി ഉയരത്തില്‍ കുടുങ്ങി. ഹോണ്ടുറാസില്‍ നിന്നുള്ള ഇരുപത്തിമൂന്നു വയസുകാരിയാണ് അതിസാഹസത്തിനു മുതിര്‍ന്നത്. എല്‍ പാസോയ്ക്കും ക്വീഡാഡ്് ജൂറോസിനു മധ്യേയുള്ള മതിലിലാണ് ഇവര്‍ വലിഞ്ഞുകയറിയത്. പതിനെട്ടടി വരെ എത്തിയപ്പോള്‍ കയറാനും താഴേയ്ക്ക് ഇറങ്ങാനും പറ്റാത്ത നിലയിലായി. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകരെത്തി യുവതിയെ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചെന്ന് യു.എസ്. കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഫോഴ്സ് (സി.ബി.പി.) വ്യക്തമാക്കി. പരിശോധനയ്ക്കു ശേഷം 42-ാം ചട്ടപ്രകാരം ഇവരെ തിരികെ മെക്സിക്കോയിലേക്ക് വിട്ടു. ആരോഗ്യപ്രശ്നമുള്ളവര്‍ രാജ്യത്തു പ്രവേശിക്കുന്നതു വിലക്കുന്ന പൊതുജനാരോഗ്യ ചട്ടമാണ് 42. രക്ഷാദൗത്യത്തിന്റെ വീഡിയോ വൈറലായി. മതിലില്‍നിന്ന് ഇറങ്ങാന്‍ സി.ബി.പി. സഹായിക്കുന്ന ദൃശ്യങ്ങളും ഇതില്‍ കാണാം.

Read More