ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് സംയുക്ത മേനോന്.പോപ്പ്കോണ്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സംയുക്തയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് തീവണ്ടി, ലില്ലി. എടക്കാട് ബറ്റാലിയന്, എമണ്ടന്‍ പ്രേമകഥ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടി താരം. ഇതിനിടെ തമിഴിലും അരങ്ങേറിയ സംയുക്താ മേനോന് സോഷ്യല്‍ മീഡിയയിലും സജീവമാണ്. താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ടോവിനോ നായകനായ തീവണ്ടി എന്ന സിനിമയിലേക്കുള്ള തന്റെ കടന്നു വരവ് തീര്‍ത്തും സിനിമാറ്റിക്ക് ആയിരുന്നെന്ന് സംയുക്ത മേനോന് മുമ്പ് പറഞ്ഞിരുന്നു. ലില്ലി എന്ന ചിത്രത്തിനിടെയായിരുന്നു തീവണ്ടിയിലേക്കുള്ള ക്ഷണം ലഭിക്കുന്നതെന്നായിരുന്നു താരം പറഞ്ഞത്. അതേ സമയം സിനിമയില്‍ വരണം എന്ന് ആഗ്രഹിക്കാതെ വന്നയാളാണ് താനെന്നും സിനിമയെ കുറിച്ച് ഒന്നും അറിയാത്തൊരാള്‍ എടുക്കാന്‍ സാധ്യതയുള്ള തെറ്റായ തീരുമാനങ്ങള്‍ താനും എടുത്തിട്ടുണ്ടെന്നും തുറന്നു പറയുകയാണ് സംയുക്ത മേനോന് ഇപ്പോള്‍. അത്തരം തീരുമാനങ്ങള്‍…
Read MoreCategory: Today’S Special
മോനേ പണിപാളീന്നാ തോന്നുന്നത്…! മാസ്ക് വെക്കാതെ ഫോട്ടോഷൂട്ട് നടത്തിയ വ്ളോഗറിനെ കയ്യോടെ പൊക്കി പോലീസ്; വീഡിയോ കാണാം…
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീട്ടില്‍ കുത്തിയിരുന്ന് മടുത്ത ആളുകള്‍ ഇല്ലാത്ത കാരണം പറഞ്ഞ് റോഡിലിറങ്ങുന്ന പ്രവണത കൂടിക്കൂടി വരികയാണ്. ലോക്ഡൗണ്‍ സ്പെഷ്യല്‍ വീഡിയോയെടുത്ത് ഇന്‍സ്റ്റഗ്രാം റീല്‍സില്‍ പോസ്റ്റ് ചെയ്യുന്നതും പലരുടെയും ലക്ഷ്യമാണ്. ഈയടുത്ത് ഏറ്റവും വൈറലായ ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയിരുന്നു ‘ഓഹ് നോ.. ഓഹ് നോ’ എന്നുള്ളത്. എന്തെങ്കിലും കാര്യമായ കാര്യം ചെയ്യുമ്പോള്‍ അമളി വന്നുപെടുന്ന വീഡിയോകളാണ് ‘ഓഹ് നോ’ ബാഗ്രൗണ്ട് മ്യൂസിക്കൊടു കൂടി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാറുള്ളത്. അബദ്ധത്തില്‍ പെട്ട ആള്ക്കാര് തന്നെ ഇത്തരത്തിലുള്ള വീഡിയോകള്‍ അപ്ലോഡ് ചെയ്യാറുണ്ട്. ഇന്‍സ്റ്റഗ്രാം റീല്‍സില്‍ ഇത്തരത്തിലുള്ള ധാരാളം ഓഹ് നോ വീഡിയോകള്‍ കാണാന്‍ സാധിക്കും. ഇത്തരത്തില്‍ പെട്ടുപോയ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുകയാണ് പ്രശസ്ത മോഡലും യൂട്യൂബറും കൂടിയായ നിഹ റിയാസ്. ഒരു മോഡല്‍ ഫോട്ടോഷൂട്ട് ചെയ്യുന്ന സമയത്ത് പോലീസ് കയ്യോടെ പിടികൂടിയ വീഡിയോ ഈ ബാഗ്രൗണ്ട് മ്യൂസിക്കോട് കൂടിയാണ് താരം…
Read Moreഭര്‍ത്താവ് പ്രൊഡ്യൂസര്‍ ആയതു കൊണ്ട് സിനിമാനടിയായെന്നുള്ള ആക്ഷേപം ! ചുട്ട മറുപടിയുമായി ഷീലു ഏബ്രഹാം…
മലയാള സിനിമയിലെ വൈകിയെത്തിയ താരമാണ് ഷീലു ഏബ്രഹാം. വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 2013 മുതല്‍ ആണ് താരം അഭിനയ മേഖലയില്‍ സജീവമായത്. പിന്നീട് ആടുപുലിയാട്ടം, പുതിയ നിയമം, കനല്, ഷീ ടാക്സി, മംഗ്ലീഷ്, വീപ്പിംഗ് ബോയ്, പട്ടാഭിരാമന്, സോളോ, മരട് 357 തുടങ്ങി നിരവധി സിനിമകളില്‍ താരം അഭിനയിച്ചു. മലയാള സിനിമയിലെ അറിയപ്പെടുന്ന സിനിമാ നിര്‍മാതാവ് എബ്രഹാം മാത്യുവാണ് താരത്തിന്റെ ജീവിത പങ്കാളി. വീപ്പിംഗ് ബോയ്, ഷീ ടാക്സി, കനല്,പുള്ളുവന്‍ മത്തായി,പുതിയ നിയമം, പുത്തന്‍ പണം, സോളോ, ശുഭരാത്രി, പട്ടാഭിരാമന് തുടങ്ങി വിജയകരമായ ചിത്രങ്ങളുടെയെല്ലാം നിര്‍മാതാവ് എന്ന നിലയില്‍ എബ്രഹാം മാത്യു പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. ഭര്‍ത്താവ് നിര്മാതാവായതിനാലാണ് ഷീലുവിന് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നതെന്ന ആക്ഷേപം പണ്ടേ പലരും ഉന്നയിച്ചിട്ടുണ്ട്. ഇപ്പോള്‍ അതിനു മറുപടിയുമായി താരം നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. ഭര്‍ത്താവ്…
Read Moreഓട്ടോറിക്ഷാ ഡ്രൈവറും കുടുംബവും വാക്സിനെടുക്കാന്‍ പോയി ! ഈ തക്കത്തിന് വീട്ടില്‍ നിന്ന് കള്ളന്മാര് കൊണ്ടു പോയത് 25 ലക്ഷവും ആഭരണങ്ങളും…
ഓട്ടോറിക്ഷാ ഡ്രൈവറുടെ വീട്ടില്‍ നിന്ന് 25 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന് കള്ളന്മാര്. ന്യൂഡല്‍ഹിയിലെ ശിവ് വിഹാറിലാണ് സംഭവം. ഡ്രൈവറും കുടുംബവും ബുധനാഴ്ച രാവിലെ വാക്സിന് എടുക്കാനായി പോയപ്പോഴായിരുന്നു മോഷണം. ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ ഗേറ്റ് തുറന്നിട്ടതായി കണ്ടെത്തിയത്. അകത്തെത്തിയപ്പോള്‍ അലമാര തുറന്നനിലയിലായിരുന്നെന്നും നാല്‍പ്പതുകാരനായ ഓട്ടോ ഡ്രൈവര്‍ പറയുന്നു. വീട്ടില്‍ നിന്നും പണവും സ്വര്‍ണാഭരണങ്ങളും മോഷണം പോയതായി അരവിന്ദ് കുമാര്‍ പട്വ പറഞ്ഞു. എന്നാല്‍ സ്വര്‍ണമല്ലാത്ത ആഭരണങ്ങള്‍ കള്ളന്മാര് എടുത്തിട്ടില്ലെന്നും ഇയാള്‍ പറയുന്നു. വീട്ടിലെ ലൈറ്റും ഫാനുകളും ഓണാക്കിയിട്ട രീതിയിലായിരുന്നു.സഹോദരിയുടെ ആഭരണങ്ങളായിരുന്നു അലമാരയില്‍ ഉണ്ടായിരുന്നതെന്നും വിലപ്പെട്ടതെല്ലാം അവര്‍ കൊണ്ടുപോയെന്നും പട്വ പറഞ്ഞു. തങ്ങള്‍ വീട്ടിലില്ലാത്ത സമയത്ത് വീടിന് പുറത്ത് ഓരാള് ഇരിക്കുന്നതും ഫോണില്‍ സംസാരിക്കുന്നതും കണ്ടതായി അയല്‍വാസികള്‍ പറഞ്ഞെന്നും പട്വ പറയുന്നു. കഴിഞ്ഞ പതിനഞ്ച് ദിവസമായി ആരും വീട്ടില്‍ നിന്നും പുറത്തിറങ്ങിയില്ലെന്നും വാക്സിന് എടുക്കാനായാണ്…
Read Moreകുറെ കഴിഞ്ഞപ്പോ ബോര് അടിച്ച് അടിച്ച് ലാസ്റ്റില് എറണാകുളത്തു പ്രൈവറ്റ് ഹോസ്പിറ്റലില്‍ ജോയിന്‍ ചെയ്തു ! എല്ലാവരും ചോദിച്ചു വട്ടാണോയെന്ന്;യുവാവിന്റെ കുറിപ്പ് വൈറലാകുന്നു…
അങ്ങനെ ഒരു നഴ്സസ് ദിനം കൂടി കടന്നു പോയി. ഭൂമിയിലെ മാലാഖമാരെ ഓര്‍ക്കാന്‍ ഒരു ദിനം. നഴ്സുമാര്‍ ഈ ലോകത്തിന് എത്രത്തോളം അത്യവശ്യമുള്ളവരാണെന്ന് വ്യക്തമാകുന്ന നാളുകളിലൂടെയാണ് ലോക ജനത ഇപ്പോള്‍ കടന്നു പോകുന്നത്. ഈ അവസരത്തില്‍ ഒരു നഴ്സ് അനുഭവിക്കുന്ന കഷ്ടപ്പാടുകളെപ്പറ്റി തുറന്നു പറയുകയാണ് നഴ്സിന്റെ ഭര്‍ത്താവായ അരുണ്‍ ഗോപാലകൃഷ്ണന്. അരുണിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… +2 കഴിഞ്ഞ് അവള് നഴ്സിംഗിന് പോണു എന്ന് പറഞ്ഞപ്പോ മനസ്സില്‍ കുറെ മോഹങ്ങള്‍ കൂട്ടി വെച്ചു ഈ പാവം ഞാന്‍.. കാനഡയിലെ തണുപ്പില്‍ snow manനെ ഉണ്ടാക്കണം.. വെക്കേഷന് നാട്ടില്‍ വരുമ്പോ കാനഡ കഥകള്‍ തള്ളി മറിക്കണം (തള്ളിനു ഇപ്പോഴും കുറവില്ല) അവസാനം ദേ ഇവള് നൊസ്റ്റു ന്റെ കഥയും പറഞ്ഞ് മടി പിടിച്ചു വീട്ടില്‍ ഇരുപ്പായി.. കുറെ കഴിഞ്ഞപ്പോ ബോര് അടിച്ച് അടിച്ച് ലാസ്റ്റ് എറണാകുളത്തു പ്രൈവറ്റ് ഹോസ്പിറ്റലില്‍…
Read Moreഈ ഓടിയതൊക്കെ ഭക്ഷണതിന് വേണ്ടിയായിരുന്നല്ലോ… ഇപ്പോള്‍ ലോകത്ത് ഏറ്റവുമധികം വെറുക്കുന്നത് ഭക്ഷണമാണ്; ആര്.എസ്. വിമല്‍
കോവിഡിനെ ധൈര്യപൂർവം നേരിട്ട് പരാജയപ്പെട്ട നിരവധിപ്പേരുടെ അനുഭവകഥകൾ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ കോവിഡിനെ വിജയകരമായി നേരിട്ട കഥ പങ്കുവയ്ക്കുകയാണ് സംവിധായകൻ ആർ.എസ്. വിമൽ. ഇപ്പോള്‍ ലോകത്തു ഏറ്റവുമധികം വെറുക്കുന്നത് ഭക്ഷണമാണെന്നാണ് അദ്ദേഹം പറയുന്നത്. കോവിഡിനെക്കുറിച്ച് കേട്ടറിഞ്ഞതൊക്കെ ഒന്നുമല്ലന്ന് ബോധ്യപ്പെട്ട ദിനരാത്രങ്ങളാണ് കഴിഞ്ഞുപോയതെന്നും മനസ് കൊണ്ടും ശരീരം കൊണ്ടും തകര്‍ന്നു പോകുന്ന അവസ്ഥയായിരുന്നുവെന്നും വിമൽ പറയുന്നു. “ജീവിക്കാനുള്ള ഓട്ടത്തില്‍ കരുതി വേണം ജീവിക്കാന്‍ എന്ന് ബോധ്യമാക്കിയ ആശുപത്രി വാസം… ഈ ഓടിയതൊക്കെ ഭക്ഷണതിന് വേണ്ടിയായിരുന്നല്ലോ.. ഇപ്പോള്‍ ലോകത്തു ഏറ്റവുമധികം വെറുക്കുന്നത് ഭക്ഷണമാണ്.. അതാണ് കോവിഡ്. ഭാര്യക്കാണ് ആദ്യം വന്നത്…പിന്നീട് എനിക്കും… നമ്മള് എത്ര മുന്‍കരുതല്‍ എടുത്താലും പണി കിട്ടാന്‍ വളരെ എളുപ്പമാണ്…’- ആര്.എസ്. വിമല്‍ പറയുന്നു.
Read Moreകുക്കൂ, കുക്കൂ പാട്ട് വീണ്ടും! ഇത്തവണ ചുവടുവച്ചത് തമിഴ്നാട് റെയില്‍വേ പോലീസ്; പിപിഇ കിറ്റ് ധരിച്ച് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത്
കോവിഡ് ബോധവത്കരണത്തിനായി സംസ്ഥാന പോലീസ് മീഡിയാ സെന്റർ പുറത്തിറക്കിയ വീഡിയോ വൈറലായിരുന്നു. റാപ് മ്യൂസിക് വീഡിയോയായ “എൻജോയ് എൻജാമി’ അനുകരിച്ചായിരുന്നു കേരള പോലീസിന്റെ ബോധവത്കരണ വീഡിയോ തയാറാക്കിയിരിക്കുന്നത്. എന്നാല്‍ ഇപ്പോഴിത “എൻജോയ് എൻജാമി ക്ക് ചുവടുകളുമായി ചെന്നൈ റെയില്‍വേ പോലീസും എത്തിയിരിക്കുന്നു. കോവിഡ് ബോധവത്കരണത്തിനായിട്ടാണ് പോലീസിന്റെ ചുവടുവയ്പ്പ്. ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു പോലീസുകാരുടെ ഡാന്‍സ്. വനിതാ പോലീസുകരാണ് ഡാന്‍സ് ചെയ്തത്. പിപിഇ കിറ്റ് ധരിച്ച് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് ഉണ്ടായിരുന്നു. “മഹാമാരിയെ ഒത്തൊരുമിച്ചു നേരിടാം. കേരള പോലീസ് എപ്പോഴും നിങ്ങളോടൊപ്പം,” എന്ന കുറിപ്പോടെയായയിരുന്നു കേരളാ പോലീസ് മീഡിയ സെന്റർ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയരക്ടർ വിപി പ്രമോദ് കുമാറാണ് വീഡിയോ സംവിധാനം ചെയ്തത്. പോലീസ് ഉദ്യോഗസ്ഥർ തന്നെയാണ് വീഡിയോയിൽ നൃത്തം ചെയ്യുന്നതും. വിവിധ സിനിമകളിലെ രംഗങ്ങൾ കൂട്ടിച്ചേർത്തും ഇതേ ഗാനത്തിന്റെ…
Read Moreസാമ്പത്തിക പരാധീനതകൾ മൂലം രണ്ടാം ക്ലാസിൽ പഠനം നിർത്തി! കുടുംബത്തെ സഹായിക്കാന്‍ പത്തുവയസുകാരന്റെ സോക്സ് വില്പന; ഒടുവില്‍…
കുടുംബത്തെ സഹായിക്കാന്‍ സോക്സ് വില്ക്കാന് ഇറങ്ങിയ കുട്ടിക്ക് സഹായ ഹസ്തവുമായി പഞ്ചാബ് മുഖ്യമന്ത്രി. 10 വയസുള്ള ഒരു ആൺകുട്ടി ലുധിയാനയിലെ റോഡുകളിൽ സോക്സ് വിൽക്കുന്ന വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വൻഷ് സിങ് എന്ന കുട്ടിയാണ് കുടുംബം സംരക്ഷിക്കുന്നതിനായി സോക്സ് വിൽക്കാൻ മുന്നിട്ടിറങ്ങിയത്. വൻഷിന്റെ അച്ഛൻ പരംജിത് സോക്സ് വിൽപ്പനക്കാരനാണ്. അമ്മ റാണി വീട്ടമ്മയും. അച്ഛനുമ്മയും മൂന്ന് സഹോദരിമാരും ഒരു ജ്യേഷ്ഠനുമടങ്ങിയ വൻഷിന്റെ കുടുംബം ഹൈബോവൽ എന്ന പ്രദേശത്ത് ഒരു വാടകവീട്ടിലാണ് താമസിക്കുന്നത്. സാമ്പത്തിക പരാധീനതകൾ മൂലം രണ്ടാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്നു. തുടര്‍ന്നാണ് സോക്സ് വില്‍പ്പനയ്ക്ക് ഇറങ്ങിയത്.വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഇടപെടുകയായിരുന്നു. കുട്ടിയെ നേരിട്ട് വീഡിയോ കോൾ ചെയ്ത അദേഹം കുടുംബത്തിന് രണ്ടു ലക്ഷം രൂപ സാമ്പത്തിക സഹായം പ്രഖ്യാപിക്കുകയും ചെയ്തു. മാത്രമല്ല അവൻ നേരത്തെ…
Read Moreഷൂട്ടിംഗിന് ഉപയോഗിച്ച കിടക്കകളും സ്ട്രെച്ചറുകളും കോവിഡ് പ്രതിരോധത്തിന് നല്കി ! നന്മ നിറഞ്ഞ മാതൃകയായി ‘രാധേശ്യാം ടീം
ഈ പ്രതിസന്ധി ഘട്ടത്തില്‍ പലരും തനിച്ചും കൂട്ടമായും തങ്ങളാല്‍ കഴിയുന്ന സഹായം മറ്റുള്ളവര്‍ക്ക് ചെയ്യുന്ന കാഴ്ചയും വിവരങ്ങളുമാണ് നമ്മെ മുമ്പോട്ടു നയിക്കുന്നത്. ഈ സാഹചര്യത്തില്‍ ഉപയോഗിച്ച മെഡിക്കല്‍ ഉപകരണങ്ങള്‍ കോവിഡ് പ്രതിരോധത്തിനായി സംഭാവന ചെയ്ത് പ്രഭാസ് ചിത്രം ‘രാധേശ്യാ’മിന്റെ അണിയറപ്രവര്‍ത്തകര്‍ മാതൃകയായി. ഷൂട്ടിംഗിന്റെ ഭാഗമായി കിടക്കകള്‍, സ്ട്രെച്ചറുകള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു വലിയ സെറ്റ് ഒരുക്കിയിരുന്നു. ഇറ്റലിയിലെ 70-കളിലെ ആശുപത്രിയായി ഒരുക്കിയ സെറ്റില്‍ 50 കസ്റ്റം ബെഡ്ഡുകള്‍, സ്ട്രെച്ചറുകള്‍, പിപിഇ സ്യൂട്ടുകള്‍, മെഡിക്കല്‍ ഉപകരണ സ്റ്റാന്‍ഡുകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍ എന്നിവ ഉണ്ടായിരുന്നു. ഇവയാണ് സര്‍ക്കാര്‍ ആശുപത്രികളിലേക്ക് വിതരണം ചെയ്തിരിക്കുന്നത്. കിടക്കകള്‍ വലുതും ബലമുള്ളതും രോഗികള്‍ക്ക് സൗകര്യപ്രദവുമാണെന്ന് പ്രൊഡക്ഷന്‍ ഡിസൈനര്‍ രവീന്ദര്‍ റെഡ്ഡി വ്യക്തമാക്കി. രാധാ കൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന രാധേശ്യാമില്‍ പൂജ ഹെഗ്ഡെയാണ് നായികയായി എത്തുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലായാണ്…
Read Moreആ നാട്ടിലെ പാട്ടുകാരി കുട്ടി അങ്ങനെ ആദ്യമായി ഒരു സിനിമ നടനെ കണ്ടു ! പഴയ അനുഭവം പങ്കുവെച്ച് റിമി ടോമി; ആ നടന് അന്നും ഇന്നും ഒരുപോലെയെന്ന് ഗായിക…
ഗായിക,നടി,അവതാരക എന്നീ നിലകളില്‍ മലയാളത്തില്‍ തിളങ്ങി നില്ക്കുന്ന താരമാണ് റിമി ടോമി. നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള റിമി മിനി സ്ക്രീനിലും സജീവ സാന്നിധ്യമാണ്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ റിമി തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെ ഒരു അപൂര്‍വ ചിത്രം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് റിമി ടോമി. മുന്‍പ് ഒരിക്കല്‍ റിമി ടോമിയുടെ സ്വദേശമായ പാലായില്‍ നടന്ന ഒരു പൊതുചടങ്ങില്‍ താരം പാട്ടു പാടുന്നതിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. കുട്ടിപ്പാവാടയണിഞ്ഞ് കയ്യില്‍ ബുക്ക് പിടിച്ച് അതില്‍ നോക്കി പാട്ടു പാടാന്‍ നില്ക്കുന്ന റിമിയാണ് ചിത്രത്തിലുള്ളത്. അന്ന് ആ പരിപാടിയില്‍ നടന് ജഗദീഷ് ആണ് മുഖ്യാതിഥിയായി എത്തിയത്. താന്‍ ആദ്യമായി കാണുന്ന സിനിമ താരം ജഗദീഷ് ആണെന്നും റിമി ചിത്രത്തിനൊപ്പം കുറിച്ചു. റിമിയുടെ കുറിപ്പ് ഇങ്ങനെ…
Read More