ഇതരസംസ്ഥാനത്തൊഴിലാളികളെ ജോലിയ്ക്കെന്നു പറഞ്ഞ് വിളിച്ച് മരത്തില്‍ കയറ്റിയ ശേഷം അവരുടെ മൊബൈല്‍ ഫോണും 10,000 രൂപയും കവര്‍ന്ന് മലയാളി യുവാവ്. ചങ്ങരംകുളം പ്രദേശത്ത് മരം വെട്ട് ജോലിക്കു പോകുന്ന ബിഹാര്‍ സ്വദേശികളായ നവല്‍കുമാര്‍, സത്രുധാര്‍ എന്നിവരാണ് കബളിപ്പിക്കപ്പെട്ടത്. ഇന്നലെ രാവിലെ ബൈക്കില്‍ എത്തിയ യുവാവ് മരത്തിന്റെ ഇല വെട്ടാന്‍ ഇരുവരെയും ജോലിക്കു വിളിച്ചു. കോലിക്കരയില്‍ ഒരു പറമ്പില്‍ എത്തി ഇല വെട്ടാനുള്ള മരം കാണിച്ചു കൊടുത്തു. വസ്ത്രം മാറി ജോലി ആരംഭിച്ചതോടെ താഴെ സൂക്ഷിച്ചിരുന്ന തൊഴിലാളികളുടെ വസ്ത്രത്തില്‍നിന്ന് പണവും മൊബൈല്‍ ഫോണും കവര്‍ന്ന് യുവാവ് മുങ്ങുകയായിരുന്നു. തൊഴിലാളികള്‍ ചങ്ങരംകുളം പൊലീസില്‍ പരാതി നല്കി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പരിസരത്തെ സിസിടിവികള്‍ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.
Read MoreCategory: Today’S Special
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അന്യഗ്രഹജീവി ! ഇടയ്ക്കിടെ രൂപം മാറുന്നു; 3753 അടി ആഴത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വൈറലാകുന്നു…
ശാസ്ത്ര സാങ്കേതിക വിദ്യ ഇത്രയധികം പുരോഗമിച്ചിട്ടും ഇന്നും മനുഷ്യന് പിടികൊടുക്കാത്ത പല രഹസ്യങ്ങളും കടലിനടിയിലുണ്ട് എന്നതാണ് വാസ്തവം. കടലിനടിയിലെ നിഗൂഢതകള്‍ തേടിയുള്ള അന്വേഷണങ്ങള്‍ എപ്പോഴും കൗതുകം പകരുന്നതാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തിയ അപൂര്‍വ്വ ജീവിയാണ് ശാസ്ത്രലോകത്ത് വീണ്ടും ചര്‍ച്ചയാകുന്നത്. ഇടയ്ക്കിടെ രൂപം മാറുന്ന ഈ ജീവിയുടെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. അന്യഗ്രഹജീവിയാണ് എന്നാണ് ഒറ്റനോട്ടത്തില്‍ തോന്നുക. നിമിഷങ്ങള്‍ക്കുള്ളില്‍ ഇതിന് രൂപമാറ്റം സംഭവിക്കുന്നതാണ് അതിശയിപ്പിക്കുന്നത്. നാരങ്ങ പിഴിയുന്ന ഉപകരണം പോലെയാണ് തുടക്കത്തില്‍ ഈ ജീവിയെ കണ്ടാല്‍ തോന്നുക. കുറച്ചുനേരം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഈ ജീവി പിന്നീട് ഒരു കറുത്ത പന്തിന്റെ ആകൃതിയില്‍ രൂപം മാറുന്നതാണ് അമ്പരിപ്പിക്കുന്നത്. പിന്നീട് നീരാളിയെ പോലെ നീന്തി മറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. റിമോട്ട് കണ്ട്രോളിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അത്യാധുനിക വാഹനമാണ് ഈ അപൂര്‍വ്വ ദൃശ്യം പകര്‍ത്തിയത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 3753 അടി താഴ്ചയിലാണ് കാഴ്ചയുടെ…
Read Moreഅമ്മായിയമ്മ പതിവായി പഴകിയ ഭക്ഷണം തരുന്നെന്ന് പരാതി നല്കി മരുമകള്‍ ! എന്നാല്‍ സ്ഥലത്തെത്തിയ പോലീസുകാര്‍ കണ്ടത് മറ്റൊരു കാഴ്ച…
അമ്മായിയമ്മ തനിക്ക് പതിവായി പഴകിയ ഭക്ഷണം തരുന്നെന്ന് കാണിച്ച് മരുമകള്‍ പൊലീസില്‍ പരാതി നല്കി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. അമ്മായിയമ്മ ദിവസം മുഴുവന്‍ ടിവി കണ്ട് സമയം കളയുകയാണെന്നും യുവതി നല്കിയ പരാതിയില്‍ പറയുന്നു. പഴകിയ ഭക്ഷണം കഴിച്ച് തനിക്ക് അസുഖം വന്നതായും മരുമകള്‍ ആരോപിക്കുന്നു. പരാതികേട്ട് ആദ്യം പൊലീസുകാര്‍ ഒന്ന് അമ്പരന്നു. തുടര്‍ന്ന് അമ്മായിയമ്മയോട് കാര്യം തിരക്കിയപ്പോള്‍ അവര്‍ക്ക് പറയാനുണ്ടായിരുന്നത് മറ്റൊരു പരാതിയായിരുന്നു. മരുമകള്‍ അടുക്കളയില്‍ സഹായിക്കില്ലെന്നും, വീട്ടിലെ ഒരു പണിയും ചെയ്യാതെ സദാസമയവും ഫോണിലാണെന്നുമായിരുന്നു അമ്മായിയമ്മയുടെ പരാതി. പോലീസ് ഉദ്യോഗസ്ഥര്‍ രണ്ടുപേരെയും കാര്യങ്ങള്‍ പറഞ്ഞ് ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. മേലില്‍ ഇത്തരം നിസാര പരാതികളുമായി വരരുതെന്ന താക്കീതും നല്‍കിയാണ് പോലീസുകാര്‍ തിരിച്ചു പോയത്.
Read Moreവിസ്കി കഴിച്ച് ശ്രീനിവാസന് അവശനായതോടെ ഷൂട്ടിംഗ് മുടങ്ങി ! അങ്ങനെ താന്‍ രക്ഷപ്പെട്ടുവെന്ന് നിര്‍മാതാവ്; അക്കഥ ഇങ്ങനെ… …
കെകെ ഹരിദാസ് സംവിധാനം ചെയ്ത് 1996ല്‍ പുറത്തിറങ്ങിയ മുഴുനീള കോമഡി ചിത്രമാണ് കിണ്ണം കട്ടകള്ളന്‍. ശ്രീനിവാസന്, ജഗദീഷ്, ദേവയാനി, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. സതീഷ് കുറ്റിയിലായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാവ്. തന്റെ തിരിച്ചുവരവിനു കൂടി കാരണമായ സിനിമയാണ് കിണ്ണം കട്ടകള്ളന്‍ എന്നുപറയുകയാണ് സതീഷ്. അതില്‍ മുഖ്യപങ്കുവഹിച്ചത് ശ്രീനിവാസനാണെന്നും അദ്ദേഹം പറയുന്നു. തന്റെ ജീവിതം രക്ഷപ്പെടാനുണ്ടായ സംഭവത്തെക്കുറിച്ച് സതീഷ് കുറ്റിയില്‍ പറയുന്നതിങ്ങനെ…’ഒന്നര ലക്ഷം രൂപയാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ ശ്രീനിയേട്ടന് പ്രതിഫലം നിശ്ചയിച്ചത്. 25000 രൂപ അഡ്വാന്‍സും നല്കി. ഒറ്റപ്പാലത്ത് പടം തുടങ്ങാനുള്ള എല്ലാ സംവിധാനങ്ങളുമായി. ഷൂട്ടിംഗിന്റെ തലേദിവസം ശ്രീനിയേട്ടനെ ഞങ്ങള്‍ നന്നായൊന്ന് സല്ക്കരിച്ചു. പതിവില്‍ നിന്നും കൂടുതലായി അദ്ദേഹം അന്ന് വിസ്കി കഴിച്ചു. പിറ്റേന്ന് സെറ്റ് മുഴുവന്‍ റെഡിയായി. പക്ഷേ ശ്രീനിയേട്ടന് എഴുന്നേല്ക്കാന് പറ്റാത്ത അവസ്ഥയായി. പക്ഷേ ഞാന്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ആരോഗ്യം വീണ്ടെടുത്തിട്ട് ഷൂട്ടിംഗ്…
Read Moreഅതിനുശേഷം ഷമീമയെ ലോകം കണ്ടതു പർദ ധരിച്ചായിരുന്നു..! ഷമീമ വീണ്ടും പാശ്ചാത്യ വേഷത്തിലേക്ക്; രണ്ട് കുട്ടികൾ പിറന്നെങ്കിലും…
ഐഎസ് ഭീകരനായ ഡച്ച് യുവാവിനെ വിവാഹം കഴിച്ച് ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നു കുഴപ്പത്തിലായ ഷമീമ ബീഗം എന്ന ഇരുപത്തിയൊന്നുകാരി വീണ്ടും പാശ്ചാത്യവേഷത്തിലേക്ക്. ഐഎസിൽ ചേർന്നു സിറിയയിലേക്കു പോയ ഷമീമയെ പിന്നീടു ലോകം കണ്ടതു പർദ ധരിച്ചായിരുന്നു. സിറിയയിലും മറ്റും ഐഎസിനു തിരിച്ചടി നേരിട്ടതോടെ ജീവിതം കുഴപ്പത്തിലായ ഷമീമ ഇംഗ്ലണ്ടിലേക്കു തിരികെ വരാൻ പല ശ്രമങ്ങളും നടത്തിയിരുന്നു. എന്നാൽ, ഇവർ തിരിച്ചെത്തുന്നതിനെതിരേ ഇംഗ്ലണ്ടിൽ കടുത്ത പ്രതിഷേധമാണ് നിലനിൽക്കുന്നത്. ഇതുവരെ അതിനായി നടത്തിയ നിയമപോരാട്ടങ്ങളൊന്നും ഫലം കണ്ടിട്ടുമില്ല. ഈ സാഹചര്യത്തിലാണ് പാശ്ചാത്യവേഷത്തിൽ ഷമീമ വീണ്ടും രംഗത്തുവന്നിരിക്കുന്നത്. അഭയാർഥി ക്യാന്പിൽ ജീൻസും ടീഷർട്ടും ഇട്ടു കൂളിംഗ് ഗ്ലാസ് വച്ചു നിൽക്കുന്ന ഷമീമയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണിപ്പോൾ. സിറിയയിലെ അഭയാർഥി ക്യാന്പിൽ എടുത്ത ചിത്രമാണിത്. തീവ്രവാദ സംഘടനയുമായുള്ള എല്ലാ കണ്ണികളും വിച്ഛേദിച്ചു എന്നതിലേക്കു ഷമീമ നൽകുന്ന സൂചനയാണ് ഈ ചിത്രമെന്നാണ് വിലയിരുത്തൽ.…
Read Moreസ്ത്രീകളെ അതിക്രമിക്കുന്ന പുരുഷന്മാര് ശിക്ഷ ഭയന്ന് സത്യം പറയുകയില്ല ! കാമരാജിനെതിരേ ആരോപണവുമായി തനുശ്രീ ദത്ത…
കസ്റ്റമറെ തല്ലിയെന്ന കേസില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന സൊമാറ്റോ ഡെലിവറി എക്സിക്യൂട്ടീവ് കാമരാജിനെതിരേ ആരോപണവുമായി നടി തനുശ്രീ ദത്ത. കാമരാജിനെ പിന്തുണച്ച സെലിബ്രിറ്റികളെയും തനുശ്രീ വിമര്‍ശിച്ചു.സ്ത്രീകളെ അതിക്രമിക്കുന്ന പുരുഷന്മാര് ശിക്ഷ ഭയന്ന് സത്യം പറയുകയില്ല. അവര്‍ എല്ലാം നിഷേധിക്കും, കരയും കാലുപിടിക്കും, അനുകമ്പ പിടിച്ചു പറ്റാന്‍ ശ്രമിക്കും. ഇന്ത്യയുടെ ചരിത്രത്തില്‍ ഏതെങ്കിലും പുരുഷന് സ്ത്രീകളെ അതിക്രമിച്ചാല്‍ അത് തുറന്ന് സമ്മതിച്ചിട്ടുണ്ടോ എന്നും ഹിതേഷ തെറ്റുകാരിയാണെങ്കില്‍ സൊമാറ്റോ എന്തിന് അവരുടെ ചികിത്സ ചെലവുകള്‍ ഏറ്റെടുത്തു നടത്തുന്നുവെന്നും തനുശ്രീ ചോദിക്കുന്നു. സൊമാറ്റോ ഡെലിവറിയ്ക്കായെത്തിയ തന്നെ യുവതി തടഞ്ഞു വച്ച് ചെരുപ്പൂരി അടിയ്ക്കുന്നതിനിടെ ഹിതേഷയുടെ തന്നെ മോതിരം തട്ടിയാണ്അവരുടെ മൂക്ക് മുറിഞ്ഞതെന്ന് കാമരാജ് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് യുവതിയ്ക്കെതിരേ കേസെടുത്തിരുന്നു. പിന്നീട് ചലച്ചിത്ര താരങ്ങളടക്കമുള്ള നിരവധി ആളുകളാണ് യുവാവിന് പിന്തുണയുമായെത്തിയത്. തനുശ്രീ ദത്തയുടെ വാക്കുകള്‍ ഇങ്ങനെ വിദ്യാസമ്പന്നയായ ഒരു യുവതി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത…
Read Moreഭക്ഷണം അമൂല്യം! എല്ലാവരും എല്ലുമുറിയെ പണിയെടുക്കുന്നത് ആ ഒരു പൊതി ഭക്ഷണത്തിന് വേണ്ടിയല്ലേ… അജു വർഗീസ് പറയുന്നു…
മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് അജു വർഗീസ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് അജു വെള്ളിത്തിരയിലെത്തിയത്. വളരെ പെട്ടെന്നാണ് മലയാള സിനിമയുടെ അഭിഭാജ്യ ഘടകമായി മാറിയത്. സഹനടനായി എത്തിയ അജു നടൻ, നിർമാതാവ് എന്നിങ്ങനെ മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുകയാണ്. ലോക്ക് ഡൗണിന് ശേഷം പുറത്തിറങ്ങിയ അജുവിന്റെ ആദ്യ ചിത്രമാണ് സാജൻ ബേക്കറി സിൻസ് 1992. ബേക്കറി ഉടമയായിട്ടാണ് അജു ചിത്രത്തിലെത്തിയത്. ഇപ്പോഴിതാ ഭക്ഷണത്തിനോടുള്ള കാഴ്ചപ്പാടിനെക്കുറിച്ച് മനസ് തുറക്കുകയാണ് താരം. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സത്യം പറഞ്ഞാൽ എനിക്ക് ഏറ്റവും സന്തോഷം ഉണ്ടാക്കുന്നതും ഏറ്റവും ദേഷ്യം ഉണ്ടാക്കുന്നതും ഭക്ഷണമാണ്. ഭക്ഷണത്തിൽ ‘ഉടായിപ്പ്’ തോന്നിയാൽ എനിക്ക് ദേഷ്യം വരും. കാരണം, നമ്മുടെയൊക്കെ ജീവിതത്തിൽ ഏറ്റവും അമൂല്യമായ കാര്യമാണ് ഭക്ഷണം. എല്ലാവരും എല്ലുമുറിയെ പണിയെടുക്കുന്നത് ആ ഒരു പൊതി…
Read Moreപലതവണ എൻട്രി കിട്ടിയിട്ടുണ്ട്, പക്ഷേ.. ! ബിഗ് ബോസ് ഷോയോട് നോ പറഞ്ഞതിനെ കുറിച്ച് നിഖില വിമലിന്റെ വെളിപ്പെടുത്തല്‍
ദി പ്രീസ്റ്റ് കൂടി വന്പൻ വിജയമായതോടെ വീണ്ടും മലയാളത്തിൽ തിളങ്ങിനിൽക്കുകയാണ് നിഖില വിമൽ. മമ്മൂട്ടിക്കൊപ്പം ആദ്യാവസാനം നിറഞ്ഞുനിൽക്കുന്ന കഥാപാത്രമാണ് ചിത്രത്തിൽ നിഖില അവതരിപ്പിച്ചത്. നടിയുടെ കരിയറിൽ തന്നെ വലിയ വഴിത്തിരിവായി മാറിയിരിക്കുകയാണു ദി പ്രീസ്റ്റ്. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ബിഗ് ബോസ് ഷോയോട് നോ പറഞ്ഞതിനെ കുറിച്ച് നിഖില വെളിപ്പെടുത്തിയിയിക്കുകയാണിപ്പോൾ. ബിഗ് ബോസിൽ നിന്ന് എൻട്രി ലഭിച്ചാൽ പോവുമോ എന്നായിരുന്നു ചോദ്യം. ഇതിന് മറുപടിയായി ഇല്ലെന്നായിരുന്നു നടിയുടെ മറുപടി. ബിഗ് ബോസിൽ നിന്നു പലതവണ എൻട്രി കിട്ടിയിട്ടുണ്ട്. പക്ഷേ പോയില്ല. തമിഴ് ബിഗ് ബോസിലേക്ക് വിളിച്ചിരുന്നു. എന്തുക്കൊണ്ടാണ് വേണ്ടെന്ന് വച്ചതെന്ന ചോദ്യത്തിന് എനിക്ക് താത്പര്യമില്ലെന്നായിരുന്നു നിഖില മറുപടി പറഞ്ഞത്. ദിലീപിന്റെ ലവ് 24*7 എന്ന ചിത്രത്തിൽ നായികയായി തുടക്കം കുറിച്ച താരം പിന്നീട് തമിഴ് സിനിമകളിലാണ് തിളങ്ങിയത്. ഒരിടവേളയ്ക്ക് ശേഷം അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലൂടെ…
Read Moreകുട്ടികൾ ആറായപ്പോൾ ലജ്ജ തോന്നി, 12 ആയപ്പോൾ അഭിമാനവും! വിവാഹമോചനത്തിനു ശേഷം ആറാമത്തെ കുട്ടിയെ ഗർഭം ധരിക്കുന്നത് അപ്രതീക്ഷിതമായി
പതിനഞ്ചുകാരൻ ക്രിസ്മാൻ, മുതൽ ഒരു വയസുള്ള ഒലിവർ, ആഷർ, ആബെൽ വരെ പതിനൊന്നു പേർ. ഉടനെ ഒരാൾ കൂടിയെത്തും അതോടെ ഒരു ഡസൻ കുഞ്ഞുങ്ങളുള്ള വീടായി ഇതു മാറും. അമേരിക്കയിലെ കൻസാസിലെ അർക്കൻസാസ് സിറ്റിയിൽനിന്നുള്ള ബ്രിട്നി ചർച്ച് എന്ന 32കാരിയാണ് ഇവരുടെ അമ്മ. ഒരു വർഷം മുന്‍പ് ബ്രിട്നിക്ക് ഒറ്റ പ്രസവത്തിലൂടെ ജനിച്ചവരാണ് ഒലിവർ, ആഷർ, ആബെൽ എന്നീ മൂന്നുപേർ. 29 കാരനായ ഭർത്താവ് ക്രിസിനൊപ്പമാണ് പന്ത്രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുന്നത്. എന്തായാലും പന്ത്രണ്ടാമത്തെ കുഞ്ഞിൽ നിർത്താനാണ് ഇവരുടെ തീരുമാനം. പതിനാറാം വയസിൽ ബ്രട്നി തന്റെ പതിനാറാം പിറന്നാളു കഴിഞ്ഞ് ആറു ദിവസമായപ്പോഴാണ് തന്റെ ആദ്യത്തെ കുഞ്ഞ് ക്രിസ്മാനു ജന്മം നൽകുന്നത് അതു മുൻ ഭർത്താവിലുള്ള കുഞ്ഞാണ്. അതിന് അഞ്ചു ദിവസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. ക്രിസ്മാന്‍ ഇപ്പോൾ 15 വയസുണ്ട്. പതിന്നാലുകാരൻ ജോർദാൻ, പതിമൂന്നുകാരൻ കാലെബ്, പന്ത്രണ്ടുകാരൻ…
Read Moreഅഞ്ചു വര്‍ഷമായി നിന്റെ പിറകേ അല്ലേ… ഇനിയെങ്കിലും എന്നെ ഒന്ന് പ്രേമിക്കൂ ! ഋതുമന്ത്രയുടെ മറുപടി മണിക്കുട്ടന്റെ കണ്ണുതള്ളിച്ചു…
ആരാധകരെ ത്രസിപ്പിച്ചു കൊണ്ട് മുന്നേറുകയാണ് ബിഗ് ബോസ് മലയാളം സീസണ് 3. പരിപാടി ഒരു മാസം പിന്നിട്ടു കഴിഞ്ഞു. വഴക്കും ബഹളവും രസകരമായ സംഭവങ്ങളുമെല്ലാം ഷോയെ സമ്പന്നമാക്കുന്നു. ബിഗ്ബോസ് ഈ ആഴ്ച വളരെ രസകരമായിട്ടുള്ള വീക്കിലി ടാസ്ക്കാണ് മത്സരാര്‍ഥികള്‍ക്കായി നല്‍കിയിരിക്കുന്നത്. കളിയാട്ടം എന്നതാണ് ടാസ്ക്കിന്റെ പേര്. ഇതിന്റെ ഭാഗമായി മത്സരാര്‍ഥികള്‍ക്ക് എല്ലാവര്ക്കും ബിഗ് ബോസ് ഓരോ സിനിമ ക്യാരക്ടറുകള്‍ നല്‍കും. ആ കഥാപാത്രമായി നിന്ന് നൃത്തം ചെയ്യണമെന്നതാണ് ടാസ്ക്ക്. അന്നത്തെ ദിവസത്തെ ടാസ്ക്ക് തീരുന്നത് വരെ ആ കഥാപാത്രത്തില്‍ തന്നെ നില്‍ക്കുകയും വേണം. കളിയാട്ടം ടാസ്ക്കില് കഴിഞ്ഞ ദിവസത്തെ ഹൈലൈറ്റ് മണിക്കുട്ടനും ഋതു മന്ത്രയുമായിരുന്നു. ഇരുവരും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ടാസ്ക്കിന്റെ ഭാഗമായി മീശമാധവനിലെ ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്ന പാട്ടായിരുന്നു മണിക്കുട്ടന് കിട്ടത്. ഋതുവിന് ചതിക്കാത്ത ചന്തുവിലെ മിന്നാമിനുങ്ങേ എന്ന ഗാനവും. യക്ഷിയുടെ ഗെറ്റപ്പിലായിരുന്നു ഋതു…
Read More