അമ്മയാകാൻ പോകുന്ന എല്ലാവരും ഏറെ ആകാംക്ഷയോടെയാണ് ഓരോ സ്കാനിനും പോകുന്നത്. തന്റെയുള്ളിൽ വളരുന്ന കുഞ്ഞു ജീവന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയാം, കുഞ്ഞിന്റെ അനക്കം കാണാം എന്നിങ്ങനെ ആകാംക്ഷ വർധിപ്പിക്കുന്ന ഒരുപാടു കാരണങ്ങളുമുണ്ട്. ഏഴാം മാസത്തിലെ സ്കാൻ ചെയ്യുന്നതിനായാണ് ഹന്ന എന്ന മുപ്പത്തിയാറുകാരി ആശുപത്രിയിലെത്തിയത്. എന്നാൽ, കഴിഞ്ഞ ആറു മാസവും വയറിനുള്ളിൽ കാണാത്ത ഒരു രൂപം കൂടി ഏഴാം മാസത്തിലെ സ്കാനിൽ ഹന്ന കണ്ടു. കുഞ്ഞല്ലാതെ ഒരു ഗർഭിണിയുടെ വയറിനുള്ളിൽ ആരു വരാനാണ് എന്നറിയേണ്ടേ? അതൊരു ഹണി മോൺസ്റ്റർ ആണ്. ഒളിച്ചിരുന്നത് സ്കാനിംഗിൽ ഹണി മോൺസ്റ്ററിന്റെ രൂപത്തോടു സാമ്യം പുലർത്തുന്ന എന്തോ ഒന്ന് ഹന്നയുടെ വയറിനുള്ളിൽ കാണാം. എന്നാൽ ഇതു തിരിച്ചറിഞ്ഞത് ഹന്നയോ സോണോഗ്രഫറോ അല്ല. സ്കാനിന്റെ ചിത്രം സമൂഹമാധ്യമത്തിൽ ഹന്ന പങ്കുവച്ചിരുന്നു. അപ്പോഴാണ് ചിത്രത്തിനു താഴെ ഓരോരുത്തരായി കമന്റ് ചെയ്യാൻ തുടങ്ങിയത്. “സ്കാനിംഗ് നടക്കുന്പോൾ വയറിനുള്ളിൽ ഓലി…
Read MoreCategory: Today’S Special
പേടിയില്ല! മന്ത്രി കെ.ടി. ജലീലിനെതിരെ സോഷ്യല്‍ മീഡിയകളില്‍ അപകീര്‍ത്തി പോസ്റ്റർ; യുഎഇയില്‍നിന്ന് നാട്ടിലിറങ്ങിയ ലീഗിന്റെ സൈബര്‍ പോരാളി അറസ്റ്റില്‍
ചങ്ങരംകുളം: മന്ത്രി കെ.ടി. ജലീലിനെതിരെ സോഷ്യല്‍ മീഡിയകളില്‍ അപകീര്‍ത്തി പോസ്റ്ററുകളിട്ടെന്ന പരാതിയില്‍ ലീഗിന്റെ സൈബര്‍ പോരാളി അറസ്റ്റില്‍. യുഎഇയില്‍നിന്ന് നാട്ടിലിറങ്ങിയ യാസര്‍ എടപ്പാളിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് ചങ്ങരംകുളം പോലീസ് കസ്റ്റഡിയിലെടുത്തത്. മന്ത്രി കെ.ടി.ജലീലിനെ സമൂഹമാധ്യമങ്ങളിൽ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കൂടിയായ യാസര്‍ എടപ്പാള്‍ എന്ന സൈബര്‍ പോരാളിക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന മന്ത്രിയുടെ പരാതിയിൽ മലപ്പുറം എസ്.പിയാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്. ബുധനാഴ്ച വൈകുന്നേരത്തോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ യാസറിനെ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ചങ്ങരംകുളം സിഐ സജീവിന്റെ നേതൃത്വത്തില്‍ എസ്ഐ ഹരിഹരസൂനു, സിപിഒ പീറ്റര്‍ എന്നിവര്‍ ചേര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. രാത്രി 12 മണിയോടെ ചങ്ങരംകുളം സ്റ്റേഷനില്‍ എത്തിച്ച യാസറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പുലര്‍ച്ചെ ഒരുമണിയോടെ തന്നെ ബന്ധുക്കളെത്തി യാസറിനെ ജാമ്യത്തിലെടുക്കുകയായിരുന്നു. പേടിയില്ലെന്നും ജലീലിനെ…
Read Moreഓരോ വാക്കും സൂക്ഷിച്ച്..! വാക്കുകളില്‍ അടിതെറ്റി ബിജെപി പ്രചാരണം; ക്യാമ്പില്‍ ഞെട്ടല്‍; പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് സി.കെ. പത്മനാഭന്
സ്വന്തം ലേഖകന്‍ കോഴിക്കോട്: ഭരണത്തിലേറാന്‍ 35 സീറ്റ് ലക്ഷ്യമിട്ടുള്ള പ്രചാരണ തന്ത്രങ്ങള്‍ ഒരുക്കുന്നതിനിടെ നേതാക്കളുടെ വാക്കുകളില്‍ അടിപതറി ബിജെപി ക്യാമ്പ്. എതിര്‍കക്ഷികള്‍ക്ക് ആയുധമാക്കാനുള്ള ഘടകങ്ങള്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ തയാറാക്കി നല്‍കും വിധത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. വിവാദ പ്രസ്താവനകള്‍ക്ക് തടയിടും നേതാക്കളുടെ ഭാഗത്തു നിന്നുള്ള വിവാദ പ്രസ്താവനകള്‍ തടഞ്ഞില്ലെങ്കില്‍ തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നും നേതൃത്വം വിലയിരുത്തി. കേന്ദ്രനേതൃത്വം മുമ്പാകെ ഇതിനകം കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ നേതാക്കളുടെ ഭാഗത്തു നിന്നുണ്ടാവുന്ന വിവാദ പ്രസ്താവനകളെ എങ്ങനെ തടയിടുമെന്നാണ് നേതൃത്വം ആലോചിക്കുന്നത്. ഒ.രാജഗോപാൽ, ബാലശങ്കര്‍ എന്നിവരുടെ പ്രസ്താവനകളാണിപ്പോള് നേതൃത്വത്തിന് തലവേദനയായി മാറുന്നത്. കോലീബി സഖ്യം അടഞ്ഞ അധ്യായം കേരളത്തില്‍ കോണ്‍ഗ്രസ് -ലീഗ്-ബിജെപി (കോലീബി) സഖ്യമുണ്ടായിട്ടുണ്ടെന്നും സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയായിരുന്നുവെന്നും ഒറ്റപ്പാലം, മഞ്ചേശ്വരം തുടങ്ങിയ സ്ഥലങ്ങളില്‍ ഗുണമുണ്ടായെന്നുമാണ് മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ഒ.രാജഗോപാല്‍ വെളിപ്പെടുത്തിയത്. രാജഗോപാലിന്റെ പ്രസ്താവനയോട്…
Read Moreവൃദ്ധി വിശാല്‍ !ഈ കൊച്ചു സുന്ദരിയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ താരം; വൃദ്ധിയുടെ ഡാന്‍സിന്റെ ഫുള്‍ വീഡിയോ കാണാം…
നവമാധ്യമങ്ങളില്‍ ഇപ്പോഴത്തെ താരം വൃദ്ധി വിശാല്‍ എന്ന കൊച്ചു മിടുക്കിയാണ്. ഈ ആറുവയസുകാരി ഒരു കല്യാണവീട്ടില്‍ കളിച്ച ഡാന്‍സാണ് ഇപ്പോള്‍ മലയാളികളുടെയെല്ലാം വാട്സ് ആപ്പ് ,ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസായി തീര്‍ന്നിരിക്കുന്നത്. സീരിയല്‍ താരം കൂടിയായ അഖില്‍ ആനന്ദിന്റെ വിവാഹവേദിയാണ് വൃദ്ധി ചുവടുവച്ചത്. യുകെജി വിദ്യാര്‍ത്ഥിനിയായ ഈ കുട്ടിത്താരം ഇതിനോടകം രണ്ട് സിനിമകളിലും അഭിനയിച്ചു. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ്. ടിവിയില്‍ നോക്കി സ്വയം പഠിച്ച ചുവടുകളാണ് വൃദ്ധി വിവാഹ വേദിയില്‍ മനോഹരമാക്കിയത്. എന്തായാലും ഈ ഓമനത്തം തുളുമ്പുന്ന കുട്ടിത്താരത്തിന്റെ ആരാധകരുടെ എണ്ണം കുതിച്ചുയര്‍ന്നിരിക്കുകയാണ്.
Read More2,000 വർഷത്തെ പഴക്കം! ‘ഭീതിയുടെ ഗുഹ’യിൽ നിന്ന് പുരാതന ബൈബിൾ ചുരുൾ കണ്ടെത്തി; വീഡിയോ കാണാം
പുരാതന ബൈബിൾ ലിഖിതങ്ങൾ അടങ്ങിയ ചുരുൾശകലങ്ങൾ ഇസ്രേലി ഗവേഷകർ യൂദയൻ മരുഭൂമിയിലെ ഗുഹയിൽനിന്നു കണ്ടെത്തി. 2,000 വർഷത്തെ പഴക്കം അനുമാനിക്കുന്നു. എഴുപതു വർഷം മുന്‍പ് ചാവുകടൽ ചുരുളുകൾ ലഭിച്ചശേഷം ബൈബിളുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന കണ്ടെത്തലാണിത്. കേവ് ഓഫ് ഹൊറർ എന്ന ഗുഹയിൽനിന്നാണ് ഡസൻകണക്കിനു തുകൽ ചുരുൾശകലങ്ങൾ ലഭിച്ചത്. ബൈബിളിലെ സഖറിയാ, നാഹും പ്രവാചകന്മാരുടെ പുസ്തകത്തിലെ വാക്യങ്ങളാണ് ഇവയിലുള്ളത്. ഗ്രീക്കിലാണ് എഴുത്ത്. എന്നാൽ, ദൈവത്തിന്റെ നാമം മാത്രം ഹീബ്രുവിലാണ്. രണ്ടാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യത്തിനെതിരേ നടന്ന ബർ കോഖ്ബാ വിപ്ലവത്തിൽ പരാജയപ്പെട്ട് മരുഭൂമിയിൽ അഭയം തേടിയ യഹൂദന്മാരുടെതാണ് ഈ ചുരുളുകളെന്ന് അനുമാനിക്കുന്നു. ബിസി നാലാം നൂറ്റാണ്ടിൽ അലക്സാണ്ടർ യൂദയാ കീഴ്പ്പെടുത്തിയശേഷം ഗ്രീക്കായിരുന്നു അവിടുത്തെ സാഹിത്യഭാഷ. വിപ്ലവകാലത്ത് യഹൂദന്മാർ അടിച്ചിറക്കിയ നാണയങ്ങളുടെ ശേഖരം, ആറായിരം വർഷം മുന്‍പ് ജീവിച്ചിരുന്ന കുഞ്ഞിന്റെ മമ്മിയാക്കി സൂക്ഷിച്ച മൃതദേഹം, 10,500 വർഷം പഴക്കമുള്ളതും…
Read Moreയുവതി ആശുപത്രിയിലെത്തിയത് ഗര്‍ഭിണിയാകുന്നില്ലെന്ന പരാതിയുമായി ! പരിശോധനയില്‍ കണ്ടെത്തിയ കാര്യം കണ്ട് ഡോക്ടര്‍മാര്‍ വരെ ഞെട്ടി
ഗര്‍ഭിണിയാകാത്തതിന്റെ കാരണം തേടി ആശുപത്രിയിലെത്തിയ യുവതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ നടത്തിയ കണ്ടെത്തല്‍ ഞെട്ടിക്കുന്നതായിരുന്നു. ചൈനയില്‍ നിന്നാണ് ഈ അപൂര്‍വ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 25 വയസുള്ള യുവതിയാണ് ഗര്‍ഭം ധരിക്കാനാവാത്തതിന്റെ കാരണം തേടി മെഡിക്കല്‍ പരിശോധന നടത്തിയത്. എന്നാല്‍ ഫലം വന്നപ്പോള്‍ യുവതി തിരിച്ചറിഞ്ഞു ‘താനൊരു പുരുഷനാണെന്ന്’.ജനിതകപരമായി ഇവര്‍ പുരുഷനാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.പ്രത്യക്ഷത്തില്‍ സ്ത്രീ ലൈംഗികാവയവമാണെങ്കിലും പുരുഷന്മാരുടെതായ ‘Y’ ക്രോമസോമാണ് യുവതിക്കുള്ളതെന്ന് ഡോക്ടമാര്‍ വ്യക്തമാക്കി. വളരെ അപൂര്‍വമായാണ് ഇത്തരം അവസ്ഥയുണ്ടാകുന്നത്. എന്നാല്‍ ഈ പരിശോധനാഫലം കണ്ട് ഞെട്ടിയിരിക്കുകയാണ് യുവതി. ഇതുവരെയുള്ള മുഴുവന്‍ ജീവിതത്തിലും പൂര്‍ണമായും സ്ത്രീയായാണ് ജീവിച്ചത്. ഭാവിയില്‍ തന്റെ വ്യക്തിത്വം തന്നെ മാറുമെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ യുവതിക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എക്സ്റേയിലൂടെയാണ് കാര്യങ്ങള്‍ വ്യക്തമായത്. തനിക്ക് ഒരിക്കലും ആര്ത്തവമുണ്ടായിട്ടില്ലെന്ന് ആ സമയത്ത് യുവതി പറഞ്ഞതായും ഡോക്ടര്‍ അറിയിച്ചു. കൗമാരത്തിനു ശേഷം യുവതിക്ക് പിന്നീട്…
Read More99-ാംമത്തെ വയസിലും കിടിലൻ ഡാൻസുമായി ഒരു മുത്തശ്ശി! കിട്ടുന്ന പണം അടിച്ചുപൊളിക്കാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്നു കരുതിയാൽ തെറ്റി…
തൊണ്ണുറ്റിയൊന്പതാമത്തെ വയസിലും ഡാൻസ് കളിക്കുന്ന ഒരു മുത്തശ്ശി. കേൾക്കുന്പോൾ അത്ഭുതം തോന്നുന്നുണ്ടല്ലേ? നമ്മുടെ നാട്ടിലെ ഭൂരിഭാഗം മുത്തശ്ശിമാരും 99 വയസ് ആയാൽ പിന്നെ നടക്കാൻ പോലും കഷ്ടപ്പെടും. അപ്പോഴാണ് ഡിങ്കി ഫ്ലവർ എന്ന തൊണ്ണുറ്റൊന്പതുകാരി ഡാൻസും കളിച്ച് സന്തോഷത്തോടെ കഴിയുന്നത്. മൂന്നാമത്തെ വയസിൽ ഡിങ്കി ഡാൻസ് കളിക്കാൻ തുടങ്ങിയതാണ്. ഇപ്പോൾ നാല് പേരക്കുട്ടികളുണ്ട്. ലോകത്തുള്ളവിവിധ രാജ്യങ്ങളിൽ പോയി ഡാൻസ് ചെയ്തിട്ടുണ്ട്. ഇറാക്കിലെ രാജകുടുംബാംഗങ്ങൾക്കു വേണ്ടി ബാഗ്ദാദിൽ പോയി ഡാൻസ് ചെയ്തത് ഇപ്പോഴും മറക്കാനാവാത്ത അനുഭവമായിരുന്നെന്ന് ഡിങ്കി പറയുന്നു. ആഴ്ചയിൽ മൂന്നുദിവസം വീട്ടിൽ ഡാൻസ് ക്ലാസ് നടത്തിയിരുന്നു. ലോക്ക്ഡൗൺ വന്നതോടെ അത് നിർത്തി. ഇപ്പോൾ തന്റെ വർക്ക്ഔട്ട് വീഡിയോകൾ പങ്കുവച്ച് ഫണ്ട് സ്വരൂപിച്ചുകൊണ്ടിരിക്കുകയാണ് ഡിങ്കി മുത്തശ്ശി. ആഴ്ചയിൽ ആറ് വീഡിയോകളാണ് ചാരിറ്റി ഓൺലൈനിലൂടെ പങ്കുവയ്ക്കുന്നത്. കിട്ടുന്ന പണം അടിച്ചുപൊളിക്കാൻ വേണ്ടിയാണ് ഡിങ്കി ഉപയോഗിക്കുന്നത് എന്നു കരുതിയാൽ തെറ്റി. നാഷൺ…
Read Moreവെറുതെ ഒരു തമാശയ്ക്ക് ചെയ്തതാ ഏമാനേ ! പെണ്‍കുട്ടികളുടെ അടിവസ്ത്രങ്ങള്‍ അടിച്ചുമാറ്റിയ യുവാക്കള്‍ പിടിയിലായപ്പോള്‍ പറഞ്ഞത്…
പെണ്‍കുട്ടികളുടെ അടിവസ്ത്രങ്ങള്‍ അടിച്ചുമാറ്റിയ യുവാക്കള്‍ പിടിയിലായി. മുഹമ്മദ് റോമിന്, മുഹമ്മദ് അബ്ദുള്ള എന്നിവരെയാണ് യുപിയിലെ സദര്‍ ബസാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പ്രദേശവാസി നല്കിയ പരാതിയിലാണ് നടപടി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് സംബന്ധിച്ച് നിരവധി ട്രോളുകളും ഉണ്ടായി. ടൈംസ് നൗ റിപ്പോര്‍ട്ട് പ്രകാരം സംഭവം ഇങ്ങനെ, മാര്‍ച്ച് 14ന് സദര്‍ ബസാര്‍ സ്വദേശിയായ സഞ്ജയ് ചൗദരിയുടെ വീട്ടില്‍ ഉണക്കാനിട്ടിരുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ കാണാതായി. തുടര്‍ന്ന് സമീപത്തെ സിസിടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് രണ്ടുപേരാണ് ഈ മോഷണത്തിന് പിന്നില്‍ എന്ന് വ്യക്തമായത്. വസ്ത്രങ്ങള്‍ എടുത്ത യുവാക്കള്‍ അത് സ്കൂട്ടറില്‍ ഒളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം സഞ്ജയ് പരാതി നല്കി. തുടര്‍ന്ന് വാഹന നമ്പര്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. തമാശയ്ക്കാണ് വസ്ത്രങ്ങള്‍ മോഷ്ടിച്ചത് എന്നാണ്…
Read Moreനൂറു വർഷം പഴക്കം! വിദേശികള്‍ വലിയ വില വാഗ്ദാനം ചെയ്തിട്ടും കൈമാറിയില്ല; മെത്രാപ്പോലീത്തൻ പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ അപൂർവ ചിത്രം പുനഃപ്രതിഷ്ഠിച്ചു; ഈ ചിത്രത്തിന്റെ പ്രമേയം ഇങ്ങനെ…
ചങ്ങനാശേരി: വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം പ്രമാണിച്ച് യൗസേപ്പിതാവിന്റെ മരണം ചിത്രീകരിക്കുന്ന എണ്ണഛായാചിത്രം ചങ്ങനാശേരിപള്ളിയിൽ പുനഃസ്ഥാപിച്ചു. പള്ളിയുടെ തെക്കേനടയിൽ സൂക്ഷിച്ചിരുന്ന ഈ ചിത്രം കാലപ്പഴക്കം കൊണ്ട് മങ്ങിയപ്പോൾ പഴയ പള്ളിമേടയിലാണ് സൂക്ഷിച്ചിരുന്നത്. പിന്നീട് പള്ളിയുടെ ഓഫീസ് മുറിയിൽ വച്ചിരുന്ന ഏതാണ്ട് നൂറു വർഷം പഴക്കമുള്ള ഈ കാൻവാസ് പെയിന്റിംഗിൽ മാർ യൗസേപ്പിന്റെ മരണനേരമാണ് ചിത്രീകരിച്ചിരിക്കുന്നത്. മരിക്കാൻ ഭയമായിരുന്ന യൗസേപ്പിതാവിനെ ആശ്വസിപ്പിക്കുവാൻ പരിശുദ്ധ മറിയം പുത്രനായ ഈശോയെ വിളിച്ചുവരുത്തുകയും ഈശോ വന്ന് അദ്ദേഹത്തിനു നന്മരണത്തിന്റെ മധ്യസ്ഥസ്ഥാനം വാഗ്ദാനം ചെയ്യുകയും ചെയ്തു എന്ന പാരന്പര്യമാണ് ഈ ചിത്രത്തിന്റെ പ്രമേയം. യൗസേപ്പിതാവിന്റെ ആത്മാവിനെ സ്വർഗത്തിലേക്ക് ആനയിക്കാനായി വന്ന മാലാഖാമാർ ഈ രംഗം നോക്കിനിൽക്കുന്നതും ആകാശമേഘങ്ങളിൽ ഇരുന്ന് മറ്റ് രണ്ട് മാലാഖാമാർ യൗസേപ്പിതാവിന്റെ സുകൃതങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകം മറിച്ചുനോക്കുന്നതും ചിത്രത്തിൽ കാണാം. മരണക്കിടക്കയിൽ തന്റെ ആത്മാവിനെ ദൈവത്തിന് കൈയാളിക്കുന്ന യൗസേപ്പിന്റെ ക്ഷീണിതവും എന്നാൽ സംതൃപ്തവുമായ…
Read Moreഇലനക്കിയുടെ ചിറിനക്കി ! ഭായിമാരെ കബളിപ്പിച്ച് മരത്തില്‍ കയറ്റിയ ശേഷം ഫോണും പണവും കൊണ്ട് യുവാവ് മുങ്ങി ! ചങ്ങരംകുളത്ത് നടന്ന സംഭവം മലയാളികള്‍ക്കാകെ അപമാനകരം…
ഇതരസംസ്ഥാനത്തൊഴിലാളികളെ ജോലിയ്ക്കെന്നു പറഞ്ഞ് വിളിച്ച് മരത്തില്‍ കയറ്റിയ ശേഷം അവരുടെ മൊബൈല്‍ ഫോണും 10,000 രൂപയും കവര്‍ന്ന് മലയാളി യുവാവ്. ചങ്ങരംകുളം പ്രദേശത്ത് മരം വെട്ട് ജോലിക്കു പോകുന്ന ബിഹാര്‍ സ്വദേശികളായ നവല്‍കുമാര്‍, സത്രുധാര്‍ എന്നിവരാണ് കബളിപ്പിക്കപ്പെട്ടത്. ഇന്നലെ രാവിലെ ബൈക്കില്‍ എത്തിയ യുവാവ് മരത്തിന്റെ ഇല വെട്ടാന്‍ ഇരുവരെയും ജോലിക്കു വിളിച്ചു. കോലിക്കരയില്‍ ഒരു പറമ്പില്‍ എത്തി ഇല വെട്ടാനുള്ള മരം കാണിച്ചു കൊടുത്തു. വസ്ത്രം മാറി ജോലി ആരംഭിച്ചതോടെ താഴെ സൂക്ഷിച്ചിരുന്ന തൊഴിലാളികളുടെ വസ്ത്രത്തില്‍നിന്ന് പണവും മൊബൈല്‍ ഫോണും കവര്‍ന്ന് യുവാവ് മുങ്ങുകയായിരുന്നു. തൊഴിലാളികള്‍ ചങ്ങരംകുളം പൊലീസില്‍ പരാതി നല്കി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പരിസരത്തെ സിസിടിവികള്‍ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.
Read More