തീപിടിച്ച അപ്പാർട്ട്മെന്റിൽ നിന്ന് നാല് കുട്ടികളെ രക്ഷിച്ച അമ്മ നാട്ടുകാരുടെ ഹീറോയിനാകുന്നു. തുർക്കിയിലാണ് സംഭവം. അഞ്ച് നിലയുള്ള അപ്പാർട്ട്മെന്റിന്റെ മൂന്നാം നിലയിലായിരുന്നു കുടുംബത്തിന്റെ താമസം. തീപിടിച്ച ഉടനെ പ്രദേശവാസികളുടെ സഹായത്തോടെയാണ് അമ്മ കുട്ടികളെ രക്ഷിച്ചത്. തീപിടിച്ച ഉടനെ പ്രദേശവാസികൾ താഴെ വലിയ ബ്ലാങ്കറ്റ് വിരിച്ച് പിടിക്കുകയായിരുന്നു. അമ്മ ഓരോ കുട്ടികളെയും കൃത്യമായി ബ്ലാങ്കറ്റിലേക്ക് ഇടുകയായിരുന്നു. നാലു കുട്ടികളെയും ഇങ്ങനെ രക്ഷിച്ചു. അപ്പോഴേക്കും രക്ഷാപ്രവർത്തകരെത്തി അമ്മയേയും രക്ഷപ്പെടുത്തി. അമ്മയുടെ സമയോചിതമായ ഇടപെടൽ മൂലം കുഞ്ഞുങ്ങൾക്ക് കാര്യമായ പരിക്കേറ്റില്ലെന്ന് അധികൃതർ പറഞ്ഞു.
Read MoreCategory: Today’S Special
മാസ്ക് ധരിക്കാത്തവർ ഷോപ്പിന് പുറത്തുപോകണം! മാസ്ക് ധരിക്കാൻ മറന്നു; അടിവസ്ത്രം കൊണ്ട് പ്രശ്ന പരിഹാരംകണ്ട് യുവതി
കോവിഡ് 19നെത്തുടർന്ന് എല്ലാ രാജ്യങ്ങളിലും കടുത്ത നിയന്ത്രണങ്ങളാണ്. സാമൂഹ്യ അകലവും മാസ്കും നിർബന്ധമാണ്. മാസ്ക് ഇല്ലെങ്കിൽ കടുത്ത പിഴയടക്കമുള്ള നിയമനടപടികൾക്ക് വിധേയരാവേണ്ടി വരും. എന്നാൽ മറവി കാരണം മാസ്ക് മറക്കുന്ന ഒരു വിഭാഗം ഇപ്പോഴുമുണ്ട്. മറവിയെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല? എന്നാൽ മനഃപൂർവം മാസ്ക് ധരിക്കാതിരുന്നാലോ? കടകളിൽ മാസ്ക് ധരിക്കാത്തവരെ പ്രവേശിപ്പിക്കില്ല. മാസ്ക് ധരിക്കാൻ നിർബന്ധിച്ച സൂപ്പർ മാർക്കറ്റ് സെക്യൂരിറ്റി ജീവനക്കാരന് ഒരു യുവതി നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സൗത്ത് ആഫ്രിക്കയിലെ പിക്ക് ആൻഡ് പേ സൂപ്പർ മാർക്കറ്റിലാണ് സംഭവം. മാസ്ക് ധരിക്കാത്തവർ ഷോപ്പിന് പുറത്തു പോകണമെന്ന് സെക്യൂരിറ്റി അറിയിച്ചു. എന്നാൽ തന്റെ കൈയിൽ മാസ്കില്ലെന്നും മറന്നുപോയെന്നും യുവതി പറഞ്ഞിട്ട് സെക്യൂരിറ്റി ജീവനക്കാരൻ വഴങ്ങിയില്ല. ഒടുവിൽ യുവതി തന്റെ അടിവസ്ത്രം ഊരി മാസ്കിന് പകരം ഉപയോഗിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. മാസ്ക് ധരിക്കാൻ മടിയാണെങ്കിൽ…
Read Moreമാപ്പു പറഞ്ഞിട്ടും രക്ഷയില്ല! വഞ്ചിച്ച കാമുകനിട്ട് യുവതി കൊടുത്തത് എട്ടിന്റെ പണി; ഇതുകൊണ്ടും തീർന്നില്ല…
കാമുകീ-കാമുകന്മാർ പരസ്പരം വഞ്ചിക്കുന്നത് ഒരു പുതുമയുള്ള കാര്യമല്ല. ഒരേ സമയം ഒന്നിലധികം പേരെ പ്രണയിക്കുകയും അവർ പരസ്പരം അറിയാതെ കൈകാര്യം ചെയ്യുകയും ചെയ്യുന്ന “മിടുക്കന്മാരും മിടുക്കികളുമുണ്ട്’. അവസാനം മനോഹരമായി “തേച്ചിട്ട്’ പോകുന്നവരുമുണ്ട്. എന്നാൽ വഞ്ചിച്ച കാമുകനിട്ട് യുവതി കൊടുത്ത പണിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കാമുകന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവതി ഇയാളെ നിരീക്ഷിക്കാൻ തുടങ്ങി. നാലു ദിവസം കൊണ്ട് കാമുകന്റെ കള്ളക്കള്ളി യുവതി പിടികൂടി. ഒരേസമയം മൂന്നു പേരുമായിട്ടായിരുന്നു കാമുകന് ബന്ധം. യുവാവ് ഇവരുമായി നടത്തിയ ചാറ്റുകൾ മുഴുവൻ യുവതി കണ്ടെത്തി. ആ ചാറ്റുകൾ പ്രിന്റ് ചെയ്ത് മുറിയുടെ വാൾപേപ്പറാക്കി മാറ്റി യുവതി. ഇതുകൊണ്ടും തീർന്നില്ല, അതിന്റെ വീഡിയോ എടുത്ത് ടിക്ക് ടോക്കിലുമിട്ടു. സംഭവം വൈറലായതോടെ കാമുകൻ വിളിച്ചെന്ന് യുവതി പറഞ്ഞു. പക്ഷെ താൻ ഫോൺ എടുത്തില്ല. പലനന്പറുകളിൽ നിന്ന് മാറി മാറി വിളിച്ചെങ്കിലും യുവതി ഫോൺ…
Read Moreസ്റ്റൈലിഷ് ലുക്കിൽ ‘ആക്രി ദമ്പതികൾ’; ആറുമക്കളുണ്ടെങ്കിലും ഇവര്‍ വിവാഹിതരല്ല; ചിത്രങ്ങൾക്ക് പിന്നിലെ കഥ…
വെഡ്ഡിംഗ് ഫോട്ടോഷൂട്ട് വൈറലാകുന്നത് ഇപ്പോൾ സാധാരണമാണ്. വെള്ളത്തിലും കരയിലുമായി ഫോട്ടോഷൂട്ട് നടത്തുന്നതാണ് ഇപ്പോൾ ട്രൻഡ്. ഫിലിപ്പൈൻസ് സ്വദേശികളായ ദന്പതികളുടെ ഫോട്ടോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. റോസലിൻ ഫെറർ (50), റോമെൽ ബാസ്കോ (55) എന്നിവരുടെ വെഡിംഗ് ഫോട്ടോകളാണ് ചർച്ചയാവുന്നത്. 24 വർഷമായി ഒരുമിച്ചാണ് ഇരുവരുടെയും താമസം. ആറുമക്കളുണ്ടെങ്കിലും പക്ഷെ വിവാഹം കഴിക്കാൻ ഇരുവർക്കും ഇതുവരെ കഴിഞ്ഞില്ല. അതിനു കാരണവുമുണ്ട്. ആക്രി പെറുക്കി വിറ്റാണ് ഇരുവരും ജീവിക്കുന്നത്. ജീവിതപ്രാരാബ്ദം കൊണ്ട് വിവാഹം കഴിക്കാൻ സമയം കിട്ടിയില്ല. ഇവരുടെ വീടിന്റെ അടുത്തുള്ള ഹെയർഡ്രസറായ റിച്ചാർഡ് സ്ട്രാൻസ് കഴിഞ്ഞ ദിവസമാണ് ഇവരെ കാര്യമായി ശ്രദ്ധിക്കുന്നത്. കൂടിക്കാഴ്ചയ്ക്കിടെ റിച്ചാർഡിനോട് അവർ കാര്യം പറഞ്ഞു. നിയമപരമായി വിവാഹം ചെയ്യണമെന്നും അതിന്റെ ചിത്രങ്ങൾ പകർത്തണമെന്നുമായിരുന്നു അത്. കഴിഞ്ഞ 13ന് ഇരുവരുടെയും വിവാഹം നടന്നു. വധു വെള്ള ഗൗണിൽ എത്തിയപ്പോൾ വരൻ സ്യൂട്ടാണ് ധരിച്ചിരുന്നത്. ജീവിക്കാൻവേണ്ടി ശേഖരിച്ച ആക്രികളുടെ…
Read Moreആ മെനു കാര്‍ഡ് തരൂ..! മെനുവിൽ 19 ഐറ്റങ്ങൾ, പക്ഷേ കഴിക്കാൻപറ്റില്ല; ഈ മെനു കാര്‍ഡ് അല്പം വെറൈറ്റിയാണേ…
ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയാല്‍ മെനു കാര്‍ഡ് തരൂ എന്നു പറയുന്നവരാണ് എല്ലാവരും. എന്തൊക്കെ കഴിക്കാനുണ്ടെന്നും അവയുടെ വില എന്താണെന്നും മനസിലാക്കാനാണിത്. എന്നാല്‍, പുനെയിലെ ഒരു കഫേയില്‍ നിന്നും ഒരു മെനുകാര്‍ഡ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ചില അരുതുകള്‍ കൂടിയുള്ളതാണ് ഈ മെനുകാര്‍ഡ്. സിഗററ്റ് വലിക്കരുത്, കടം തരില്ല. എന്നിവയൊന്നുമല്ലട്ടോ ഈ മെനുകാര്‍ഡിലെ അരുതുകള്‍. ലാപ്ടോപ് ഉപയോഗിക്കരുത്, പുകവലിക്കരുത്, പുറത്തെ ഭക്ഷണം ഉപയോഗിക്കരുത്, ഉച്ചത്തില്‍ സംസാരിക്കരുത്, വിലപേശരുത്, ഭക്ഷണം മാറ്റി ചോദിക്കരുത്, തീപ്പെട്ടി ചോദിക്കരുത്, ചൂതാട്ടത്തെക്കുറിച്ച് സംസാരിക്കരുത്, തലമുടി ചീകരുത്, പല്ല് തേക്കരുത്, കസേരയ്ക്ക് മുകളില്‍ കാല് വെക്കരുത്, ഉറങ്ങരുത്, കാശ് തരാതെ മുങ്ങരുത്, മേശയ്ക്ക് കീഴെ ച്യുയിംഗം ഒട്ടിച്ചു വയ്ക്കരുത്, മൊബൈലില്‍ ഗെയിം കളിച്ചിരിക്കരുത്, ഫുഡ് കൂപ്പണുകള്‍ എടുക്കില്ല, കാഷ്യറുമായി ഉല്ലാസ സംഭാഷണം പാടില്ല, സൗജന്യ ഉപദേശം വേണ്ട, എന്നിങ്ങനെ 19 കാര്യങ്ങളുടെ ഒരു…
Read Moreഒരു സുപ്രഭാതത്തില്‍ യജമാനന്റെ ശവക്കല്ലറ തോണ്ടി നായ ! കാര്യം അറിഞ്ഞപ്പോള്‍ ഏവരും ഞെട്ടിത്തരിച്ചു പോയി…
ഒരു നാള് യജമാനന്റെ ശവക്കല്ലറ തോണ്ടിയ നായ എന്തിനാണ് അത് ചെയ്തതെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിയത് നാട്ടുകാര്‍. നായ പതിയെ കുഴിമാടം തോണ്ടി അതിനു അകത്തു കിടക്കുന്ന യജമാനനോട് ഉള്ള സ്നേഹം കൊണ്ടാണ് യജമാനനെ പിരിഞ്ഞിരിക്കാന്‍ അതിനു കഴിയുന്നില്ല എന്ന് പലരും പറഞ്ഞു. എങ്കിലും സംശയം തോന്നിയ ചിലര്‍ നായയുടെ അടുത്ത് പോയി ഒന്ന് പരിശോധിച്ചു. അപ്പോഴാണ് അവര്‍ ആ കാഴ്ച കണ്ടത്. ആ നായ ഗര്‍ഭിണി അയിരുന്നു. അത് കുട്ടികള്‍ക്ക് ജന്മം നല്കിയിരിക്കുന്നു. ഒരു പക്ഷെ തന്റെ യജമാനന്റെ അടുത്ത് തന്റെ കുട്ടികള്‍ സുരക്ഷിതര്‍ ആയിരിക്കും എന്ന് കരുതിയാകും ആ നായ ഇങ്ങനെ ചെയ്തത്. നായയുടെ ചിത്രം സോഷ്യല്‍ മീഡിയ വഴി പെട്ടെന്ന് തന്നെ വൈറല്‍ ആയി തന്റെ യജമാനനെ ആ നായക്ക് അത്രയ്ക്ക് സ്നേഹവും വിശ്വാസവും ആയിരുന്നു. അത് കൊണ്ട് തന്നെ ആദ്യമേ അവിടെ നിന്നും…
Read Moreഅഞ്ചു വര്‍ഷം മുമ്പ് ഏതോ ഫാമില്‍ നിന്നു രക്ഷപ്പെട്ടു കാട്ടിലെത്തി ! ശരീരത്തുണ്ടായിരുന്നത് 35 കിലോ രോമം; ചെമ്മരിയാടിന് ഇത് രോമ തടവറയില്‍ നിന്നുള്ള മോചനം;വീഡിയോ കാണാം…
കമ്പിളിപ്പുതപ്പ് പുതച്ച് മുഖത്തിന്റെ അല്പം മാത്രം പുറത്തു കാട്ടി നില്ക്കുന്ന ഒരാളെ സങ്കല്‍പ്പിക്കുക…ഏതാണ്ട് ഈ അവസ്ഥയിലായിരുന്നു ബരാക്ക് എന്ന ചെമ്മരിയാട്. ഇവന്റെ വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്.ലോകം ആശ്ചര്യത്തോടെ നോക്കിയ ഈ ആടിന്റെ പ്രത്യേകതയ്ക്കു പിന്നിലും ഒരു കഥയുണ്ട്. 35 കിലോയോളം വരുന്ന രോമമാണ് ഇവന്റെ ശരീരത്തു നിന്നും മുറിച്ചു മാറ്റിയത്. ഓസ്ട്രേലിയയിലെ വിക്ടോറിയയ്ക്കു സമീപം ലാന്‍സ്ഫീല്‍ഡിലെ വനമേഖലയില്‍ നിന്നു ബരാക്കിനെ നാട്ടുകാര്‍ കണ്ടെത്തുമ്പോള്‍ ഇതെന്തു ജീവിയാണെന്ന ആശ്ചര്യമായിരുന്നു കണ്ടെടുത്തവര്‍ക്ക്. ദേഹം മുഴുവന്‍ കട്ടിപിടിച്ച ഭീമന് കമ്പിളി മൂടിയ ഒരു സത്വം. കണ്ടാല്‍ ആകാശത്തു നിന്ന് ഏതോ മേഘം ഇറങ്ങി വന്ന് മണ്ണില്‍ കിടക്കുകയാണെന്നു തോന്നും. ഏതായാലും ഞെട്ടിയ അധികൃതര്‍ അവിടത്തെ വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു. പിന്നീട് അധികൃതര്‍ ചെറുതായി ഒന്നു പരിശോധിച്ചപ്പോള്‍ സംഭവം മനസ്സിലായി. ബരാക്ക് ഒരു ചെമ്മരിയാടാണ്. ദീര്‍ഘകാലമായി മുറിച്ചു നീക്കാത്തതിനാല്‍ ഒന്നും രണ്ടുമല്ല,…
Read Moreവിവാഹം എന്നു കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ മുട്ടിടിക്കും ! അവര്‍ എന്നെ തല്ലാന്‍ ആളെവിട്ടു; വെളിപ്പെടുത്തലുമായി നടന് ബാല…
നടന് ബാലയുടെ പുതിയ ഇന്റര്‍വ്യൂ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. തന്റെ സ്വകാര്യ-സിനിമ ജീവിതങ്ങളെക്കുറിച്ച് നടന് ചില വെളിപ്പെടുത്തലുകളും നടത്തി. ബാലയുടെ വാക്കുകള്‍ ഇങ്ങനെ…പ്രൃഥ്വി തടി കുറക്കുന്നു, ലാലേട്ടന് കുറക്കുന്നു ബാല വെയ്റ്റ് കുറച്ചാല്‍ മാത്രം എന്താണ് ഇങ്ങനെ ചര്‍ച്ച? ഇത് ഒരു കഥാപാത്രത്തിനായി ഞാന്‍ ചെയ്യുന്നതാണ്. അഭിപ്രായം എല്ലാം ഇങ്ങനെ വരും. തടി കൂട്ടിയാലും കുറച്ചാലും അതും ചോദ്യം ചെയ്യും. എന്റെ ചേട്ടന് 130 കിലോയാണ്. ഞാന്‍ ഇങ്ങനെ കടിച്ചു പിടിച്ചു പോവുകയാണ്. യൂട്യൂബ് ചാനല്‍ തുടങ്ങിയത് നന്മ ചെയ്യാന്‍ വേണ്ടിയാണ്. വിവാഹം എന്ന് പറയുമ്പോള്‍ തീര്‍ച്ചയായും എനിക്ക് നൂറു ശതമാനം പേടിയുണ്ട്. ഒരാളെയും കുറ്റപ്പെടുത്തുന്നില്ല, എന്നെ എത്ര ദ്രോഹിച്ചാലും എല്ലാവരും നന്നായി ഇരിക്കട്ടെ.. എന്റെ അമ്മയുടെ വാക്കുകള്‍ ആണിത്. ഞാന്‍ ഉണ്ടാക്കിയ സമ്പത്തിന്റെ ഒരു 70 ശതമാനവും നഷ്ടമായി. ഇനിയൊരു വിവാഹം ഞാന്‍ കഴിച്ചാല്‍ വീട്ടില്‍ കോംപറ്റിഷന്‍…
Read Moreപാമ്പുമരം ! ഒരു മരത്തില്‍ മുഴുവന്‍ പാമ്പുകള്‍; അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു…
പാമ്പുകളെ വളര്‍ത്തുന്ന ഫാമുകള്‍ നമുക്ക് അന്യമായിരിക്കും എന്നാല്‍ പല രാജ്യങ്ങളിലും ഇത്തരം ഫാമുകള്‍ നിലവിലുണ്ടെന്നതാണ് വസ്തുത. വിയറ്റ്നാമിലെ ഡോങ് ടാം സ്നേക്ക് ഫാമില്‍ നിന്നുള്ള ഒരു അപൂര്‍വ കാഴ്ചയാണ് ഇപ്പോള്‍ വൈറലാകുന്നത്. മരത്തില്‍ നിറയെ പച്ചനിറത്തിലുള്ള പാമ്പുകള്‍ ഇഴയുകയാണ്. ഹോചിമിന്‍ നഗരത്തിലെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് ഈ പാമ്പുവളര്‍ത്തല്‍ ഫാം. 30 ഹെക്ടറോളം വ്യാപിച്ചു കിടക്കുന്ന ഈ സ്നേക്ക് ഫാമില്‍ വിഷമുള്ളതും ഇല്ലാത്തതുമായ നിരവധി പാമ്പുകളെ വളര്‍ത്തുന്നുണ്ട്. പ്രതിവിഷ നിര്‍മാണത്തിനായാണ് പാമ്പുകളെ ഫാമില്‍ വളര്‍ത്താന്‍ തുടങ്ങിയത്. 1977ലാണ് ഡോങ് ടാം സ്നേക്ക് ഫാം ആരംഭിച്ചത്. പാമ്പുകടിയേറ്റ പതിനായിരക്കണക്കിന് ആളുകളുടെ ജീവന് രക്ഷിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടുണ്ട്. പ്രത്യേക രീതിയില്‍ മതില് കെട്ടിത്തിരിച്ചാണ് ഇവിടെ പാമ്പുകളെ പാര്‍പ്പിച്ചിരിക്കുന്നത്. മതിലിനു സമീപം വെള്ളം കെട്ടിനിര്‍ത്തിയിരിക്കുന്ന കനാലും നടുവിലായി ഇലകള്‍ ഇടതൂര്‍ന്ന് നില്ക്കുന്ന മരവുമുണ്ട്. ഈ മരത്തിലാണ് പാമ്പുകള്‍ ചുറ്റിപ്പിണഞ്ഞിരിക്കുന്നത്. മൂര്‍ഖന്‍ പാമ്പും…
Read Moreഅല്ല പിന്നെ സഹിക്കുന്നതിനും ഒരു പരിധിയില്ലേ ! വീട്ടിലെ അമിത നിയന്ത്രണത്തില്‍ മനംമടുത്ത് ഒളിച്ചോടി വെക്കേഷന് ആഘോഷിച്ച് നാല് പെണ്‍കുട്ടികള്‍…
കുട്ടികള്‍ വീട്ടില്‍ നിന്ന് ഒളിച്ചോടുന്നത് എല്ലാനാട്ടിലും നടക്കാറുള്ള സംഭവമാണെങ്കിലും വീട്ടുകാരുടെ നിയന്ത്രണങ്ങളില്‍ മനംമടുത്ത് വെക്കേഷന് ആഘോഷിക്കാന്‍ ഒളിച്ചോടുന്നത് അപൂര്‍വമായിരിക്കും. ഉത്തര്‍പ്രദേശിലെ ലക്ഷ്മിപൂര്‍ഖേരിയിലുള്ള നാല് പെണ്‍കുട്ടികളാണ് ഒളിച്ചോടി വിനോദയാത്രയ്ക്ക് പോയത്. പെണ്‍കുട്ടികളെ ഉത്തരാഖണ്ഡിലെ ടേരി ഗര്‍വാലില്‍ നിന്നാണ് പൊലീസ് കണ്ടെത്തുന്നത്. വീട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കുട്ടികള്‍ക്കായി അന്വേഷണം ആരംഭിച്ചത്. ബുധനാഴ്ച്ചയാണ് പെണ്‍കുട്ടികളെ കാണാതാകുന്നത്. സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് നാല് പേരും വീട്ടില്‍ നിന്നും ഇറങ്ങിയത്. ഒരാള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്. വീട്ടില്‍ മാതാപിതാക്കളുടെ കടുത്ത നിയന്ത്രണങ്ങള്‍ സഹിക്കാതായതോടെയാണ് ഒളിച്ചോടിയതെന്ന് പെണ്‍കുട്ടികള്‍ പൊലീസിനോട് പറഞ്ഞു. നിയന്ത്രണങ്ങള്‍ മടുത്തെന്നും ഒരു വെക്കേഷന് വേണമെന്നും തോന്നിയതോടെ എല്ലാവരും ചേര്‍ന്ന് പദ്ധതിയിടുകയായിരുന്നുവെന്ന് കുട്ടികള്‍ പറയുന്നു. നാലു പേരും വീട്ടില്‍ നിന്നും അത്യാവശ്യം പണവും എടുത്താണ് യാത്ര പുറപ്പെട്ടത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി 25,000 രൂപ എടുത്താണ് വീട്ടില്‍ നിന്നും പുറപ്പെട്ടത്. ഉത്തരാഖണ്ഡില്‍…
Read More