ചൈനയിലെ മാംസ മാർക്കറ്റുകൾ നേരത്തെ തന്നെ കുപ്രശസ്തമാണ്. നായകളെ അടക്കമുള്ള മൃഗങ്ങളെ ജീവനോടെയും അല്ലാതെയും വിൽക്കുന്നതാണ് ഇത്തരം മാർക്കറ്റുകൾ ലോകശ്രദ്ധ ആകർഷിക്കാൻ കാരണം. ചൈനയിലെ ആളുകൾക്കും നായകൾ അടക്കമുള്ള മൃഗങ്ങളുടെ മാംസം ഇഷ്ടവുമാണ്. എന്നാൽ ഇപ്പോൾ നൈജീരിയായിലെ ലാഗോസ് മാംസ മാർക്കറ്റിലെ ദൃശ്യങ്ങളാണ് ചർച്ചയാവുന്നത്. ജീവനോടെ വിൽക്കാൻ വച്ചിരിക്കുന്ന കുരങ്ങിന്റെയും വിൽക്കാനായി കൊന്നിട്ടിരിക്കുന്ന മുതലയുടെയും കുരങ്ങിന്റെയും പാന്പിന്റെയുമൊക്കെ ചിത്രങ്ങളാണ് വൈറലാകുന്നത്. വളരെ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്. നായകളെ കൊന്ന് മലിനജലത്തിൽ പുഴുങ്ങിയാണ് ഇവിടെ വിൽപ്പന. ഇല്ലാത്തരം മൃഗങ്ങളെയും ജീവനോടെയും അല്ലാതെയും ഇവിടെനിന്ന് ഇറച്ചിയായി ലഭിക്കും. മൃഗങ്ങളുടെ തലമാത്രമായും ഇവിടെ വിൽപന നടത്തുന്നുണ്ട്. മൃഗസ്നേഹികൾ പലപ്പോഴായി ചില മൃഗങ്ങളെ ഇവിടെനിന്ന് രക്ഷിച്ചിട്ടുണ്ട്. കൊറോണ വൈറസ് ചൈനയിലെ ഒരു മാംസമാർക്കറ്റിൽ നിന്നാണ് ഉണ്ടായതെന്നാണ് ലോകം ഇപ്പോഴും വിശ്വസിക്കുന്നത്. അതുപോലെ ലാഗോസ് മാംസ മാർക്കറ്റിൽ നിന്ന് പുതിയതരം വൈറസ് ഉണ്ടാകുമെന്ന…
Read MoreCategory: Today’S Special
ഫ്ലൈയിംഗ് ദോശ! പ്ലേറ്റിലേക്ക് ദോശ പറന്നെത്തും; വ്യത്യസ്ത പരീക്ഷണവുമായി ദോശക്കട; വീഡിയോ കണ്ടത് 10 കോടിയോളം പേർ
ഭക്ഷണശാലകൾ ഉപഭോക്താക്കളെ ആകർഷിക്കാൻ പല തന്ത്രങ്ങളും പ്രയോഗിക്കാറുണ്ട്. ചിലർ കട വ്യത്യസ്തമായ രീതിയിൽ ഒരുക്കിയായിരിക്കും ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നത്. ചിലർ വ്യത്യസ്തമായ ഭക്ഷണം തയാറാക്കിയായിരിക്കും. എന്നാൽ തെരുവു കച്ചവടക്കാരാണെങ്കിലോ? സൗത്ത് മുംബൈയിലെ മംഗൾദാസ് മാർക്കറ്റിലെ ശ്രീ ബാലാജി ദോശക്കടയിൽ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ‘ഫ്ലൈയിംഗ് ദോശ’ എന്നാണ് ഇവിടുത്തെ ദോശകൾ അറിയപ്പെടുന്നത്. കല്ലിൽ നിന്ന് ദോശ നേരിട്ട് പ്ലേറ്റിലേക്ക് പറത്തിയാണ് വിളമ്പുന്നത്. ‘Street Food Recipes’ എന്ന ഫേസ്ബുക്ക് പേജ് ആണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇതിനകം 10 കോടിയോളം പേർ വീഡിയോ കണ്ടിട്ടുണ്ട്. ദോശ മാവ് ഉപയോഗിച്ച് സാധാരണ ദോശക്കല്ലിൽ തന്നെയാണ് ദോശ വിൽപ്പനക്കാരൻ ദോശ ഉണ്ടാക്കുന്നത്. എന്നാൽ ദോശ ആവശ്യക്കാരുടെ പ്ലേറ്റിലേയ്ക്ക് പറത്തി വിടുന്നതാണ് ഇവിടുത്തെ പ്രത്യേകത. ചിലർ ദോശക്കാരന്റെ ഈ കഴിവിനെ പ്രശംസിച്ചെങ്കിലും മറ്റ്…
Read Moreസ്വർണക്കടയ്ക്ക് കാവലായി നായ; മോഷ്ടാവ് എത്തിയപ്പോൾ കൂർക്കം വലിച്ച് ഉറക്കം; ലക്കി ശരിക്കും തന്റെ ഭാഗ്യമാണെന്നാണ് ഉടമ
നായകളെ കാവൽ ജോലിക്കായാണ് ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്നത്. ഓമന മൃഗമാണെങ്കിലും നായകൾ കാവൽ ജോലി നന്നായി ചെയ്യും. പോലീസും മറ്റും കേസ് അന്വേഷണത്തിന് നായകളെ പരിശീലനം നൽകി സേനയിൽ എടുക്കാറുണ്ട്. നായകൾക്ക് മാത്രമായ പരിശീലകരും ഉണ്ട്. കള്ളന്മാരെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് ഇവർ നായകളെ കൃത്യമായി പഠിപ്പിക്കുന്നു. എന്നാൽ പരിശീലനം കിട്ടിയ നായ തന്റെ ജോലിയേക്കാൾ ഉറക്കത്തിന് പ്രധാന്യം നൽകിയാലോ? അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തായ്ലന്റിലാണ് സംഭവം. വൊറാവുത് ലോംവനാവോംഗ് എന്ന സ്വർണക്കടയുടമയാണ് തന്റെ കടയുടെ സംരക്ഷത്തിനായി ഒരു നായയെ വാങ്ങിച്ചത്. നായയ്ക്ക് ആവശ്യമായ പരിശീലനം നൽകിയ ശേഷം കടയുടെ സംരക്ഷണത്തിനായി നിയോഗിച്ചു. ലക്കി എന്ന് പേരിട്ട നായയെയാണ് കടയുടെ സംരക്ഷണം എൽപ്പിച്ചത്. നായയുടെ കഴിവ് പരിശോധിക്കാനായി കടയിൽ ഒരു വ്യാജ കവർച്ച ശ്രമം ഉടമ നടത്തി. തോക്കുമായി കടയിലെത്തിയ മോഷ്ടാവ് കടയിൽ…
Read Moreപ്രയാസങ്ങൾക്കും അവഗണനകൾക്കും ഒടുവിലാണ് ദൃശ്യത്തിലെത്തിയത്; ജീത്തു ജോസഫ് സാറിന് ഞാൻ നന്ദി പറയുന്നു; അൻസിബ
ദൃശ്യം 2ൽ അവസരം നൽകിയതിൽ നന്ദി പറഞ്ഞ് നടി അൻസിബ ഹസൻ. “മികച്ച പ്രകടനം നടത്തണമെന്ന ആഗ്രഹത്തോടെയാണ് സിനിമമേഖലയിലെത്തിയത്. വളരെയധികം പരിശ്രമങ്ങൾക്കും പ്രയാസങ്ങൾക്കും അവഗണനകൾക്കും ഒടുവിൽ ദൃശ്യം എന്ന ഈ മികച്ച സിനിമയിൽ പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു. സിനിമയിൽ അഭിനയിച്ചവരുടെ പട്ടികയിൽ എന്റെ പേര് ചേർക്കപ്പെട്ടെങ്കിലും, അഭിനയജീവിതം ഉപേക്ഷിച്ചതിനുശേഷം വീണ്ടും ഒരു അവസരം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എന്നിലെ നടിയെ പുറത്തുകൊണ്ടുവരാൻ അവസരം നൽകിയ ദൃശ്യം എന്ന ചിത്രം നൽകിയ ജീത്തു ജോസഫ് സാറിന് ഞാൻ നന്ദി പറയുന്നു. മോഹൻലാൽ സാറിനും ആന്റണി പെരുന്പാവൂർ സാറിനും നന്ദി പറയുന്നു. എന്റെയും എന്റെ ഭാവിയുടെയും പുരോഗതിക്കായി പ്രവർത്തിച്ച എല്ലാ സഹപ്രവർത്തകരോടും നന്ദി പറയുന്നു- അൻസിബ കുറിച്ചു. മുരളി ഗോപി, അഞ്ജലി നായർ, സിദ്ധിഖ്, ആശ ശരത് തുടങ്ങിയവരാണ് രണ്ടാം ഭാഗത്തിൽ മോഹൻലാലിനും മീനയ്ക്കും അൻസിബയും എസ്തറിനുമൊപ്പമുള്ള കഥാപാത്രങ്ങൾക്ക് വേഷമിട്ടത്.
Read Moreദൃശ്യത്തിനു രണ്ടാം ഭാഗം പ്ലാൻ ചെയ്തിരുന്നതല്ല! സമൂഹ മാധ്യമങ്ങളിൽ ദൃശ്യത്തിനു തുടർച്ചയായി പല കഥകൾ പ്രചരിച്ചിരുന്നു; ജിത്തു ജോസഫ് തുറന്നുപറയുന്നു…
ലിജിൻ കെ ഈപ്പൻ ദൃശ്യം രണ്ടാം ഭാഗം ഒരുക്കാമെന്ന ആദ്യ ചിന്ത ഉദിക്കുന്നത് എങ്ങനെയാണ്..? അതിലേക്കു നയിച്ചത്? ദൃശ്യത്തിനു രണ്ടാം ഭാഗം പ്ലാൻ ചെയ്തിരുന്നതല്ല. ദൃശ്യം പ്രേക്ഷകർ ഏറ്റെടുത്തതിനു ശേഷം രണ്ടാം ഭാഗത്തെക്കുറിച്ചു പലരും ചോദിച്ചപ്പോഴെല്ലാം ഇല്ലെന്നാണ് ഞാൻ പറഞ്ഞിരുന്നത്. പിന്നീട് 2015 സമയത്ത് സമൂഹ മാധ്യമങ്ങളിൽ ദൃശ്യത്തിനു തുടർച്ചയായി പല കഥകൾ പ്രചരിച്ചിരുന്നു. ആ സമയത്താണ് നിർമാതാവ് ആന്റണി പെരുന്പാവൂർ ദൃശ്യത്തിനു രണ്ടാം ഭാഗത്തെക്കുറിച്ച് എന്തുകൊണ്ട ് ചിന്തിച്ചുകൂടാ എന്നു ചോദിച്ചു. അപ്പോഴും അതു നടക്കില്ലെന്നാണ് ഞാൻ മറുപടി പറഞ്ഞത്. ഒന്നു ശ്രമിച്ചു നോക്കാനാണ് ആന്റണി പറഞ്ഞത്. അതിനു ശേഷമാണ് രണ്ടാം ഭാഗത്തെക്കുറിച്ച് ഞാനും ചിന്തിച്ചു തുടങ്ങുന്നത്. ദൃശ്യത്തിലെ സംഭവത്തിനു ശേഷമുള്ള തുടർച്ചയായിരിക്കുമോ, അതോ അവരുടെ ജീവിതത്തിലെ മറ്റെന്തിങ്കിലും സംഭവമായിരിക്കുമോ എന്നു ആലോചിച്ചു. 2015 മുതൽ നാല്, അഞ്ച് വർഷംകൊണ്ടാണ് ഇപ്പോൾ പ്രേക്ഷകർ കണ്ട ദൃശ്യം…
Read Moreദൃശ്യം 1914..! മാട്ടുപ്പെട്ടി ഡാമും ഇരവികുളം നാഷണൽ പാർക്കുമൊന്നും ഇല്ലാതിരുന്ന മൂന്നാര്‍; ചരിത്രനിമിഷങ്ങൾ കാമറയിൽ പകർത്തിയ പരംജ്യോതി നായിഡു എന്ന തൂത്തുക്കുടിക്കാരൻ ഫോട്ടോഗ്രഫറുടെ കഥ
ജോസ് ആൻഡ്രൂസ് കഥ നടക്കുന്നത് 107 കൊല്ലം മുന്‍പാണ്. മൂന്നാറിൽ. മാട്ടുപ്പെട്ടി ഡാമും ഇരവികുളം നാഷണൽ പാർക്കുമൊന്നും ഇല്ലാതിരുന്ന കാലമാണെന്നോർക്കണം. ഉണ്ടെന്നു പറയാൻ ബ്രിട്ടീഷുകാരും അവരു നടത്തിയിരുന്ന തേയിലത്തോട്ടങ്ങളും അവിടെ പണിയെടുക്കുന്ന തമിഴർ ഉൾപ്പെടെയുള്ള നാട്ടുകാരും. ബ്രിട്ടീഷുകാരുടെ ബംഗ്ലാവുകളും തൊഴിലാളികളുടെ ലയങ്ങളും കുറച്ചു കടകളുമായാൽ മൂന്നാറിന്റെ ചിത്രമായി. പക്ഷേ, ഇന്ത്യയിൽ അപൂർവമായിരുന്ന വൈദ്യുതിയും ടെലിഫോണും റോപ്വേയും ആദ്യത്തെ മോണോ റെയിലും മൂന്നാറിലുണ്ടായിരുന്നു. കാരണം സായ്പിനും കണ്ണൻദേവൻ കന്പനിക്കും അവയൊക്കെ ആവശ്യമായിരുന്നു. ആ മൂന്നാറിലേക്കാണ് തൂത്തുക്കുടിയിൽനിന്ന് കഥാനായകൻ ഭാര്യയും നാലു മക്കളുമായി എത്തുന്നത്. 1914, തൂത്തുക്കുടി മൂന്നാറിൽനിന്നുള്ള തേയിലപ്പെട്ടികൾ തൂത്തുക്കുടി തുറമുഖത്ത് ഇംഗ്ലണ്ടിൽനിന്നുള്ള കപ്പലുകളുടെ വരവിനായി കാത്തുകിടന്ന കാലം. കപ്പലിറങ്ങിയ സായ്പ് പരംജ്യോതി നായിഡുവിനെ കണ്ടു. ഒത്ത പൊക്കമുള്ള സുന്ദരനായ വാച്ച് മെക്കാനിക്ക്. നായിഡുവിനു തുറമുഖത്തിനടുത്ത് വാച്ചുകട കൂടാതെ സ്റ്റുഡിയോയുമുണ്ട്. കണ്ടുപരിചയം പിന്നെ അടുത്ത പരിചയമായി. മൂന്നാറിലെ തേയിലത്തോട്ടങ്ങളിലേക്കുപോകുന്നതിനുമുന്പ്…
Read Moreവെറുതെ കാറ്റിനെ സംശയിച്ചു ! കാറ്റടിച്ചു യുവതി ഗര്‍ഭിണിയായ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ്; യഥാര്‍ഥത്തില്‍ സംഭവിച്ചത്…
കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഒരു വാര്‍ത്തയായിരുന്നു കാറ്റടിച്ചപ്പോള്‍ ഗര്‍ഭിണിയായെന്ന് ഇന്തോനേഷ്യന്‍ യുവതി അവകാശപ്പെട്ടത്. യുവതിയുടെ വെളിപ്പെടുത്തലിനെ ഒരു ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. എന്നാല്‍ പോലീസിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും അന്നെഷണത്തില്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് മറ്റൊരു വിവരമാണ്. വിവാഹിതയായ യുവതിയ്ക്ക് മറ്റൊരു കുട്ടിയുണ്ട്. ഇതിനിടെ ഭര്‍ത്താവും യുവതിയും നാല് മാസം ആയി വേര്‍പിരിഞ്ഞ് താമസിച്ചു വരികയായിരുന്നുവെന്ന് അരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ഭര്‍ത്താവുമായി പിരിയുമ്പോള്‍ ഒരു പക്ഷെ യുവതി ഗര്‍ഭിണി ആയിരിക്കാം എന്നും ഈ വിവരം യുവതി തിരിച്ചറിയാത്തതു കൊണ്ടാണ് ഇങ്ങനെ ഒരു അത്ഭുതം നടന്നത് എന്നതുമാണ് ഇവര്‍ പറയുന്നത്. ഇത് കൂടാതെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും മറ്റൊരു വ്യക്തിയുടെ പേര് ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇതിനു സ്ഥിരീകരണമില്ല. അതേസമയം യുവതി ഇപ്പോഴും തന്റെ പഴേ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. താന്‍ നിസ്കരിക്കുന്ന സമയത് ശക്തമായ കാറ്റ് അടിച്ചത് ആയും…
Read Moreഷക്കീലയ്ക്കൊപ്പം നില്ക്കുന്ന ഗ്ലാമര്‍ പ്രകടനത്തിലൂടെ തിളങ്ങിയ നടി ! പുലിമുരുകനില്‍ ലഭിച്ച വേഷം നഷ്ടപ്പെടാനുള്ള കാരണം തുറന്നു പറഞ്ഞ് നടി ഷര്‍മിലി…
ഷക്കീലതരംഗത്തിനിടയിലും ഗ്ലാമര്പ്രകടനത്തിലൂടെ തന്റേതായ ഇടം കണ്ടെത്തിയ നടിയായിരുന്നു ഷര്‍മില. നടി അവതരിപ്പിച്ച ഗ്ലാമര്‍ വേഷങ്ങളൊന്നും ആരും ഇന്നും മറന്നിട്ടുണ്ടാകില്ല. ഒരു കാലത്ത് നിരന്തരം സിനിമകളില്‍ ഗ്ലാമര്‍വേഷങ്ങളില്‍ അഭിനയിച്ച് കൊണ്ടിരുന്ന നടി പിന്നീട് സിനിമാ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. എംടി വാസുദേവന്‍ നായരുടെയും കെ എസ് സേതുമാധവന്റെയും സിനിമകളിലൂടെയാണ് ഷര്‍മിലി സിനിമയിലേക്ക് എത്തുന്നത്. എന്നിട്ടും ഗ്ലാമര്‍ സിനിമകളില്‍ അഭിനയിക്കുന്നത് ശരിയല്ല എന്ന തോന്നലായിരുന്നു അഭിനയ ജീവിതം ഉപേക്ഷിക്കാന്‍ ഷര്‍മിലി തീരുമാനിക്കാന്‍ കാരണമെന്ന് പറയുകയാണ് നടിയിപ്പോള്‍. ഷര്‍മിലിയുടെ വാക്കുകള്‍ ഇങ്ങനെ…2000ന്റെ പകുതിയില്‍ മലയാള സിനിമയില്‍ നിന്ന് വീണ്ടും വിളി വന്നു. ചെഞ്ചായം എന്ന ചിത്രത്തില്‍ മോഹിനി ടീച്ചര്‍ എന്ന കഥാപാത്രമുണ്ട്. ഗ്ലാമറസ് വേഷമാണ് താല്പര്യമുണ്ടോ എന്ന് ചോദിച്ചുന്നു. ഞാനന്ന് ഗ്ലാമര്‍ കഥപാത്രങ്ങളെ ഏറെ വിട്ട മട്ടാണ്. തടി നന്നായി കൂടിയിരുന്നു. എന്റെ അഴകില്‍ എനിക്ക് തന്നെ ഒരു വിശ്വാസ കുറവ്. ഒടുവില്‍…
Read Moreഷക്കീലയ്ക്കും മറിയയ്ക്കുമൊപ്പം തരംഗം സൃഷ്ടിച്ച രേഷ്മ ഇന്ന് എവിടെ ? സിനിമ ജീവിതം യഥാര്‍ഥ ജീവിതത്തിലേക്കും പകര്‍ത്തിയപ്പോള്‍ സംഭവിച്ചത്…
ഒരു കാലത്ത് യുവാക്കളുടെ ഇഷ്ടനായികമാരായിരുന്നു ഷക്കീലയും മറിയയും രേഷ്മയും. അതില്‍ ഷക്കീല ബി ഗ്രേഡ് സിനിമകള്‍ നിര്‍ത്തി മുഖ്യധാര സിനിമയില്‍ സജീവമായി. മറിയയും സിനിമ ജീവിതം അവസാനിപ്പിച്ച് സ്വസ്ഥമായി കഴിയുന്നു. എന്നാല്‍ മൂന്നാമത്തെയാളായ രേഷ്മയിപ്പോള്‍ എവിടെയെന്നാണ് ഏവരും ചോദിക്കുന്നത്. അക്കാലത്തെ മറ്റു ബി ഗ്രേഡ് നായികമാരില്‍ നിന്ന് രേഷ്മയെ വേറിട്ടു നിര്‍ത്തിയത് വശീകരിക്കുന്ന സൗന്ദര്യവും ആകാരഭംഗിയും അഭിനയമികവുമായിരുന്നു. ഇന്ന് മുഖ്യധാര സിനിമകളിലെ സൂപ്പര്നായികമാര്ക്കു പോലുമില്ലാത്ത സര്‍പ്പസൗന്ദര്യമായിരുന്നു രേഷ്മയുടെ മുഖമുദ്ര. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ താരം ഫീല്‍ഡ് വിട്ടെങ്കിലും ഒരു തവണ എങ്കിലും താരത്തെ കണ്ടിട്ടുള്ളവര്‍ ഇന്നും രേഷ്മയെ സൈറ്റുകളില്‍ തിരയുന്നുണ്ട്. ഇന്നിപ്പോള്‍ താരം എവിടെയാണെന്നോ എങ്ങനെയാണെന്നോ പല ആരാധകര്‍ക്കും അറിയില്ല , പക്ഷെ സിനിമയില്‍ കത്തി നിന്ന മാദക നടി രേഷ്മയുടെ തകര്‍ച്ച വളരെ പെട്ടന്നായിരുന്നു എന്ന് വേണം പറയാന്‍ … ആ തകര്‍ച്ചക്ക് പിന്നില്‍ ആരും…
Read More15 സെക്കൻഡ് മാത്രം..! ഗൗരവമായ സൂം മീറ്റിനിടെ പ്രണയം; പ്രണയ നിമിഷങ്ങൾ നെറ്റിൽ വൈറൽ പറവായി പാറുന്നു…
ന്യൂഡൽഹി: ഗൗരവമായ സൂം മീറ്റിനിടെ പ്രണയം പൂവിട്ടാലോ. ആ ഒരു അര നിമിഷം ഗൗരവചർച്ചയുടെ മൂഡാകെ മാറ്റും. പ്രണയ നിമിഷങ്ങൾ നെറ്റിലായാലോ. വൈറൽ പറവായി പാറിനടക്കും. അത്തരമൊരു നിമിഷം വ്യവസായിയായ ഹർഷ് ഗോയങ്ക ട്വീറ്റ് ചെയ്തതോടെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. മഹിന്ദ്ര ഗ്രൂപ് ചെയർമാർ ആനന്ദ് മഹീന്ദ്രയും ഈ വീഡിയോയോട് പ്രതികരിച്ചതോടെ സംഭവം വൈറലാകുകയും ചെയ്തു. സൂം മീറ്റിംഗിൽ ഗൗരവ ചർച്ചകൾ നടക്കുന്നതിനിടെ ഭർത്താവിനെ ചുംബിക്കാൻ ഭാര്യ ശ്രമിക്കുന്നതിന്റെ വീഡിയോയാണ് വൈറലായത്. സൂം മീറ്റിംഗ് നടക്കുന്നതിനിടെ മുറിയിലേക്ക് എത്തിയ ഭാര്യ, ഭർത്താവിനെ ചുംബിക്കാൻ ആഞ്ഞു. ഉടനെ ലാപ്ടോപ്പിലേക്ക് ചൂണ്ടിക്കാട്ടി ഭർത്താവ് ഭാര്യക്ക് മുന്നറിയിപ്പ് നൽകുന്നു. സംഭവം കൈവിട്ടുപോയെന്ന് മനസിലാക്കിയ പാവം ഭാര്യ ചെറുപുഞ്ചിരികൊണ്ട് ചമ്മൽ മറച്ചു. 15 സെക്കൻഡ് മാത്രം നീണ്ടുനിൽക്കുന്ന വൈറൽ പ്രണയ നിമിഷം നിരവധി പേരാണ് റീ ട്വീറ്റ് ചെയ്തത്. ഒറ്റ ദിവസംകൊണ്ട് രണ്ട് ലക്ഷത്തിൽ…
Read More