ഇന്ത്യയുടെ എം.എസ്. ധോണി ന്യൂസിലൻഡിന്റെ മാർട്ടിൻ ഗപ്റ്റിലിന്റെ നേരിട്ടുള്ള ത്രോയിൽ റണ്ണൗട്ടാകുന്നു… കഴിഞ്ഞ വർഷം ഇതേ ദിനത്തിലെ ഈ ചിത്രത്തിനു പറയാൻ കഥകളേറെയുണ്ട്… 2019 ഐസിസി ഏകദിന ക്രിക്കറ്റ് സെമിയിൽ ഇന്ത്യ പുറത്തായതിന്റെ, ദേശീയ ജഴ്സിയിൽ ധോണിയുടെ അവസാന മത്സരത്തിന്റെ, ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ ആർക്കും മനസിലാകാത്ത തന്ത്രത്തിന്റെ, നിരാശനായ രോഹിത് ശർമയുടെ, അങ്ങനെ പലപല കഥകൾ… ഈ റണ്ണൗട്ടിനും ഈ ചിത്രത്തിനും ഈ കഥകൾക്കും ഇന്ന് ഒന്നാം വാർഷികം… കഥ ഒന്ന്: ലീഗ് റൗണ്ടിൽ ഏഴ് ജയവും ഒരു തോൽവിയുമായി ഒന്നാം സ്ഥാനത്തോടെ ഇന്ത്യയും, അഞ്ച് ജയവും മൂന്ന് തോൽവിയുമായി നാലാം സ്ഥാനത്തോടെ ന്യൂസിലൻഡും സെമിയിൽ. ലീഗ് റൗണ്ടിൽ ഇന്ത്യ x ന്യൂസിലൻഡ് മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു. ജൂലൈ ഒന്‍പതിന് ഇന്ത്യയും ന്യൂസിലൻഡും ആദ്യ സെമിക്ക് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡിൽ. സ്കോർബോർഡിൽ ഒരു റണ്ണുള്ളപ്പോൾ മാർട്ടിൻ…
Read MoreCategory: Today’S Special
ചവറ്റുകുട്ട മുതൽ ക്ലോസറ്റ് വരെ സ്വർണം! ഈ ഹോട്ടലിലെ മെയിൻ സംഭവമാണ് 24 കാരറ്റ് ക്ലോസറ്റ്; 11 വർഷം എടുത്ത് പണികഴിപ്പിച്ച ഹോട്ടലിന്റെ വിശേഷങ്ങള്‍…
ആഡംബരത്തിന്റെ കാര്യത്തിൽ നക്ഷത്രഹോട്ടലുകൾ തമ്മിൽ മത്സരം പതിവാണ്. കടലിന് അഭിമുഖമായ മുറി, സ്വിമ്മിംഗ്പൂൾ, ഇഷ്ടഭക്ഷണം ഇഷ്ട സമയത്ത് തുടങ്ങിയ പരസ്യവാചകങ്ങളുടെ കാലംകഴിഞ്ഞു. ഇന്ന് കഥമാറി. സ്വർണത്തിൽ പണികഴിപ്പിച്ച ഹോട്ടലാണ് ഇപ്പോൾ നക്ഷത്രഹോട്ടലുകളിലെ താരം. വിയറ്റ്നാമിലെ ജിയാങ് വോ ലേക്കിലാണ് ഈ അപൂർവ ആഡംബരഹോട്ടൽ. ലോകത്തിലെ ആദ്യ 24 കാരറ്റ് ഗോൾഡ് പ്ലേറ്റഡ് ഹോട്ടൽ എന്നാണ് ഇത് അറിയപ്പെടുന്നത്. എൻട്രിഗേറ്റ്, നടപ്പാത, വാതിലുകൾ, മുറിയിലെ ഉപകരണങ്ങൾ, ചായക്കപ്പ്, ശുചിമുറി, ബാത്ത് ടബ്ബ് , എന്തിനേറെ ക്ലോസറ്റ് വരെ സ്വർണത്തിൽ ഒരുക്കിയാണ് ഈ ഹോട്ടൽ അതിഥിയെ സ്വീകരിക്കുന്നത്. റൂഫ്ടോപ്പിലുള്ള 24കാരറ്റ് സ്വര്‍ണം ടൈല്‍ ചെയ്ത ഇന്‍ഫിനിറ്റി പൂൾ ആരുടെയും കണ്ണഞ്ചിപ്പിക്കും. 11 വർഷം എടുത്ത് പണികഴിപ്പിച്ച ഈ ഹോട്ടലിൽ 24 നിലകളിലായി 400 മുറികളാണുള്ളത്. കൊറോണ കാരണം മൂന്നു മാസമായി ഹോട്ടൽ അടച്ചിട്ടിരിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ഈ ഹോട്ടൽ ഇന്റീരിയറിൽ…
Read Moreഎന്നെ സ്വപ്നയാക്കല്ലേ…! സ്വപ്ന സുരേഷ് എന്ന പേരില്‍ വ്യാജപ്രചാരണം; ഇരിങ്ങല്‍ സ്വദേശിനി നിയമനടപടിക്ക്; ബഹറിനിലും കേരളത്തിലും കേസ് ഫയല്‍ ചെയ്യുമെന്ന് ഷീജ
വടകര: സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് എന്ന പേരില്‍ വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ ബഹറിനിലെ മലയാളി യുവതി നിയമ നടപടിക്ക്. കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ ഭാരവാഹി ഷീജ നടരാജിനെയാണ് സ്വപ്ന സുരേഷ് എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ബഹറിനില്‍ എത്തിയ അവസരത്തില്‍ കൂടെ നില്ക്കുന്ന ചിത്രം ലീഗ് നേതാവിനെയും തന്നെയും മോശമായി ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്നതായാണ് പരാതി. സ്വപ്നയോടുള്ള സാമ്യമാണ് വടകര ഇരിങ്ങല്‍ സ്വദേശിനിയായ ഷീജക്ക് പാരയായത്. വല്ലാത്ത മനോവിഷമത്തിലാണ് താനെന്ന് അവര്‍ പറഞ്ഞു. ബഹറിനിലെ സിപിഎമ്മുകാരുടെ ഫേസ്ബുക്ക് ടൈംലൈനിലാണ് പ്രചാരണം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് കേരളത്തില്‍ നിന്നുള്ള സിപിഎമ്മുകാരും ഇതു പ്രചരിപ്പിക്കാന്‍ തുടങ്ങിയെന്നു ഷീജ പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞു. യഥാര്‍ഥ സ്വര്‍ണക്കടത്ത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ തരംതാണ രാഷ്ട്രീയക്കളി നടക്കുന്നുണ്ടെന്ന് അവര്‍ ആരോപിച്ചു.…
Read Moreവയോധികന് വഴികാട്ടിയ സെയിൽസ് ഗേളിന് ആദരം; സുപ്രിയ അനൂപിന് യുആർഎഫ് ഹ്യൂമാനിറ്റേറിയൻ അവാർഡ്
തിരുവല്ല: തിരുവല്ല ജോളി സിൽക്സ് ജീവനക്കാരി സുപ്രിയയ്ക്ക് യൂണിവേഴ്സൽ റിക്കോർഡ് ഫോറം ഹ്യൂമാനിറ്റേറിയൻ അവാർഡ്. ഗിന്നസ് സുനിൽ ജോസഫ്, ഗിന്നസ് സൗദീപ് ചാറ്റർജി ,ഏഷ്യൻ ജൂറി ഡോ.ജോണ്സണ് വി. ഇടിക്കുള എന്നിവരടങ്ങിയ സമിതിയാണ് അവാർഡിന് സുപ്രിയയെ തെരഞ്ഞെടുത്തത്. ജോലി കഴിഞ്ഞ് വൈകുന്നേരം വീട്ടിലേക്കു പോകാൻ ഭർത്താവിനെ കാത്തു നിൽക്കുന്പോഴാണ് ഒരു വയോധികൻ റോഡിന്റെ നടുവിലൂടെ നടക്കുന്നത് സുപ്രിയയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ ഓടിച്ചെന്ന് അദ്ദേഹത്തെ റോഡ് വക്കിലേക്ക് മാറ്റി നിർത്തി. ബസ് സ്റ്റാൻഡിലേക്ക് പോകാനായി വന്നതായിരുന്നു ഇദ്ദേഹം. ഭർത്താവ് എത്തിയാൽ ബൈക്കിൽ ഇദ്ദേഹത്തെ ബസ് സ്റ്റോപ്പിലെത്തിക്കാനാണ് സുപ്രിയ പ്ലാൻ ചെയ്തത്. എന്നാൽ ഒരു കെഎസ്ആർടിസി ബസ് വരുന്നതു കണ്ട് കൈകാട്ടി ബസ് കുറച്ചു മുന്‍പിലുള്ള സ്റ്റോപ്പിൽ നിർത്തി. ഉടനെ സുപ്രിയ ഓടിച്ചെന്ന് കണ്ടക്ടറോട് ഇദ്ദേഹത്തെ കൂടി കൊണ്ടു പോകണമെന്ന് അപേക്ഷിച്ചു. തുടർന്ന് വയോധികനെ കൈപിടിച്ച് ബസിനരികിലെത്തിച്ചു. ബസ് ജീവനക്കാരുടെ…
Read Moreദുബായിലെ സ്വപ്നങ്ങൾ! സ്വപ്ന ദുബായിയില്‍ എത്തുമ്പോള്‍ പിന്നാലെ എത്തും കേരളത്തില്‍നിന്നുള്ള ചില പ്രമുഖര്‍; പിന്നെ നടക്കുന്നത് ഇങ്ങനെ…
തലശേരി: കേരളത്തിലെ ചില നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും ദുബായ് സ്വപ്നഭൂമിയാണ്. സന്പന്നരുടെ ആതിഥേയത്വം, നിശാക്ലബുകളിലെ വിരുന്ന്, ബിസിനസ് ഇടപാടുകൾ അങ്ങനെ അങ്ങനെ ലഹരിപിടിപ്പിക്കുന്ന പലതും ഈ മഹാനഗരത്തിലുണ്ട്. അന്യനാട്ടിൽനിന്നു ചെല്ലുന്പോൾ ഇതെല്ലാം കൃത്യമായി ഏർപ്പാടാക്കാൻ വിശ്വസ്തരായ ആളുകൾ അവിടെ ഉണ്ടെങ്കിൽ കൂടുതൽ സന്തോഷം. ഇങ്ങനെ പറക്കുന്ന പലർക്കും വലിയ ആശ്രയവും സഹായവുമായിരുന്നു സ്വപ്ന സുന്ദരി. സ്വപ്ന വിചാരിച്ചാൽ മണലാരണ്യത്തിൽ ഏത് ഇടപാടുകളും കുഴപ്പങ്ങളില്ലാതെ നടക്കും. അത്രയ്ക്കായിരുന്നു അവരുടെ സ്വാധീനവും ബന്ധങ്ങളും. സ്വപ്ന റാണി ദുബായിയിലെത്തുമെന്ന അറിയിപ്പ് കിട്ടിയാലുടന്‍ മറ്റ് അപ്പോയ്മെന്റുകളെല്ലാം റദ്ദ് ചെയ്ത് ഇവര്‍ക്കായി കാത്തിരിക്കാൻ ശേഷിയും സ്വാധീനവുമുള്ളവർ റെഡി. ഇതു ബിസിനസ് മേഖലയിലെ ഇവരുടെ സുഹൃത്തുക്കള്‍ത്തന്നെ രഹസ്യമായി സമ്മതിക്കുന്നു. സ്വപ്നയെത്തുമ്പോള് പിന്നാലെ കേരളത്തില്‍നിന്നുള്ള ചില പ്രമുഖരും ദുബായിയിലെത്തുക പതിവാണ്. ഇടതു -വലതു മുന്നണികളിലെ നേതാക്കളില്‍ പലരെയും കൂടാതെ ഉന്നത ഉദ്യോഗസ്ഥരും സ്വപ്നയ്ക്കു പിന്നാലെ ദുബായിയിലേക്കെത്തും. ഇവിടുത്തെ നിശാ…
Read Moreസ്വപ്നയെ അറിയുമോ? വിവാദമായ സ്വർണകള്ളക്കടത്ത് കേസിലെ മുഖ്യപ്രതി ഫായിസ് എന്ന ഫയാസിന്റെ പൊട്ടിചിരിച്ചു കൊണ്ടുള്ള മറുപടി ഇങ്ങനെ…
തലശേരി: സ്വപ്നയെ അറിയുമോ എന്ന ചോദ്യത്തിന് സ്വപ്നയെ ഞാൻ സ്വപ്നം കാണാറുണ്ടെന്ന് മുമ്പ് വിവാദമായ സ്വർണകള്ളക്കടത്ത് കേസിലെ മുഖ്യപ്രതിയായിരുന്ന ഫായിസ് എന്ന ഫയാസിന്റെ പൊട്ടിചിരിച്ചു കൊണ്ടുള്ള വാക്കുകളാണിത്. നയതന്ത്ര പാർസലിൽ കോടികളുടെ കള്ളക്കടത്ത് പിടികൂടിയ സംഭവം പുറത്തു വന്ന അന്ന് മുതൽ കേരളത്തിലെ പ്രമുഖ ചാനലുകളിൽ നിന്നെല്ലാം തനിക്ക് ഫോൺ കോളുകളുടെ പ്രവാഹമാണെന്ന് ഫായിസ് രാഷ്ട്രദീപികയോട് പറഞ്ഞു. സ്വപ്നയെ അറിയുമോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്. സ്വപ്നത്തിൽ സ്വപ്നയെ കാണാറുണ്ടെന്ന മറുപടിയാണ് ഞാൻ കൊടുത്തത്. സ്വപ്നയെ ഫായിസ് ഒളിപ്പിച്ചുവെന്ന വാർത്ത പ്രമുഖ ചാനലിൽ ബ്രേക്കിംഗ് ന്യൂസായി വന്നു. ഇത് കണ്ട് ചാനൽ എംഡിയെ വിളിച്ചപ്പോൾ ഒരു ഹൈപ്പിന് കൊടുത്തെന്ന മറുപടിയാണ് ലഭിച്ചത്. എന്റെ പേര് ഫായിസ് എന്നാണ്, ചാനലുകാർ അത് ഫയാസ് എന്നാക്കി. സ്വർണമെന്ന് കേട്ടാൽ തന്നെ എന്റെ ഭാര്യക്ക് പേടിയാ…. എവിടെ സ്വർണക്കടത്ത് പിടിച്ചാലും എന്റെ പേര്…
Read Moreബെല്ലി ഡാൻസ് കുഴപ്പം പിടിച്ചതോ? എന്താണ് ഈ ബെല്ലി ഡാൻസ് ? വിദേശ രാജ്യങ്ങളിലും വമ്പന്‍ ഹരമായ ബെല്ലി ഡാന്‍സ് ഇപ്പോള്‍ കേരളത്തിലും ചര്‍ച്ചയാകുന്നു…
പല വിദേശ രാജ്യങ്ങളിലും വന്പൻ ഹരമായ ബെല്ലി ഡാൻസ് ഇപ്പോൾ കേരളത്തിലും ചർച്ചയായിരിക്കുന്നു. കഴിഞ്ഞ ദിവസം ഇടുക്കി ശാന്തൻപാറ രാജാപ്പാറയിലെ സ്വകാര്യ റിസോർട്ടിൽ നടത്തിയ നിശാ പാർട്ടി കൊഴുപ്പിക്കാനെത്തിയതു ബെല്ലി ഡാൻസറായ യുക്രേനിയൻ സുന്ദരിയായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഇപ്പോൾ നടത്തിപ്പുകാരും റിസോർട്ടുകാരും ബെല്ലി ഡാൻസുകാരിയുമെല്ലാം ശരിക്കും “കുലുങ്ങി’യിരിക്കുകയാണ്. ബെല്ലിഡാൻസിന്റെയും പാർട്ടിയുടെയും ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. രാജാപ്പാറയിലെ സംഭവത്തോടെ ബെല്ലി ഡാൻസിന് നമ്മുടെ നാട്ടിലും ഒരു വില്ലൻ പരിവേഷം കിട്ടിക്കഴിഞ്ഞു. ഒറിജിനൽ ബെല്ലി ഡാൻസ് അത്ര കുഴപ്പം പിടിച്ചതാണോ? ആകെ മാറിപ്പോയി ഇന്നു പലേടങ്ങളിലും നിശാപർട്ടികൾക്കും മദ്യവിരുന്നുകൾക്കും കൊഴുപ്പ് കൂട്ടുന്നതിലെ പ്രധാന വിഭവമായി ബെല്ലി ഡാൻസ് മാറിയതോടെ ജനങ്ങളുടെ മനസിലും ഇതെന്തോ ഇത്തിരി മോശം സംഭവമാണെന്ന ധാരണ കടന്നുകൂടിയിട്ടുണ്ട്. എന്നാൽ, അതിസന്പന്നമായ പാരന്പര്യവും ചരിത്രവുമുള്ള നൃത്തരൂപമാണ് ബെല്ലി ഡാൻസ്…
Read Moreകോപ്പർ ടി ചതിച്ചാശാനേ…! തന്റെ ജനനം തടയാൻ കോപ്പർ ടി ഇട്ട അമ്മയ്ക്ക് കുഞ്ഞുവാവയുടെ കിടിലൻ ഷോക്ക്; ‘ഇതല്ല… ഇതിനപ്പുറം ചാടിക്കടന്നവനാണീ കെ.കെ. ജോസഫ്…’
“ഇതല്ല… ഇതിനപ്പുറം ചാടിക്കടന്നവനാണീ കെ.കെ. ജോസഫ്…’ വിയറ്റ്നാം കോളനി എന്ന ചിത്രത്തിൽ ഇന്നസെന്റ് അവതരിപ്പിച്ച ജോസഫ് എന്ന കഥാപാത്രത്തിന്റെ ഈ ഡയലോഗാണ് വിയറ്റ്നാമിലെ ഹായ് പോംഗ് ഇന്റർനാഷണൽ ആശുപത്രിയിൽ ജനിച്ച ആണ്‍കുഞ്ഞിന്റെ ആദ്യ ചിത്രം കണ്ടപ്പോൾ മനസിലേക്കു വന്നത്. കുഞ്ഞിന്റെ ചിത്രവും സിനിമാ ഡയലോഗും തമ്മിൽ എന്തു ബന്ധമെന്നു ചോദിക്കാൻ വരട്ടെ. ബന്ധമുണ്ട്. ഈ കുറിപ്പു വായിച്ചു തീരുന്പോൾ ആ ബന്ധം നിങ്ങൾക്കും മനസിലാകും. നവജാതശിശുക്കളുടെ ചിത്രങ്ങൾ മാതാപിതാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും തങ്ങളുടെ സന്തോഷം കുടുംബത്തോടും സുഹൃത്തുക്കളോടും പങ്കുവയ്ക്കുകയും ചെയ്യുക പതിവാണ്. എന്നാൽ ഹായ് പോംഗ് ഇന്റർനാഷണൽ ആശുപത്രിയിൽ ജനിച്ച ആണ്‍കുഞ്ഞിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ ആദ്യം പങ്കുവച്ചത് ഡോ. ട്രാൻ വിയറ്റ് ഫോങ് ആണ്. എന്തുകൊണ്ടെന്നല്ലെ? അതിനുള്ള മറുപടി ഡോക്ടർ തന്നെ പറയുന്നു. “”കുഞ്ഞുങ്ങളെ ഭൂമിയിലേക്കു വരവേൽക്കാൻ നിയോഗിക്കപ്പെട്ടവരാണ് ഞങ്ങൾ ഡോക്ടർമാർ. എന്നാൽ തത്ക്കാലത്തേക്കെങ്കിലും കുഞ്ഞിന്റെ വരവ്…
Read Moreസ്വപ്നാടനം! സ്വപ്ന റാണി കേരളത്തിൽ ഇരുന്നാൽ മതി, ഗൾഫിലെ മരുഭൂമിയിൽ വരെ എന്തും അറേഞ്ച് ചെയ്യാൻ കഴിയും; അന്വേഷണ പരമ്പര…
ഇപ്പോൾ പുറത്തുവരുന്നതിനേക്കാൾ വലിയ ഉന്നതബന്ധങ്ങളും സ്വാധീനശേഷിയും കാര്യശേഷിയും സ്വപ്ന സുരേഷിനുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കേരളത്തിലും ഗൾഫിലും ഏതു കാര്യവും നടത്തിയെടുക്കാനുള്ള സുഹൃദ് വലയവും ബന്ധങ്ങളും സന്പത്തും ഇവർ നേടിയെടുത്തിട്ടുണ്ട്. സ്വപ്ന റാണി കേരളത്തിൽ ഇരുന്നാൽ മതി, ഗൾഫിലെ മരുഭൂമിയിൽ വരെ എന്തും അറേഞ്ച് ചെയ്യാൻ കഴിയും. അത്രയ്ക്കായിരുന്നു സ്വാധീനശേഷിയും ബന്ധങ്ങളും സഹായികളും. കേരളത്തിലെ ചില ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമൊക്കെ സ്വപ്നയുടെ ഇത്തരം സേവനങ്ങൾ ആസ്വദിച്ചിട്ടുണ്ടെന്നാണ് ഗൾഫിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ. കേരളത്തില്‍നിന്നു ചില ഉന്നത ഉദ്യോഗസ്ഥര്‍ ദുബായിയിലേക്കു പോകുമ്പോള്‍ ഇവിടെ ഇരുന്നുകൊണ്ട് അവിടെ ആഡംബര സംവിധാനങ്ങള്‍ സ്വപ്ന ഒരുക്കിനൽകിയിരുന്നു. മരുഭൂമിയില്‍ അതീവ രഹസ്യമായി ഡെസെര്ട്ടി സഫാരിയും ബെല്ലി ഡാന്സുമുള്പ്പെടെ ഒരുക്കാനും ഇവര്‍ക്കു സാധിച്ചിരുന്നതായി ദുബായിയില്‍നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. (തുടരും)
Read Moreസ്വപ്ന സുരേഷ് ഫാൻസ് കേരള! സ്വർണക്കടത്ത് കേസ് വന്നതിനു പിന്നാലെ ഫേസ്ബുക്കിൽ ഫാൻസ് പേജ്; പേജിലെ നിര്‍ദേശം ഇങ്ങനെ…
സ്വപ്ന സുരേഷിന്റെ പേരിൽ ഫേസ്ബുക്കിൽ ഫാൻസ് പേജ്. സ്വപ്ന സുരേഷ് ഫാൻസ് കേരള എന്നാണ് ഫേസ്ബുക്ക് പേജിന്റെ പേര്. സ്വപ്ന സുരേഷ് ഫാൻസ് ക്ലബ് (എസ്എസ്എഫ്സി) എന്ന പേരിൽ ഒരു ഗ്രൂപ്പും ഫേസ്ബുക്കിലുണ്ട്. സ്വർണക്കടത്ത് കേസ് വന്നതിനു പിന്നാലെയാണ് പേജും ഗ്രൂപ്പും നിർമിച്ചിരിക്കുന്നത്. സ്വപ്നയുടെ വിവിധ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്വപ്നയുമായി ബന്ധമുള്ള പോസ്റ്റുകൾ മാത്രമേ പോസ്റ്റ് ചെയ്യാവുള്ളു എന്ന നിർദേശവും ഗ്രൂപ്പിൽ നൽകിയിട്ടുണ്ട്.
Read More