വെട്ടുകിളി ശല്യം രൂക്ഷമായ സാഹചര്യത്തില്‍ വിമാന പൈലറ്റുമാര്‍ക്ക് മുന്നറിയിപ്പുമായി ഡല്‍ഹി എയര്‍ ട്രാഫിക് കണ്ട്രോള്. രാവിലെയാണ് വെട്ടുകിളികള്‍ പഞ്ചാബില്‍നിന്ന് ഗുരുഗ്രാമിലെത്തിയത്. വൈകുന്നേരത്തോടെ ഡല്‍ഹിയില്‍ എത്തിയേക്കുമെന്നാണ് നിഗമനം. വെട്ടുകിളി ഭീഷണിയുള്ളതിനാല്‍ ടേക്ക്ഓഫിന്റെയും ലാന്‍ഡിങിന്റെയും സമയത്ത് പൈലറ്റുമാര്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നും ഡല്‍ഹി എയര്‍ട്രാഫിക് കണ്ട്രോള് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെട്ടുകിളികള്‍ കൂട്ടത്തോടെ പറക്കുന്നതിന്റെ വിവിധ വീഡിയോകള്‍ ഗ്രാമവാസികളും മറ്റും സമൂഹമധ്യമങ്ങളില്‍ ഇതിനകം പങ്കുവെച്ചിട്ടുണ്ട്. ഗുരുഗ്രാമിലെ സൈബര്‍ ഹബ് മേഖലയിലാണ് ഇവയെ ആദ്യം കണ്ടത്. സമീപ ജില്ലകളില്‍ ഇവയെ കണ്ടതിനെത്തുടര്‍ന്ന് വീടിന്റെ ജനലുകളും മറ്റും അടച്ച് സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടം എല്ലാവര്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാത്രങ്ങളും മറ്റുമുപയോഗിച്ച് ശബ്ദമുണ്ടാക്കി ഇവയെ ഓടിക്കാന്‍ ജില്ലാ ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജസ്ഥാന്, ഗുജറാത്ത്, മധ്യപ്രദേശ് ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നാശം വിതച്ച വെട്ടുകിളികള്‍ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് ഇപ്പോള്‍ നീങ്ങിയിരിക്കുന്നത്.
Read MoreCategory: Today’S Special
മാലാഖയെപ്പോലെ പറക്കുന്നു ! വലിപ്പം ഭൂമിയെ കവച്ചു വെയ്ക്കുന്ന വലിപ്പം; നാസയുടെ ചിത്രത്തില്‍ അന്യഗ്രഹ ജീവിയെ കണ്ടതായി അവകാശപ്പെട്ട് ബഹിരാകാശ നിരീക്ഷകന്…
ബഹിരാകാശത്ത് അന്യഗ്രഹ ജീവിയെ കണ്ടതായി അവകാശവാദം. നാസയുടെ ബഹിരാകാശ ചിത്രത്തില്‍ അന്യഗ്രഹ ജീവിയെ കണ്ടതായി ബഹിരാകാശ നിരീക്ഷകനാണ് അവകാശവാദം ഉന്നയിച്ചത്. നാസ പകര്‍ത്തിയ സൂര്യന് ചിത്രത്തിലാണ് വിചിത്രമായ രൂപം ശ്രദ്ധയില്‍പ്പെട്ടത്. സൂര്യനില്‍ നിന്ന് ചില ഘടകങ്ങള്‍ വേര്‍തിരിച്ചെടുക്കാനുളള യാത്രയിലായിരുന്നു അന്യഗ്രഹ ജീവിയെന്നും ബഹിരാകാശ നിരീക്ഷകന് അവകാശപ്പെടുന്നു. ബഹിരാകാശ നിരീക്ഷകനായ സ്കോട്ട് വാറിംഗ് തന്റെ ബ്ലോഗിലാണ് ഇക്കാര്യങ്ങള്‍ കുറിച്ചത്. നാസയുടെ സൂര്യന്റെ ചിത്രം പരിശോധിച്ചപ്പോഴാണ് അന്യഗ്രഹ ജീവി ശ്രദ്ധയില്‍പ്പെട്ടത്. ചിറകുകളുളള മാലാഖയെ പോലെ തോന്നിപ്പിക്കുന്ന അന്യഗ്രഹജീവിയെയാണ് സൂക്ഷിച്ച് നോക്കിയപ്പോള്‍ കണ്ടത്. അന്യഗ്രഹ ജീവി തിരിഞ്ഞപ്പോഴാണ് മാലാഖലയുടേത് പോലുളള ചിറകുകള് പ്രത്യക്ഷമായത്. ഭൂമിയെക്കാള്‍ വലുപ്പം ഉളളതായി സംശയിക്കുന്നതായും ബഹിരാകാശ നിരീക്ഷകന് അവകാശപ്പെട്ടു. സാധാരണയായി ബഹിരാകാശ പേടകത്തിന് ചിറകുകള് ഉണ്ടാവാറില്ല. സൂര്യനില്‍ നിന്ന് ഏതോ കണിക എടുക്കാന്‍ ഈ അന്യഗ്രഹ ജീവി പോയതാണെന്ന് സംശയിക്കുന്നു. അതിന് ശേഷം അവരുടെ സ്വന്തം ലോകത്തേയ്ക്ക്…
Read Moreവൈദ്യശാസ്ത്രത്തെ അതിശയിപ്പിച്ച് 28കാരിയായ ബ്രിട്ടീഷ് യുവതി ! ഗര്‍ഭിണിയായി 12-ാം ആഴ്ച സ്കാന്‍ ചെയ്തപ്പോള്‍ കണ്ടത് ഇരട്ട ഗര്‍ഭപാത്രത്തില്‍ വളരുന്ന ഭ്രൂണങ്ങള്‍; അഞ്ചു കോടിയില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കുന്ന അവസ്ഥ…
28കാരിയായ കെല്ലി ഫെയര്‍ഹസ്റ്റ് ശാസ്ത്രലോകത്തിന് അദ്ഭുതമാകുന്നു. രണ്ടു കുട്ടികളുടെ മാതാവായ ഈ എസെക്സുകാരി അവകാശപ്പെടുന്നത് തന്റെ ശരീരത്തിലുള്ള രണ്ട് ഗര്‍ഭപാത്രങ്ങളിലും കുഞ്ഞുങ്ങള്‍ വളരുന്നുണ്ടെന്നാണ്. ഗര്‍ഭിണിയായി 12ാം ആഴ്ച നടത്തിയ സ്കാനിംഗിലാണ് ഇരട്ടഗര്ഭപാത്രങ്ങളില് ഭ്രൂണങ്ങള്‍ വളരുന്നതായി ശ്രദ്ധയില്‍പെട്ടത്. അത്യപൂര്‍വ്വ പ്രതിഭാസമാണ് ഇതെന്നാണ് വൈദ്യശാസ്ത്രലോകം പറയുന്നത്. ഇരട്ട ഗര്‍ഭപാത്രങ്ങളുമായി സ്ത്രീകള്‍ ജനിക്കാറുണ്ട്. 3000 സ്ത്രീകളില്‍ ഒരാള്‍ക്ക് ഈ സാധ്യതയുണ്ട്. എന്നാല്‍, ഇവര്‍ക്ക് ഒരേസമയം രണ്ട് ഗര്‍ഭപാത്രങ്ങളിലും ഭ്രൂണവളര്‍ച്ച ഉണ്ടാകുന്നത് വളരെ വിരളമാണ്. ഈ അപൂര്‍വതയാണ് കെല്ലിയില്‍ കണ്ടെത്തിയിരിക്കുന്നത്. അഞ്ച് കോടി ആള്‍ക്കാരില്‍ ഒരാളില്‍ വരുന്ന അത്യപൂര്‍വ്വ പ്രതിഭാസം എന്നാണ് ഇതേക്കുറിച്ച് വൈദ്യശാസ്ത്രലോകം പറയുന്നത്. അതേസമയം രണ്ട് ഗര്‍ഭപാത്രങ്ങളില്‍ ഭ്രൂണവളര്‍ച്ച കാണപ്പെടുമ്പോള്‍ വളര്‍ച്ച കൂടും തോറും കെല്ലിയുടെ ജീവനെ തന്നെ അപകടത്തില്‍ ആക്കുമെന്ന് വൈദ്യശാസ്ത്രലോകം മുന്നറിയിപ്പും നല്കുന്നു. ടെസ്കോ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയാണ് കെല്ലി. 34കാരനായ ജോഷ്വാ ബൗണ്ടിയാണ് ഇവരുടെ ജീവിതപങ്കാളി. നാലു…
Read Moreടിക് ടോക് നീക്കം ചെയ്ത് നജിം അര്‍ഷാദ് ! പിന്നാലെ സംഘി വിളികളുമായി ചില തല്‍പ്പര കക്ഷികളും; കാര്യങ്ങള്‍ വളച്ചൊടിക്കരുതെന്ന് ഗായകന്…
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ നിരവധി ആളുകളാണ് ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്ക് ഫോണില്‍ നിന്ന് നീക്കം ചെയ്യുന്നത്. ഗായകന് നജിം അര്‍ഷാദും ഇപ്പോള്‍ ടിക് ടോക് നീക്കം ചെയ്തിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ടിക് ടോക് ഉപേക്ഷിച്ച കാര്യം നജിം അറിയിച്ചത്. അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിനുള്ള കണ്ഫോര്മേഷന്റെ സ്ക്രീന്‍ ഷോര്‍ട്ടിനൊപ്പം ജയ്ഹിന്ദ് എന്ന ക്യാപ്ഷനും നജീം നല്കിയിരിക്കുന്നു. ഇതോടെ നജീമിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്ത് എത്തി. എന്നാല്‍ ഈ സംഭവത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് പറയുകയാണ് നജീം. കമന്റ് ബോക്സില്‍ ആണ് നജീം ഇക്കാര്യം കുറിച്ചത്. ‘സംഘിയാണെന്നു പറഞ്ഞു ആക്ഷേപിച്ചു ഒരു പോസ്റ്റ് കണ്ടു, ഞാന്‍ ഒരു പാര്‍ട്ടിയോ മതമോ മനസില്‍ ഉദ്ദേശിച്ചിട്ടില്ല. ദയവു ചെയ്ത് വളച്ചൊടിക്കരുത്’. ഇന്ത്യ ചൈന സംഘര്‍ഷത്തിനു ശേഷം ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കുന്ന എന്ന ആഹ്വാനം രാജ്യത്ത് വ്യാപകമായി പ്രചരിക്കുന്നുണ്ട്. പലരും…
Read Moreഒത്തു തീര്‍പ്പുകള്‍ക്കു വഴങ്ങാതെ കിട്ടുന്ന വേഷങ്ങള്‍ മാത്രം മതി എന്ന് കരുതാന്‍ പറ്റുമോ സക്കീര്‍ ഭായിക്ക് ? പറ്റില്ല ഭായ്…ബട്ട് ഐ ക്യാന്‍…! ഷമ്മി തിലകനെക്കുറിച്ചുള്ള ആരാധകന്റെ കുറിപ്പ് വൈറലാകുന്നു…
നടന് ഷമ്മി തിലകനെക്കുറിച്ചുള്ള ഒരു ആരാധകന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. മോസ്റ്റ് അണ്ടര്‍ യൂട്ടിലൈസ്ഡ് ഓര് അണ്ടര്‍ റേറ്റഡ് മോളിവുഡ് ആക്ടര്‍ എന്നാണ് ആരാധകന് ഷമ്മിയെ വിശേഷിപ്പിക്കുന്നത്. സനല്‍ കുമാര്‍ പദ്മനാഭന് എന്ന ആളാണ് പ്രജ എന്ന സിനിമയില്‍ ഷമ്മി ചെയ്ത ബലരാമനെ ഓര്‍മപ്പെടുത്തുന്ന ഡയലോഗുകളുമായി ഫേസ്ബുക്കില്‍ കുറിപ്പിട്ടത്… സനല്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… അമ്മ ( അസോസിയേഷന് ) യുടെ തറവാടിന്റെ പൂമുഖത്തു മുണ്ടും മടക്കി കുത്തി നെഞ്ചും വിരിച്ചു കടന്നു വന്നിട്ട് പതിയെ തന്റെ കണ്ണട ഒന്ന് ഊരി തുടച്ചു വെച്ച് കൊണ്ട് പൗരുഷമേറിയ ശബ്ദത്തില്‍ അയാളെന്ന ബലരാമന് സംസാരിച്ചു തുടങ്ങി…. മലയാളം നന്നായി ഉച്ചരിക്കാന്‍ അറിയാത്ത നെപ്പോളിയനും, ടൈഗര്‍ പ്രഭാകരനും, സലിം ഗൗസിനും, വിഷ്ണു വര്‍ദ്ധനും ഒക്കെ ശബ്ദം നല്കി മുണ്ടക്കല്‍ ശേഖരനെയും ഹൈദരലി മരക്കാരെയും, താഴ്വാരത്തിലെ രാജുവിനേയും, കൗരവറിലെ…
Read Moreരണ്ടു പേരും മുഴുവന്‍ പോസിറ്റിവിറ്റിയോടെ ! സുശാന്തിനൊപ്പം ഡാന്‍സു കളിച്ച് ‘കല്യാണരാമനി’ലെ സുന്ദരി മുത്തശ്ശി; വീഡിയോ കാണാം…
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ അകാലത്തിലുള്ള വിയോഗം സിനിമ ആസ്വാദകരെയും ചലച്ചിത്രമേഖലയിലുള്ളവരെയെല്ലാം ഇപ്പോഴും നൊമ്പരപ്പെടുത്തുകയാണ്. താരത്തിന്റെ മരണശേഷം അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകളും നിരവധി പേര് പങ്കുവച്ചു. താരത്തിന്റെ പഴയ വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ എറെ ശ്രദ്ധിക്കപ്പെട്ടു. ഡബ്മാഷ്,ടിക്ടോക് താരവും ടെലിവിഷന്‍ അവതാരകയുമായ സൗഭാഗ്യ വെങ്കടേഷ് പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. സൗഭാഗ്യയുടെ മുത്തശ്ശിയും നടി താരാ കല്യാണിന്റെ മാതാവും അഭിനേത്രിയുമായ സുബ്ബലക്ഷ്മിയുടെ കൂടെ സുശാന്ത് നൃത്തം വയ്ക്കുന്ന വീഡിയോ ആണ് സൗഭാഗ്യ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുള്ളത്. ‘കല്യാണ രാമന്’ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സുബ്ബലക്ഷ്മി. അമ്മമ്മയും സുശാന്തും, രണ്ടു പേരും മുഴുവന്‍ പോസിറ്റിവിറ്റിയോടെ എന്ന ക്യാപ്ഷനോട് കൂടെയാണ് സൗഭാഗ്യ ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്. വീഡിയോ ഇതിനോടകം ഏറെ പേര് കണ്ടു കഴിഞ്ഞു. View this post on Instagram Ammamma with…
Read Moreഇത് നാര്‍സിസ്റ്റുകള്‍ക്ക് പറ്റിയ സ്ഥലമല്ല ! ലിജോ ജോസ് പെല്ലിേശ്ശരിയ്ക്കെതിരേ വിമര്‍ശനവുമായി ഫിലിം ചേംബര്‍ വൈസ് പ്രസിഡന്റ്…
ഇനി മുതല്‍ താന്‍ സ്വതന്ത്ര സംവിധായകനാണെന്നും തന്റെ ചിത്രം എവിടെ പ്രദര്‍ശിപ്പിക്കണമെന്നുള്ളത് താന്‍ തീരുമാനിക്കുമെന്നും വ്യക്തമാക്കി രംഗത്തു വന്ന സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിക്കെതിരേ പ്രതികരണവുമായി ഫിലിം ചേംബര്‍ ഭാരവാഹി അനില്‍ തോമസ്. ഫിലിം ചേംബര്‍ വൈസ് പ്രസിഡന്റായ അനില്‍ തോമസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ലിജോയെ വിമര്‍ശിച്ചിരിക്കുന്നത്. സിനിമ മേഖല നാര്‍സിസ്റ്റുകള്‍ക്ക്(അകമഴിഞ്ഞ് തന്നെത്തന്നെ സ്നേഹിക്കുന്നവര്‍) പറ്റിയ ഇടമല്ലെന്നും ഈ പ്രതിസന്ധി കാലഘട്ടത്തില്‍ ഒന്നിച്ചു നില്‍ക്കുകയാണ് വേണ്ടതെന്നും അനില്‍ തോമസ് പറയുന്നു. അനില്‍ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഞങ്ങള്‍ക്ക് സിനിമ പണമുണ്ടാക്കാനുള്ള ബിസിനസ് ആണ്. നമ്മള് ജീവിക്കുന്ന രാഷ്ട്രം സ്വതന്ത്രൃമാണ്. സിനിമയുടെ സൃഷ്ടാവ് നിര്‍മാതാവാണ്. അയാളുടെ അധ്വാനത്തിന്റെ ഫലമായുണ്ടായ പണമാണ് സിനിമയ്ക്ക് ആധാരം. നമ്മള് ഒരു മഹാമാരിക്ക് നടുവിലാണ്. ഒരു യുദ്ധമാണിത്. തൊഴില്‍ രഹിതരായ ലക്ഷക്കണക്കിന് ആളുകള്‍, സ്വത്വ പ്രതിസന്ധി, ദാരിദ്ര്യം,മരണങ്ങള്..എല്ലാ നിക്ഷേപകരും ജീവനക്കാരും അതിജീവനത്തിനായി…
Read Moreകാര്‍ഷിക സമൃദ്ധിയുടെ നേര്‍ക്കാഴ്ചയായി സമൃദ്ധി ! ഡോക്യുമെന്ററി ശ്രദ്ധേയമാകുന്നു; വീഡിയോ കാണാം…
ചലച്ചിത്ര രചയിതാവും മാധ്യമ പ്രവര്‍ത്തകനുമായ ഹരി പി നായര്‍ രചനയും സംവിധാനവും അവതരണവും നിര്‍വഹിച്ച സമൃദ്ധി എന്ന കാര്‍ഷിക ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. വയലേലകളില്‍ വിളവിന്റെ വസന്തമൊരുക്കുന്ന വിഭവസമൃദ്ധിയുടെ നേര്‍ക്കാഴ്ചയാണ് ഈ കലാസൃഷ്ടിയിലൂടെ നമുക്കു കാണാന്‍ സാധിക്കുന്നത്. തൃശൂര്‍ വെങ്ങിണിശ്ശേരി സ്വദേശികളായ സന്തോഷ്, സനോജ് എന്നീ സഹോദരങ്ങള്‍ കാര്‍ഷിക രംഗത്തും ക്ഷീര വ്യവസായ രംഗത്തും നടത്തിയ വിജയകരമായ മുന്നേറ്റത്തിന്റെ വിശേഷങ്ങള്‍ സമൃദ്ധിയില്‍ പറയുന്നു. തൃശൂര്‍ കുട്ടനെല്ലൂര്‍ ചിലങ്ക പാടത്ത് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍, ഗവ. ചീഫ് വിപ്പ് കെ.രാജന് ടി.എന്‍.പ്രതാപന് എം പി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ‘കൊയ്ത്തുത്സവ’ത്തിന്റെ വിശേഷങ്ങളും ഈ ഡോക്യുമെന്ററിയെ സമൃദ്ധമാക്കുന്നു. സിബിന് സണ്ണിയാണ് കാമറ, എഡിറ്റിംഗ് വികാസ് അല്‍ഫോന്‍സ്. റിനില്‍ ഗൗതമിന്റെ സംഗീതത്തില്‍ ശ്രീകാന്ത് രാജപ്പന്, ചിത്തിര സനോജ് എന്നിവര്‍ ചേര്‍ന്നാണ് സമൃദ്ധിയുടെ ശീര്‍ഷക ഗാനം ആലപിച്ചിരിക്കുന്നത്.
Read Moreഅടിപൊളി വാ പോവാം… പൈപ്പ് കണക്ഷനില്ലാത്ത വീട്ടില്‍ വെള്ളത്തിന് ബില്ലായി വന്നത് വെറും 2520 രൂപ; സംഭവം തിരുവനന്തപുരത്ത്…
പൈപ്പ് കണക്ഷനില്ലാത്ത വീട്ടില്‍ വെള്ളത്തിന്റെ ബില്ലായി വന്നത് വെറും 2520 രൂപ. പോത്തന്‍കോട് മംഗലപുരം കാരമൂട് വെഞ്ഞാറവിള വീട്ടില്‍ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിയുള്ള വനജയുടെ വീട്ടിലാണ് ഈ അദ്ഭുത സംഭവം നടന്നത്. പേര്, കണ്‍സ്യൂമര്‍ നമ്പര്‍, മീറ്ററര്‍ നമ്പര്‍ എല്ലാം ജലവകുപ്പിന്റെ ബില്ലിലുണ്ട്. കുടിവെള്ള പൈപ്പിന് അഞ്ചു വര്‍ഷം മുന്‍പ് അപേക്ഷ നല്‍കിയെങ്കിലും അനുവദിച്ചില്ല. പട്ടികജാതി ഗോത്രവര്‍ഗ കമ്മിഷനും ഉത്തരവിറക്കിയിട്ടും മീറ്ററോ പൈപ്പോ സ്ഥാപിച്ചിട്ടില്ല. ഇവരുടെ പേരും മേല്‍വിലാസവും മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോയെന്നതും കണ്ടെത്തേണ്ടതുണ്ട്. വഴിക്കും വെള്ളത്തിനുമായി വര്‍ഷങ്ങളായി ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും യാതൊരു പ്രയോജനവുമുണ്ടായില്ല.അയല്‍ വീടുകളില്‍ നിന്നാണ് ഇപ്പോള്‍ വെള്ളമെടുക്കുന്നത്. സഹോദരിയുടെ മകനാണ് ഇവരുടെ കൂട്ടിനായുള്ളത്. ഇയാളും ഭിന്നശേഷിക്കാരനാണ്. ഇടിഞ്ഞു വീഴാറായ വീട്ടിലാണ് ഇവരുടെ താമസം. അതിനാല്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് കൊടുക്കണമെന്നുള്ള കമ്മീഷന് ഉത്തരവും പഞ്ചായത്ത് മാനിച്ചിട്ടില്ല. ഈ അവസരത്തിലാണ് ജലവകുപ്പിന്റെ പുതിയ തമാശ.
Read Moreകൊറോണ ഇല്ലായിരുന്നെങ്കിൽ കല്യാണം 2021ൽ നടക്കുമായിരുന്നു; റിയയുമായുള്ള ബന്ധത്തെ തള്ളി സുശാന്ത് സിംഗ് രാജ്പുതിന്റെ പിതാവ്
ന്യൂഡല്‍ഹി∙ ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജ്പുത് അടുത്ത വർഷം മാർച്ചിൽ വിവാഹം ചെയ്യാനിരിക്കുകയായിരുന്നെന്ന് പിതാവ് കെ.കെ. സിംഗ്. കൊറോണ വൈറസ് സമയം വിവാഹം ചെയ്യാൻ സുശാന്തിന് താത്പര്യമുണ്ടായിരുന്നില്ല. ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ റിലീസ് ചെയ്ത ശേഷം 2021 ഒാടെ വിവാഹം ചെയ്യാമെന്ന് സുശാന്ത് പറഞ്ഞതായും പിതാവ് ഒരു ദേശിയ മാധ്യമത്തോട് പറഞ്ഞു. എന്നാൽ സുശാന്ത് വിവാഹം ചെയ്യാനിരുന്ന പെൺകുട്ടിയുടെ പേരുവിവരങ്ങൾ കെ. കെ. സിംഗ് വെളിപ്പെടുത്തിയില്ല. റിയ ചക്രവര്‍ത്തിയെന്ന നടിയുമായി സുശാന്ത് അടുപ്പത്തിലായിരുന്നുവെന്ന റിപ്പോർട്ടുകൾ അദേഹം തള്ളി. ജൂൺ 14ന് രാവിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് സുശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. മാസങ്ങളായി അദ്ദേഹം മാനസിക സമ്മര്‍ദം നേരിട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നടന്റെ മൊബൈല്‍ ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. റിയ ചക്രവര്‍ത്തി, സുഹൃത്തും നടനുമായ മഹേഷ് ഷെട്ടി, സഹോദരി, അച്ഛന് കെ.കെ. സിംഗ് എന്നിവരെ മരണത്തിനു തൊട്ടുമുന്‍പുള്ള…
Read More