ഇ​ത് ക​ള്ള​ക്കേ​സ്…​ഞാ​ന്‍ നി​ര​പ​രാ​ധി ! ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന കെ. ​വി​ദ്യ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി ഹൈ​ക്കോ​ട​തി​യി​ല്‍

എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്റെ പേ​രി​ല്‍ വ്യാ​ജ​രേ​ഖ നി​ര്‍​മി​ച്ച കേ​സി​ല്‍ പ്ര​തി​യാ​യ മു​ന്‍ എ​സ്എ​ഫ്‌​ഐ നേ​താ​വ് കെ.​വി​ദ്യ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. താ​ന്‍ നി​ര​പ​രാ​ധി​യാ​ണെ​ന്നും രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ക​ള്ള​ക്കേ​സാ​ണി​തെ​ന്നും വി​ദ്യ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ പ​റ​യു​ന്നു. വി​ഷ​യ​ത്തി​ല്‍ കോ​ട​തി സ​ര്‍​ക്കാ​രി​ന്റെ വി​ശ​ദീ​ക​ര​ണം തേ​ടി. ജാ​മ്യാ​പേ​ക്ഷ തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും. കേ​സി​ല്‍ വി​ദ്യ​യെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ഇ​തു​വ​രെ പോ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. വി​ദ്യ​യെ ക​ണ്ടെ​ത്താ​ന്‍ സൈ​ബ​ര്‍ സെ​ല്ലി​ന്റെ സ​ഹാ​യം തേ​ടി​യി​രു​ന്നു. വി​ദ്യ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന സ്ഥ​ല​ത്തെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യി അ​ഗ​ളി പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​യു​ടെ നീ​ക്ക​ങ്ങ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നാ​ണ് അ​ഗ​ളി പോ​ലീ​സ് പ​റ​യു​ന്ന​ത്. ജോ​ലി നേ​ടാ​നാ​യി വ്യാ​ജ​രേ​ഖ ച​മ​ച്ച് അ​ഭി​മു​ഖ​ത്തി​നു ഹാ​ജ​രാ​ക്കി​യെ​ന്നു പാ​ല​ക്കാ​ട് അ​ട്ട​പ്പാ​ടി ഗ​വ. കോ​ള​ജ്, കാ​സ​ര്‍​ഗോ​ഡ് നീ​ലേ​ശ്വ​രം ക​രി​ന്ത​ളം ഗ​വ. ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​പ്ര​കാ​ര​മാ​ണു വി​ദ്യ​യ്‌​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. വി​ദ്യ​യു​ടെ തൃ​ക്ക​രി​പ്പൂ​ര്‍ മ​ണി​യ​നൊ​ടി​യി​ലെ വീ​ട്ടി​ല്‍…

Read More

ഇ​തു​പോ​ല​ത്തെ ഞ​ര​മ്പു രോ​ഗി​ക​ള്‍ എ​ല്ലാ പാ​ര്‍​ട്ടി​ക​ളി​ലു​മു​ണ്ട് ! കു​ന്ന​പ്പ​ള്ളി​യ്‌​ക്കെ​തി​രേ മു​ര​ളീ​ധ​ര​ന്‍ രം​ഗ​ത്ത്; എ​ല്‍​ദോ​സി​ന് ഉ​പാ​ദി​ക​ളോ​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ച് കോ​ട​തി…

ലൈം​ഗി​ക​പീ​ഡ​ന​ക്കേ​സി​ല്‍ ഒ​ളി​വി​ല്‍​പ്പോ​യ എ​ല്‍​ദോ​സ് കു​ന്ന​പ്പ​ള്ളി എം​എ​ല്‍​എ​യ്‌​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി. ഇ​തു​പോ​ല​ത്തെ ഞ​ര​മ്പു​രോ​ഗി​ക​ള്‍ എ​ല്ലാ പാ​ര്‍​ട്ടി​യി​ലു​മു​ണ്ട്. പാ​ര്‍​ട്ടി​യു​ടെ ന​ട​പ​ടി വൈ​കി​യെ​ന്നാ​ണ് വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. അ​ധ്യാ​പി​ക ന​ല്‍​കി​യി​ട്ടു​ള്ള പീ​ഡ​ന​ക്കേ​സി​ല്‍ പ്ര​തി​ച്ചേ​ര്‍​ക്ക​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഒ​ളി​വി​ല്‍​പ്പോ​യ എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി കെ​പി​സി​സി​ക്ക് വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​നു​ള്ള സ​മ​യം ഇ​ന്ന് അ​വ​സാ​നി​ക്കും. അ​നു​വ​ദി​ച്ച സ​മ​യ​ത്തി​നു​ള്ളി​ല്‍ എം​എ​ല്‍​എ വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ ക​ടു​ത്ത അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് കെ. ​സു​ധാ​ക​ര​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യാ​ലും പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യാ​നാ​ണ് ആ​ലോ​ച​ന. കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട​തി​ന് പു​റ​മേ ഒ​ളി​വി​ല്‍ പോ​യ​ത് പാ​ര്‍​ട്ടി​ക്ക് വ​ലി​യ ക്ഷീ​ണ​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് പൊ​തു​വെ​യു​ള്ള വി​ല​യി​രു​ത്ത​ല്‍. അ​തേ​സ​മ​യം എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ല്‍​എ​യ്ക്ക് തി​രു​വ​ന​ന്ത​പു​രം അഡീ.സെ​ഷ​ന്‍​സ് കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചു. ബ​ലാ​ത്സം​ഗ​പ​രാ​തി കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും ബ്ലാ​ക്ക് മെ​യി​ലിം​ഗി​ന്റെ ഭാ​ഗ​മാ​യാ​ണ് ഈ ​ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും എ​ല്‍​ദോ​സി​ന്റെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ വാ​ദ​മു​ന്ന​യി​ച്ചി​രു​ന്നു. പ​രാ​തി​ക​ള്‍ സ്ഥി​ര​മാ​യി ഉ​ന്ന​യി​ക്കു​ന്ന വ്യ​ക്തി​യാ​ണ് പ​രാ​തി​ക്കാ​രി​യെ​ന്നും…

Read More

അറിഞ്ഞില്ല ബ്രിസ്റ്റീ…ആരും പറഞ്ഞതുമില്ല ! മലയാളം അറിയാഞ്ഞതിനാലാണ് കഞ്ചാവ് കേസില്‍ പ്രതിയായതെന്ന് ബ്രിസ്റ്റി ബിശ്വാസ് ഹൈക്കോടതിയില്‍;തന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്നും നടി…

വാഗമണ്‍ റിസോര്‍ട്ടിലെ ലഹരി നിശാപാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടി ബ്രിസ്റ്റി ബിശ്വാസ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ബ്രിസ്റ്റിയുടെ കയ്യില്‍ നിന്ന് 6.45 ഗ്രാം കഞ്ചാവു പിടികൂടിയെന്നാണു കേസ്. എന്നാല്‍ അത്രയും കഞ്ചാവ് തന്റെ കൈയ്യില്‍ നിന്ന് പിടികൂടിയിട്ടില്ലെന്നും താനും കൂട്ടുകാരും താമസിച്ചിരുന്ന കെട്ടിടത്തില്‍ നിന്ന് ആകെ പിടികൂടിയതാണ് 6.45 ഗ്രാമെന്നും ഹര്‍ജിയില്‍ പറയുന്നു. കൊല്‍ക്കത്ത സ്വദേശിനിയായ തനിക്കു മലയാളം നന്നായി സംസാരിക്കാന്‍ അറിയില്ലെന്നും പൊലീസിന് താന്‍ പറഞ്ഞതു മനസ്സിലാകാത്തതിനാലാണ് പ്രതിയാക്കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. കൊച്ചിയില്‍ താമസിക്കുന്ന തന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്നും ജനുവരിയില്‍ ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് അറസ്റ്റിലായതെന്നും ഹര്‍ജിയില്‍ പറയുന്നു. റിസോര്‍ട്ടിലെ മൂന്നു കെട്ടിടങ്ങളില്‍ താനും കൂട്ടുകാരും ഒന്നിലാണു താമസിച്ചതെന്നും ഡിജെ പാര്‍ട്ടിയെക്കുറിച്ചോ മറ്റു താമസക്കാരെക്കുറിച്ചോ അറിവുണ്ടായിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

Read More

സ്വര്‍ണക്കടത്തു കേസില്‍ സ്വപ്‌നയ്ക്കു ജാമ്യം ! സ്വപ്‌ന ഇപ്പോഴുള്ളത് കാക്കനാട്ടെ ജയിലില്‍ ;എന്നാല്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം നേടാന്‍ സ്വപ്‌ന വിയര്‍ക്കും…

സ്വര്‍ണ്ണക്കടത്തു കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. സ്വപ്‌നയ്‌ക്കെതിരേ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസ് 60 ദിവസം പിന്നിട്ടതിനാല്‍ സ്വഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. എന്നിരുന്നാലും എന്‍ഐഎ കേസ് നിലനില്‍ക്കുന്നതിനാല്‍ പുറത്തിറങ്ങാനാവില്ല. സ്വര്‍ണക്കടത്തില്‍ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത് കസ്റ്റംസ് ആയിരുന്നു. നേരത്തെ രണ്ട് തവണ സ്വപ്ന ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. 17 പ്രതികളില്‍ ഇതുവരെ പത്ത് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. നിലവില്‍ കാക്കനാട് ജില്ലാ ജയിലിലാണ് സ്വപ്നയുള്ളത്. എന്‍ഫോഴ്‌സ്‌മെന്റും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്‍കംടാക്‌സും അന്വേഷണം നടത്തുന്നുണ്ട്. അടിയന്തരമായി തെളിവുകള്‍ ഹാജരാക്കണമെന്ന് എന്‍ഐഎ കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എഫ്‌ഐആറിലെ സൂചിപ്പിച്ച കാര്യങ്ങളില്‍ അനുബന്ധ തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ പ്രതികളെ ജാമ്യത്തില്‍ വിടേണ്ടി വരുമെന്ന് കോടതി അന്വേഷണസംഘത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തന്നെ എന്‍ഐഎയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരാകും. കേസില്‍ അടിയന്തരമായി നാളെ…

Read More

സ്ത്രീയെന്ന ആനുകൂല്യം അര്‍ഹിക്കുന്നില്ല ! സ്വപ്‌നയുടെ സ്വാധീനം വ്യക്തമാണെന്ന് കോടതി; സ്വപ്‌നയുടെ ജാമ്യം തള്ളുന്നതിനു കാരണമായി കോടതി പറഞ്ഞത് ഇങ്ങനെ…

സ്വപ്‌ന സുരേഷിന് ജാമ്യം നിഷേധിച്ച് കോടതി. അധികാര കേന്ദ്രങ്ങളില്‍ സ്വപ്‌ന സുരേഷിനുള്ള സ്വാധീനം വ്യക്തമെന്ന് നിരീക്ഷിച്ചായിരുന്നു കോടതിയുടെ നടപടി. സ്വാധീനമുപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ ജോലി നേടി. കോണ്‍സുലേറ്റില്‍ നിന്ന് രാജിവച്ച ശേഷവും അവിടെ സഹായം തുടര്‍ന്നുവെന്നും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതി നിരീക്ഷിച്ചു. ജാമ്യത്തിന് സ്ത്രീയെന്ന ആനുകൂല്യം അര്‍ഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു. നയതന്ത്ര മാര്‍ഗം ദുരുപയോഗിച്ച് സ്വര്‍ണം കടത്തിയെന്ന കസ്റ്റംസ് കേസില്‍ സ്വപ്ന സുരേഷിനും സെയ്തലവിക്കും ജാമ്യമില്ല. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം എ.സി.ജെ.എം കോടതിയാണ് ജാമ്യം തള്ളിയത്. പത്താം പ്രതി സംജുവിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേക്ക് മാറ്റി. രാജ്യാന്തര ബന്ധമുള്ള വലിയ ശൃംഖലയാണ് സ്വര്‍ണക്കടത്തിന് പിന്നിലെന്ന കസ്റ്റംസിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം തള്ളിയത്.

Read More

ഫ്‌ളാറ്റില്‍ രാത്രിയില്‍ ഒരു മണിയ്ക്ക് സ്വപ്‌നയും പ്രതികളും ഒത്തുകൂടിയത് എന്തിന് ? സ്വര്‍ണക്കടത്തു കേസ് മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ച വെറും കഥയെന്ന് സ്വപ്‌നയുടെ അഭിഭാഷകന്‍; വാദങ്ങള്‍ ഇങ്ങനെ…

സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ നടന്നത് ശക്തമായ വാദങ്ങള്‍. കേസില്‍ സരിത്ത് പിടിയിലായതിനു പിന്നാലെ സ്വപ്‌നയും സന്ദീപും ഒളിവില്‍ പോയത് ശക്തമായ സ്വാധീനത്തിന്റെ ബലത്തിലാണെന്ന് കസ്റ്റംസ് വെളിപ്പെടുത്തി. അതിര്‍ത്തി കടന്നതും ഇതേ സ്വാധീനത്തിന്റെ ബലത്തിലാണെന്ന വാദമാണ് കസ്റ്റംസ് ഉയര്‍ത്തിയത്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ ഭരണത്തില്‍ സ്വാധീനം ഉണ്ടാകുന്നത് ഒരു സ്വാഭാവികമായ കാാര്യമാണെന്നും സ്വര്‍ണ്ണക്കടത്തിന് ഒത്താശ ചെയ്‌തെന്ന് കുറ്റത്തിന് ഒരുമാസമായിട്ടും കസ്റ്റംസിന് തെളിവ് കണ്ടെത്താനായിട്ടില്ലെന്നുമാണ് സ്വപ്നയുടെ അഭിഭാഷകന്‍ വാദിച്ചത്. അതേസമയം സ്വപ്നയ്‌ക്കെതിരേ ശക്തമായ തെളിവുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. പോലീസിലുള്ള സ്വാധീനം ഉപയോഗിച്ചാണ് കര്‍ശന പരിശോധനകള്‍ നിലനില്‍ക്കുമ്പോള്‍ പോലും സ്വപ്‌ന ചെക്ക്‌പോസ്റ്റ് കടന്നതെന്നും കുറ്റക്കാരിയല്ലെങ്കില്‍ എന്തിനു നാടുവിട്ടുവെന്നുമുള്ള വാദങ്ങള്‍ കസ്റ്റംസ് ഉയര്‍ത്തി. സന്ദീപിന്റെ ഭാര്യ സ്വപ്നയ്‌ക്കെതിരേ മൊഴി നല്‍കിയിട്ടുണ്ട്. ബാഗില്‍ സ്വര്‍ണം ഉണ്ടെന്ന് ഉറപ്പുള്ളതുകൊണ്ടാണ് തിരിച്ചയയ്ക്കാന്‍ സ്വപ്ന ശ്രമിച്ചത്. രാത്രി ഒരുമണിക്ക് പ്രതികളെല്ലാം ഫ്‌ളാറ്റില്‍…

Read More

ബിനോയ് കോടിയേരിയെ തുണച്ചത് പരാതിക്കാരിയുടെ പിഴവുകള്‍ ! ലൈംഗികപീഡനക്കേസില്‍ കോടിയേരി പുത്രന് ജാമ്യം കിട്ടാന്‍ കാരണമായ ആ പിഴവുകള്‍ ഇങ്ങനെ…

ലൈംഗികപീഡനക്കേസില്‍ അകപ്പെട്ട ബിനോയി കോടിയേരിയ്ക്ക് മുന്‍കൂര്‍ ജാമ്യം നേടിക്കൊടുത്തത് പരാതിക്കാരി വരുത്തിയ പിഴവുകള്‍. ബിനോയിക്കെതിരെ പരാതി നല്‍കാന്‍ കാലതാമസം നേരിട്ടതും യുവതി നല്‍കിയ പരാതിയിലെയും നോട്ടീസിലെയും പൊരുത്തക്കേടും ആണ് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ ബിനോയിക്ക് ഗുണകരമായത്. ഇക്കാര്യങ്ങള്‍ ജാമ്യം അനുവദിച്ച മുംബൈ ദീന്‍ദോഷി അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം.എച്ച്. ശൈഖ് വിധി പ്രസ്താവത്തില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഒരു വ്യക്തിയുടെ അവകാശമെന്ന നിലയിലാണ് ബിനോയിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതെന്നും ജഡ്ജി എം.എച്ച്. ശൈഖ് വ്യക്തമാക്കിയിട്ടുണ്ട്. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം, പൊലീസ് ആവശ്യപ്പെടുന്ന മുറക്ക് ഡി.എന്‍.എ പരിശോധനക്ക് രക്തസാമ്പിള്‍ നല്‍കണം, സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ല, 25,000 രൂപ പണമായി കെട്ടിവെക്കണം, ഒരാളുടെ ആള്‍ ജാമ്യവും വേണം എന്നീ വ്യവസ്ഥകളോടെയാണ് കോടതി ബിനോയിക്ക് ജാമ്യം അനുവദിച്ചത്. അതേസമയം കുട്ടിയുടെ അച്ഛന്‍ ബിനോയ് ആണെന്നതിന്…

Read More

തടവുകാരന് ദാമ്പത്യജീവിതം നയിക്കുന്നതിനായി കോടതി പരോള്‍ അനുവദിച്ചു ! കോടതി വിധി ഭാര്യയുടെ ഹര്‍ജിയെത്തടുര്‍ന്ന്…

ചെന്നൈ: തടവുകാരന് ദാമ്പത്യജീവിതം നയിക്കുന്നതിനായി കോടതി പരോള്‍ അനുവദിച്ചു. മദ്രാസ് ഹൈക്കോടതിയാണ് വിചിത്രമായ വിധി പുറപ്പെടുവിപ്പിച്ചത്. തമിഴ്നാട്ടിലെ കടല്ലൂര്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പെരുമാളിനാണ് കോടതി രണ്ടാഴ്ച പരോള്‍ അനുവദിച്ചത്. ഇയാളുടെ ഭാര്യ മുത്തുമണിയുടെ ഹര്‍ജിയെ തുടര്‍ന്നാണ് മാനുഷിക മൂല്യങ്ങള്‍ മുന്‍നിര്‍ത്തി കോടതിയുടെ വിധി. മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് തടവുകാരന്റെയും അന്തസ്സ് സംരക്ഷിക്കുക എന്ന ലക്ഷ്യമാണ് വിധിയില്‍ ഉള്ളതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒരു കേസില്‍ പെരുമാളിന് ജീവപര്യന്തം ശിക്ഷ ലഭിച്ചുവെങ്കിലും ബാക്കി രണ്ടു കേസുകള്‍ കൂടി വിചാരണയില്‍ ഉള്ളതിനാല്‍ പരോള്‍ നല്‍കരുതെന്ന് സര്‍ക്കാര്‍ വാദിച്ചുവെങ്കിലും കോടതി വാദം തള്ളുകയായിരുന്നു.

Read More

ജോത്സ്യന്റെ പുതിയ പ്രവചനം കേട്ട് ഞെട്ടിത്തരിച്ച് ദിലീപിന്റെ കുടുംബാംഗങ്ങള്‍; ദിലീപ് സൂപ്പര്‍സ്റ്റാറാകുമെന്നും ഉയര്‍ച്ചയില്‍ നിന്നും വീഴ്ചയുണ്ടാകുമെന്നും കൃത്യമായി പറഞ്ഞ ജോത്സ്യന്റെ പ്രവചനം വീണ്ടും

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ കഷ്ടകാലം മാറിയെന്ന് ജോത്സ്യന്റെ പ്രവചനം. ദിലീപ് ചിത്രം രാമലീല വിജയിച്ചതിനെത്തുടര്‍ന്നാണ് ഈ വിവരം പുറത്തുവന്നത്. ഈ ജോത്സ്യന്റെ മുന്‍കാല പ്രവചനങ്ങളും ദിലീപിന്റെ കാര്യത്തില്‍ കിറുകൃത്യമായിരുന്നു എന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതോടെ ദിലീപിനു ജാമ്യം ലഭിക്കുമെന്ന വിശ്വാസത്തിലാണു കുടുംബാഗങ്ങളും പ്രേക്ഷകരും. സൂപ്പര്‍ താരങ്ങള്‍ മലയാള സിനിമ അടക്കിവാണ സമയത്തു ദിലീപ് സൂപ്പര്‍സ്റ്റാര്‍ ആകും എന്നു പ്രവചിച്ച അതേ ജോത്സ്യനാണ് ഈ പ്രവചനവും നടത്തിരിക്കുന്നത് എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2000 ലായിരുന്നു ദിലീപ് സൂപ്പര്‍സ്റ്റാര്‍ ആകുമെന്നു ജോത്സ്യന്‍ പ്രവചിച്ചത്. മീശമാധവന്‍ സൂപ്പര്‍ഹിറ്റ് ആയതോടെ ഇത് യാഥാര്‍ത്ഥ്യമായി. ദിലീപിന്റെ ഉയര്‍ച്ചകള്‍ മാത്രമല്ല വീഴ്ചകളും ജോത്സ്യന്‍ പ്രവചിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ ഇത് യാഥാര്‍ത്ഥ്യമായി. തുടര്‍ന്ന് കുറച്ചു നാളുകള്‍ക്ക് മുമ്പ് ഇതേ ജോത്സ്യനെ താരം കുടുംബം തേടി പിടിച്ചത് എന്നു…

Read More

ഇനിയെന്നു കാണും നമ്മള്‍ ! ഭാര്യയും ഭര്‍ത്താവും നേരില്‍ കണ്ടിട്ട് 50 ദിവസം; ജാമ്യം കിട്ടില്ലെന്നറിഞ്ഞ് കാവ്യ പൊട്ടിക്കരഞ്ഞു; മീനാക്ഷിയെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കള്‍…

കൊച്ചി: കാവ്യയെ കല്യാണം കഴിച്ചതിനു ശേഷമുള്ള ദിലീപിന്റെ ആദ്യ ഓണം ജയിലില്‍ തന്നെയെന്ന് തീര്‍ച്ചയായി. എല്ലാം തീര്‍ന്നുവെന്ന് ആത്മവിശ്വാസത്തിലിക്കുമ്പോഴായിരുന്നു പെട്ടെന്നൊരു ദിവസം ദിലീപ് അകത്തു പോകുന്നത്. ജനപ്രിയ നായകനെ അറസ്റ്റു ചെയ്തതാവട്ടെ സിനിമയെ വെല്ലുന്ന തിരക്കഥ തയ്യാറാക്കിയും. തൃശൂരിലെ അത്താണിയിലുള്ള മാധ്യമ സ്ഥാപനത്തിന്റെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു കുടുക്കിയത്. ഒരിക്കലും അറസ്‌റ്റോ ചോദ്യം ചെയ്യലോ ഒന്നും ദിലീപ് സ്വപ്നത്തില്‍ പോലും കരുതിയില്ല. ആലുവയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനുമായുള്ള ആശയ വിനിമയത്തിനായാണ് ദിലീപ് ഇവിടെ എത്തിയത്. കേസില്‍ താന്‍ കുടുങ്ങില്ലെന്ന് ഉറപ്പിച്ചായിരുന്നു വരവ്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നും. കാര്‍ണിവല്‍ ഗ്രൂപ്പിന്റെ ഗസ്റ്റ് ഹൗസിലെത്തിയ ദിലീപിനെ പൊലീസ് കുടുക്കി. പിന്നീട് ഇന്നു വരെ ദിലീപിനെ ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും കണ്ടിട്ടില്ല. ഓരോ ജാമ്യാപേക്ഷയിലും കാവ്യ പ്രതീക്ഷയോടെ കാത്തിരുന്നു. എന്നാല്‍ അന്തിമഫലം ഒന്നുതന്നെയായിരുന്നു. രണ്ട് റിമാന്‍ഡ് കാലം…

Read More