വീട്ടമ്മയുടെ നഗ്നചിത്രം പകര്‍ത്തിയെന്ന ആരോപണം ! അറസ്റ്റിലായ 19കാരന്‍ നിരപരാധി; വിദ്യാര്‍ഥി പഠനം വരെ ഉപേക്ഷിക്കാന്‍ കാരണമായ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് പോലീസിന്റെ കറുത്ത കരങ്ങള്‍…

വീട്ടമ്മയുടെ നഗ്നചിത്രം പ്രകര്‍ത്തിയെന്ന കുറ്റം ചാര്‍ത്തി പോലീസ് അറസ്റ്റ് ചെയ്ത് വിദ്യാര്‍ത്ഥി നിരപരാധിയെന്നു ക്രൈം ബ്രാഞ്ച്. കേസിനെ തുടര്‍ന്ന് നിരവധി കൗണ്‍സിലിംഗിനു ശേഷമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിയുടെ നിരപരാധിത്വം തെളിഞ്ഞത്. പന്തളം മങ്ങാരം നെടുങ്ങോട്ടുവീട്ടില്‍ മെബിന്‍ ഷാജി(19) എന്ന വിദ്യാര്‍ത്ഥിക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്. മെബിനെ കള്ളക്കേസില്‍ കുടുക്കിയ പോലീസുകാര്‍ക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിലുള്ള ആക്ഷന്‍ കൗണ്‍സില്‍ രംഗത്തെത്തി. അടൂരില്‍ ബി.ബി.എ. ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായിരുന്ന മെബിന് കള്ളകേസിനെ കേസിനെത്തുടര്‍ന്ന് പഠനം ഉപേക്ഷിക്കേണ്ടി വന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 19 ന് രണ്ടുപേര്‍ മെബിനെ അന്വേഷിച്ചു വീട്ടിലെത്തി. കൊറിയര്‍ സ്ഥാപനത്തില്‍നിന്നും വരികയാണെന്നും വന്നു കൊറിയര്‍ കൈപ്പറ്റണമെന്നായിരുന്നു ആവശ്യം. പുറത്തിറങ്ങിയതോടെ ഒരാള്‍ മെബിന്റെ മൊെബെല്‍ ഫോണ്‍ പിടിച്ചുവാങ്ങി. അപ്പോഴാണു പൊലീസാണ് കൊണ്ടു പോകുന്നതെന്നു മെബിന്‍ അറിയുന്നത്. പന്തളം സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൊലീസുകാരന്‍ ഫോണുമായി സിഐയുടെ ഓഫീസിലേക്ക് പോയി.…

Read More

തണുത്തു വിറച്ചു നടന്നപ്പോള്‍ കണ്ടത് കാര്‍ ! പിന്നെ ഒട്ടും അമാന്തിച്ചില്ല ഡോര്‍ തുറന്നങ്ങ് അകത്തു കയറി; കാറില്‍ കയറിയ കരടിയ്ക്ക് സംഭവിച്ചത്…

മഞ്ഞുകാലമെത്തിയതോടെ ജീവികളെല്ലാം തണുപ്പില്‍ നിന്ന് രക്ഷനേടാനുള്ള പരക്കംപാച്ചിലാണ്. കരടികളും ഇക്കാര്യത്തില്‍ വ്യത്യസ്ഥരല്ല. അതുകൊണ്ട് തന്നെ കരടികള്‍ അധികമുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വാഹനങ്ങളും വീടുകളും പൂട്ടാതെ പുറത്തുപോകരുതെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കാരണം കരടികള്‍ ഏതു സമയത്തും ഭക്ഷണമന്വേഷിച്ച് ഇവിടേക്കെത്തിയേക്കാം എന്നതുതന്നെ. ഇത്തരമൊരു ദൃശ്യമാണ് ഇപ്പോള്‍ കലിഫോര്‍ണിയയില്‍ നിന്നും പുറത്തു വരുന്നത്. താഹോ തടാകത്തിനു സമീപമുള്ള വീടിനു മുന്നിലാണ് സംഭവം നടന്നത്. കടുത്ത മഞ്ഞുവീഴ്ചയെ അവഗണിച്ചാണ് കൂറ്റന്‍ കരടി വീട്ടിലേക്കെത്തിയത്. വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന എസ്യുവിയുടെ വാതില്‍ തുറന്ന് അകത്ത് കയറുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറയുന്നത്. കരടി വാഹനത്തിന്റെ ഉള്ളില്‍ കയറുന്നതും വാതില്‍ അടയുന്നതും ദൃശ്യങ്ങളില്‍ കാണാം. വാഹനത്തിനുള്ളില്‍ ഭക്ഷണമുണ്ടോയെന്ന് അന്വേഷിച്ചെത്തിയതാകാം കരടിയെന്നാണ് നിഗമനം. പട്ടാപ്പകലായിരുന്നു സംഭവം. അയല്‍വീട്ടുകാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കാറിനുള്ളില്‍ അകപ്പെട്ട കരടിയെ മറുവശത്തെ വാതില്‍ തുറന്നു കൊടുത്ത് ഒരു കുട്ടി സ്വതന്ത്രനാക്കി. വാഹനത്തിനു പുറത്തെത്തിയ…

Read More

സം​ഘ​ട​ന നേ​താ​ക്ക​ൾ വി​ധി​ക​ർ​ത്താ​ക്ക​ളാ​ക​രു​ത്! ഇതൊരു വിവാദത്തിന് വേണ്ടി എഴുതുന്ന കുറിപ്പല്ല; സ​ലിം കു​മാ​ർ പറയുന്നു…

ഷെ​യ്ൻ നി​ഗം വി​വാ​ദ​ത്തി​ൽ നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യു​ടെ നി​ല​പാ​ടി​നെ വി​മ​ർ​ശി​ച്ച് സ​ലിം കു​മാ​റി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പ്. സം​ഘ​ട​നാ നേ​താ​ക്ക​ൾ വി​ധി​ക​ർ​ത്താ​ക്ക​ളാ​ക​രു​ത് എ​ന്ന് പ​റ​യു​ന്ന സ​ലിം കു​മാ​ർ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​നാ​ണ് സം​ഘ​ട​ന എ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നു. കു​റ്റം ചെ​യ്താ​ൽ ശി​ക്ഷി​ക്കാ​നും തു​റ​ങ്കി​ല​ട​ക്കാ​നും ഇ​വി​ടെ നി​യ​മ​മു​ണ്ടെ​ന്നും ന​മ്മ​ളെ പോ​ലെ ജീ​വി​ക്കാ​നും പ​ണി​യെ​ടു​ക്കു​വാ​നു​മു​ള്ള അ​വ​കാ​ശം ഷെ​യ്ൻ നി​ഗ​ത്തി​നു​മു​ണ്ടെ​ന്നും താ​രം കു​റി​ച്ചു. ലൊ​ക്കേ​ഷ​നി​ൽ മ​യ​ക്ക് മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്, അ​ത് പോ​ലീ​സി​ൽ വി​ളി​ച്ചു അ​റി​യി​ക്കും അ​വ​രെ​ക്കൊ​ണ്ട് ന​ട​പ​ടി​യെ​ടു​ക്കും എ​ന്ന് പ​റ​യു​ന്ന​ത് മ​ല​യാ​ള സി​നി​മ​യി​ലെ മു​ഴു​വ​ൻ ക​ലാ​കാ​രന്മാ​രെ​യും അ​ധി​ക്ഷേ​പി​ക്കു​ന്ന​ത​ല്ലേ എ​ന്ന് സ​ലിംകു​മാ​ർ ചോ​ദി​ക്കു​ന്നു. ഫേ​സ്ബു​ക്ക് പോ​സ്റ്റ്

Read More

രാ​ഷ്ട്ര​പ​തി​ക്ക് സ​മ്മ​ത​പ​ത്രം! ആ​ഴ​ക്ക​ട​ലി​ൽ വി​സ്മ​യ​മൊ​രു​ക്കി നാ​വി​ക​സേ​ന; ഭീ​തി​യു​ണ​ർ​ത്തി ക​ട​ൽ​ക്കൊ​ള്ള​ക്കാ​ർ; മി​ക​വു​തെ​ളി​യി​ച്ച് നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​ർ

സീ​മ മോ​ഹ​ൻ​ലാ​ൽ ആ​ഴ​ക്ക​ട​ലി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു​പോ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി. കോ​സ്റ്റ്ഗാ​ർ​ഡി​ന്‍റെ അ​റി​യി​പ്പി​നെ​ത്തു​ട​ർ​ന്ന് പ്രാ​ണ​ര​ക്ഷാ​ർ​ഥം കേ​ഴു​ന്ന ഇ​യാ​ൾ​ക്കു മു​ക​ളി​ലാ​യി നാ​വി​ക​സേ​ന​യു​ടെ ചേ​ത​ക് ഹെ​ലി​കോ​പ്ട​ർ വ​ട്ട​മി​ട്ടു പ​റ​ന്നു. നി​മി​ഷ​ങ്ങ​ൾ​ക്ക​കം ക​ട​ൽ നി​ര​പ്പി​നോ​ട് ഏ​റെ ചേ​ർ​ന്ന് ചേ​ത​ക്കി​ന്‍റെ പൈ​ല​റ്റ് ല​ഫ്.​ക​മാ​ൻ​ഡ​ർ ന​വീ​ൻ ആ​സാ​ദ് ഹെ​ലി​കോ​പ്ട​ർ നി​യ​ന്ത്രി​ച്ചു നി​ർ​ത്തി​ക്കൊ​ണ്ട് വ​ടം താ​ഴേ​ക്കി​ട്ടു കൊ​ടു​ത്തു. ആ ​വ​ട​ത്തി​ൽ പി​ടി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ മെ​ല്ലെ മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് കോ​സ്റ്റ്ഗാ​ർ​ഡി​ന്‍റെ ക​പ്പ​ലാ​യ സാ​ര​ഥി​യു​ടെ ഹ​ലോ ഡെ​ക്കി​ലേ​ക്ക് (ഹെ​ലി​കോ​പ്ട​ർ ഇ​റ​ങ്ങാ​നു​ള്ള സ്ഥ​ലം) ചേ​ത​ക്ക് ഇ​റ​ക്കി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് വേ​ണ്ട പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി. പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി അ​യാ​ളു​മാ​യി ഹെ​ലി​കോ​പ്ട​ർ പ​റ​ന്നു​യ​ർ​ന്നു. നാ​വി​ക വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 20 നോ​ട്ടി​ക്ക​ൽ മൈ​ൽ (37 കി​ലോ മീ​റ്റ​ർ) അ​ക​ലെ നാ​വി​ക​സേ​ന ന​ട​ത്തി​യ മോ​ക്ഡ്രി​ൽ നാ​വി​ക​സേ​ന​യു​ടെ ക​ട​ലി​ലെ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ക​രു​ത്തു തെ​ളി​യി​ച്ചു. കൊ​ച്ചി​യി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി നാ​വി​ക​സേ​ന​യു​ടെ ഐ​എ​ൻ​എ​സ് സു​ന​യ​ന എ​ന്ന യു​ദ്ധ​ക്ക​പ്പ​ലി​ലാ​ണ് ആ​ഴ​ക്ക​ട​ൽ യാ​ത്ര ഒ​രു​ക്കി​യ​ത്.…

Read More

വീ​ട്ടു​കാ​ർ ആ​ലോ​ചി​ച്ചു​റ​പ്പി​ച്ച വി​വാ​ഹം! ന​ടി ഭാ​മ വി​വാ​ഹി​ത​യാ​കു​ന്നു; പ്ര​തി​ശ്രു​ത വ​ര​ൻ ബി​സി​ന​സു​കാ​രന്‍

ന​ടി ഭാ​മ വി​വാ​ഹി​ത​യാ​കു​ന്നു. ബി​സി​ന​സു​കാ​ര​നാ​യ അ​രു​ൺ ആ​ണ് ഭാ​മ​യു​ടെ പ്ര​തി​ശ്രു​ത വ​ര​ൻ. ലോ​ഹി​ത​ദാ​സി​ന്‍റെ നി​വേ​ദ്യം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മാ​വേ​ദി​യി​ലെ​ത്തി​യ ന​ടി ഭാ​മ പി​ന്നീ​ട് ഇ​വ​ർ വി​വാ​ഹി​ത​രാ​യാ​ൽ, സൈ​ക്കി​ൾ, സെ​വ​ൻ​സ്, ജ​ന​പ്രി​യ​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​ങ്ക​രി​യാ​യി. ഒ​രു മാ​സി​ക​യ്ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഭാ​മ വി​വാ​ഹം ക​ഴി​ക്കു​ന്ന വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. വീ​ട്ടു​കാ​ർ ആ​ലോ​ചി​ച്ചു​റ​പ്പി​ച്ച വി​വാ​ഹ​മാ​ണെ​ന്നും ഭാ​മ പ​റ‍​യു​ന്നു. കു​റ​ച്ചു​കാ​ല​മാ​യി അ​ഭി​ന​യ​രം​ഗ​ത്തു നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്ന ഭാ​മ​യു​ടേ​താ​യി ഏ​റ്റ​വും ഒ​ടു​വി​ൽ റി​ലീ​സ് ചെ​യ്ത മ​ല​യാ​ള ചി​ത്രം 2016ൽ ​പു​റ​ത്തി​റ​ങ്ങി​യ മ​റു​പ​ടി ആ​ണ്. നി​ര​വ​ധി ത​മി​ഴ്, ക​ന്ന​ഡ, തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളി​ലും ഭാ​മ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 2017ൽ ​രാ​ഗാ എ​ന്ന ക​ന്ന​ഡ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു.

Read More

യു​വ​താ​ര​ങ്ങ​ൾ ല​ഹ​രി​ക്ക് അ​ടി​മ​ക​ളാ​ണെ​ന്ന് പ​റ​ഞ്ഞ് അ​പ​മാ​നി​ക്ക​രു​ത്! സി​നി​മ മു​ട​ങ്ങു​ന്ന രീ​തി​യി​ൽ താ​ര​ങ്ങ​ൾ പെ​രു​മാ​റു​ന്ന​ത് ശ​രി​യ​ല്ല; ഷൈ​ൻ ടോം ​ചാ​ക്കോ

യു​വ​താ​ര​ങ്ങ​ളെ ല​ഹ​രി​ക്ക് അ​ടി​മ​ക​ളാ​ണെ​ന്ന് പ​റ​ഞ്ഞ് അ​പ​മാ​നി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് ന​ട​ൻ ഷൈ​ൻ ടോം ​ചാ​ക്കോ. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. സി​നി​മ മു​ട​ങ്ങു​ന്ന രീ​തി​യി​ൽ താ​ര​ങ്ങ​ൾ പെ​രു​മാ​റു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും അ​തി​നെ നി​യ​ന്ത്രി​ക്കു​വാ​ൻ സം​ഘ​ട​ന​ക​ൾ​ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്നും താ​രം പ​റ​ഞ്ഞു. എ​ന്നാ​ൽ യു​വ​താ​ര​ങ്ങ​ൾ ല​ഹ​രി​ക്ക് അ​ടി​മ​ക​ളാ​ണെ​ന്ന് പ​റ​ഞ്ഞ് അ​പ​മാ​നി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കു​വാ​നാ​കി​ല്ലെ​ന്നും ഷൈ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. മൂന്ന് വര്‍ഷം മുമ്പ് ഷൈന്‍ ടോം ചാക്കോയ്ക്ക് ഉണ്ടായ ദുരനുഭവം ഇങ്ങനെ… കൊച്ചിയിലെ ഒരു ഫഌറ്റില്‍വച്ച് ഒരുകൂട്ടം യുവതികള്‍ക്കൊപ്പം യുവനടന്‍ കൊക്കെയ്‌നുമായി പിടിയില്‍ എന്നായിരുന്നു വാര്‍ത്ത. ചാനലുകളും ഓണ്‍ലലൈന്‍ മാധ്യമങ്ങളും നന്നായി ആഘോഷിച്ചു. വിവാദങ്ങളെല്ലാം അതിജീവിച്ച് വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഷൈന്‍ ടോം ചാക്കോ. സിനിമയില്‍ തിളങ്ങിനില്‍ക്കുമ്പോള്‍ ഉണ്ടായ വിവാദസംഭവങ്ങളെക്കുറിച്ച് അന്ന്‌ താരം വീണ്ടും മനസുതുറന്നു. ‘വിശ്വാസം അതല്ലേ എല്ലാം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് കേസില്‍ അകപ്പെടുന്നത്. എനിക്ക് അധികം വൈകാതെ തിരിച്ചെത്താനാകുമെന്നും സിനിമ പൂര്‍ത്തിയാക്കാനാകുമെന്നും കരുതിയിരുന്നു.…

Read More

ഓ​ഖി​ക്ക് ര​ണ്ടു വ​ർ​ഷം! പ​പ്പ തി​രി​ച്ചു വ​രും, വ​ർ​ഷ​ങ്ങ​ളെ​ത്ര ക​ഴി​ഞ്ഞാ​ലും…​ ഉ​റ്റ​വ​ർ​ക്കു വേ​ണ്ടി​യു​ള്ള പ്രാ​ർ​ഥ​ന​യി​ലി​പ്പോ​ഴും ക​ണ്ണീ​രി​ന്‍റെ ക​ട​ല​ട​ങ്ങു​ന്നി​ല്ല

വി​ഴി​ഞ്ഞം: പ്രാ​ർ​ഥ​നാ​നേ​ര​ങ്ങ​ളി​ൽ മു​റി​യി​ൽ നി​റ​യു​ന്ന ചി​ത്ര​വെ​ളി​ച്ച​ത്തി​ൽ അ​വ​ർ പ​പ്പ​യു​ടെ മു​ഖം തി​ള​ങ്ങു​ന്ന​ത് വീ​ണ്ടു കാ​ണും. ചി​ല്ലി​ട്ട ചി​ത്ര​ത്തി​ൽ പ​പ്പ​യു​ടെ മു​ഖ​ത്ത് പ്ര​തീ​ക്ഷ​യു​ടെ ഒ​രു മെ​ഴു​തി​രി​നാ​ളം പ്ര​തി​ഫ​ലി​ക്കും. പ​പ്പ തി​രി​ച്ചു വ​രും, വ​ർ​ഷ​ങ്ങ​ളെ​ത്ര ക​ഴി​ഞ്ഞാ​ലും…​കോ​ട്ട​പ്പു​റം വ​ലി​യ പ​ള്ളി​ക്ക് സ​മീ​പം സി​നു ഭ​വ​നി​ലെ സ​ഹോ​ദ​ര​ങ്ങ​ളാ​യ സി​നു​വി​ന്‍റെ​യും സു​ബി​ന്‍റെ​യും സോ​ണി​യു​ടെ​യും അ​വ​രു​ടെ മാ​താ​വ് മി​നി​യു​ടെ​യും കാ​ത്തി​രി​പ്പി​ന് ഇ​ന്ന് ര​ണ്ടു വ​ർ​ഷം തി​ക​യു​ന്നു. ഓ​ഖി​യി​ൽ കാ​ണാ​താ​യ അ​ച്ഛ​ൻ സെ​ബാ​സ്റ്റ്യ​ൻ അ​ടി​മ​യു​ടെ തി​രി​ച്ച് വ​ര​വി​നു​വേ​ണ്ടി​യു​ള്ള പ്രാ​ർ​ഥ​ന​യി​ലാ​ണ് അ​വ​രി​പ്പോ​ഴും. ലോ​ക​ത്തി​ന്‍റെ ഏ​തെ​ങ്കി​ലും കോ​ണി​ൽ ജീ​വി​ച്ചി​രു​പ്പു​ണ്ടെ​ങ്കി​ൽ ത​ങ്ങ​ളു​ടെ സ്നേ​ഹ​നി​ധി​യാ​യ അ​ച്ഛ​ൻ തി​രി​ച്ച് വ​രു​മെ​ന്ന് അ​വ​ർ ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്നു. അ​വ​ർ മാ​ത്ര​മ​ല്ല ഓ​ഖി ത​ക​ർ​ത്തെ​റി​ഞ്ഞ 93 കു​ടും​ബ​ങ്ങ​ളാ​ണ് ത​ങ്ങ​ളു​ടെ ഉ​റ്റ​വ​രു​ടെ​യും ഉ​ട​യ​വ​രു​ടെ​യും തി​രി​ച്ച് വ​ര​വി​നാ​യി ഉ​ള്ളു​രു​കി പ്രാ​ർ​ഥി​ച്ചു ക​ഴി​യു​ന്ന​ത്. 2017 ന​വം​ബ​ർ 29 ലെ ​രാ​ത്രി മു​ത​ൽ വീ​ശി​യ​ടി​ച്ച ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​നൊ​പ്പം സം​ഹാ​ര താ​ണ്ഡ​വ​മാ​ടി​യ ക​ട​ൽ 143 പേ​രെ​യാ​ണ്…

Read More

ഓ​ണം ബം​ബ​റ​ടി​ച്ച പോ​ലെ! ഇന്ത്യൻ വ്യവസായി ​ര​ണ്ടു കോ​ടി നൽകി; യുഎഇയിൽ മലയാളികളടക്കം 700 ത​ട​വു​കാ​ർ​ സ്വതന്ത്രർ

ഓ​ണം ബം​ബ​റ​ടി​ച്ച പോ​ലെ​യാ​ണ് യുഎഇ​യി​ലെ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള 700 ത​ട​വു​കാ​ർ​ക്കി​പ്പോ​ൾ. ര​ണ്ടു കോ​ടി​യു​ടെ ഓ​ണം ബം​ബ​റി​ന് തു​ല്യ​മാ​ണ് അ​വ​രു​ടെ സ​ന്തോ​ഷം. ശി​ക്ഷാ കാ​ല​വ​ധി ക​ഴി​ഞ്ഞി​ട്ടും പി​ഴ അ​ട​യ്ക്കാ​നി​ല്ലാ​ത്ത​തി​നാ​ൽ ജ​യി​ലു​ക​ളി​ൽ തു​ട​രേ​ണ്ടി​വ​ന്ന ത​ട​വു​കാ​രു​ടെ ബാ​ധ്യ​ത തീ​ർ​ക്കാ​ൻ പ്യു​വ​ർ ഗോ​ൾ​ഡ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും ഇ​ന്ത്യ​ൻ വ്യ​വ​സാ​യി​യു​മാ​യ ഫി​റോ​സ് മ​ർ​ച്ച​ന്‍റ്. 10 ല​ക്ഷം ദി​ർ​ഹം (രണ്ടു കോ​ടി​യോ​ളം രൂ​പ) ന​ൽ​കി​യ​തോ​ടെ 700 ത​ട​വു​കാ​ർ​ക്ക് മോ​ച​ന​മാ​വു​ക​യാ​ണ്. സ​ഹി​ഷ്ണു​താ വ​ർ​ഷം, യു​എ​ഇ​യു​ടെ 48-ാമ​ത് ദേ​ശീ​യ ദി​നാ​ഘോ​ഷം എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ചാ​ണ് താ​ൻ ഈ ​തു​ക ന​ൽ​കി ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് ഫി​റോ​സ് മ​ർ​ച്ച​ന്‍റ് അ​റി​യി​ച്ചു. ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ൻ, അ​ഫ്ഗാ​നി​സ്ഥാ​ൻ, ഇ​റാ​ക്ക്, ഫി​ലി​പ്പീ​ൻ​സ്, റ​ഷ്യ, താ​യ്‌ല​ൻ​ഡ് തു​ട​ങ്ങി 30 രാ​ജ്യ​ക്കാ​ർ​ക്ക് ഇ​തി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കും. യു​എ​ഇ രാ​ഷ്ട്ര​പി​താ​വ് ശൈ​ഖ് സാ​യി​ദ് ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ന​ഹ്യാ​നി​ൽ​നി​ന്ന് പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ടാ​ണ് കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​തെ​ന്നും ഫി​റോ​സ് മ​ർ​ച്ച​ന്‍റ് പ​റ​ഞ്ഞു.

Read More

അയലത്തെ സുമതി ചേച്ചി വന്ന് തിരിച്ചും മറിച്ചും ചോദിക്കും, ഉള്ളിയുണ്ടോ എന്ന്, ഇല്ലന്നെ പറയാവൂ! ഉള്ളിവില കരയിക്കുമ്പോഴും ട്രോളുകള്‍ ‘ചിരിപ്പിക്കുന്നു’

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കു​തി​ച്ചു​യ​ർ​ന്ന ഉ​ള്ളി​വി​ല ക​ര​യി​പ്പി​ക്കു​ന്പോ​ഴും ഉ​ള്ളി​വി​ല​യെ പ​രി​ഹ​സി​ക്കു​ന്ന ട്രോ​ളു​ക​ൾ ചി​രി​യു​ണ​ർ​ത്തു​ന്നു. പെ​ട്രോ​ളി​നും ഡീ​സ​ലി​നും പി​ന്നാ​ലെ ഉ​ള്ളി​യു​ടേ​യും സ​വാ​ള​യു​ടേ​യും വി​ല കു​തി​ച്ച​തോ​ടെ ട്രോ​ളു​ക​ളി​ൽ താ​രം സ​വാ​ള​യും ഉ​ള്ളി​യു​മാ​യി. ത​മി​ഴ്നാ​ട്ടി​ലും ട്രോ​ളു​ക​ൾ ഇ​തു​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. മ​ല്ലു ട്രോ​ളു​ക​ളി​ൽ വീ​ഡി​യോ ഷൂ​ട്ട് ചെ​യ്താ​ണ് സ​വാ​ള വി​ല വ​ർ​ധ​ന​വി​നെ ട്രോ​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ടു​ക്ക​ള​യി​ൽ പാ​ച​കം ചെ​യ്യു​ന്ന ഭാ​ര്യ ഇ​ട​യ്ക്കു വെ​ച്ച് ഭ​ർ​ത്താ​വി​ന്‍റെ അ​ടു​ത്തെ​ത്തു​ക​യും ഭ​ർ​ത്താ​വി​ന്‍റെ ക​ഴു​ത്തി​ൽ മാ​ല പോ​ലെ കൊ​ളു​ത്തി​യി​ട്ടി​രി​ക്കു​ന്ന താ​ക്കോ​ലെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്നു. എ​ന്നാ​ൽ ഭ​ർ​ത്താ​വ് ഞാ​ൻ തു​റ​ന്നു​ത​രാ​മെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ലെ അ​ല​മാ​ര​യി​ലെ അ​റ തു​റ​ക്കു​ന്നു. വി​ല​പി​ടി​പ്പു​ള്ള സ്വ​ർ​ണ​വും മ​റ്റും സൂ​ക്ഷി​ക്കു​ന്ന അ​ല​മാ​ര​യി​ലെ അ​റ​യ്ക്കു​ള്ളി​ൽ സ​വാ​ള​യാ​ണ് സൂ​ക്ഷി​ച്ചു വെ​ച്ചി​രി​ക്കു​ന്ന​ത്. മാ​ല​യും മ​റ്റും സൂ​ക്ഷി​ക്കാ​റു​ള്ള ചെ​റി​യ ജ്വ​ല്ല​റി ബോ​ക്സും ഭ​ർ​ത്താ​വ് പ​തി​യെ തു​റ​ക്കു​ന്ന​തി​ന്‍റെ ക്ലോ​സ​പ് ഷോ​ട്ടാ​ണ് അ​വ​സാ​നം. ആ ​ജ്വ​ല്ല​റി ബോ​ക്സി​നു​ള്ളി​ൽ മാ​ല​യോ ക​മ്മ​ലോ അ​ല്ല…​ചെ​റി​യ ഉ​ള്ളി​യാ​ണ് എ​ടു​ത്തു​വെ​ച്ചി​രി​ക്കു​ന്ന​ത്… ഉ​ള്ളി​വി​ല…

Read More

യ​ജ​മാ​ന​നൊ​പ്പ​മു​ള്ള അ​ഞ്ചു​ദി​വ​സം നീ​ണ്ട ബു​ള്ള​റ്റ് യാ​ത്ര​! ഏ​യ്ഞ്ച​ലിന്‍റെ 1200 കി.​മി. ബു​ള്ള​റ്റ് യാ​ത്ര സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ൽ

പ​യ്യ​ന്നൂ​ര്‍: ബു​ള്ള​റ്റി​ല്‍ യ​ജ​മാ​ന​നോ​ടൊ​പ്പ​മു​ള്ള വ​ള​ര്‍​ത്തു നാ​യ​യു​ടെ ഗോ​വ യാ​ത്ര വൈ​റ​ലാ​യി.​ പ​യ്യ​ന്നൂ​രി​ല്‍​നി​ന്നും 1200 കി​ലോ​മീ​റ്റ​ര്‍ ദൂ​രം സ​ഞ്ച​രി​ച്ച് തി​രി​ച്ചെ​ത്തി​യ​തോ​ടെ​യാ​ണ് ഇ​വ​രു​ടെ യാ​ത്ര സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി മാ​റി​യ​ത്. പ​യ്യ​ന്നൂ​രി​ലെ ദ​ന്ത​ഡോ​ക്ട​റാ​യ പ്ര​ണ​വ് രാ​ജ​ഗോ​പാ​ലി​ന്‍റെ ജ​ര്‍​മ്മ​ന്‍ സ്പി​റ്റ്സ് ഇ​ന​ത്തി​ല്‍​പെ​ട്ട മൂ​ന്ന​ര വ​യ​സു​ള്ള ഏ​യ്ഞ്ച​ല്‍ എ​ന്ന വ​ള​ര്‍​ത്തു​നാ​യ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​റ​ഞ്ഞ് നി​ല്‍​ക്കു​ന്ന​ത്.​ത​ന്‍റെ യ​ജ​മാ​ന​നൊ​പ്പ​മു​ള്ള അ​ഞ്ചു​ദി​വ​സം നീ​ണ്ട ബു​ള്ള​റ്റ് യാ​ത്ര​യാ​ണ് എ​യ്ഞ്ച​ലി​നെ താ​ര​മാ​ക്കി​യ​ത്. ​പ​യ്യ​ന്നൂ​രി​ല്‍ നി​ന്നും ഗോ​വ​യി​ലേ​ക്കും തി​രി​ച്ചും ബു​ള്ള​റ്റി​ന്‍റെ മു​മ്പി​ലി​രു​ന്ന് പ്ര​കൃ​തി ഭം​ഗി​ക​ളും ന​ഗ​ര വി​സ്മ​യ​ങ്ങ​ളും ആ​സ്വ​ദി​ച്ചാ​യി​രു​ന്നു എ​യ്ഞ്ച​ലി​ന്‍റെ സ​വാ​രി. ഗോ​വ​യി​ല്‍ ന​ട​ന്ന റോ​യ​ല്‍ എ​ന്‍​ഫീ​ല്‍​ഡി​ന്‍റെ കൂ​ട്ടാ​യ്മ​യി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് പ​യ്യ​ന്നൂ​രി​ൽ നി​ന്നു​ള്ള സു​ഹൃ​ത്തു​ക്ക​ളോ​പ്പം പ്ര​ണ​വും യാ​ത്ര​യാ​രം​ഭി​ച്ച​ത്.​ബു​ള്ള​റ്റി​ന്‍റെ മു​ന്നി​ല്‍ എ​യ്ഞ്ച​ലി​നാ​യി പ്ര​ത്യേ​ക ഇ​രി​പ്പി​ട​വും സ​ജ്ജീ​ക​രി​ച്ചി​രു​ന്നു.​ബു​ള്ള​റ്റി​ന്‍റെ മു​ന്നി​ലി​രു​ന്നു​ള്ള എ​യ്ഞ്ച​ലി​ന്‍റെ ഈ ​രാ​ജ​കീ​യ സ​വാ​രി കാ​ഴ്ച​ക്കാ​രി​ല്‍ കൗ​തു​ക​മു​ണ​ര്‍​ത്തി.​ പ​ല​രും ഈ ​സ​വാ​രി​യു​ടെ ചി​ത്ര​ങ്ങ​ള്‍ ഷെ​യ​ര്‍ ചെ​യ്ത​തോ​ടെ റോ​യ​ല്‍ എ​ന്‍​ഫീ​ല്‍​ഡ് ക​മ്പ​നി​ക്ക് ഓ​ര്‍​ക്കാ​പ്പു​റ​ത്ത് കി​ട്ടി​യ…

Read More