സംസ്ഥാന സര്‍ക്കാരിനെതിരേ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നാളികേര വികസന കോര്‍പറേഷനിലെ ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവ് നടപ്പാക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്.നാളികേര വികസന കോര്‍പറേഷനുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുമ്പ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഒരു വര്‍ഷമായിട്ടും ആ ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ വിഷയത്തിലെ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ വിമര്‍ശനം വന്നത്. ‘ഇങ്ങനെയാണെങ്കില്‍ എന്തിനാണ് കോടതികള്‍ ഉത്തരവുകള്‍ ഇറക്കുന്നത്? വിധിന്യായങ്ങള്‍ എഴുതുന്നതില്‍ അര്‍ഥമില്ല.’ മന്ത്രിമാര്‍ക്ക് താത്പര്യം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ മാത്രമാണെന്ന വിമര്‍ശനവും കോടതി നടത്തി. വാക്കാലായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. ഉദ്യോഗസ്ഥ ലോബിയുടെ ബന്ദികളാണോ സര്‍ക്കാര്‍ എന്നും ഹൈക്കോടതി ചോദിക്കുകയുണ്ടായി. എ.സി മുറികളിലിരുന്ന് ഉത്തരവിടുക മാത്രമാണ് ഐഎഎസുകാര്‍ ചെയ്യുന്നത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ അവര്‍ തിരിച്ചറിയുന്നില്ല. ഇതിലും ഭേദം പരാതിക്കാരനെ തൂക്കിക്കൊല്ലുകയായിരുന്നു. കോടതിയലക്ഷ്യ ഹര്‍ജിയില്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി…
Read MoreCategory: Today’S Special
മദ്യപിച്ചാല്‍ മാത്രമല്ല മയക്കുമരുന്ന് അടിച്ചാലും ഇനി പോലീസിന് ഈസിയായി കണ്ടെത്താം ! വിദേശ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന അബോണ്‍ കിറ്റുമായി കേരളാ പോലീസ്; കഞ്ചന്മാരെല്ലാം കുടുങ്ങും…
ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് മദ്യപന്മാരെ പിടിക്കുന്ന പരിപാടി കേരളാ പോലീസ് തുടങ്ങിയിട്ട് കാലം കുറെയായി. എന്നാല്‍ യുവാക്കള്‍ മദ്യം വിട്ട് ന്യൂജന്‍ ലഹരി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ പോലീസിനിട്ട് കിട്ടിയത് എട്ടിന്റെ പണിയാണ്. കഞ്ചാവ് ഉപയോഗിച്ചെങ്കില് ഒരു പരിധിവരെ മണത്തിലൂടെ അറിയാമെങ്കില്‍ എല്‍എസ്ഡി പോലുള്ള ന്യൂജന്‍ ലഹരി മരുന്നുകള്‍ ഉപയോഗിച്ച ശേഷം പോലീസിന്റെ പിടിയിലായാല്‍ അത് തിരിച്ചറിയാനാവില്ല. ബ്രെത്ത് അനലൈസര്‍ വച്ച് ഊതിച്ചാല്‍ പിടിക്കാന്‍ പറ്റില്ലതാനും.ഇങ്ങനെ വലഞ്ഞിരുന്ന പോലീസിന് ആശ്വാസമാവുകയാണ് ‘അബോണ്‍ കിറ്റുകള്‍’. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കൈയ്യോടെ പിടികൂടാന്‍ വിദേശ രാജ്യങ്ങളില്‍ ഉപയോഗിക്കുന്നതാണിത്. ഗുജറാത്ത് പോലീസ് മുമ്പേതന്നെ ഈ കിറ്റുകള്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു. ഇതുപ്രകാരം സംശയം തോന്നുന്നവരുടെ ഉമിനീര് ഈ കിറ്റില്‍ പരിശോധിച്ചാല്‍ ലഹരി ഉപയോഗം അപ്പോള്‍ത്തന്നെ മനസ്സിലാകും. ഏതൊരാളിന്റെയും ഉമിനീരിന്റെയോ മൂത്രത്തിന്റെയോ ഒരു സാമ്പിള്‍ ഈ ടെസ്റ്റിങ് കിറ്റില്‍ എടുത്താല്‍ നിമിഷ നേരം കൊണ്ടുതന്നെ പ്രസ്തുത വ്യക്തി ഏത്…
Read Moreകിരീടവിജയത്തിനു പിന്നാലെ പുതിയ ഇന്നിംഗ്സിനു പാണ്ഡെ! ആശ്രിതയെ മിന്നുകെട്ടി; പങ്കെടുത്തത് കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം മനീഷ് പാണ്ഡെ വിവാഹിതനായി. തിങ്കളാഴ്ച നടന്ന ചടങ്ങിൽ മനീഷ് പാണ്ഡെയുടെയും ആശ്രിത ഷെട്ടിയുടെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിജയ് ഹസാരെ ട്രോഫിക്കു പിന്നാലെ സയിദ് മുഷ്താഖ് അലി ട്രോഫിയിലും കർണാടകയെ വിജയത്തിലെത്തിച്ചതിനു പിന്നാലെയാണ് തമിഴ് ചലച്ചിത്ര താരം ആശ്രിത ഷെട്ടിയെ പാണ്ഡെ വിവാഹം ചെയ്തത്. 45 പന്തിൽനിന്ന് 60 റണ്‍സ് നേടിയ പാണ്ഡെയുടെ മികവിലാണ് കർണാടക കിരീടം നിലനിർത്തിയത്. 2015 ജൂലൈ 14-ന് ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച പാണ്ഡെ 23 ഏകദിനങ്ങളും 31 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. മുംബൈ സ്വദേശിനിയായ ആശ്രിത ഷെട്ടി, മോഡൽ കൂടിയാണ്. ഒരു കന്നിയും മൂന്നു കളവാണികളും, ഉദയം എൻഎച്ച്4 എന്നീ തമിഴ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. തുളു ഭാഷയിലിറങ്ങിയ തെല്ലികേട ബൊല്ലിയാണ് ആശ്രിതയുടെ ആദ്യ സിനിമ. നാൻ താൻ ശിവയാണ് റിലീസ് ചെയ്യാനുള്ള ചിത്രം.
Read Moreവര്‍ക്കൗട്ട് ചെയ്യുമ്പോള്‍ കണ്ണാടിയ്ക്കു മുമ്പില്‍ സമയം ചിലവഴിക്കുന്നത് ഒരു പ്രശ്നമാണോ ? ഒരു ഡയറിക്കുറിപ്പായിരുന്നു അമ്മയുടെ മറുപടി;നടി അഹാന പറയുന്നത്…
നടി അഹാനയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് അമ്മ സിന്ധു എഴുതിയ ഡയറിക്കുറിപ്പാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. അഹാനയ്ക്ക് രണ്ടുവയസ്സ് തികയുന്നതിന് മുമ്പുള്ളതാണ് ഈ കുറിപ്പ്. ജിമ്മിലെ സുഹൃത്തുക്കള്‍ തന്നെ പറ്റി പറയാറുള്ള കമന്റോടെയാണ് അഹാന ഡയറിക്കുറിപ്പിനെക്കുറിച്ചുള്ള വിശദീകരണം തുടങ്ങിയിരിക്കുന്നത്. ‘വര്‍ക്കൗട്ട് ചെയ്യുന്നതില്‍ ഇരുപത് മിനിറ്റും ഞാന്‍ കണ്ണാടിക്ക് മുന്നിലാണ് ചെലവഴിക്കുന്നതെന്ന് ജിമ്മിലെ സുഹൃത്തുക്കള്‍ പറയാറുണ്ട്. ഇതൊരു പ്രശ്നമാണോ എന്ന് ഞാന്‍ അമ്മയോട് ചോദിച്ചു. ഒരു ഡയറിക്കുറിപ്പായിരുന്നു അമ്മ മറുപടിയായി കാട്ടിതന്നത്. എന്നെക്കുറിച്ചാണ് അതില്‍ എഴുതിയിട്ടുള്ളത്. ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ 1997വരെ അമ്മ എന്നെക്കുറിച്ച് എഴുതിയിരുന്ന ഡയറിയായിരുന്നു അത്.എനിക്ക് രണ്ട് വയസ് തികയുന്നതിന് അഞ്ച് ദിവസം മുന്‍പ് അമ്മ എഴുതിയ ഡയറിയിലെ പേജാണ് എനിക്ക് മുന്നില്‍ തുറന്നുകാണിച്ചത്’. 1997ഒക്ടോബര്‍ 8ന് എഴുതിയ കുറിപ്പിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് അഹാന വിശദീകരിച്ചു. ഒരുപക്ഷേ എന്റെ വീടിന്…
Read Moreനാളെ മുതല്‍ മൊബൈല്‍ നിരക്ക് കുത്തനെ കൂടും ! കോള്‍,ഡേറ്റ നിരക്കുകളില്‍ വന്‍ വര്‍ധന; പുതിയ നിരക്കുകള്‍ ഇങ്ങനെ…
കോള്‍,ഡേറ്റ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി മൊബൈല്‍ സേവന ധാതാക്കള്‍. വൊഡാഫോണ്‍-ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ കോള്‍, ഡേറ്റ നിരക്കുകളില്‍ 50% വരെ വര്‍ധന. നാളെ നിലവില്‍ വരും. റിലയന്‍സ് ജിയോയുടെ നിരക്കില്‍ 40% വരെ വര്‍ധന വെള്ളിയാഴ്ച നിലവില്‍വരും. ബിഎസ്എന്‍എലും നിരക്ക് വര്‍ധിപ്പിച്ചേക്കും. നാലു വര്‍ഷം മുന്‍പു ജിയോ രംഗത്തുവരുന്നതായി പ്രഖ്യാപിച്ചതിനുശേഷം ആദ്യമായാണു മൊബൈല്‍ കമ്പനികള്‍ നിരക്കുകളില്‍ കാര്യമായ മാറ്റം വരുത്തുന്നത്. വൊഡാഫോണ്‍-ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ വിവിധ പ്ലാനുകളിലായി പ്രതിദിനം 50 പൈസ മുതല്‍ 2.85 രൂപ വരെയാണു വര്‍ധന. മറ്റു മൊബൈലുകളിലേക്കു വിളിക്കുന്ന ‘പരിധിയില്ലാത്ത’ കോളുകള്‍ക്കും നിയന്ത്രണം ഉണ്ട്. 28 ദിവസ പ്ലാനുകളില്‍ 1000 മിനിറ്റും (പ്രതിദിനം 35 മിനിറ്റ്) 84 ദിവസ പ്ലാനുകളില്‍ 3000 മിനിറ്റും (പ്രതിദിനം 35 മിനിറ്റ്) 365 ദിവസ പ്ലാനുകളില്‍ 12000 മിനിറ്റും (പ്രതിദിനം 32 മിനിറ്റ്) ആണ് ഇനി സൗജന്യം.…
Read Moreഒരു വീട്ടില്‍ മിനിമം മൂന്നു ഹെല്‍മറ്റ്! ഹെല്‍മറ്റ് വാങ്ങാതെ നിവൃത്തിയില്ല, കച്ചവടക്കാര്‍ക്ക് ചാകര; സ്ത്രീകളുടെയും കുട്ടികളുടെയും ഹെല്‍മറ്റ് വാങ്ങാന്‍ നല്ല തിരക്ക്
സി.സി സോമൻ കോട്ടയം: ഇരുചക്ര വാഹനങ്ങളുടെ പിൻസീറ്റിൽ ഇരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കിയതോടെ കടകളിൽ കച്ചവടം പൊടിപൊടിക്കന്നു. ദിവസം പത്തും പതിനഞ്ചും ഹെൽമറ്റ് വിറ്റിരുന്ന കടകളിൽ കച്ചവടം നാലും അഞ്ചും ഇരട്ടിയായി. കുട്ടികളുടെ ഹെൽമറ്റിനാണ് ഇപ്പോൾ ആവശ്യക്കാരേറെ. ഇന്നലെ വിൽപ്പന നടത്തിയതിൽ ഏറിയതും കുട്ടികൾക്കുള്ള ഹെൽമറ്റായിരുന്നുവെന്ന് കച്ചവടക്കാർ പറഞ്ഞു. കോട്ടയത്തെ പ്രമുഖ ഹെൽമറ്റ് കടയായ ജെറോണ്‍ ഹെൽമറ്റ്സിൽ ഇന്നലെ എണ്‍പത് ഹെൽമറ്റ് വിൽപ്പന നടത്തി. ഇവരുടെ ചേർത്തലയിലെ കടയിലും നല്ല കച്ചവടമായിരുന്നുവെന്ന് ഉടമ ചിങ്ങവനം സ്വദേശി ജിജു പറഞ്ഞു. 900രൂപ മുതൽ വിലയുള്ള കുട്ടികളുടെ ഹെൽമറ്റാണ് ഇപ്പോൾ വിപണിയിലുള്ളത്. സ്ത്രീകൾക്കുള്ള ഹാഫ് ഫേസ് ഹെൽമറ്റിനും വിൽപ്പന വർധിച്ചു. സ്ത്രീകളുടെ ഹെൽമറ്റിന് ചെറിയ തോതിലുള്ള ക്ഷാമവും നേരിട്ടിട്ടുണ്ട്. ബ്രാൻഡ് കന്പനികളുടെ 850രൂപ മുതൽ 20,000രൂപ വരെ വിലയുളള ഹെൽമറ്റ് ഇപ്പോൾ വിപണിയിലുണ്ട്. വില കുറഞ്ഞ ഹെൽമറ്റിനോട് ആളുകൾക്ക് താൽപ്പര്യമില്ലാതായെന്ന് ചില…
Read Moreഷെയ്ന് നിഗത്തിന്റെ വിലക്ക് ഒഴിവായേക്കും ! മോഹന്‍ലാല്‍ ഇടപെട്ടേക്കുമെന്ന് സൂചന; ഷെയ്നെ പിന്തുണയ്ക്കാന്‍ യുവനടന്മാരുടെ രഹസ്യധാരണ…
നടന് ഷെയ്ന് നിഗത്തിന് നിര്‍മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയേക്കും. നിര്‍മാതാക്കളുടെ വിലക്കില്‍ വിയോജിപ്പ് രേഖപ്പെടുത്തി അഭിനേതാക്കളുടെ സംഘടനയായ ‘അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ രംഗത്തുവന്നതോടെയാണു പ്രശ്നം ഒത്തുതീര്‍പ്പിലേക്കു നീങ്ങുന്നത്. വിലക്ക് എന്നത് ‘പഴയപ്രയോഗമാണെന്ന നിലപാടാണ് അമ്മ തുടക്കത്തില്‍ തന്നെ കൈക്കൊണ്ടത്. മലയാളത്തിലെ യുവനടന്മാരെല്ലാം ഷെയ്ന് രഹസ്യപിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ലംഘിച്ച കരാറുകള്‍ തിരുത്തിവന്നാല്‍ ഷെയ്ന് നിഗത്തിന് അഭിനയിക്കാന്‍ വഴിതുറക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. അതിനാല്‍ യുവതാരങ്ങളാരും സമൂഹമാധ്യമങ്ങളില്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല. മോഹന്‍ലാല്‍ ഷൂട്ടിംഗ് തിരക്കില്‍ പൊള്ളാച്ചിയിലായതിനാല്‍ ‘അമ്മയുടെ ഔദ്യോഗിക യോഗം ചേരാന്‍ കഴിഞ്ഞിട്ടില്ല. ലാലിന്റെ ഇടപെടല്‍ ഉണ്ടായതോടെ ഷെയ്ന് നിഗം ‘ഉല്ലാസത്തിന്റെ ഡബ്ബിങ്ങിനെത്തും. തുടര്‍ന്ന് വിവാദത്തിലായ ‘വെയില്, ‘കുര്‍ബാനി’ സിനിമകളില്‍ സഹകരിക്കുക എന്നതാണ് പ്രശ്നപരിഹാരത്തിനുള്ള പോംവഴിയെന്നാണ് വിലയിരുത്തല്‍. സിനിമ സെറ്റിലെ ലഹരിയെക്കുറിച്ച് ചര്‍ച്ചകള്‍ മുറുകിയതോടെ ആരോപണ നിരവധി ആരോപണ പ്രത്യാരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്തായാലും മോഹന്‍ലാലിന്റെ ഇടപെടലോടെ പ്രശ്നം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ചലച്ചിത്രപ്രവര്‍ത്തകരും…
Read Moreആവേശം കൂടി, ആളുമാറി! പ്രിയങ്ക ഗാന്ധിക്കു പകരം പ്രിയങ്ക ചോപ്രയ്ക്ക് സിന്ദാബാദ് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; ഏറ്റുവിളിച്ച് അണികള്‍
ന്യൂഡൽഹി: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്ക് സിന്ദാബാദ് വിളിച്ച് കോണ്‍ഗ്രസ് നേതാവ്. ഡൽഹിയിൽ സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് സംഭവം. പ്രാദേശിക നേതാവ് സുരേന്ദർകുമാറാണു പ്രിയങ്ക ഗാന്ധിക്കു പകരം പ്രിയങ്ക ചോപ്രയ്ക്കു സിന്ദാബാദ് വിളിച്ചത്. ഡൽഹി കോണ്‍ഗ്രസ് അധ്യക്ഷൻ സുഭാഷ് ചോപ്രയെ സമീപത്തു നിർത്തി സുരേന്ദർകുമാർ പ്രവർത്തകർക്കായി മൈക്കിലൂടെ മുദ്രാവാക്യം വിളിച്ചുനൽകുകയായിരുന്നു. സോണിയാ ഗാന്ധി സിന്ദാബാദ്, കോണ്‍ഗ്രസ് പാർട്ടി സിന്ദാബാദ്, രാഹുൽ ഗാന്ധി സിന്ദാബാദ്, പ്രിയങ്ക ചോപ്ര സിന്ദാബാദ്.. എന്നാണ് ആവേശം മൂത്ത സുരേന്ദർ കുമാർ വിളിച്ചുനൽകിയത്. തെറ്റി വിളിച്ച മുദ്രാവാക്യം അണികളിൽ പലരും കണ്ണുംപൂട്ടി ഏറ്റുവിളിച്ചു. സുരേന്ദ്രർ കുമാറിന്റെ മുദ്രാവാക്യം ഏറ്റുവിളിച്ചിരുന്ന സുഭാഷ് ചോപ്ര പ്രിയങ്ക ചോപ്രയ്ക്കു ജയ് വിളിക്കാൻ തുടങ്ങിയെങ്കിലും ഉടൻ തന്നെ അബദ്ധം മനസിലാക്കി. തുടർന്ന് സുരേന്ദർകുമാറിനെ തിരിഞ്ഞുനോക്കി അബദ്ധം ശ്രദ്ധയിൽപ്പെടുത്തി. ഇതോടെ സുരേന്ദർ കുമാർ മാപ്പ് പറയുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി…
Read Moreട്രോള്‍ ഇറക്കിയ ആരാധകനെ അജുവിന് പെരുത്ത ഇഷ്ടമായി ! അവസരം ചോദിച്ച ആരാധകനെ സിനിമയിലെടുത്ത് അജു വര്‍ഗീസ്…
സിനിമ മോഹവുമായി നടക്കുന്ന നിരവധി ആളുകള്‍ നമുക്കിടയിലുണ്ട്. സിനിമയുമായി ബന്ധമുള്ള ആരെക്കണ്ടാലും അവര്‍ അവസരം ചോദിക്കാറുണ്ട്. നിരവധി ആളുകളോട് അവസരം ചോദിക്കുമ്പോഴായിരിക്കും സിനിമയില്‍ ഒന്നു തലകാണിക്കാനുള്ള അവസരം ഒത്തുവരുന്നത്. എന്നാല്‍ അവസരം ചോദിക്കുന്നതിലെ പുതുമ കണ്ട് അഭിനയിക്കാന്‍ അവസരം ലഭിക്കുക എന്ന അസുലഭ ഭാഗ്യമാണ് നടന് അജു വര്‍ഗീസിന്റെ ആരാധകന് വന്നു ചേര്‍ന്നത്. അജു പ്രധാന വേഷം കൈകാര്യം ചെയ്യുകയും ആദ്യമായി തിരക്കഥ എഴുതുകയും ചെയ്യുന്ന സാജന് ബേക്കറി സിന്‍സ് 1962 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്ന വിവരം അറിയിച്ചു സ്വന്തം ഫെയ്സ്ബുക്ക് പേജില്‍ അജു ഇട്ട പോസ്റ്റിന്റെ താഴെയായിരുന്നു യുവാവിന്റെ അപേക്ഷാ ട്രോള്‍. കരുനാഗപ്പള്ളി സ്വദേശി ദേവലാല്‍ വിനീഷാണ് ആ മഹാന്. നടന് ജഗതി ശ്രീകുമാറിന്റെ ചിത്രത്തില്‍ ചില്ലറ മിനുക്കു പണികള്‍ നടത്തി അതിനൊപ്പമാണ് ദേവലാല്‍ ‘ഒരു റോള്‍ തരുമോ അജുവര്‍ഗീസ് എട്ടാ…..’ എന്ന അപേക്ഷ…
Read Moreവനിത എസ്എയ്ക്ക് വരനായെത്തിയത് കൊടുംകുറ്റവാളി ! പെണ്ണുകാണാനെത്തിയപ്പോള്‍ പണിപാളി; അമ്പരപ്പിക്കുന്ന സംഭവം ഇങ്ങനെ…
വനിതാപോലീസുകാരിയ്ക്ക് വരനായി എത്തിയ പിടികിട്ടാപ്പുള്ളി ഒടുവില്‍ കുടുങ്ങി. ഏറെനാളായി പോലീസിന് തലവേദനയായിരുന്ന പ്രതിയെ വിവാഹവാഗ്ദാനം നല്‍കിയാണ് വനിത എസ്ഐ കുടുക്കിയത്. മധ്യപ്രദേശിലാണ് സംഭവം. മധ്യപ്രദേശിലെ ഛത്തര്പൂര് പോലീസ് സ്റ്റേഷനിലെ വനിത എസ്ഐ മാധവി അഗ്നിഹോത്രി ഒരുക്കിയ കെണിയിലാണ് പോലീസിനും നാട്ടുകാര്‍ക്കും വലിയ തലവേദന സൃഷ്ടിച്ച 55 കാരനായ ബാലകൃഷ്ണന് ചൗബെ കുടുങ്ങിയത്. 55 കാരനായ ബാലകൃഷ്ണന് കഴിഞ്ഞ മൂന്നു വര്‍ഷമായി മധ്യപ്രദേശ് പോലീസിനും നാട്ടുകാര്‍ക്കും വലിയ തലവേദനയാണ് ഉണ്ടാക്കിക്കൊണ്ട് ഇരുന്നത്. പല വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്. കുറ്റം ചെയ്ത ശേഷം ഉത്തര്‍പ്രദേശിലേക്ക് കടക്കുകയാണ് ഇയാളുടെ സ്ഥിരം പരിപാടി. ബാലകൃഷ്ണനെ പിടിക്കാന്‍ പല ഒളിയിടങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും കാര്യം ഉണ്ടായില്ല. ഇയാളെ പിടികൂടാന്‍ സാധിക്കാതെ വന്നതോടെ ആണ് പോലീസ് വ്യത്യസ്തമായ ആശയം ഉപയോഗിച്ചത്. മാധവിക്കായിരുന്നു ബാലകൃഷ്ണയെ പിടിക്കാനുള്ള ചുമതല. ഇതിനായി തന്റെ പഴയ…
Read More