യ​ജ​മാ​ന​നൊ​പ്പ​മു​ള്ള അ​ഞ്ചു​ദി​വ​സം നീ​ണ്ട ബു​ള്ള​റ്റ് യാ​ത്ര​! ഏ​യ്ഞ്ച​ലിന്‍റെ 1200 കി.​മി. ബു​ള്ള​റ്റ് യാ​ത്ര സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ൽ

പ​യ്യ​ന്നൂ​ര്‍: ബു​ള്ള​റ്റി​ല്‍ യ​ജ​മാ​ന​നോ​ടൊ​പ്പ​മു​ള്ള വ​ള​ര്‍​ത്തു നാ​യ​യു​ടെ ഗോ​വ യാ​ത്ര വൈ​റ​ലാ​യി.​ പ​യ്യ​ന്നൂ​രി​ല്‍​നി​ന്നും 1200 കി​ലോ​മീ​റ്റ​ര്‍ ദൂ​രം സ​ഞ്ച​രി​ച്ച് തി​രി​ച്ചെ​ത്തി​യ​തോ​ടെ​യാ​ണ് ഇ​വ​രു​ടെ യാ​ത്ര സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി മാ​റി​യ​ത്. പ​യ്യ​ന്നൂ​രി​ലെ ദ​ന്ത​ഡോ​ക്ട​റാ​യ പ്ര​ണ​വ് രാ​ജ​ഗോ​പാ​ലി​ന്‍റെ ജ​ര്‍​മ്മ​ന്‍ സ്പി​റ്റ്സ് ഇ​ന​ത്തി​ല്‍​പെ​ട്ട മൂ​ന്ന​ര വ​യ​സു​ള്ള ഏ​യ്ഞ്ച​ല്‍ എ​ന്ന വ​ള​ര്‍​ത്തു​നാ​യ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​റ​ഞ്ഞ് നി​ല്‍​ക്കു​ന്ന​ത്.​ത​ന്‍റെ യ​ജ​മാ​ന​നൊ​പ്പ​മു​ള്ള അ​ഞ്ചു​ദി​വ​സം നീ​ണ്ട ബു​ള്ള​റ്റ് യാ​ത്ര​യാ​ണ് എ​യ്ഞ്ച​ലി​നെ താ​ര​മാ​ക്കി​യ​ത്. ​പ​യ്യ​ന്നൂ​രി​ല്‍ നി​ന്നും ഗോ​വ​യി​ലേ​ക്കും തി​രി​ച്ചും ബു​ള്ള​റ്റി​ന്‍റെ മു​മ്പി​ലി​രു​ന്ന് പ്ര​കൃ​തി ഭം​ഗി​ക​ളും ന​ഗ​ര വി​സ്മ​യ​ങ്ങ​ളും ആ​സ്വ​ദി​ച്ചാ​യി​രു​ന്നു എ​യ്ഞ്ച​ലി​ന്‍റെ സ​വാ​രി. ഗോ​വ​യി​ല്‍ ന​ട​ന്ന റോ​യ​ല്‍ എ​ന്‍​ഫീ​ല്‍​ഡി​ന്‍റെ കൂ​ട്ടാ​യ്മ​യി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് പ​യ്യ​ന്നൂ​രി​ൽ നി​ന്നു​ള്ള സു​ഹൃ​ത്തു​ക്ക​ളോ​പ്പം പ്ര​ണ​വും യാ​ത്ര​യാ​രം​ഭി​ച്ച​ത്.​ബു​ള്ള​റ്റി​ന്‍റെ മു​ന്നി​ല്‍ എ​യ്ഞ്ച​ലി​നാ​യി പ്ര​ത്യേ​ക ഇ​രി​പ്പി​ട​വും സ​ജ്ജീ​ക​രി​ച്ചി​രു​ന്നു.​ബു​ള്ള​റ്റി​ന്‍റെ മു​ന്നി​ലി​രു​ന്നു​ള്ള എ​യ്ഞ്ച​ലി​ന്‍റെ ഈ ​രാ​ജ​കീ​യ സ​വാ​രി കാ​ഴ്ച​ക്കാ​രി​ല്‍ കൗ​തു​ക​മു​ണ​ര്‍​ത്തി.​ പ​ല​രും ഈ ​സ​വാ​രി​യു​ടെ ചി​ത്ര​ങ്ങ​ള്‍ ഷെ​യ​ര്‍ ചെ​യ്ത​തോ​ടെ റോ​യ​ല്‍ എ​ന്‍​ഫീ​ല്‍​ഡ് ക​മ്പ​നി​ക്ക് ഓ​ര്‍​ക്കാ​പ്പു​റ​ത്ത് കി​ട്ടി​യ…

Read More

പ​ദ്ധ​തി​യി​ൽ പാ​ലും പു​ലാ​വും നി​ർ​ബ​ന്ധം! 81 കു​ട്ടി​ക​ൾ​ക്ക് ഒ​രു ലി​റ്റ​ർ പാ​ൽ; യു​പി​യി​ലെ വെ​ള്ള​ത്തി​ൽ പാ​ൽ ചേ​ർ​ക്കു​ന്ന ത​ട്ടി​പ്പ്; വീഡിയോ

ല​ക്നോ: ഒ​രു ലി​റ്റ​ർ പാ​ൽ 81 കു​ട്ടി​ക​ൾ​ക്കാ​യി വി​ഭ​ജി​ച്ചു ന​ൽ​കി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഒ​രു സ്കൂ​ൾ. സോ​ൻ​ഭ​ദ്ര ജി​ല്ല​യി​ലെ കോ​ട്ട​യി​ലെ സ​ലാ​യ് ബ​ൻ​വ സ​ർ​ക്കാ​ർ പ്രൈ​മ​റി സ്കൂ​ളി​ൽ​നി​ന്നു​ള്ള വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. ഒ​രു വ​ലി​യ അ​ലു​മി​നി​യം പാ​ത്ര​ത്തി​ൽ വെ​ള്ളം തി​ള​പ്പി​ച്ച​തി​നു​ശേ​ഷം ഒ​രു ലി​റ്റ​റി​ന്‍റെ പാ​ൽ​ക്ക​വ​ർ പൊ​ട്ടി​ച്ച് അ​തി​ലേ​ക്ക് ഒ​ഴി​ക്കു​ക​യും അ​ത് ഇ​ള​ക്കു​ക​യും ചെ​യ്യു​ന്ന​തു ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. സ്കൂ​ളി​ലെ പാ​ച​ക​ക്കാ​രി​യാ​ണ് ഇ​ത്ത​ര​ത്തി​ൽ വെ​ള്ള​ത്തി​ൽ പാ​ൽ ചേ​ർ​ത്ത് കു​ട്ടി​ക​ൾ​ക്കു വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​വി​ടു​ത്തെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​റാ​ണു വീ​ഡി​യോ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​ത്. സ്കൂ​ളി​ൽ 171 കു​ട്ടി​ക​ളാ​ണു പ​ഠി​ക്കു​ന്ന​ത്. വീ​ഡി​യോ പ​ക​ർ​ത്തി​യ ദി​വ​സം 81 കു​ട്ടി​ക​ൾ എ​ത്തി​യി​രു​ന്നു. ഇ​വ​ർ​ക്ക് എ​ല്ലാ​വ​ർ​ക്കും കൂ​ടി​യാ​ണ് ഒ​രു ലി​റ്റ​ർ പാ​ൽ ഒ​രു ബ​ക്ക​റ്റ് വെ​ള്ള​ത്തി​ൽ ക​ല​ർ​ത്തി ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ത​ര​ണം ചെ​യ്ത​ത്. സ​ർ​ക്കാ​ർ ച​ട്ട​ങ്ങ​ൾ പ്ര​കാ​രം ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ൽ പാ​ലും പു​ലാ​വും…

Read More

പ്ര​ണ​യ​ലേ​ഖ​നം എ​ഴു​തി​യ​ത് വ​ന്‍ തെ​റ്റ്! മൂ​ന്നാം ക്ലാ​സി​ലും അ​ഞ്ചാം ക്ലാ​സി​ലും പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ബെ​ഞ്ചി​ൽ കെ​ട്ടി​യി​ട്ട് അ​ധ്യാ​പി​ക

അ​ന​ന്ത്പു​ർ: പ്ര​ണ​യ​ലേ​ഖ​നം എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ളെ ബെ​ഞ്ചി​ൽ കെ​ട്ടി​യി​ട്ട് അ​ധ്യാ​പി​ക. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ അ​ന​ന്ത്പു​ർ ജി​ല്ല​യി​ലാ​ണു മൂ​ന്നാം ക്ലാ​സി​ലും അ​ഞ്ചാം ക്ലാ​സി​ലും പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ അ​ധ്യാ​പി​ക ബെ​ഞ്ചി​ൽ കെ​ട്ടി​യി​ട്ട​ത്. മൂ​ന്നാം ക്ലാ​സു​കാ​ര​നെ പ്ര​ണ​യ​ലേ​ഖ​നം എ​ഴു​തി​യ​തി​നും അ​ഞ്ചാം ക്ലാ​സു​കാ​ര​നെ സ​ഹ​പാ​ഠി​യു​ടെ വ​സ്തു എ​ടു​ത്ത​തി​നു​മാ​ണു ശി​ക്ഷി​ച്ച​ത്. ത​ന്‍റെ സ്കൂ​ളി​ൽ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് സം​ഭ​വ​ത്തി​ൽ പ​രാ​തി​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്ക് അ​ധ്യാ​പി​ക ന​ൽ​കി​യ മ​റു​പ​ടി. സം​ഭ​വ​ത്തി​ൽ, സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പ്ര​ധാ​ന അ​ധ്യാ​പി​ക​യ്ക്കെ​തി​രേ ഉ​ൾ​പ്പെ​ടെ ന​ട​പ​ടി വേ​ണ​മെ​ന്ന് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Read More

സവാളവില റിക്കാർഡിൽ! മധ്യപ്രദേശിൽ 40 ട​ണ്‍ സ​വാ​ള കൊ​ള്ള​യ​ടി​ച്ചു; ഗുജറാത്തിൽ 250 കിലോഗ്രാം സവാള മോഷണം

ശി​വ​പു​രി: മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ലേ​ക്ക് ക​യ​റ്റി അ​യ​ച്ച 40 ട​ണ്‍ സ​വാ​ള കൊ​ള്ള​യ​ടി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്കി​ൽ നി​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്പു​രി​ലേ​ക്കാ​ണ് സ​വാ​ള ക​യ​റ്റി അ​യ​ച്ച​ത്. 22 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ​വാ​ള​യാ​യി​രു​ന്നു ട്ര​ക്കി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് വ്യാ​പാ​രി പ​റ​ഞ്ഞു. ന​വം​ബ​ർ 11 നാ​സി​ക്കി​ൽ നി​ന്ന് സ​വാ​ള​യു​മാ​യി പു​റ​പ്പെ​ട്ട വ​ണ്ടി ക​ഴി​ഞ്ഞ 22ന് ​ഗോ​ര​ഖ്പു​രി​ലേ​ക്ക് എ​ത്തേ​ണ്ട​താ​യി​രു​ന്നു. ച​ര​ക്കു​മാ​യി വാ​ഹ​നം എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ര​ൻ പോ​ലീ​സി​നെ സ​മീ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ സോ​ൻ​ഭ​ദ്ര ജി​ല്ല​യി​ലെ തെ​ണ്ഡു പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഒ​ഴി​ഞ്ഞ സ്ഥ​ല​ത്ത് ട്ര​ക്ക് പാ​ർ​ക്ക് ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​ന്നാ​ൽ അ​തി​നു​ള്ളി​ൽ നി​ന്ന് സ​വാ​ള മാ​റ്റി​യി​രു​ന്നു. കു​റ്റ​ക്കാ​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ലോ​റി ഡ്രൈ​വ​ർ പ്ര​ദേ​ശ​വാ​സി​യാ​യി​രു​ന്നു.ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് കൃ​ഷി ന​ശി​ച്ച​ത് രാ​ജ്യ​ത്ത് സ​വാ​ള വി​ല കു​തി​ച്ചു​യ​രാ​ൻ കാ​ര​ണ​മാ​യി​രു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ൽ സ​ോ​ള​യു​ടെ വി​ല കി​ലോ​ഗ്രാ​മി​ന് 100 രൂ​പ​യാ​ണ്. ഇ​തേ​ത്തു​ട​ർ​ന്ന്…

Read More

‘അമ്മ’യും സമ്മതിച്ചു! മലയാള സിനിമാ ലൊക്കേഷനുകളില്‍ ലഹരി നിറഞ്ഞ് കാരവനുകള്‍! ഉപയോഗിക്കുന്നത് കഞ്ചാവിനേക്കാള്‍ വീര്യം കൂടിയ എല്‍എസ്ഡി പോലുള്ള മയക്കുമരുന്നുകള്‍

കൊ​ച്ചി: മ​ല​യാ​ള സി​നി​മാ നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് സി​നി​മാ ലോ​കം. യു​വ ന​ട​ൻ​മാ​രി​ർ പ​ല​രും ല​ഹ​രി​യു​ടെ പി​ടി​യിലാ​ണ് എ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​മാ​ണ് നി​ർ​മാ​താ​ക്ക​ൾ ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. താ​ര​ങ്ങ​ളു​ടെ ആ​ഡം​ബ​ര സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കാ​ര​വ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ല​ഹ​രി​യു​ടെ ഉ​പ​യോ​ഗം കൊ​ഴു​ക്കു​ന്ന​തെ​ന്ന് നി​ർ​മാ​താ​ക്ക​ൾ പ​റ​യു​ന്നു. വീ​ര്യം കൂ​ടി​യ എ​ൽ​എ​സ്ഡി ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി​ക​ളാ​ണ് കാ​ര​വ​നു​ക​ളി​ൽ ഇ​രു​ന്ന് അ​ഭി​നേ​താ​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ന​ട​ൻ​മാ​രെ കാ​ര​വ​ന് അ​ക​ത്തു ക​യ​റി കാ​ണാ​ൻ നി​ർ​മാ​താ​ക്ക​ളെ പോ​ലും പ​ല​പ്പോ​ഴും അ​നു​വ​ദി​ക്കാ​റി​ല്ല. പു​റ​ത്ത് കാ​ത്തു​നി​ന്ന് ന​ട​ന്‍റെ​യും സ​ഹാ​യി​ക​ളു​ടെ​യും അ​നു​വാ​ദം വാ​ങ്ങി​യ ശേ​ഷം മാ​ത്ര​മെ ഇ​വ​ർ​ക്കു പോ​ലും കാ​ര​വ​ന് അ​ക​ത്തേ​ക്ക് ക​യ​റാ​നാ​കൂ. മ​യ​ക്കു​മ​രു​ന്നി​ന്‍റെ അ​മി​ത​മാ​യ ഉ​പ​യോ​ഗം കാ​ര​ണം ചി​ല​ർ കൃ​ത്യ​മാ​യി ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ളി​ൽ എ​ത്താ​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ട്. നി​യ​ന്ത്രി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ൾ പോ​കു​ന്ന​ത് എ​ന്ന് പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ​റ​യു​ന്നു. ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വരെ ക​ണ്ടെ​ത്താ​ൻ കാ​ര​വ​നി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നാ​ണ് പ്രൊ​ഡ്യൂ​സേ​ഴ്സ്…

Read More

മുകേഷ് അംബാനിയുടെ എതിരാളികള്‍ക്ക് ശുഭവാര്‍ത്ത ! അംബാനി മീഡിയ ബിസിനസില്‍ നിന്ന് പിന്മാറുന്നു…

എതിരാളികള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും കോടീശ്വരനുമായ മുകേഷ് അംബാനി. മീഡിയ ബിസിനസില്‍നിന്ന് പിന്മാറാന്‍ അംബാനി തീരുമാനിച്ചതായാണ് വിവരം. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള നെറ്റ് വര്‍ക്ക് 18 മീഡിയ ആന്റ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ് വില്‍ക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൈംസ് ഓഫ് ഇന്ത്യയുടെ പബ്ലിഷര്‍മാരായ ബെന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനിയുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ബെന്നറ്റ് കോള്‍മാന്‍ അധികൃതര്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. നെറ്റ്‌വര്‍ക്ക് മീഡിയ കനത്ത നഷ്ടമുണ്ടാക്കിയതാണ് മറിച്ചുചിന്തിക്കാന്‍ മുകേഷ് അംബാനിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ കമ്പനി 178 കോടി രൂപ നഷ്ടമുണ്ടാക്കിയിരുന്നു. 2014ലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് 56 പ്രാദേശിക ചാനലുകള്‍ ഉള്‍പ്പെടുന്ന നെറ്റ് വര്‍ക്ക് 18 സ്വന്തമാക്കിയത്. മണികണ്‍ട്രോള്‍, ന്യൂസ് 18, സിഎന്‍ബിസിടിവി18ഡോട്ട്കോം, ക്രിക്കറ്റ്നെക്സ്റ്റ്, ഫെസ്റ്റ്പോസ്റ്റ് തുടങ്ങിയവയും കമ്പനിയുടെ ഭാഗമാണ്.

Read More

ഭക്ഷണം ഉണക്ക ഖുബ്ബൂസും ഒട്ടകത്തിനു കൊടുക്കുന്ന വെള്ളവും ! സൗദിയില്‍ രണ്ടു വര്‍ഷത്തിലേറെക്കാലം മലയാളി യുവാവ് നയിച്ചത് ‘ആടു ജീവിതം’ ! ദുരിത ജീവിതത്തില്‍ നിന്ന് ഒടുവില്‍ രക്ഷപ്പെട്ടത് ഇങ്ങനെ…

ബെന്യാമിന്റെ ആടുജീവിതം മലയാളികളുടെ കണ്ണു നനയിച്ച ഒരു കൃതിയാണ്. നജീബ് എന്ന യുവാവ് ഗള്‍ഫില്‍ നയിച്ച ദുരിതജീവിതത്തെ ആസ്പദമാക്കിയുള്ള നോവലായിരുന്നു ഇത്. എന്നാല്‍ സൗദിയില്‍ ഇതിനു സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ മലയാളി യുവാവിനെ രക്ഷപ്പെടുത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ആടുകളും ഒട്ടകങ്ങളുമായി സൗദി അറേബ്യയിലൂടെ രണ്ടായിരത്തിലേറെ കിലോമീറ്റര്‍ അലയാന്‍ വിധിക്കപ്പെട്ട അമ്പലപ്പുഴ സ്വദേശി അന്‍ഷാദിനെയാണ് രണ്ടുവര്‍ഷത്തിന് ശേഷം സൗദി പൊലീസും സാമൂഹിക പ്രവര്‍ത്തകരും ഇന്ത്യന്‍ എംബസിയും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. സ്വന്തം നാട്ടുകാരന്‍ കൂടിയായ വിസ ഏജന്റിന്റെ ചതിയാണ് അന്‍ഷാദിനെ ദുരിത ജീവിതത്തിലേക്ക് തള്ളിവിട്ടത്.സൗദി തൊഴിലുടമയുടെ ഉടമസ്ഥതയിലെ അതിഥി മന്ദിരത്തിലെ ജോലിയെന്ന് പറഞ്ഞ് പറ്റിച്ച് അമ്പതിനായിരത്തോളം രൂപക്ക് വിസ നല്‍കി ഇയാള്‍ യുവാവിനെ കെണിയില്‍പ്പെടുത്തുകയായിരുന്നു. 2017ലാണ് അന്‍ഷാദ് റിയാദിലെത്തിയത്. എയര്‍പ്പോര്‍ട്ടില്‍ നിന്ന് സ്‌പോണ്‍സര്‍ കൊണ്ടുപോയത് നാനൂറ് കിലോമീറ്ററര്‍ അകലെ സാജിര്‍ എന്ന സ്ഥലത്തെ മരുഭൂമിയിലേക്ക്. പന്തികേട് തോന്നിയ…

Read More

മാ​മാ​ങ്കത്തിനെ​തി​രെ വ്യാ​ജ പ്ര​ച​ര​ണം! 13 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് നിര്‍മാതാവിന്റെ വാദം; ഏഴ് പേർക്കെതിരേ കേസ്

മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന മാ​മാ​ങ്കം എ​ന്ന സി​നി​മ​യ്ക്ക് എ​തി​രെ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഏ​ഴ് പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്ട്ര​ർ ചെ​യ്തു. സി​നി​മ​യു​ടെ തി​ര​ക്ക​ഥാ​കൃ​ത്ത് സ​ജീ​വ് പി​ള്ള, നി​ര​ഞ്ജ​ൻ വ​ർ​മ, അ​ന​ന്തു കൃ​ഷ്ണ​ൻ, കു​ക്കു അ​രു​ണ്‍, ജ​ഗ​ന്നാ​ഥ​ൻ, സി.​ബി.​എ​സ്. പ​ണി​ക്ക​ർ, ആ​ന്‍റ​ണി എ​ന്നി​വ​ർ​ക്കെ​തി​രെ​യും ഈ​ഥ​ൻ ഹ​ണ്ട് എ​ന്ന ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​നെ​തി​രെ​യു​മാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ നി​ർ​മാ​താ​വാ​യ കാ​വ്യ ഫി​ലിം​സ് ക​മ്പ​നി റേ​ഞ്ച് ഡി​ഐ​ജി സ​ഞ്ജ​യ് ഗ​രു​ഡി​ന് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഐ​പി​സി 500, സൈ​ബ​ർ ആ​ക്ട് 66 എ​ന്നീ വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് കേ​സ് ര​ജി​സ്ട്ര​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ഡി​സം​ബ​ർ 12ന് ​റി​ലീ​സ് ചെ​യ്യു​ന്ന ചി​ത്രം രാ​ജ്യ​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മാ​യി 2000ത്തി​ല​ധി​കം തീ​യ​റ്റ​റു​ക​ളി​ലാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. സ​ജീ​വ് പി​ള്ള​യാ​യി​രു​ന്നു ആ​ദ്യം സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ. എ​ന്നാ​ൽ നി​ർ​മാ​താ​വു​മാ​യു​ള്ള വാ​ക്കു ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ സി​നി​മ​യി​ൽ നി​ന്നും മാ​റ്റു​ക​യും…

Read More

കാ​ല​ത്തി​നു മീ​തെ തൂ​വാ​ന​ത്തു​ന്പി​ക​ൾ…! നീ​ണ്ട മു​പ്പ​ത്തിര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ജ​യ​കൃ​ഷ്ണ​നും ക്ലാ​ര​യും രാ​ധ​യും ഒ​രേ ഫ്രെ​യി​മി​ൽ…

എ​സ്. മ​ഞ്ജു​ളാ​ദേ​വി തി​രു​വ​ന​ന്ത​പു​രം: നീ​ണ്ട മു​പ്പ​ത്തിര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ജ​യ​കൃ​ഷ്ണ​നും ക്ലാ​ര​യും രാ​ധ​യും ഒ​രേ ഫ്രെ​യി​മി​ൽ… സൂ​പ്പ​ർ താ​രം മോ​ഹ​ൻ​ലാ​ലും ന​ടി​മാ​രാ​യ പാ​ർ​വ​തി​യും സു​മ​ല​ത​യും ചേ​ർ​ന്നു നി​ല്ക്കു​ന്ന അ​പൂ​ർ​വ ഫോ​ട്ടോ​യ്ക്കു താ​ഴെ ഇ​ങ്ങ​നെ ഒ​രു അ​ടി​ക്കു​റി​പ്പ് കൂ​ടി വ​ന്ന​പ്പോ​ൾ അ​തി​നു സ്വ​പ്ന നീ​ഹാ​ര​ത്തി​ന്‍റെ ഒ​രു ത​ണു​പ്പു​ണ്ട്. മ​ഴ​യു​ടെ നേ​ർ​ത്ത നാ​ദ​ത്തി​ന്‍റെ സ്പ​ന്ദ​ന​മു​ണ്ട്. പ്ര​ത്യേ​കി​ച്ചും ക്ലാ​ര…. പ​ദ്മ​രാ​ജ​ന്‍റെ ആ​ത്മാ​വ്… തൂ​വാ​ന​ത്തു​ന്പി​ക​ൾ… എ​ന്ന ഫേസ്ബു​ക്ക് ഗ്രൂ​പ്പി​ൽ ഇ​തു പ​ങ്കി​ടു​ന്പോ​ൾ 1987-ൽ ​പ​ദ്മ​രാ​ജ​ൻ സം​വി​ധാ​നം ചെ​യ്ത തൂ​വാ​ന​ത്തു​ന്പി​ക​ൾ എ​ന്ന സി​നി​മ​യി​ലെ മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ച്ച ജ​യ​കൃ​ഷ്ണ​നെ​യും സു​മ​ല​ത​യു​ടെ ക്ലാ​ര​യെ​യും പാ​ർ​വ​തി ഭാ​വം പ​ക​ർ​ന്ന രാ​ധ​യെ​യും മ​റ​ക്കു​വാ​നെ ക​ഴി​യു​ന്നി​ല്ല ആ​സ്വാ​ദ​ക​ർ​ക്കും. ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച തെ​ലു​ങ്ക് സൂ​പ്പ​ർ താ​രം ചി​ര​ഞ്ജീ​വി​യു​ടെ ഹൈദരാ​ബാ​ദി​ലെ വീ​ട്ടി​ൽ എ​ണ്‍​പ​തു​ക​ളി​ലെ ദ​ക്ഷി​ണേ​ന്ത്യ​ൻ താ​ര​ങ്ങ​ളു​ടെ സ​മാ​ഗ​മം ന​ട​ന്നി​രു​ന്നു. പ​ത്താ​മ​ത്തെ വാ​ർ​ഷി​ക പു​നഃ​സ​മാ​ഗ​മം ആ​യി​രു​ന്നു ഇ​ത്. ഇ​തി​നി​ട​യി​ൽ എ​പ്പോ​ഴോ മോ​ഹ​ൻ​ലാ​ലും സു​മ​ല​ത​യും പാ​ർ​വ​തി​യും കാ​മ​റ​യ്ക്കു…

Read More

മഞ്ഞുറഞ്ഞ വഴിയില്‍ ആരോ ഉപേക്ഷിച്ച പൂച്ചക്കുഞ്ഞുങ്ങളെ സംരക്ഷിച്ച് തെരുവു നായ ! മനസ്സ് ആര്‍ദ്രമാക്കുന്ന സംഭവം ഇങ്ങനെ…

തണുത്തുറഞ്ഞ വഴിയില്‍ ഒരു നായ ചലിക്കാതെ നില്‍ക്കുന്നതു കണ്ട് ആളുകള്‍ ഒന്ന് അമ്പരന്നു.പിന്നീടാണ് ആ നില്‍പ്പിന് പിന്നിലെ സ്‌നേഹം വ്യക്തമായത്. വഴിയരികില്‍ ഉപേക്ഷിച്ച പൂച്ചക്കുട്ടികളെ തന്റെ ശരീരത്തിന്റെ ചൂടു നല്‍കി സംരക്ഷിച്ചായിരുന്നു ഈ തെരുവുനായ കൂട്ടിരുന്നത്. കാനഡയിലെ ഒന്റാറിയോയിലുള്ള ഗ്രാമത്തിലെ റോഡരികില്‍ നിന്നാണ് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ക്ക് നായയേയും പൂച്ചക്കുട്ടികളേയും ലഭിച്ചത്. കടുത്ത മഞ്ഞുവീഴ്ചയാണ് ഇപ്പോള്‍ കാനഡയില്‍. മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന നിലയിലാണ് തെരുവുനായയെ കണ്ടെത്തിയത്. മൈനസ് മൂന്ന് ഡിഗ്രി തണുപ്പിലാണ് പൂച്ചക്കുഞ്ഞുങ്ങളെ തന്റെ ശരീരത്തിന്റെ ചൂടു നല്‍കി നായ സംരക്ഷിച്ചത്. നായയുടെ സംരക്ഷണം ലഭിച്ചില്ലായിരുന്നുവെങ്കില്‍ പൂച്ചക്കുട്ടികള്‍ മഞ്ഞുവീഴ്ചയെ അതിജീവിക്കില്ലായിരുന്നുവെന്നും രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. വഴിയാത്രക്കാരിയായ മിറിയം ആംസ്‌ട്രോങ് ആണ് നായയുടെ ദുരവസ്ഥ കണ്ട് സഹായിക്കാനായി ആദ്യമെത്തിയത്. എന്നാല്‍ നായയുടെ അടുത്തെത്തിയപ്പോഴാണ് സംഭവത്തിന്റെ നിജസ്ഥിതി അറിയുന്നത്. അവര്‍ അവിടെ കണ്ടത് നായയുടെ ചൂടുപറ്റിക്കിടക്കുന്ന അഞ്ച് കറുത്ത പൂച്ചക്കുട്ടികളെയായിരുന്നു.ഏകദേശം രണ്ട് വയസ്സോളം…

Read More