ചന്ദ്രയാൻ -3 ബഹിരാകാശ ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തിന് ശേഷം വിദ്യാഭ്യാസ മന്ത്രാലയം ഒരു പോർട്ടലും കോഴ്സുകളും അവതരിപ്പിക്കാൻ തീരുമാനിച്ചു. മന്ത്രാലയം ചന്ദ്രയാനിൽ പ്രത്യേക കോഴ്സ് മൊഡ്യൂളുകൾ തുടങ്ങുകയും വിദ്യാഭ്യാസ വെബ്സൈറ്റ് ‘അപ്ന ചന്ദ്രയാൻ’ എന്ന പേരിൽ ആരംഭിക്കുകയും ചെയ്യും. ഔദ്യോഗിക അറിയിപ്പിൽ മന്ത്രാലയം എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും, പോർട്ടൽ പ്രോത്സാഹിപ്പിക്കാനും വിദ്യാർഥികൾക്കും അധ്യാപകർക്കും ഇടയിൽ പ്രത്യേക കോഴ്സ് മൊഡ്യൂളുകൾ പ്രചരിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പ്രത്യേക കോഴ്സുകളിൽ ചേരാൻ എല്ലാ വിദ്യാർഥികളെയും പ്രോത്സാഹിപ്പിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം, വിദ്യാർഥികൾക്കായി ചന്ദ്രയാൻ -3 മഹാ ക്വിസിന്റെ രജിസ്ട്രേഷൻ പ്രക്രിയ നടത്താൻ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പങ്കെടുക്കുന്നവരെ ചന്ദ്രയാൻ -3 ദൗത്യത്തെക്കുറിച്ചും ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ചും അവരുടെ അറിവ് പരീക്ഷിക്കാൻ അനുവദിക്കുന്നതിനാണ് ക്വിസ് ആരംഭിച്ചിരിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2023 ഒക്ടോബർ 31 വരെ ഔദ്യോഗിക…
Read MoreCategory: Today’S Special
“എനിക്ക് പണമുണ്ട്, പക്ഷേ സ്നേഹം വേണം”: തട്ടിപ്പുകാരനുമായി യുവാവിന്റെ രസകരമായ ചാറ്റ്
വ്യക്തിവിവരങ്ങൾ തേടിയോ അല്ലെങ്കിൽ അവരുടെ പണം അപഹരിക്കാനോ ശ്രമിച്ച് ആളുകളെ ചൂഷണം ചെയ്യാൻ തട്ടിപ്പുകാർ വിവിധ തന്ത്രങ്ങൾ പ്രയോഗിക്കുന്നതിനാൽ വാട്ട്സ്ആപ്പ് തട്ടിപ്പുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആളുകളെ കബളിപ്പിച്ച് അവരുടെ വാട്ട്സ്ആപ്പ് വെരിഫിക്കേഷൻ കോഡുകൾ തട്ടിയെടുക്കുക, ഫണ്ട് എക്സ്ട്രാക്റ്റ് ചെയ്യുന്നതിന് ലിങ്കുകൾ അയയ്ക്കുക. അറ്റാച്ച്മെന്റുകൾ അയയ്ക്കുക തുടങ്ങിയ തന്ത്രങ്ങൾ തട്ടിപ്പുകാർ ഉപയോഗിച്ചേക്കാം. എന്നിരുന്നാലും, തട്ടിപ്പുകാർ അശ്രദ്ധമായി അവരുടെ സ്വന്തം പദ്ധതികളുടെ ഇരകളായിത്തീരുന്ന സന്ദർഭങ്ങളുമുണ്ട്. എക്സിൽ അടുത്തിടെ ഒരു പോസ്റ്റിൽ, സോഷ്യൽ മീഡിയ ഉപയോക്താവായ ചെട്ടി അരുൺ ഒരു സ്കാമറുമായി ഇടപഴകുകയും അയാളെ ബുദ്ധിപരമായ് നേരിടുന്നതുമായ രസകരമായ ഒരു ഏറ്റുമുട്ടൽ വെളിപ്പെടുത്തി. പ്രണയത്തെക്കുറിച്ചും ലോകത്തെക്കുറിച്ചും സമാധാനത്തെക്കുറിച്ചും ഒരു തട്ടിപ്പുകാരനുമായി സംസാരിച്ചിരിക്കുകയാണ് യുവാവ്. ഒരു കമ്പനിയിൽ നിന്നുള്ള എച്ച്ആർ പ്രതിനിധിയാണെന്ന് പറഞ്ഞ് ലാവണ്യ എന്ന പേരിലാണ് ഇയാളോട് തട്ടിപ്പ് കാരൻ ചാറ്റ് ചെയ്യുന്നത്. കൂടാതെ ലിങ്ക്ഡ്ഇൻ, നൗക്രി ഡോട്ട് കോം പോലുള്ള പ്രൊഫഷണൽ…
Read Moreമെച്ചപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിന് പുതിയ സഹായി; എഐ റോബോട്ടിനെ പ്രിൻസിപ്പൽ ഹെഡ്ടീച്ചറായി നിയമിക്കുന്നു
ഒരു കാലത്ത് മനുഷ്യൻ ചെയ്തിരുന്ന പല ജോലികളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇപ്പോൾ ഏറ്റെടുക്കുന്നു. ഉപഭോക്തൃ സേവനം, ആരോഗ്യ സംരക്ഷണം, ഗതാഗതം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഇത് സംഭവിക്കുന്നു. എന്നാൽ യുകെയിലെ ഒരു പ്രിപ്പറേറ്ററി സ്കൂൾ എഐ റോബോട്ടിനെ പ്രിൻസിപ്പൽ ഹെഡ്ടീച്ചറായ് കൊണ്ടുവരുന്നു. വെസ്റ്റ് സസെക്സിൽ സ്ഥിതി ചെയ്യുന്ന കോട്ടെസ്മോർ സ്കൂൾ, സ്കൂളിന്റെ പ്രധാനാധ്യാപകനെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ അബിഗയിൽ ബെയ്ലി എന്ന റോബോട്ടിനെ രൂപകൽപ്പന ചെയ്യാൻ ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡെവലപ്പറുമായി സഹകരിച്ചു. സഹപ്രവർത്തകരെ എങ്ങനെ പിന്തുണയ്ക്കാം എന്നതു മുതൽ, എഡിഎച്ച്ഡിയിൽ വിദ്യാർത്ഥികളെ സഹായിക്കുക, സ്കൂൾ നയങ്ങൾ എഴുതുക തുടങ്ങിയ വിഷയങ്ങളിൽ തനിക്ക് ഉപദേശം നൽകാൻ റോബോട്ട് ഉപയോഗിക്കുന്നുണ്ടെന്ന് കോട്ടെസ്മോറിലെ ഹെഡ്മാസ്റ്റർ ടോം റോജേഴ്സൺ പറഞ്ഞു. ഉപയോക്താക്കൾ ചോദ്യങ്ങൾ ടൈപ്പ് ചെയ്യുന്ന ഓൺലൈൻ എഐ സേവനമായ ChatGPT-ന് സമാനമായ രീതിയിലാണ് സാങ്കേതികവിദ്യ പ്രവർത്തിക്കുന്നത്, അവയ്ക്ക് ചാറ്റ്ബോട്ടിന്റെ അൽഗോരിതം…
Read More2000 പിന്റ് ബിയർ 200 ദിവസംകൊണ്ട് കുടിച്ചാൽ എന്തുണ്ടാകും? വൈറലായ് പുതിയ ചലഞ്ച്
സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള ചലഞ്ചുകൾ വരാറുണ്ട്. ഇവയൊക്കെ തന്നെ ആളുകൾ ഏറ്റെടുക്കുകയും വൈറലാവുകയും ചെയ്യുന്നു. എന്നാൽ വ്യത്യസ്തമായൊരു പുതിയ ചലഞ്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യുവാക്കൾക്ക് പ്രിയപ്പെട്ട ബിയറുമായ് ബന്ധപ്പെട്ട ചലഞ്ചാണിത്. ചലഞ്ച് എന്താണന്നല്ലേ. 2000 പിന്റ് ബിയർ 200 ദിവസത്തിനുള്ളിൽ കഴിക്കുക എന്നതാണ് ചലഞ്ച്. ഷെഫീൽഡിൽ നിന്നുള്ള ജോൺ മേയാണ് ഈ ചലഞ്ചുമായ് എത്തിയിരിക്കുന്നത്. ചലഞ്ചിനെ കുറിച്ച് വെളിപ്പെടുത്തിയതോടെ ജോണിന്റെ ഫോളോവേഴ്സിന്റെ എണ്ണവും കൂടി. ചലഞ്ച് കഴിയുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് അറിയാനുള്ള ആകാംഷയാണവർക്ക്. 1000 പിന്റ് ബിയർ ഒരു വർഷംകൊണ്ട് കഴിച്ച ഒരാളുടെ ചലഞ്ചിൽ നിന്നാണ് ഇങ്ങനൊരു ഐഡിയ ജോണിന് ലഭിക്കുന്നത്. ചലഞ്ച് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും ജോൺ ബോധവാനാണ്. ചലഞ്ച് ഈ മാസം അവസാനത്തോടെ പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് ജോൺ. ചലഞ്ചിന് ശേഷം ജോണിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താൻ ഡോക്ടറെ കാണാനും തീരുമാനിച്ചിട്ടുണ്ട്.
Read Moreകാറിന്റെ സൺറൂഫിൽ നിന്ന് ചുംബിച്ച് ദമ്പതികൾ; വൈറലായ് വീഡിയോ
മെട്രോയിൽ പ്രണയസല്ലാപം നടത്തിയ കമിതാക്കളുടെ വീഡിയോ സമീപകാലങ്ങളിൽ വൈറലായിരുന്നു. എന്നാൽ കാറിന്റെ സൺറൂഫിൽ നിന്ന് ദമ്പതികൾ ചുംബിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹൈദരാബാദിലെ പിവി നരസിംഹ റാവു എക്സ്പ്രസ്വേയിൽ കാർ അതിവേഗം നീങ്ങുമ്പോൾ ഇരുവരും ചുംബിക്കുകയാണ്. വീഡിയോയോട് പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.വീഡിയോയിൽ വെളുത്ത ടീ-ഷർട്ട് ധരിച്ച പുരുഷൻ, KIA സെൽറ്റോസിന്റെ സൺറൂഫിൽ നിന്ന് സ്ത്രീയെ നിരവധി തവണ ചുംബിക്കുന്നത് കാണാം. കൂടാതെ ഇരുവരും പരസ്പരം സംസാരിക്കുന്നതും കാറിൽ നിന്നുള്ള കാഴ്ചകൾ ആസ്വദിക്കുന്നുമുണ്ട്. കുറച്ച് നിമിഷങ്ങൾക്ക് ശേഷം അവൻ കൈ ഉയർത്തി ആകാശത്തേക്ക് ആംഗ്യം കാണിക്കുന്നു.വീഡിയോ ഓൺലൈനിൽ പങ്കുവെച്ചതുമുതൽ, നിരവധി ആളുകളെ പ്രകോപിപ്പിച്ചിട്ടുണ്ട്. അവർ ദമ്പതികൾക്കെതിരെ നടപടിയെടുക്കാൻ അധികാരികളോട് ആവശ്യപ്പെടുന്നു. പൊതു സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും ചില ഉപയോക്താക്കൾ ഉന്നയിച്ചിട്ടുണ്ട്. ‘ഹൈദരാബാദിന്റെ വികസന പ്രക്രിയയിൽ നിങ്ങൾ തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ട്, അടിസ്ഥാന ധാർമ്മികത, തത്ത്വങ്ങൾ, നല്ല സാമൂഹിക പെരുമാറ്റം…
Read Moreഇതന്താ സ്റ്റാച്യു ആണോ;അന്തരീക്ഷത്തിൽ നിശ്ചലമായി നിക്കുന്ന വിമാനം;കണ്ണ് തള്ളി ആളുകൾ
ആകാശത്ത് കൂടി പറന്ന് പോകുന്ന വിമാനം ആകാശത്തു തന്നെ നിക്കുന്നത് കണ്ടിട്ടുണ്ടോ? അത്തരത്തിലൊരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഭാരമുള്ള വസ്തുക്കൾ അന്തരീക്ഷത്തിൽ നിശ്ചലമായി നിക്കില്ലെന്ന ഭൂഗുരുത്വാകർഷണ ബലം തെളിവുകൽ നിരത്തുമ്പോൾ ഇത്തരത്തിലൊരു കാഴ്ച അസംഭവ്യമാണെന്ന് തന്നെ പറയാം. എന്നാൽ വിൽ മാനിഡിസ് എന്ന ട്വിറ്റര്‍ ഉപയോക്താവ് കഴിഞ്ഞ ദിവസമാണ് ആകാശത്ത് നിശ്ചലമായി നിക്കുന്ന വിമാനത്തിന്റെ വീഡിയോ പങ്കുവെച്ചത്. അഞ്ച ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടത്. ‘ഇന്ന് ഒരു വിമാനം വായുവില്‍ താല്‍ക്കാലികമായി നിര്ത്തിയിട്ടിരിക്കുന്ന് കണ്ടു. നിങ്ങള്‍ ഇപ്പോഴും ഭൗതികശാസ്ത്രം യാഥാര്‍ത്ഥ്യമാണെന്ന് കരുതുന്നു.’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു വലിയ തടാകം മറികടക്കുന്ന ഒരു പാലത്തിന് മുകളിലായാണ് വിമാനം നിശ്ചലമായി നിക്കുന്നത്. സഞ്ചരിക്കുന്ന മറ്റൊരു വിമാനത്തില്‍ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നതെന്ന് മനസിലാക്കാം. എന്തായാലും സോഷ്യൽ മീഡിയയിൽ വീഡിയോയെ കുറിച്ച് സജീവ ചർച്ചകൾ നടക്കുകയാണ്.…
Read Moreടിക്കറ്റ് എടുക്കണമെന്ന് വെറുതെ തോന്നി; അടിച്ചതാകട്ടെ ബംപർ, ലോട്ടറി എടുക്കാൻ തോന്നിയതിനെക്കുറിച്ച് ലാറി ഡൻ പറയുന്നതിങ്ങനെ…
ഏറെ പ്രതീക്ഷകളോടെയാണ് ആളുകൾ ലോട്ടറി എടുക്കുന്നത്. ലോട്ടറി എടുത്തശേഷം ഫലം വരുന്നതുവരെ അവർ സ്വപ്നങ്ങൾ കാണും. ലക്ഷങ്ങൾ കിട്ടിയാൽ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് മനക്കോട്ടകൾ കെട്ടും. സ്ഥിരം ലോട്ടറി എടുക്കാത്തവരും ബംപർ സമ്മാനമുള്ള ലോട്ടറികൾ മറക്കാതെ എടുക്കാറുണ്ട്. ഒരുതവണ എടുത്ത് ഒന്നും കിട്ടിയില്ലെങ്കിലും ഭാഗ്യം എന്നെങ്കിലും തന്നെ തേടി എത്തുമെന്ന പ്രതീക്ഷയിൽ വീണ്ടും ലോട്ടറി എടുത്തുകൊണ്ടേയിരിക്കും. പക്ഷേ, നോർത്ത് കരോലിന സ്വദേശി ലാറി ഡൻ ഒരു സ്ഥിരം ഭാഗ്യാന്വേഷി ആയിരുന്നില്ല. എന്നാൽ, ഒരു ദിവസം അയാൾക്ക് എന്തുകൊണ്ടോ ഒരു ലോട്ടറി എടുക്കണമെന്നു തോന്നി. എന്തോ ഒരു ഉൾപ്രേരണ! മടിക്കാതെ ഒരു ലോട്ടറി ടിക്കറ്റെടുത്തു. ആ ടിക്കറ്റിന് അടിച്ചതാകട്ടെ ബംപർ. സമ്മാനത്തുക 83 ലക്ഷം. ലോട്ടറി എടുക്കാൻ തോന്നിയതിനെക്കുറിച്ച് ലാറി ഡൻ പറയുന്നതിങ്ങനെ: താൻ ബ്രേക്ക്ഫാസ്റ്റ് കഴിച്ചശേഷം വീട്ടിൽനിന്നു പുറത്തേക്കിറങ്ങിയതായിരുന്നു. ഒരു ലോട്ടറി ഷോപ്പിനു മുന്നിലൂടെ പോയപ്പോൾ സ്ക്രാച്ച് ഓഫ്…
Read Moreമനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലുകൾ അനുസരിച്ച് പഴക്കം കൂടിക്കൊണ്ടിരിക്കുമെന്നേ ഇതിന്റെ ഉത്തരമായി പറയാനാവൂ. 23,000 വർഷം പഴക്കമുള്ള മനുഷ്യന്റെ കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്നാണു പുതിയ വിവരം.13,000 വര്ഷമൊക്കെയായിരുന്നു ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും പഴക്കം ചെന്ന മനുഷ്യന്റെ ശേഷിപ്പുകൾ. യുഎസിലെ ന്യൂ മെക്സിക്കോയിൽ 21,000 മുതൽ 23,000 വർഷം വരെ പഴക്കമുള്ള വൈറ്റ് സാൻഡ്സ് നാഷണൽ പാർക്കിൽനിന്നാണ് ഏറ്റവും പഴക്കം ചെന്ന പാലിയോ -ഹ്യൂമൻ കാൽപ്പാടുകൾ കണ്ടെത്തിയത്. കാൽപ്പാടുകളുടെ പ്രായം പരിശോധിക്കാൻ രണ്ട് പുതിയ ഡേറ്റിംഗ് ടെക്നിക്കുകൾ ഉപയോഗിച്ചതായും 23,000 മുതൽ 21,000 വർഷം വരെ പഴക്കമുണ്ടെന്നു സ്ഥിരീകരിക്കുന്നതായും അസോസിയേറ്റ് പ്രസിന്റെ ട്വീറ്റില്‍ പറയുന്നു. പുരാവസ്തു ഗവേഷകർ നേരത്തെ കരുതിയിരുന്നത് ഏകദേശം 13,000 വർഷങ്ങൾക്ക് മുമ്പ് വടക്കേ അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ആദ്യത്തെ മനുഷ്യർ ക്ലോവിസ് ജനതയാണെന്ന് ആയിരുന്നു. എന്നാല്‍ 13,000 വര്‍ഷങ്ങള്‍ക്ക് മുമ്പ്…
Read Moreതെരുവ് കച്ചവടക്കാരുടെ “ഹൈജീനിക്” ; വൈറലായ് ചിക്കൻ ഷവർമയുടെ പാചകരീതി, നെറ്റി ചുളിച്ച് സോഷ്യൽ മീഡിയ
ഇന്ത്യയിലെ സ്ട്രീറ്റ് ഫുഡിന് ആരാധകരേറെയാണ്. പാനി പൂരി, ഭേൽ പുരി തുടങ്ങിയ രുചികരമായ വിഭവങ്ങൾ മുതൽ വട പാവ്, ബ്രെഡ് ടിക്കി തുടങ്ങിയ നാവിൽ വെള്ളമൂറുന്ന ലഘുഭക്ഷണങ്ങൾ വരെ ഇന്ത്യയിലെ തെരുവ് ലഘുഭക്ഷണങ്ങളുടെ നിരയിൽപ്പെടുന്നു. എന്നിരുന്നാലും രുചിയൂറുന്ന ഈ വിഭവങ്ങൾ കഴിക്കുന്നതിനിടെ ശുചിത്വത്തെക്കുറിച്ച് നമുക്ക് ഒരു ആശങ്കയുണ്ട്. എല്ലായ്പ്പോഴും ശുചിത്വം നിറഞ്ഞ പാചകരീതിയല്ല ചിലയിടങ്ങളിൽ കാണാറുള്ളത്. ഇത് അപകടസാധ്യത നിറഞ്ഞ കാര്യമാണ്. ഇതൊക്കെയാണെങ്കിലും തെരുവ് ഭക്ഷണത്തോടുള്ള സ്നേഹം ആളുകൾക്ക് ഇപ്പോഴുമുണ്ട്. ചിക്കൻ ഷവർമ ഒരു തെരുവോര സ്റ്റാളിൽ തയ്യാറാക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു വലിയ കണ്ടെയ്നർ സ്ഥാപിച്ച് അതിൽ പച്ചമാംസം നിറച്ചാണ് തെരുവ് ഭക്ഷണ കച്ചവടക്കാരൻ ആരംഭിച്ചത്. പിന്നെ അയാൾ കൈകൾ ഉപയോഗിച്ച് മാംസം പലതരം സുഗന്ധവ്യഞ്ജനങ്ങളും ഉപ്പും ചേർത്ത് താളിച്ചു. എണ്ണയും തൈരും ആവശ്യമായ എല്ലാ മസാല ചേരുവകളും ചേർത്തു. മിശ്രിതത്തിലേക്ക് ഒരു പ്രത്യേക…
Read Moreഇവിടുന്ന് മദ്യപിക്കുന്നതൊക്കെ കൊള്ളം എന്നാൽ; സൂക്ഷിച്ചില്ലേൽ കാശ് പോകും
മദ്യപിക്കാനായ് ഈ ബാറിലേക്ക് പോകുന്നവർ ശ്രദ്ധിച്ചില്ലേൽ പണിയാകും. കൈയിലെ കാശ് കൊടുത്താണ് മദ്യപിക്കുന്നത് എന്നതൊക്കെ കൊള്ളം. എന്ന് വച്ച് മദ്യപിച്ച് ലക്ക് കെട്ട് ബാറിലെ ഉപകരണങ്ങൾ നശിപ്പിക്കുകയോ വാളുവച്ച് വൃത്തികേടാക്കുകയോ ചെയ്താൽ കാശ് പിന്നേയും പോകും. കാലിഫോർണിയയിലെ ഓക്ക് ലാൻഡിലെ ബാർ റെസ്റ്റോറന്റ് ആയ മിമോസ ആണ് ഇങ്ങനെയൊരു നിയമം കൊണ്ടുവന്നിരിക്കുന്നത്. ബാർ വൃത്തികേടാക്കുന്ന വ്യക്തതിയിൽ നിന്ന് 50 ഡോളറാണ് വാങ്ങിക്കുന്നത്. ഇവിടേക്ക് മദ്യപിക്കാനായെത്തുന്നവർ ആദ്യം കാണുന്നതും ഈ നിർദേശമാണ്. രണ്ട് വർഷമായി ഈ നിയമം ബാറിലുണ്ട്. മദ്യപിക്കാനായെത്തുന്നവർ ബാർ വൃത്തികേടാക്കാതിരിക്കാനാണ് ഇത്തരത്തിലൊരു നിയമം കൊണ്ടുവന്നതെന്ന് ബാർ ഉടമ വ്യക്തമാക്കി. എന്നാൽ ഈ തുക ആരുടെയും കൈയിൽ നിന്നും ഇത് വരെ വാങ്ങേണ്ടി വന്നിട്ടില്ല. നിയമം ഫലപ്രദമായെന്നാണ് ഇതിനർത്ഥമെന്നും റെസ്റ്റോറന്റ് ഉടമ പറഞ്ഞു. ഇത്തരത്തിലൊരു നിയമം ഉള്ളതിനാൽ കൈയിലെ കാശ് കൊടുത്ത് കുടിക്കാനെത്തുന്നവർ സ്വയം ഒന്ന് നിയന്ത്രിച്ചേ…
Read More