ചിന്താശേഷിയുള്ള മൃഗങ്ങൾ ഉണ്ടെങ്കിലും സൗന്ദര്യബോധമുള്ള മൃഗങ്ങളെപ്പറ്റി അധികം കേട്ടില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോ കണ്ടാൽ ഈ ധാരണ തിരുത്തിക്കുറിക്കപ്പെടും. ഒരു കുതിര കണ്ണാടിയിൽ നോക്കുന്നതാണു വീഡിയോ. എക്സ് (ട്വിറ്റർ) ലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. കുതിര കണ്ണാടിയിൽ നോക്കുന്നതും കണ്ണാടിയിൽ പ്രതിഫലിക്കുന്ന തന്റെ രൂപത്തെ കൗതുകത്തോടെ കണ്ടിരിക്കുന്നതും വീഡിയോയിൽ കാണാം. അടുത്തുനിന്നും അകലെനിന്നും വശങ്ങളിൽനിന്നുമെല്ലാം കുതിര കണ്ണാടിയിൽ നോക്കുന്നു. കുതിര തന്റെ മുഖം കണ്ണാടിയിൽ ഉരസി നോക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ചിലപ്പോൾ ഭയത്തോടെയാണ് കുതിര കണ്ണാടി നോക്കുന്നത്. സംഭവം എവിടെ നടന്നതാണെന്ന് വീഡിയോയിൽ വ്യക്തമല്ല. ആറു ദശലക്ഷത്തിലേറെ പേർ കണ്ട വീഡിയോയ്ക്കു രസകരമായ കമന്റുകളാണ് ലഭിച്ചത്. ചിലർ കുതിരയെ “സുന്ദരൻ” എന്ന് വിളിച്ചപ്പോൾ, മറ്റുള്ളവർ കണ്ണാടിയിൽ സ്വയം കാണുമ്പോഴുള്ള അതിന്റെ നിഷ്കളങ്കമായ പ്രകടനങ്ങളെ ഇഷ്ടപ്പെടുന്നതായി പറഞ്ഞു.
Read MoreCategory: Today’S Special
സ്നേഹത്തിന്റെ കരസ്പർശം; ടിഫിനിൽ നിന്ന് ഭിക്ഷക്കാരന് ഭക്ഷണം നൽകി വിദ്യാർഥിനി, കൈയ്യടിച്ച് സോഷ്യൽ മീഡിയ
ഹൃദയസ്പർശിയായ ധാരാളം വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരത്തിൽ കാണുന്നവരുടെ മുഖത്ത് പുഞ്ചിരി വിടർത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത്. വീഡിയോയിൽ ഭിക്ഷ യാചിച്ചെത്തുന്ന ഒരാൾക്ക് ഭക്ഷണം നൽകുന്ന ഒരു സ്കൂൾ വിദ്യാർഥിനിയെ കാണാം. @queen_of_valley എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കിട്ടത്. പോസ്റ്റ് ചെയ്ത സമയം മുതൽ ഇത് 1 ദശലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ട് കഴിഞ്ഞു. പെൺകുട്ടി ആദ്യം ഭിക്ഷക്കാരന് പണം നൽകുന്നത് വീഡിയോയിൽ കാണാം. പിന്നീട് അവളുടെ കൈയിലുള്ള ടിഫിൻ ബോക്സ് തുറന്ന് കുറച്ച് വെള്ളത്തോടൊപ്പം ഒരു സാൻഡ്വിച്ചും അയാൾക്ക് നൽകി. യാചകൻ മടിച്ചുനിന്നപ്പോൾ അവൾ സ്വന്തം കൈകൊണ്ട് ഭക്ഷണം വായിൽവച്ചാണ് നൽകിയത്. പിന്നീട് ആ പെൺകുട്ടി യാചകനെ ഹസ്തദാനം ചെയ്യുകയും തുടർന്ന് വഴിയിലൂടെ പോവുകയും ചെയ്യുന്നതോടെയാണ് വീഡിയോ അവസാനിച്ചത്. നിരവധി പ്രതികരണങ്ങളും കമന്റുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചത്. വിശന്നുവലഞ്ഞ് യാചകന് സ്വന്തം…
Read Moreപാത്രത്തിനുള്ളിൽ നിന്ന് കാലുകൊണ്ട് ഉരുളക്കിഴങ്ങ് ചതയ്ക്കുന്നു; വൃത്തിഹീനമായി ഉണ്ടാക്കുന്ന കാമ്പസ് മെസിലെ ഭക്ഷണം, ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
കാമ്പസിലെ മെസിൽ ഭക്ഷണം ഉണ്ടാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അടുക്കളയിൽ വൃത്തിഹീനമായി ഭക്ഷണം ഉണ്ടാക്കുന്ന വീഡിയോയാണ് വിദ്യാർഥി രഹസ്യമായി പകർത്തി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒ.പി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയുടെ അടുക്കളയിൽ ചിത്രീകരിച്ചതായി അവകാശപ്പെടുന്ന ദൃശ്യങ്ങളാണിവ. കാലുകളുടെ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. വീഡിയോ സോഷ്യയിൽ മീഡിയയിലെത്തിയതോടെ ഭരണകൂടത്തെക്കുറിച്ചും വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനുള്ള അതിന്റെ ഉത്തരവാദിത്തത്തെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ഒരു വലിയ പാത്രത്തിനുള്ളിൽ ഒരാൾ നിൽക്കുന്നത് വീഡിയോയിൽ കാണിക്കുന്നുണ്ട്. അയാൾ കാലുകൾ കൊണ്ട് ഉരുളക്കിഴങ്ങുകൾ പിഴിഞ്ഞെടുക്കുകയാണ്. ഞാൻ ഈ ഭക്ഷണം നാളെ മുതൽ കഴിക്കുന്നില്ല എന്ന് വിദ്യാർഥി പറയുന്നത് കേൾക്കാം. ‘ഹരിയാനയിലെ സോനിപഥിൽ ഒ.പി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിൽ തയ്യാറാക്കുന്ന മെസ് ഫുഡിന്റെ ദൃശ്യങ്ങൾ വൈറലായിരിക്കുകയാണ്. വൃത്തിഹീനമായ സാഹചര്യങ്ങളും സംശയാസ്പദമായ ഭക്ഷ്യ സുരക്ഷാ സമ്പ്രദായങ്ങളും…
Read Moreഹരീഷ് സാല്‍വെയ്ക്ക് 68-ാം വയസില്‍ മൂന്നാം വിവാഹം ! പുതിയ ഭാര്യ ബ്രിട്ടീഷുകാരി
രാജ്യത്തെ എണ്ണം പറഞ്ഞ അഭിഭാഷകരില്‍ ഒരാളും ഇന്ത്യയുടെ മുന്‍ സോളിസിറ്റര്‍ ജനറലുമായ ഹരീഷ് സാല്‍വെ മൂന്നാമതും വിവാഹിതനായി. ഞായറാഴ്ച ലണ്ടനില്‍ വച്ചായിരുന്നു 68കാരനായ സാല്‍വെയുടെയും ബ്രിട്ടീഷുകാരിയായ ട്രീനയുടെയും വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020ല്‍ 38 വര്‍ഷത്തെ വിവാഹജീവിതത്തിനുശേഷം ആദ്യ ഭാര്യ മീനാക്ഷിയുമായി ബന്ധം പിരിഞ്ഞിരുന്നു. ഇതില്‍ സാക്ഷി, സാനിയ എന്നിങ്ങനെ രണ്ടു മക്കളുമുണ്ട്. രണ്ടുവര്‍ഷം മുമ്പ് സാല്‍വെ ബ്രിട്ടീഷ് കലാകാരിയായ കരോളിനെ(56) വിവാഹം ചെയ്തു. മറാത്തി കുടുംബത്തില്‍ ജനിച്ച സാല്‍വെയുടെ പിതാവ് എന്‍ കെ പി സാല്‍വെ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റും അമ്മ അംബ്രിതി സാല്‍വെ ഒരു ഡോക്ടറുമായിരുന്നു. കരിയറിന്റെ തുടക്കത്തില്‍, മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയ്ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം സാല്‍വെക്ക് ലഭിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ അഭിഭാഷകരുടെ കൂട്ടത്തില്‍ മുന്‍പന്തിയിലാണ് ഹരീഷ് സാല്‍വെയുടെ സ്ഥാനം. കുല്ഭൂഷണ് യാദവിന്റേതുള്പ്പെടെ രാജ്യത്തെ പലശ്രദ്ധേയമായ കേസുകളും കൈകാര്യം ചെയ്തത് സാല്‍വേ…
Read Moreചാണകസോപ്പ് ഉപയോഗിക്കുന്നതിനാല്‍ 30 വര്‍ഷമായി ചര്മരോഗമില്ല ! അവകാശവാദവുമായി ബിജെപി മന്ത്രി
30 വര്‍ഷമായി പശുവിന്റെ ചാണകം കൊണ്ട് നിര്‍മിക്കുന്ന സോപ്പാണ് ഉപയോഗിക്കുന്നതെന്നും അതിനാല്‍ ചര്‍മരോഗങ്ങളൊന്നുമില്ലെന്നും മഹാരാഷ്ട്രയിലെ ഉന്നതവിദ്യാഭ്യാസമന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍. പൂനെയില്‍ മഹാരാഷ്ട്ര ഗോസേവ കമ്മീഷന് ആസ്ഥാനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശുവിന് ചാണകം പുകയ്ക്കുന്ന പരിപാടി ജര്‍മ്മനിയടക്കം പല രാജ്യങ്ങളിലുമുണ്ട്. അന്തരീക്ഷം ശുദ്ധീകരിക്കുന്നതിനാണിത്. അര്‍ബുദ ചികിത്സയ്ക്ക് ഗോമൂത്രമുപയോഗിക്കാമെന്നുവരെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. അധികമാര്‍ക്കും അതേക്കുറിച്ചറിയില്ലെന്നും പൂനെ ജില്ലയുടെ രക്ഷാധികാരി മന്ത്രികൂടിയായ അദ്ദേഹം പറഞ്ഞു. ചാണകം പുകച്ചുകൊണ്ടാണ് രാജ്യത്തെ കോടിക്കണക്കിന് വീടുകളില്‍ ആളുകള്‍ തങ്ങളുടെ പ്രവൃത്തികള്‍ ആരംഭിക്കുന്നത്. അതിനാല്‍ത്തന്നെ പശുവിന് ചാണകത്തിന് ഏറെ ആവശ്യക്കാരുണ്ട്. പശുവിന് ചാണകസോപ്പ് ഉപയോഗിച്ചാല്‍ ചര്‍മരോഗമുണ്ടാകില്ലെന്നുമാത്രമല്ല, മറ്റ് പല ആരോഗ്യപ്രശ്നങ്ങളും ഇല്ലാതാകും. കോവിഡ് സമയത്ത് സംസ്ഥാനത്തുടനീളം സഞ്ചരിക്കേണ്ടിവന്നപ്പോഴും ഒരു ചര്‍മരോഗവും പിടിപെടാതിരുന്നത് ഇതുകാരണമാണെന്നും മന്ത്രി പറഞ്ഞു. ചാണകം, മൂത്രം, പാല് തുടങ്ങി പശുവിന്റെ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി കണ്ടെത്തുകയെന്നത് ലക്ഷ്യം വച്ചാണ് ഗോസേവ കമ്മീഷന് രൂപീകരിച്ചതെന്നും…
Read Moreഇനി അത്ര ഫാഷൻ വേണ്ട… ഔപചാരികമായ വസ്ത്രങ്ങൾ മാത്രംമതി കാമ്പസിൽ
കോൽക്കത്ത: ഫാഷൻ വസ്ത്രങ്ങൾ ധരിക്കുന്ന കാര്യത്തിൽ കോളജ് വിദ്യാർഥികൾ എവിടെയും ഒരുപടി മുന്നിലാണ്. ശരീരഭാഗങ്ങൾ കാണത്തക്കവിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാനും അവർ മടി കാട്ടാറില്ല. മിക്ക കാമ്പസുകളിലും വസ്ത്രധാരണത്തിൽ വലിയ നിയന്ത്രണങ്ങളൊന്നുമില്ലെങ്കിലും ചില മാനേജ്മെന്റുകൾ നിബന്ധനകൾ വയ്ക്കാറുണ്ട്. അതാകട്ടെ വിമർശനങ്ങൾക്കു വഴിവയ്ക്കാറുമുണ്ട്. കോൽക്കത്തയിലെ എജെസി ബോസ് കോളജിൽ പുതുതായി ചേർന്ന വിദ്യാർഥികൾക്ക് വസ്ത്രധാരണത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. അസഭ്യമായരീതിയിൽ വസ്ത്രം ധരിച്ച് കോളജിൽ വരില്ലെന്ന സത്യവാങ്മൂലം ഒപ്പിടീച്ച് വാങ്ങുകയായിരുന്നു കോളജ് അധികൃതർ. കീറിപ്പറിഞ്ഞ രീതിയിലുള്ള ജീൻസ് (ടോൺ ജീൻസ്) ധരിക്കരുതെന്നു പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. തികച്ചും ഔപചാരികമായ വസ്ത്രങ്ങൾ മാത്രമേ കാമ്പസിൽ സ്വീകാര്യമാകൂ എന്നാണ് കോളജ് ഉത്തരവ്. ഈ കോളജിൽ ഇതാദ്യമായിട്ടല്ല നിയന്ത്രണമെന്നു പറയുന്നു. കഴിഞ്ഞവർഷവും ടോൺ ജീൻസിന് വിലക്ക് കൽപ്പിച്ചിരുന്നു. എന്നാൽ, വിദ്യാർഥികൾ അത് ധരിക്കുന്നത് തുടർന്നു. അതോടെയാണ് സത്യവാങ്മൂലം ഒപ്പിടീക്കുന്നതടക്കം കർശന നടപടികളിലേക്കു മാനേജ്മെന്റ് കടന്നത്.…
Read Moreമാഗി നൂഡിൽസ് നിറച്ച പറാത്ത; ആർ ഐ പി പറഞ്ഞ് സോഷ്യൽ മീഡിയ
ഭക്ഷ്യ പരീക്ഷണങ്ങൾക്ക് സോഷ്യൽ മീഡിയയിൽ ഒരു കുറവുമില്ല. പാചകക്കാരും ബ്ലോഗർമാരും സാധാരണ വിഭവങ്ങൾ ഉണ്ടാക്കുകയും അവരുടേതായ ഒരു ട്വിസ്റ്റ് നൽകുകയും ചെയ്യുന്നു. ചീസ് പാനി പൂരി മുതൽ ഫ്രൂട്ട് ചായ് വരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിചിത്രമായ വിഭവങ്ങളാണ്. മാഗി പറാത്ത എന്ന മറ്റൊരു വിചിത്രമായൊരു കൂട്ടുകെട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബ്ലോഗർ സുകൃത് ജെയിനാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കിട്ടിരിക്കുന്നത്. മാഗി നൂഡിൽസും പറാത്തയും നമ്മുടെ ഇഷ്ടവിഭവങ്ങളാണ്. എന്നാൽ അവയെ ഒരു പുതിയ വിഭവമായി സംയോജിപ്പിക്കുക എന്നത് ഒരിക്കലും സങ്കൽപ്പിക്കാത്ത കാര്യമായിരുന്നു. ബ്ലോഗർ പങ്കിട്ട വീഡിയോ 4.3 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ‘നിങ്ങൾക്ക് ഈ മാഗി പരാത്ത പരീക്ഷിക്കാൻ ധൈര്യമുണ്ടോ’ എന്ന് അദ്ദേഹം അടിക്കുറിപ്പിൽ ചോദിച്ചു. ഒരു ചെറിയ പാത്രത്തിൽ ആദ്യമായി മാഗി പാകം ചെയ്യുന്നതെങ്ങനെയെന്ന് വീഡിയോയിൽ കാണിക്കുന്നു. പിന്നീട് മല്ലിയില, ഉള്ളി,…
Read Moreഅമ്മത്തൊട്ടിൽ ഉണ്ടായിരുന്നെങ്കിൽ…അഴുക്കുചാലിൽ നവജാതശിശു; സുരക്ഷിത കരങ്ങളുമായി നാട്ടുകാർ
അഴുക്കുചാലിൽ നിന്ന് നവജാതശിശുവിനെ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ആശുപത്രിക്ക് സമീപമുള്ള അഴുക്കുചാലിൽ നിന്നാണ് കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുഞ്ഞിനെ പുറത്തെടുത്ത് പോലീസിൽ വിവരം അറിയിച്ചത്. ചെളിയും മണ്ണും നിറഞ്ഞ നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. നാട്ടുകാർ കുഞ്ഞിനെ ഓടയിൽ നിന്ന് പുറത്തെടുത്ത് തുണിയിൽ പൊതിഞ്ഞ് ആശുപത്രിയിലെത്തിച്ചു. നവജാത ശിശുവിനെ പാലംനേർ ഏരിയാ ആശുപത്രിയിലെ ന്യൂബോൺ സ്റ്റെബിലൈസേഷൻ യൂണിറ്റിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിനെ ഉപേക്ഷിച്ചയാളെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.
Read Moreഒഡീഷയില്‍ വിചിത്ര പ്രതിഭാസം ! രണ്ടു മണിക്കൂറിനിടെ ഉണ്ടായത് 61,000 ഇടിമിന്നലുകള്‍; മരണസംഖ്യ 12 ആയി
ഒഡീഷയില്‍ ശനിയാഴ്ചയുണ്ടായ തുടര്‍ച്ചയായ ഇടിമിന്നലില്‍ മരിച്ചവരുടെ എണ്ണം 12 ആയി. 14 പേര് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നുണ്ട്. രണ്ടു മണിക്കൂറിനിടെ 61,000 ഇടിമിന്നലുകളാണ് സംസ്ഥാനത്തുടനീളമുണ്ടായത്. മരിച്ചവരില്‍ നാല് പേര് ഖുര്‍ദ ജില്ലയില്‍ നിന്നുള്ളവരും രണ്ടു പേര് ബലംഗീറില്‍ നിന്നുള്ളവരുമാണ്. അംഗുല്‍, ബൗധ്, ധെങ്കനാല്‍, ഗജപതി, ജഗത്സിങ്പുര്‍, പുരി എന്നിവിടങ്ങളില്‍ ഓരോത്തര് വീതം മരിച്ചു. ഗജപതി, കാണ്ഡമാല്‍ ജില്ലകളില്‍ ഇടിമിന്നലേറ്റ് എട്ടു കന്നുകാലികളും ചത്തതായി പ്രത്യേക ദുരിതാശ്വാസ കമ്മിഷന് (എസ്ആര്‍സി) അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും എസ്ആര്‍സി വ്യക്തമാക്കി. ഇടിമിന്നലിനെ ഒഡീഷ സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മണ്‍സൂണ്‍ സാധാരണ നിലയിലേക്ക് മടങ്ങുമ്പോഴാണ് അസാധാരണവും തീവ്രവുമായ ഇത്തരം ഇടിമിന്നലുകള്‍ ഉണ്ടാകാറുള്ളതെന്നു കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു. തണുത്തതും അല്ലാത്തതുമായ മേഘങ്ങളുടെ കൂട്ടിയിടി ഇത്തരം പ്രതിഭാസങ്ങള്‍ക്ക് അനുയോജ്യമായ സാഹചര്യങ്ങള്‍…
Read Moreഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; ഏഴംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
സഞ്ചരിച്ചുകൊണ്ടിരുന്ന കാറിന് തീപിടിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ഒരു കുടുംബത്തിലെ ഏഴ് പേർ സഞ്ചരിച്ച കാറിനാണ് തീ പിടിച്ചത്. കുടുംബാംഗങ്ങൾ താനെ നഗരത്തിലേക്ക് പോകുമ്പോൾ രാത്രി 10 മണിയോടെ മുംബ്ര ബൈപാസിൽവച്ച് കാർ കത്തുകയായിരുന്നെന്ന് പ്രാദേശിക സിവിൽ ബോഡി ഡിസാസ്റ്റർ മാനേജ്മെന്റ് സെൽ മേധാവി യാസിൻ തദ്വി പറഞ്ഞു. കാറിന് പെട്ടെന്ന് തീപിടിച്ചതിനെ തുടർന്ന് അതിൽ ഉണ്ടായിരുന്ന രണ്ട് സ്ത്രീകളും പുരുഷന്മാരും മൂന്ന് കുട്ടികളും ഉടൻ തന്നെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. ലോക്കൽ ഫയർമാൻമാരും ഡിസാസ്റ്റർ മാനേജ്മെന്റ് സെൽ ടീം അംഗങ്ങളും സ്ഥലത്തെത്തി അരമണിക്കൂറിനുള്ളിൽ തീയണച്ചെങ്കിലും കാർ പൂർണമായും കത്തിനശിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
Read More