കല്യാണം കഴിക്കാതെ നടക്കുന്നവര്‍ക്ക് സ്വസ്ഥത കൊടുക്കാത്ത സമൂഹമാണ് നമ്മുടേത്. നൂറുകൂട്ടം ചോദ്യങ്ങളുമായി പലരും ബാച്ചിലര്‍മാരുടെ പിറകെ കൂടാറുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും ആളുകള്‍ വെറുതെ വിടുന്നില്ല. പൊതുജനങ്ങളും രാഷ്ട്രീയ എതിരാളികളുമെല്ലാം ഇക്കാര്യം പറയാറുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളായ ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവാണ് ഇപ്പോള്‍ രാഹുലിനോട് ഇത്തരമൊരു ചോദ്യം ചോദിച്ചിരിക്കുന്നത്. പ്രതിപക്ഷ ഐക്യസമ്മേളനത്തിനു ശേഷമായിരുന്നു ആ ചോദ്യം. ഇനിയും വൈകിയിട്ടില്ലെന്നും കല്യാണം കഴിക്കണമെന്നും രാഹുലിനോട് പറഞ്ഞ ലാലു, താടി വടിച്ചുകളയാനും നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും കൂട്ടച്ചിരിക്കിടെ പറഞ്ഞു. താങ്കള്‍ പറയുന്ന സാഹചര്യത്തില്‍ അത് നടക്കുമെന്നായിരുന്നു 53കാരനായ രാഹുലിന്റെ ചിരിയോടെയുള്ള പ്രതികരണം. രാഹുലിന്റെ പ്രവര്‍ത്തനങ്ങളെ ആവോളം പുകഴ്ത്തിയശേഷമാണ് ലാലു, ‘കല്യാണം കഴിക്കൂ, ഞങ്ങള്‍ക്ക് നിങ്ങളുടെ കല്യാണ ഘോഷയാത്രയില്‍ പങ്കെടുക്കണം’ എന്നു പറഞ്ഞത്. ‘കല്യാണം കഴിക്കാനാഗ്രഹിക്കുന്നുണ്ടോ, ഇനിയും സമയമുണ്ട്. നിങ്ങളുടെ അമ്മ പറഞ്ഞത് അവര്‍…
Read MoreCategory: Today’S Special
കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനത്തിനിടെ മന്ത്രിവാഹനമാണെന്ന് തെറ്റിദ്ധരിച്ച് പ്രതിപക്ഷനേതാവിന്റെ വാഹനം തടഞ്ഞു
മോന്സന് മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവിന്റെ കാര്‍ തടഞ്ഞു. പോലീസ് സംരക്ഷണത്തില്‍വന്ന സ്റ്റേറ്റ് കാര്‍ കണ്ട് മന്ത്രിവാഹനമാണെന്നു തെറ്റിദ്ധരിച്ച് തടഞ്ഞിടുകയായിരുന്നു. നിര്‍ത്തിയ കാറില്‍ ഏതുമന്ത്രിയാണെന്ന് നോക്കിയപ്പോഴാണ് മന്ത്രിയുടെ സ്ഥാനത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കണ്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞ പ്രതിപക്ഷ നേതാവ് ചിരിച്ചുകൊണ്ട് പുറത്തിറങ്ങി. പ്രകടനത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.കെ. സുരേന്ദ്രനാഥിന്റെ തോളില്‍തട്ടി അഭിനന്ദിച്ചു. കള്ളക്കേസിനെതിരേ കേരളം മുഴുവന്‍ ഇതേ രീതിയിലുള്ള പ്രതിഷേധം ഉയരണമെന്നാണു കെ.പിസി.സി.യുടെ തീരുമാനമെന്നും പറഞ്ഞു. അഞ്ചു മിനിറ്റോളം പ്രവര്‍ത്തകരുമായി സംസാരിച്ചശേഷമാണു വി.ഡി. സതീശന് യാത്രതുടര്‍ന്നത്.
Read Moreപീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ സ്വകാര്യഭാഗങ്ങളില്‍ ചവിട്ടി മാരകമായി പരിക്കേല്‍പ്പിച്ച് യുവതി ! പ്രതി മരണമടഞ്ഞു
മദ്യലഹരിയില്‍ തന്നെ പീഡിപ്പിക്കാന്‍ വന്നയാളെ മര്‍ദ്ദിച്ച് കൊന്ന് യുവതി. ഹൈദരാബാദ് രാജേന്ദ്രനഗറിലാണ് സംഭവം. സുരക്ഷാജീവനക്കാരനായി ജോലിചെയ്യുന്ന ശ്രീനിവാസ് (46) എന്നയാളെയാണ് 45കാരി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്ന യുവതിയെ ശ്രീനിവാസ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി അമിതമായി മദ്യപിച്ചിരുന്ന ഇയാള്‍ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ വീടുവിട്ടിറങ്ങി സമീപപ്രദേശത്തേക്ക് നടന്നെത്തുകയായിരുന്നു. ഇതിനിടെയാണ് യുവതി അവരുടെ വീടിന് പുറത്ത് കിടന്നുറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അല്പം അകലെയായി യുവതിയുടെ ഭര്‍ത്താവും ഉറങ്ങുന്നുണ്ടായിരുന്നു. തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന ശ്രീനിവാസ് യുവതിയുടെ അടുത്തെത്തി സാരി വലിച്ചുമാറ്റുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ ഞെട്ടിയുണര്‍ന്ന യുവതി ബഹളംവെയ്ക്കുകയും ശ്രീനിവാസിനെ മര്‍ദിക്കുകയുമായിരുന്നു. സമീപത്തുണ്ടായിരുന്ന പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ചാണ് യുവതി ശ്രീനിവാസിനെ അടിച്ചത്. സ്വകാര്യഭാഗങ്ങളിലടക്കം ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. ബഹളംകേട്ട് യുവതിയുടെ ഭര്‍ത്താവും അയല്‍ക്കാരും എത്തിയശേഷമാണ് ഇവര്‍…
Read More“ഈ ഫോണ്‍ വല്ലാത്ത പൊല്ലാപ്പ് തന്നെ; “ഫോണ്‍ വന്നാല്‍ പച്ച മുകളിലേക്ക് നീക്കണം’; ഈ അമ്മൂമ്മയും ഫോണും വൈറൽ
കാലം അങ്ങനെ മുന്നോട്ട് പോകുമ്പോള്‍ പലതും മാറുകയും മറയുകയുമൊക്കെ ചെയ്യും. മൊബൈല്‍ ഫോണുകള്‍ പുതിയ തലമുറയ്ക്ക് അത്ര പുതുമയല്ല. എന്നാല്‍ പഴയതലമുറയിലെ എല്ലാവര്ക്കും ഈ മാറ്റത്തിനൊപ്പം എത്താനായിട്ടില്ല എന്നതാണ് ഒരു സത്യം. ഇപ്പോഴിതാ ഇക്കാര്യം ശരിവയ്ക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലാവുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങളില്‍ മൂന്നാലുപേര് ഒരു ടൈനിംഗ് ടേബിളിലായി ഇരിക്കുന്നത് കാണാം. ഇവരില്‍ ഒരു വയോധികയുടേത് സ്മര്‍ട്ട് ഫോണാണ്. എന്നാല്‍ അവര്‍ക്കത് കൃത്യമായി ഉപയോഗിക്കാന്‍ അറിയില്ല. അതിനാല്‍ ആ മുത്തശി ഫോണിന്റെ പിറകിലായി “ഫോണ്‍ വന്നാല്‍ പച്ച മുകളിലേക്ക് നീക്കണം’ എന്ന് എഴുതിവെച്ചിരിക്കുകയാണ്. ഇത് എന്തിനാണെന്ന് ഒരാള്‍ ചോദിക്കുന്നുണ്ട്. ഇങ്ങനെ എഴുതിവച്ചിട്ടും മുത്തശി ചുവപ്പാണ് നീക്കുന്നതെന്ന് മറ്റൊരാൾ പറയുകയും ചെയ്യുന്നുണ്ട്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ നിഷ്കളങ്കമായി ചിരിക്കുകയാണ് ഈ മുത്തശി. https://www.instagram.com/reel/CtmGj3CARQ4/?utm_source=ig_embed&utm_campaign=loading(ക്ലിക്ക് ചെയ്യുക)
Read Moreടൈറ്റന് പേടകത്തില്‍ കുടുങ്ങി മരിച്ചവരിൽ ടൈറ്റാനിക് ദുരന്തത്തില്‍ മരിച്ചവരുടെ ഇളമുറക്കാരനും
ലോകം മുഴുവന്‍ പ്രാര്‍ഥനയോടെ കാത്തിരിക്കുന്ന ഒന്നാണല്ലൊ ടൈറ്റന് സമുദ്രപേടകത്തിന്റെ തിരിച്ചു വരവ്. അറ്റ്ലാന്റിക്കില്‍ മുങ്ങിക്കിടക്കുന്ന ടൈറ്റാനിക് കപ്പല്‍ കാണാനുള്ള യാത്രയ്ക്കിടെ ആളുകളുമായി അപ്രത്യക്ഷമാവുകയായിരുന്നു ടൈറ്റന് എന്ന അന്തര്‍വാഹിനി. നാല് ദിവസത്തോളമായിട്ടും ഇപ്പോഴും പേടകം എവിടെയെന്ന് കണ്ടെത്താനായിട്ടില്ല. അമേരിക്കയിലെ ഓഷന്‍ എക്സ്പഡിഷന് എന്ന കമ്പനിയാണ് ടൈറ്റാനിക് കാണാന്‍ യാത്ര സംഘടിപ്പിച്ചത്. കമ്പനിയുടെ സ്ഥാപകന്‍ സ്റ്റോക്റ്റണ് റഷ്, ബ്രിട്ടീഷ് ശതകോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിംഗ്, പാക് വംശജനായ ബ്രിട്ടീഷ് ബിസിനസുകാരന് ഷെഹ്സാദാ ദാവൂദ്, അദ്ദേഹത്തിന്റെ മകന് സുലൈമാന്‍, ഫ്രഞ്ച് പര്യവേക്ഷകന് പോള്‍ ഒന്റി നാഷലെറ്റ് എന്നിവരാണ് സംഘത്തിലുള്ളത്. പക്ഷേ യാത്ര പുറപ്പെട്ട് ഒന്നേമുക്കാല്‍ മണിക്കൂറിനകം അന്തര്‍വാഹിനിയുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. എന്നാലിപ്പോള്‍ മറ്റൊരു കാരണംകൊണ്ടും ഈ സംഭവം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. അതിന് കാരണം കാണാതായ സ്റ്റോക്റ്റണ് റഷ് ആണ്. ഇദ്ദേഹത്തിന്റെ ഭാര്യ വെന്‍ഡി റഷ് 1912 ല്‍ ടൈറ്റാനിക് മുങ്ങി മരിച്ച…
Read Moreഭാരം 12 കിലോമാത്രം; ഈ സമൂസ അരമണിക്കൂറില്‍ കഴിക്കൂ; നേടൂ 71,000 രൂപ
മിക്കവര്‍ക്കും ഇഷ്ടമുള്ള ഒരു പലഹാരമാണ് സമൂസ. ചിലരൊക്കെ ഒറ്റയിരിപ്പില്‍ ഏഴും എട്ടും സമൂസ അകത്താക്കും. എന്നാല്‍ ഇക്കാലമത്രയും കഴിച്ചിട്ട് കാശ് അങ്ങോട്ട് കൊടുക്കുന്ന കാര്യമല്ലെ നാം കേട്ടിട്ടുള്ളു. ഇപ്പോഴിതാ സമൂസ കഴിച്ചാല്‍ സമ്മാനം നേടാം എന്ന കാര്യം സമൂഹ മാധ്യമങ്ങളില്‍ എത്തി ചര്‍ച്ചയാവുന്നു. യുപിയിലെ ലാല്കുര്ത്തിയിലുള്ള കൗശല്‍ സ്വീറ്റ്സിലാണ് ഇത്തരമൊരു അവസരം. ശുഭം കൗശല്‍ എന്നയാളുടെ കടയാണിത്. 12 കിലോഗ്രാം ഭാരമുള്ള സമൂസയാണ് ഇത്. മൂന്ന് പാചകക്കാര്‍ ആറ് മണിക്കൂറോളം പണിയെടുത്താണ് ഇത് ചെയ്തത്. ഉരുളക്കിഴങ്ങ്, കടല, മസാലകള്‍, പനീര്‍, ഡ്രൈ ഫ്രൂട്ട്സ് എന്നിവ നിറച്ചതാണ് ഈ ഭീമന് സമൂസ. രാജ്യത്തെ ഏറ്റവും വലിയ സമൂസയാണെന്നാണ് കൗശല്‍ അവകാശപ്പെട്ടത്. ഈ സമൂസ 30 മിനിറ്റിനുള്ളില്‍ കഴിക്കുന്നവര്‍ക്ക് 71,000 രൂപ സമ്മാനം നല്‍കുമെന്നാണ് കൗശല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ബാഹുബലി സമൂസയുടെ കാര്യം ഫുഡ് ബ്ലോഗര്‍മാരുടെയും ശ്രദ്ധ പിടിച്ചുപറ്റി.…
Read Moreടൈറ്റാനിക് ദുരന്തത്തോട് ചേർത്തുവയ്ക്കാൻ മറ്റൊരു ദുരന്തം കൂടി; ടൈറ്റാനിക് 12,500 അടി താഴെ; സുരക്ഷാ നിർദേശമില്ലാത്ത ടൈറ്റൻ യാത്ര ഒടുവിൽ…
കടലിനടിയിൽ 12,500 അടിയോളം താഴെ ചെന്ന് ടൈറ്റാനിക് കണ്ട് തിരികെ മുകളിലെത്താവുന്ന തരത്തിലായിരുന്നു ടൈറ്റന്റെ യാത്ര. മികച്ച അന്തർവാഹിനികൾക്കുപോലും കടന്നുചെല്ലാവുന്നതിന്റെ ഇരട്ടിയോളം ആഴത്തിലാണു ടൈറ്റൻ പര്യടനം നടത്തുന്നത്. സ്വകാര്യ ഉടമസ്ഥതയിലുള്ള ഏക സമുദ്രപേടകം കൂടിയാണ് ടൈറ്റൻ. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ ഏറ്റവും അടുത്തു കാണാമെന്നതാണ് ഈ സമുദ്രപര്യവേഷണത്തിന്റെ പ്രധാന ആകർഷണം. 2021ലായിരുന്നു യാത്രക്കാരുമായി ടൈറ്റന്റെ കന്നിയാത്ര. കഴിഞ്ഞ വർഷം 10 ഡൈവുകൾ ടൈറ്റൻ നടത്തി. എന്നാൽ, ഇവയൊന്നും ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ തേടിയുള്ള യാത്രയായിരുന്നില്ല. ലോഞ്ചിംഗ് പ്ലാറ്റ്ഫോമിൽനിന്ന് വേർപ്പെട്ടാൽ മണിക്കൂറിൽ നാലു കിലോമീറ്റർ വേഗത്തിലാണ് ടൈറ്റന്റെ സഞ്ചാരം. ഒരുയാത്രയിൽ ഒരു ദശലക്ഷം ഡോളറാണ് ടൈറ്റന്റെ ഇന്ധന ചെലവെന്ന് ഓഷൻഗേറ്റ് സിഇഒ സ്റ്റോക്ടൺ റഷ് കഴിഞ്ഞവർഷം പറഞ്ഞിരുന്നു. ടൈറ്റൻ യാത്രയ്ക്ക് പ്രത്യേക പരിശീലനമില്ല. യാത്രക്കാർക്കു 18 വയസ് പ്രായമുണ്ടായിരിക്കണമെന്നും പരിമിതമായ സ്ഥലങ്ങളിൽ ഇരിക്കാൻ സാധിക്കുന്നവരായിരിക്കണമെന്നും മാത്രമാണ് വ്യവസ്ഥ. യാത്രയ്ക്കു മുൻപ് സുരക്ഷ…
Read Moreമൂവായിരം വര്‍ഷം മുമ്പു മുങ്ങിയ കപ്പൽ കണ്ടെത്തി! പൂര്‍ണമായും കൈകൊണ്ടു നിര്‍മിച്ച കപ്പൽ കണ്ടെത്തിയത് ക്രൊയേഷ്യന്‍ തീരത്ത്
സാഗ്രെബ്: മൂവായിരം വര്‍ഷം മുമ്പു തകര്‍ന്നടിഞ്ഞ ഒരു കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് സമുദ്ര പുരാവസ്തു ഗവേഷകര്‍. ക്രൊയേഷ്യന്‍ തീരത്ത് സംബ്രാടിജ ഉള്‍ക്കടലിലാണ് 39 അടി നീളമുള്ള കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംബ്രടിജ ബോട്ട് എന്ന് ഗവേഷകര്‍ ഇതിനു പേരു നല്കി. ബിസി 12നും 10നുമിടയില്‍ പൂര്‍ണമായും കൈകൊണ്ടു നിര്‍മിച്ച കപ്പലാണ് ഇതെന്നു ഗവേഷകര്‍ പറയുന്നു. നാരുകള്‍ ഉപയോഗിച്ചാണ് കപ്പലിന്റെ തടിക്കഷണങ്ങള്‍ തുന്നിച്ചേര്‍ത്തിരിക്കുന്നത്. ലോഹങ്ങൾ ഉപയോഗിക്കാന്‍ തുടങ്ങുന്നതിനു മുമ്പും ശേഷവും ഈ സാങ്കേതികവിദ്യ ലോകമെമ്പാടും പ്രചാരത്തിലുണ്ടായിരുന്നു. ഇസ്ട്രിയ, ഡാല്‍മേഷ്യ പ്രദേശങ്ങളിലെ പുരാതന നാവിക പാരമ്പര്യത്തിന്റെ അതിജീവിക്കുന്ന അപൂര്‍വ ഉദാഹരണമായ ഈ കപ്പലിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ജൂലൈ രണ്ടു മുതല്‍ ആരംഭിക്കും. മുങ്ങല്‍ വിദഗ്ധര്‍ കപ്പലിന്റെ കഷണങ്ങള്‍ ശ്രദ്ധാപൂര്‍വം കരയിലെത്തിക്കും. പുരാതനകാലത്തെ കപ്പൽ നിര്‍മാണ സാങ്കേതികവിദ്യ മനസിലാക്കാന്‍ ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ സഹായിക്കുമെന്നു ഗവേഷകർ ചൂണ്ടിക്കാട്ടി.
Read Moreകടലിന്റെ ആവാസവ്യവസ്ഥയിലെ മാറ്റം; ചുഴലിക്കാറ്റുള്ക്കു രൂക്ഷതയേറും; പഠനങ്ങള്‍ നൽകുന്ന മുന്നറിയിപ്പുകൾ ഞെട്ടിക്കുന്നത്…
വനങ്ങളെപ്പോലെതന്നെ സമുദ്രങ്ങളും ജൈവവൈവിധ്യത്തിന്റെ കലവറകളാണ്. കടലിലും തീരപ്രദേശങ്ങളിലും കാണപ്പെടുന്ന പ്രത്യേക ആവാസവ്യവസ്ഥകളായ റോക്ക് വീഡ്, കടൽപ്പുല്ല്, പുൽമേടുകൾ, കെൽപ് വനങ്ങൾ, കണ്ടൽക്കാടുകൾ, ഉപ്പ് നിറഞ്ഞ ചതുപ്പ് പ്രദേശങ്ങള്‍ എന്നിവ “നീല വനങ്ങൾ” എന്നാണ് അറിയപ്പെടുന്നത്. കരയിലെ ഓക്സിജന്‍ പാര്‍ലറുകളായ വനങ്ങളെപ്പോലെതന്നെ ഈ നീല വനങ്ങളും പ്രവർത്തിക്കുന്നു.ആഗോളതാപനവും കാര്‍ബണ്‍ ബഹിര്‍ഗമനവും നിയന്ത്രിക്കാന്‍ വനങ്ങളെപ്പോലെതന്നെ കടലും പ്രധാന പങ്ക് വഹിക്കുന്നു. കാര്‍ബണ്‍ ആഗിരണം ചെയ്യുന്ന വൃക്ഷങ്ങള്‍ പ്രകൃതിയില്‍ ദ്രവിച്ച് തീരുമ്പോള്‍ കാര്‍ബണ്‍ അവയൊടൊപ്പം ഭൂമിയില്‍ അടിയുന്നു. സമാനമായ പ്രവര്‍ത്തനം സമുദ്രത്തിലും നടക്കുന്നു. കരയിലെ വനങ്ങൾ നേരിടുന്ന ഭീഷണികൾ കടലിലെ വനങ്ങളും നേരിടുകയാണ്. സമുദ്രത്തിലെ അമ്ലീകരണം, ഉയരുന്ന സമുദ്രനിരപ്പ്, പവിഴപ്പുറ്റുകളുടെ ബ്ലീച്ചിംഗ്, സമുദ്ര വനനശീകരണം, മെഗാഫയറുകൾ തുടങ്ങിയവ നീല വനങ്ങളുടെ അടിത്തറയിളക്കുന്നു. സമുദ്രങ്ങള്‍ അനിയന്ത്രിതമായി ചൂട് പിടിക്കാൻ ഇതിടയാക്കുന്നു.ആവർത്തിച്ചുണ്ടാകുന്ന ചുഴലികൊടുങ്കാറ്റുകള്‍ സമുദ്രങ്ങളിൽ ചൂട് കൂടുന്നതിന്റെ ഫലമായി ഉണ്ടാകുന്നതാണെന്നു വ്യക്തമായിട്ടുള്ളതാണ്. കടലിന്റെ ആവാസവ്യവസ്ഥയിൽ…
Read Moreയുഎസിലെ തത്തകൾ ഇനി വീഡിയോകോൾ ചെയ്യും..! കൂട്ടിൽ അടയ്ക്കപ്പെട്ടുള്ള ജീവിതംസൃഷ്ടിക്കുന്നത് വിരസതയും ഒറ്റപ്പെടലും
ബോസ്റ്റണ്‍ (യുഎസ്): ദൂരെയുള്ള കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാണാനും സംസാരിക്കാനും ആഗ്രഹിക്കുന്പോൾ മനുഷ്യർക്ക് ഓഡിയോ/വീഡിയോ കോള്‍ ചെയ്യാം. മറ്റു ജീവജാലങ്ങളുടെ കാര്യത്തില്‍ ഇതൊന്നും സാധ്യമല്ലെന്നാണു കരുതുന്നതെങ്കില്‍ തെറ്റി! വളര്‍ത്തു തത്തകൾ വീഡിയോകോള്‍ വിളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഒരുസംഘം ഗവേഷകർ. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ, തത്തകള്‍ വീഡിയോകോളിലൂടെ മറ്റു തത്തകളെ കാണുന്നതും ചില ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നതും കേള്‍ക്കാം. ചിലപ്പോള്‍ സ്ക്രീനില്‍ കൊക്കു ചേര്‍ക്കുന്നതും കാണാം! നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റി, ഗ്ലാസ്ഗോ യൂണിവേഴ്സിറ്റി, എംഐടി എന്നിവിടങ്ങളില്‍നിന്നുള്ള ഗവേഷകരാണ് തത്തകളില്‍ പരീക്ഷണങ്ങള്‍ നടത്തുകയും പരിശീലനം നല്‍കുകയും ചെയ്തത്. വീടുകളിലെ കൂടുകളില്‍ ഏകാന്തവാസം അനുഭവിക്കുന്ന തത്തകള്‍ അസന്തുഷ്ടരായ പറവകളാണെന്നു ഗവേഷകർ പറയുന്നു. വിശാലമായ ഭൂപ്രകൃതിയില്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന പക്ഷികൾക്കു കൂട്ടിൽ അടയ്ക്കപ്പെട്ടുള്ള ജീവിതം വിരസതയും ഒറ്റപ്പെടലുമാണ് സൃഷ്ടിക്കുന്നത്. ഇതുണ്ടാക്കുന്ന അസ്വസ്ഥതയിൽ സ്വയം തൂവലുകള്‍ പറിച്ചെടുക്കുന്നതുപോലുള്ള സ്വയംദ്രോഹ പ്രവണതകള്ക്കുപോലും പറവകൾ മുതിരാറുണ്ട്. ഇതിനു പരിഹാരം കാണാനാണ്…
Read More