ലണ്ടന്‍: യുക്രെയ്ന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കി കഴിച്ച ഇന്ത്യന്‍ ബര്‍ഫിയുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളില്‍ ആഘോഷമായി. സെലന്‍സ്കിക്കു വേണ്ടി ബര്‍ഫിയുണ്ടാക്കിയത് നിസാരക്കാരിയല്ല. ബ്രിട്ടീഷ് പ്രധാനമന്ത്രി സാക്ഷാല്‍ ഋഷി സുനകിന്റെ അമ്മ ഉഷ സുനക് ആണ് പാചകക്കാരി. ഋഷി സുനകിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. ബര്‍ഫിയുടെ വിശേഷങ്ങൾ സുനക് തന്നെ വീഡിയോയിൽ പറയുന്നു. തന്റെ അമ്മയുണ്ടാക്കിയ ഇന്ത്യന്‍ മധുരപലഹാരം തനിക്കു വളരെ പ്രിയപ്പെട്ടതാണെന്നും സെലന്‍സ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ബര്‍ഫി അദ്ദേഹത്തിനു നല്‍കിയെന്നും സെലന്‍സ്കിക്ക് ഇന്ത്യന്‍ മധുരപലഹാരം വളരെയധികം ഇഷ്ടപ്പെട്ടെന്നും ഋഷി പറയുന്നു. താന്‍ തയാറാക്കിയ ബര്‍ഫി സെലന്‍സ്കി കഴിച്ചതിലും പലഹാരം ഇഷ്ടപ്പെട്ടെന്ന് അറിയിച്ചതിലും ഉഷ സുനകും സന്തോഷം പ്രകടിപ്പിച്ചു. ഉഷയുടെ മാതാപിതാക്കൾ ഇന്ത്യൻ വംശജരാണ്. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെയും സാമൂഹികപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സുധാമൂര്‍ത്തിയുടെയും മകള്‍ അക്ഷതയാണ് ഋഷിയുടെ ഭാര്യ.
Read MoreCategory: Today’S Special
മെട്രോയിൽ കമിതാക്കൾ പരിസരം മറന്നു ചുംബിക്കുന്നു; ചുംബിച്ചവരെ തപ്പിയിറങ്ങിയ മെട്രോയുടെ മറുപടി വൈറലാകുന്നു; പൊങ്കാലയുമായി ട്രോളൻമാരും
ന്യൂഡൽഹി: മെട്രോ ട്രെയിനുകളുടെ ഉള്ളിൽനിന്നുള്ള സെൽഫികളും ചിത്രങ്ങളും റീൽസും സാമൂഹിക മാധ്യമങ്ങളിൽ പതിവായി കാണാറുണ്ട്. ഇവയിൽ പലതും വൈറലാകാറുമുണ്ട്. കഴിഞ്ഞ ദിവസവും അതുപോലെ ഒരു ചിത്രം വൈറലായി. ഡൽഹി മെട്രോയിൽ രണ്ടു കമിതാക്കൾ പരിസരം മറന്നു ചുംബിക്കുന്നതായിരുന്നു ചിത്രം. യാത്രികരിലാരോ ആണു ചിത്രം പകർത്തി സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. ചുംബിക്കുന്നവരുടെ മുഖം ചിത്രത്തിൽ വ്യക്തമായിരുന്നില്ല. ചിത്രം വൈറലായി രണ്ടു ദിവസം കഴിഞ്ഞപ്പോൾ മെട്രോയുടെ മറുപടി വന്നു. അതാകട്ടെ ചിത്രത്തേക്കാൾ ശ്രദ്ധപിടിച്ചു പറ്റി. “യാത്രക്കാർക്ക് എന്തെങ്കിലും അസൗകര്യമുണ്ടായെങ്കിൽ ഖേദിക്കുന്നു. ചുംബിച്ചവരെപ്പറ്റി അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല.’ സംഭവം നടന്നു രണ്ടുദിവസം കഴിഞ്ഞശേഷം മെട്രോ നൽകിയ മറുപടിയെ ട്രോളിക്കൊണ്ടുള്ള പൊങ്കാലയിടലായിരുന്നു പിന്നെ കണ്ടത്. “ആരെങ്കിലും ചുംബിച്ചുകൊണ്ട് രണ്ടുദിവസം മെട്രോയ്ക്ക് അകത്ത് ഇരിക്കുമോ’ എന്നു ചോദിച്ചായിരുന്നു ട്രോളുകൾ. മെട്രോ അധികൃതരുടെ മറുപടി പെട്ടെന്നായി പോയല്ലോ എന്ന പരിഹാസവും കമന്റായി എത്തി. പരസ്യമായ…
Read More500 മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ക്ക് പൂട്ടിടും ! മദ്യശാലകളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികളുമായി തമിഴ്നാട് സര്‍ക്കാര്‍ മുന്നോട്ട്
തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 500 ചില്ലറ മദ്യവില്പന കേന്ദ്രങ്ങള്‍ക്ക് ജൂണ്‍ 22ന് അടച്ചുപൂട്ടും. സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മദ്യക്കടകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്ന് തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്പ്പറേഷന് (ടാസ്മാക്) വ്യക്തമാക്കി. എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത മുന്‍ എക്സൈസ് മന്ത്രി സെന്തില്‍ ബാലാജി കഴിഞ്ഞ ഏപ്രിലില്‍ മദ്യവില്പനകേന്ദ്രങ്ങള് അടച്ചുപൂട്ടുമെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ മദ്യക്കടകളുടെ എണ്ണം ചുരുക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായായിരുന്നു സെന്തില്‍ ബാലാജിയുടെ പ്രഖ്യാപനം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നല്കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ടാസ്മാക് മദ്യശാലകള്‍ അടച്ചു പൂട്ടുന്നത്. വരുമാനം കുറവുള്ളതും ആരാധനാലയങ്ങളുടേയും സ്കൂളുകളുടേയും സമീപം സ്ഥിതിചെയ്യുന്നതുമായ മദ്യക്കടകളായിരിക്കും ആദ്യ ഘട്ടത്തില്‍ അടച്ചുപൂട്ടുക. ചെന്നൈയില്‍ മാത്രം 138 എണ്ണം, കോയമ്പത്തൂരില്‍ 78, മധുരൈയില്‍ 125, സേലത്ത് 100, തിരുച്ചിറപ്പള്ളിയില്‍ 100 എന്നിങ്ങനെയാകും അടച്ചുപൂട്ടുന്ന മദ്യക്കടകള്‍.
Read More18 വര്‍ഷമായി നല്കി വന്ന സൗജന്യ ഭക്ഷണം നിര്‍ത്തലാക്കി എയര്‍ഇന്ത്യ ! ഇനി പുതിയ മെനു
ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഇനി സൗജന്യ ഭക്ഷണമില്ല. എല്ലാ അന്താരാഷ്ട്ര ആഭ്യന്തര വിമാനങ്ങളിലെയും ഭക്ഷണ മെനു പുതുക്കുകയും ചെയ്തു. ഇനി പുതിയ ഭക്ഷണ പാനീയ മെനു ആയിരിക്കും ക്യാബിനുകളില്‍ ലഭ്യമാകുക. പ്രവാസികള്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാനും സൗജന്യ ഭക്ഷണം അടക്കം നല്‍കിയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തി വന്നത്. എന്നാല്‍ പുതിയ സിഇഒ അലോക് സിംഗിന്റെ വരവോടെ വലിയ മാറ്റങ്ങള്‍ക്കാണ് എയര്‍ ഇന്ത്യ സാക്ഷിയായത്. വ്യോമയാന മേഖലയില്‍ വിപണി വിഹിതം വര്‍ധിപ്പിക്കാനും ചെലവ് കുറയ്ക്കാനുമാണ് എയര്‍ ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും നല്കി വന്ന ഇളവുകള്‍ നേരത്തെ എയര്‍ ഇന്ത്യ വെട്ടികുറച്ചിരുന്നു. 50 ശതമാനത്തില്‍ നിന്ന് 25 ശതമാനമായാണ് ഇളവുകള്‍ വെട്ടിക്കുറച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സൗജന്യമായി നല്കി വന്ന ഭക്ഷണവും നിര്‍ത്തലാക്കിയത്. എന്നാല്‍ ടാറ്റാ…
Read Moreലിംഗമാറ്റം നടത്താമെന്ന് വിശ്വസിപ്പിച്ച് നദിക്കരയിലേക്ക് കൊണ്ടുപോയി ! സ്വവര്‍ഗ പങ്കാളിയെ കൊലപ്പെടുത്തി യുവതിയും മന്ത്രവാദിയും
ലിംഗമാറ്റം നടത്താമെന്ന് വിശ്വസിപ്പിച്ച് സ്വവര്‍ഗപങ്കാളിയെ യുവതിയും മന്ത്രവാദിയും ചേര്‍ന്ന് കൊലപ്പെടുത്തി. 30കാരിയായ പ്രിയയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. കേസില്‍ മന്ത്രവാദിയെയും യുവതിയെയും അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. കോളജില്‍ പഠിക്കുന്നതിനിടെയാണ് പ്രീതി 24കാരിയായ പ്രിയയുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് ഇരുവരും സ്വവര്‍ഗ പങ്കാളികളായതതായും പോലീസ് പറഞ്ഞു. പ്രിയയുമായുള്ള ബന്ധം പുറത്തറിഞ്ഞതോടെ പ്രീതിയുടെ വിവാഹം നടക്കില്ലെന്ന് വീട്ടുകാര്‍ മനസിലാക്കി. വീട്ടുകാര്‍ മറ്റ് വിവാഹങ്ങള്‍ക്ക് നിര്‍ബന്ധിച്ചെങ്കിലും പ്രിയ അതിന് സമ്മതിച്ചില്ല. പ്രിതീയുമായുള്ള ബന്ധം തുടരുന്നത് കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കുമെന്ന് കുടുംബം കരുതുകയും ചെയ്തതായി പോലീസ് പറഞ്ഞു. അതിനിടെ, പ്രീതിയും അമ്മയും ചേര്‍ന്ന് പ്രിയക്ക് ലിംഗമാറ്റം നടത്താന്‍ താത്പര്യമുണ്ടെന്ന കാര്യം പ്രദേശത്തെ മന്ത്രവാദിരാംനിവാസിനെ അറിയിച്ചു. തുടര്‍ന്ന് മൂവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രിയയെ കൊലപ്പെടുത്തിയാല്‍ ഒന്നരലക്ഷം രൂപ പ്രതിഫലം നല്‍കുമെന്ന് പ്രീതിയുടെ അമ്മ വാഗ്ദാനം നല്‍കിയിരുന്നു.…
Read Moreജില്ലാ ആശുപത്രിയില്‍ നിന്ന് മൂന്നു ദിവസത്തിനുള്ളില്‍ പിടികൂടിയത് 10 മൂര്‍ഖനെ ! ഓപ്പറേഷന് വാര്‍ഡിലും പാമ്പുകള്‍
ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ ആളെ ആശുപത്രി വരാന്തയില്‍ കിടന്ന നായ കടിച്ചു എന്ന വാര്‍ത്ത പലപ്പോഴായി കേള്‍ക്കാറുണ്ട്. മലപ്പുറത്ത് ഏറ്റവും കൂടുതല്‍ പേര് ആശ്രയിക്കുന്ന പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെത്തുന്നവര്‍ക്ക് പട്ടിയെയല്ല പാമ്പിനെയാണ് പേടിക്കേണ്ടത്. മൂന്നു ദിവസത്തിനിടെ സര്‍ജിക്കല്‍ വാര്‍ഡില്‍ നിന്നും വരാന്തയില്‍ നിന്നും 10 മൂര്‍ഖന്‍ കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. ജില്ലാ ട്രോമ കെയര്‍ പ്രവര്‍ത്തകരും ആശുപത്രി ജീവനക്കാരും ചേര്‍ന്നാണ് പാമ്പിനെ പിടികൂടിയത്. വേറെയും പാമ്പുകളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സര്‍ജിക്കല്‍ വാര്‍ഡ് താല്‍ക്കാലികമായി അടച്ചുപൂട്ടി. ഈ വാര്‍ഡിലുണ്ടായിരുന്നവരെ മെഡിക്കല്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. സര്‍ജിക്കല്‍ വാര്‍ഡിന്റെ പിന്‍വശം കാടുപിടിച്ച നിലയിലാണ്. വരാന്തയിലും പരിസരത്തും നിരവധി മാളങ്ങള്‍ ഉണ്ട്. അടച്ചിട്ടിരിക്കുന്ന ഓപ്പറേഷന് വാര്‍ഡിലും പാമ്പിന്‍കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു ദ്വാരങ്ങളുള്ള ടൈലുകള്‍ പൊളിച്ച് നീക്കാനും മാളങ്ങള്‍ അടയ്ക്കാനും തുടങ്ങിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കണ്ണൂര്‍ തളിപ്പറമ്പ് ജില്ലാ ആശുപത്രിയില്‍ കൂട്ടിരിപ്പുകാരിയെ അണലി കടിച്ചിരുന്നു. മകളുടെ…
Read Moreഅയല്‍വാസിയ്ക്ക് പണികൊടുക്കാന്‍ ആറുമാസമായി വിവിധയാളുകള്‍ക്ക് അശ്ലീല ഊമക്കത്തുകള്‍ ! സ്ത്രീയുള്‍പ്പെടെ മൂന്നു പേര് പിടിയില്‍…
നൂറനാട് സ്വദേശികള്‍ക്ക് മാസങ്ങളോളം അശ്ലീല ഊമക്കത്തുകള്‍ അയച്ചിരുന്ന സംഭവത്തില്‍ സ്ത്രീയുള്‍പ്പെടെ മൂന്നു പേര് പിടിയില്‍. നൂറനാട് സ്വദേശികളായ ശ്യാം, ജലജ, രാജേന്ദ്രന് എന്നിവരാണ് പിടിയിലായത്. അയല്‍വാസികളെ കുടുക്കാനായിരുന്നു ഇവര്‍ കഴിഞ്ഞ ആറുമാസമായി ഊമക്കത്തെഴുതിയിരുന്നതെന്ന് പോലീസ് പറഞ്ഞു. അയല്‍വാസിയായ മനോജിന്റെ വീട്ടിലെ കിണറ്റില്‍ താന്‍ നായയെ കൊന്നിട്ടതായി മനോജ് ആരോപിച്ചെന്ന് പറഞ്ഞാണ് ഒന്നാം പ്രതി ശ്യാം കഴിഞ്ഞ ജനുവരിയില്‍ പോലീസ് സ്റ്റേഷനിലെത്തുന്നത്. മനോജ് ശ്യാമിന്റെ പേരു വച്ച് അശ്ലീലച്ചുവയുള്ള കത്തുകള്‍ എഴുതാറുണ്ടെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ഒരാഴ്ചയ്ക്കകം നൂറനാട് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷിന് ശ്യാമിന്റെ പേരില്‍ അശ്ലീലക്കത്ത് കിട്ടി. പിന്നാലെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര, മുന്‍ എംഎല്‍എ കെ കെ ഷാജു തുടങ്ങിയവര്‍ക്കും കത്തുകളെത്തി. ആറു മാസത്തിനകം നൂറനാട് സ്വദേശികളെ തേടിയെത്തിയത് അന്‍പതോളം അശ്ലീല കത്തുകളാണ്. തുടര്‍ന്ന് ശ്യാം തന്നെ…
Read Moreഇന്ന് ലോകസംഗീത ദിനം;അതിജീവനത്തിന്റെ ദേവസംഗീതം പൊഴിച്ച് പൂജയും കിരണും
ടി.എ. കൃഷ്ണപ്രസാദ് തൃശൂർ: ഭിന്നശേഷിയെ സംഗീതസാന്ദ്രമാക്കി അതിജീവനത്തിന്റെ പടവുകളിൽ പ്രതീക്ഷയുടെ പൊൻനാളങ്ങൾ തെളിച്ച് രണ്ടു ഗായകർ. ഓട്ടിസത്തെയും സെറിബ്രൽ പാൾസിയെയും പാട്ടിന്റെ പാലാഴിയാൽ വിസ്മൃതിയിലാഴ്ത്തിയ പൂജ രമേഷും ടി.എ. കിരണും സംഗീതത്തിന്റെ മാസ്മരിക വിസ്മയങ്ങളാണ്. വർഷങ്ങളോളം ചിട്ടയായ സംഗീതപഠനത്തിലൂടെ ഇവർ തിരിച്ചുപിടിച്ചതു ശ്രുതി ചോരാത്ത മനഃസാ ന്നിധ്യം.ഓട്ടിസത്തെ തോല്പിച്ച് സംഗീതത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ പൂജ ഇതിനകം 14 സംഗീതക്കച്ചേരികൾ അവതരിപ്പിച്ചു. നിരവധി വേദികളിൽ ഓർക്കസ്ട്രയ്ക്കൊപ്പം സിനിമാഗാനങ്ങളും ലളിതഗാനങ്ങളും ആലപിച്ചു. ഒന്നരവയസുള്ളപ്പോഴാണ് പൂജയ്ക്ക് ഓട്ടിസം തിരിച്ചറിഞ്ഞത്. പിന്നീട് സംസാരിക്കാൻ പറ്റാത്ത അവസ്ഥയിലായി. പേരു വിളിച്ചാൽപോലും ശ്രദ്ധിച്ചിരുന്നില്ല. നാലു വയസുള്ളപ്പോൾ പാട്ടുകേട്ട് ഓടിവരുന്നതു കണ്ടാണ് അതിൽ താത്പര്യമുണ്ടെന്നു തിരിച്ചറിഞ്ഞത്. പിന്നീട് ഇടയ്ക്കിടെ പാട്ടുമൂളുമായിരുന്നു. പത്തു വയസുള്ളപ്പോൾ ഡോ. കൃഷ്ണ ഗോപിനാഥിന്റെ കീഴിൽ സംഗീതം പഠിക്കാൻ ചേർത്തു. പിന്നീട് കല പരശുറാം വീട്ടിലെത്തിയും പഠിപ്പിച്ചു. വീണയും അഭ്യസിച്ചു. 2014ലാണു മൈലിപ്പാടത്തെ…
Read Moreലിവ് ഇന്‍ റിലേഷനില്‍ കഴിഞ്ഞിരുന്ന കൂട്ടുകാരി മാതാപിതാക്കള്‍ക്കൊപ്പം പോയി ! സുമയ്യയുടെ കേസ് അവസാനിപ്പിച്ചു
തനിക്കൊപ്പം ലിവ് ഇന്‍ റിലേഷനില്‍ കഴിഞ്ഞിരുന്ന കൂട്ടുകാരിയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയെന്നും അവളെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് മലപ്പുറം സ്വദേശിനിയായ സുമയ്യ ഷെറിന് നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലെ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു. ഹൈക്കോടതിയില്‍ ഹാജരായ യുവതി ബന്ധം തുടരാന്‍ താത്പര്യമില്ലെന്നും മാതാപിതാക്കള്‍ക്കൊപ്പം പോകാനാണ് താത്പര്യമെന്നും അറിയിച്ചതിനെ തുടര്‍ന്നാണിത്. ജസ്റ്റിസുമാരായ പിബി സുരേഷ് കുമാര്‍, ശോഭ അന്നമ്മ ഈപ്പന് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മലപ്പുറം സ്വദേശിനികളായ ഇരുവരും പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സൗഹൃദത്തിലാവുന്നത്. പ്രായപൂര്‍ത്തിയായതോടെ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജനുവരി 27ന് വീടുവിട്ടു. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇരുവരേയും മലപ്പുറം ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. ഒരുമിച്ചുജീവിക്കാന്‍ കോടതി അനുവാദം നല്‍കിയതിനെ തുടര്‍ന്നായിരുന്നു എറണാകുളത്തേക്ക് താമസം മാറ്റിയത്. കോലഞ്ചേരിയില്‍ വാടകയ്ക്ക് താമസിക്കവേ മെയ് 30ന് കൂട്ടുകാരിയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു…
Read Moreമൂന്നാറില്‍ കുതിരസവാരി നടത്തുന്നതിടെ പിന്നാലെ വന്ന കുതിരയുടെ കടിയേറ്റു ! പെണ്‍കുട്ടിയ്ക്ക് പരിക്ക്
മൂന്നാറില്‍ കുതിരസവാരി നടത്തുന്നതിനിടയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയ്ക്ക് മറ്റൊരു കുതിരയുടെ കടിയേറ്റു. വിനോദസഞ്ചാരത്തിനായി മൂന്നാറില്‍ എത്തിയ മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശിനിക്കാണ് കടിയേറ്റത്. മാട്ടുപ്പട്ടി റോഡില്‍ പെട്രോള്‍ പമ്പിന് സമീപം ഞായറാഴ്ച വൈകീട്ടാണ് സംഭവം. കുട്ടിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാതാപിതാക്കളും ബന്ധുക്കളുമടക്കം ഒന്‍പതംഗ സംഘം മാട്ടുപ്പെട്ടി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. പമ്പിന് സമീപം വാഹനം നിര്‍ത്തിയ ശേഷം പെണ്‍കുട്ടി സവാരി നടത്തുന്നതിനായി കുതിരപ്പുറത്തേറി പോകുന്നതിനിടയിലാണ് പിന്നാലെയെത്തിയ മറ്റൊരു കുതിര കുട്ടിയുടെ ഇടുപ്പുഭാഗത്ത് കടിച്ചത്. പേവിഷബാധയ്ക്കുള്ള ആദ്യ ഡോസ് മരുന്നു നല്‍കിയശേഷം കുട്ടിയെ ബന്ധുക്കള്‍ നാട്ടിലേക്ക് കൊണ്ടുപോയി. മാതാപിതാക്കള്‍ പരാതിപ്പെടാത്തതിനാല്‍ കേസെടുത്തിട്ടില്ല. ഫോട്ടോ പോയിന്റ്, മാട്ടുപ്പട്ടി, ഇക്കോ പോയിന്റ്, കുണ്ടള തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് കൂടുതല്‍ പേര് കുതിരസവാരി നടത്തുന്നത്. പലതും അനുമതിയില്ലാത്തതാണ്. അനധികൃത കുതിരസവാരിക്കെതിരേ പോലീസ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അത് ഇപ്പോഴും നിര്‍ബാധം തുടരുകയാണ്.
Read More