ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്നും ജീവന് കൈയ്യില്‍ പിടിച്ച് രക്ഷപ്പെട്ടതിന്റെ കഥകളാണ് ഇപ്പോള്‍ നിരവധി ഇന്ത്യക്കാരുടെ വാക്കുകളിലൂടെ പുറത്തു വരുന്നത്. പലരുടെയും ശ്വാസം നേരെവീണത് ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനമിറങ്ങുമ്പോള്‍ മാത്രമായിരുന്നു. ഡോ.രൂപേഷ് ഗാന്ധിയും പങ്കുവെയ്ക്കുന്നത് ഈ അതിജീവനത്തിന്റെ കഥയാണ്. ഓപ്പറേഷന് കാവേരിയില്‍ സുഡാനില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യാക്കാര്ക്കൊപ്പമായിരുന്നു രൂപേഷിന്റെയും മടക്കം. സുഡാനില്‍ നിന്നും വന്ന ഇന്ത്യാക്കാരുടെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ടൈംസ് ഓഫ് ഇന്ത്യയാണ്. അവിടെ കനത്ത വെടിവെപ്പും ബോംബിംഗും തുടരുകയാണെന്നും സഹപ്രവര്‍ത്തകരില്‍ ഒട്ടേറെപ്പേര്‍ മരണമടഞ്ഞെന്നും ഇനി സുഡാനിലേക്കില്ലെന്നും ഭാര്യയുമൊത്ത് ജന്മനാടായ ഗുജറാത്തിലേക്ക് മടങ്ങുന്ന വേളയില്‍ ഗാന്ധി പറയുന്നു. സുഡാനിലെ അവസാനദിനങ്ങള്‍ ഭീതിദമായിരുന്നെന്നാണ് ഗാന്ധിയുടെ ഭാര്യ റീന പറയുന്നു. വൈദ്യുതിയോ കുടിവെള്ളമോ പോലും ഉണ്ടായിരുന്നില്ല. ജദ്ദയില്‍ നിന്നും ഡല്‍ഹിയില്‍ എത്തിയ വിമാനത്തില്‍ 367 യാത്രികര്‍ക്കൊപ്പമായിരുന്നു ഇവരും വന്നത്. സുഡാന് തുറമുഖത്ത് നിന്നും സൗദി തുറമുഖത്ത് എത്തിയ…
Read MoreCategory: Today’S Special
എംഡിക്ക് താത്പര്യമുണ്ട് പണം ഒരു പ്രശ്നമല്ല; താല്പര്യമി ല്ലെന്ന് പറഞ്ഞപ്പോൾ പിന്നെ ചോദിച്ചത്; മോശം അനുഭ വം പങ്കുവെച്ച് അനാർക്കലി മരിക്കാർ
ആനന്ദം എന്ന സിനിമയിലൂടെ സിനിമാ രംഗത്തേക്ക് വന്ന നടിയാണ് അനാർക്കലി മരിക്കാർ. 2016 ലാണ് ആനന്ദം റിലീസ് ചെയ്യുന്നത്. പിന്നീട് വിമാനം, ഉയരെ, മന്ദാരം തുടങ്ങിയ സിനിമകളിൽ അനാർക്കലി അഭിനയിച്ചു. സുലൈഖ മൻസിൽ, ബി മുതൽ 44 വരെ എന്നിവയാണ് അനാർക്കലിയുടെ പുതിയ സിനിമകൾ. അടുത്തയിടെ ഒരഭിമുഖത്തിൽ തനിക്ക് ദുരുദ്ദേശ്യത്തോടെ വന്ന കോളിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അനാർക്കലി. തനിക്ക് അസ്വാഭികമായി തോന്നിയ ഒരു ആരാധകന്റെ പെരുമാറ്റത്തെക്കുറിച്ചും അനാർക്കലി സംസാരിച്ചു. പുള്ളി എല്ലാ ദിവസവും പുള്ളിയുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ മെസേജയയ്ക്കും. ഇടയ്ക്ക് ഞാനെടുത്ത് നോക്കുമായിരുന്നു. മുഴുവനിരുന്ന് വായിക്കും. ഞങ്ങൾ റിലേഷനാണെന്ന രീതിയിലാണ് പുള്ളി എന്നോട് സംസാരിക്കുന്നത്. ഭയങ്കര കാവ്യാത്മകമായിട്ട് ഓരോ കാര്യങ്ങളെഴുതും. ചിലപ്പോൾ നീ ഇന്നിട്ട പോസ്റ്റ് എനിക്കിഷ്ടപ്പെട്ടില്ല എന്നൊക്കെ. എനിക്ക് ഭയങ്കര ഇന്ററസ്റ്റിംഗ് ആയാണ് തോന്നിയത്. പക്ഷെ എന്തോയൊരു പ്രശ്നം പുള്ളിക്കുണ്ട്. പുള്ളി ഓക്കെ അല്ല- അനാർക്കലി…
Read Moreമാണ്ട.. നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയും മലയാളിയെ ചിരിപ്പിച്ച മലബാറിന്റെ സുല്‍ത്താന്‍
ശരത് ജി. മോഹൻ സമൂഹ മാധ്യമങ്ങളുടെ വരവോടെ പ്രശസ്തിയാര്‍ജിച്ച ഒന്നാണ് തഗ്ഗുകള്‍. കുറിക്കുകൊള്ളുന്ന മറുപടികള്‍ ഒരാള്‍ പറയുമ്പോള്‍ ഒരു കണ്ണടയും മാലയുമൊക്കെ അയാള്‍ക്ക് ചാര്‍ത്തുകയാണ് സോഷ്യല്‍ മീഡിയ തഗ്ഗില്‍ ചെയ്യാറ്. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ തവണ ആ മാലയും കൂളിംഗ് ഗ്ലാസും അണിഞ്ഞിട്ടുള്ള ആളാണ് മാമുക്കോയ. ആ പേര് ഓര്‍ക്കുമ്പോള്‍ തന്നെ സിനിമാ പ്രേമികളുടെയൊക്കെ മുഖത്ത് ഒരു ചിരിപടരും. അദ്ദേഹം പറഞ്ഞ് ഫലിപ്പിച്ച വാചകങ്ങള്‍ മനസിലോടിയെത്തുകയും ചെയ്യും. 450ല്‍ അധികം കഥാപാത്രങ്ങളായി നമ്മളെ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട് ഈ വലിയ നടന്. ഇവയില്‍ പലതും തിരക്കഥയിലുള്ളവ ആയിരുന്നില്ല എന്നതാണ് വാസ്തവം. നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയും മലയാളിയെ മാമുക്കോയ ചിരിപ്പിച്ചു. നാടോടിക്കാറ്റിലെ ഗഫൂര്‍ കാ ദോസ്തുമായി ചങ്ങാത്തം കൂടാത്ത മലയാളിയുണ്ടാകില്ല. മറുകരയിലെത്തിക്കമെന്നും പറഞ്ഞ് നായകനെയും കൂട്ടുകാരനെയും പറ്റിച്ച ഗഫൂര്‍ നമുക്ക് ചതിയനായിട്ടല്ല അനുഭവപ്പെട്ടത് എന്നതോര്‍ക്കുക. കണ്‍കെട്ടിലെ കീലേരി അച്ചുവും അതുപോലെ തന്നെ നമ്മുടെ…
Read Moreഅച്ഛന്റെ ഫോൺ മോഷ്ടിച്ച് മുഖ്യമന്ത്രിയെ വിളിച്ചു; കൗമാരക്കാരനെ പൊക്കിയപ്പോൾ പുറത്ത് വന്നത് എതിർപ്പിന്റെ പ്രണയകഥ; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
ലക്നോ: ഉത്തർപ്രദേശിൽ കാമുകിയുടെ പിതാവിന്റെ ഫോൺ മോഷ്ടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ കൗമാരക്കാരൻ അറസ്റ്റിൽ. പോലീസ് നടത്തിയ അന്വേഷണത്തിൽ അമീൻ (19) എന്നയാളെ ബേഗംപൂർവ എന്ന സ്ഥലത്തുനിന്നാണു പിടികൂടിയത്. പോലീസിന്റെ 112 എന്ന എമർജൻസി നമ്പറിലേക്കു വിളിച്ചാണ് ഇയാൾ വധഭീഷണി മുഴക്കിയത്. ഇതിനായി ഉപയോഗിച്ച മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തു. പെൺകുട്ടിയും കൗമാരക്കാരനുമായുള്ള ബന്ധം അറിഞ്ഞ കാമുകിയുടെ പിതാവ് എതിർത്തിരുന്നു. തുടർന്നാണ് അമീൻ ഇയാളുടെ ഫോൺ മോഷ്ടിച്ച് മുഖ്യമന്ത്രിക്കെതിരേ വധഭീഷണിമുഴക്കിയത്. മൊബൈൽ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഓട്ടോ റിക്ഷാ ഡ്രൈവറായ പെൺകുട്ടിയുടെ പിതാവിനെ പോലീസ് ബന്ധപ്പെട്ടു. തന്റെ ഫോൺ 10 ദിവസങ്ങൾക്കു മുന്‍പു കാണാതെ പോയതായി ഇദ്ദേഹം പോലീസിൽ അറിയിച്ചു. തുടരന്വേഷണത്തിലാണ് അമീനെ പോലീസ് സംശയിച്ചത്. അമീനെതിരേ പോലീസ് ക്രിമിനൽ കുറ്റം ചുമത്തി. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Read More‘അഹങ്കാര മല’ ചവിട്ടിക്കയറുന്ന താരങ്ങൾ; പൊട്ടിത്തെറിക്കാതെ രക്ഷയില്ലെന്ന ഘട്ടത്തിലേക്ക് നിർമാതാക്കൾ; താരങ്ങളുടെ പേരുകൾ പുറത്തേക്ക്
വി. ശ്രീകാന്ത്സിനിമാമേഖല കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്പോഴും അഹങ്കാര മല ചവിട്ടിക്കയറുകയാണ് ചില താരങ്ങൾ. നിരനിരയായി തിയറ്ററിൽ ചിത്രങ്ങൾ പൊട്ടുന്പോഴുള്ള നിർമാതാക്കളുടെ കണ്ണുനീരും ആളുകൾ കയറാത്തതിലുള്ള തിയറ്റർ ഉടമകളുടെ നൊന്പരവുമൊന്നും താരങ്ങൾക്ക് ഒരു പ്രശ്നമേയല്ല. നിർമാതാക്കൾ വടിയെടുക്കാതെ പൊട്ടിത്തെറിക്കാതെ രക്ഷയില്ലായെന്ന ഘട്ടം വന്നപ്പോൾ അവർ രണ്ടും കൽപ്പിച്ച് പലതും പറഞ്ഞു. അപ്പോഴും ആരുടെയും പേര് വെളിപ്പെടുത്താതെ ചെറിയൊരു മറ തീർത്തിരുന്നു. എന്നാൽ അതുകൊണ്ടൊന്നും പഠിക്കാൻ താരങ്ങൾ തയാറാകാതെ വന്നതോടെ പേര് കൂടി വെളിപ്പെടുത്താൻ അവർ നിർബന്ധിതരായി. അങ്ങനെ വീണ്ടും ഷെയ്ൻ നിഗവും ശ്രീനാഥ് ഭാസിയും വിവാദ കോളങ്ങളിൽ ഇടംപിടിച്ചിരിക്കുകയാണ്. വിലക്കിന് പകരം സഹകരണം ഇല്ലായ്മ കൊണ്ട് താരങ്ങളെ നേരിടാനാണ് ഫെഫ്കയും അമ്മയും തീരുമാനിച്ചിരിക്കുന്നത്. ഇതെല്ലാം കാണുന്പോൾ ആസ്വാദകർ ചോദിച്ച് തുടങ്ങിയിട്ടുണ്ട്, ‘പ്രശസ്തി തലയ്ക്ക് പിടിച്ചാൽ ഇങ്ങനെയൊക്കെ ചെയ്യുമോയെന്ന്…’ സമയത്ത് എത്തിയാൽ എന്താണ് കുഴപ്പംപല പരിപാടികളുള്ള മന്ത്രിമാർ ചില പരിപാടികളിൽ…
Read Moreഒരേ നമ്പറിലുള്ള ലോട്ടറിയെടുത്തത് മൂന്ന്തവണ; പോക്കറ്റിൽ വീണത് എട്ടുകോടി രൂപ; ഭാഗ്യം തന്ന നമ്പർ പറഞ്ഞ് കൊടുത്തത്…
യുഎസ്: ഒരു മഹാഭാഗ്യവാനെ പരിചയപ്പെടാം. അമേരിക്കയിലെ ട്രക്ക് ഡ്രൈവറാണു കക്ഷി. ഒന്നിനു പുറകെ ഒന്നായി മൂന്നുതവണയാണ് ഇയാൾക്കു ലോട്ടറിയടിച്ചത്. ചെറിയ തുകയെന്നുമല്ല. മൂന്നു തവണയായി ആകെ എട്ടു കോടി രൂപ ലോട്ടറി വഴി ഈ 52 കാരന്റെ കൈയിലെത്തി. ഇതിൽ മറ്റൊരു കൗതുകം കൂടിയുണ്ട്. ഒരേ നമ്പറുള്ള ലോട്ടറിയാണു മൂന്നുതവണയും ഇയാൾ എടുത്തത്. മൂന്നുതവണയും ഇയാൾക്ക് ലോട്ടറി അടിക്കുകയും ചെയ്തു. ലോട്ടറി നമ്പർ 48548. ഈ നന്പർതന്നെ എടുക്കണമെന്നു നിർദേശിച്ചതാകട്ടെ ഇയാളുടെ ഭാര്യയും. മേരിലാൻഡ് ലോട്ടറിയാണ് ഈ വാർത്ത പുറത്തു വിട്ടത്. ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും ഭാഗ്യമുള്ളയാൾ എന്നാണ് ലോട്ടറി അധികൃതർ ഇയാളെ വിശേഷിപ്പിച്ചത്. പക്ഷേ ഭാഗ്യവാന്റെ പേര് വെളിപ്പെടുത്തിയില്ല. ആരെങ്കിലും കടം ചോദിക്കുമോയെന്നു പേടിച്ചാണോ എന്തോ, തന്റെ പേര് വെളിപ്പെടുത്തരുതെന്ന് ഇയാൾ അധികൃതരോട് അപേക്ഷിക്കുകയായിരുന്നു. ഠവല ആമ്യചലേ ആണ് ട്വിറ്ററിൽ ഈ അപൂർവഭാഗ്യവാനെക്കുറിച്ച് പോസ്റ്റിട്ടത്.
Read Moreവാലിൽ കല്ലുകെട്ടി എലിയെ അഴുക്കുചാലിൽ മുക്കിക്കൊന്ന കേസ്; മുപ്പത് പേജുള്ള കുറ്റപത്രം സമർപ്പിച്ച് പോലീസ്
യുപി: കോടതിയിൽ ഉത്തർപ്രദേശ് പോലീസ് സമര്‍പ്പിച്ച ഒരു കുറ്റപത്രം കണ്ട് ആശ്ചര്യപ്പെട്ടിരിക്കുകയാണ് ആളുകൾ. കൊലക്കേസിലാണു കുറ്റപത്രം. കൊല്ലപ്പെട്ടതാകട്ടെ ഒരു എലി. വാലിൽ കല്ലുകെട്ടി എലിയെ അഴുക്കുചാലിൽ മുക്കിക്കൊന്നെന്നാണു കേസ്. കഴിഞ്ഞ നവംബറിൽ നടന്ന സംഭവത്തിൽ ബുദൗൺ കോടതിയിൽ 30 പേജുള്ള കുറ്റപത്രമാണ് പോലീസ് സമർപ്പിച്ചത്. ശ്വാസംമുട്ടിയാണു മരണം സംഭവിച്ചതെന്നു കുറ്റപത്രത്തില്‍ പറയുന്നു. പിഴവുകളൊന്നും കൂടാതെയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നതെന്ന് അന്വേഷണത്തിനു നേതൃത്വം നൽകിയ സർക്കിൾ ഓഫീസർ അലോക് മിശ്ര പറഞ്ഞു. മനോജ് കുമാർ എന്നയാളാണു പ്രതി. മൃഗസംരക്ഷക പ്രവർത്തകനായ വികേന്ദ്ര ശർമയുടെ പരാതിയിൽ ഇയാൾക്കെതിരേ മൃഗപീഡനത്തിന് കേസെടുക്കുകയായിരുന്നു. പ്രതി എലിയുടെ വാലിൽ കല്ലുകെട്ടി അഴുക്കുചാലിലേക്ക് എറിയുന്നത് താൻ കണ്ടെന്നു ശർമ മൊഴി നൽകിയിരുന്നു. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം 10 രൂപ മുതൽ 2,000 രൂപ വരെ പിഴയും മൂന്നു വർഷം വരെ തടവും ലഭിക്കാൻ സാധ്യതയുള്ള…
Read More15 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദായി ! ഭൂജലവകുപ്പിന്റെ കുഴല്‍ക്കിണര്‍ നിര്‍മാണം വന്‍ പ്രതിസന്ധിയില്‍
കോട്ടയം: ഭൂജല വകുപ്പിന്റെ കുഴല്‍ക്കിണര്‍ നിര്‍മാണ യൂണിറ്റുകളിലെ ഭൂരിഭാഗം വാഹനങ്ങളുടെയും രജിസ്ട്രേഷന് റദ്ദായതോടെ കുഴല്‍ക്കിണര്‍ നിര്‍മാണം പ്രതിസന്ധിയില്‍. ജീവനക്കാര്‍ക്കു തൊഴില്‍ നഷ്ടമാകുകയും ചെയ്യുന്ന സ്ഥിതിയുമാണു നിലവിലുള്ളത്. വേനല്‍ കടുത്തതോടെ കുഴല്‍ക്കിണര്‍ നിര്‍മാണം ദ്രുതഗതിയില്‍ നടക്കുമ്പോഴാണു വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദാകുന്നത്. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഒഴിവാക്കണമെന്ന നിയമം വന്നതോടെയാണു ഭൂരിഭാഗം വാഹനങ്ങളുടെയും രജിസ്ട്രേഷന് റദ്ദായത്. പതിനാല് ജില്ലാ ഓഫീസുകളിലായി മുപ്പത്തിനാലു കുഴല്‍ക്കിണര്‍ നിര്‍മാണ യൂണിറ്റുകളില്‍ ഉണ്ടായിരുന്ന ഇരുപതു ലോറികളില്‍ പതിനേഴും മുപ്പത്തിമൂന്ന് ജീപ്പുകളില്‍ ഇരുപതിന്റെയും രജിസ്ട്രേഷന് കഴിഞ്ഞ ഏപ്രില്‍ ഒന്നിന് റദ്ദായി. മൂന്നു ലോറിയും പതിമൂന്ന് ജീപ്പും മാത്രമാണിപ്പോഴുള്ളത്. ഇതോടെ മുപ്പത്തിനാല് കുഴല്‍ക്കിണര്‍ യൂണിറ്റുകള്‍ പത്തായി ചുരുങ്ങി.
Read More16 വയസുള്ള പെണ്‍കുട്ടികളെ 18 വയസ്സായി എന്ന് പറഞ്ഞ് കല്യാണം നടത്തുന്നു ! വീണ്ടും തുറന്നു പറച്ചിലുമായി നിഖില വിമല്‍…
ചുരുങ്ങിയ ചിത്രങ്ങളിലൂടെത്തന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് നിഖില വിമല്‍. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നായകനായി 2009 ല്‍ പുറത്തിറങ്ങിയ ഭാഗ്യദേവത എന്ന സിനിമയില്‍ കൂടിയാണ് നിഖില അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ദിലീപ് നായകനായി 2015ല്‍ പുറത്തിറങ്ങിയ ലവ് 24*7 ചിത്രത്തിലൂടെ ആണ് നിഖില നായികയായി എത്തിയത്. മലയാളത്തില്‍ വളരെ കുറച്ചു സിനിമകളില്‍ മാത്രമാണ് താരം അഭിനയിച്ചതെങ്കിലും അവയെല്ലാം മികച്ച വിജയം നേടിയിരുന്നു. തന്റെ നിലപാടുകളും അഭിപ്രായങ്ങളും ഒട്ടും പേടിയില്ലാതെ തുറന്നുപറയുന്ന വ്യക്തിയാണ് നിഖില. അടുത്തിടെ കണ്ണൂരിലെ മുസ്ലീം വിവാഹത്തെ കുറിച്ച് നിഖില പറഞ്ഞ വാക്കുകള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ പെണ്‍കുട്ടികളുടെ വിവാഹപ്രായത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. പെണ്‍കുട്ടികളെ പലരും കോളേജിലേക്ക് അയക്കുന്നത് ഡിഗ്രിക്ക് പഠിക്കുകയാണെന്നും പറഞ്ഞ് കല്യാണം നടത്താനാണെന്നാണ് നിഖില പറയുന്നത്. അത് തനിക്ക് ഭയങ്ക എതിര്‍പ്പുള്ള ഒരു…
Read Moreസംസാരിക്കാന്‍ ചെന്നപ്പോള്‍ എന്നെ കണ്ടത് ഒരു സൈക്കോയെപ്പോലെ ! ഐശ്വര്യ ലക്ഷ്മി തന്നെ നൈസായി ഒഴിവാക്കിയെന്ന് സന്തോഷ് വര്‍ക്കി…
മലയാള സിനിമാപ്രേക്ഷകര്‍ക്ക് സമീപകാലത്തായി സുപരിചിതമായ പേരാണ് സന്തോഷ് വര്‍ക്കിയുടേത്. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിലീസ് ദിവസം പുറത്തുവന്ന ഒരു വീഡിയോയിലൂടെ ആണ് സന്തോഷ് വര്‍ക്കി ശ്രദ്ധിക്കപ്പെടുന്നത്. ആറാട്ട് സിനിമയെ കുറിച്ച് ആവേശത്തോടെ അഭിപ്രായം പറഞ്ഞതിനെത്തുടര്‍ന്നാണ് സന്തോഷ് ശ്രദ്ധേയനായത്. അതില്‍ മോഹന്‍ലാല്‍ ആറാടുകയാണ് എന്ന സന്തോഷിന്റെ കമന്റാണ് ഏറെ വൈറലായത്. ഇതോടെ ട്രോളുകളിലും നിറഞ്ഞ സന്തോഷ് വര്‍ക്കി താരമായി മാറുകയായിരുന്നു. പിന്നീട് സന്തോഷ് നിത്യാമേനോനെ കല്യാണം കഴിക്കാന്‍ പോയതും നിഖിലാ വിമലിനെ പ്രേമിക്കാന്‍ പോയതും ഒക്കെ വാര്‍ത്തയാവുകയും ട്രോളര്‍മാര്‍ അതെല്ലാം ആഘോഷമാക്കുകയും ചെയ്തിരുന്നു. ഹണി റോസിന്റെ സൗന്ദര്യത്തെ വാഴ്ത്തിയും സന്തോഷ് വര്‍ക്കി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സന്തോഷ് വര്‍ക്കി തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. നീലവെളിച്ചം സിനിമ കാണാന്‍ തീയറ്ററില്‍ പോയപ്പോള്‍ അവിടെ ഐശ്വര്യ ലക്ഷ്മിയുണ്ടായിരുന്നുവെന്നും അവരെ കണ്ടപ്പോള്‍ സാധാരണ പോലെ…
Read More