മലയാളികളുടെ നായികാസങ്കല്‍പ്പങ്ങള്‍ക്ക് നിറവു പകര്‍ന്ന നടിയായിരുന്നു പാര്‍വതി എന്ന അശ്വതി. ബാലചന്ദ്ര മേനോന് സംവിധാനം ചെയ്ത വിവാഹിതരെ ഇതിലെ എന്ന 1986ല്‍ പുറത്തിറങ്ങിയ സിനിമയിലൂടെ മലയാള സിനിമയിലെത്തിയ പാര്‍വതി കുറഞ്ഞ കാലം കൊണ്ട് തന്നെ മികച്ച നിരവധി വേഷങ്ങള്‍ ചെയ്തിരുന്നു. മികച്ച ഒരു നര്‍ത്തകി കൂടിയായ പാര്‍വ്വതി നടന് ജയറാമിനെ പ്രണയിച്ച് വിവാഹം കഴിച്ച് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് ഇപ്പോള്‍. ഇപ്പോള്‍ മലയാളത്തിന്റെ പ്രിയപ്പെട്ട മാതൃകാ താരകുടുംബവുമാണ് ജയറാം-പാര്‍വതി ദമ്പതികളുടേത്. 1992ല്‍ ആയിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും വിവാഹം. അപരന്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ശുഭയാത്ര, തലയണമന്ത്രം, പാവക്കൂത്ത്, കുറുപ്പിന്റെ കണക്കുപുസ്തകം തുടങ്ങിയ പതിനഞ്ചോളം ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ജയറാമിനെ കൂടാതെ മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളുടെ എല്ലാം നായികയായി പാര്‍വതി എത്തിയിട്ടുണ്ട്. തുടര്‍ന്ന് വിവാഹത്തിന് ശേഷം പാര്‍വതി അഭിനയരംഗത്തു ഇടവേള എടുക്കുകയായിരുന്നു. അതേ സമയം പാര്‍വതി എന്ന…
Read MoreCategory: Today’S Special
ചെവിയില്‍ മാത്രമല്ല വേറെ പലയിടത്തും രോമമുണ്ട് ! സാമന്തയ്ക്ക് ചിട്ടിബാബുവിന്റെ മറുപടി…
തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയായ നടി സാമന്തയ്ക്ക് ഇപ്പോള്‍ വെല്ലുവിളികളുടെ കാലമാണ്. രോഗാവസ്ഥയോടു പൊരുതി കരിയര്‍ നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ബുദ്ധിമുട്ടുകയാണ് താരം ഇപ്പോള്‍. കരിയറിലുടനീളം വിമര്‍ശനങ്ങളും സാമന്തയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. വിമര്‍ശിക്കുന്നവരേയും അധിക്ഷേപങ്ങളേയുമെല്ലാം സാമന്ത നേരിടുന്ന രീതിയും കയ്യടി നേടാറുണ്ട്. കഴിഞ്ഞ ദിവസം നിര്‍മ്മാതാവ് ചിട്ടി ബാബുവിന് സമാന്ത നല്കിയ മറുപടിയും ഇത്തരത്തില്‍ കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ സാമന്തയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ചിട്ടി ബാബു. സമാന്ത നായികയായി എത്തിയ ശാകുന്തളം ബോക്സ് ഓഫീസില്‍ കനത്ത പരാജയം നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചിട്ടി ബാബു വിമര്‍ശനവുമായി എത്തിയത്. നായികയായുള്ള സാമന്തയുടെ കാലം കഴിഞ്ഞുവെന്നും ഇനി മുതല്‍ സപ്പോര്‍ട്ടിംഗ് വേഷങ്ങള്‍ ചെയ്യുന്നതാണ് നല്ലതെന്നായിരുന്നു ചിട്ടി ബാബുവിന്റെ വിമര്‍ശനം. ഇതിന് സാമന്ത നല്കിയ മറുപടിയും ശ്രദ്ധ നേടിയിരുന്നു. പുഷ്പയില്‍ ഐറ്റം സോംഗ് ചെയ്തത് സിനിമയില്‍ പിടിച്ചു നില്‍ക്കാനുള്ള സാമന്തയുടെ അവസാനത്തെ അടവായിരുന്നുവെന്നാണ് ചിട്ടി…
Read Moreവെറും 15 മിനിറ്റിനുള്ളില്‍ എങ്ങനെ എടിഎം കൊള്ളയടിക്കാം ! തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് ക്ലാസെടുത്ത എടിഎം ബാബ പിടിയില്‍
വെറും പതിനഞ്ച് മിനിട്ടിനുള്ളില്‍ എങ്ങനെ എടിഎം കൊള്ളയടിക്കാമെന്ന് യുവാക്കള്‍ക്ക് ക്ലാസെടുത്ത ‘എടിഎം ബാബ’ പിടിയില്‍. ലക്നൗവിലെ സുശാന്ത് ഗോള്‍ഫ് സിറ്റി പോലീസ് സ്റ്റേഷന് പരിധിയിലെ എടിഎമ്മില്‍ നിന്ന് 39.58 ലക്ഷം രൂപ മോഷ്ടിച്ച നാല് യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ‘എടിഎം ബാബ’എന്നറിയപ്പെടുന്ന സുധീര്‍ മിശ്രയെ പോലീസ് പിടികൂടിയത്. വിവിധ സംസ്ഥാനങ്ങളിലെ തൊഴില്‍രഹിതരായ യുവാക്കളെ തന്റെയൊപ്പം കൂട്ടി, എടിഎം കൊള്ളയടിക്കാന്‍ അവര്‍ക്ക് പരിശീലനം നല്‍കുകയാണ് സുധീര്‍ മിശ്ര ചെയ്യുന്നത്. വളരെ പെട്ടെന്ന് എടിഎം ആക്സസ് ചെയ്യുന്നതും സിസിടിവിയില്പ്പെടാതിരിക്കാനുള്ള സൂത്രവുമൊക്കെയാണ് ഇയാള്‍ തന്റെ ശിഷ്യന്മാര്ക്ക് പഠിപ്പിച്ചുകൊടുക്കുന്നത്. പരിശീലനത്തിന് ശേഷം 15 ദിവസത്തെ ‘ലൈവ് ക്ലാസുമുണ്ട്.’ ഒരു വര്‍ഷത്തിനിടെ രാജ്യവ്യാപകമായി മുപ്പതിലധികം എടി എമ്മുകളാണ് സംഘം കൊള്ളയടിച്ചതെന്ന് പോലീസ് പറഞ്ഞു. 15 മിനിട്ടോ അതില്‍ കുറവോ സമയത്തിനുള്ളില്‍ ടാസ്ക് പൂര്‍ത്തിയാക്കുന്നവരെ മാത്രമേ സുധീര്‍ മിശ്ര ഫീല്‍ഡിലേക്ക് അയക്കുകയുള്ളൂവെന്നും…
Read Moreമാഷിന് ജോലിയും കൂലിയുമൊന്നുമില്ലേ ! ഞെട്ടിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്കി വിജയ് മാധവ്…
അടുത്തിടെ ജനിച്ച മകന് ആത്മജ മഹാദേവിന്റെ കാര്യങ്ങളില്‍ വ്യാപൃതരാണ് ഗായകന് വിജയ് മാധവും’നായിക’ എന്ന് വിളിക്കുന്ന അഭിനേത്രിയും അവതാരകയുമായ ഭാര്യ ദേവിക നമ്പ്യാരും. കുഞ്ഞിന്റെ നൂലുകെട്ടും പേരിടീലും തൊട്ടില്കെട്ടലും എല്ലാം വിജയ് മാധവ് ഫേസ്ബുക്ക് പേജിലൂടെ ആരാധകരില്‍ എത്തിച്ചുകഴിഞ്ഞു. എന്നാല്‍ സകലസമയവും കുട്ടിയുടെ കാര്യങ്ങള്‍ ഷെയര്‍ ചെയ്യുന്ന വിജയ് മാധവിനോട് ചിലരെങ്കിലും ചോദിക്കുന്നത്മാഷിന് ജോലിയും കൂലിയും ഇല്ലേ…എന്നാണ്. ‘ഇങ്ങനെ കുട്ടിയേം കുളിപ്പിച്ച് നടക്കുന്നത് എന്തിനാണ്’ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ചോദ്യങ്ങള്‍ അധികരിച്ചപ്പോള്‍ മറുപടിയുമായി വിജയ് മാധവ് രംഗത്തെത്തുകയും ചെയ്തു. ദേവികയുടെ പ്രസവശുശ്രൂഷ കൂടി നടക്കുന്നതിനാല്‍ കുഞ്ഞിന്റെ കാര്യത്തില്‍ വിജയ് മാധവ് ഏറെ ശ്രദ്ധ നല്‍കുന്നുണ്ട്.അതാണ് കാരണം. ചോദിച്ചവര്‍ക്കു നല്ല രുചികരമായ ദോശ ചുട്ടു കൊണ്ട് തന്നെ വിജയ് മറുപടി നല്കി. വെളുപ്പിന് നാലര മണിയോട് കൂടി എഴുന്നേറ്റ് ചൂടുവെള്ളം കുടിച്ചു കൊണ്ടാണ് വിജയ് മാധവിന്റെ തുടക്കം. പിന്നെ…
Read Moreകുറേ പെണ്‍കുട്ടികള്‍ എന്റെ ജീവിതത്തില്‍ കടന്ന് വന്നിട്ടുണ്ട് ! എല്ലാവരുമായും അടുപ്പമുണ്ട്; വെളിപ്പെടുത്തലുമായി ആസിഫ് അലി
മലയാളത്തിലെ യുവനടന്മാരില് ശ്രദ്ധേയനാണ് ആസിഫ് അലി. ടിവി അവതാരകനായി എത്തിയ ആസിഫലി പിന്നീട് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്ത് എത്തുകയായിരുന്നു. വിജെ ജോലിക്ക് ഇടയില്‍ ആയിരുന്നു താരത്തിന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. ഋതുവില്‍ സണ്ണി ഇമ്മട്ടിയെന്ന കഥാപാത്രത്തെ ആയിരുന്നു ആസിഫലി അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരത്തിന് മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. സഹനടന്‍ ആയും വില്ലനായും ഒക്കെ മുന്നേറുന്നതിന് ഇടയിലായിരുന്നു നായകന് ആവാനുള്ള അവസരവും ലഭിച്ചത്. നായകനായി അഭിനയിക്കുമ്പോള്‍ തന്നെ അതിഥി വേഷത്തിലും എത്താനും ആസിഫലിക്ക് മടിയൊന്നും ഉണ്ടായിരുന്നില്ല. സമയാണ് ആസിഫലിയുടെ ഭാര്യ മക്കള്‍ ആദമും ഹയയും. ആസിഫലിക്ക് ഒപ്പം തന്നെ ഭാര്യയും മക്കളും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സമ പങ്കുവെക്കുന്ന വിശേഷങ്ങളും ശ്രദ്ധ നേടാറുണ്ട്. അതേ സമയം തന്റെ ഭാര്യ സമയ്ക്ക് തന്റെ എല്ലാ…
Read Moreവരുമാനം 100 കോടി ഡോളര്‍ പിന്നിട്ടതിന്റെ സന്തോഷത്തില്‍ 21,000 ജീവനക്കാര്‍ക്ക് ഐ പാഡ് ! ഞെട്ടിച്ച് ഇന്ത്യന്‍ ഐടി കമ്പനി
കമ്പനിയുടെ വളര്‍ച്ചയ്ക്കായി ആത്മാര്‍ഥമായി പണിയെടുക്കുന്നവരെ സന്തോഷിപ്പിക്കാനായി പല കമ്പനികളും അപ്രതീക്ഷിത സമ്മാനങ്ങള്‍ നല്‍കാറുണ്ട്. അത്തരത്തിലൊരു കാര്യമാണ് ഇപ്പോള്‍ ഒരു ഇന്ത്യന്‍ ഐടി കമ്പനി ചെയ്തിരിക്കുന്നത്. വരുമാനം നൂറ് കോടി ഡോളര്‍ പിന്നിട്ടതോടെ മുഴുവന്‍ ജീവനക്കാര്‍ക്കും ആപ്പിള്‍ ഐ പാഡ് നല്കി ആഘോഷിക്കാനാണ് കമ്പനിയുടെ പദ്ധതി. 2022- 23 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ നിര്‍ണ്ണായകമായ രണ്ട് നേട്ടങ്ങള്‍ ഉണ്ടായത് ആഘോഷിക്കാനാണ് 21,000 ജീവനക്കാര്‍ക്കും ഐ. പാഡ് നല്കാന് കോഫോര്‍ജ് എന്ന ഐ.ടി കമ്പനി തീരുമാനിച്ചത്. നോയിഡയും യു.എസിലെ ന്യൂജേഴ്സിയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐ.ടി. കമ്പനിയാണ് കോഫോര്‍ജ്. നൂറ് കോടി ഡോളര്‍ വരുമാനത്തിന് പുറമേ, കമ്പനി അഞ്ച് ശതമാനം വളര്‍ച്ചയും നേടിയിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷവും നേട്ടം തുടരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കോഫോര്‍ജ് സി.ഇ.ഒ. സുധിര്‍ സിങ് പറഞ്ഞു. ഏതാണ്ട് 80 കോടി രൂപയോളമാണ് ജീവനക്കാര്‍ക്ക് സമ്മാനം നല്‍കാനായി…
Read Moreരാത്രിയില്‍ മുറിയില്‍ നിന്ന് കൊട്ടല്‍ കേള്‍ക്കാം ! അടുക്കളയില്‍ നില്ക്കുമ്പോള് ആരോ പിറകിലൂടെ നടക്കും;ഭയപ്പെടുത്തുന്ന അനുഭവം പങ്കുവെച്ച് നടി വരദ
സിനിമയിലൂടെ വന്ന് സീരിയലില്‍ താരമായ അപൂര്‍വം നടിമാരിലൊരാളാണ് വരദ. സോഷ്യല്‍ മീഡിയയിലും സജീവമാണ് വരദ. സീരിയല്‍ നടന് ജിഷിന് മോഹന്‍ ആണ് വരദയുടെ ഭര്‍ത്താവ്. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ജിഷിന് മോഹനും വരദയും. ഇരുവരും ഒരുമിച്ച് അഭിനയിച്ച അമല എന്ന പരമ്പരയുടെ സെറ്റില്‍ വച്ചാണ് രണ്ടുപേരും തമ്മില്‍ പ്രണയത്തിലാകുന്നത്. പിന്നാലെ വിവാഹം കഴിക്കുകയും ആയിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ ദമ്പതികളെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും പിരിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തു വന്നിരുന്നത്. തങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പ്രതികരണങ്ങളുമായി ജിഷിനും വരദയും രംഗത്തെത്തുകയും ചെയ്തിരുന്നു. അതേ സമയം താന്‍ താമസിച്ചിരുന്ന വീട്ടില്‍ പ്രേതബാധ ഇണ്ടെന്ന് തോന്നിയതിനെക്കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് വരദ ഇപ്പോള്‍. വരദയുടെ വാക്കുകള്‍ ഇങ്ങനെ…ഞാനവിടെ ഒറ്റയ്ക്ക് ആയിരുന്നു താമസിച്ചിരുന്നത്. എനിക്കവിടെ മറ്റൊരാള്‍ കൂടെ ഉള്ളതായി ഫീല്‍ കിട്ടി തുടങ്ങി.…
Read Moreആംബുലന്‍സ് ജീവനക്കാര്‍ രക്ഷകരായി ! പാതിരാത്രിയില്‍ ആംബുലന്‍സില്‍ യുവതിയ്ക്ക് സുഖപ്രസവം…
ആംബുലന്‍സ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലില്‍ യുവതിയ്ക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം. ആറ്റിങ്ങല്‍ കോരാണി ചെമ്പകമംഗലം സ്വദേശിനിയായ 28കാരിയാണ് ആംബുലന്‍സിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു. കണ്ട്രോള് റൂമില്‍ നിന്ന് സന്ദേശം ലഭിച്ചയുടന്‍ ആംബുലന്‍സ് പൈലറ്റ് സുജിത്ത് ബി, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് വിവേക് ബി ആര് എന്നിവര്‍ സ്ഥലത്തെത്തി യുവതിയുമായി എസ്എടി ആശുപത്രിയിലേയ്ക്ക് തിരിച്ചു. ആംബുലന്‍സ് കഴക്കൂട്ടം എത്തിയപ്പോഴേക്കും യുവതിയുടെ ആരോഗ്യനില വഷളായി. തുടര്‍ന്ന് വിവേക് നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസിലാക്കി. ഉടന്‍ തന്നെ ആംബുലന്‍സില്‍ പ്രസവത്തിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി. രാത്രി 12.10ന് വിവേകിന്റെ പരിചരണത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്കി. ഉടന്‍ തന്നെ അമ്മയും കുഞ്ഞുമായുള്ള പൊക്കില്‍കൊടി ബന്ധം…
Read Moreസാമന്തയ്ക്ക് പിറന്നാള്‍ സമ്മാനമായി ക്ഷേത്രം പണിത് ആരാധകന് ! സാമന്തയുടെ ജന്മദിനത്തില് ക്ഷേത്രം തുറക്കും…
തെന്നിന്ത്യന്‍ സൂപ്പര്‍താരം സാമന്തയ്ക്ക് പിറന്നാള്‍ സമ്മാനമായി ക്ഷേത്രം പണിത് ആരാധകന്. ആന്ധ്രാപ്രദേശിലാണ് സാമന്തയുടെ പേരില്‍ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. സാമന്തയുടെ പിറന്നാള്‍ ദിനമായ ഏപ്രില്‍ 28ന് ക്ഷേത്രം തുറക്കുമെന്നാണ് ആരാധകന് പറഞ്ഞിരിക്കുന്നത്. സാമന്തയുടെ രൂപത്തിലുള്ള സ്വര്‍ണ നിറമുള്ള പ്രതിഷ്ഠയാണ് ക്ഷേത്രത്തില്‍ സ്ഥാപിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലാണ്. ഏറ്റവും ഒടുവില്‍ സാമന്ത അഭിനയിച്ച ശാകുന്തളം എന്ന സിനിമയാണ് ക്ഷേത്രം പണിയാന്‍ തനിക്ക് പ്രചോദനമായതെന്നാണ് ആരാധകന് പറയുന്നത്. താന്‍ ഇന്നുവരെ സാമന്തയെ നേരിട്ട് കണ്ടിട്ടില്ല പക്ഷേ, അവരുെട സിനിമ മാത്രമല്ല അവരെ മൊത്തത്തില്‍ തനിക്ക് ഇഷ്ടമാണെന്നും ഇയാള്‍ പറയുന്നു. സാമന്ത ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തികള്‍ തന്നെ ആകര്‍ഷിക്കാറുണ്ടെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. ആരാധകന്റെ വീട്ടിലാണ് സാമന്തയുടെ കൂറ്റന്‍ പ്രതിമ ഒരുക്കിയത്. നിലവില്‍ താരത്തിന്റെ തലയുടെ ഭാഗമാണ് നിര്‍മിച്ചിരിക്കുന്നത്. സാമന്തയ്ക്കുള്ള തന്റെ പിറന്നാള്‍ സമ്മാനമാണിതെന്നാണ് ഇയാള്‍ പറയുന്നത്. നേരത്തെ തെന്നിന്ത്യന്‍ താരം…
Read Moreഭാര്യ ഉള്ളതുകൊണ്ടായിരിക്കണം മമ്മുക്കയ്ക്ക് എന്നെ കെട്ടിപ്പിടിക്കാന്‍ വലിയ മടിയായിരുന്നു ! പക്ഷെ ജയേട്ടന് അങ്ങനെയായിരുന്നില്ല; തുറന്നു പറച്ചിലുമായി സീമ…
ഒരു കാലത്ത് മലയാള സിനിമയിലെ മിന്നും താരമായിരുന്നു സീമ. സംവിധായകന് ഐവി ശശിയുടെ ഭാര്യ കൂടിയായ സീമ ഇപ്പോഴും സിനിമയില്‍ അമ്മവേഷത്തിലും മറ്റുമായി സജീവമാണ്. അവളുടെ രാവുകള്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് മലയാളത്തില്‍ സീമ ഒരു തരംഗമായി മാറിയത്. മലയാളത്തില്‍ മുന്‍നിര നായകന്മാര്ക്കും സംവിധായകര്‍ക്കുമൊപ്പം നിരവധി ചിത്രങ്ങള്‍ സീമ ചെയ്തു. മലയാളത്തിന്റെ ആക്ഷന്‍ ഹീറോ ആയിരുന്ന അന്തരിച്ച് നടന് ജയന്, മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി തുടങ്ങിയ നായകന്മാര്ക്കൊപ്പം നിരവധി സിനിമകളില്‍ നായികയായി സീമ അഭിനയിച്ചിരുന്നു. ഈ രണ്ട് നടന്മാര്ക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ മുമ്പ് ഒരിക്കല്‍ സീമ തുറന്നു പറഞ്ഞിരുന്നു. താന്‍ ഏറ്റവും അധികം നായികയായി അഭിനയിച്ചിട്ടുള്ളത് ജയന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങളില്‍ ആയിരുന്നു എന്ന് സീമ പറഞ്ഞിരുന്നു. സീമയുടെ വാക്കുകള്‍ ഇങ്ങനെ: എന്റെ നായകന്മാരായി കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് ജയനും, മമ്മൂട്ടിയുമാണ്. ഈ അടുത്ത കാലത്ത് ആണ് ഞാന്‍ അറിയുന്നത്…
Read More