ഏറെ നാളുകള്‍ക്കു ശേഷം ശ്വേതാ മേനോന് അഭിനയിച്ച ‘പള്ളിമണി’ എന്ന മലയാള ചിത്രം അടുത്തിടെയാണ് റിലീസ് ചെയ്തത്. ഹൊറര്‍ മൂഡിലെ ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. വളരെ വര്‍ഷങ്ങളായി മോഡലിംഗ്, അഭിനയം, അവതരണ മേഖലകളില്‍ പ്രാവീണ്യം നേടിയ താരമാണ് ശ്വേത. മലയാളത്തില്‍ നിന്നുമുള്ള ആദ്യകാല വനിതാ സൂപ്പര്‍ മോഡലുകളില്‍ ഒരാള്‍ കൂടിയാണ് താരം പള്ളിമണിക്ക് ശേഷവും ശ്വേതാ മേനോന് ചില ചിത്രങ്ങളില്‍ വേഷമിടുകയും, മറ്റു ചില ചിത്രങ്ങള്‍ പ്രഖ്യാപിക്കുകയുമുണ്ടായി. കുറച്ചു നാളുകള്‍ക്കു മുന്‍പായി ശ്വേതാ മേനോന് നല്കിയ ഒരു അഭിമുഖത്തിലെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ് സ്റ്റാര്‍ ഹോട്ടലുകളില്‍ നിന്നും മറ്റും പലരും പലപ്പോഴായി ചെയ്യുന്ന ഒരു കാര്യമാണ് ശ്വേതാ മേനോന് തന്റെ കാര്യത്തിലും സംഭവിച്ചു എന്ന് വെളിപ്പെടുത്തിയത്. ഹോട്ടലില്‍ മുറിയെടുത്താല്‍ വാഷ്റൂമുകളില്‍ കാണുന്ന ആ വസ്തുക്കള്‍ പലര്‍ക്കും കൗതുകമുണര്‍ത്തുന്നതാണ് പണ്ടുകാലങ്ങളില്‍ മുന്തിയ ഹോട്ടലുകളിലെ റൂമില്‍ നിന്നും ഷാംപൂ,…
Read MoreCategory: Today’S Special
വേര്‍പിരിഞ്ഞ് ഒരു നിമിഷം പോലും കഴിയാനാവില്ല ! ലെസ്ബിയന്‍ പങ്കാളികളെ കണ്ടെത്തി ഇരട്ടകള്‍; ഇപ്പോള്‍ നാലുപേരും ഒരുമിച്ച്…
ഇരട്ടകളായി ജനിക്കുന്നവര്‍ രൂപത്തിലും ഭാവത്തിലും സ്വഭാവത്തിലുമെല്ലാം സാമ്യത പുലര്‍ത്തുന്നവരാകും. ഇവര്‍ തമ്മിലുള്ള ആത്മബന്ധവും വലുതായിരിക്കും. പല ഇരട്ടകളും ഒരേ കുടുംബത്തില്‍ നിന്ന് വിവാഹം കഴിക്കുന്നതു പോലും തമ്മില്‍ പിരിയാന്‍ കഴിയാത്തതു മൂലമാണ്. അത്തരത്തിലുള്ള ഇരട്ട സഹോദരിമാരാണ് ലിവര്‍പൂളില്‍ നിന്നുള്ള ലിന്‍ഡ്സേയും ലൂയിസ് സ്കോട്ടും. 18 വയസ്സുവരെ ഇരുവരും ഒരുമിച്ചായിരുന്നു താമസം. ഇതിനിടയില്‍ 2017-ല്‍ ലൂയിസ് ലിവര്‍പൂള്‍ സര്‍വകലാശാലയില്‍ ഇംഗ്ലീഷ് പഠിക്കാന്‍ ചേര്‍ന്നപ്പോള്‍ ലിന്‍ഡ്സെയും കൂടെപ്പോയി. എന്നാല്‍ 2018-ല്‍ ഇരുവര്‍ക്കും ആദ്യമായി വേര്‍പിരിയേണ്ടി വന്നു. തുടര്‍ പഠനത്തിനായി ലൂയിസ് കാനഡയിലേക്ക് പോയപ്പോഴായിരുന്നു ഇത്. എന്നാല്‍ ലൂയിസ് തിരിച്ചെത്തിയതോടെ വീണ്ടും ഒന്നിച്ചു. ഇപ്പോള്‍ ലിവര്‍പൂളില്‍ ഒരുമിച്ചാണ് താമസം. ഇരുവരും ലൈഫ്സ്റ്റൈല്‍ മേഖലയില്‍ ജോലി ചെയ്യുന്നു. പിരിയാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ലെസ്ബിയന്‍ പങ്കാളികളേയാണ് രണ്ടുപേരും കണ്ടെത്തിയത്. അഭിനേത്രിയായ റോസിയാണ് ലിന്‍ഡ്സേയുടെ കാമുകി. ലൂയിസിന്റെ കാമുകി ജെനുവെല്ലെ സംഗീതരംഗത്താണ് പ്രവര്‍ത്തിക്കുന്നത്. നാല് പേരും ഒരു…
Read Moreപവന് കല്യാണ്‍ ആരാധകനെ തലയ്ക്കടിച്ച് കൊന്ന് പ്രഭാസ് ആരാധകന് ! വാട്സ് ആപ്പ് സ്റ്റാറ്റസിനെച്ചൊല്ലിയുണ്ടായ തര്‍ക്കം…
തെലുങ്ക് സൂപ്പര്‍താരങ്ങളായ പ്രഭാസിന്റെയും പവന് കല്ല്യാണിന്റെയും ആരാധര്‍ തമ്മിലുണ്ടായ സംഘര്‍ഷം കലാശിച്ചത് കൊലപാതകത്തില്‍. പവന് കല്യാണിന്റെ ആരാധകനായ കിഷോറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ എലൂരുവിലെ പ്രഭാസ് ഫാന്‍സ് അസോസിയേഷന് സെക്രട്ടറിയായ ഹരികുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വാട്സാപ്പ് സ്റ്റാറ്റസിനെച്ചൊല്ലി നടന്ന വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പെയിന്റ് പണിക്കാരായ ഹരികുമാറും കിഷോറും ജോലിക്ക് പോകുന്ന സമയത്ത് ഹരികുമാറിന്റെ പ്രഭാസിനെക്കുറിച്ചുള്ള വാട്ട്സാപ്പ് സ്റ്റാറ്റസ് കിഷോര്‍ കാണുകയും പവന് കല്യാണിന്റെ ചിത്രങ്ങള്‍ സ്റ്റാറ്റസാക്കാന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഹരികുമാര്‍ കിഷോറിനെ ഇരുമ്പ് വടിയും സിമന്റ് കട്ടയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരങ്ങള്‍. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കിഷോര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreഒരാള്‍ക്ക് പകല്‍ ജോലി പങ്കാളിയ്ക്കു രാത്രിയും ! പിന്നെ എങ്ങനെ വിവാഹജീവിതം മുമ്പോട്ടു കൊണ്ടുപോകുമെന്ന് ചോദ്യം…
ഭാര്യയ്ക്ക് ജോലി പകല്‍, ഭര്‍ത്താവിന് രാത്രിയും പിന്നെ എങ്ങനെ വിവാഹ ജീവിതം മുമ്പോട്ടു കൊണ്ടുപോകും ? ഈ സമൂഹത്തിലെ പല ദമ്പതികളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണിത്. ഇപ്പോള്‍ വിവാഹമോചനത്തിനായി സുപ്രീംകോടതിയെ സമീപിച്ച ദമ്പതികളോട് കോടതി ഈ ചോദ്യം ചോദിച്ചിരിക്കുകയാണ്. ഒരുമിച്ചു ജീവിക്കാന്‍ ഒരു ശ്രമം കൂടി നടത്തിനോക്കിക്കൂടേയെന്നും ജസ്റ്റിസുമാരായ കെഎം ജോസഫും ബിവി നാഗരത്നയും ദമ്പതികളോട് ആരാഞ്ഞു. ബംഗളൂരുവില്‍നിന്നുള്ള ദമ്പതികളാണ് വിവാഹ മോചന ഹര്‍ജിയുമായി സുപ്രീം കോടതിയില്‍ എത്തിയത്. ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരാണ് ഇരുവരും. ബംഗളൂരു അത്രയധികമൊന്നും വിവാഹമോചനങ്ങള്‍ നടക്കുന്ന സ്ഥലമല്ലെന്ന് ജസ്റ്റിസ് നാഗരരത്ന അഭിപ്രായപ്പെട്ടു. ഒരുമിച്ചു ജീവിക്കാന്‍ ഒരു ശ്രമം കൂടി നടത്തിക്കൂടേയെന്ന് കോടതി ആരാഞ്ഞു. വേര്‍പിരിയുന്നതിന് ഇരുകക്ഷികളും തമ്മില്‍ ധാരണയില്‍ എത്തിയിട്ടുണ്ടെന്ന് അഭിഭാഷകര്‍ അറിയിച്ചു. ഉടമ്പടി പ്രകാരം ഭര്‍ത്താവ് ഭാര്യയ്ക്ക് ഒറ്റത്തവണ ജീവനാംശമായി പന്ത്രണ്ടര ലക്ഷം രൂപ നല്‍കും. ഇരു കക്ഷികളും…
Read Moreവിവാഹത്തിന് ധനസഹായം നല്കാന് സ്ത്രീകളുടെ ഗര്‍ഭ പരിശോധന ! പുതിയ വിവാദം…
വിവാഹത്തിന് സര്‍ക്കാരില്‍ നിന്ന് ധനസഹായം ലഭിക്കുന്ന സ്ത്രീകളുടെ യോഗ്യത പരിശോധിക്കാനായി ഗര്‍ഭ പരിശോധന നടത്തി മധ്യപ്രദേശ് സര്‍ക്കാര്‍ മധ്യപ്രദേശിലെ ദിന്ദോരി ജില്ലയിലാണ് സംഭവം നടന്നത്. മുഖ്യമന്ത്രി കന്യാദാന്‍ യോജനയുടെ ഭാഗമായി നടത്തുന്ന സമൂഹ വിവാഹത്തിലാണ് ഗര്‍ഭ പരിശോധന നടന്നത്. പദ്ധതി വഴി വിവാഹിതരാകാന്‍ 219 യുവതികളുടെ അപേക്ഷ ലഭിച്ചിരുന്നു. എന്നാല്‍ വിവാഹ സമയത്ത് ചില യുവതികളുടെ പേര് പട്ടികയില്‍ ഇല്ലാതെ വന്നു. പ്രസവ പരിശോധന നടത്തിയതിന് ശേഷം ഇവരെ ഒഴിവാക്കി എന്നാണ് ആരോപണം. ഈ പദ്ധതിയിലൂടെ വിവാഹിതരാകുന്നവര്‍ക്ക് 55,000 രൂപ സര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്. ഇതില്‍ 49,000 നല്‍കുന്നത് വധുവിനാണ്. 6,000 വിവാഹ ചടങ്ങുകള്‍ക്കും നല്‍കും. താന്‍ ഈ പദ്ധതിയില്‍ പേര് നല്‍കിയിരുന്നെന്നും ഇതിന് ശേഷം ഒരു ഹെല്‍ത്ത് സെന്ററില്‍ വെച്ച് തന്റെ പ്രഗ്നന്‍സി ടെസ്റ്റ് നടത്തിയെന്നും ഒരു യുവതി വെളിപ്പെടുത്തി. ടെസ്റ്റ് പോസിറ്റീവ് ആയതോടെ, പട്ടികയില്‍ നിന്ന്…
Read Moreസിനിമാ ഷൂട്ടിംഗിനിടെ അഖില്‍ അഖിനേനി ഉപദ്രവിച്ചെന്ന് വാര്‍ത്തകള്‍ ! നിയമനടപടികളുമായി മുന്നോട്ടെന്ന് ഉര്‍വശി റൗട്ടേല…
അഭിയത്തിനൊപ്പം തുറന്നുപറച്ചിലിലൂടെയും വാര്‍ത്തകള്‍ സൃഷ്ടിക്കാറുള്ള താരമാണ് ബോളിവുഡ് നടി ഉര്‍വശി റൗട്ടേല. നേരത്തെ ക്രിക്കറ്റ് താരം റിഷഭ് പന്തുമായുള്ള ഉര്‍വശിയുടെ വാക്ക് പോര് സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സിനിമാനിരൂപകന് ഉമൈര്‍ സന്ധുവിനെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ഉര്‍വശി. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അക്കിനേനി ഉര്‍വശിയെ ഉപദ്രവിച്ചു എന്ന് ഉമൈര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ ഉര്‍വശി രംഗത്തെത്തിയിരിക്കുന്നത്. ഏജന്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയായിരുന്നു സംഭവമെന്നും അഖില്‍ അക്കിനേനി പക്വതയില്ലാത്ത നടനാണെന്നും ഉമൈര്‍ പറഞ്ഞിരുന്നു. ഉമൈറിന്റെ ട്വീറ്റിന്റെ സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ പങ്കുവെച്ചുകൊണ്ടായിരുന്നു ഉര്‍വശിയുടെ പ്രതികരണം. ഇത് ഫേക്കാണെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ഉമൈര്‍ തന്നെയും കുടുംബത്തെയും വിഷമത്തിലാക്കിയെന്നും ഉര്‍വശി പറയുന്നു. അതിനാല്‍ ഉമൈറിനെതിരെ നിയമ നടപടി ആരംഭിച്ചു. മാനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചുവെന്നും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന നിങ്ങളെ പോലുള്ളവരോട് അതൃപ്തിയുണ്ടെന്നും നിങ്ങളാണ്…
Read Moreഅമ്മയും അച്ഛനും വേര്‍പിരിഞ്ഞോ എന്ന ചോദ്യം കേട്ടാണ് ഞാന്‍ വളര്‍ന്നത് ! തന്റെ കുടുംബത്തില്‍ സംഭവിച്ചത് തുറന്നു പറഞ്ഞ് സെറീന…
മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട ടെലിവിഷന്‍ റിയാലിറ്റിഷോയാണ് ബിഗ്ബോസ് മലയാളം. നിലവില്‍ ബിഗ്ബോസിന്റെ അഞ്ചാം സീസണാണ് നടക്കുന്നത്. ഇരുപത് മത്സരാര്‍ഥികളുമായി നടന്ന നാലാം സീസണില്‍ ലേഡി വിന്നറിനെ ലഭിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തില്‍ വിജയിയായത് ദില്‍ഷ പ്രസന്നനാണ്. അതേസമയം, ബിഗ് ബോസ് നാലാം സീസണില്‍ വിജയികളായില്ലെങ്കിലും നിരവധി പേരാണ് ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയത്. ഇത്തവണത്തെ മത്സരാര്‍ത്ഥികളില്‍ പലരും ജീവിതത്തില്‍ ഒത്തിരി കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുള്ളവരാണ്. ഇപ്പോഴിതാ മത്സരാര്‍ത്ഥികളില്‍ ഒരാളായ സെറീന തന്റെ ജീവിത കഥ പറയുകയാണ്. കോട്ടയം സ്വദേശിയാണെങ്കിലും ജനിച്ചതും വളര്‍ന്നതുമെല്ലാം ദുബായില്‍ ആണെന്നും തന്റെ 12-ാമത്തെ വയസ്സില്‍ പപ്പയുടെ കിടപ്പിലായെന്നും നോക്കാന്‍ മറ്റാരും ഇല്ലാത്തത് കൊണ്ട് ജോലി രാജിവെച്ച് പപ്പ നാട്ടില്‍ പോയെന്നും പിന്നെ തന്നെ ദുബായില്‍ നോക്കി വളര്‍ത്തിയത് നഴ്സായ അമ്മയാണെന്നും സെറീന പറയുന്നു, 17-ാമത്തെ വയസ്സിലാണ് താന്‍ ജോലിക്ക് കേറിയത്. പഠിക്കുന്നതിനൊപ്പം ജോലി ചെയ്തിരുന്നുവെന്നും മോഡലിംഗ്…
Read Moreനയന്‍താരയും ഞാനും ഒരുപോലെയാണെന്ന് ആളുകള്‍ പറയുന്നു ! പക്ഷെ താനതൊന്നും കാര്യമാക്കാറില്ലെന്ന് അനിഖ…
ബാലതാരമായി എത്തി മലയാള സിനിമയില്‍ നായികയായ നടിയാണ് അനിഖ സുരേന്ദ്രന്.മലയാളം കൂടാതെ അന്യഭാഷാ ചിത്രങ്ങളിലും അനിഖ സജീവമാണ്. വിവിധ ഭാഷകളിലായി 15ല്‍ അധികം സിനിമകളില്‍ അനിഖ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 2007ല്‍ പുറത്തിറങ്ങിയ ഛോട്ടാമുംബൈ എന്ന മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ചെറിയ വേഷത്തില്‍ എത്തിയ അനിഖ പിന്നീട് കഥ തുടരുന്നുവെന്ന് ചിത്രത്തില്‍ മമതയുടെ മകളായി വേഷമിട്ടതോടെയാണ് ശ്രദ്ധേയയായത്. തമിഴില്‍ അജിത് നായകനായി എത്തിയ എന്നൈ അറിന്താല്‍ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ മകളായി അഭിനയിച്ചാണ് അരങ്ങേറ്റം കുറിച്ചത്. ഗംഭീര പ്രകടനം കഴിച്ച വച്ചതോടുകൂടി അജിത്തിന്റെ തന്നെ വിശ്വാസത്തിലും മകളായി അഭിനയിക്കുകയും ചെയ്തു. ഈ രണ്ട് ചിത്രങ്ങള്‍ ചെയ്തതോടുകൂടി തമിഴില്‍ നിരവധി ആരാധകരെ സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചു. ഇപ്പോള്‍ ഓ മൈ ഡാര്‍ലിംഗ് എന്ന ചിത്രത്തിലൂടെ നടി നായികയായും മലയാള സിനിമയില്‍ അരങ്ങേറിയിരിക്കുകയാണ്. ഇപ്പോഴിതാ തെന്നിന്ത്യന്‍ താരം നയന്‍താരയെ അനുകരിക്കുകയാണെന്ന വിമര്‍ശനങ്ങളോട്…
Read Moreനട്ടു വളര്‍ത്തി കുഞ്ഞിനെപ്പോലെ പരിപാലിച്ച ആല്‍മരത്തിന്റെ കല്യാണം നടത്തി സ്ത്രീ ! ഭര്‍ത്താവിനോടുള്ള വാഗ്ദാനം നിറവേറ്റാനായെന്ന് രേഖാ ദേവി…
നമ്മുടെ പ്രകൃതിയില്‍ മരങ്ങള്‍ക്കുള്ള പ്രാധാന്യം പറയേണ്ടതില്ലല്ലോ…പല രാജ്യങ്ങളും നേരിടുന്ന ഒരു വിപത്താണ് വന നശീകരണം. എന്നാല്‍ മരങ്ങളെയും പ്രകൃതിയെയും അളവറ്റു സ്നേഹിക്കുന്നവരും ഈ സമൂഹത്തിലുണ്ട്. പശ്ചിമ ബംഗാളില്‍ ഒരു കുഞ്ഞിനെപ്പോലെ ആല്‍മരത്തെ വളര്‍ത്തി വിവാഹം കഴിപ്പിച്ച സംഭവം ഇതിന് ഉദാഹരണമാണ്. പുര്‍ബ ബര്‍ധമാനിലെ മെമാരിയിലാണ് ആല്മരത്തിന് വിവാഹ ചടങ്ങ് നടന്നത്. സ്വന്തം കുഞ്ഞിനെപ്പോലെ ഒരു സ്ത്രീയാണ് ഈ മരത്തെ പോറ്റിവളര്‍ത്തിയത്. കാലക്രമേണ, ആല്‍മരം വളരുകയും അതിന്റെ ശാഖകള്‍ വികസിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ തന്റെ ‘മകന്’ വിവാഹം കഴിക്കുന്നതാണ് ഉചിതമെന്ന് സ്ത്രീക്ക് തോന്നി, അതിനാല്‍ അവള് വിവാഹ ചടങ്ങ് നടത്തുകയും ചെയ്തു. രേഖാദേവി പറയുന്നതനുസരിച്ച്, ആല്‍മരം തൈയായിരുന്ന കാലം മുതല്‍ സ്വന്തം മകനായി കണ്ടാണ് അവര്‍ വളര്‍ത്തിയത്. വിവാഹിതരായ രണ്ട് പെണ്മക്കള് ഉണ്ടായിരുന്നിട്ടും, പ്രിയപ്പെട്ട മരത്തിന് ഒരു വിവാഹം നടത്താന്‍ അവര്‍ക്കു അതിയായ ആഗ്രഹമുണ്ടായി. ഒരു ദിവസം,…
Read Moreനോമ്പ് എടുക്കണമെന്ന് വിചാരിച്ചുവെങ്കിലും നടന്നില്ല ! ഭക്ഷണം കഴിക്കാതെ ഇരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് അനാര്‍ക്കലി മരിക്കാര്‍…
ആനന്ദം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ താരമാണ് അനാര്‍ക്കലി മരിക്കാര്‍. പിന്നീട് വിമാനം, മന്ദാരം, മാര്‍ക്കോണി മത്തായി, ഉയരെ തുടങ്ങിയ നിരവധി സിനിമകള്‍ താരത്തിന്റേതായി പുറത്തെത്തി. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ക്ക് ആരാധകരേറെയുണ്ടുതാനും. സുലൈഖാ മന്‍സില്‍ ആണ് നടിയുടെ ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ തന്റെ വീട്ടിലെ പെരുന്നാള്‍ ആഘോഷങ്ങളെ കുറിച്ചും തന്റെ സിനിമാ വിശേഷങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് അനാര്‍ക്കലി മരിക്കാര്‍. തനിക്ക് ഒരിക്കല്‍ പോലും നോമ്പ് മുഴുവന്‍ എടുക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് അനാര്‍ക്കലി പറയുന്നത്. റംസാന് ചെറുപ്പത്തില്‍ ആയിരുന്നു കുറച്ച് കൂടി രസം. നടിയുടെ വാക്കുകള്‍ ഇങ്ങനെ…പെരുന്നാളിന് കസിന്‍സിനൊപ്പം പുറത്ത് പോകും. പെരുന്നാള്‍ ദിവസം വീടൊക്കെ വൃത്തിയാക്കും. അതൊക്കെയാണ് എന്റെ ഓര്‍മകള്‍. ഉമ്മയാണ് വീട് വൃത്തിയാക്കുക. പക്ഷെ സാധനം വാങ്ങാന്‍ ഞാനാണ് പോകുന്നത്. പെരുന്നാള്‍ എന്റെ വീട്ടിലേക്ക് ആഘോഷിക്കുന്നത് കുറഞ്ഞു. ഇതുവരേയും…
Read More