യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹൃദയം മുറിച്ചെടുത്ത് ഭക്ഷിക്കുകയും പിന്നീട് വേറെയും കൊലപാതകങ്ങള്‍ നടത്തുകയും ചെയ്ത 44കാരന് ജീവപര്യന്തം. ഓക്ലഹോമ സ്വദേശിയായ ലോറന്‍സ് പോള്‍ ആന്‍ഡേഴ്സണെയാണു കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയത്. 2021ലാണ് ഇയാള്‍ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യം നടത്തിയത്. ആന്‍ഡ്രിയ ബ്ലാന്‍കെന്‍ഷിപ്പ് (41) എന്ന യുവതിയെ കൊലപ്പെടുത്തിയ ലോറന്‍സ്, യുവതിയുടെ ഹൃദയം മുറിച്ചെടുത്ത് അതുമായി ബന്ധുവിന്റെ വീട്ടിലെത്തി ഉരുളക്കിഴങ്ങു ചേര്‍ത്തു പാകം ചെയ്തു കഴിച്ചു. പിന്നീട് കറി ബന്ധു ലിയോണ്‍ പൈ(67)ക്കും ഭാര്യ ഡെല്‍സിക്കും നല്കാന് ശ്രമിച്ചെന്നും ഇതിനു ശേഷം ലിയോണിനെയും അദ്ദേഹത്തിന്റെ നാല് വയസുകാരിയായ കൊച്ചുമകള്‍ കേയസ് യേറ്റ്സിനെയും വകവരുത്തിയെന്നുമാണ് കേസ്. മയക്കുമരുന്ന് കേസില്‍ പിടിയിലായ ലോറന്‍സിനെ 2017ല്‍ കോടതി 20 വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. എന്നാല്‍ 2019ല്‍ ഇയാള്‍ക്ക് ശിക്ഷയിളവ് നല്‍കിയതിനെ തുടര്‍ന്ന് ജയില്‍ മോചിതനാവുകയായിരുന്നു. ജയിലില്‍നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ലോറന്‍സ് കൊലപാതകം നടത്തിയത്. ഒരുകാലത്തും ക്ഷമിക്കാന്‍…
Read MoreCategory: Today’S Special
കുഞ്ഞിന് വെറും 10 മാസം പ്രായമുള്ളപ്പോള്‍ സിനിമയിലേക്ക് തിരിച്ചെത്തി ! താന്‍ ജീവിതത്തില്‍ ചെയ്ത വലിയ ത്യാഗം വെളിപ്പെടുത്തി കാജല്‍ അഗര്‍വാള്‍…
ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ താരറാണിയായി വിളങ്ങിയ നടി കാജല്‍ അഗര്‍വാള്‍ 2020ല്‍ ആണ് വിവാഹിതയായത്. മുംബൈ സ്വദേശിയായ വ്യവസായി ഗൗതം കിച്ച്ലുവിനെയാണ് കാജള്‍ ജീവിത പങ്കാളിയാക്കിയത്. ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. വര്‍ഷങ്ങളായുള്ള പ്രണയമാണ് വിവാഹത്തിലെത്തിയത്. മുംബൈ താജ്മഹല്‍ പാലസ് ഹോട്ടലില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇപ്പോള്‍ ഒരുകുഞ്ഞിന്റെ അമ്മയായിരിക്കുകയാണ് കാജല്‍. തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം കാജല്‍ അഭിനയിച്ചിട്ടുണ്ട്. 2020 ലോക്ക് ഡൗണ്‍ സമയത്ത് ആയിരുന്നു കാജലിന്റെയും ഗൗതമിന്റെയും വിവാഹം. സുഹൃത്തുക്കളായി ഇരുന്ന സമയത്ത് ഞങ്ങള്‍ ആഘോഷ വേളകളില്‍ എല്ലാം അടിക്കടി കാണാറുണ്ടായിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ സംഭവിച്ചതോടെ ആഴ്ചകളോളും പരസ്പരം കാണാന്‍ സാധിക്കാതെ വന്നു. അപ്പോഴാണ് എത്രമാത്രം ഞങ്ങള്‍ പ്രണയിക്കുന്നുണ്ട് എന്ന് ബോധ്യമായത്. ലോക്ക് ഡൗണില്‍ ചെറിയ അയവ് സംഭവിച്ചപ്പോള്‍ തന്നെ വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് ഒരിയ്ക്കല്‍…
Read Moreഇവര്‍ സമൂസ വിറ്റ് ഒരുദിവസം നേടുന്നത് 12 ലക്ഷം രൂപ!! സമൂസ കച്ചവടത്തിനിറങ്ങിയത് മുപ്പത് ലക്ഷം രൂപ വരുമാനമുള്ള ജോലി ഉപേക്ഷിച്ച്…
മുപ്പത് ലക്ഷം വരുമാനമുള്ള ജോലി ഉപേക്ഷിച്ച് സമൂസ കച്ചവടത്തിനിറങ്ങിയ ദമ്പതികള്‍ക്ക് ഇന്ന് 12 ലക്ഷം ദിവസവരുമാനം. ബെംഗളൂരു സ്വദേശികളായ ശിഖര്‍ വീര്‍ സിംഗും നിധി സിംഗുമാണ് സമൂസ കച്ചവടത്തില്‍ ലക്ഷങ്ങളുടെ ദിവസ വരുമാനം നേടുന്നത്. ഹരിയാനയില്‍ ബയോ ടെക്നോളജി ബി ടെക് പഠിക്കുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നതും വിവാഹിതരാകുന്നതും. ശിഖര്‍ ഹൈദരാബാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയന്‍സില്‍ നിന്ന് എം ടെക്ക് നേടിയതിന് ശേഷം ശിഖര്‍ ബയോകോണ്‍ എന്ന കമ്പനിയില്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായി പ്രവര്‍ത്തിച്ചു. നിധിക്ക് ഗുരുഗ്രാമില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മ കമ്പനിയില്‍ 30 ലക്ഷം രൂപ ശമ്പളമുള്ള ജോലി ലഭിക്കുകയും ചെയ്തു. അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ള കുടുംബ പശ്ചാത്തലമുള്ളവരാണെങ്കിലും സ്വന്തമായി ബിസിനസ് തുടങ്ങണമെന്ന ആഗ്രഹമായിരുന്നു ശിഖറിന്. പഠന കാലത്ത് തന്നെ തന്റെ ആഗ്രഹം പങ്കുവെച്ചെങ്കിലും ശാസ്ത്രജ്ഞനാകണമെന്നായിരുന്നു നിധിയുടെ ഉപദേശം. ഒരു നഗരത്തിലൂടെ നടക്കുമ്പോള്‍ ബേക്കറിയില്‍ ഒരു കുട്ടി സമൂസക്ക്…
Read Moreഎനിക്കു മനസ്സിലാകുന്നില്ല, ‘നാട്ടു നാട്ടു’ ഇത്ര മികച്ചതാണോ ? ഇത്രയ്ക്കും അഭിമാനിക്കേണ്ടതുണ്ടോ ? വിമർശനവുമായി അനന്യ ചാറ്റർജി…
ഓസ്കർ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ ‘നാട്ടു നാട്ടു’ എന്ന ഗാനത്തെ വിമർശിച്ച് ബംഗാളി നടി അനന്യ ചാറ്റർജി. പാട്ടിന്റെ ചരിത്ര നേട്ടത്തിൽ രാജ്യം ഇത്രമാത്രം സന്തോഷിക്കേണ്ടതുണ്ടോ എന്നാണ് നടി കുറിച്ചിരിക്കുന്നത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് അനന്യ ഗാനത്തിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. എനിക്കു മനസ്സിലാകുന്നില്ല, നാട്ടു നാട്ടുവിൽ ഇത്രയും അഭിമാനം തോന്നേണ്ടതുണ്ടോ? നമ്മൾ എങ്ങോട്ടാണ് പോകുന്നത്? എന്തുകൊണ്ടാണ് എല്ലാവരും നിശബ്ദരായിരിക്കുന്നത്? നമ്മുടെ ശേഖരത്തിലുള്ള ഏറ്റവും മികച്ചത് ഇതാണോ? കടുത്ത പ്രതിഷേധവും രോഷവും അറിയിക്കുന്നു’, അനന്യ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. അനന്യ ചാറ്റർജിയുടെ കുറിപ്പ് ഇതിനോടകം ചർച്ചയായിക്കഴിഞ്ഞിരിക്കുകയാണ്. വാർത്തയ്ക്ക് പിന്നാലെ നിരവധി പേരാണു നടിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തുന്നത്. രാജ്യത്തിന്റെ ചരിത്രനേട്ടമാണ് ഇതെന്നും വിലകുറച്ച് കാണരുതെന്നും തുടങ്ങി അനന്യക്കെതിരെ നിരവധി കമന്റുകളാണ് എത്തുന്നത്.
Read Moreഞെട്ടിച്ച കാഴ്ച ! ഹമ്പമ്പൊ പെരുമ്പാമ്പ്, എന്തൊരു നീളം; ജെയ് ബ്രൂവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു…
മിക്ക ജീവികളിലും മനുഷ്യര്‍ക്ക് ഏറ്റവും പേടിയുള്ള ഒന്നാണല്ലൊ പാമ്പുകള്‍. പലരുടെയും മരണത്തിന് പലപ്പോഴും പാമ്പുകള്‍ കാരണമായിട്ടുണ്ട്. എന്നാല്‍ എല്ലായ്പ്പോഴും പാമ്പുകള്‍ അപകടകാരികളല്ല. അവയില്‍ പലതും വിഷ രഹിതമായവയാണ് താനും. ചില രാജ്യങ്ങളിലൊക്കെ ഇത്തരം പാമ്പുകളെ ആളുകള്‍ വളര്‍ത്താറുണ്ട്. അമേരിക്കന്‍ യൂട്യൂബറും റെപ്റ്റൈല്‍ സൂ പ്രീഹിസ്റ്റോറിക് ഇങ്കിന്റെ സ്ഥാപകനും സിഇഒയുമായ ജെയ് ബ്രൂവര്‍ അടുത്തിടെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോൾ വൈറല്‍. അതില്‍ രണ്ട് പെരുമ്പാമ്പുകളെ കാണാം. ഒരു വെള്ളയും ഒരു കറുപ്പും. ഇവ രണ്ടും പരസ്പരം പിണഞ്ഞാണ് കാണപ്പെടുന്നത്. എന്നാല്‍ ഈ പാമ്പുകളുടെ വലിപ്പം കാഴ്ചക്കാരെ ഞെട്ടിച്ചു. വൈറലായി മാറിയ വീഡിയോയ്ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. “ഞെട്ടിച്ച കാഴ്ച’ എന്നാണൊരാള്‍ കുറിച്ചത്.
Read Moreചൈനയിലെ ‘സ്വർണമുത്തച്ഛൻ’; അണിയുന്നത് 94 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ!പിന്നാലെ വിവാഹാലോചനകളുടെ പ്രളയം…
സ്വർണം മോഹിക്കാത്തവരില്ല. അതിൽ സ്ത്രീയെന്നോ, പുരുഷനെന്നോ വ്യത്യാസമില്ല. സ്വർണാഭരണങ്ങൾ ധരിക്കുന്നത് ഒരാളുടെ ധനാഢ്യതയെ സൂചിപ്പിക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്നത് ചൈനക്കാരാണ്. 2013 മുതലാണ് സ്വർണ ഉപയോഗത്തിൽ ചൈന മുന്നിലെത്തുന്നത്. ശരാശരി 945 ടൺ സ്വർണമാണ് ചൈനക്കാർ പ്രതിവർഷം വാങ്ങിക്കൂട്ടുന്നത്. ചൈനയിൽനിന്നുള്ള ഒരു മുത്തച്ഛനാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ താരം. അദ്ദേഹത്തിന് 90 വയസുണ്ട്. വൃദ്ധന്റെ പൂർണവിവരങ്ങളൊന്നും ലഭ്യമല്ല. 94 ലക്ഷം വിലവരുന്ന സ്വർണാഭരണങ്ങൾ ധരിക്കുന്ന വൃദ്ധന്റെ വീഡിയോ നെറ്റിസൺസ് ഏറ്റെടുത്തിരിക്കുന്നു. തന്റെ സ്വന്തം സ്വർണമാണ് അയാൾ ധരിക്കുന്നത്. ഫെബ്രുവരി 27നാണ് വീഡിയോ ആദ്യമായി സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടത്. തെക്കുകിഴക്കൻ ചൈനയിലെ ഫുജിയാൻ പ്രവിശ്യയിൽ ഷാങ്ഷൗവിലെ ഒരു കടയിൽ വച്ചാണ് വൃദ്ധൻ തന്റെ സ്വർണാഭരണങ്ങൾ പ്രദർശിപ്പിക്കുന്നത്. ആഭരണങ്ങൾ കാണാൻ ആളുകൾ തടിച്ചുകൂടുകയും ചെയ്തിരുന്നു. തൂക്കം തോന്നിക്കുന്ന ബ്രേസ്ലെറ്റ്, മോതിരം തുടങ്ങിയ വിവിധ തരം ആഭരണങ്ങൾ വൃദ്ധൻ ധരിക്കുന്നു. അദ്ദേഹം…
Read Moreആടുജീവിതം അവസാനിച്ചു! യെമനിലെ “ഇരുകൊമ്പന്” മുത്തച്ഛന് യാത്രയായി; 140 വര്‍ഷങ്ങള്‍ ഇദ്ദേഹം ജീവിച്ചിരുന്നതായാണ് ബന്ധുക്കള്‍
ഓരോ ജീവിതവും നിരവധി കഥകളിലൂടെയാണ് മുഴുമിക്കുക. നൂറ്റാണ്ടുകള്‍ ജീവിച്ചിരിക്കുന്ന ചിലരുണ്ട്. അവര്‍ ചിലര്‍ക്ക് പാഠപുസ്തകവും മറ്റു ചിലര്‍ക്ക് കൗതുകവും ആയി മാറും. ഇത്തരത്തില്‍ ലോകത്തിന് പലതുമായി മാറിയ ഒരാള്‍ കഴിഞ്ഞദിവസം യാത്രയായിരുന്നു. യെമനിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനെന്ന് കരുതപ്പെടുന്ന അലി ആന്തറിനെ കുറിച്ചാണ്. ഏകദേശം 140 വര്‍ഷങ്ങള്‍ ഇദ്ദേഹം ജീവിച്ചിരുന്നതായാണ് ബന്ധുക്കള്‍ അവകാശപ്പെടുന്നത്. വലിയൊരു കുടുംബത്തിലെ കാരണവരാണ് ഇദ്ദേഹം. 70ല്‍പരം പേരക്കുട്ടികള്‍ ഇദ്ദേഹത്തിനുണ്ടത്രെ.എന്നാല്‍ ഇദ്ദേഹം ലോകശ്രദ്ധ ആകര്‍ഷിച്ചത് പ്രായം നിമിത്തമല്ല. 100 വയസിന് മുകളിലെത്തിയപ്പോള്‍ ഇദ്ദേഹത്തിന് ആടിന്റേതുപോലുള്ള കൊമ്പ് വളര്‍ച്ച ഉണ്ടായി. നെറ്റിയുടെ ഇരുവശത്തുമാണ് കൊമ്പ് പോലുള്ള ഈ വളര്‍ച്ച പ്രത്യക്ഷപ്പെട്ടത്. വൈകാതെ ഇത് വളര്‍ന്ന് പടരാനും തുടങ്ങി. ഇതോടെ ഇദ്ദേഹത്തിന് “ഇരു കൊമ്പന്’ എന്നൊരു വിളിപ്പേരുമുണ്ടായി. കഴിഞ്ഞിടെ ഇദ്ദേഹത്തിന്റെ ഈ വളര്‍ച്ച മുറിച്ചു മാറ്റിയിരുന്നു. എന്നാല്‍ ഇതാണ് ഇദ്ദേഹത്തിന്റെ മരണത്തിന് കാരണമാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.…
Read Moreവിശാലമായ ഹൃദയം എന്നത് ഇതാണോ ? ആഴങ്ങളിലെ വലിയ ഹൃദയം; സ്പന്ദനം കേള്‍ക്കാനാവുന്നത് 3.2 കിലോമീറ്റര്‍വരെ…
നിറയെ കൗതുകങ്ങളും രഹസ്യങ്ങളും നിറഞ്ഞതാണല്ലൊ ഈ പ്രപഞ്ചം. അതിലെ സമുദ്രം ഇന്നും മനുഷ്യന് പഠിച്ചുതീര്‍ക്കാന്‍ കഴിയാത്ത ഒരു പാഠപുസ്തകമാണ്. സമുദ്രത്തെക്കുറിച്ചറിയാന് പലരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പ്രമുഖ വ്യവസായി ഹര്‍ഷ ഗൊയങ്ക തന്റെ ട്വിറ്ററില്‍ പങ്കുവെച്ച ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലത്തിന്റെ ഹൃദയത്തിന്റെതാണ് അദ്ദേഹം പങ്കുവച്ച ചിത്രം. കാനഡയിലെ റോയല്‍ ഒന്റാരിയോ മ്യൂസിയത്തില്‍ സംരക്ഷിച്ചിട്ടുള്ള ഹൃദയമാണിത്. 2014ല്‍ കാനഡയിലെ റോക്കി ഹാര്‍ബര്‍ എന്ന തീരദേശ പട്ടണത്തില്‍ ഒഴുകിയെത്തിയ ഒരു നീലത്തിമിംഗലത്തിന്റെ ശരീരത്തില്‍ നിന്നാണ് ഈ ഹൃദയം എടുത്തത്. 181 കിലോ ഭാരവും 1.5 മീറ്റര്‍ നീളവും 1.2 മീറ്റര്‍ വീതിയും ഈ ഹൃദയത്തിനുണ്ട്. 3.2 കിലോമീറ്റര്‍ ദൂരമകലെ വരെ ഈ ഹൃദയത്തില്‍ നിന്നുള്ള സ്പന്ദനം കേള്‍ക്കാനും സാധിക്കും. ഈ സമുദ്ര ജീവിയെക്കുറിച്ചുള്ള പോസ്റ്റിന് നിരവധി കമന്റുകള്‍ ലഭിക്കുന്നുണ്ട്. “വിശാലമായ ഹൃദയം…
Read Moreവിദേശ വിനോദ സഞ്ചാരികള്‍ക്ക് ഇനി ചൈനയിലേക്കു വരാം; മൂന്നു വര്‍ഷത്തിനു ശേഷം അതിർത്തികൾ തുറന്നു
ബെയ്ജിംഗ്: കോവിഡ് വ്യാപനത്തെത്തുടർന്നു വിദേശ വിനോദസഞ്ചാരികള്‍ക്കു മുന്നിൽ അടച്ചിട്ട അതിർത്തികൾ മൂന്ന് വര്‍ഷത്തിനുശേഷം ചൈന തുറന്നു. രാജ്യം കോവിഡില്‍നിന്നു മുക്തമായെന്നും 2020 മാർച്ച് 28 ന് മുമ്പ് നല്കിയ വിസകളില്‍ സാധുവായവയ്ക്ക് മാര്‍ച്ച് 15 മുതല്‍ രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കുമെന്നും ചൈന അറിയിച്ചു. ഹൈനാന്‍ ദ്വീപിലും ഷാങ്ഹായിലും ക്രൂയിസ് കപ്പലുകള്‍ക്ക് വിസരഹിത പ്രവേശനവും അനുവദിക്കും.ഹോങ്കോങ്ങില്‍നിന്നും മക്കാവുവില്നിന്നുമുള്ള ടൂര്‍ ഗ്രൂപ്പുകള്‍ക്ക് വിസരഹിത പ്രവേശനവും പുനരാരംഭിക്കും. വിദേശത്തുള്ള ചൈനീസ് കോണ്‍സുലേറ്റുകള്‍ വിസ അപേക്ഷകള്‍ പരിഗണിക്കുന്നത് പുനഃരാരംഭിച്ചിട്ടുണ്ട്. പുതിയ മാറ്റങ്ങളെല്ലാം ഇന്നലെ മുതൽ മുതല്‍ പുനരാരംഭിച്ചു. കോവിഡ് വ്യാപനത്തിന് മുമ്പ് ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് വിദേശ വിനോദ സഞ്ചാരികളാണ് ചൈനയിലേക്ക് എത്തിയിരുന്നത്. എന്നാല്‍ കോവിഡിന് പിന്നാലെ സീറോ കോവിഡ് പദ്ധതി കൊണ്ടുവന്നതോടെ വിനോദ സഞ്ചാര മേഖല കുത്തനെ ഇടിഞ്ഞു. വീണ്ടും അതിര്‍ത്തികള്‍ തുറക്കുമ്പോള്‍ രാജ്യത്തേക്കുള്ള വിദേശ നാണ്യത്തിന്റെ വരവില്‍ ഗണ്യമായ…
Read Moreകെട്ടാൻ പെണ്ണില്ല..! ബിഹാറിലെ നാലുഗ്രാമങ്ങളിൽ പുര നിറഞ്ഞു പുരുഷന്മാർ; പെൺകുട്ടികൾ ഇല്ലാത്തതല്ല കാരണമെന്ന് നാട്ടുകാർ…
ലഖിസാര: ബിഹാറിലെ നാലു ഗ്രാമങ്ങളിൽപ്പെട്ട യുവാക്കൾക്കു വിവാഹം കഴിക്കാൻ പെൺകുട്ടികളെ കിട്ടുന്നില്ല! വധുവാകാൻ പെൺകുട്ടികൾ ഇല്ലാത്തതല്ല കാരണം. രൂക്ഷമായ യാത്രാപ്രശ്നം കാരണം ഈ ഗ്രാമങ്ങളിലെ യുവാക്കൾക്കു തങ്ങളുടെ പെൺമക്കളെ വിവാഹം കഴിച്ചുകൊടുക്കാൻ ആരും തയാറാകുന്നില്ലത്രേ.. ഈ അവസ്ഥ തുടങ്ങിയിട്ട് പത്തു വര്ഷത്തോളമായെന്നു ഗ്രാമവാസികള്‍ പറയുന്നു. ബിഹാറിലെ ലഖിസാരായിയിലെ പാത്വ, കൻഹായ്പുർ, പിപാരിയ ദിഹ്, ബസൗന എന്നീ ഗ്രാമങ്ങളിൽപ്പെട്ട യുവാക്കള്‍ക്കാണു ദുരവസ്ഥ. 30 വയസിനു മുകളില്‍ പ്രായമുള്ള അവിവാഹിതരായ ആണുങ്ങളാണ് ഇവിടെയുള്ളവരില്‍ ഏറെയും. കാര്‍ഷിക മേഖലയായ ഈ ഗ്രാമങ്ങളിൽ ഒരിടത്തും സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്നോളം ഒരു റോഡ് പോലും പണിതിട്ടില്ല. റോഡുകൾ ഇല്ലാത്തതിനാൽ വിദ്യാലയങ്ങളിൽ പോകാനോ ആശുപത്രി സൗകര്യങ്ങൾ കൃത്യസമയത്ത് നേടാനോ ഇവർക്ക് സാധിക്കാറില്ല. നിരവധിത്തവണ തങ്ങളുടെ ഗ്രാമങ്ങളുടെ ദുരവസ്ഥ പ്രധാനമന്ത്രിയും എംപിമാരും ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ആരും അത് കേട്ടതായിപോലും ഭാവിക്കുന്നില്ലത്രെ. എന്താണ് തങ്ങളുടെ ഗ്രാമങ്ങളോടു മാത്രം ഈ അവഗണനയെന്നു…
Read More