ബെയ്ജിംഗ്: കോവിഡ് വ്യാപനത്തെത്തുടർന്നു വിദേശ വിനോദസഞ്ചാരികള്‍ക്കു മുന്നിൽ അടച്ചിട്ട അതിർത്തികൾ മൂന്ന് വര്‍ഷത്തിനുശേഷം ചൈന തുറന്നു. രാജ്യം കോവിഡില്‍നിന്നു മുക്തമായെന്നും 2020 മാർച്ച് 28 ന് മുമ്പ് നല്കിയ വിസകളില്‍ സാധുവായവയ്ക്ക് മാര്‍ച്ച് 15 മുതല്‍ രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കുമെന്നും ചൈന അറിയിച്ചു. ഹൈനാന്‍ ദ്വീപിലും ഷാങ്ഹായിലും ക്രൂയിസ് കപ്പലുകള്‍ക്ക് വിസരഹിത പ്രവേശനവും അനുവദിക്കും.ഹോങ്കോങ്ങില്‍നിന്നും മക്കാവുവില്നിന്നുമുള്ള ടൂര്‍ ഗ്രൂപ്പുകള്‍ക്ക് വിസരഹിത പ്രവേശനവും പുനരാരംഭിക്കും. വിദേശത്തുള്ള ചൈനീസ് കോണ്‍സുലേറ്റുകള്‍ വിസ അപേക്ഷകള്‍ പരിഗണിക്കുന്നത് പുനഃരാരംഭിച്ചിട്ടുണ്ട്. പുതിയ മാറ്റങ്ങളെല്ലാം ഇന്നലെ മുതൽ മുതല്‍ പുനരാരംഭിച്ചു. കോവിഡ് വ്യാപനത്തിന് മുമ്പ് ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് വിദേശ വിനോദ സഞ്ചാരികളാണ് ചൈനയിലേക്ക് എത്തിയിരുന്നത്. എന്നാല്‍ കോവിഡിന് പിന്നാലെ സീറോ കോവിഡ് പദ്ധതി കൊണ്ടുവന്നതോടെ വിനോദ സഞ്ചാര മേഖല കുത്തനെ ഇടിഞ്ഞു. വീണ്ടും അതിര്‍ത്തികള്‍ തുറക്കുമ്പോള്‍ രാജ്യത്തേക്കുള്ള വിദേശ നാണ്യത്തിന്റെ വരവില്‍ ഗണ്യമായ…
Read MoreCategory: Today’S Special
കെട്ടാൻ പെണ്ണില്ല..! ബിഹാറിലെ നാലുഗ്രാമങ്ങളിൽ പുര നിറഞ്ഞു പുരുഷന്മാർ; പെൺകുട്ടികൾ ഇല്ലാത്തതല്ല കാരണമെന്ന് നാട്ടുകാർ…
ലഖിസാര: ബിഹാറിലെ നാലു ഗ്രാമങ്ങളിൽപ്പെട്ട യുവാക്കൾക്കു വിവാഹം കഴിക്കാൻ പെൺകുട്ടികളെ കിട്ടുന്നില്ല! വധുവാകാൻ പെൺകുട്ടികൾ ഇല്ലാത്തതല്ല കാരണം. രൂക്ഷമായ യാത്രാപ്രശ്നം കാരണം ഈ ഗ്രാമങ്ങളിലെ യുവാക്കൾക്കു തങ്ങളുടെ പെൺമക്കളെ വിവാഹം കഴിച്ചുകൊടുക്കാൻ ആരും തയാറാകുന്നില്ലത്രേ.. ഈ അവസ്ഥ തുടങ്ങിയിട്ട് പത്തു വര്ഷത്തോളമായെന്നു ഗ്രാമവാസികള്‍ പറയുന്നു. ബിഹാറിലെ ലഖിസാരായിയിലെ പാത്വ, കൻഹായ്പുർ, പിപാരിയ ദിഹ്, ബസൗന എന്നീ ഗ്രാമങ്ങളിൽപ്പെട്ട യുവാക്കള്‍ക്കാണു ദുരവസ്ഥ. 30 വയസിനു മുകളില്‍ പ്രായമുള്ള അവിവാഹിതരായ ആണുങ്ങളാണ് ഇവിടെയുള്ളവരില്‍ ഏറെയും. കാര്‍ഷിക മേഖലയായ ഈ ഗ്രാമങ്ങളിൽ ഒരിടത്തും സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്നോളം ഒരു റോഡ് പോലും പണിതിട്ടില്ല. റോഡുകൾ ഇല്ലാത്തതിനാൽ വിദ്യാലയങ്ങളിൽ പോകാനോ ആശുപത്രി സൗകര്യങ്ങൾ കൃത്യസമയത്ത് നേടാനോ ഇവർക്ക് സാധിക്കാറില്ല. നിരവധിത്തവണ തങ്ങളുടെ ഗ്രാമങ്ങളുടെ ദുരവസ്ഥ പ്രധാനമന്ത്രിയും എംപിമാരും ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ആരും അത് കേട്ടതായിപോലും ഭാവിക്കുന്നില്ലത്രെ. എന്താണ് തങ്ങളുടെ ഗ്രാമങ്ങളോടു മാത്രം ഈ അവഗണനയെന്നു…
Read More28-ാം വയസില്‍ ഒമ്പത് കുട്ടികളുടെ അമ്മ; ആദ്യത്തെ കണ്മണി 17-ാം വയസില്‍; കൊറ ഡ്യൂക് സ്ത്രീയുടെ കഥ സോഷ്യല്‍ മീഡിയയിൽ വൈറൽ
ലാസ് വേഗാസ് (യുഎസ്): ഇരുപത്തിയെട്ടാമത്തെ വയസില്‍ ഒമ്പതു കുട്ടികളുടെ അമ്മയായ കൊറ ഡ്യൂക് എന്ന സ്ത്രീയുടെ കഥ സോഷ്യല്‍ മീഡിയയിൽ ആഘോഷമായി. ടിക് ടോക്കിലൂടെ കൊറ തന്നെയാണ് തന്റെ എട്ടു മക്കളെയും പരിചയപ്പെടുത്തുന്നത് (മൂന്നാമത്തെ കുട്ടി ഏഴു ദിവസം പ്രായമായപ്പോഴേക്കും മരിച്ചു). കൊറയ്ക്ക് 17 വയസുള്ളപ്പോഴാണ് ആദ്യത്തെ കുഞ്ഞു പിറക്കുന്നത്. 2012ൽ ഇരുപത്തിയെട്ടാം വയസില്‍ ഒമ്പതാമത്തെ കുട്ടിയും പിറന്നു. കൊറയ്ക്ക് ഇപ്പോള്‍ 39 വയസുണ്ട്. നാല്പത്തിയെന്നുകാരനായ ആന്‍ഡ്രേ ഡ്യൂക്ക് ആണ് കൊറയുടെ ഭര്‍ത്താവ്. ബിസിനസുകാരനായ ആന്‍ഡ്രേയും കൊറയും എട്ടു മക്കളും താമസിക്കുന്നത് അമേരിക്കയിലെ ലാസ് വേഗാസിൽ. താന്‍ ഒരിക്കലും ഒമ്പതു കുട്ടികളുടെ അമ്മയാകുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നു കൊറ പറയുന്നു. എന്നാൽ, തനിക്കു ധാരാളം കുട്ടികളുണ്ടാകുമെന്നു തന്റെ ഭാവി പ്രവചിച്ച ആള് പറഞ്ഞിരുന്നെന്നും അവർ കൂട്ടിച്ചേർക്കുന്നു. കൊറ ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്താണ് ആന്‍ഡ്രേയെ കാണുന്നതും തുടര്‍ന്നു പ്രണയത്തിലാകുന്നതും. യൗവനാരംഭത്തില്‍ത്തന്നെ കുടുംബജീവിതം…
Read Moreഒരാളോട് ചെറിയൊരു താല്പര്യം എനിക്ക് തോന്നിയിട്ടുണ്ട്..! കാപ്പിമരത്തിന്റെ വടി ഒടിച്ച് ചാച്ചന് തലങ്ങും വിലങ്ങും അടിച്ചു; മനസുതുറന്ന് ഷീലു ഏബ്രഹാം
ഇന്നത്തെപ്പോലെ പ്രണയത്തില്‍പ്പെട്ട് പോകാനുള്ള സാഹചര്യം പണ്ടൊക്കെ കുറവാണ്. അച്ചന്മാരുടെയും സിസ്റ്റര്‍മാരുടെയും സ്കൂളിലാണ് പഠിച്ചത്. പിതാവും കര്‍ക്കശക്കാരൻ. ഒരു പുഞ്ചിരിയിലൊക്കെയാണ് അന്നത്തെ പ്രണയം. സ്കൂളില്‍ പഠിക്കുമ്പോള്‍ രണ്ട് മൂന്ന് പ്രണയലേഖനം കിട്ടിയിരുന്നു. ഒരാളോട് ചെറിയൊരു താല്പര്യം എനിക്ക് തോന്നിയിട്ടുണ്ട്. അന്ന് അയാള്‍ തന്ന ലൗ ലെറ്റര്‍ പുസ്തകത്തിനുള്ളില്‍ ഒളിപ്പിച്ച് വീട്ടില്‍ കൊണ്ട് പോയി വായിക്കാന്‍ നോക്കി. വാതില്ക്കല് ചാച്ചന് ഒരു പോലീസുകാരനെ പോലെ നില്ക്കുന്നുണ്ടായിരുന്നു. പുസ്തകം വാങ്ങി അതിലെ കത്ത് പുള്ളി കണ്ടുപിടിച്ച് വായിച്ചു. മുറ്റത്തുനിന്ന കാപ്പിമരത്തിന്റെ വടി ഒടിച്ച് ചാച്ചന് തലങ്ങും വിലങ്ങും അടിച്ചു. ഒച്ച കേട്ട് ഓടി വന്ന അമ്മയ്ക്കും ഒന്ന് രണ്ടെണ്ണം കിട്ടി. എന്നോട് വീട്ടില്‍ കയറേണ്ടെന്ന് പറഞ്ഞിട്ട് കുറച്ചുനേരം പുറത്ത് നിര്‍ത്തി. ഞാന്‍ വരാന്തയില്‍ ഇരുന്നു. ഇനിയിങ്ങനെ ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞ് ചാച്ചനോട് മാപ്പ് പറയാന്‍ അമ്മച്ചി പറഞ്ഞു. അങ്ങനെ നിവൃത്തിയില്ലാതെ പോയി മാപ്പ്…
Read Moreഗർഭിണിയാണെന്ന് പറഞ്ഞാൽ ചിലപ്പോള്‍..! എനിക്ക് അത്തരത്തിലുള്ള ശരീരം വേണമായിരുന്നു; ശ്രിയ ശരൺ പറയുന്നു…
തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് തരംഗം സൃഷ്ടിച്ച നടിയാണ് ശ്രിയ ശരൺ. രജിനികാന്ത്, വിജയ് തുടങ്ങിയ സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങിയ ശ്രിയ തമിഴിലും തെലുങ്കിലും തിരക്കുള്ള നായിക നടിയായി. കരിയറിൽ പിന്നീട് ചെറിയൊരു താഴ്ച ശ്രിയയ്ക്ക് സംഭവിച്ചു. തെന്നിന്ത്യൻ സിനിമകളിൽ വീണ്ടും സജീവമാവുകയാണ് ശ്രിയ ശരൺ. നാൽപ്പതാം വയസിലും ശരീര ഭംഗി കാത്തു സൂക്ഷിക്കുന്ന നടിയാണ് ശ്രിയ. ഇപ്പോഴിതാ ശരീര ഭംഗിക്കപ്പുറത്ത് താൻ സ്വന്തം സന്തോഷത്തിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശ്രിയ. കരിയറിലെ ആദ്യ പത്ത് വർഷം ഞാൻ എന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുമായിരുന്നു. എനിക്ക് അത്തരത്തിലുള്ള ശരീരം വേണമായിരുന്നു. ചെറുപ്പക്കാരിയായ ഞാൻ കൂളാവാൻ ശ്രമിക്കുകയായിരുന്നു. പക്ഷെ കോ വിഡിന് ശേഷം ചിന്തകൾ മാറി. അതുവരെ ഞാൻ തിരക്ക് പിടിച്ച് വർക്ക് ചെയ്യുകയായിരുന്നു. പക്ഷെ പിന്നീട് ചെറിയ കാര്യങ്ങളിൽ സന്തോഷിക്കാനും ആളുകളെ അഭിനന്ദിക്കാനും പഠിച്ചു.…
Read Moreഎന്റെ അച്ഛന് നാല് ഭാര്യമാരാണുള്ളത്..! എന്റെ കിഡ്നി തകരാറിലാക്കിയത് എന്റെ സഹോദരൻ; വെളിപ്പെടുത്തലുമായി നടൻ പൊന്നമ്പലം
ഭക്ഷണത്തിൽ വിഷം കലർത്തി തന്ന് തന്റെ കിഡ്നി തകരാറിലാക്കിയത് സ്വന്തം സഹോദരനാണെന്ന് വെളിപ്പെടുത്തി നടൻ പൊന്നന്പലം. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. കുടിച്ചതുകൊണ്ടോ ലഹരി ഉപയോഗിച്ചതുകൊണ്ടോ അല്ല എന്റെ കിഡ്നി തകരാറിലായത്. പലരും അങ്ങനെയാണ് കരുതിയിരിക്കുന്നതെന്നും നടൻ പറഞ്ഞു. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നപ്പോൾ തന്നെ സിനിമരംഗത്തു നിന്നും നിരവധി പേർ സഹായിച്ചെന്നും എന്നാൽ വിജയ്, അജിത്ത് തുടങ്ങിയവർ ഒന്നു വിളിച്ചുപോലും അന്വേഷിച്ചില്ലെന്നും പൊന്നന്പലം പറയുന്നു. കുടിച്ചത് കൊണ്ടോ മറ്റ് ലഹരി മരുന്നുകൾ ഉപയോഗിച്ചത് കൊണ്ടോ അല്ല എന്റെ കിഡ്നി തകരാറിലായത്. പലരും അങ്ങനെയാണ് കരുതിയിരിക്കുന്നത്. എന്റെ അച്ഛന് നാല് ഭാര്യമാരാണുള്ളത്. ഞങ്ങൾ പതിനൊന്ന് മക്കളാണ്. അതിൽ മൂന്നാമത്തെ ഭാര്യയുടെ മകൻ എന്റെ മാനേജറായി കുറേക്കാലം ജോലി ചെയ്തിരുന്നു. ഒരിക്കൽ അദ്ദേഹം സ്ലോ പോയിസൺ ബിയറിൽ എനിക്ക് കലക്കി തന്നു. അത്…
Read Moreഎഞ്ചിനും ഗിയർ ബോക്സും വേണ്ട, പെട്രോൾ ടാങ്കും പമ്പും വേണ്ട, കൂളിംഗ് സിസ്റ്റവും വേണ്ട ! എന്നിട്ടും ഇലക്ട്രിക് കാറുകൾക്ക് എന്താണ് ഇത്ര വില..?
ഇലക്ട്രിക് കാറുകളുടെ ഉയർന്ന വില സംബന്ധിച്ചുള്ള യുവാവിന്റ കുറിപ്പ് വൈറൽ. ആന്തരിക ജ്വലന എഞ്ചിനുകളുള്ള വാഹനങ്ങൾക്ക് വേണ്ട നിരവധി ഉപകരണങ്ങളും സങ്കേതങ്ങളും ആവശ്യമില്ലാത്ത വാഹനങ്ങളാണ് ഇ.വികൾ എന്ന് കുറിപ്പിൽ പറയുന്നു. എന്നാൽ ഇവയുടെ വിലയാകട്ടെ പരമ്പരാഗത വാഹനങ്ങളേക്കാൾ അധികവും. സജിത് മരയ്ക്കാർ ആണ് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കുറിപ്പിന്റെ പൂർണരൂപം താഴെ ഇലക്ട്രിക് കാറുകൾക്ക് എന്താണ് ഇത്ര വില ? എഞ്ചിൻ ഇല്ല. കാർബ്യുറേറ്റർ, ഗിയർ ബോക്സ് വേണ്ട. കൂളിംഗ് സിസ്റ്റം (റേഡിയേറ്റർ +ഫാൻ ) വേണ്ട ! സെൽഫ് മോട്ടോർ വേണ്ട ! പെട്രോൾ ടാങ്ക് , പമ്പ് വേണ്ട ! ആകെ വേണ്ടത് രണ്ട് DC മോട്ടോറുകൾ ഒരു സെർക്യൂട്ട് ബോഡും ചിപ്പും, ബാറ്ററിയും, ബ്രേക്കും ഇപ്പോൾ ഉള്ള കാറിന്റെ ബോണറ്റിനുള്ളിലെ മിക്ക സാധനങ്ങളും ആവശ്യമില്ല! പിന്നെ എന്ത് കൊണ്ടാണ് സർക്കാർ സബ്സീഡി നൽകിയിട്ടും…
Read Moreബുർജ് അൽ അറബിന് മുകളിൽ വിമാനമിറക്കി പോളിഷ് പൈലറ്റിന് ലോക റിക്കാർഡ്
ദുബായ്: ദുബായ് നഗരം അതിസാഹസികമായ മറ്റൊരു ലോക റിക്കാർഡ് നേട്ടത്തിനുകൂടി ഇന്നലെ സാക്ഷ്യം വഹിച്ചു. 27 മീറ്റർ മാത്രംനീളുന്ന ഹെലിപ്പാഡിൽ വിമാനമിറക്കി പോളിഷ് പൈലറ്റ് ലൂക്ക് ഷെപീലയാണ് ചരിത്രം സൃഷ്ടിച്ചത്. മു ൻ റെഡ് ബുൾ എയർ റേസ് ചലഞ്ചർ ക്ലാസ് ലോക ചാമ്പ്യനാണ് അദ്ദേഹം.56 നിലയുള്ള ബുർജ് അൽ അറബ് ഹോട്ടലിനു മുകളിലെ ഹെലിപാഡിലേക്കാണ് 39കാരനായ ഷെപീലയുടെ ചെറുവിമാനം പറന്നിറങ്ങിയത്. രണ്ടു ഫ്ലൈബൈ ലാപ്പുകൾക്ക് ശേഷം മൂന്നാമത്തെ ശ്രമത്തിൽ മണിക്കൂറിൽ 43 കിലോമീറ്റർ ലാൻഡിംഗ് വേഗതയിലാണ് അദ്ദേഹം വിമാനം ലാൻഡ് ചെയ്തത്. ലോകത്തിലെ ഏറ്റവും ചെറിയ റൺവേക്കുപോലും 400 മീറ്റർ നീളമുണ്ട്. അങ്ങനെയിരിക്കെയാണ് ഷെപീലയുടെ ഈ അതിസാഹസിക ലാൻഡിംഗ്. വെറും 20.76 മീറ്ററിനകം വിമാനം പറന്നിറങ്ങി നിർത്താൻ 650 തവണ പരിശീലനം നടത്തിയാണ് ലൂക്ക് ഈ റിക്കാർഡ് ദൗത്യത്തിന് മുതിർന്നത്. ചെറുവിമാന നിർമാതാക്കളായ കബ്ക്രാഫ്റ്റേഴ്സിലെ എൻജിനിയർമാരും…
Read Moreതെരേസ മൂറിനു പ്രായം 103, ഇഷ്ടയിടം ജിംനേഷ്യം! കാലിഫോർണിയയിലെ ആരോഗ്യ ദൃഡഗാത്രയായ മുത്തശ്ശിയുടെ വിശേഷങ്ങൾ അറിയാം…
യുഎസ്: കാലിഫോർണിയ സ്വദേശിയായ തെരേസ മൂറിനു പ്രായം 103. എഴുന്നേൽക്കാനാവാതെ ഈ മുത്തശി കിടക്കയിൽ ഒരേ കിടപ്പായിരിക്കുമെന്നായിരിക്കും മിക്കവരും ആദ്യം ചിന്തിക്കുക. എന്നാൽ, തെരേസ മൂർ അങ്ങനെയല്ലെന്നു മാത്രമല്ല, മുടങ്ങാതെ ജിമ്മിൽ പോകുകയും കൃത്യമായി വ്യായാമം ചെയ്യുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇവർക്കു കാര്യമായ യാതൊരുവിധ ശാരീരിക പ്രശ്നങ്ങളുമില്ല. ചെറുപ്പക്കാരെപ്പോലും അമ്പരപ്പിക്കും വിധം ജിമ്മിൽ വർക്ക് ഔട്ടുകൾ നടത്തുന്ന ഈ മുത്തശിയുടെ വിവരങ്ങൾ ന്യൂയോർക്ക് പോസ്റ്റാണ് ചിത്രങ്ങൾ സഹിതം റിപ്പോർട്ട് ചെയ്തത്. തെരേസ മൂർ ജനിച്ചത് ഇറ്റലിയിലാണ്. 1946ൽ അവര്‍ ഒരു സൈനിക ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചു. അത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കാനുള്ള അവസരം അവൾക്ക് നൽകി. ചെറുപ്പം മുതൽതന്നെ വ്യായാമ കാര്യങ്ങളിൽ തെരേസ കൃത്യനിഷ്ഠ പുലർത്തിയിരുന്നു.ഇപ്പോൾ തന്റെ അമ്മയ്ക്ക് ഏറ്റവും സന്തോഷം നൽകുന്ന ഇടം ജിമ്മാണന്നാണ് തെരേസയുടെ മകൾ ഷീല മൂർ പറയുന്നത്. ജിമ്മിൽ…
Read Moreചൈനയിൽ “പുഴുമഴ’; ചൈനീസ് പ്രവിശ്യയായ ലിയോണിംഗിൽ ആകാശത്തുനിന്നു പുഴുക്കൾ മഴപോലെ പെയ്യുന്നു; ശാസ്ത്രജ്ഞരുടെ വിശദീകരണം ഇങ്ങനെ…
ലിയോണിംഗ്: ആകാശത്തുനിന്നു പുഴുക്കൾ മഴപോലെ പെയ്യുന്നതിനെക്കുറിച്ചു സങ്കൽപിക്കാൻ പറ്റുമോ? ചൈനയിൽ അങ്ങനെ സംഭവിച്ചെന്ന വാർത്തകളാണു പുറത്തുവരുന്നത്. “പുഴുമഴ’ പെയ്തതിന്റെ ചിത്രങ്ങളും വീഡിയോകളും സഹിതമാണ് റിപ്പോർട്ട്. ചൈനീസ് പ്രവിശ്യയായ ലിയോണിംഗിൽ വഴിയോരത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളിൽ പുഴുക്കൾ കിടക്കുന്നതിന്റെയും വീടിന്റെ മേൽക്കൂരകൾ പുഴുക്കൾകൊണ്ട് നിറഞ്ഞിരിക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പുഴുമഴയെ പേടിച്ച് ആളുകൾ കുടചൂടി നിൽക്കുന്നതിന്റെ ചിത്രങ്ങളുമുണ്ട്.സംഭവത്തിൽ ഔദ്യോഗികമായ വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. അതിനാൽത്തന്നെ ഈ വീഡിയ വ്യാജമാണന്നു വാദിക്കുന്നവരുമുണ്ട്. പക്ഷേ ഈവിധത്തിലുള്ള വിചിത്രമഴകൾ മുൻപു പെയ്തിട്ടുള്ളതായും അതിനു ശാസ്ത്രാടിസ്ഥാനമുള്ളതായും പറയുന്നുണ്ട്. മഴയ്ക്കൊപ്പമുള്ള ശക്തമായ കാറ്റിൽ ജീവികളും മറ്റും ഒരിടത്തുനിന്ന് ഉയർന്നു മറ്റൊരിടത്തു മഴപോലെ പതിക്കാമെന്നു ശാസ്ത്രലോകം വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം, ഓസ്ട്രേലിയയിലെ ലജാമാനു നഗരത്തിൽ ആകാശത്തുനിന്നു മത്സ്യങ്ങൾ പെയ്തുവെന്ന വാർത്ത പുറത്തുവന്നിരുന്നു. ശക്തമായ മഴയുള്ള സമയത്ത് മത്സ്യമഴ പെയ്യുന്നത് കണ്ടതായാണ് പ്രദേശവാസികൾ അവകാശപ്പെട്ടത്. നിലത്ത് വീണ…
Read More