യുക്രൈനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിയുടെ ബാഗില്‍ വെടിയുണ്ട കണ്ടെത്തിയതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ വിമാനത്താവളത്തില്‍ തടഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ വിവരം കേരള ഹൗസ് അധികൃതരേയും രക്ഷിതാക്കളെയും അറിയിച്ചു. യുക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളെ വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് പോകുന്നതിനു മുന്നോടിയായി നടത്തിയ സുരക്ഷാ പരിശോധനയിലാണ് വെടിയുണ്ട കണ്ടെത്തിയത്.
Read MoreCategory: Today’S Special
വെടിയൊച്ചകള്‍ക്കിടയില്‍ ആഘോഷങ്ങളേതുമില്ലാതെ ഒരു ‘ബങ്കര്‍ വിവാഹം’ ! ചിത്രങ്ങള്‍ കാണാം…
യുക്രൈനില്‍ നിന്ന് പുറത്തു വന്നു കൊണ്ടിരിക്കുന്നത് ഭീതികരമായ വിവരങ്ങളാണ്. ഇതിനിടയില്‍ അപൂര്‍വമായി മനസ്സിനു സന്തോഷം നല്കുന്ന ചില വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. അത്തരത്തില്‍ ഒന്നാണ് ഒഡേസയിലെ ഒരു ബങ്കറില്‍ ആള്‍ക്കൂട്ടവും ആഘോഷവുമില്ലാതെ നടന്ന ഒരു വിവാഹം. ലെവറ്റ്സും നടാലിയയുമാണ് ബങ്കറിനുള്ളില്‍ നിന്നും പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവെച്ചത്. ഒഡേസയിലെ ബങ്കറിനുള്ളില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധായത്തിലായിരുന്നു വിവാഹം. ചുറ്റുപാടും മിസൈലുകളുടെയും വെടിയൊച്ചകളുടെയും ശബ്ദങ്ങള്‍ മുഴങ്ങുമ്പോള്‍ പുത്തന്‍ പ്രതീക്ഷയോടെ വിവാഹ രജിസ്റ്ററില്‍ ഒപ്പുവെയ്ക്കുന്ന നവദമ്പതികളുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. സാധാരണ വേഷത്തിലാണ് വിവാഹം നടന്നത്. ഇരുവരും പരസ്പരം ബ്രെഡ് കൈമാറുന്നതിന്റെ ദൃശ്യങ്ങളും പങ്കുവെച്ചിട്ടുണ്ട്. റഷ്യന്‍ അധിനിവേശം ഒമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോഴും ആക്രമണം ശക്തമായി തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന സമാധാന ചര്‍ച്ച പരാജയമായിരുന്നു. തുടര്‍ന്ന് ബെലാറസ്- പോളണ്ട് അതിര്‍ത്തി നഗരമായ ബ്രെസ്റ്റില്‍ വെച്ച് ഇന്നലെ രണ്ടാം ഘട്ട ചര്‍ച്ചയും നടന്നു. ഉക്രൈനില്‍…
Read Moreഒമ്പതു വയസുകാരന് ഫ്ളൈറ്റില്‍ നുഴഞ്ഞുകയറി സഞ്ചരിച്ചത് 2700 കിലോമീറ്റര്‍ ! ഒടുവില്‍ സംഭവിച്ചത്…
കൊച്ചുകുട്ടികള്‍ വീടുവിട്ടിറങ്ങുന്നതും ട്രെയിനിലും മറ്റും സഞ്ചരിച്ച് ദൂരെയെത്തുന്നതുമായ സംഭവങ്ങള്‍ അനവധിയുണ്ടായിട്ടുണ്ട്. എന്നാല്‍ വിമാനത്തില്‍ ഇത്തരത്തില്‍ ഒരു കുട്ടി എത്തപ്പെടുന്നത് അപൂര്‍വമായിരിക്കും. ഒന്‍പതു വയസ്സുള്ള ബ്രസീലിയന്‍ കുട്ടി ടിക്കറ്റില്ലാതെ വിമാനത്തില്‍ കയറി തന്റെ വീട്ടില്‍ നിന്ന് ഏകദേശം 3,000 കിലോമീറ്റര്‍ ഒറ്റയ്ക്ക് യാത്ര ചെയ്തതായുള്ള വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ശനിയാഴ്ച രാവിലെ വടക്കുപടിഞ്ഞാറന്‍ ബ്രസീലിലെ മനാസിലെ വീട്ടില്‍ നിന്ന് ഇമ്മാനുവല്‍ മാര്‍ക്വെസ് ഡി ഒലിവേര എന്ന ആണ്‍കുട്ടിയെ കാണാതായി. അവന്റെ അമ്മ ഡാനിയേല്‍ മാര്‍ക്വെസ് പറയുന്നതനുസരിച്ച്, അമ്മ അതിരാവിലെ ഉണര്‍ന്നപ്പോള്‍ ഇമ്മാനുവലിനെ അവന്റെ കിടക്കയില്‍ കണ്ടതായി അവര്‍ ഓര്‍ക്കുന്നു. എന്നിരുന്നാലും, രണ്ട് മണിക്കൂറിന് ശേഷം മകന് വീട്ടിലില്ല എന്ന് അമ്മ കണ്ടെത്തുന്ന നേരം ഇമ്മാനുവല്‍ വിമാനത്താവളത്തിലേക്ക് പോയിക്കഴിഞ്ഞിരുന്നു. ”ഞാന്‍ രാവിലെ 5:30 ന് ഉണര്‍ന്നു, അവന്റെ മുറിയിലേക്ക് പോയി, അവന് സാധാരണയായി…
Read Moreകീബോർഡിൽ ഒരു കംപ്യൂട്ടർ! ഈ കീബോർഡ് കംപ്യൂട്ടറിനെ യഥേഷ്ടം കൊണ്ടുനടക്കാം; വരാൻ പോകുന്ന പുതിയ കംപ്യൂട്ടർ സങ്കൽപം പൊളിയല്ലേ…
കംപ്യൂട്ടറെന്നാൽ മോണിറ്ററും കീബോർഡുമാണെന്നു ധരിച്ചിരുന്ന ഒട്ടേറെപ്പേരുണ്ട്. തുടക്കകാലത്ത് സിപിയു മേണിറ്ററിനു കീഴിലിരിക്കുന്ന ഒരു സ്റ്റാൻഡിന്റെ രൂപത്തിലായിരുന്നു. പിന്നീടതു പുറമേക്കു കാണാത്ത രീതിയിൽ മേശയ്ക്കുള്ളിലേക്കു മാറി. കംപ്യൂട്ടറിനു പലവിധ രൂപങ്ങൾ പിൽക്കാലത്തു വന്നെങ്കിലും കീബോർഡും മോണിറ്ററും മനസിൽ എന്നും തെളിഞ്ഞുനിന്നു. റാസ്പ്ബെറി പൈ പോലെ കൈവെള്ളയിൽ ഒതുങ്ങുന്ന കുഞ്ഞൻ കംപ്യൂട്ടറുകൾ പോലുമുണ്ട് ഇന്ന്.ഇപ്പോഴിതാ കംപ്യൂട്ടറിനു പുതിയൊരു രൂപം കൊണ്ടുവരികയാണ് ആപ്പിൾ. അമേരിക്കൻ പേറ്റന്റ് ആൻഡ് ട്രേഡ് മാർക്ക് അധികൃതർ ആപ്പിളിന്റെ പുതിയ കംപ്യൂട്ടർ സങ്കല്പത്തെക്കുറിച്ചുള്ള വിവരങ്ങൾ കഴിഞ്ഞദിവസം വെളിപ്പെടുത്തി. സിപിയുവിനെ കീബോർഡിനുള്ളിൽ ഒതുക്കുക എന്നതാണ് ആപ്പിളിന്റെ പുതിയ ഐഡിയ. മാജിക് കീബോർഡിന്റെ അടുത്തപടിയായി ഇതിനെ കാണാം. ഈ കീബോർഡ് കംപ്യൂട്ടറിനെ യഥേഷ്ടം കൊണ്ടുനടക്കാം. വീട്ടിലെയോ ഓഫീസിലെയോ മോണിറ്ററുകൾ ഘടിപ്പിച്ച് എളുപ്പത്തിൽ ഉപയോഗിക്കുകയുമാവാം. നിലവിൽ നാം കണ്ടുശീലിച്ച ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകൾ ഒരുപാട് സ്ഥലം അപഹരിക്കുന്നവയാണ്. പവർ കേബിൾ, സിപിയുവിൽനിന്ന് മോണിറ്ററിലേക്കും…
Read Moreഅച്ഛന്റെ മരണത്തിനു പിന്നാലെ അര്‍ബുദവും പിടിപ്പെട്ടു തളര്‍ന്നു പോയി ! 52-ാം വയസില്‍ അമ്മയെ വീണ്ടും വിവാഹം കഴിപ്പിച്ചയച്ച് മകന്…
അച്ഛന്റെ മരണശേഷം ഒറ്റപ്പെട്ടു പോയ അമ്മയ്ക്ക് ഒരു കൂട്ട് കണ്ടെത്തി നല്‍കിയിരിക്കുകയാണ് ഒരു മകന്. വിഷാദ രോഗത്തെയും കാന്‍സറിനെയും മറികടന്ന് അമ്മ 52-ാം വയസില്‍ വീണ്ടുമൊരു വിവാഹ ജീവിതത്തിലേക്ക് കടന്ന സന്തോഷമാണ് മകന് പങ്കുവെച്ചത്. ജിമീത് ഗാന്ധിയാണ് അമ്മയെ കുറിച്ച് കുറിപ്പ് പങ്കുവെച്ചത്. ജിമീതിന്റെ കുറിപ്പ് ഇങ്ങനെ…2013-ല്‍ നാല്പത്തിമൂന്നാമത്തെ വയസ്സിലാണ് അമ്മയ്ക്ക് അച്ഛനെ നഷ്ടപ്പെട്ടത്. 2014-ല്‍ അമ്മയ്ക്ക് കാന്‍സര്‍ ബാധിച്ചു. മൂന്നാമത്തെ ഘട്ടമായിരുന്നു അത്. രണ്ടു വര്‍ത്തോളം നിരവധി കീമോതെറാപ്പി സെഷനുകളിലൂടെ അമ്മ കടന്നു പോയി. പിന്നീട് കോവിഡിന്റെ ഡെല്‍റ്റാ വേരിയന്റും അമ്മയെ ബാധിച്ചു. അര്‍ബുദത്തേയും ഉത്കണ്ഠാ രോഗത്തെയും അതിജീവിച്ച അമ്മ മക്കളെല്ലാം കരിയര്‍ കണ്ടെത്തി മുന്നോട്ടു പോവുന്നതിനിടെ അമ്പത്തി രണ്ടാം വയസ്സില്‍ വീണ്ടും പ്രണയം കണ്ടെത്തി. ഇന്ത്യന്‍ സമൂഹത്തിലുള്ള എല്ലാ സ്റ്റിഗ്മകളെയും വിലക്കുകളെയും തകര്‍ത്തെറിഞ്ഞ് താന്‍ സ്നേഹിക്കുന്നയാളെ അമ്മ വിവാഹം കഴിച്ചു. അമ്മ ഒരു പോരാളിയാണ്.…
Read Moreനിവർന്നു നിൽക്കാൻ കഴിയാത്ത ഇടുങ്ങിയ ബങ്കറിൽ വിശുദ്ധ കുർബാന; യുക്രെയ്നിലെ ബങ്കറിൽ കുർബാന അർപ്പിക്കുന്ന വൈദികന്റെ ചിത്രം വൈറൽ!
യുക്രെയ്നിലെ ഒരു ബങ്കറിൽ വിശുദ്ധ കുർബാന അർപ്പിക്കുന്ന വൈദികന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. റഷ്യൻ സേന ഷെല്ലാക്രമണം നടത്തുന്ന പശ്ചാത്തലത്തിൽ ബങ്കറുകളിൽ തുടരാനാണ് യുക്രെയിൻ സേന ആളുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. നിവർന്നു നിൽക്കാൻ കഴിയാത്ത ഇടുങ്ങിയ ബങ്കറിലാണ് വിശുദ്ധ കുർബാന അർപ്പിക്കുന്നത്. വിശുദ്ധ കുർബാനയിൽ ഭക്തിപൂർവ്വം പങ്കെടുക്കുന്ന വിശ്വാസികളെയും ചിത്രത്തിൽ കാണാം. അതേസമയം റഷ്യൻ സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യക്കാരനായ വിദ്യാർഥി മരിച്ചു. കർക്കീവിലുണ്ടായ ഏറ്റുമുട്ടലിനിടെ കർണാടകയിലെ ഹവേരി സ്വദേശി നവീൻ കുമാർ(21) ആണ് മരിച്ചത്. യുക്രെയിനിൽ റഷ്യൻ ആക്രമണം തുടങ്ങിയതിനു ശേഷം ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ പൗരനു ജീവൻ നഷ്ടപ്പെടുന്നത്. നവീൻ താമസിച്ചിരുന്ന ബങ്കറിനുള്ളിൽ നിന്നും പുറത്തിറങ്ങിയ സമയം ആക്രമണമുണ്ടാകുകയായിരുന്നു. നവീന്റെ മാതാപിതാക്കൾ ചെന്നൈയിലാണെന്നാണ് സൂചന. കർക്കീവിൽ കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. ബങ്കറുകളിൽനിന്നു പുറത്തിറങ്ങരുതെന്നു തുടർച്ചയായ നിർദേശം യുക്രെയിൻ സേനയും ഇന്ത്യൻ…
Read Moreജവാനും എംസിയും കിട്ടാക്കനി ! പകരം വരുന്നത് വടക്കേ ഇന്ത്യയില്‍ നിന്നുള്ള ‘കാട്ടു ബ്രാന്‍ഡുകള്‍’; പേരുകള്‍ പോലും കേട്ടിട്ടില്ലെന്ന് മദ്യപര്‍…
ജവാനും എംസിയും കിട്ടാക്കനി ! പകരം വരുന്നത് വടക്കേ ഇന്ത്യയില്‍ നിന്നുള്ള ‘കാട്ടു ബ്രാന്‍ഡുകള്‍’; പേരുകള്‍ പോലും കേട്ടിട്ടില്ലെന്ന് മദ്യപര്‍… സംസ്ഥാനത്തെ മദ്യശാലകളില്‍ എംസിയും ജവാനുമുള്പ്പെടെയുള്ള ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് ക്ഷാമമെന്ന് ആരോപണം. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കി മദ്യശാലകള്‍ പഴയതുപോലെ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതിന് പിന്നാലെയാണ് ഗുരുതര ആരോപണം ഉയരുന്നത്. ഇടത്തരം റമ്മും ബ്രാണ്ടിയും കിട്ടാക്കനിയാണ്. ജവാനും എംസിയും ഒസിയും അടക്കമുള്ള ബ്രാന്‍ഡുകള്‍ക്ക് പകരമായി നല്കുന്നതാവട്ടെ വടക്കേ ഇന്ത്യയില്‍ നിന്നെത്തിക്കുന്ന മദ്യമാണ്. കേട്ടുകേള്‍വി പോലുമില്ലാത്ത ഇത്തരം ബ്രാന്‍ഡുകള്‍ക്ക് യാതൊരു നിലവാരമില്ലെന്നും ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു. 510 മുതല്‍ 600 രൂപ വരെയുള്ള ലോക്കല്‍ ബ്രാന്‍ഡുകള്‍ കിട്ടാനില്ലെന്നതാണ് അവസ്ഥ. കോവിഡ് നിയന്ത്രണം പരിഗണിച്ച് ഓര്‍ഡറുകളില്‍ വന്ന കുറവും വര്‍ഷാവസാനമായതിനാല്‍ സ്റ്റോക്ക് എടുക്കുന്നത് കുറച്ചതുമാണ് ലോക്കല്‍ ബ്രാന്‍ഡുകളെ കിട്ടാക്കനിയാക്കിയതെന്നാണ് ആരോപണം.
Read Moreഭര്‍ത്താവിന്റെ ചികിത്സയ്ക്ക് യാതൊരു മാര്‍ഗവുമില്ല ! എന്നിട്ടും വഴിയില്‍ നിന്നു കിട്ടിയ തുക ഉടമയ്ക്ക് തിരികെ നല്കി രമ്യയുടെ സത്യസന്ധത…
രോഗബാധിതനായ ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ വലയുമ്പോഴും വഴിയില്‍ നിന്നു കിട്ടിയ തുക ഉടമയ്ക്ക് തിരികെ നല്കി സത്യസന്ധതയ്ക്ക് ഉത്തമ ഉദാഹരണമാവുകയാണ് ഒരു വീട്ടമ്മ. ശ്രീനിപുരം വില്ലന്‍ചിറ ശ്യാമിന്റെ ഭാര്യ രമ്യയാണ് ദുരിതത്തിനിടയിലും 8500 രൂപ തിരികെ നല്‍കിയത്. ബുധനാഴ്ച പകല്‍ എരുമേലി ബസ് സ്റ്റാന്‍ഡ് ജംഗ്ഷനിലാണ് സംഭവം. വഴിയരികില്‍നിന്നു 8500 രൂപ കിട്ടിയത്. വഴിയില്‍ നിന്നും കിട്ടിയ പണം സമീപ കടയുടമയെ അറിയിച്ച് എരുമേലി പോലീസ് സ്റ്റേഷനില്‍ ഏല്പിക്കുകയായിരുന്നു. ഇരുമ്പൂന്നിക്കര ഓലിക്കപ്ലാവില്‍ അബ്ദുള്‍കരീമിന്റെ പണമാണ് വഴിയില്‍ നഷ്ടപ്പെട്ടത്. ബന്ധുവിന് കൊടുക്കാനായി കൊണ്ടുവന്ന പണം മടിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് പണം നഷ്ടമായതായി അറിഞ്ഞത്. ജംഗ്ഷനില്‍ പലയിടത്തും അന്വേഷിച്ചതിനൊടുവില്‍ പണം ഏല്പിച്ചതായി അറിഞ്ഞ് സ്റ്റേഷനിലെത്തി കൈപ്പറ്റുകയുമായിരുന്നു. രോഗബാധിതനായ ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് പണമില്ലാതെ സഹായം തേടുന്ന സാഹചര്യത്തിലും, അര്‍ഹതയില്ലാത്ത പണം സ്വന്തമാക്കാതെ സത്യസന്ധതയ്ക്ക് മാതൃകയായി മാറിയ രമ്യയെ…
Read Moreചേട്ടന് യാത്ര ഒട്ടും ഇഷ്ടമല്ല…ട്രിവാന്‍ഡ്രം വിട്ടു പോകാന്‍ തന്നെ മടിയാണ് ! ഭര്‍ത്താവ് എവിടെയെന്നു ചോദിക്കുന്നവര്‍ക്ക് മറുപടിയുമായി ലക്ഷ്മി നായര്‍…
കുക്കറി ഷോകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് ലക്ഷ്മി നായര്‍. തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പലായിട്ടും പ്രവര്‍ത്തിച്ചിട്ടുള്ള ലക്ഷ്മി പാചക സാഹിത്യത്തില്‍ മൂന്ന് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 1988 മെയ് ഏഴിനായിരുന്നു ലക്ഷ്മിയുടെ വിവാഹം നടന്നത്. നായര്‍ അജയ് കൃഷ്ണന് എന്നാണ് ഭര്‍ത്താവിന്റെ പേര്. സോഷ്യല്‍ മീഡിയയിലും ലക്ഷ്മി നായര്‍ സജീവമാണ്. സ്വന്തമായി യൂട്യൂബ് ചാനലും ഉള്ള ലക്ഷ്മിനായര്‍ അതിലൂടെ തന്റെ ആരാധകരുമായി നിരന്തരം സംവദിക്കാറുമുണ്ട്. യാത്രകളെക്കുറിച്ചും വേറിട്ട പാചക പരീക്ഷണങ്ങളെക്കുറിച്ചും കുടുംബത്തിലെ വിശേഷങ്ങളെ കുറിച്ചും എല്ലാമുള്ള വിശേഷങ്ങളാണ് പങ്കുവെക്കാറുള്ളത്. ലക്ഷ്മി നായരുടെ വീഡിയോകളിലൊന്നും ഭര്‍ത്താവിനെ കാണാത്തതിനെക്കുറിച്ച് ആരാധകര്‍ നിരന്തരം ചോദിച്ചിരുന്നു. ഭര്‍ത്താവ് മുന്‍പ് സിനിമകളില്‍ ഒക്കെ അഭിനയിച്ചിരുന്ന കാര്യത്തെ ക്കുറിച്ചൊക്കെ അവര്‍ തുറന്നു പറഞ്ഞിരുന്നു. യാത്രകളില്‍ ഭര്‍ത്താവ് കൂടെ ഇല്ലാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്കുകകയാണ് ലക്ഷ്മി നായര്‍ ഇപ്പോള്‍. ലക്ഷ്മി നായരുടെ വാക്കുകള്‍ ഇങ്ങനെ…ദിവസങ്ങള്‍ക്ക് ശേഷമായാണ് വീട്ടിലെത്തിയത്. ട്രാവല്‍ വ്ളോഗ്സ്…
Read Moreഅപ്പോൾ അദിതിക്ക് എത്ര വയസ്… അന്നു മമ്മൂട്ടിയുടെ നായിക…ഇന്നു ദുൽഖറിന്റെയും!’; മലയാള സിനിമാരംഗം രസകരമായ ഒരുചർച്ചയിൽ
ദുൽഖർ സൽമാൻ, അദിതി റാവു, കാജൽ അഗർവാൾ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഹേയ് സിനാമിക എന്ന സിനിമ റിലീസിനൊരുങ്ങുമ്പോൾ മലയാള സിനിമാരംഗം രസകരമായ മറ്റൊരു ചർച്ചയിലാണ്. ചിത്രത്തിലെ നായികമാരിലൊരാളായ അദിതി റാവു ഹൈദരിയെക്കുറിച്ചാണ് കൗതുകമുണർത്തുന്ന ചർച്ച.മമ്മൂട്ടിയുടെ നായികയായി 2006-ലാണ് അദിതി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. 16 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയുടെ മകൻ ദുൽഖറിന്റെയും നായികയാവുകയാണ് അദിതി. അങ്ങനെയെങ്കിൽ അദിതിയുടെ പ്രായമെത്രയായിരിക്കും എന്നാണ് ആരാധകരുടെ അന്വേഷണം. പ്രജാപതിക്കു മുമ്പ് ശൃംഗാരം എന്നൊരു തമിഴ് സിനിമ ചെയ്തിരുന്നെങ്കിലും അതു തിയറ്ററിൽ റിലീസ് ചെയ്തത് 2007ലായിരുന്നു. മനോജ് കെ.ജയനായിരുന്നു ശൃംഗാരത്തിൽ അദിതിയുടെ നായകൻ. മൂന്നു ദേശീയ പുരസ്കാരങ്ങളടക്കം നേടിയ ആ ചിത്രത്തിലെ അഭിനയമാണ് അദിതിയെ മലയാളത്തിലേക്ക് എത്തിച്ചത്.പിന്നീട്, ബോളിവുഡിലും അദിതി സാന്നിധ്യമറിയിച്ചു. ആദ്യ ചിത്രമായ ശൃംഗാരത്തിൽ പ്രത്യക്ഷപ്പെടുന്ന രൂപത്തിൽനിന്ന് കാര്യമായ മാറ്റങ്ങളൊന്നും ഇത്രയും വർഷത്തിൽ അദിതിക്ക് സംഭവിച്ചിട്ടില്ല. അത്തരമൊരു പശ്ചാത്തലത്തിലാണ്…
Read More