ഷോട്ട്സ് ധരിച്ച് പുറത്തിറങ്ങിയതിന്റെ പേരില്‍ പേയിംഗ് ഗസ്റ്റ് ആയ യുവതികളെ വീട്ടില്‍ അതിക്രമിച്ച് കയറി കൈയ്യേറ്റം ചെയ്തവര്‍ക്കെതിരേ കേസ്. മുതിര്‍ന്ന സ്ത്രീ ഉള്‍പ്പടെ ഒരു കുടുംബത്തിലെ ആറ് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൂനെയിലെ ഖരാഡിയില്‍ ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. അല്‍ക പഠാരെ, സച്ചിന് പഠാരെ, കേതന് പഠാരെ, സീമ പഠാരെ, ശീതള്‍ പഠാരെ, കിരണ്‍ പഠാരെ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരും യുവതികളും തമ്മില്‍ മുമ്പ് ചെറിയ കാര്യങ്ങളുടെ പേരില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. ബുധനാഴ്ച യുവതികള്‍ ഷോട്ട്സ് ധരിച്ച് കറങ്ങി നടക്കുന്നതിനെച്ചൊല്ലി വീണ്ടും വഴക്കുണ്ടായി. തുടര്‍ന്ന് രാത്രി 10.15ഓടെ ആറംഗ സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ ആക്രമിക്കുകയായിരുന്നു. ഇവരെ പ്രതികള്‍ ചെരുപ്പുകള്‍ കൊണ്ട് മര്‍ദിക്കുകയും വീട്ടുടമസ്ഥയായ സ്ത്രീയെ അപമാനിക്കുകയും വീട് തല്ലി തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടുടമസ്ഥ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്ഐആര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളുടെ അറസ്റ്റ്…
Read MoreCategory: Today’S Special
ബങ്കറില്‍ ഒപ്പമുള്ളത് പുള്ളിപ്പുലിയും കരിമ്പുലിയും ! വളര്‍ത്തു മൃഗങ്ങളെ ഉപേക്ഷിച്ച് മടങ്ങാനില്ലെന്ന് ഇന്ത്യക്കാരനായ ഡോക്ടര്‍…
യുക്രൈനില്‍ റഷ്യ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമായി തുടരുകയാണ്. ഇതിനോടകം നാട്ടിലെത്തിയ വിദ്യാര്‍ഥികളില്‍ പലരും വളര്‍ത്തു മൃഗങ്ങളെയും ഒപ്പം കൂട്ടിയാണ് മടങ്ങിയെത്തിയത്. ഇപ്പോള്‍ പുള്ളിപ്പുലിക്കും കരിമ്പുലിക്കുമൊപ്പം ബങ്കറില്‍ കഴിയുന്ന ആന്ധ്രാപ്രദേശ് സ്വദേശിയായ ഡോക്ടറുടെ വാര്‍ത്തയാണ് വ്യാപകമായി പ്രചരിക്കുന്നത്. യുക്രൈനിലെ വീടിന്റെ ബങ്കറില്‍ പുള്ളിപ്പുലിക്കും കരിമ്പുലിക്കുമൊപ്പം തുടരാനാണ് ഡോക്ടറുടെ തീരുമാനം. വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിച്ച് മടങ്ങാന്‍ തയ്യാറല്ല ഡോക്ടര്‍ കുമാര്‍ ബന്ദി. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ തണുകു പട്ടണമാണ് ഡോക്ടറുടെ സ്വദേശം. യുക്രൈനിലെ ഡോണ്‍ബാസിലാണ് ഡോക്ടര്‍ താമസിക്കുന്നത്. കീവില്‍ നിന്ന് 850 കിലോമീറ്റര്‍ അകലെയാണ് സ്ഥലം. നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികളെ അതിര്‍ത്തിയില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് ഡോക്ടര്‍ വഹിക്കുന്നത്. യുക്രൈനില്‍ റഷ്യ ആക്രമണം ആരംഭിച്ചപ്പോള്‍ യൂട്യൂബര്‍ കൂടിയായ ഡോക്ടര്‍ പുള്ളിപ്പുലിക്കും കരിമ്പുലിക്കുമൊപ്പം നില്ക്കുന്ന വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കാന്‍ മനസിലാത്തത് കൊണ്ട്…
Read Moreആര്യ രാജേന്ദ്രനും സച്ചിന് ദേവും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു ! ചടങ്ങ് നടന്നത് എകെജി സെന്ററില്‍; വിവാഹം ഉടനുണ്ടാവുമെന്ന് സൂചന…
തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശേരി എംഎല്‍എ സച്ചിന് ദേവും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. രാവിലെ പതിനൊന്ന് മണിയോടെ എകെജി സെന്ററില്‍ വെച്ച് ലളിതമായ ചടങ്ങിലായിരുന്നു നിശ്ചയം. ഇരുവരുടേയും അടുത്ത ബന്ധുക്കളും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. നിയമസഭയിലെ പ്രായം കുറഞ്ഞ എംഎല്‍എയാണ് സച്ചിന്. രാജ്യത്തെ പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രന്. ബാലസംഘത്തില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ മുതലുള്ള പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. കഴിഞ്ഞ മാസമാണ് ഇരുവരും വിവാഹ വാര്‍ത്ത പുറത്തറിയിച്ചത്. ബാലസംഘം, എസ്എഫ്ഐ പ്രവര്‍ത്തന കാലത്തുതന്നെ ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. 21 ാം വയസ്സിലാണ് ആര്യ രാജേന്ദ്രന് തിരുവനന്തപുരം മേയര്‍ ആകുന്നത്. തിരുവനന്തപുരം ഓള് സെയിന്റ്സ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ശ്രദ്ധ നേടിയത്. ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ് ആര്യ. കോഴിക്കോട്…
Read Moreകാറോടിക്കാന്‍ പഠിക്കുന്നതിനിടെ അപകടം ! അതും ‘പാട്ടാക്കി’ കച്ചാ ബദാം ഗായകന്; വീഡിയോ വൈറല്‍…
കടല വില്പനയ്ക്കിടെ പാടിയ ‘കച്ചാ ബദാം’ എന്ന ഗാനത്തിലൂടെ ഇന്ത്യയിലൊട്ടാകെ പ്രശസ്തനായ വ്യക്തിയാണ് പശ്ചിമ ബംഗാള്‍ സ്വദേശി ഭുബന് ബഡ്യാകര്. പാട്ട് വൈറലായതിനു പിന്നാലെ ഇന്‍സ്റ്റഗ്രാം റീലുകളിലൂടെയും മറ്റും നിരവധിപേരാണ് ഭുബന്റെ ഗാനത്തിന് ചുവടുവെച്ചതും വെച്ചുകൊണ്ടിരിക്കുന്നതും. അതിനിടെ ഇക്കഴിഞ്ഞ ദിവസം ഭൂബന് ഒരു അപകടത്തില്‍ പരിക്കേറ്റിരുന്നു. സ്വദേശമായ ബിര്‍ഭൂമില്‍, പുതുതായി വാങ്ങിയ കാര്‍ ഓടിക്കാന്‍ പരിശീലിക്കുന്നതിനിടെ ആയിരുന്നു അപകടം. കാര്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഭുബന് മുഖത്ത് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കില്‍നിന്ന് മോചിതനായതിന് പിന്നാലെ അപകടത്തെ കുറിച്ചുള്ള ഗാനവുമായി എത്തിയിരിക്കുകയാണ് ഭുബന്. അമര്‍ നോതുന് ഗാരി(എന്റെ പുതിയ വണ്ടി) എന്നാണ് ഗാനത്തിന്റെ പേര്. സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങിയതിനെ കുറിച്ചും ഡ്രൈവിംഗ് പഠിക്കുന്നതിനിടെ മതിലില്‍ ഇടിച്ചതിനെ കുറിച്ചുമാണ് പുതിയഗാനത്തില് ഭുബന് പറയുന്നത്. ഭുബന്റെ പുതിയഗാനം ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ഇതും കച്ചാ ബദാം പോലെ…
Read Moreകിളവന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഇനിയെങ്കിലും സിനിമയില്‍ നിന്ന് രാജിവെക്കണം ! ശാന്തിവിള ദിനേശ് പറയുന്നതിങ്ങനെ…
മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും സിനിമയില്‍ നിന്ന് രാജി വെക്കേണ്ട സമയം അതിക്രമിച്ചെന്ന് സംവിധായകന് ശാന്തിവിള ദിനേശ്. കിളവന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും സിനിമയില്‍ നിന്നും സ്വയം രാജിവെച്ച് പോകണം എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. ഒരു ഓണ്‍ലൈന്‍ ന്യൂസ് ചാനലിന് നല്കിയ ഫോണ്‍ കാള്‍ അഭിമുഖത്തില്‍ ആണ് ശാന്തിവിള ദിനേശിന്റെ പ്രതികരണം. ഒന്നുകില്‍ ഇവര്‍ അഭിനയം നിര്‍ത്തണം, അല്ലെങ്കില്‍ ഹിന്ദിയില്‍ അമിതാഭ് ബച്ചന് ഒക്കെ ചെയ്യുന്നത് പോലെ അച്ഛന് വേഷങ്ങളും സ്വന്തം പ്രായത്തിനു അനുസരിച്ചുള്ള വേഷങ്ങളും ചെയ്യണമെന്നും ശാന്തിവിള ദിനേശ് പറയുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ കൂടെ ഉള്ള ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ് എന്നിവര്‍ അവരെ വിറ്റ് എടുക്കുകയാണ് എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. അവര്‍ക്കു ഇനി ഒന്നും ചെയ്യാന്‍ പറ്റില്ല എന്നും അത്കൊണ്ട് എല്ലാം തീരുന്നതിനു മുന്നേ അവരെ പരമാവധി വിറ്റു കോടികള്‍…
Read Moreഅഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റാക്കിയ നായിക രശ്മിക മന്ദാനയ്ക്ക് കടുത്ത വിമർശനം; ആരാധകർ കണ്ടെത്തി ആ കുറ്റം ഇതാണ്…
അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായ നായികയാണ് രശ്മിക മന്ദാന. അല്ലു അര്‍ജുന്റെ നായികയായി പുഷ്പ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് നടി രശ്മിക മന്ദാന ഇപ്പോൾ. കൈനിറയെ സിനിമകളുമായി തിരക്കുകളിലാണ് നടി. ഇതിനൊപ്പം നടന് വിജയ് ദേവരകൊണ്ടയുമായിട്ടുള്ള പ്രണയവും ഒരുമിച്ച് കൊണ്ട് പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ എത്ര തിളങ്ങിയാലും രശ്മികയ്ക്ക് നിരന്തരം വിമര്‍ശനങ്ങള്‍ ലഭിക്കാറുണ്ട്. ഏറ്റവുമൊടുവില്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന നടിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്. മുന്‍പ് എയര്‍പോര്‍ട്ടില്‍നിന്നു കാമറ കണ്ണുകള്‍ക്ക് മുന്നില്‍ ക്യൂട്ട് എക്സ്പ്രഷന്‍ ഇട്ട് രശ്മിക അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ ഇത്തവണ രശ്മികയ്ക്ക് നിറയെ വിമര്‍ശനങ്ങളാണ് ലഭിക്കുന്നത്. അതിന് കാരണം നടി അവരുടെ സെക്യൂരിറ്റിയോട് മര്യാദയില്ലാതെ പെരുമാറി എന്നാണ് ചിലര്‍ പറയുന്നത്. ഏറ്റവും പുതിയതായി പ്രചരിക്കുന്ന വീഡിയോയില്‍ എയര്‍പോര്‍ട്ടിലേക്ക് കാറില്‍ വന്നിറങ്ങുന്ന രശ്മിക കാമറയ്ക്ക് പോസ് ചെയ്തതിന്…
Read Moreനാന് ഓട്ടോക്കാരന്…ഓട്ടോക്കാരന് നാലും തെരിഞ്ച റൂട്ടുക്കാരന്‍ ! തമിഴ് നാട്ടില്‍ ഓട്ടോഡ്രൈവര്‍ മേയര്‍ സ്ഥാനത്തേക്ക്…
തമിഴ്നാട്ടില്‍ മാറ്റത്തിന്റെ വെളിച്ചം വീശി ഓട്ടോക്കാരന് മേയര്‍ സ്ഥാനത്തേക്ക്. 42 കാരനായ ഓട്ടോറിക്ഷാ ഡ്രൈവറാണ് കുംഭകോണം കോര്‍പ്പറേഷന്റെ മേയറാകാന്‍ ഒരുങ്ങുന്നത്. 333 വര്‍ഷത്തെ ചെന്നൈ കോര്‍പ്പറേഷന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ മേയറെ ലഭിച്ചത് കഴിഞ്ഞിടെയാണ് ഇതിനു പിന്നാലെയാണ് അടുത്ത ചരിത്രം പിറന്നിരിക്കുന്നത്. ഡിഎംകെ സഖ്യത്തിലുള്ള കോണ്‍ഗ്രസിന് കുംഭകോണം മേയര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ള അവസരം ലഭിച്ചതോടെയാണ് ഓട്ടോഡ്രൈവറായ കെ ശരവണനെ കോണ്‍ഗ്രസ് മേയര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. പരമ്പരാഗത കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നുമുള്ള അംഗമായ ശരവണന് ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കുംഭകോണം ടൗണിലെ തൂക്കംപാളയം തെരുവില്‍ വാടക വീട്ടിലാണ് ശരവണന് താമസിക്കുന്നത്. സാധാരണ കുടുംബത്തില്‍ നിന്നുള്ളയാളാണ് ശരവണന്. കഴിഞ്ഞ എട്ട് വര്‍ഷമായി ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലര്‍ത്തുന്നത്. ഇതിനിടെ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ 17ാം വാര്‍ഡില്‍ നിന്നുമാണ് ശരവണന് തെരഞ്ഞെടുക്കപ്പെട്ടത്. മേയര്‍ സ്ഥാനത്ത് എത്തിയാല്‍ പുതുതായി നവീകരിച്ച കുംഭകോണം കോര്‍പ്പറേഷന്റെ…
Read Moreഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ വീണ്ടും ഗര്‍ഭം ധരിച്ചു ! വിചിത്ര പ്രതിഭാസം വിശദീകരിച്ച് യുവതി…
ഗര്‍ഭിണിയായിരിക്കെത്തന്നെ വീണ്ടും ഗര്‍ഭിണിയാകുക എന്നത് ലോകത്ത് തന്നെ അപൂര്‍വമാണ്. ഇത്തരത്തില്‍ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കിയ അപൂര്‍വ ഭാഗ്യത്തെക്കുറിച്ച് പറയുകയാണ് കാലിഫോര്‍ണിയയിലെ യുവതി. തന്റെ രണ്ട് പെണ്മക്കളെ പരസ്പരം അഞ്ച് ദിവസത്തെ വ്യത്യാസത്തിലാണ് താന്‍ ഗര്‍ഭം ധരിച്ചതെന്നാണ് കാലിഫോര്‍ണിയയിലെ സാന്‍ പാബ്ലോയില്‍ നിന്നുള്ള ഒഡാലിസ് പറയുന്നത്. ഈ കുട്ടികളെ ഗര്‍ഭം ധരിയ്ക്കുന്നതിന് മുന്‍പത്തെ ഗര്‍ഭം അലസിപ്പോയതിനാല്‍ രണ്ടാമതും ഗര്‍ഭിണിയായപ്പോള്‍ ഒഡാലിസും ഭര്‍ത്താവ് അന്റോണിയോ മാര്‍ട്ടിനെസും വളരെ സന്തോഷത്തിലായിരുന്നു. 2020 നവംബറിലാണ് ഇവര്‍ കുഞ്ഞിനെ പ്രതീക്ഷിച്ചിരുന്നത്. ഗര്‍ഭം ധരിച്ച് ഏതാനും ആഴ്ചകള്‍ക്ക് ശേഷം പരിശോധനകള്‍ക്ക് ശേഷം പരിശോധനയ്ക്ക് പോയപ്പോള്‍ ഒരേ ആഴ്ചയില്‍ വ്യത്യസ്ത സമയങ്ങളില്‍ ഗര്‍ഭം ധരിച്ച രണ്ട് കുഞ്ഞുങ്ങളാണ് ഉള്ളതെന്നാണ് ഇവര്‍ക്ക് അറിയാന്‍ സാധിച്ചത്. അപൂര്‍വ പ്രതിഭാസമായ സൂപ്പര്‍ഫെറ്റേഷന്‍ ആയിരുന്നു ഇങ്ങനെയൊരു ഗര്‍ഭധാരണം നടക്കാന്‍ കാരണമായത്. ആദ്യ ഗര്‍ഭധാരണം കഴിഞ്ഞ് ദിവസങ്ങളോ ആഴ്ചകളോ കഴിഞ്ഞ് രണ്ടാമത്തേത് സംഭവിക്കാം.…
Read Moreവിട, ഷെയ്ൻ വോൺ! സ്പിൻ ബൗളിംഗ് എന്ന കലയ്ക്കു പുനർനിർവചനം നല്കിയ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം; വോണിന് അധികം തിളങ്ങാൻ കഴിയാത്തത് ഇന്ത്യക്കെതിരേ മാത്രം
കാൻബറ: സ്പിൻ ബൗളിംഗ് എന്ന കലയ്ക്കു പുനർനിർവചനം നല്കിയ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ (52) അന്തരിച്ചു. തായ്ലൻഡിലെ കോ സമുയിലെ വീട്ടിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. വിഖ്യാത ഓസീസ് വിക്കറ്റ് കീപ്പർ റോഡ്നി മാർഷിന്റെ വേർപാടിന്റെ നൊന്പരത്തിനിടെ ഷെയ്ൻ വോണിന്റെ മരണം ക്രിക്കറ്റ് ലോകത്തെ ദുഃഖത്തിലാഴ്ത്തി. മാർഷിന്റെ നിര്യാണത്തിൽ അനുശോചിച്ച് ഇന്നലെ രാവിലെ വോൺ ട്വീറ്റ് ചെയ്തിരുന്നു. ലോകം കണ്ട എക്കാലത്തെയും മികച്ച ലെഗ് സ്പിന്നറായ വോൺ ടെസ്റ്റ് ക്രിക്ക റ്റിൽ 708 വിക്കറ്റ് നേടിയിട്ടുണ്ട്. ശ്രീലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരൻ (800) കഴിഞ്ഞാൽ ഏറ്റവുമധികം വിക്കറ്റ് വോണിനാണ്. 2008ൽ പ്രഥമ ഐപിഎൽ കിരീടം രാജസ്ഥാൻ റോയൽസ് നേടിയതു വോണിന്റെ നായകത്വത്തിലാണ്. നൂറ്റാണ്ടിലെ അഞ്ചു ക്രിക്കറ്റ് താരങ്ങളിലൊരാളായി വോണിനെ വിസ്ഡൻ തെരഞ്ഞെടുത്തിരുന്നു. 1969 സെപ്റ്റംബർ 13നു ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തായിരുന്നു ഷെയ്ൻ കീത്ത് വോൺ ജനിച്ചത്.…
Read Moreയുക്രൈനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ഥിയുടെ ബാഗില്‍ ‘വെടിയുണ്ട’ കണ്ടെത്തി ! വിമാനത്താവളത്തില്‍ തടഞ്ഞു…
യുക്രൈനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിയുടെ ബാഗില്‍ വെടിയുണ്ട കണ്ടെത്തിയതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ വിമാനത്താവളത്തില്‍ തടഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ വിവരം കേരള ഹൗസ് അധികൃതരേയും രക്ഷിതാക്കളെയും അറിയിച്ചു. യുക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളെ വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് പോകുന്നതിനു മുന്നോടിയായി നടത്തിയ സുരക്ഷാ പരിശോധനയിലാണ് വെടിയുണ്ട കണ്ടെത്തിയത്.
Read More