ഇരിങ്ങാലക്കുട: മൂത്രതടസത്ത തുടർന്ന് ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട വയോധികന്റെ മൂത്രസഞ്ചിയിൽ നിന്ന് പുറത്തെടുത്തത് ആയിരത്തിലേറെ കല്ലുകൾ. വള്ളിവട്ടം സ്വദേശിയായ 79 കാരനിൽ നിന്നാണ് ഇന്നലെ രണ്ടര മണിക്കൂർ നീണ്ട എൻഡോസ്കോപ്പിക് സർജറിയിലൂടെ ഇത്രയും കല്ലുകൾ പുറത്തെടുത്തത്. സ്കാനിംഗിൽ കല്ലുകൾ അത്ര ദൃശ്യമായിരുന്നില്ലെന്നും കല്ലുകൾ ബ്ലോക്കായി മൂത്രസഞ്ചിയിൽ കിടക്കുകയായിരുന്നുവെന്നും ശസ്ത്രക്രിയക്കു നേതൃത്വം നല്കിയ ചീഫ് യൂറോളജിസ്റ്റ് ഡോ. എം.ആർ. ജിത്തുനാഥ് പറഞ്ഞു. സാധാരണ പത്തോളം കല്ലുകൾ മാത്രമാണ് ലഭിക്കാറുള്ളതെന്നും ഇത്രയധികം കല്ലുകൾ ലഭിക്കുന്നത് ആദ്യമാണെന്നും ഡോക്ടർ പറഞ്ഞു. അനസ്തറ്റിസ്റ്റ് ഡോ. അഞ്ജു കെ. ബാബു, നഴ്സുമാരായ സോണിയ, ജെസി എന്നിവരാണു ടീമിലുണ്ടായിരുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ രോഗി ചേർന്നിരുന്നതിനാൽ ഒരു ലക്ഷത്തോളം രൂപ ചെലവു വരുന്ന ശസ്ത്രക്രിയ പൂർണമായും സൗജന്യമായിരുന്നു. രോഗി സുഖം പ്രാപിച്ചു വരികയാണെന്നും രണ്ടു ദിവസത്തിനുള്ളിൽ ആശുപത്രി വിടുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Read MoreCategory: Today’S Special
പ്രായം 46 കഴിഞ്ഞു, എന്നിട്ടും..! ആരും കൊതിച്ചുപോകുന്ന സൗന്ദര്യവുമായി സുചിത്ര മുരളി; സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലാകുന്നു…
എഴുപതുകളുടെ അവസാനത്തില്‍ ബാലതാരമായി വന്ന് എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും മലയാള സിനിമയില്‍ സജീവ സാന്നിദ്ധ്യമായി മാറിയ നടിയാണ് സുചിത്ര. ജോഷി സംവിധാനം ചെയ്ത നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന സിനിമയിലൂടെയാണ് താരം നായികയായി ബിഗ്സ്ക്രീനില്‍ അരങ്ങേറുന്നത്. സുചിത്ര മുരളി. പിന്നീട് നിരവധി സിനിമകളില്‍ നായികയായും സഹനടിയായും തിളങ്ങിയ താരം മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറി. ഇന്നും മലയാളികള്‍ സ്നേഹത്തോടെ ഓര്‍ക്കുന്ന നായികമാരില്‍ ഒരാള്‍ ആണ് സുചിത്ര. സിനിമയില്‍ സജീവമല്ലെങ്കില്‍ പോലും താരത്തിന്റെ വിശേഷങ്ങള്‍ എല്ലാം അറിയാന്‍ പ്രേക്ഷകര്‍ക്ക് താല്പര്യവുമാണ്. താരത്തിന്റെ ചിത്രങ്ങള്‍ക്കൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മലയാളത്തിലെ ഹാസ്യ സിനിമകളുടെ ട്രെന്‍ഡ് കാലത്ത് ജഗദീഷ് സിദ്ധീഖ്, മുകേഷ് എന്നി വരുടെയൊക്കെ സ്ഥിരം നായികയായിരുന്നു സുചിത്ര. പിന്നീട് രണ്ടാംനിര സിനിമകളിലേക്ക് ടൈപ്പ്ചെയ്യപ്പെടുകയായിരുന്നു. മിമിക്സ് പരേഡ്, കാസര്‍ഗോഡ് കാദര്‍ഭായ്, കവടിയാട്ടം തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ…
Read Moreആ മോഹം ബാക്കിയായി…! എറണാകുളത്തേക്കു തിരിക്കുംമുമ്പ് മകൻ സിദ്ധാർത്ഥിനോടു ലളിത പറഞ്ഞ ആഗ്രഹം, അതു സാധിച്ചില്ല…
kവടക്കാഞ്ചേരി: ഭർത്താവ് ഭരതനെ അടക്കം ചെയ്ത എങ്കക്കാട്ടിലെ പാലിശേരി തറവാട്ടിൽ ഭരതന്റെ ചിതയ്ക്കരികിൽ അന്ത്യവിശ്രമം കൊള്ളണമെന്നായിരുന്നു കെപിഎസി ലളിതയുടെ ആഗ്രഹമെങ്കിലും അതു സാധിച്ചില്ല. കാരണം ഭരതനെ അടക്കം ചെയ്ത ഭൂമി വിറ്റുപോയി. പക്ഷേ, എറണാകുളത്തേക്കു തിരിക്കുംമുമ്പ് മകൻ സിദ്ധാർത്ഥിനോടു ലളിത പറഞ്ഞ ആഗ്രഹം എങ്കക്കാട് ലളിത നിർമിച്ച ‘പാലിശേരിയിലെ ഓർമ’ എന്ന വീട്ടുവളപ്പിൽ തന്റെ മൃതദേഹം സംസ്കരിക്കണം എന്നായിരുന്നു. ഓർമകൾ വഴിതെറ്റിപ്പോകുന്നതിനിടയിലും അമ്മ ഇക്കാര്യം പറഞ്ഞപ്പോൾ സിദ്ധു സമ്മതിച്ചിരുന്നു. അങ്ങനെ ലളിത വീണ്ടും ഓർമയെന്ന തന്റെ പ്രിയപ്പെട്ട വീട്ടിലേക്കു തിരിച്ചുവന്നു. എല്ലാ ഭാവങ്ങളും ഉണരാത്ത നിദ്രയിലൊതുക്കിക്കൊണ്ട്…. ഇന്നലെ വൈകുന്നേരം ഓർമയിലെ വീട്ടുവളപ്പിലൊരുക്കിയ ചിതയിൽ ലളിതയെന്ന അഭിനേത്രി എരിഞ്ഞടങ്ങുമ്പോൾ അത് ഒരു മഹാനടിയുടെ വിടവാങ്ങലായി. വടക്കാഞ്ചേരിയുടെ മരുമകളാണ് ലളിതയെങ്കിലും വടക്കാഞ്ചേരിക്കാർക്കു ലളിത അവരുടെ മകൾതന്നെയാണ്. വടക്കാഞ്ചേരിയുടെ പേരും പെരുമയും സിനിമാലോകത്തേക്കെത്തിച്ച ഭരതന്റെ പ്രിയപ്പെട്ട ലളിത ഒടുവിൽ വടക്കാഞ്ചേരിയുടെ മണ്ണിൽ…
Read Moreഅച്ഛനുണ്ടായിരുന്നെങ്കിൽ ഇന്ന് ഒത്തിരി സന്തോഷമായേനെ..! കാട്ടാനയ്ക്കും കനൽ ചവിട്ടിക്കെടുത്താനായില്ല; അച്ഛന്റെ സ്വപ്നങ്ങളുമായി സൗമ്യ കണ്ണൂരിൽ
കണ്ണൂർ: അച്ഛനുണ്ടായിരുന്നെങ്കിൽ ഇന്ന് ഒത്തിരി സന്തോഷമായേനെ… അച്ഛന്റെ ഏറ്റവും വലിയൊരു ആഗ്രഹമായിരുന്നു ഞാൻ സിവിൽ സർവീസ് നേടണം എന്നത്. എന്നാൽ, ഞങ്ങളെ പോലുള്ള പട്ടികജാതിയിൽപെട്ടവർക്ക് ശരിയായ കോച്ചിംഗ് ഒന്നും ലഭിക്കാറില്ല. അതുകൊണ്ട് തന്നെ സിവിൽ സർവീസ് എന്നത് മോഹം മാത്രമായി ഒതുങ്ങി. അങ്ങനെ വന്നപ്പോഴാണ് ഒരു യൂണിഫോം ജോലി വാങ്ങണമെന്ന ആഗ്രഹം മനസിൽ കയറി കൂടിയത്. ആഗ്രഹം ഇന്ന് നിറവേറ്റുന്പോൾ ഒത്തിരി സന്തോഷമുണ്ട്… എന്നാൽ അത് കാണാൻ അച്ഛനില്ലല്ലോയെന്നത് ഏറെ സങ്കടമാണ്. തൃശൂർ പാലപ്പള്ളിയിൽ കാട്ടാനയുടെ കുത്തേറ്റ് മരിച്ച എലിക്കോട് ആദിവാസി കോളനിയിലെ ഉണ്ണിച്ചെക്കന്റെ മകൾ സൗമ്യയുടെ വാക്കുകളാണിത്. കണ്ണൂർ ഡിഐജി ഓഫീസിൽ സബ് ഇൻസ്പെക്ടറായി ജോയിൻ ചെയ്യാൻ എത്തിയതായിരുന്നു സൗമ്യ. നിറഞ്ഞ പുഞ്ചിരിയോടെയാണ് സൗമ്യ ജോയിൻ ചെയ്യാനായി ഡിഐജിഓഫീസിന്റെ പടികൾ കയറിയത്. ഒപ്പം കൂട്ടായി ഭർത്താവ് ടി.എസ്. സുബിനും ഉണ്ടായിരുന്നു. 2021 ജനുവരി 28 നാണ്…
Read Moreഹമ്പ്നോസ്ഡ് പിറ്റ് വൈപർ അഥവാ മുഴമൂക്കൻ കുഴി മണ്ഡലി, സൂക്ഷിക്കണം! ആടിന് പുല്ലു ചെത്തുന്നതിനിടെ പാമ്പ് കടിയേറ്റ യുവാവിന്റെ കുറിപ്പ് വൈറൽ
ആടിന് പുല്ലു ചെത്തുന്നതിനിടെ പാമ്പ് കടിയേറ്റ യുവാവിന്റെ കുറിപ്പ് നവമാധ്യമങ്ങളിൽ വൈറലാകുന്നു. ഫെബ്രുവരി 17-നാണ് മുണ്ടക്കയം, കോരുത്തോട് സ്വദേശിയായ അബിൻ സെബാസ്റ്റ്യൻ എന്ന യുവാവിനെ പാമ്പ് കടിച്ചത്. പിന്നാലെയുണ്ടായ സംഭവങ്ങൾ വിവരിച്ച് യുവാവ് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പാണ് ശ്രദ്ധേയമായത്. ഹമ്പ്നോസ്ഡ് പിറ്റ് വൈപർ (hump-nosed pit viper) അഥവാ മുഴമൂക്കൻ കുഴി മണ്ഡലി എന്ന അണലി വിഭാഗത്തിപ്പെടുന്ന പാമ്പാണ് യുവാവിനെ കടിച്ചത്. അപകടകാരിയും ഉഗ്രവിഷമുള്ള പാമ്പുകളുടെ ഗണത്തിൽ ഉൾപ്പെടുത്തേണ്ടതുമായ ഇതിനെ “തവിട്ട’ എന്ന് തെറ്റിദ്ധരിച്ച്, അവഗണിച്ച് അപകടം വരുത്തുന്നവരുണ്ടത്രേ. കോട്ടയം ജില്ലയുടെ മലയോരപ്രദേശങ്ങളിലും വയനാടിന്റെ ചില മേഖലകളിലും ശ്രീലങ്കയിലുമാണ് ഈ ഇനം കൂടുതലായി കണ്ടുവരുന്നത്. ഹമ്പ്നോസ്ഡ് പിറ്റ് വൈപ്പർ എന്ന ഈ പാമ്പിന്റെ വിഷം (വെനം) ഹീമോടോക്സിക് ആണ്. രക്തത്തെയും (coagulopathy)വൃക്കയുടെ പ്രവർത്തനങ്ങളെയും (Acute renal failure) ആണ് പ്രധാനമായും ബാധിക്കുന്നത്. കൃത്യസമയത്ത് വൈദ്യസഹായം തേടിയില്ലെങ്കിൽ മനുഷ്യജീവനു…
Read Moreഅങ്ങനെ അതും സംഭവിച്ചു! ന്യൂയോർക്കുകാരന് മൂക്കിൽ പല്ല് മുളച്ചു; അതും 11 മില്ലിമീറ്റർ നീളമുള്ള പല്ല്; ഒടുവില്‍…
ന്യൂയോർക്ക്: യുഎസിലെ ന്യൂയോർക്കിൽ യുവാവിന് മൂക്കിൽ പല്ല് മുളച്ചു. മൗണ്ട് സിനായിലെ ഓട്ടോലാറിംഗോളജി ക്ലിനിക്കിൽ എത്തിയപ്പോഴാണ് 11 മില്ലിമീറ്റർ നീളമുള്ള പല്ല് വലത്തേ മൂക്കിലേക്കു വളർന്നുകയറിയത് രോഗി അറിഞ്ഞത്. ശസ്ത്രക്രിയയിലൂടെ അതു നീക്കം ചെയ്തു. മൂക്കിനുള്ളിലേക്കു ക്യാമറ കടത്തിയുള്ള റിനോസ്കോപ്പിയിലൂടെയാണ് ശസ്ത്രക്രിയ നടത്തിയത്. ഡോക്ടർമാരായ സാഗർ ഖന്ന, മൈക്കൽ ടേണർ എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. ‘എക്ടോപ്പിക് ടൂത്ത്’ എന്ന ഈ പല്ല് എടുത്തുകളഞ്ഞതോടെ ശ്വാസതടസം നീങ്ങി. കേസിന്റെ വിശദാംശങ്ങൾ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Read Moreമനസിൽ കമ്യൂണിസവും കൃഷ്ണഭക്തിയും ചേർത്തുവച്ച ജീവിതം; ആദ്യ ഗുരുവായൂർ ദർശനം ഒരു സിനിമാക്കഥ പോലെ…
.സ്വന്തം ലേഖകൻരഞ്ജിത്തിന്റെ നന്ദനം സിനിമയിലെ ബാലാമണി എന്ന കഥാപാത്രത്തിന് കെ.പി.എ.സി ലളിതയുടെ ജീവിതവുമായി സാദൃശ്യമുണ്ട്. പണ്ടുതൊട്ടേ കെ.പി.എ.സി ലളിത തികഞ്ഞ ഒരു കൃഷ്ണഭക്തയായിരുന്നുവെങ്കിലും സാക്ഷാൽ ഗുരുവായൂരപ്പനെ ഗുരുവായൂരന്പലത്തിൽ നേരിട്ടു കാണാൻ കാലം കുറച്ചു കാത്തിരിക്കേണ്ടി വന്നു. ബാലാമണിയെ പോലെ…. കമ്യൂണിസ്റ്റ് പാർട്ടിയിലും കെ.പി.എ.സിയിലുമൊക്കെ പ്രവർത്തിക്കുന്പോഴും ഹൃദയം നിറയെ കൃഷ്ണഭക്തിയുമായി കഴിഞ്ഞിരുന്ന ലളിതയ്ക്ക് ഗുരുവായൂരന്പലത്തിൽ പോയി ഗുരുവായൂരപ്പനെ തൊഴണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്ന സമയം. അതിനിടെയാണ് കെ.പി.എ.സിക്ക് ഗുരുവായൂരിൽ ക്ഷേത്രത്തിനു സമീപത്തായി നാടകം അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നത്. ലളിതയ്ക്ക് ഇതിൽപരം സന്തോഷം വേറെ ഒന്നില്ലായിരുന്നു. നാടകം കളിക്കാൻ പോകുന്പോൾ ഗുരുവായൂരന്പലത്തിൽ കയറി തൊഴാമെന്ന മോഹത്തോടെ ഗുരുപവനപുരിയിലെത്തിയെങ്കിലും തൊഴാൻ സാധിച്ചില്ല. കെ.പി.എ.സിയുടെ തലപ്പത്തുള്ളവർ അന്ന് ലളിതയോട് ഇപ്പോൾ തൊഴാനൊന്നും പോകേണ്ടെന്ന് പറഞ്ഞതോടെ ലളിതയുടെ ആഗ്രഹങ്ങൾ അവിടെ നിലച്ചു. നാടകം നടക്കുന്ന ഓഡിറ്റോറിയത്തിന് മുന്നിൽ നിന്നുകൊണ്ട് ഗുരുവായൂരന്പലം നോക്കി ലളിത ഉള്ളുരുകി പ്രാർത്ഥിച്ചു.…
Read Moreസൂക്ഷിക്കണം, തവിട്ടയെന്ന് തെറ്റിദ്ധരിക്കരുത്; ഹമ്പ്നോസ്ഡ് പിറ്റ് വൈപർ അഥവാ മുഴമൂക്കൻ കുഴി മണ്ഡലി, പാമ്പ് കടിയേറ്റ യുവാവിന്റെ കുറിപ്പ് വൈറൽ
ആടിന് പുല്ലു ചെത്തുന്നതിനിടെ പാമ്പ് കടിയേറ്റ യുവാവിന്റെ കുറിപ്പ് നവമാധ്യമങ്ങളിൽ വൈറലാകുന്നു. ഫെബ്രുവരി 17-നാണ് മുണ്ടക്കയം, കോരുത്തോട് സ്വദേശിയായ അബിൻ സെബാസ്റ്റ്യൻ എന്ന യുവാവിനെ പാമ്പ് കടിച്ചത്. പിന്നാലെയുണ്ടായ സംഭവങ്ങൾ വിവരിച്ച് യുവാവ് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പാണ് ശ്രദ്ധേയമായത്. ഹമ്പ്നോസ്ഡ് പിറ്റ് വൈപർ (hump-nosed pit viper) അഥവാ മുഴമൂക്കൻ കുഴി മണ്ഡലി എന്ന അണലി വിഭാഗത്തിപ്പെടുന്ന പാമ്പാണ് യുവാവിനെ കടിച്ചത്. അപകടകാരിയും ഉഗ്രവിഷമുള്ള പാമ്പുകളുടെ ഗണത്തിൽ ഉൾപ്പെടുത്തേണ്ടതുമായ ഇതിനെ “തവിട്ട’ എന്ന് തെറ്റിദ്ധരിച്ച്, അവഗണിച്ച് അപകടം വരുത്തുന്നവരുണ്ടത്രേ. കോട്ടയം ജില്ലയുടെ മലയോരപ്രദേശങ്ങളിലും വയനാടിന്റെ ചില മേഖലകളിലും ശ്രീലങ്കയിലുമാണ് ഈ ഇനം കൂടുതലായി കണ്ടുവരുന്നത്. ഹമ്പ്നോസ്ഡ് പിറ്റ് വൈപ്പർ എന്ന ഈ പാമ്പിന്റെ വിഷം (വെനം) ഹീമോടോക്സിക് ആണ്. രക്തത്തെയും (coagulopathy)വൃക്കയുടെ പ്രവർത്തനങ്ങളെയും (Acute renal failure) ആണ് പ്രധാനമായും ബാധിക്കുന്നത്. കൃത്യസമയത്ത് വൈദ്യസഹായം തേടിയില്ലെങ്കിൽ മനുഷ്യജീവനു…
Read Moreറിഹേഴ്സല്‍ ആദ്യ ടേക്ക് ആയ “ലളിത’കഥ; പിന്നീട് 550 ലേറെ സിനിമകളില്‍ അതുല്യമായ അഭിനയ മികവുമായി നിറഞ്ഞാടി…
സിജോ പൈനാടത്ത്കൊച്ചി: 550 ലേറെ സിനിമകളില്‍ അതുല്യമായ അഭിനയ മികവുമായി പ്രതിഭ തെളിയിച്ച കെപിഎസി ലളിതയുടെ, വെള്ളിത്തിരയിലേക്കുള്ള ആദ്യഷോട്ട് അവിസ്മരണീയമായിരുന്നു. അറുപതുകളില്‍ കെപിഎസിയുടെ അരങ്ങുകളില്‍ അനായാസം കഥാപാത്രങ്ങളെ കൈകാര്യം ചെയ്ത ലളിതയ്ക്കു, കാമറയ്ക്കു മുന്നിലെത്തിയപ്പോഴുള്ള പരിഭ്രമം തിരിച്ചറിഞ്ഞ സംവിധായകന് സേതുമാധവനാണ്, ആ അവിസ്മരണീയ മുഹൂര്ത്തത്തിനു പിന്നില്‍. സേതുമാധവന്റെ സംവിധാനത്തില്‍ ഉദയാ ഒരുക്കിയ കൂട്ടുകുടുംബമായിരുന്നു ലളിതയുടെ ആദ്യചിത്രം. തോപ്പില്‍ ഭാസി സംവിധാനം ചെയ്ത കെപിഎസിയുടെ കൂട്ടുകുടുംബം നാടകം 1970 ലാണു സേതുമാധവന് സിനിമയാക്കിയത്. നാടകത്തിലും ലളിത അഭിനയിച്ചിരുന്നെങ്കിലും അതു സിനിമയിലേക്കെത്തിയപ്പോള്‍ വല്ലാത്ത ടെന്‍ഷന്‍ അവരുടെ മുഖത്തുണ്ടായിരുന്നെന്നു തിരക്കഥാകൃത്ത് ജോണ്‍പോള്‍ ഓര്‍ക്കുന്നു.ഉദയായുടെ സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണം. ആദ്യമായാണ് സിനിമാ ലൊക്കേഷനിലേക്കു ലളിത എത്തുന്നത്. കണ്ണഞ്ചിക്കുന്ന പ്രകാശത്തോടെ ജ്വലിക്കുന്ന ലൈറ്റുകള്‍, ക്രെയിനിലും ട്രോളിയിലും ട്രാക്കിലും സ്റ്റാന്‍ഡിലുമായി മാറിമാറി ഇടംപിടിക്കുന്ന കാമറ, അതിനിടയില്‍ ഓരോ ഷോട്ടിനും മുമ്പു മുഖത്തിനു മുന്പില് സഹസംവിധായകന് കൊണ്ടുവന്നു ശബ്ദത്തോടെ…
Read Moreകാമുകിയായും അമ്മയായും അമ്മൂമ്മയായുമെല്ലാം വേഷപ്പകർച്ചകൾ! വിടവാങ്ങിയത് അരങ്ങിലൂടെ വന്ന്, വെള്ളിത്തിര കീഴടക്കിയ പ്രതിഭ
തൃശൂർ: കെപിഎസി ലളിത ജീവിതത്തിന്റെ അരങ്ങൊഴിയുന്പോൾ നാടകത്തിലൂടെ സജീവമായി വെള്ളിത്തിര കീഴടക്കിയ അതുല്യ അഭിനേത്രിയെയാണ് മല യാളിക്കു നഷ്ടമാകുന്നത്. കാമുകിയായും അമ്മയായും അമ്മൂമ്മയായുമെല്ലാം വേഷപ്പകർച്ചകൾ നടത്തിയ അഭിനയ ജീവിതം 550ഓളം ചിത്രങ്ങളിലൂടെ അര നൂറ്റാണ്ടുകാലം മലയാള സിനിമയിൽ നിറഞ്ഞുനിന്നു. ഏതു വേഷങ്ങൾ ചെയ്യുന്പോഴും അതിൽ തന്റേതായ ഒരു സിഗ്നേച്ചർ പതിപ്പിച്ച പ്രതിഭയായിരുന്നു അവ ർ. ചങ്ങനാശേരി ഗീഥാ ആർട്സ് ക്ലബ്ബിന്റെ ബലി എന്ന നാടകത്തിലൂടെയായിരുന്നു ലളിതയുടെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. 1960ൽ ഗായികയായി കെ പിഎസിയിലെത്തിയ അവർ പിന്നീട് അഭിനയത്തിൽ തിളങ്ങി. മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളിൽ പാടി. സ്വയംവരം, അനുഭവ ങ്ങൾ പാളിച്ചകൾ, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ നാടകങ്ങളിലൂടെ അഭിനയരംഗത്തു ചുവടുറപ്പിച്ച അവർ ഏറെ വൈകാതെ സിനിമയിലെത്തി. 1970ൽ കെപിഎസി നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമായ കൂട്ടുകുടുംബത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത…
Read More