യാത്രയ്ക്കിടെ അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ബസില്‍ എറണാകുളം വിപിഎസ് ലേക്ഷോര് ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കി കെഎസ്ആര്‍ടിസി ജീവനക്കാര്‍. തിരുവനന്തപുരത്തുനിന്ന് പാലക്കാട്ടേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.15 ഓടെയായിരുന്നു സംഭവം. ദേശീയപാതയില്‍ കുണ്ടന്നൂരിനു സമീപം ബസ് എത്തിയപ്പോഴാണ് തൃശൂരിലേക്ക് പോകുകയായിരുന്ന ദമ്പതികളുടെ പത്തു മാസം പ്രായമായ കുഞ്ഞിന് അപസ്മാരമുണ്ടായത്. പനി ശക്തമായതോടെയാണ് അപസ്മാരവുമുണ്ടായത്. കുഞ്ഞിന്റെ അവസ്ഥ കണ്ട് മാതാപിതാക്കൾ വെപ്രാളത്തിലായതോടെ ബസിലെ എല്ലാവരും പരിഭ്രമത്തിലായി. സംഭവം കണ്ട് കണ്ടക്ടര്‍ സുനില്‍ ഡ്രൈവര്‍ പ്രേമനെ കാര്യം ധരിപ്പിച്ചു. ഈ സമയം ബസ് കുണ്ടന്നൂര്‍ പിന്നിട്ടിരുന്നു. ഉടൻ ഡ്രൈവര്‍ ബസ് തിരിച്ച് വിപിഎസ് ലേക്ഷോറിലേക്ക് വിട്ടു. ബസ് ആശുപത്രി പരിസരത്ത് എത്തിയതോടെ ജീവനക്കാര്‍ ഓടിയെത്തി കുഞ്ഞിനെയുമായി അത്യാഹിത വിഭാഗത്തിലേക്കു പാഞ്ഞു. ഡോക്ടര്‍മാര്‍ ആവശ്യമായ പരിചരണം നല്കി കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കി. തുടര്‍ചികിത്സയ്ക്കായി കുഞ്ഞിനെ പീഡിയാട്രിക് വിഭാഗത്തിലേക്കു മാറ്റി.
Read MoreCategory: Today’S Special
സുഖമുള്ള കാത്തിരിപ്പ്… ഇനി ദിവസങ്ങൾ മാത്രം: മനുഷ്യൻ വീണ്ടും ചന്ദ്രനരികെ
ദിവസങ്ങളെണ്ണി കാത്തിരിക്കാം. അരനൂറ്റാണ്ടിനു ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്കു പോകാനുള്ള തയാറെടുപ്പിലാണ്. കാര്യങ്ങളെല്ലാം അനുകൂലമായാൽ ഫെബ്രുവരി ആറിന് നാലു ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനെ ചുറ്റാൻ പുറപ്പെടും. 1972ലെ 17-ാം അപ്പോളോ ദൗത്യത്തിനുശേഷം അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ നടത്തുന്ന ഈ ചാന്ദ്രയാത്രയുടെ പേര് ആർട്ടെമിസ് -രണ്ടാം ദൗത്യം എന്നാണ്. ഗ്രീക്ക് ഐതിഹ്യത്തിൽ അപ്പോളോ ദേവന്റെ ഇരട്ട സഹോദരിയാണ് ആർട്ടെമിസ്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ റീഡ് വൈസ്മാൻ (മിഷൻ കമാൻഡർ), വിക്ടർ ഗ്ലോവർ (പൈലറ്റ്-ചാന്ദ്രദൗത്യത്തിൽ പങ്കാളിയാകുന്ന ആദ്യ ആഫ്രിക്കൻ വംശജനായ ബഹിരാകാശ സഞ്ചാരി), ക്രിസ്റ്റീന കോച്ച് (മിഷൻ സ്പെഷലിസ്റ്റ്-ചാന്ദ്രദൗത്യത്തിൽ പങ്കാളിയാകുന്ന ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി), കനേഡിയൻ സ്പേസ് ഏജൻസിയുടെ ജറമി ഹാൻസൺ (മിഷൻ സ്പെഷലിസ്റ്റ്-അമേരിക്കയ്ക്കു പുറത്തുനിന്നു ചാന്ദ്രദൗത്യത്തിൽ പങ്കാളിയാകുന്ന ആദ്യ ബഹിരാകാശ സഞ്ചാരി) എന്നിവരാണ് ആർട്ടെമിസ് -രണ്ടിലെ യാത്രക്കാർ. ഇവർ പോകുന്ന 98 മീറ്റർ ഉയരമുള്ള…
Read Moreട്രാഫിക് തർക്കം മൂത്തു, അരയിൽ നിന്നും കത്തിയൂരി സ്കൂട്ടർ യാത്രക്കാരൻ: വൈറലായി വീഡിയോ
ട്രാഫിക് നിയമങ്ങൾ യാത്രികരെല്ലാം കൃത്യമായി പാലിക്കണം. ചില സമയങ്ങളിൽ ഇതിനു വിഭിന്നമായി സംഭവിക്കുന്പോൾ ആളുകൾ പരസ്പരം കലഹത്തിനു കാരണമാകാറുണ്ട്. അത്തരമൊരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബംഗളൂരു നെക്സസ് ശാന്തിനികേതൻ മാളിന് സമീപത്ത് ആണ് സംഭവം. ഇരുചക്ര വാഹന യാത്രികനും ഒരു കാറുകാരനും തമ്മിലാണ് തർക്കം നടന്നത്. സ്കൂട്ടർ യാത്രികൻ ട്രാഫിക് ലംഘനം നടത്തിയത് കാറുകാരൻ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തർക്കം വലുതായപ്പോൾ സ്കൂട്ടർ യാത്രക്കാരൻ ഒരു കത്തിയുമായി കാറുകാരനെ കുത്താൻ എത്തി. അതോടെ കാറുകാരൻ വീഡിയോ പകർത്തി. കാറുകാരനോട് സ്കൂട്ടറുകാരൻ അസഭ്യവാക്കുകൾ പറഞ്ഞ് പ്രകോപിപ്പിച്ചു. ഉപദ്രവിക്കാനായി എത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അപ്രതീക്ഷിതമായി ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് യാത്രക്കാർ ഭയന്നു പോകും. ഇത്തരം പ്രവർത്തികൾ നന്നായി ചോദ്യം ചെയ്യണം. ഇയാൾക്കെതിരേ നടപടി എടുക്കുന്നതു വരെ വീഡിയോ എല്ലാവരും ഷെയർ…
Read Moreഅത്യാഹിതങ്ങളിൽ ഇനി എഐ കാവൽ: അത്യാധുനിക എഐ അൽഗോരിതവും ടു-വേ വീഡിയോ കാമറകളും വഴി രോഗിയുടെ ഹൃദയമിടിപ്പ്, രക്തസമ്മർദം, ഓക്സിജൻ നില തത്സമയം ഡോക്ടർമാരുടെ സ്ക്രീനിൽ ലഭ്യമാക്കും
അത്യാഹിത ഘട്ടങ്ങളിൽ രോഗികൾക്കു വിദഗ്ധപരിചരണം ഉറപ്പാക്കാൻ എഐ ആംബുലൻസ് സംവിധാനവുമായി രാജഗിരി ആശുപത്രി. ഇതോടെ അത്യാധുനിക എഐ ഗവേൺഡ് ആംബുലൻസ് സംവിധാനമുളള കേരളത്തിലെ ആദ്യത്തെ ആശുപത്രിയായി രാജഗിരി മാറി. യുഎസ് ആസ്ഥാനമായുള്ള സോഫ്റ്റ്വെയർ കമ്പനിയായ ഏറ്റിയാനുമായി സഹകരിച്ചാണ് ആംബുലൻസ് സജ്ജീകരിച്ചത്. രോഗിയെ ആംബുലൻസിൽ കയറ്റുന്നതു മുതൽ ആശുപത്രിയിൽ എത്തുന്നതുവരെയുള്ള ഓരോ നിമിഷവും വിദഗ്ധ ഡോക്ടർമാരുടെ നേരിട്ടുള്ള നിരീക്ഷണത്തിലാക്കുന്നതിന് സഹായകമാണ് പുതിയ സംവിധാനം. ആംബുലൻസിലെ അത്യാധുനിക എഐ അൽഗോരിതവും ടു-വേ വീഡിയോ കാമറകളും വഴി രോഗിയുടെ ഹൃദയമിടിപ്പ്, രക്തസമ്മർദം, ഓക്സിജൻ നില തുടങ്ങിയ വിവരങ്ങൾ തത്സമയം ആശുപത്രിയിലെ ഡോക്ടർമാരുടെ സ്ക്രീനിൽ ലഭ്യമാക്കും. രോഗി ആശുപത്രിയിൽ എത്തുന്നതിനു മുന്‍പുതന്നെ ആരോഗ്യനില കൃത്യമായി വിശകലനം ചെയ്യാനും ആവശ്യമായ മരുന്നുകളും ചികിത്സാനിർദേശങ്ങളും ആംബുലൻസിലെ മെഡിക്കൽ സംഘത്തിനു നൽകാനും ഡോക്ടർമാർക്ക് സാധിക്കും. എഐ ആംബുലൻസ് മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണി ഉദ്ഘാടനം ചെയ്തു.…
Read More64-മത് സംസ്ഥാന സ്കൂൾ കലോത്സവം: സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ്; കലോത്സവം ഇൻക്ലൂസീവ് ഫെസ്റ്റിവലായി മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി
തൃശൂര്‍: 64-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ ഉദ്ഘാടനം ചെയ്തു. നടൻ മോഹൻലാൽ മുഖ്യാതിഥിയായി. കലോത്സവ ചട്ടങ്ങളിൽ ഭേദഗതികൾ വരുത്തി വാസ്കു ലിറ്റിസ് എന്ന ഗുരുതര രോഗം ബാധിച്ച് ചികിത്സയിലുള്ള സിയ ഫാത്തിമയ്ക്ക് ഓൺലൈനായി കലോത്സവത്തിൽ പോസ്റ്റർ രചനാ മത്സരത്തിനു പങ്കെടുക്കാൻ അവസരം നൽകിയതിനു മന്ത്രി വി. ശിവൻകുട്ടിയെ പ്രതിപക്ഷ നേതാവ് അഭിനന്ദിച്ചു. എന്നും ഓര്‍ത്തിരിക്കാൻ പറ്റുന്ന അനുഭവങ്ങളുടെ ഓര്‍മയാണ് കലോത്സവം സമ്മാനിക്കുന്നത്. നമ്മുടെ എല്ലാ സ്വപ്നങ്ങളെയും യഥാര്‍ഥ്യമാക്കാൻ കരുത്തുള്ളവരാണ് ഈ കുട്ടികളെന്നും സതീശൻ പറഞ്ഞു. അടുത്തവര്‍ഷം മുതൽ കലോത്സവ നടത്തിപ്പിൽ കാതലായ മാറ്റമുണ്ടാകുമെന്നും അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ തന്നെ സ്കൂള്‍, സബ് ജില്ല, ജില്ല, സംസ്ഥാന കലോത്സവങ്ങളുടെ ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സ്കൂള്‍ കലോത്സവങ്ങളിലെ പരാതി ഒഴിവാക്കാൻ പുറത്തുനിന്ന് നിരീക്ഷകരെ നിയോഗിക്കും. കലോത്സവവും…
Read More‘ഞാൻ ഈ വീട് വിട്ട് പോവുകയാണ്, അവർ വന്നാൽ ആട്ടിപ്പായിക്കരുത്, ഞാനില്ലെന്ന കാര്യം അവർക്ക് മനസിലാകാൻ സമയമെടുക്കും’: പുതിയ താമസക്കാരന് പഴയ വാടകക്കാരൻ എഴുതിയ കത്ത് വൈറൽ
വർഷങ്ങളോളം ഒരു വീട്ടിൽ താമസിച്ചശേഷം പെട്ടെന്ന് ആ വീട് വിട്ട് മറ്റൊരിടത്തേക്ക് പോകുന്നത് എല്ലാവർക്കും പ്രയാസമുണ്ടാക്കുന്നൊരു കാര്യമാണ്. പ്രത്യേകിച്ച് വാടക്കകാർക്ക്. ആ വീടും ചുറ്റുപാടുകളും നാട്ടുകാരുമൊക്കെയായി പൊരുത്തപ്പെട്ടു വരുന്പോഴാകും വീട് ഒഴിഞ്ഞുകൊടുക്കേണ്ടി വരുന്നത്. അത്രയും കാലം നമ്മൾ അവിടെ പരിചരിച്ചിരുന്ന ചെടികൾ, മുറികൾ, ഭക്ഷണം പാകം ചെയ്ത അടുക്കള എല്ലാം നമുക്ക് അപരിചിതമാകും. പുതിയ വീട്ടുകാർ വരുന്പോൾ നമ്മൾ നോക്കി നടത്തിയതെല്ലാം അവരും കൃത്യമായി ചെയ്യുന്നുണ്ടോ എന്നൊരു സംശയവും പേടിയും വിഷമവുമെല്ലാം നമുക്കുണ്ടാകും. അത്തരത്തിലൊരു സങ്കടത്തിന്റെ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പുതിയ വാടകക്കാരന് പഴയ താമസക്കാരൻ എഴുതിയ കത്താണിത്. താൻ ഇതിനു മുൻപ് അവിടെ താമസിച്ചുകൊണ്ടിരുന്നപ്പോൾ സ്ഥിരമായി രണ്ട് പ്രാവുകൾ എത്തിയിരുന്നു. അവർക്ക് അപകടം പറ്റിയ സമയത്ത് യുവാവ് ആയിരുന്നു രണ്ട് പ്രാവുകളേയും സംരക്ഷിച്ച് പുതു ജീവിതത്തിലേക്ക് എത്തിച്ചത്. അതിന്റെ നന്ദിയെന്നോണം ദിവസവും യുവാവിനെ…
Read Moreസൂര്യാസ്തമനവും ചന്ദ്രോദയവും ഒരുമിച്ച് കാണാൻ… തങ്കശേരിയിലേക്ക് പോകാം
കൊല്ലം: നല്ല വെള്ളി മണൽ നിറഞ്ഞതും കാലിന്റെ അടിയിൽ മൃദുവായതും അരികിൽ ശാന്തമായ കടൽ തിരമാലകളുമുള്ള തങ്കശേരി ബീച്ച്, വിശ്രമിക്കാൻ പറ്റിയ സ്ഥലമാണ്. ഇത്ര കടുത്ത ചൂടുകാലത്തു വിശ്രമിക്കാനും ആസ്വദിക്കാനും പറ്റിയ ഭൂമി. സ്വർണ സൂര്യനിൽ കുളിക്കാൻ അനുയോജ്യമായ സ്ഥലം സ്വന്തമാക്കുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്. ഏകദേശം മൂന്നു കിലോമീറ്റർ വിസ്തൃതിയുള്ള ഒരു നീണ്ട ഭൂപ്രദേശമാണിത്. കേരള ചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾ അരങ്ങേറിയ ഒരു കടൽത്തീര പട്ടണമാണ് തങ്കശേരി. പോർച്ചുഗീസ്, ഡച്ച് കാലത്തെ കോട്ടകളും പളളികളുമാണ് തങ്കശേരിയിലെ പ്രധാന ആകര്ഷണങ്ങൾ. 1902ൽ പണിത 144 അടി ഉയരമുളള വിളക്കുമാടവും സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമാണ്. ലൈറ്റ്ഹൗസ് റോഡിലൂടെ യാത്ര ചെയ്താൽ സൂര്യാസ്തമനവും ചന്ദ്രോദയവും ഒരുമിച്ച് കാണാനാകുമെന്ന പ്രത്യേകതയുമുണ്ട്. കൊല്ലം ജില്ലയിലെ സജീവമായ പട്ടണത്തിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയാണ് ഒരു കടൽത്തീര പട്ടണമാണ് തങ്കശേരി. ബ്രിട്ടീഷുകാർ ഇതിനെ ഒരുകാലത്ത്…
Read Moreകലോത്സവപ്പൂരം നാളെ പൂരനഗരിയിൽ ഉപചാരം ചൊല്ലി പിരിയും; വിജയികൾക്കുള്ള സ്വർണ്ണക്കപ്പ് നൽകുന്നത് മോഹൻലാൽ
ആഘോഷങ്ങളും ആർപ്പുവിളികളും ആരവങ്ങളും കലകളുടെ വർണ്ണപ്പൂമഴിയും പെയ്തൊഴിയാൻ ഇനി മണിക്കൂറുകൾ മാത്രം.. ഓർമിക്കാനും ലാളിക്കാനും മനസിൽ ഒരായിരം നല്ല നിമിഷങ്ങൾ ചേർത്തുവച്ചുകൊണ്ട് കലോത്സവപ്പൂരം നാളെ പൂരനഗരിയിൽ ഉപചാരം ചൊല്ലി പിരിയും.ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യം ആയിരുന്നു ഒന്നാം വേദിയെ തൊട്ടുണർത്തിയ നാലാം നാളിലെ ആദ്യ ഇനം. ഉച്ചകഴിഞ്ഞാൽ ഹയർസെക്കൻഡറി പെൺകുട്ടികളുടെ സംഘനൃത്തം ഒന്നാം വേദിയെ സമ്പന്നമാക്കും. പരിചമുട്ടു കളിയുടെ ആവേശം അലയടിച്ച പകലായിരുന്നു നാലാം നാളിലേത്. ഹയർസെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ പരിച മുട്ടുകളി കാണാൻ വൻ തിരക്കാണ് അനുഭവപ്പെട്ടത്. രണ്ടാം വേദിയിൽ ഉച്ചമുതൽ വൃന്ദ വാദ്യം മുഴങ്ങും. ഹയർസെക്കൻഡറി ഇരുള നൃത്തം നിറഞ്ഞ സദസിനു മുന്നിലാണ് അവതരിപ്പിക്കപ്പെട്ടത്. ഉച്ചകഴിഞ്ഞാൽ ഹൈസ്കൂൾ വിഭാഗം ഇരുള നൃത്തവുമായെത്തും. നാലാം നാളിൽ നാലാം വേദിയിൽ ചവിട്ടുനാടകം അക്ഷരാർത്ഥത്തിൽ അരങ്ങ് തകർത്തു. അഞ്ചാം തീയതിയിലെ പണിയ നൃത്തവും ആസ്വാദകരുടെ മനം കവർന്നു.…
Read Moreദിനംപ്രതി പാലുത്പാദനം 3600 ലിറ്റര്‍ ; കെ.വി. ഷൈന്‍ വീണ്ടും സംസ്ഥാന സർക്കാരിന്റെ ക്ഷീരസഹകാരി പുരസ്കാരം
തൊടുപുഴ: ഉടുമ്പന്നൂര്‍ ചീനിക്കുഴി കുറുമുള്ളാനിയില്‍ കെ.വി. ഷൈനിന് വീണ്ടും സംസ്ഥാനത്ത് മികച്ച ക്ഷീരസഹകാരിക്കുള്ള അവാര്‍ഡ്. രണ്ടാം തവണയാണ് ഇദ്ദേഹത്തിന് ഈ അവാര്‍ഡ് ലഭിക്കുന്നത്. ചീനിക്കുഴിയിലെ ഡെയറി ഫാമില്‍ 280 കറവപ്പശുക്കളും, 27 കിടാരികളും 10 കന്നുക്കുട്ടികളും രണ്ടു പോത്തുകളും ഉണ്ട്. പ്രതിദിന പാലുത്പാദനം 3600 ലിറ്ററാണ്. 2600 ലിറ്റര്‍ പാല് പെരിങ്ങാശേരി ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ അളക്കുന്നു.1000 ലിറ്റര്‍ പാല് ദിവസവും പ്രാദേശിക വില്‍പ്പന നടത്തുന്നു. പശുക്കളെ പരിപാലിക്കുന്നത്തിന് ശാസ്ത്രീയമായി നിര്‍മിച്ച അഞ്ചു തൊഴുത്തുകള്‍ ഇദ്ദേഹത്തിനുണ്ട്. 400 കന്നുകാലികളെ നിലവില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയും. കിടാരികള്‍ക്കും കന്നുക്കുട്ടികള്ക്കും ഗര്‍ഭിണിയായ പശുക്കള്‍ക്കും പ്രത്യേകം തൊഴുത്താണുള്ളത്. പൂര്‍ണ യന്ത്രവത്കരണ ഫാമില്‍ തൊഴുത്തു കഴുകാന്‍ പ്രഷര്വാഷറുകൾ, കറവയന്ത്രങ്ങള്‍, ഓട്ടോമാറ്റിക് വാട്ടര്‍ ഫീഡിഗ് മിസ്റ്റ് സ്പ്രേ, ഫാന്‍, വാട്ടര്‍ ബൗള്‍, മാറ്റ്, ഫ്ളൈ ട്രാപ്പ്, പുല്ലരിയുന്നതിന് ചാഫ്കട്ടര്‍, സ്ലറി പമ്പുകള്‍, ബയോഗ്യാസ് പ്ലാന്റ്് എന്നിവയുണ്ട്.…
Read Moreഹനുമാൻ വിഗ്രഹത്തെ വലംവച്ച് നായ: അസാധാരണ കഴിവെന്ന് പറഞ്ഞ് ആളുകൾ പൂജിക്കാൻ തുടങ്ങി; അവശനായി ജലപാനം ചെയ്യാതെ നായ; വീഡിയോ വൈറൽ
ശാസ്ത്രവും മനുഷ്യനും എത്ര വളർന്നു എന്ന് പറഞ്ഞാലും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇന്നും അവനെ വിട്ടു പോയിട്ടില്ല. അത് തെളിയിക്കുന്ന വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിലെ നന്ദ്പൂർ ഗ്രാമത്തിലാണ് സംഭവം. അവിടുത്തെ ഒരു ഹനുമാൻ ക്ഷേത്രത്തിൽ അസാരാണമായി ഒരു സംഭവം കഴിഞ്ഞദിവസം ഉണ്ടായി. അപ്രതീക്ഷിതമായി ക്ഷേത്രത്തിലേക്ക് ഒരു നായ എത്തുകയും ഹനുമാൻ വിഗ്രഹത്തിനു ചുറ്റും പ്രതക്ഷിണം വയ്ക്കുകയും ചെയ്തു. വിഗ്രഹത്തിനു ചുറ്റും നായ നടക്കുന്നത് ക്ഷേത്രത്തിലെത്തിയ ഭക്തർ കണ്ടെങ്കിലും ആരും അതത്ര ഗൗനിച്ചില്ല. എന്നാൽ നായയുടെ പ്രദക്ഷിണം മണിക്കൂറുകൾ നീണ്ടതോടെ ആളുകൾ അവിടേക്ക് വരാൻ തുടങ്ങി. പലരും നായയുടെ ഈ ചെയ്തികൾ ഫോണിൽ പകർത്താൻ തിരക്ക് കൂട്ടി. അൽപസമയത്തിനു ശേഷം നായ ക്ഷേത്രത്തിനു സമീപമായി വന്നു കിടന്നു. ക്ഷീണിച്ച് അവശനായ നിലയിലായിരുന്നു നായ. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ അത് തയാറായില്ല. ആളുകൾ…
Read More