നമ്മുടെ വിജയങ്ങളിൽ മാതാപിതാക്കളോളം സന്തോഷിക്കുന്ന മറ്റാരും തന്നെ ഈ ലോകത്തില്ല. മക്കൾ എത്രത്തോളം ഉയരത്തിലെത്താമോ അത്രയും പറക്കുന്നത് കാണാൻ കൊതിക്കുന്ന അച്ഛനമ്മമാരാണ് എല്ലാവരും. ആകാശംമുട്ടെ പറന്നൊരു മകന്റെ വിജയത്തിൽ അഭിമാനിക്കുന്ന മാതാപിതാക്കളുടെ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാര്യം മറ്റൊന്നുമല്ല ഇൻഡിഗോ വിമാനത്തിൽ മകന്റെ ഫ്ലൈയിംഗ് ലൈവ് കണ്ട് മനസ് നിറയ്ക്കാൻ എത്തിയതാണ് മാതാപിതാക്കൾ. പൈലറ്റ് അവിരാൾ പ്രഖാറ് ആണ് നമ്മുടെ ഹീറോ. അദ്ദേഹമാണ് തന്റെ മാതാപിതാക്കളെയും കൊണ്ട് ആകാശം നീളെ പറക്കാൻ പോകുന്നത്. അച്ഛനമ്മമാരുടെ ആദ്യ പ്ലെയിൻ യാത്ര എന്നാൽ മകൻ പറത്തട്ടെ, അല്ലേ! പൈലറ്റ് എന്ന നിലയിൽ മാതാപിതാക്കളെക്കൊണ്ടുള്ള ആദ്യ യാത്രയെന്നാണ് ഇതിനെ അവിരാൾ വിശേഷിപ്പിച്ചത്. അച്ഛനും അമ്മയും വിമാനത്തിനുള്ളിലേക്ക് കയറുന്പോൾ അവരെ സ്വാഗതം ചെയ്യുന്ന അവിരാളിനെ നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. മാതാപിതാക്കൾ അകത്തേക്ക് കയറിയപ്പോൾ ഇരുവരുടേയും കാൽ തൊട്ട് അനുഗ്രഹം…
Read MoreCategory: Today’S Special
ഗൽഫിൽ മാത്രമല്ല ഇളംകാറ്റിൽ മുവാറ്റുപുഴയിലും ഈന്തപ്പനക്കുലകൾ ആടും; മസ്ജിദ് മുറ്റത്ത് ഫോട്ടോ എടുക്കുന്നവരുടെ തിരക്ക്
മൂവാറ്റുപുഴ: മസ്ജിദിന്റെ മുറ്റത്ത് കൗതുക കാഴ്ചയായി ഈന്തപ്പനക്കുലകള്‍. പേഴയ്ക്കാപ്പള്ളി സെന്‍ട്രല്‍ ജുമാ മസ്ജിദിന്റെ മുറ്റത്താണ് ഓറഞ്ച് നിറത്തില്‍ അത്യാകര്‍ഷകമായി ഈന്തപ്പനക്കുലകള്‍ കായ്ച്ചു പഴുത്തുനില്‍ക്കുന്നത്. ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പള്ളി നവീകരണത്തിന്റെ ഭാഗമായി തൃശൂര്‍ മണ്ണുത്തിയില്‍നിന്ന് എത്തിച്ച് ഏഴ് ഈന്തപ്പന തൈകളാണ് പള്ളിമുറ്റത്ത് വച്ചുപിടിപ്പിച്ചത്. ഇവയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം കായ്ച്ചുനില്‍ക്കുന്നത്. ഇതിൽ ഒരെണ്ണം കഴിഞ്ഞവര്‍ഷം കായ്ച്ചിരുന്നു. പ്രകൃതിദത്തമായ അതിജീവന ശേഷിയുള്ള ഈന്തപ്പനകള്‍ക്ക് പ്രത്യേകിച്ച് വെള്ളമോ വളമോ നല്‍കേണ്ടി വന്നിട്ടില്ല. റോഡിലൂടെ സഞ്ചരിക്കുന്ന യാത്രക്കാരും, പള്ളിയിലെത്തുന്ന വിശ്വാസികളും പള്ളിമുറ്റത്ത് ഓറഞ്ച് നിറത്തില്‍ പഴുത്തു നില്ക്കുന്ന ഈന്തപ്പനക്കുലകളുടെ ഭംഗി ആസ്വദിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്നുണ്ട്.
Read Moreസൂപ്പർമാൻ ലോകത്തെ രക്ഷിക്കുന്ന തിരക്കിലായിരിക്കുമ്പോൾ, ബാറ്റ്മാൻ പാനി പൂരി ആസ്വദിക്കുന്ന തിരക്കിൽ: ആസ്വദിച്ച് ഗോൾ ഗപ്പ രുചിച്ച് ബാറ്റ്മാൻ; വൈറലായി വീഡിയോ
ഇന്ത്യൻ തെരുവ് ഭക്ഷണങ്ങൾക്ക് ആരാധകർ ഏറെയാണ്. അതിൽ മുൻപന്തിയിൽ നിൽക്കുന്നത് പാനു പൂരിയാണ്. ഗോൾ ഗപ്പെയെന്നും പാനി പൂരി അറിയപ്പെടുന്നു. സോഷ്യൽ മീഡിയയിൽ പാനി പൂരി കഴിക്കൊരു വീഡിയോ പങ്കുവച്ചതോടെ ആരാധകരുടെ കമന്റുകളുടെ ഒരു പ്രവാഹം തന്നെ അതിനു ലഭിച്ചിരിക്കുകയാണ്. ഒരു പാനി പൂരി കഴിക്കുന്നതിൽ എന്താണ് ഇത്ര ആശ്ചര്യപ്പെടാൻ എന്നല്ലേ, കഴിക്കുന്നത് മറ്റാരുമല്ല, സൂപ്പർ ഹീറോ ബാറ്റ്മാൻ. ഐക്കണിക് കറുത്ത സ്യൂട്ടും മാസ്കും ധരിച്ച് ക്യാപ്ഡ് ക്രൂസേഡർ സ്റ്റാളിൽ ക്ഷമയോടെ പാനി പൂരി ആസ്വദിക്കാൻ തയ്യാറായി നിൽക്കുകയാണ് യുവാവ്. ഒരു പാനി പൂരി കടയുടെ മുന്നിൽ നിന്നാണ് വീഡിയോയുടെ തുടക്കം. കടക്കാരനോട് പാനിപൂരി എടുക്കാൻ ബാറ്റ്മാൻ ആവശ്യപ്പെടുന്നു. കുറച്ച് എരിവും കുറച്ച് മധുരവും ചേർന്നത് വേണം തനിക്ക് തരാൻ എന്ന് സൂപ്പർ ഹീറോ പറഞ്ഞതോടെ കടക്കാരനും ആവേശമായി. അദ്ദേഹം നിറഞ്ഞ ചിരിയോടെ തന്റെ സൂപ്പർ ഹീറോയ്ക്ക്…
Read Moreകണ്ണ് മഞ്ഞളിച്ചില്ല… മാലിന്യത്തിൽനിന്ന് കിട്ടിയ സ്വർണക്കമ്മൽ ഹരിതസേനാംഗങ്ങൾ വീട്ടമ്മയ്ക്കു തിരികെ നൽകി
എലിക്കുളം: വീട്ടിൽ നിന്നെടുത്ത പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് കിട്ടിയ സ്വർണക്കമ്മൽ ഹരിതകർമസേനാംഗങ്ങൾ വീട്ടമ്മയ്ക്ക് തിരികെ നൽകി. എലിക്കുളം പഞ്ചായത്ത് ഏഴാം വാർഡിൽ പ്ലാത്തറപാങ്കൽ ലൂസി ജേക്കബിന്റെ സ്വർണക്കമ്മലാണ് പ്ലാസ്റ്റിക്കിനൊപ്പം കിടന്നുകിട്ടിയത്. മാലിന്യം തരംതിരിക്കുമ്പോൾ സേനാംഗങ്ങളായ മേരിക്കുട്ടി മാത്യു, ലിസി ജോസഫ് എന്നിവർക്കാണ് കമ്മൽ കിട്ടിയത്. തന്റെ കമ്മൽ നഷ്ടപ്പെട്ട വിവരം ലൂസി ജേക്കബ് ഇവരോട് നേരത്തേ പറഞ്ഞിരുന്നു. പഞ്ചായത്ത് ഓഫീസിൽ വച്ച് ഇരുവരും ചേർന്ന് ഉടമയ്ക്ക് സ്വർണാഭരണം കൈമാറി.പഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദ്, വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട്, വാർഡംഗം വി.ഐ. അബ്ദുൾ കരീം, അംഗങ്ങളായ ജോഷി കെ. ആന്റണി, ആൻസി ജയിംസ്, മറിയമ്മ തച്ചിലേടത്ത്, പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ്, അസിസ്റ്റന്റ് സെക്രട്ടറി പി.വി. പ്രിൻസി, ഹരിതകർമസേന കോ-ഓർഡിനേറ്റർ വി.പി. ശശി എന്നിവരുടെ സാന്നിധ്യത്തിലാണ് ആഭരണം കൈമാറിയത്.
Read Moreധനുമാസക്കുളിര് നീണ്ടു, നാടെങ്ങും പൂത്തുലഞ്ഞ് മാവുകൾ..ഇനിയുള്ള നാളുകൾ മാമ്പഴക്കാലം
കോട്ടയം: ധനുമാസക്കുളിര് മകരത്തിലേക്കും നീണ്ടതോടെ നാട്ടുമാവുകള്‍ ഇലമൂടുംവിധം പൂവിട്ടു. ഇക്കൊല്ലം നാടന്‍ മാങ്ങയും മാമ്പഴവും സുലഭമായിരിക്കുമെന്നാണ് പ്രതീക്ഷ. ഒന്നര മാസം വൈകിയാണ് മാവുകള്‍ പൂവിട്ടതെങ്കിലും മഴ പെയ്യാത്തതിനാല്‍ പൂക്കളും തിരിയും പൊടിമാങ്ങകളും അധികം കൊഴിയുന്നുമില്ല. നാടന്‍മാവുകളില്‍ പലയിടങ്ങളിലും കണ്ണിമാങ്ങ വിരിഞ്ഞുതുടങ്ങി. പടിഞ്ഞാറന്‍ തോടുകള്‍ക്കും പാടങ്ങള്‍ക്കും ചേര്‍ന്ന് നേരത്തെ പൂത്ത മാവുകളില്‍ മാങ്ങ പാകമായി തുടങ്ങി. സാധാരണ നിലയില്‍ മാവും പ്ലാവും പൂക്കണമെങ്കില്‍ തണുപ്പും മഞ്ഞുവീഴ്ചയും വേണം. ഇക്കൊല്ലം മിക്ക മാവുകളിലും കൊമ്പില്‍ മാത്രമല്ല തടിയില്‍ വരെ കായപിടിത്തമുണ്ട്. മഞ്ഞുവീഴ്ച കുറഞ്ഞെങ്കിലും രാവിലെ മോശമല്ലാത്ത തണുപ്പ് ഇപ്പോഴും അനുഭവപ്പെടുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍നിന്നു വരുന്ന മാമ്പഴങ്ങളേക്കാള്‍ രുചിയും ഗുണമേന്മയുമുള്ളതാണ് നാടന്‍ മാമ്പഴങ്ങള്‍. പഴയ ചക്കരമാവിന്റെയും തനി നാടന്‍ ഇനങ്ങളുടെയും കണ്ണിമാങ്ങയാണ് അച്ചാറിനു കേമം.
Read Moreഭിക്ഷാടനത്തിനായി തെരുവുകളിൽ അലയും, എന്നാൽ സ്വന്തമായുള്ളത് മൂന്നു വീടുകൾ, കാറുകൾ, മൂന്ന് ഓട്ടോറിക്ഷകൾ: ‘ഭിക്ഷാടകരില്ലാത്ത ഇൻഡോർ’ പദ്ധതി വന്നപ്പോൾ വെട്ടിലായത് കോടീശ്വരനായ യാചകൻ
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിൽനിന്നു പിടികൂടിയ യാചകനെ ചോദ്യംചെയ്തപ്പോൾ ലഭിച്ചതു ഞെട്ടിക്കുന്ന വിവരങ്ങൾ. ഭഗത്സിംഗ് നഗർ സ്വദേശിയായ മൻകിലാൽ ആണ് കോടികൾ മൂല്യമുള്ള തന്റെ സമ്പാദ്യത്തെക്കുറിച്ച് ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തിയത്. ഇയാൾ ഭിക്ഷയെടുത്തു സമ്പാദിച്ചത് കോടികളാണെന്നാണ് പുറത്തുവരുന്ന വിവരം. ‘ഭിക്ഷാടകരില്ലാത്ത ഇൻഡോർ’ പദ്ധതിയുടെ ഭാഗമായി നഗരത്തിലെ സറാഫാ ഭാഗത്തു ഭിക്ഷയാചിച്ചിരുന്ന യാചകനെ പുനരധിവാസകേന്ദ്രത്തിൽ എത്തിച്ചപ്പോഴാണു ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കുഷ്ഠരോഗിയായ ഇയാൾ ചക്രങ്ങൾ ഘടിപ്പിച്ച ചതുരപ്പലകയിൽ ഭിക്ഷയാചിച്ചു വരികയായിരുന്നു. കാലുകൾക്കു ചലനശേഷിയില്ലാത്തതിനാൽ കൈകളിൽ ഷൂസിട്ടുകൊണ്ടാണ് ചക്രവണ്ടി ഉന്തുന്നത്. നഗരത്തിന്റെ പല കോണുകളിലും മൻകിലാൽ ഇങ്ങനെയെത്തും. ദിവസവും ആയിരങ്ങളാണ് ഇയാളുടെ വരുമാനം. ഇങ്ങനെ ദിവസവും വൻ തുക സമ്പാദിച്ചിരുന്ന മൻകിലാൽ ജീവിതകാലത്തെ സമ്പാദ്യം കൂട്ടിവച്ചു നേടിയത് കോടികൾ വിലമതിക്കുന്ന കെട്ടിടങ്ങളാണ്. ഭഗത്സിംഗ് നഗറിൽ തനിക്ക് മൂന്നു നിലയുള്ള വീടും ശിവ് നഗറിൽ 600 ചതുരശ്ര അടി വിസ്തീർണമുള്ള വീടും ഒരു…
Read Moreസംസ്ഥാന സ്കൂൾ കലോത്സവത്തില്‍ ആല്വിന് എസ്ബിയുടെ അഭിമാനം; മോണോ ആക്ടില്‍ നാലുതവണ എ ഗ്രേഡ് നേടി
ചങ്ങനാശേരി: തുടര്‍ച്ചയായി നാലു വര്‍ഷങ്ങള്‍ മോണോ ആക്ടില്‍ സംസ്ഥാനതലത്തില്‍ എ ഗ്രേഡ് നേടി ആല്വിന് ജോസഫ് ചരിത്രംകുറിച്ചു. ചാക്യാര്‍കൂത്തിന് തുടര്‍ച്ചയായി രണ്ടു വര്‍ഷങ്ങള്‍ സംസ്ഥാനതലത്തില്‍ എ ഗ്രേഡ് നേടി ശ്രദ്ധേയനായ പ്രതിഭയുമാണ് ഈ കൗമാരകലാകാരന്. കെസിഎസ്എല്‍ സംസ്ഥാന തലത്തില്‍ മോണോ ആക്ടില്‍ എ ഗ്രേഡ് ഒന്നാം സ്ഥാനവും കെസിവൈഎം സംസ്ഥാനതല മോണോ ആക്ടിലും ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ആല്വിന് അഭിനയരംഗത്തെ മികവ് എല്ലാ മേഖലകളിലും തെളിയിച്ചു. കെസിഎസ്എല്‍ സംസ്ഥാനതല ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ആല്വിന് കെസിഎസ്എൽ സംസ്ഥാനതല ചാവറ പ്രസംഗമത്സരത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു. മൂന്നാറില്‍ നടന്ന ഡിസിഎല്‍ സംസ്ഥാനതല ക്യാമ്പില്‍ ബെസ്റ്റ് ക്യാമ്പറായിരുന്നു. എന്‍സിസി എ ഗ്രേഡോടെ എ സര്‍ട്ടിഫിക്കറ്റ് നേടിയ ആല്വിന് ബെല്‍ഗാമില്‍ നടന്ന ഓള് ഇന്ത്യ ട്രക്കിംഗ് ക്യാമ്പിലും ഏഴിമലയില്‍ നടന്ന ഓള് ഇന്ത്യ നേവല്‍ ക്യാമ്പിലും പങ്കെടുത്തിട്ടുണ്ട്. എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ…
Read Moreപൊളിച്ചല്ലോ കാച്ചിൽ… രതിഷിനു മണ്ണ് നൽകിയത് ഭീമൻ കാച്ചിൽ; തൂക്കം കേട്ടാൽ ഞെട്ടും
ഓട്ടോഡ്രൈവർ രതീഷ് കൃഷിയിലും ടോപ്ഗിയറിൽ. ഓട്ടത്തിന്റെ ഇടവേള കൃഷിക്കായി നീക്കിവെച്ച ഇദ്ദേഹത്തിന് ഇത്തവണ മണ്ണ് സമ്മാനിച്ചത് 34 കിലോഗ്രാം തൂക്കമുള്ള ഭീമൻകാച്ചിൽ.തോട്ടപ്പള്ളി ആലുങ്കൽ എ. ബി.രതീഷിന്റെ പറമ്പിൽ നിന്നാണ് ഭീമൻ കാച്ചിൽ വിളവെടുത്തത്. ളാക്കാട്ടൂർ കവലയിലെ ഓട്ടോ ഡ്രൈവറായ രതീഷ് ഓട്ടമില്ലാത്ത ദിവസങ്ങൾ കൃഷിക്കായി നീക്കിവയ്ക്കും. അച്ഛൻ ആലുങ്കൽ ബാലനും കൂടി സഹായി ആയി എത്തിയതോടെ സംഗതി ജോറായി. പറമ്പിൽ കാച്ചിലിനു പുറമേ ചേന,ചേമ്പ്, ഏത്തവാഴ, ഞാലിപ്പൂവൻ, കൊക്കോ, എന്നിവയും കൃഷി ചെയ്യുന്നു. പുലർച്ചെ അഞ്ചിനു തുടങ്ങുന്ന ഓട്ടപ്പാച്ചിലാണ്. ഓട്ടം പോകുന്നതു വരെ കൃഷിയിടത്തിലാകും അങ്കം. വെള്ളമൊഴിക്കലും കിളയുമൊക്കെ രാവിലെ തന്നെ കഴിയും. ജൈവ വളങ്ങൾ ഇട്ടാൽ മാത്രമേ കൃഷി തഴച്ച് വളരു എന്നാണ് രതീഷിന്റെ വാദം. വളമായി ചാണകവും ആട്ടിൻകാട്ടവുമൊക്കെയെ അതുകൊണ്ട് ഇടാറുള്ളു. വീട്ടിലെ ആവശ്യത്തിനുള്ള പച്ചക്കറികൾ പറന്പിൽ നിന്നുതന്നെ ലഭിക്കുന്നതുകൊണ്ട് പുറത്തു നിന്ന് വാങ്ങാറില്ലെന്ന്…
Read Moreഅമേരിക്കയിൽ 3500 കിലോമീറ്റർ വനയാത്ര നടത്തി റിക്കാർഡിട്ട ബ്രൂസ് തോമസിന് ആദരം
പൊൻകുന്നം: അമേരിക്കയിലെ 14 സംസ്ഥാനങ്ങളിലൂടെ 3500 കിലോമീറ്ററിലേറെ വനയാത്ര നടത്തി റിക്കാർഡിട്ട ചിറക്കടവ് സ്വദേശി ബ്രൂസ് തോമസിന് ജന്മനാടിന്റെ ആദരം. ഹൈക്കിംഗ് എന്ന സാഹസികയാത്രയിലൂടെ ആപ്പലേഷ്യൻ ട്രെയിൽ എന്ന വനാന്തരത്തിലൂടെയും മലകളിലൂടെയുമുള്ള ദുർഘടപാതയിൽ ലക്ഷ്യത്തിലെത്തിയ ആദ്യ മലയാളി എന്ന ഖ്യാതി നേടിയ ചിറക്കടവ് ചെന്നാക്കുന്ന് പന്യാമാക്കൽ ബ്രൂസ് തോമസിനെ ചിറക്കടവ് പബ്ലിക് ലൈബ്രറിയാണ് ആദരിച്ചത്. 153 ദിവസം കൊണ്ടാണ് വനങ്ങളും മലകളും താണ്ടി ഫിനിഷിംഗ് പോയിന്റായ കടാദിനിൽ എത്തിയത്. കാനഡയിൽ ജോലിയുള്ള ബ്രൂസ് തോമസ് മുന്‍പ് കാനഡയിൽ ഹൈക്കിംഗ് നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ആപ്പലേഷ്യൻ ട്രെയിലിൽ യാത്രക്കിറങ്ങിയത്. ആദ്യശ്രമത്തിൽ തന്നെ ലക്ഷ്യം പൂർത്തീകരിച്ച ഇദ്ദേഹത്തിന് ആപ്പലേഷ്യൻ ട്രെയിൽ കൺസേർവൻസി സർട്ടിഫിക്കറ്റ് സമ്മാനിച്ചു. ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ചില സാഹസികയാത്രികർ മുന്‍പ് ഈ ഹൈക്കിംഗ് പൂർത്തീകരിച്ചുവെങ്കിലും കേരളത്തിൽ നിന്നൊരാൾ ആദ്യമായാണ് ഈ സർട്ടിഫിക്കറ്റിന് അർഹനാകുന്നത്. എന്നാൽ, അവരെക്കാൾ കുറഞ്ഞ…
Read Moreആശുപത്രി കോമ്പൗണ്ടില്‍ ഷോക്കേറ്റുവീണ കാക്കയെ കൃത്രിമ ശ്വാസം നൽകി രക്ഷിച്ച് ജീവനക്കാർ
പാലാ: കെ.എം. മാണി സ്മാരക ഗവണ്മെന്റ് ജനറല്‍ ആശുപത്രി കോമ്പൗണ്ടില്‍ വൈദ്യുതി ലൈനില്‍നിന്നു ഷോക്കേറ്റ് വീണ കാക്കയെ ആശുപത്രി ജീവനക്കാരന് കൃത്രിമ ശ്വാസം നൽകി രക്ഷിച്ചു.ഇന്നലെ ഉച്ചയോടെയാണ് സംഭവം. ത്രീഫെയ്സില്നിന്നു വൈദ്യുതാഘാതമേറ്റ് നിലത്തേക്കു തെറിച്ചുവീണ കാക്കയെ എസ്ടിപി സൂപ്പര്‍വൈസര്‍ സജിമോന്‍ എടുത്തെങ്കിലും എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നപ്പോഴാണ് പാര്‍ടൈം സ്വീപ്പറായ ഹരികുമാര്‍ മറ്റക്കര അതുവഴി വന്നത്. സിവില്‍ ഡിഫന്‍സ് അംഗമായ ഹരികുമാര്‍ ഉടന്‍തന്നെ കാക്കയെ എടുത്ത് നെഞ്ചില്‍ തടവുകയും തുടര്‍ന്ന് വായില്‍ ശ്വാസം എടുത്തശേഷം ശക്തിയായി കാക്കയുടെ വായിലേക്ക് ഊതുകയുമായിരുന്നു. പലവട്ടം കാക്കയുടെ വായിലേക്ക് ശ്വാസം കൊടുത്തപ്പോള്‍ കാക്കയ്ക്ക് ശ്വാസതടസം മാറി. ആശുപത്രി പരിസരം വീക്ഷിക്കാന്‍ അതുവഴിയെത്തിയ ആശുപത്രി സൂപ്രണ്ട് ഡോ. അഭിലാഷ് വേണ്ട നിര്‍ദേശങ്ങള്‍ നൽകി. കാലുകൊണ്ട് ഇറുക്കിപ്പിടിച്ചിരുന്ന കാക്ക പതിയെ കാല്‍വിരല്‍ അയയ്ക്കുകയും ചുണ്ടുകൊണ്ട് വേദനിക്കാത്ത വിധം കൈയില്‍ കൊത്തുകയും ചെയ്തപ്പോള്‍ ഹരികുമാര്‍ കക്കയെ…
Read More