തൃശൂർ: ഗുരുവായൂരപ്പന് സമ്മാനമായി 12 പവന്റെ രണ്ട് സ്വർണ മാലകൾ സമർപ്പിച്ച് കാരക്കാട്ട് റോഡ് ശ്രീനിധി ഇല്ലത്ത് എ. ശിവകുമാറും കുടുംബവും. ലക്ഷ്മിദേവിയുടെ രൂപം ആലേഖനം ചെയ്ത് മുത്തുകള്‍ അടുക്കുകള്‍ പോലെ ചേര്‍ത്ത ലോക്കറ്റോടു കൂടിയ 57 ഗ്രാമിന്റെ സ്വര്‍ണമാലയും ഗണപതി രൂപം മുദ്രണം ചെയ്ത ലോക്കറ്റോടു കൂടിയ 41 ഗ്രാമിന്റെ മറ്റൊരു മാലയുമാണ് സമര്‍പ്പിച്ചത്. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍ വഴിപാടുകാരില്‍ നിന്നും മാലകള്‍ ഏറ്റുവാങ്ങി രസീത് നല്കി. നേരത്തെ വജ്ര കിരീടവും സ്വര്‍ണമാലകളും ശിവകുമാര്‍ ഗുരുവായൂരപ്പന് സമര്‍പ്പിച്ചിട്ടുണ്ട്.
Read MoreCategory: Today’S Special
ഒടിപി പറയല്ലേ മക്കളേ… പുതിയ തട്ടിപ്പിന്റെ രീതികൾ വേറെ ലെവലാണ്: കോള്‍ ഫോര്‍വേഡിംഗ് തട്ടിപ്പ്: രജിസ്റ്റര്‍ ചെയ്തത് ആറ് കേസുകള്‍
കൊച്ചി: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിലെ പുതിയ വേര്‍ഷനായ കോള്‍ ഫോര്‍വേഡിംഗ് തട്ടിപ്പിലൂടെ സ്ംസ്ഥാനത്ത് പണം നഷ്ടമായത് ആറു പേര്‍ക്ക്. ആറു കേസുകളാണ് വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് സൈബര്‍ പോലീസ് മുന്നറിയിപ്പ് നല്കി. ബ്ലൂ ഡാര്‍ട്ട് പോലുള്ള കൊറിയര്‍ കമ്പനികളുടെ പേരില്‍ വരുന്ന വ്യാജ എസ്എംഎസുകളിലൂടെയാണ് ഈ തട്ടിപ്പ് നടക്കുന്നത്. കൊറിയര്‍ എന്‍ ക്വയറിയിലേക്കോ ഓര്‍ഡര്‍ സ്ഥിരീകരണത്തിനായോ ലഭിക്കുന്ന ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. ഇത്തരം സന്ദേശങ്ങളില്‍ കൊറിയര്‍ വിവരങ്ങള്‍ അറിയുന്നതിനായോ ഓര്‍ഡര്‍ കണ്ഫര്മേഷനുവേണ്ടിയോ നല്‍കിയിരിക്കുന്ന നമ്പറിലാണ് കോള്‍ ഫോര്‍വേഡിംഗ് തട്ടിപ്പ് ഒളിഞ്ഞിരിക്കുന്നത്. കൊറിയര്‍ വിവരങ്ങള്‍ക്കായി 21 <മൊബൈല്‍ നമ്പര്‍> # എന്ന കോഡ് ഡയല് ചെയ്യാന്‍ തട്ടിപ്പു സംഘം നിങ്ങളോട് ആവശ്യപ്പെടും. ഈ കോഡിന്റെ അപകടം മനസിലാക്കാതെ ആ നമ്പറില്‍ വിളിക്കുകയോ ക്ലിക്ക് ചെയ്യുകയോ ചെയ്യുന്ന സമയം തന്നെ…
Read More“കപ്പ’ വിറ്റ് കലോത്സവത്തിന്; കണ്ണനുണ്ണിയുടെ ഓട്ടന്തുള്ളല് അതിജീവനത്തിന്റെ മറ്റൊരു തുള്ളല്‍ക്കഥ
തൃശൂര്‍: കണ്ണനുണ്ണിയുടെ ഓട്ടന്തുള്ളല് അതിജീവനത്തിന്റെ മറ്റൊരു തുള്ളല്‍ക്കഥയാണ്. പാട്ടത്തിനെടുത്ത തോട്ടത്തില്‍ വിളഞ്ഞ ആമ്പക്കാടന്‍ കപ്പപറിച്ചു വിറ്റുകിട്ടിയ തുകയുമായിട്ടാണ് പെരുമ്പാവൂര്‍ ഇരിങ്ങോല്‍ ഗവ. വിഎച്ച്എസ്എസിലെ കണ്ണനുണ്ണി ഓട്ടന്തുള്ളല് മത്സരത്തിനെത്തിയത്. കഴിഞ്ഞതവണ അമ്മ ഓമനിച്ചുവളര്‍ത്തിയ പശുവിനെ വിറ്റുകിട്ടിയ കാശുമായെത്തി മത്സരിച്ച് ഹൈസ്കൂള്‍വിഭാഗം ഓട്ടന്തുള്ളലില് എ ഗ്രേഡ് നേടിയിരുന്നു. ഏഴാം വയസില്‍ ഇരിങ്ങോല്‍ ക്ഷേത്രത്തില്‍ നടന്ന ഓട്ടന്തുള്ളല് കണ്ട കണ്ണനുണ്ണി അമ്മ ബിന്ദുവിനോടു ചോദിച്ചു: ഈ ചേട്ടനെന്താ നമ്മളെ കളിയാക്കുന്നത്. അമ്മ പറഞ്ഞു: ഇത് ആക്ഷേപഹാസ്യമാണെന്ന്. അപ്പോള്‍ കണ്ണനുണ്ണി പറഞ്ഞു: എനിക്കും പഠിക്കണം… ചെറിയ കൃഷിയും പശുവളര്‍ത്തലുമായി കഴിഞ്ഞിരുന്ന അച്ഛന് ഉണ്ണികൃഷ്ണനും ബിന്ദുവിനും മകനെ തുള്ളല്‍ പഠിപ്പിക്കണമെന്ന ആഗ്രഹത്തില്‍ പശുവിനെ വിറ്റുകിട്ടിയ കാശുമായി കലാമണ്ഡലം മോഹനകൃഷ്ണന്മാസ്റ്ററുടെ അടുത്തെത്തിച്ചു. തുള്ളലില്‍ കഴിവു തെളിയിച്ച കണ്ണന് പിന്നീട് നൃത്തത്തിലേക്കും തിരിഞ്ഞു. കേരളനടനം, കുച്ചിപ്പുടി എന്നിവ കലാമണ്ഡലം വസന്തടീച്ചറുടെ ശിക്ഷണത്തിലാണ് പഠിച്ചത്. കഴിഞ്ഞ വര്‍ഷംമുതല്‍ സംസ്ഥാനകലോത്സവത്തില്പങ്കെടുത്തുതുടങ്ങി.…
Read Moreനക്ഷത്രക്കണ്ണുള്ള രാജകുമാരി… സ്പെയിനിന്റെ തലപ്പത്തേക്ക് 150 വർഷത്തിനുശേഷം ആദ്യമായി ഒരു വനിത എത്തുന്നു; ജെൻസി രാജകുമാരിയെക്കുറിച്ച് അറിയാം
നിർഭയം സധൈര്യം എന്തും വിളിച്ചു പറയാൻ തക്കവണ്ണം വളരുന്നൊരു തലമുറയാണ് ജെൻസി. കുറേക്കൂടി വീക്ഷണ കോണിൽ ലോകത്തെ നോക്കിക്കാണുന്ന പുതുതലമുറയിൽ നിന്നൊരു ഭരണാധികാരി കൂടി വരുന്നു. യൂറോപ്യൻ രാജ്യമായ സ്പെയിനിന്റെ തലപ്പത്തേക്ക് ഒന്നര നൂറ്റാണ്ടിനു ശേഷം ആദ്യമായി ഒരു വനിത എത്തുകയാണ്. 1800കളിൽ ഭരിച്ചിരുന്ന ഇസബെല്ല രാജ്ഞിക്കു ശേഷം സ്പെയിനിന് ഇതുവരേയും ഒരു വനിതാ ഭരണാധികാരി ഉണ്ടായിരുന്നില്ല. ആ പദവിയിലേക്ക് നടന്നടുക്കുകയാണ് 20 കാരിയായ ലിയോണർ. ഫെലിപ്പ് ആറാമൻ രാജാവിന്റെയും ലെറ്റിസിയയും മൂത്ത മകളാണ് ലിയോണർ. പിതാവ് ഫെലിപ്പ് ആറാമൻ രാജാവ് സ്ഥാനമൊഴിയുകയോ മരണപ്പെടുകയോ ചെയ്താലാണ് ലിയോണർ സ്പെയിനിന്റെ രാജ്ഞി പദവിയിലെത്തുക. 2005 ഒക്ടോബർ 31-ന് സ്പെയിനിലെ മാഡ്രിഡിലാണ് ലിയോണോറിന്റെ ജനനം. സ്പെയിൻ സിംഹാസനത്തിന്റെ ഔദ്യോഗിക അവകാശി എന്ന നിലയിൽ പ്രിൻസസ് ഓഫ് ആസ്റ്റൂരിയാസ് എന്ന പദവി ലഭിച്ചിരുന്നു. സ്പെയിനിന്റെ അടുത്ത രാജ്ഞിയാകാനായി വലിയ പരിശീലനങ്ങളും തയാറെടുപ്പുകളുമാണ് ലിയോണോറിന്…
Read Moreനാസയുടെ ആദ്യ മെഡിക്കൽ ഒഴിപ്പിക്കൽ വിജയകരം: നാല് ബഹിരാകാശ സഞ്ചാരികൾ തിരിച്ചെത്തി
ലോസ് ആഞ്ചലസ്: ആരോഗ്യ കാരണങ്ങളാൽ അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിൽനിന്നു നാസ ഒഴിപ്പിച്ച നാലു സഞ്ചാരികൾ ഭൂമിയിൽ തിരിച്ചെത്തി. സഞ്ചാരികളെ വഹിച്ച സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകം ഇന്നലെ അമേരിക്കയിലെ കലിഫോർണിയയ്ക്കു സമീപം കടലിൽ പതിച്ചു. കടലിൽ കാത്തുകിടന്നിരുന്ന ബോട്ടുകളിലേക്ക് സഞ്ചാരികളെ മാറ്റി കരയ്ക്കെത്തിച്ചു. അമേരിക്കയിലെ സീന കാർഡ്മാൻ, മൈക്ക് ഫിൻകെ, റഷ്യയിലെ ഒലെഗ് പ്ലാറ്റോനോവ്, ജപ്പാനിലെ കിമിയ യുയി എന്നീ ബഹിരാകാശ സഞ്ചാരികളാണു തിരിച്ചെത്തിയത്. ഇതിൽ ഒരാൾക്ക് ആരോഗ്യപരമായ അടിയന്തരാവസ്ഥ ഉണ്ടായി എന്നാണ് റിപ്പോർട്ട്. ഇതാരാണെന്നു നാസ വെളിപ്പെടുത്തിയിട്ടില്ല. സീന കാർഡ്മാനും മൈക്ക് ഫിൻകെയും ഒരാഴ്ച മുന്‍പ് നിശ്ചയിച്ചിരുന്ന ബഹിരാകാശ നടത്തം നാസ റദ്ദാക്കിയിരുന്നു. നാലു പേരും ഫെബ്രുവരിയിലാണു ബഹിരാകാശ സ്റ്റേഷനിൽനിന്നു മടങ്ങേണ്ടിയിരുന്നത്. വൈദ്യസംബന്ധമായ കാരണങ്ങളാൽ ബഹിരാകാശ സ്റ്റേഷനിൽനിന്ന് സഞ്ചാരികളെ തിരിച്ചുകൊണ്ടുവരുന്ന ആദ്യസംഭവമാണിത്.
Read Moreകുട്ടനാടന്‍ താറാവിന് ദേശീയ അംഗീകാരം; ഇറച്ചിക്കും മുട്ടയ്ക്കും ഏറെ ഗുണം; കുട്ടനാട്ടിലെ ആറായിരം കര്‍ഷകരുടെ പ്രധാന വരുമാനം
കോട്ടയം: കുട്ടനാടന്‍ താറാവ് ഇനത്തിന് രാജ്യത്തെ ഔദ്യോഗിക നാടന്‍ താറാവിനങ്ങളുടെ നിരയില്‍ അംഗീകാരം. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിനു കീഴിലെ നാഷണല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്സസാണ് ദേശീയ അംഗീകാരം നല്‍കിയത്.അംഗീകൃത ജനുസാകുന്നത്തോടെ സര്‍ക്കാര്‍ പദ്ധതികളിലെ അര്‍ഹത, ഗവേഷണ ധനസഹായം, ശാസ്ത്രീയമായ രീതിയില്‍ എണ്ണം രേഖപ്പെടുത്തല്‍ എന്നിവ സാധ്യമാകും. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി 18 ലക്ഷം കുട്ടനാടന്‍ താറാവുകളുള്ളതായാണു കണക്ക്. തവിട്ടു നിറത്തില്‍ കറുപ്പ് നിറം കൂടുതലുള്ളവയെ ചാരയെന്നും ഇളം തവിട്ടു നിറത്തിലുള്ളവയെ ചെമ്പല്ലിയെന്നും രണ്ട് ഇനങ്ങളായാണ് കുട്ടനാടന്‍ താറാവുകള്‍ അറിയപ്പെടുന്നത്. ശരാശരി ഒന്നരക്കിലോ മുതല്‍ രണ്ടു കിലോ വരെ തൂക്കം വരുന്ന ഈ ഇനം രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉത്പാദന ക്ഷമതയുള്ള നാടന്‍ താറാവിനമാണ്. വര്‍ഷത്തില്‍ ഇരുനൂറില്‍ പരം മുട്ടകളിടും. മുട്ടയ്ക്ക് 70 ഗ്രാം വരെ തൂക്കം. ഇറച്ചിക്കും മുട്ടയ്ക്കും ഏറെ മെച്ചം.…
Read Moreസെന്റ് പോൾസ് ബസിലിക്കയിൽ മാർപാപ്പയുടെ മൊസയിക്ക് ചിത്രം
വത്തിക്കാൻ: റോമിലെ പൗരാണികമായ സെന്റ് പോൾസ് ബസിലിക്കയുടെ ചുവരുകളിൽ ഇനി ലെയോ പതിനാലാമൻ മാർപാപ്പയുടെ ചിത്രവും. ബസിലിക്കയുടെ ആർച്ച്പ്രീസ്റ്റ് കർദിനാൾ ജെയിംസ് മൈക്കൽ ഹാർവിയുടെ അഭ്യർഥനപ്രകാരമാണു മാർപാപ്പയുടെ മൊസെയിക് ഛായാചിത്രം തയാറാക്കിയത്. വിശുദ്ധ പത്രോസ് മുതലുള്ള സഭാ തലവന്മാരുടെ നിരയിൽ ഫ്രാൻസിസ് പാപ്പയ്ക്കു ശേഷമാണ് ഹൈക്കലായുടെ വലത്തേ ഭിത്തിയിൽ ഇതു സ്ഥാപിക്കുക. കഴിഞ്ഞദിവസം മാർപാപ്പയുടെ സാന്നിധ്യത്തിൽത്തന്നെയാണു വത്തിക്കാൻ മൊസെയിക് സ്റ്റുഡിയോ ഈ കലാസൃഷ്ടി ലോകത്തിനു മുന്നിൽ വെളിപ്പെടുത്തിയത്. 137 സെന്റീമീറ്റർ വ്യാസമുള്ളതാണ് ഈ ചിത്രം. വത്തിക്കാനിലെ ഫാബ്രിക് ഓഫ് സെന്റ് പീറ്റർ സ്റ്റുഡിയോയിലാണ് വൃത്താകൃതിയിലുള്ള ചിത്രം നിർമിച്ചത്. സ്വർണവും ഗ്ലാസ് ഇനാമലുകളും ചേർത്ത് പുരാതനമായ ‘കട്ട്-മൊസൈക്ക്’ രീതിയിലാണ് ഇതു നിർമിച്ചിരിക്കുന്നത്. മാർപാപ്പയുടെ പെയിന്റ് ചെയ്ത രേഖാചിത്രത്തെ അടിസ്ഥാനമാക്കി മാസ്റ്റർ റോഡോൾഫോയാണ് ഈ ശില്പത്തിനു ജീവൻ നൽകിയത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ ഇന്ന് അടയ്ക്കുംനാല് പേപ്പൽ…
Read Moreഅച്ഛന്റെ വഴിയെ മകനും… മൈക്കിന് മുന്നിൽ വിറച്ച ബാല്യം, ഇന്നു മിമിക്രിയുടെ സുൽത്താൻ
തൃശൂർ: എൽകെജിയിൽ പഠിക്കുമ്പോൾ മൈക്കിന് മുന്നിൽ പകച്ചുനിന്ന് കരഞ്ഞോടിയ ആ കൊച്ചുപയ്യനല്ല ഇന്ന് നിഷാൻ മുഹമദ്. ഇന്ന് അവൻ മൈക്കിന് മുന്നിൽ നിന്നാൽ സദസ് ഒന്നടങ്കം നിശബ്ദമാകും. പിന്നാലെ ശബ്ദവിസ്മയങ്ങളുടെ മാലപ്പടക്കത്തിന് തിരികൊളുത്തും! സംസ്ഥാന മിമിക്രി വേദിയിൽ തുടർച്ചയായ നാലാം തവണയും എ ഗ്രേഡ് തിളക്കവുമായാണ് കോഴിക്കോട് പാലോറ എച്ച്എസ്എസിലെ ഈ പ്ലസ് വൺ വിദ്യാർഥി കലോത്സവ നഗരിയിലെ പവിഴമല്ലി വേദിയിൽ നിന്ന് മടങ്ങുന്നത്. കോഴിക്കോട് നിന്ന് തൃശൂരിലെ കലോത്സവ നഗരിയിലേക്കുള്ള ഒരു വ്ലോഗറുടെ യാത്രയായിരുന്നു നിഷാന്റെ പ്രമേയം. നെഞ്ചിടിപ്പേറ്റുന്ന കാന്താര ബിജിഎമ്മും മനസ് നിറയ്ക്കുന്ന താരാട്ടുപാട്ടും പക്ഷിമൃഗാദികളുടെ ശബ്ദങ്ങളും സമന്വയിപ്പിച്ച പ്രകടനം സദസിനെ വിസ്മയിപ്പിച്ചു. മിമിക്രി താരം ഫൈസൽ ഉളിയേരിയുടെയും തസ്നിയുടെയും മകനായ നിഷാൻ, പാരമ്പര്യമായി ലഭിച്ച കലാവാസനയെ പുത്തൻ ട്രെൻഡുകളുമായി ചേർത്തുവെച്ചാണ് ഇക്കുറിയും വേദി കീഴടക്കിയത്. പരിശീലനത്തിനായി പ്രത്യേക സമയം ചെലവിടാറില്ലെന്നും ഒഴിവുവേളകൾ അതിനായി…
Read Moreമന്ത്രി പി. രാജീവിന്റെ വൈക്കത്തെ കൃഷിയിടത്തിൽ വിളഞ്ഞ ജൈവ പച്ചക്കറി വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തിന്
വൈക്കം: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ പദ്ധതികൾ ഒന്നുചേർന്നപ്പോൾ മന്ത്രി പി. രാജീവിന്റെ വൈക്കത്തെ കൃഷിയിടത്തിൽ വിളഞ്ഞത് നൂറുമേനി.പി. രാജീവിന്റെ വൈക്കത്തെ രണ്ട് ഏക്കറോളം വരുന്ന പുരയിടത്തിലാണ് സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞം, ആത്മ, സ്റ്റേറ്റ് ഹോട്ടൽ മിഷൻ, കേരലക്ഷാവാരം പദ്ധതി എന്നിവയുടെ സംയോജനഫലമായി 100 മേനി വിളവ് നേടിയത്. കൃഷിയിടത്തിൽ ജൈവവളങ്ങൾ ഉപയോഗിച്ച് വിളയിച്ച ഉത്പന്നങ്ങൾ വൈക്കം ടൗൺ ഗവൺമെന്റ് എൽപി സ്കൂളിലെ ഉച്ചഭക്ഷണം തയാറാക്കാൻ മന്ത്രി സ്കൂൾ അധികൃതർക്കു കൈമാറി. ഓപ്പൺ പ്രസിഷൻ ഫാമിംഗ് എന്ന നൂതന കാർഷകരീതി ഇവിടെ അവലംബിച്ചിട്ടുണ്ട്. വെണ്ടമുളക്, വഴുതന, തക്കാളി, കാബേജ്, കോളിഫ്ലവർ എന്നിവയും കൂടാതെ സ്നോ വൈറ്റ് എന്ന കുക്കുമ്പർ വെറൈറ്റിയുടെ ആത്മ ഡെമോൺസ്ട്രേഷനും ഇവിടെ നടത്തുന്നുണ്ട്. സ്റ്റേറ്റ് ഹോട്ടികൾച്ചർ മിഷന്റെ ഭാഗമായി വീഡ് മാറ്റ് ഇവിടെ ഡെമോൺസ്ട്രേഷനും കേരരക്ഷാവാരത്തിന്റെ ഭാഗമായി തെങ്ങു സംരക്ഷണ പദ്ധതിയും ഇവിടെ…
Read Moreമട്ടുപ്പാവിൽ കണ്ട സ്വപ്നം യാഥാർഥ്യത്തിലേക്ക്; കുട്ടിക്കർഷകർ വിമാനം കയറും
ആലപ്പുഴ: സ്വപ്ന സാഫല്യത്തിന്റെ സന്തോഷത്തിലും ആഗ്രഹം സ്വയം സഫലീകരിച്ചതിലുള്ള അഭിമാനത്തിലുമാണ് കുട്ടിക്കർഷകരായ സഹോദരിമാർ.ആലപ്പുഴ നഗരസഭ വട്ടയാൽ വാർഡ് പുത്തൻവീട് പുരയിടത്തിൽ, ഫരീദ മൻസിലിൽ കുട്ടിക്കർഷകരായ ഫരീദ ഫിറോസും ഫാദിയ ഫിറോസുമാണ് വീടിന്റെ മട്ടുപ്പാവിൽനിന്നു കണ്ട വിമാന യാത്ര എന്ന സ്വപ്നം സ്വയം സാക്ഷാത്കരിച്ചത്. വിഷരഹിത പച്ചക്കറി ഉത്പാദനം ലക്ഷ്യം വച്ചും ചെറുപ്പത്തിലെ ജൈവകൃഷിക്ക് പ്രചാരം നൽകുന്നതിന്റെ ഭാഗമായും കഴിഞ്ഞ അഞ്ചു ഘട്ടങ്ങളിലായി വീടിന്റെ മട്ടുപ്പാവിൽ ജൈവകൃഷി ചെയ്തു വരികയാണിവർ. ഇതിൽ ഇവർക്കു ലഭിച്ച പുരസ്കാരങ്ങളിലെ കാഷ് പ്രൈസ് കൂട്ടിവച്ചാണ് ഈ കൊച്ചുമിടുക്കർ വിമാന ടിക്കെറ്റെടുത്ത് കുടുംബസമേതം യാത്രതിരിക്കാൻ ഒരുങ്ങുന്നത്. കുട്ടികളുടെ ഈ യാത്രാ ആഗ്രഹം മനസിലാക്കിയ ആലപ്പുഴ സ്വദേശിയായ ഒരു അഭ്യുദയാകാംക്ഷിയുടെ സഹായവും കുട്ടികളുടെ സ്വപ്നം യാഥാർഥ്യമാക്കാൻ സഹായിച്ചതായും കുട്ടിക്കർഷകർപറഞ്ഞു. ഈ മാസം 29ന് രാവിലെ കൊച്ചിയിൽനിന്നും മുംബൈയിലേക്കാണ് കുട്ടിക്കർഷകരും കുടുംബവും യാത്ര തിരിക്കുന്നത്. ഫെബ്രുവരി ഒന്നിനാണ്…
Read More