ഭിക്ഷയാചിക്കുന്ന പെണ്‍കുട്ടി നല്ല കലക്കന്‍ ഇംഗ്ലീഷ് സംസാരിക്കുന്നത് കണ്ട് അമ്പരന്ന് അനുപം ഖേര്‍ ! പഠിക്കാന്‍ സഹായിക്കാമെന്ന് താരത്തിന്റെ ഉറപ്പ്;വീഡിയോ വൈറല്‍…

നേപ്പാള്‍ യാത്രയ്ക്കിടെ കണ്ടുമുട്ടിയ ഭിക്ഷ യാചിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടന്‍ അനുപം ഖേര്‍. നല്ല ഒഴുക്കുള്ള ഇംഗ്ലീഷില്‍ പെണ്‍കുട്ടി സംസാരിച്ചതാണ് അനുപം ഖേറിനെയും ആരാധകരെയും ഞെട്ടിച്ചത്. പെണ്‍കുട്ടി ഇംഗ്ലീഷില്‍ ഭിക്ഷ ചോദിച്ചത് അക്ഷരാര്‍ഥത്തില്‍ അനുപം ഖേറിനെ ഞെട്ടിച്ചുകളഞ്ഞു. തുടര്‍ന്ന് കുട്ടിയോട് കൂടുതല്‍ കാര്യങ്ങള്‍ താരം ചോദിച്ചു മനസ്സിലാക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഇന്ത്യയില്‍ നിന്നു നേപ്പാളിലെത്തിയതാണ് ആരതി എന്ന പെണ്‍കുട്ടി. കാഠ്മണ്ഡുവിലെ ഒരു ക്ഷേത്രത്തിനു മുന്നില്‍ വച്ചാണ് അനുപം ഖേര്‍ പെണ്‍കുട്ടിയെ കണ്ടുമുട്ടിയത്. താരത്തോടു ഇംഗ്ലീഷില്‍ പണം ആവശ്യപ്പെടുകയും സെല്‍ഫി എടുക്കാനുള്ള ആഗ്രഹം പറയുകയും ചെയ്തു. ഇതോടെ താരം പെണ്‍കുട്ടിയോടു കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സ്‌കൂളില്‍ പോകുന്നില്ലെന്നും ഭിക്ഷയെടുത്താണ് ജീവിക്കുന്നതെന്നും കുട്ടി പറയുമ്പോള്‍ എങ്ങനെയാണ് ഇംഗ്ലീഷ് പഠിച്ചതെന്ന് ഖേര്‍ ചോദിക്കുന്നു. ഭിക്ഷ യാചിക്കാന്‍ വേണ്ടിയാണ് കുറച്ചു കുറച്ചായി ഇംഗ്ലീഷ് പഠിച്ചതെന്നും അങ്ങനെ…

Read More

ഭാര്യയെ കണ്ടത് പണത്തിനുള്ള വഴിയായി മാത്രം ! പോലീസ് ഉദ്യോഗസ്ഥയ്ക്ക് വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി…

ഭാര്യയെ പണം കായ്ക്കുന്ന മരമായി മാത്രമാണ് ഭര്‍ത്താവ് കണ്ടതെന്നു ചൂണ്ടിക്കാട്ടി പോലീസ് ഉദ്യോഗസ്ഥയ്ക്ക് വിവാഹ മോചനം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. യാതൊരു വൈകാരികമായ അടുപ്പവുമില്ലാതെ ഭൗതികമായ താത്പര്യങ്ങള്‍ മാത്രമാണ് ഭര്‍ത്താവിനുണ്ടായിരുന്നതെന്നും ഇതു ഭാര്യയ്ക്ക് മാനസികമായ ആഘാതമുണ്ടാക്കിയെന്നും ജസ്റ്റിസ് വിപിന്‍ സന്‍ഗി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഭാര്യക്ക് ഡല്‍ഹി പോലീസില്‍ ജോലി കിട്ടിയതിനു ശേഷം മാത്രമാണ് ഭര്‍ത്താവിന് അവളില്‍ താത്പര്യം വര്‍ധിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ഭാര്യക്കെതിരായ ക്രൂരതയായി ഇതു കണക്കാക്കാവുന്നതാണ്. ഭാര്യയുടെ വരുമാനത്തില്‍ മാത്രമായിരുന്നു ഭര്‍ത്താവിന്റെ കണ്ണെന്നും കോടതി വ്യക്തമാക്കി. തൊഴില്‍രഹിതനായ ഭര്‍ത്താവ് പണം ആവശ്യപ്പെട്ട് മദ്യ ലഹരിയില്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നു കാട്ടിയാണു യുവതി വിവാഹ മോചന ഹര്‍ജി സമര്‍പ്പിച്ചത്. കുടുംബ കോടതി ഹര്‍ജി തള്ളിയതോടെയാണ് വിഷയം ഹൈക്കോടതിയിലെത്തിയത്. 2005ല്‍ വിവാഹിതരായിട്ടും 2014ല്‍ യുവതിക്ക് ഡല്‍ഹി പൊലീസില്‍ ജോലി കിട്ടുന്നതുവരെ അവരെ ഭര്‍ത്താവിന്റെ വീട്ടിലേക്കു കൊണ്ടുപോയിരുന്നില്ലെന്നും പരാതിയില്‍…

Read More

റോഡരികില്‍ തള്ളിയ കക്കൂസ് മാലിന്യത്തില്‍ തെന്നിവീണ് വൃദ്ധന് ദാരുണാന്ത്യം ! എറണാകുളത്ത് നടന്ന സംഭവം ഇങ്ങനെ…

റോഡരികില്‍ തള്ളിയ കക്കൂസ് മാലിന്യത്തില്‍ ചവിട്ടി തെന്നിവീണ് വൃദ്ധന് ദാരുണാന്ത്യം. എറണാകുളം കണ്ണമാലിയിലാണ് സംഭവം. കാട്ടിപ്പറമ്പ് സ്വദേശി പി എ ജോര്‍ജ് (92) ആണ് മരിച്ചത്. ഇന്ന് രാവിലെ നടക്കാനിറങ്ങിയ ജോര്‍ജ് മാലിന്യത്തില്‍ ചവിട്ടി തെന്നി തലയിടിച്ച് വീഴുകയായിരുന്നു. കക്കൂസ് മാലിന്യം റോഡരികില്‍ തള്ളിയതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. വീടിന്റെ മുന്നിലുള്ള കാനയിലാണ് ജോര്‍ജ് വീണു കിടന്നിരുന്നത്. ഈ കാനയിലേക്ക് സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ തള്ളിയ നിലയിലാണ്. ഈ മാലിന്യത്തില്‍ ചവിട്ടി തെന്നി കാനയിലേക്ക് വീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. വഴിയാത്രക്കാരാണ് ജോര്‍ജിനെ അപകടത്തില്‍പ്പെട്ട നിലയില്‍ കണ്ടെത്തിയത്. മരിച്ച ജോര്‍ജ് ദിവസവും രാവിലെ പള്ളിയില്‍ പോയി നേര്‍ച്ചയിടുന്നത് പതിവാക്കിയിരുന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെ പള്ളിയിലേക്ക് പോകുന്നതിനായി ഇറങ്ങിയപ്പോഴായിരിക്കാം അപകടം സംഭവിച്ചതെന്നാണ് വിവരം. വീട്ടില്‍ ജോര്‍ജ് തനിച്ചാണ് താമസം. സംഭവസ്ഥലത്ത് പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.…

Read More

സാധികയുടെ ചിത്രത്തിന് മോശം കമന്റുമായി ഞരമ്പുരോഗി ! ഇത്തവണ സാധികയ്ക്കു പകരം മറുപടി നല്‍കിയത് മറ്റൊരാള്‍…

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ മിന്നിത്തിളങ്ങിയ നടിയാണ് സാധിക വേണുഗോപാല്‍. മലയാളത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ നടിയ്ക്കു കഴിഞ്ഞു. പൊറിഞ്ചു മറിയം ജോസിലാണ് ഏറ്റവും അവസാനമായി സാധിക അഭിനയിച്ചത്. സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ് താരം. തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞദിവസം താരം കുറച്ച് ചിത്രങ്ങള്‍ പങ്കു വെച്ചിരുന്നു. മനോഹരമായ ഒരു ലക്ഷം കയ്യില്‍ എടുത്ത ചിത്രങ്ങള്‍ ആയിരുന്നു ഇത്. ഇളം മഞ്ഞയും ഗോള്‍ഡന്‍ കളറും ചേര്‍ന്ന ഒരു ലഹങ്ക ആയിരുന്നു ഇത്. ചിത്രത്തില്‍ അതീവ സുന്ദരിയാണ് താരം. നിരവധി പേരാണ് ചിത്രത്തിന് കമന്റ് ചെയ്യുന്നത്. മോശം കമന്റുമായും ആളുകള്‍ എത്തുന്നുണ്ട്. ഒരാളുടെ അധിക്ഷേപ കമന്റ് ഇങ്ങനെയാണ് ‘ഇതെന്താ പഞ്ചായത്ത് കിണര്‍?”. എന്നാല്‍ ഇത്തവണ സാധിക ഇയാള്‍ക്ക് മറുപടി നല്‍കാന്‍ മിനക്കെട്ടില്ല. എന്നാല്‍ ഇയാള്‍ക്ക് ഒരു പ്രേക്ഷകന്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധേയം. ”ഈ…

Read More

ഒരു സിനിമ നടനെ വിവാഹം കഴിക്കണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല ! നടന്‍ സെന്തിലിന്റെ ഭാര്യ പറയുന്നത് ഇങ്ങനെ…

മിമിക്രിയില്‍ നിന്നു സിനിമയിലെത്തി തിളങ്ങിയ താരമാണ് സെന്തില്‍ കൃഷ്ണ. മലയാളത്തിന്റെ പ്രിയ നടന്‍ കലാഭവന്‍ മണിയുടെ ജീവിതകഥയെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയാണ് സെന്തില്‍ കൃഷ്ണയ്ക്ക് ആരാധകലക്ഷങ്ങളെ നേടിക്കൊടുത്തത്. സിനിമയില്‍ മിന്നിത്തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം. കോഴിക്കോട് സ്വദേശിനിയായ അഖിലയാണ് സെന്തിലിന്റെ ഭാര്യ.കഴിഞ്ഞ വര്‍ഷം ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു. മകനും ഭാര്യയ്ക്കുമൊപ്പം സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കുകയാണ് താരമിപ്പോള്‍. അതേ സമയം അഖിലയെ പരിചയപ്പെട്ടത് എങ്ങനെയാണെന്ന് വെളിപ്പെടുത്തുകയാണ് സെന്തില്‍ ഇപ്പോള്‍. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലൂടെ ആയിരുന്നു സെന്തിലിന്റെ തുറന്നു പറച്ചില്‍. വൈറസ് സിനിമയുടെ ഷൂട്ടിംഗിന് പോയപ്പോള്‍ കണ്ട് പരിചയപ്പെട്ട ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. ആദ്യ ലോക്ഡൗണിലാണ് കുഞ്ഞ് ജനിക്കുന്നത്. കോഴിക്കോട് ആണ് അഖിലയുടെ നാട്. അവിടെയുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. കുഞ്ഞിനെ ഞാന്‍ ആദ്യമായി എന്റെ അമ്മയ്ക്ക്…

Read More

ആ ബന്ധത്തിന്റെ മൂല്യം തിരിച്ചറിഞ്ഞത് അപ്പോഴാണ് ! അമ്മയെക്കുറിച്ച് വാചാലയായി മംമ്ത മോഹന്‍ദാസ്…

മയൂഖം എന്ന ചിത്രത്തിലൂടെ അരങ്ങേറി മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് മംമ്ത മോഹന്‍ദാസ്. നടി എന്നതിനൊപ്പം തന്നെ മികച്ച ഒരു ഗായിക കൂടിയാണ് താരം. ഇതു കൂടാതെ അതിജീവനത്തിന്റെ ഒരു മാതൃകയായും മംമ്ത മലയാളികള്‍ക്കു മുമ്പില്‍ നിലകൊള്ളുന്നു. കാന്‍സറിനെ അതിജീവിക്കാന്‍ മമ്ത പിന്നിട്ട വഴികള്‍ ഏവര്‍ക്കും പ്രചോദനമാണ്. കാന്‍സറിനെതിരായ പോരാട്ടത്തില്‍ തനിക്ക് കരുത്തായത് അമ്മയാണെന്ന് തുറന്നു പറയുകയാണ് താരമിപ്പോള്‍. കഴിഞ്ഞ ദിവസം സരിഗമപ ലിറ്റില്‍ ചാമ്പ്സില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു മംമ്ത മനസ് തുറന്നത്. പരിപാടിയിലെ മത്സരാര്‍ത്ഥിയായ അവനിയും മംമ്തയെ പോലെ കാന്‍സറിനെതിരെ പോരാടിയ കുട്ടിയാണ്. അവനിയുടെ പാട്ട് കേട്ടതിന് പിന്നാലെ സംസാരിക്കുകയായിരുന്നു മംമ്ത. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…എന്റെ എല്ലാ പോരാട്ടത്തിലും മോശം സമയത്തും പ്രതിസന്ധികളിലും ഒക്കെ കൂടെ നിന്നത് എന്റെ അമ്മയാണ്. അതേസമയം തന്നെ അസുഖത്തിന് മുന്‍പ് തങ്ങളുടെ ബന്ധത്തിന് താന്‍ അത്രമേല്‍ മൂല്യം കൊടുത്തിരുന്നില്ല…

Read More

പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചത് പടക്കം പൊട്ടിച്ച് ആഘോഷിച്ചു ! ഭാര്യയ്ക്കും കുടുംബത്തിനുമെതിരേ ഭര്‍ത്താവിന്റെ പരാതി…

നടന്നു കൊണ്ടിരിക്കുന്ന ട്വന്റി-20 ലോകകപ്പില്‍ മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്‍ വിജയിച്ചത് രാജ്യത്ത് പലരും പടക്കംപൊട്ടിച്ച് ആഘോഷിച്ചത് വിവാദമായിരുന്നു. ഈ വിവാദത്തിന്റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ലെന്നു കാണിക്കുകയാണ് പുതിയ സംഭവം.പാക് വിജയം ആഘോഷിച്ചെന്ന് കാണിച്ച് ഭാര്യയ്ക്കെതിരെ ഭര്‍ത്താവ് പരാതിയുമായി രംഗത്തെത്തി. ഉത്തര്‍പ്രദേശിലാണ് സംഭവം. ഭാര്യയെ കൂടാതെ, യുവതിയുടെ മാതാപിതാക്കള്‍ക്ക് എതിരെയും പരാതി നല്‍കിയിട്ടുണ്ട്. ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ വിജയിച്ചപ്പോള്‍ ഭാര്യയും മാതാപിതാക്കളും പടക്കം പൊട്ടിച്ച് ആഘോഷിച്ചതായും വാട്സാപ്പില്‍ സ്റ്റാറ്റസാക്കിയെന്നും പരാതിയില്‍ പറയുന്നു. ഇന്ത്യയുടെ പരാജയത്തില്‍ ഇവര്‍ സന്തോഷിക്കുകയായിരുന്നെന്നും സമൂഹമാധ്യമങ്ങളിലൂടെ അത് പങ്കുവെച്ചെന്നും പരാതിയില്‍ പറയുന്നു. പരാതിപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുമ്പ് ആഗ്രയിലെ എന്‍ജിനിയറിങ് കോളജില്‍ പാകിസ്ഥാന്‍ വിജയം ആഘോഷിച്ച മൂന്ന് കശ്മീരി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോളജില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. സമാനമായ മറ്റൊരു സംഭവത്തില്‍ രാജസ്ഥാനില്‍ സ്‌കൂള്‍ അധ്യാപികയെ പുറത്താക്കുകയും ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.…

Read More

ഞങ്ങളുടെ മാര്‍ച്ച് ഞങ്ങള്‍ തന്നെ തടയുന്നതല്ലേ ഹീറോയിസം ! പൊന്‍കുന്നത്തെ യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച് തടഞ്ഞ് കാഞ്ഞിരപ്പള്ളിയിലെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍…

കാഞ്ഞിരപ്പള്ളിയില്‍ ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് സ്വന്തം പ്രവര്‍ത്തകര്‍ തന്നെ തടഞ്ഞു. നടന്‍ ജോജു ജോര്‍ജിന് എതിരായ മുദ്രാവാക്യങ്ങളുമായി പൊന്‍കുന്നത്തൈ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മാര്‍ച്ച് നടത്തിയത്്. വഴിതടഞ്ഞ് ഷൂട്ടിങ് നടത്തുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. എന്നാല്‍ മാര്‍ച്ചിനെ കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പൊലീസ് ഇടപെട്ട് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. വഴിതടഞ്ഞുള്ള ചിത്രീകരണം ഇനി മേലില്‍ ഉണ്ടാവില്ലെന്ന് സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് ഉറപ്പുലഭിച്ചതിനാല്‍ സമരം അവസാനിപ്പിക്കുന്നു എന്നാണ് മാര്‍ച്ച് നടത്തിയവര്‍ പറയുന്നത്. ഉന്നത നേതാക്കളുടെ വിലക്ക് ലംഘിച്ചാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് നടത്തരുതെന്ന് നേതാക്കള്‍ പലവട്ടം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു എന്നും സൂചനയുണ്ട്.

Read More

പതിനാറാം വയസില്‍ ഗര്‍ഭിണിയായി ! രണ്ടാമത് വിവാഹം കഴിച്ചയാളില്‍ നിന്നും നേരിടേണ്ടി വന്നത് കൊടിയ പീഡനം;ഇനിയൊരു തിരിച്ചു പോക്കില്ലെന്ന് പൂര്‍ണിമ…

മഹത്തായ സംസ്‌കാരം ഉള്‍ക്കൊള്ളുന്ന നാടാണെങ്കിലും പലപ്പോഴും സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന കൊടിയ പീഡനങ്ങള്‍ ഇന്ത്യയ്ക്ക് തീരാകളങ്കങ്ങളാണ് സമ്മാനിക്കുന്നത്. ഇത്തരത്തില്‍ കൗമാരപ്രായത്തില്‍ തന്നെ കൊടിയ പീഡനങ്ങള്‍ക്ക് വിധേയമാവുകയും പിന്നീട് ആ പീഡനങ്ങങ്ങള്‍ ജീവിതത്തില്‍ തുടര്‍ക്കഥയാവുകയും ചെയ്തിട്ടും അവിടെ നിന്ന് ജീവിതം തിരികെപ്പിടിച്ച പൂര്‍ണിമ എന്ന സ്ത്രീയുടെ ജീവിത കഥയാണ് ഇപ്പോള്‍ വൈറലാകുന്നത്. പതിനാറാം വയസ്സില്‍ അമ്മയായതും ആദ്യഭര്‍ത്താവിന്റെ മരണവും തുടര്‍ന്നുണ്ടായ പ്രണയവിവാഹം ഗാര്‍ഹിക പീഡനത്തിലേക്ക് നയിച്ചതുമെല്ലാം പങ്കുവെക്കുകയാണ് പൂര്‍ണിമ. ഇരുപത്തി മൂന്നു വര്‍ഷത്തിനുശേഷമാണ് തനിക്ക് ഭര്‍ത്താവിന്‍െ പീഡനങ്ങളില്‍ നിന്ന് പുറത്തുകടക്കണമെന്ന തോന്നല്‍ ഉണ്ടായതെന്നും ഇന്നു മക്കള്‍ക്കൊപ്പം പുതിയ ജീവിതം നയിക്കുകയാണ് താനെന്നും പൂര്‍ണിമ പറയുന്നു. മഹാരാഷ്ട്ര സ്വദേശിയായ പൂര്‍ണിമയുടെ ജീവിതകഥ ഹ്യൂമന്‍സ് ഓഫ് ബോംബെ പേജിലൂടെയാണ് പുറത്തുവന്നത്. പൂര്‍ണിമയുടെ കുറിപ്പ് ഇങ്ങനെ… പതിനാറാം വയസ്സിലാണ് ഞാന്‍ സിംഗിള്‍ മദറാകുന്നത്. ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞ ദിവസമാണ് എന്റെ ഭര്‍ത്താവ് മരിക്കുന്നത്. പക്ഷേ…

Read More

ഒപ്പിട്ടു കൊടുത്തത് കാലില്‍ വീണ് കരഞ്ഞപ്പോള്‍ ! ഇപ്പോള്‍ വലിയ ഷൈനിംഗും; മാപ്പു കൊടുത്തതിന്റെ അര്‍ഥം പ്രിയങ്ക തെറ്റുകാരിയല്ല എന്നല്ലെന്ന് കാവേരിയുടെ അമ്മ…

നടി കാവേരിയുമായി ബന്ധപ്പെട്ട കേസില്‍ നടി പ്രിയങ്ക അനൂപിനെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു. അതിനു ശേഷം താന്‍ നിരപരാധിയാണെന്ന വാദവുമായി പ്രിയങ്ക മാധ്യമങ്ങള്‍ക്കു മുമ്പിലെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രിയങ്കയ്‌ക്കെതിരേ കാവേരിയുടെ അമ്മ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.കാവേരിയുടെ അമ്മയുടെ ശബ്ദ രേഖയാണ് പുറത്ത് വന്നരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു കേസിലെ വിധി വന്നത്. പിന്നാലെ പ്രിയങ്ക തന്റെ പ്രതികരണവുമായി എത്തുകയായിരുന്നു. എന്നാല്‍ പ്രിയങ്ക തങ്ങളോട് കേസ് പിന്‍വലിക്കണമെന്ന് പറഞ്ഞതിനാല്‍ സഹതാപം തോന്നി ഒപ്പിട്ടു കൊടുക്കുകയായിരുന്നുവെന്നാണ് കാവേരിയുടെ അമ്മ പറയുന്നത്. ഞാന്‍ കാവേരിയുടെ അമ്മയാണ് എന്ന് പരിചയപെടുത്തികൊണ്ടാണ് ശബ്ദര രേഖ ആരംഭിക്കുന്നത്. കേസ് പിന്‍വലിക്കുന്നു എന്ന് പറഞ്ഞു ഞാന്‍ ഒപ്പിട്ടു കൊടുക്കുകയിരുന്നില്ലേയെന്നും എനിക്കും പ്രായം ഒക്കെ ആയില്ലേ എന്നും അവര്‍ ചോദിക്കുന്നു. എന്നാല്‍ ഇപ്പോള്‍ അവള്‍ കയറി അങ്ങ് ഷൈന്‍ ചെയ്യുകയാണ് ചാനലില്‍ എല്ലാം. കേസ് വിധി വന്നു. അവള്‍…

Read More