”പെട്ടെന്നു വന്നൂ പെരുമഴ, ഉമ്മയോ,ചിക്കെന്നകത്തു തിരഞ്ഞു ചെന്നുവില്ലൊടിഞ്ഞെന്നു ചിണുങ്ങിടാറുള്ളൊരാ-പുള്ളിക്കുട ചെന്നെടുത്തു പാഞ്ഞു.പള്ളിപ്പറമ്പിൽ പുതുതായ് കുമിച്ചിട്ടമണ്ണട്ടിമേലെ നിവർത്തിവെച്ചു.” പ്രശസ്ത കവിയും നോവലിസ്റ്റുമായ റഫീഖ് അഹമ്മദിന്റെ മാതൃ സ്നേഹം നിറഞ്ഞ കവിതയായ “തോരമഴ” യിലെ വരികളാണിവ. മാമ്പഴക്കാലമാകുമ്പോൾ മരിച്ചു പോയ മകനെയൊർത്തു വിതുമ്പി കരയുന്ന വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിതയിലെ അമ്മയെപോലെയും , മകനെ തിരികെ ലഭിക്കാൻ സ്വന്തം കണ്ണുകൾ ഭൂതത്താനു മുൻപിൽ കാഴ്ച്ച വെച്ച ഇടശേരിയുടെ പൂതപ്പാട്ടിലെ അമ്മയെ പോലെയും മാതൃ സ്നേഹത്തിന്റെ ആഴം മനസിലാക്കി തരുന്ന ഒട്ടനവധി സാഹിത്യ രചനകൾ നമ്മൾ മലയാളികൾക്ക് പരിചിതമാണെല്ലോ?…… മരണത്തിലും മക്കളെ കൈവിടാതെ നെഞ്ചോട് ചേർത്ത് പിടിക്കുന്നവരാണ് അമ്മമാർ.എന്നാൽ ഇവിടെ അതിൽ നിന്നും വ്യത്യസ്തയാണ് 28 കാരിയായ ക്രിസ്റ്റ്യൻ കെ. താലോലികേണ്ടിയിരുന്ന കൈകൾ കൊണ്ട് തന്നെയാണ് തന്റെ അഞ്ചു മക്കളെയും ക്രിസ്റ്റ്യൻ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയത്. ഭർത്താവിനോടുള്ള പ്രതികാരം 2020…
Read MoreCategory: Today’S Special
റാണു മൊണ്ടലിനൊപ്പം ഒരു ഡ്യുവറ്റ് പാടിക്കൂടേ ? ‘മാനികാ മാകേ ഹിതെ’ തെറ്റിച്ച് പാടിയ വൃദ്ധനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ…
ശ്രീലങ്കന്‍ ഗായിക യൊഹാനി പാടിയ മാനികാ മാകെ ഹിതേ ലോകമെമ്പാടും വന്‍ഹിറ്റായി മാറിയിരുന്നു. ഇതിനു പിന്നാലെ ഈ ഗാനം പാടി നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയിലും മറ്റുമെത്തിയത്. ഇപ്പോഴിതാ ഈ ഗാനം തെറ്റിച്ച് പാടിയ വൃദ്ധഗായകനെ പരിഹാസം കൊണ്ട് മൂടുകയാണ് ഇതേ സോഷ്യല്‍ മീഡിയ. റാണു മൊണ്ടലിനൊപ്പം പാടിക്കൂടേ… സിനിമയില അവസരം കിട്ടും എന്നിങ്ങനെയുള്ള കമന്റുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. ഈ വൃദ്ധന്റെ പാട്ട് വൈറലായതിനു പിന്നാലെയാണ് വിമര്‍ശനവും ഉയര്‍ന്നത്. പാട്ടിലെ ‘മന്‍ഹാലി’ എന്ന വാക്കിനു പകരം ‘മാടാലി’ എന്നു ആവര്‍ത്തിച്ചു പാടുകയും, മറ്റ് വരികളും ഉച്ചാരണവും മുഴുവന്‍ തെറ്റിക്കുകയും ചെയ്താണ് ഇയാള്‍ കേള്‍വിക്കാരില്‍ ചിരിപടര്‍ത്തി വൈറലായത്. ഇത് കേട്ട് അസന്തുഷ്ടരായ ശ്രോതാക്കള്‍ പലരും വിമര്‍ശനവും പരിഹാസവുമൊക്കെയായി രംഗത്തെത്തുകയായിരുന്നു. ഈ പാട്ടിനെ കൊന്നുവെന്നും റാണു മൊണ്ടലിനെപ്പോലെ ഇങ്ങനെ പാടി നശിപ്പിക്കേണ്ടിയിരുന്നില്ല എന്നുമാണ് ചിലരുടെ പ്രതികരണം. വൈറല്‍ ഗായിക…
Read Moreഇതാണ് ഫിംഗര്‍ ചിപ്സ് ചിക്കന്‍ ! തിളച്ച എണ്ണയില്‍ കൈമുക്കി അനായാസം ചിക്കന്‍ പൊരിച്ചെടുത്ത് കച്ചവടക്കാരന്;വീഡിയോ വൈറല്‍…
പല വിധ അഭ്യാസങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയയെ അമ്പരപ്പിച്ച നിരവധി ആളുകളുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ ഞെട്ടിക്കുന്നത് ഒരു തെരുവ് കച്ചവടക്കാരനാണ്. തിളച്ച എണ്ണയില്‍ കൈമുക്കി ചിക്കന്‍ പൊരിച്ചെടുക്കുന്ന കച്ചവടക്കാരന്റെ വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. ഷൈലേഷ് എന്ന ഫുഡ് ബ്ലോഗറാണ് ഈ വീഡിയോ പങ്കുവെച്ചത്. ഇതിനോടകം ഈ വീഡിയോ ദശലക്ഷക്കണക്കിന് ആളുകള്‍ കണ്ടു കഴിഞ്ഞു. കഥയിലെ താരം ജയ്പൂരിലെ അലി ചിക്കന്‍ സെന്ററിന്റെ ഉടമയാണ്. അദ്ദേഹം ആദ്യം മസാലയില്‍ കിടക്കുന്ന ചിക്കന്‍ ചട്ടിയിലേക്ക് എടുത്ത ഇടും.പീന്നിട് തന്റെ കൈ മുക്കി ,ചിക്കന്‍ ഫ്രൈ തിളച്ച എണ്ണയില്‍ നിന്നയെടുക്കും.അതിനുശേഷം,ചിക്കന്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റും.ഇതാണ് വീഡിയോയില്‍ കാണുന്നത്. ഇതിനോടകം നിരവധി കമന്റുകളും അഭിനന്ദനങ്ങളും ഇദ്ദേഹത്തെ തേടി എത്തി. എന്നാല്‍ ചിലരൊക്കെ ഇതിനെ വിമര്‍ശിക്കുന്നുമുണ്ട്. എന്തായാലും ആള് താരമായിക്കഴിഞ്ഞു.
Read Moreഭക്ഷണം തേടി ഡാമിലേക്ക് പറന്നിറങ്ങിയത് 45000 പെലിക്കണുകള്‍ ! ഭക്ഷ്യവേട്ടയില് ഭീതിപൂണ്ട് കര്‍ഷകര്‍;വീഡിയോ വൈറല്‍…
പെലിക്കണുകളുടെ ദേശാടന യാത്ര ഇസ്രയേലില്‍ എത്തിയപ്പോള്‍ വെട്ടിലായത് രാജ്യത്തെ കര്‍ഷകരാണ്. ഈ കൂട്ടപ്പലായനത്തില്‍ വിശപ്പടക്കാനുള്ള ഇവരുടെ ശ്രമങ്ങള്‍ ഇസ്രയേലിലെ കര്‍ഷകര്‍ക്ക് വലിയ തലവേദനയാണ്. ശരത്ക്കാലത്തിന്റെ തുടക്കത്തില്‍ത്തന്നെ പെലിക്കണുകളുടെ ദേശാടനം ആരംഭിക്കും. പടിഞ്ഞാറന്‍ യൂറോപ്പിലും ഏഷ്യയിലുമായി ശരത്ക്കാലവും വസന്തകാലവും ചിലവിട്ട് വര്‍ഷാന്ത്യത്തില്‍ ആഫ്രിക്കയിലേക്ക് മടങ്ങുകയാണ് പെലിക്കണുകളുടെ പതിവ്. ഇസ്രയേലിലൂടെയുള്ള പ്രയാണത്തില്‍ പെലിക്കണുകളുടെ പ്രധാന ആകര്‍ഷണം കര്‍ഷകര്‍ തടയണകളിലും ഡാമിലും വളര്‍ത്തുന്ന മത്സ്യങ്ങളാണ്. ഇതാണ് ഇസ്രയേലിലെ കര്‍ഷകരുടെ ഉറക്കം കെടുത്തുന്നത്. 45000ത്തിലധികം വരുന്ന ഞാറകള്‍ കൂട്ടത്തോടെ ഡാമിലേക്ക് പറന്നിറങ്ങി മീനുകള്‍ കൊക്കിലാക്കി പറന്നുപൊങ്ങുന്ന വീഡിയോ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ ഭക്ഷ്യവേട്ട തടയുക ഭഗീരഥപ്രയത്നം തന്നെയാണ്. പിന്നെയുള്ള ഏക മാര്‍ഗം മറ്റൊരു മത്സ്യവിരുന്നൊരുക്കുക എന്നതാണ്. അതാണിപ്പോള്‍ കര്‍ഷകര്‍ ചെയ്യുന്നത്. പെലിക്കണുകള്ക്കായി മെഡിറ്ററേനിയന്‍ തീരത്തോട് ചേര്‍ന്ന് ചെറു കുളങ്ങള്‍ നിര്‍മിച്ച് അതില്‍ മത്സ്യങ്ങള്‍ ഇടും. ഓരോ കുളത്തിലും രണ്ടര ടണ്‍ മീന്‍.…
Read Moreഅയ്യാ കൊഞ്ചം അരി താ… രാത്രിയാകുമ്പോള്‍ അവരെത്തും അരിയും പല വ്യഞ്ജനങ്ങളും തേടി;സംഘത്തിലുള്ളത് കുട്ടിയാന അടക്കം എട്ടുപേര്‍…
മലക്കപ്പാറയില്‍ അരി തേടി കാട്ടാനകള്‍ കെട്ടിടങ്ങള്‍ തകര്‍ക്കുന്ന പതിവ് തുടരുന്നു. ഗവ.സ്കൂള്‍ കെട്ടിടത്തിനു നേരെ ഒരാഴ്ചയിലേറെയായി തുടരുന്ന കാട്ടാന ആക്രമണം ഇന്നലെ പുലര്‍ച്ച ഒന്നരയോടെ വീണ്ടുമുണ്ടായി. അര്‍ധ രാത്രിയിലാണ് ഇവ അരിസൂക്ഷിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ തിരഞ്ഞ് കാടിറങ്ങുന്നത്. ഒരേ ആനകളാണ് പതിവായി എത്തുന്നത്. കൂട്ടത്തില്‍ ഒരു കുട്ടിയാനയുമുണ്ട്. ഇത്തരത്തില്‍ മൊത്തം എട്ട് ആനകള്‍ ചുമര് തകര്‍ത്ത് അരിയും പല വ്യഞ്ജനങ്ങളും കണ്ടെത്തുന്നതില്‍ വിദഗ്ധരാണെന്നു നാട്ടുകാര്‍ പറയുന്നു. അരി മേഷ്ടാക്കളായ ആനകളില്‍ നിന്നും സ്കൂള്‍ കെട്ടിടം സംരക്ഷിക്കാന്‍ ട്രഞ്ച് ഒരുക്കുക മാത്രമാണ് വഴിയെന്നു അധികൃതര്‍ പറയുന്നു.
Read Moreകണ്ണുതള്ളിക്കുന്ന ഓഫറുമായി ബിഎസ്എന്‍എല്‍ ! 399 രൂപയ്ക്ക് കിട്ടുന്നത് 1000 ജിബി ഡേറ്റ…
ടെലികോം കമ്പനികള്‍ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ ഏവരെയും ഞെട്ടിക്കുന്ന ഓഫര്‍ പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. ഇതുവരെ ഒരു ടെലികോം കമ്പനിയും നല്‍കാത്ത ഓഫറാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. കേവലം 399 രൂപയ്ക്ക് പ്രതിമാസം 1000 ജിബി ഡേറ്റ ലഭിക്കുന്ന പ്ലാന്‍ കേരളത്തിലും ലഭ്യമാണ്. ബിഎസ്എന്‍എല്ലിന്റെ ചെലവു കുറഞ്ഞ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ ആണിത്. 30 എംബിപിഎസ് സ്പീഡുള്ള കണക്ഷന് പ്രതിമാസം 399 രൂപയാണ് നല്‍കേണ്ടത്. പ്ലാന്‍ പ്രകാരം 30 ദിവസത്തേക്ക് 1000 ജിബി ഡേറ്റ ലഭിക്കും. അതേസമയം, ഈ പ്ലാന്‍ 90 ദിവസത്തേക്ക് ആണ് ലഭിക്കുക. അതു കഴിഞ്ഞാല്‍ പ്രതിമാസം 499 രൂപ നല്‍കേണ്ട പ്ലാനിലേക്കു മാറേണ്ടിവരും. 1000 ജിബി ഡേറ്റ ഉപയോഗിച്ചു കഴിഞ്ഞാല്‍ വേഗം 2 എംബിപിഎസ് ആയി കുറയും. ഈ പ്ലാനില്‍ അധിക ചെലവില്ലാതെ ഏത് നെറ്റ്വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും ലഭിക്കും. കൂടാതെ, ആമസോണ്‍ പേ…
Read Moreഎല്ലാവരുടെയും വിചാരം ഞാന്‍ കഴുതയുടെ ബുദ്ധി ഉള്ള മനുഷ്യ സ്ത്രീ ആണെന്നാണോ ! ബഷീര്‍ ബഷിയുടെ ഭാര്യ സുഹാന ചോദിക്കുന്നതിങ്ങനെ…
മലയാളികള്‍ക്ക് സുപരിചിതനാണ് ബഷീര്‍ ബഷി. ബിഗ്ബോസ് റിയാലിറ്റി ഷോയില്‍ എത്തിയതോടെ ആയിരുന്നു ബഷീര്‍ ബഷി പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയത്. താന്‍ രണ്ട് വിവാഹം കഴിച്ചതും രണ്ടാളും തനിക്ക് ഒപ്പമുള്ളതിനെ പറ്റിയൊക്കെ ബഷീര്‍ ബഷി ബിഗ്ബോസില്‍ വെളിപ്പെടുത്തിയത് മലയാളികളെ അമ്പരപ്പിച്ചിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യ സുഹാനയുടെ സമ്മതത്തോടെയാണ് താന്‍ രണ്ടാം ഭാര്യയായ മഷൂറയേടും പ്രേമിച്ച് കെട്ടിയതെന്ന് ബഷീര്‍ ബഷി വെളിപ്പെടുത്തിയിരുന്നു. ബിഗ്ബോസില്‍ നിന്ന് പെട്ടെന്നു തന്നെ പുറത്തായെങ്കിലും തന്റെ യൂട്യൂബ് ചാനലിലൂടെ ബഷീര്‍ ബഷി വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. ബഷീര്‍ ബഷിയുടെ രണ്ടു ഭാര്യമാരും കുട്ടികളും എല്ലാം ഇപ്പോള്‍ മലയാളികള്‍ക്ക് വളരെ അധികം സുപരിചിതരാണ്. കുടുംബത്തിലെ എല്ലാവര്ക്കും യൂട്യൂബ് ചാനലുണ്ട്. ബഷീറിന്റെ ഭാര്യ മഷൂറ ഡെയ്ലി വ്ളോഗുകളുമായി സജീവമാണ്. അടുത്തിടെ മഷൂറയ്ക്ക് ഒരു മില്യണ്‍ സബ്സ്ക്രൈബേഴ്സ് തികഞ്ഞിരുന്നു.ബഷീറിന്റെ ആദ്യ ഭാര്യസുഹാനയ്ക്കും നിരവധി സബ്സ്ക്രൈബേഴ്സ് ആണുള്ളത്. ഇപ്പോഴിതാ തന്നെ…
Read Moreചോരക്കണ്ണുകളുമായി ഗുണ്ടകളെ പോലെ ഒരു ഭീകര രൂപം ! ഇവനെ ആണോ മോള്‍ക്ക് വേണ്ടി ആലോചിച്ചത് എന്ന് അമ്മ ചിന്തിച്ചു; മഞ്ജു പത്രോസ് പറയുന്നതിങ്ങനെ…
മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ ശേഷം ബിഗ്സ്ക്രീനില്‍ സജീവമായ താരമാണ് മഞ്ജു പത്രോസ്. മഴവില്‍ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സിനിമയില്‍ അരങ്ങേറിയ താരം ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറിക്കഴിഞ്ഞു. ഏഷ്യാനെറ്റിലെ ബിഗ്ബോസ് മലയാളം സീസണ് രണ്ടിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു മഞ്ജു പത്രോസ്. ബിഗ്ബോസ് ഷോയില്‍ വെച്ചാണ് താരത്തെ പ്രേക്ഷകര്‍ അടുത്തറിയുന്നത്. യഥാര്‍ഥത്തില്‍ മഞ്ജുവിന്റെ വളര്‍ച്ച ആരംഭിച്ചത് മഴവില്‍ നോരമയിലെ റിയാലിറ്റി ഷോയായ വെറുതെ അല്ല ഭാര്യയില്‍ മത്സരിച്ചത് മുതലാണ്.ഭര്‍ത്താവ് സുനിലിനൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ച മഞ്ജുവിനെ തേടി മറിമായത്തിലെ വേഷം എത്തുകയായിരുന്നു. അളിയന് വേഴ്സസ് അളിയന് എന്ന പരമ്പരയിലെ തങ്കം എന്ന കഥാപാത്രത്തിന്റെ അഭിനയത്തിന് കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ് മഞ്ജുവിന് ലഭിച്ചിട്ടുണ്ട്. മുപ്പതിലധികം മലയാള സിനിമകളില്‍ ഇതിനോടകം മഞ്ജു അഭിനയിച്ചിട്ടുണ്ട്. നോര്‍ത്ത്…
Read Moreഭര്‍ത്താവ് ശാരീരികമായി ഉപദ്രവിച്ചു…പൂനം പാണ്ഡെ ആശുപത്രിയില്‍ ! ഭര്‍ത്താവ് അറസ്റ്റില്‍
ഭര്‍ത്താവില്‍ നിന്ന് ക്രൂരമര്‍ദ്ദനമേറ്റ നടി പൂനം പാണ്ഡെ ആശുപത്രിയില്‍. സംഭവത്തില്‍ നടിയുടെ ഭര്‍ത്താവ് സാം ബോംബെയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. നടിയുടെ പരാതിയില്‍ ഇന്നലെയാണ് പോലീസ് സാമിനെ അറസ്റ്റു ചെയ്തത്.പൂനം പാണ്ഡേയ്ക്ക് തലയ്ക്കും കണ്ണിനും മുഖത്തും പരിക്കേറ്റിട്ടുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഇതാദ്യമായല്ല ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിക്കുന്നുവെന്ന പരാതി പൂനം പാണ്ഡേ നല്‍കുന്നത്. നേരത്തേയും സാം ബോംബെയ്ക്കെതിരെ പൂനം പാണ്ഡേ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഭര്‍ത്താവ് തന്നെ ആക്രമിക്കുകയും ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് സാമിനെതിരെ പൂനം പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഗോവയില്‍ വെച്ച് സാമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മൃഗത്തെ പോലെയാണ് സാം തന്നെ മര്‍ദിക്കുന്നതെന്നും അങ്ങനെയൊരാള്‍ക്കൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നുമായിരുന്നു മുമ്പ് ഒരു അഭിമുഖത്തില്‍ പൂനം പാണ്ഡേ വ്യക്തമാക്കിയത്. സാം ബോംബെയുമായുള്ള വിവാഹ ബന്ധം വേര്പെടുത്തുമെന്നും പൂനം പറഞ്ഞിരുന്നു. കഴിഞ്ഞ…
Read Moreഇടിവെട്ട് ലുക്കില്‍ എക്സ്ട്രാ ഹോട്ട് ഡാന്‍സുമായി മാളവിക മേനോന് ! ത്രസിപ്പിക്കുന്ന വീഡിയോ തരംഗമാവുന്നു…
യുവനടി മാളവിക മേനോന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഡാന്‍സ് വീഡിയോ തരംഗമാവുന്നു. ഗ്ലാമര്‍ ലുക്കില്‍ തകര്‍പ്പന്‍ ചുവടുകളുമായാണ് താരം എത്തിയത്. മാളവികയുടെ അസാമാന്യ മെയ്വഴക്കവും ചടുലമായ പ്രകടനവും ചുരുങ്ങിയ സമയത്തിനകം മികച്ച പ്രതികരണങ്ങളാണു നൃത്ത വിഡിയോയ്ക്കു നല്‍കിക്കൊടുത്തത്. ഷോര്‍ട്സും ക്രോപ് ടോപ്പും ധരിച്ചു ചുവടുവയ്ക്കുന്ന മാളവികയുടെ ലുക്കും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ മാളവിക മേനോന് ഇതിനു മുന്‍പും നൃത്ത വിഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2012ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് മാളവിക. തുടര്‍ന്ന് ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്, അല്‍ മല്ലു തുടങ്ങിയ സിനിമകളിലും വേഷമിട്ടു. ‘ആറാട്ട്’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.
Read More