കൊച്ചി: അടിയന്തരഘട്ടങ്ങളില്‍ പോലീസ് സഹായം ആവശ്യപ്പെട്ട് കേരള പോലീസിന്റെ ടോള്‍ ഫ്രീ നമ്പറായ 112 ലേക്ക് കഴിഞ്ഞ വര്‍ഷം എത്തിയത് 19,33,147 കോളുകള്‍. ഇതില്‍ സംസ്ഥാനമൊട്ടാകെ പോലീസിന്റെ സേവനം ഉടന്‍ ആവശ്യമെന്നു തോന്നുന്ന 600 കോളുകളിലാണ് പ്രതിദിനം കേസ് എടുക്കുന്നത്. ബാക്കിയുള്ളവ വിവരങ്ങള്‍ നല്‍കാനും അന്വേഷണങ്ങള്‍ക്കും മറ്റുമായി എത്തുന്ന കോളുകളാണ്. 112 ലേക്ക് ഏറ്റവുമധികം കോളുകള്‍ വരുന്നത് തിരുവനന്തപുരം ജില്ലയില്‍ നിന്നാണ്. രണ്ടാം സ്ഥാനം എറണാകുളത്തിനാണ്. കൊല്ലം, കോഴിക്കോട്, തൃശൂര്‍ എന്നീ ജില്ലകളാണ് തൊട്ടു പിന്നാലെയുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, നാഷണല്‍ എമര്‍ജന്‍സി റെസ്പോണ്‍സ് സിസ്റ്റത്തിനു (ദേശീയ അടിയന്തര പ്രതികരണ പദ്ധതി) കീഴിലാണ് എമര്‍ജന്‍സി റസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം (ഇആര്‍എസ്എസ്) എന്ന പുതിയ പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്. രാജ്യത്തെ നിലവിലുള്ള എല്ലാ അടിയന്തര സഹായ നമ്പറുകളും 112 എന്ന ഒറ്റ ടോള്‍ഫ്രീ നമ്പറിലേക്ക് സംയോജിപ്പിച്ചു കൊണ്ടാണ് ഈ പദ്ധതി.…
Read MoreCategory: Today’S Special
കടനാട്ടില്‍ ഓളപ്പരപ്പിന്റെ കൗതുകമായി തച്ചുകുളം ചുണ്ടന്; കുട്ടവഞ്ചി ജലോത്സവത്തിലെ താരമാകാൻ കുഞ്ഞങ്കന്റെ ചുണ്ടനുമുണ്ടാകും
കടനാട്: കടനാട് ചെക്ക്ഡാമില്‍ ഇനി കുഞ്ഞങ്കന്റെ വള്ളത്തില്‍ സവാരി ചെയ്യാം. കടനാട് തച്ചുകുളത്തില് തങ്കച്ചന് എന്ന കുഞ്ഞങ്കന് സ്വന്തമായി നിര്‍മിച്ച തച്ചുകുളം ചുണ്ടന് ഇന്നലെ നീറ്റിലിറക്കി. കുഞ്ഞങ്കന് മൂന്നു ദിവസം കൊണ്ടാണ് ഈ ചുണ്ടന് വള്ളം നിര്‍മിച്ചത്. വീപ്പയും സ്ക്വയര്‍ പൈപ്പും ഉപയോഗിച്ചായിരുന്നു നിര്‍മാണം. 12 അടി നീളവും രണ്ടടി വീതിയും ഈ ചുണ്ടന് വള്ളത്തിനുണ്ട്. 30 കിലോ തുക്കമുണ്ട്. രണ്ടു പേര്‍ക്ക് സുഖമായി സവാരി നടത്താം. മേസ്തിരിപ്പണിക്കാരനായിരുന്ന കുഞ്ഞങ്കന് കടനാട്ടിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ്. സൈക്കിള്‍ അഭ്യാസിയായ കുഞ്ഞങ്കന് മുമ്പ് വെള്ളത്തിലൂടെ സൈക്കിള്‍ ഓടിച്ച് ജനശ്രദ്ധ നേടിയിട്ടുണ്ട്. സൈക്കിളില്‍ വീപ്പകെട്ടി ഹെലികോപ്റ്റര്‍ രൂപത്തിലാക്കി വെള്ളത്തിലിറക്കും. സൈക്കിളില്‍ കയറുമ്പോള്‍ ബാക്ക് വീല്‍ താഴും, പിന്നെ സൈക്കിള്‍ ചവിട്ടുമ്പോള്‍ മുന്നോട്ടു പോകും. 14 മുതല്‍ 20 വരെ കടനാട് ചെക്ക്ഡാമില്‍ നടക്കുന്ന കുട്ടവഞ്ചി ജലോത്സവത്തിന്റെ പൈലറ്റായി കുഞ്ഞങ്കന് താന്‍ സ്വന്തമായി…
Read Moreകുതിച്ചുയർന്ന് പിഎസ്എൽവി-സി 62: 16 ഉപഗ്രഹങ്ങൾ ബഹിരാകാശത്തേക്ക്
ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 റോക്കറ്റ് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് തിങ്കളാഴ്ച രാവിലെ 10:17നാണ് പിഎസ്എൽവി-സി 62 വിക്ഷേപിച്ചത്. ഐഎസ്ആർഒയുടെ 2026-ലെ ആദ്യവിക്ഷേപണത്തിൽ ഭൗമനിരീക്ഷണത്തിനായുള്ള അന്വേഷ ഉൾപ്പെടെ 16 ഉപഗ്രഹങ്ങളാണ് ബഹിരാകാശത്ത് എത്തിക്കുക. പിഎസ്എല്‍വിയുടെ കഴിഞ്ഞ വർഷത്തെ പരാജയ ശേഷമുള്ള ആദ്യ ദൗത്യം എന്ന നിലയിലും 2026ലെ ആദ്യ വിക്ഷേപണം എന്ന നിലയിലും ഇസ്രോയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ് പിഎസ്എല്‍വി-സി62. ഭൗമോപരിതലത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഇഒഎസ്-എൻ1 (അന്വേഷ) ആണ് ദൗത്യത്തിലെ പ്രധാന ഉപഗ്രഹം. അന്വേഷയിൽ നിന്നുള്ള വിവരങ്ങൾ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സംഘടന (ഡിആർഡിഒ) ആയിരിക്കും ഉപയോഗിക്കുക. 511 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിൽ ഭൂമിയെ ചുറ്റുന്ന അന്വേഷയുടെ വിശദാംശങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടിട്ടില്ല. അന്വേഷയ്ക്ക് പുറമേയുള്ള പതിനഞ്ച് പേലോഡുകളിൽ യുകെ, ബ്രസീൽ, നേപ്പാൾ എന്നീ…
Read Moreപത്തു വർഷം പൂർത്തിയാക്കി ഫോൺപേ
കൊച്ചി: ഫിൻടെക് വളർച്ചയിലെ ഒരു ദശകം ആഘോഷിച്ച് ഫോൺപേ. 2025-ൽ 600 ദശലക്ഷത്തിലധികം രജിസ്ട്രേഡ് ഉപയോക്താക്കളെന്ന നേട്ടം ഫോൺപേ കൈവരിച്ചു. വിശ്വാസവും സുരക്ഷയും വർധിപ്പിക്കുന്നതിനായി യുപിഐ സർക്കിൾ, ഫോൺപേ പ്രോട്ടക്ട് തുടങ്ങിയ പുതിയ ഫീച്ചറുകളും അവതരിപ്പിച്ചിട്ടുണ്ട്. വ്യാപാരികൾക്കായി ‘മെയ്ഡ് ഇൻ ഇന്ത്യ’ സ്മാർട്ട് സ്പീക്കർ, സ്മാർട്ട് പോഡ് എന്നിവയും അവതരിപ്പിച്ചതായി അധികൃതർ പറഞ്ഞു.
Read Moreകണ്ണും മനസും നിറയിച്ചൊരു സർപ്രൈസ്: ഓർഡർ ചെയ്ത കേക്കുമായി എത്തി: എന്നാലത് തന്റെ ജന്മദിനം ആഘോഷിക്കാനായിരുന്നെന്ന് അറിഞ്ഞിരുന്നില്ല; വൈറലായി ഡെലിവറി ഏജന്റിന്റെ വീഡിയോ
ജൻമദിനം ആഘോഷിക്കുന്നവരും ആഘോഷിക്കാത്തവരും നമ്മുടെ കൂട്ടത്തിലുണ്ടാകും. ഓരോ വർഷവും വയസ് കൂടുന്നതോർത്ത് ടെൻഷൻ അടിക്കുന്ന ആളുകൾ ഇതൊന്നും അത്ര കാര്യമായി എടുക്കാറില്ലെങ്കിലും ചിലവാക്കാൻ പണം ഇല്ലാത്തതിന്റെ പേരിൽ നാളിതുവരെ ആയി ഒരു ജൻമദിനം പോലും ആഘോഷിക്കാത്ത മനുഷ്യരും നമുക്കിടയിലുണ്ട്. അപ്രതീക്ഷിതമായി ഭക്ഷണം ഡെലിവറി ചെയ്യാനെത്തിയ ഏജന്റിന്റെ ജൻമദിനം ആഘോഷിച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീഡിനുള്ളിൽ ഒരു കസേരയിൽ ഇരിക്കുന്ന സൊമാറ്റോ ഡെലിവറി ഏജന്റായ യുവാവിൽ നിന്നാണ് വീഡിയോ തുടങ്ങുന്നത്. ഒരു ഉപഭോക്താവിന്റെ വീട്ടിൽ കേക്ക് എത്തിക്കാൻ എത്തിയതായിരുന്നു അവൻ. വീടിനുള്ളിലേക്ക് അവനെ വീട്ടുകാർ ക്ഷണിക്കുകയും അവനോട് ഒന്ന് റിലാക്സ് ആകാൻ പറയുകയും ചെയ്തു. തനിക്ക് മുന്നിൽ എന്താണ് നടക്കുന്നതെന്ന് അവന് വ്യക്തമായിരുന്നില്ല. ഓർഡർ കൊടുക്കാൻ കൊണ്ട് വന്ന ആ കേക്ക് മുറിക്കാൻ വീട്ടുകാർ അവനോട് ആവശ്യപ്പെട്ടു. ആദ്യം ഒന്നു ഷോക്ക് ആയെങ്കിലും തന്റെ…
Read Moreഭക്ഷണത്തിനായി തലയിട്ടു: പാത്രം തലയിൽക്കുടുങ്ങി; മരണ വെപ്രാളത്തിൽ ഓടിയ നായ തകർത്തത് ഒരു ബൈക്കും ഗ്ലാസ് ഡോറും; വീഡിയോ കാണാം
ഭക്ഷണം കഴിക്കാനായി പാത്രത്തിലേക്ക് തലകൊണ്ടുവച്ചു. അബദ്ധത്തിൽ പാത്രം തലയിൽ കുടുങ്ങി. പിന്നെ അവിടെ നടന്നതൊരുഗ്രൻ ബഹളം ആയിരുന്നു. തല പാത്രത്തിൽ കുടങ്ങിയ നായയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. പാത്രത്തിൽ തലകുടുങ്ങിയ നായ മരണ വെപ്രാളത്തിൽ ഓടുന്നതാണ് വീഡിയോ. തല കുടുങ്ങിയതോടെ നായയ്ക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. കണ്ണും മൂക്കും വായയുമെല്ലാം പാത്രത്തിനുള്ളിൽ ആയതോടെ നായ പേടിച്ച് അവിടെയെല്ലാം ഓടി നടന്നു. ആദ്യം ഓടിച്ചെന്നത് ഒരു ബിൽഡിംഗിലേക്കാണ്. അവിടേക്ക് കയറിച്ചെല്ലാൻ നോക്കിയപ്പോൾ അതിന്റെ ഗ്ലാസ് ഡോറിൽ തല ഇടിച്ച് ഡോർ അതാ കിടക്കുന്നു ചിന്നിച്ചിതറിത്താഴെ. അതോടെ നായ അവിടെ നിന്നും പുറത്തേക്ക് കടന്നു. പോകുന്ന വഴിയിൽ സൈഡിൽ നിർത്തിയിട്ടിരുന്ന ബൈക്കുകളും ഓട്ടോയുമൊക്കെ ഇടിച്ചിടാനും മറന്നില്ല. മരണ ഭയത്തിൽ എന്താണ് അവിടെ നടക്കുന്നതെന്ന് പോലും പാവം നായയ്ക്ക് മനസിലാകുന്നുണ്ടായില്ല. വീഡിയോ വൈറലോയതോടെ നിരവധി ആളുകൾ കമന്റുമായി എത്തി. പലരും…
Read Moreനോക്കിക്കേ നോക്കിയാ… 2010-ൽ ഓർഡർ ചെയ്ത നോക്കിയ ഫോണുകൾ എത്തിയത് 16 വർഷങ്ങൾക്ക് ശേഷം: വീഡിയോ കാണാം
ഓർഡർ ചെയ്താൽ എന്തും ഞൊടിയിടയിൽ ലഭിക്കുന്ന കാലത്താണ് നാമിന്ന് ജീവിക്കുന്നത്. 2010-ൽ ഓർഡർ ചെയ്ത സാധനം 2026ൽ കൈയിൽ കിട്ടിയാൽ എന്താകും അവസ്ഥ? തമാശയാണെന്ന് ധരിക്കേണ്ട. നടന്ന സംഭവമാണ്. ലിബിയയിലെ ഒരു കട ഉടമയ്ക്കാണ് വിചിത്രമായ അനുഭവം ഉണ്ടായത്. 2011-ലെ ആഭ്യന്തര യുദ്ധാനന്തരം അദ്ദേഹം അന്ന് ഓർഡർ ചെയ്ത ഫോണുകൾ ഡെലിവെറി ചെയ്യാൻ സാധിക്കാതെ വെയർ ഹൗസിൽ കെട്ടിക്കിടക്കുകയായിരുന്നു. 16 വർഷങ്ങൾക്ക് മുൻപ് വിപണി ഭരിച്ച നോക്കിയ ഫോണുകളായിരുന്നു കടക്കാരൻ ഓർഡർ ചെയ്തത്. എന്നാൽ വർഷങ്ങൾക്കിപ്പുറം ടച്ച് സ്ക്രീനുകളുടെ വരവോടെ കീപാഡ് ഫോണുകൾ അന്യം നിന്നുപോയി. നോക്കിയ പോലും ആ മോഡൽ ഫോണുകൾ വിപണിയിൽ ഇറക്കാതെ ആയി. ആ അവസരത്തിലാണ് 16 വർഷങ്ങൾക്കിപ്പുറം കടക്കാരന് നോക്കിയ ഫോണുകൾ കൈയിൽ കിട്ടിയത്. കടയുടമ ബോക്സുകൾ തുറന്ന് മൊബൈൽ ഫോണുകൾ പുറത്തെടുക്കുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.…
Read Moreതോമസ് ചേട്ടന്റെ ഒറ്റയാള്‍പോരാട്ടം തുരങ്കമായി
കോട്ടയം രാമപുരത്ത് ജനിച്ച് കുടിയേറ്റത്തിന്റെ ഭാഗമായി കുടുംബത്തോടൊപ്പം 1970കളില്‍ പുളിങ്ങോത്തെത്തുകയും പിന്നീട് മാതമംഗലത്തിനടുത്തുള്ള പെരുവാമ്പയിലേക്ക് താമസം മുറ്റുകയും ചെയ്ത ചെരിയമ്പറത്ത് തോമസ് എന്ന എഴുപത്തിരണ്ടുകാരന് ഇന്ന് നാട്ടുകാര്‍ക്ക് അദ്ഭുതമായി മാറിയിരിക്കുകയാണ്. വീടിനു സമീപത്ത് ഒറ്റയാള്‍ പോരാട്ടത്തിലൂടെ നൂറ്റിയിരുപത് മീറ്ററോളം നീളത്തിലുള്ള തുരങ്കം നിര്‍മിച്ചതാണ് തോമസ് ചേട്ടനെ അദ്ഭുതമായി മാറ്റിയത്. 25 മീറ്റര്‍ നീളത്തിലുള്ള തുരങ്കം നിര്‍മിക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടത്. പിന്നീടത് അന്‍പതായി. ആവേശം ലക്ഷ്യത്തെ മറികടന്നപ്പോള്‍ തുരങ്കത്തിന്റെ നീളം 75 ആയി. ഇപ്പോഴത് നൂറ്റിയിരുപത് മീറ്റര്‍ നീളമുള്ള തുരങ്കമായി മാറി. ഒരുവര്‍ഷത്തിനുള്ളില്‍ നൂറ്റിയന്പത് മീറ്റര്‍ നീളമുള്ള തുരങ്കമാക്കി മാറ്റി ഈ ദൗത്യം നിര്‍ത്തണമെന്നതാണ് തോമസ് ചേട്ടന്റെ ഇപ്പോഴത്തെ ആഗ്രഹം. അതിനപ്പുറത്തേക്ക് നീണ്ടുപോയാല്‍ വായു കിട്ടാതാകുമോയെന്ന സന്ദേഹവും ഇദ്ദേഹത്തിനുണ്ട്. തുരക്കലും കിളക്കലും മണ്ണ് പുറത്തേക്ക് മാറ്റലും എല്ലാം തോമസ് ചേട്ടന് ഒറ്റക്കാണ് ചെയ്യുന്നത്. അഞ്ചുവര്‍ഷം കൊണ്ട് തുരന്നത് 120…
Read Moreസത്യത്തിൽ നീ ആരാ… ജോലി സ്ഥലത്ത് മണ്ടനെപ്പോലെ അഭിനയിച്ചാൽ ജോലി ഭാരം കുറയുമെന്ന് യുവാവ്; വൈറലായി പോസ്റ്റ്
പല തരത്തിലിലുള്ള ആളുകളെ നാം ദിവസവും കണ്ടുമുട്ടാറുണ്ട്. ജോലി സ്ഥലത്തും സ്കൂളിലും കോളജിലുമൊക്കെ വിവിധ സ്വഭാവമുള്ളവരായിരിക്കും നമ്മുടെ കൂടെ ഉണ്ടായിരിക്കുന്നത്. എല്ലാവരേയും തൃപ്തിപ്പെടുത്തി മുന്നോട്ട് പോകാൻ ബുദ്ധിമുട്ടാണ്. എന്നാൽ മണ്ടനെപ്പോലെ അഭിനയിച്ച് എല്ലാവരേയുംപറ്റിക്കാനും വേണം ഒരു റേഞ്ച്. അത്തരത്തിലൊരു യുവാവിന്റെ പോസ്റ്റ് ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജോലി സ്ഥലത്ത് താൻ മണ്ടനെപ്പോലെ അഭിനയിച്ചുകൊണ്ടിരിക്കുന്നു എന്നാണ് യുവാവ് പോസ്റ്റിൽ പറയുന്നത്. അങ്ങനെ ചെയ്താൽ നിരവധി ഗുണങ്ങളുണ്ടെന്നും ഇയാൾ പറയുന്നു. @TheArnabSaha എന്ന യൂസറാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ജോലിസ്ഥലത്ത് യുവാവ് ചെയ്യുന്നത് ഇവയൊക്കെയാണ്… ഇങ്ങനെ ചെയ്യുന്നതു മൂലമുള്ള ഗുണങ്ങളെ കുറിച്ചും യുവാവ് പറയുന്നുണ്ട്. പോസ്റ്റ് വൈറലായതോടെ മിക്കവും ഇയാളെ വിമർശിച്ച് രംഗത്തെത്തി. ഇത്തരത്തിൽ പെരുമാറുന്നതു മൂലം നിങ്ങൾക്ക് എന്ത് ഗുണമാണ് ലഭിക്കുന്നത്. വെറും ഭീരു ആയതിനാലാണ് നിങ്ങൾ ഇങ്ങനെ ചെയ്യുന്നത് എന്ന് മിക്കവരും പറഞ്ഞു.…
Read Moreഓർഡർ ചെയ്ത സാധനം വാങ്ങാനെത്തിയത് കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി: ഓർഡർ ചെയ്തത് എലിവിഷം, അപകടം മണത്ത് ബ്ലിങ്കിറ്റ് ഏജന്റ്
പല സമയത്തും രക്ഷയുടെ കരങ്ങൾ പല രൂപത്തിലായിരിക്കും നമ്മിലേക്ക് എത്തിച്ചേരുന്നത്. അത്തരത്തിലൊരു വാർത്തായാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചെന്നൈയിലാണ് സംഭവം. രാത്രി പത്തിനു ശേഷം ബ്ലിങ്കിറ്റിലേക്ക് ഒരു ഓർഡർ വന്നു. അത് മറ്റൊന്നുമല്ല, എലിവിഷം ആയിരുന്നു. അതും മൂന്ന് പായ്ക്കറ്റ്. ഓർഡർ എടുത്ത യുവാവിന് എന്തോ പന്തികേട് ആദ്യംതന്നെ മണത്തു. എന്നാലും അയാൾ അതത്ര കാര്യമായി എടുത്തില്ല. എലിവിഷവുമായി ഓർഡർ ചെയ്ത ആളുടെ പക്കലേക്ക് എത്തി. എന്നാൽ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഒരു യുവതി വാതിൽ തുറന്ന് പുറത്തേക്ക് വന്നു. തന്റെ മനസിൽ ആദ്യം തോന്നിയ സംശയം ഒന്നുകൂടി ബലപ്പെട്ടു എന്ന് യുവാവിന് അവരെ കണ്ടപ്പോൾത്തന്നെ മനസിലായി. അദ്ദേഹം വളരെ സമാധാനത്തിൽ യുവതിയോട് കാര്യം തിരക്കി. ആദ്യം പറയാൻ അവർ കൂട്ടാക്കിയില്ലെങ്കിലും യുവാവിന്റെ ആ സമയത്തെ വാക്കുകൾ അവൾക്ക് ആശ്വാസമെന്നോണം തോന്നി. . “ജീവൻ അമൂല്യമാണ്,…
Read More