ആലപ്പുഴ: സ്വപ്ന സാഫല്യത്തിന്റെ സന്തോഷത്തിലും ആഗ്രഹം സ്വയം സഫലീകരിച്ചതിലുള്ള അഭിമാനത്തിലുമാണ് കുട്ടിക്കർഷകരായ സഹോദരിമാർ.ആലപ്പുഴ നഗരസഭ വട്ടയാൽ വാർഡ് പുത്തൻവീട് പുരയിടത്തിൽ, ഫരീദ മൻസിലിൽ കുട്ടിക്കർഷകരായ ഫരീദ ഫിറോസും ഫാദിയ ഫിറോസുമാണ് വീടിന്റെ മട്ടുപ്പാവിൽനിന്നു കണ്ട വിമാന യാത്ര എന്ന സ്വപ്നം സ്വയം സാക്ഷാത്കരിച്ചത്. വിഷരഹിത പച്ചക്കറി ഉത്പാദനം ലക്ഷ്യം വച്ചും ചെറുപ്പത്തിലെ ജൈവകൃഷിക്ക് പ്രചാരം നൽകുന്നതിന്റെ ഭാഗമായും കഴിഞ്ഞ അഞ്ചു ഘട്ടങ്ങളിലായി വീടിന്റെ മട്ടുപ്പാവിൽ ജൈവകൃഷി ചെയ്തു വരികയാണിവർ. ഇതിൽ ഇവർക്കു ലഭിച്ച പുരസ്കാരങ്ങളിലെ കാഷ് പ്രൈസ് കൂട്ടിവച്ചാണ് ഈ കൊച്ചുമിടുക്കർ വിമാന ടിക്കെറ്റെടുത്ത് കുടുംബസമേതം യാത്രതിരിക്കാൻ ഒരുങ്ങുന്നത്. കുട്ടികളുടെ ഈ യാത്രാ ആഗ്രഹം മനസിലാക്കിയ ആലപ്പുഴ സ്വദേശിയായ ഒരു അഭ്യുദയാകാംക്ഷിയുടെ സഹായവും കുട്ടികളുടെ സ്വപ്നം യാഥാർഥ്യമാക്കാൻ സഹായിച്ചതായും കുട്ടിക്കർഷകർപറഞ്ഞു. ഈ മാസം 29ന് രാവിലെ കൊച്ചിയിൽനിന്നും മുംബൈയിലേക്കാണ് കുട്ടിക്കർഷകരും കുടുംബവും യാത്ര തിരിക്കുന്നത്. ഫെബ്രുവരി ഒന്നിനാണ്…
Read MoreCategory: Today’S Special
പിതാവിന്റെ ക്രൂരത: പിടഞ്ഞ് വീണത് മൂന്ന് ജീവനുകൾ; വിധിയോട് മല്ലിട്ട നാലാമനും വിടവാങ്ങി
അപ്പനും അമ്മയും സഹോദങ്ങളും മരണത്തിനു കീഴടങ്ങിയപ്പോൾ ഭാഗ്യം കൊണ്ട് മാത്രം രക്ഷപെട്ട അന്നത്തെ ആ 17 കാരൻ രണ്ട് വർഷങ്ങൾക്ക് ശേഷം ഭൂമിയിൽ നിന്ന് വിടവാങ്ങി. 19 കാരനായ ഷാ രേഹ് ആണ് മരണത്തിനു കീഴടങ്ങിയത്. ഇദ്ദേഹത്തിന്റേത് സ്വാഭാവിക മരണമെന്നാണ് റിപ്പോർട്ട്. രണ്ട് വർഷങ്ങൾക്ക് മുൻപ് സ്വന്തം അച്ഛന്റെ കൈകൊണ്ട് അമ്മയും മൂന്ന് സഹോദരങ്ങളും കൊലപ്പെടുന്നത് നിസഹായകനായി നോക്കി നിൽക്കാൻ മാത്രമേ ഷായ്ക്ക് സാധിച്ചുള്ളു. 2024 ഡിസംബറിൽ ഉട്ടായിലെ വെസ്റ്റ് വാലി സിറ്റിയിലാണ് സംഭവം. ഷായുടെ അമ്മ ബു മെഹ് (38), സഹോദരിമാരായ ക്രിസ്റ്റീന റീ (8), ന്യായ് മെഹ് (2), സഹോദരൻ ബോ റെഹ് (11) എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. ഷായുടെ പിതാവ് ഡേ റെഹ് (42) ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. അന്ന് രക്ഷപെട്ടത് ഷാ മാത്രമായിരുന്നു. എന്നാൽ വില്ലനെപ്പോലെ വിധി…
Read Moreപ്രതിദിനം 44,000 കിലോമീറ്റർ കുറച്ചപ്പോൾ 43,000 യാത്രക്കാർ വർധിച്ചു
ചാത്തന്നൂർ: കെഎസ്ആർടിസി സർവീസുകളും കിലോമീറ്ററുകളും കുറച്ചപ്പോൾ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വർധന. മാത്രമല്ല തിങ്കളാഴ്ചകൾ തോറും ഒന്നരക്കോടി മുതൽ കൂടുതൽ ലാഭവും. സർവീസ് പരിഷ്കരണത്തിലൂടെയും ലാഭകരമല്ലാത്ത റൂട്ടുകൾ പുനഃസംഘടിപ്പിച്ചതിലൂടെയും മുൻ കാലങ്ങളിലെതിനെക്കാൾ പ്രതിദിനം 44,000 കിലോമീറ്റർ സർവീസുകൾ വെട്ടിക്കുറച്ചിട്ടുണ്ട്. എന്നിട്ടും പ്രതിദിനം 43,000 യാത്രക്കാർ വർധിച്ചിട്ടുള്ളതായാണ് കെഎസ്ആർടിസിയുടെ കണക്ക്. 2024 -ൽ 19.84 ലക്ഷം യാത്രക്കാരായിരുന്നത് 2025 ൽ 20.77 ലക്ഷമായി വർധിച്ചു. യാത്രക്കാരുടെ എണ്ണത്തിൽ 1.6 കോടിയാണ് വാർഷിക വർധന. 2024 ഡിസംബറിൽ പ്രതിദിന വരുമാനം ശരാശരി 7.8 കോടിയായിരുന്നത് 2025 ഡിസംബറിൽ 8.34 കോടിയായി. 2025 ജനുവരിയിൽ പ്രതിദിന വരുമാനം ശരാശരി 7.53 കോടിയായിരുന്നത് 2025 ജനുവരിയിൽ 8.86 കോടിയായി ഉയർന്നു. വരുമാനം പ്രതിദിനം 9 കോടിയായി ഉയർന്നാൽ ലാഭ-നഷ്ടങ്ങളില്ലാത്ത അവസ്ഥയിലെത്തുമെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ . തിങ്കളാഴ്ച ദിവസങ്ങളിൽ വരുമാനം കുത്തനെ ഉയരുന്ന…
Read Moreചക്കപ്പഴം പായസവും കൊങ്ങിണിദോശയും: കലവറയിൽ വീണ്ടും പഴയിടം മാജിക്
തൃശൂർ: കലയിടത്തിൽ ഇത്തവണ മാറ്റുരയ്ക്കുന്നതു കല മാത്രമല്ല, നാവിൻതുമ്പിലെ പുതിയ രുചിക്കൂട്ടുകൾകൂടിയാണ്. പതിവുശൈലികളിൽനിന്നു മാറി, പാരമ്പര്യവും പുതുമയും ഇഴചേരുന്ന വിഭവങ്ങളുമായി പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയും സംഘവും സജ്ജം. രുചിമേളത്തിനു ചക്കപ്പഴം മധുരംകലോത്സവചരിത്രത്തിൽ അധികം കണ്ടിട്ടില്ലാത്ത ചക്കപ്പഴം പ്രഥമനാണ് ഇത്തവണത്തെ ഉച്ചയൂണിനു മാധുര്യമേകുക. ഇതിനായി നേരത്തേതന്നെ ചക്കകൾ സംഭരിച്ച് പാകപ്പെടുത്തിയിരുന്നു. അഞ്ചു ദിവസങ്ങളിലായി രണ്ടരലക്ഷത്തോളം പേർക്കു ഭക്ഷണം നൽകാനാണ് ലക്ഷ്യമിടുന്നത്. നാളെയും മറ്റന്നാളും പൊതുവെ തിരക്കേറുമെന്നും പതിനായിരത്തോളംപേർ ഈ രണ്ടു ദിവസങ്ങളിൽ അധികമെത്തുമെന്നും പഴയിടം പറഞ്ഞു. വിരുന്നെത്തുന്നു, കൊങ്ങിണിദോശകലോത്സവക്കലവറയിൽ ഇതാദ്യമായി കൊങ്ങിണിരുചിയും. ഒന്‍പതുതരം ധാന്യങ്ങൾ ചേർത്തുണ്ടാക്കുന്ന “നവധാന്യദോശ’യാണ് ഇത്തവണത്തെ സ്പെഷൽ ബ്രേക്ക് ഫാസ്റ്റ്. എറണാകുളം തമ്മനം സ്വദേശിയായ ശിവാനന്ദ് ഭട്ടും കുടുംബവുമാണ് ഈ ആരോഗ്യദായക വിഭവത്തിനുപിന്നിൽ. ഇന്ന് ആദ്യം എത്തുന്ന 4,000 പേർക്ക് ഈ രുചി നുണയാം. ദോശയ്ക്കുള്ള ചമ്മന്തി ഒരുക്കുന്നതു പഴയിടംതന്നെയാണ്.
Read More53 വർഷത്തെ തോൽവി ഭാരം 71-ാം വയസിൽ തീർത്ത് യു.സി. നാരായണൻ തില്ലങ്കേരി
മട്ടന്നൂർ: 53 വർഷം മുന്‍പ് പത്താം ക്ലാസ് പരീക്ഷയിലുണ്ടായ പരാജയത്തിന്റെ വേദന 71ാം വയസിൽ തീർത്ത് യുസി. തില്ലങ്കേരിയെന്ന യു.സി. നാരായണൻ. 1972ലെ പത്താം ക്ലാസ് പരാജയത്തിന് ശേഷം ഇപ്പോൾ ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ പത്താം തരം തുല്യാത പരീക്ഷാ കേന്ദ്രത്തിൽ പഠിതാവായി ചേർന്നാണ് യു.സി. തില്ലങ്കേരി പത്താം ക്ലാസ് തുല്യതാ പരീക്ഷയെഴുതി വിജയിച്ച് മധുര പ്രതികാരം വീട്ടിയത്. തില്ലങ്കേരി പോസ്റ്റ് ഓഫീസ്, ഇരിട്ടി ലാൻഡ് ട്രിബ്യൂണൽ, ഇരിട്ടി എടക്കാട് ബ്ലോക്ക് ഓഫീസ്, തില്ലങ്കേരി, പേരാവൂർ, കൊളക്കാട്, മാലൂർ, കൂത്തുപറമ്പ്, ആശുപത്രി എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച യു.സി. നാരായണൻ സജീവ കോൺഗ്രസ് അനുഭാവിയും എൻജിഒ അസോസിയേഷൻ പ്രവർത്തകനുമായിരുന്നു. സർവീസിൽ നിന്ന് വിരമിച്ച ശേഷം കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ സ്ഥാപക പ്രവർത്തകനും ഇപ്പോഴും കെഎസ്എസ്പിഎ സംസ്ഥാന കൗൺസിലറുമാണ്. 1985 മുതൽ 2000 വരെ തില്ലങ്കേരി പഞ്ചായത്ത് അംഗവുമായിരുന്നു.
Read Moreശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ലക്ഷദീപം നാളെ; ആറു വർഷത്തിൽ ഒരിക്കൽ നടക്കുന്ന മുറജപത്തിനു സമാപനം
തിരുവനന്തപുരം: ആറു വർഷത്തിൽ ഒരിക്കൽ നടക്കുന്ന 56 ദിവസം നീണ്ടുനിന്ന മുറജപത്തിനു സമാപനമായി. ലക്ഷദീപവും പൊന്നും ശീവേലിയും മകര സംക്രമദിനമായ നാളെ നടക്കും. ശ്രീപദ്മനാഭ സ്വാമിക്കു മുന്നിൽ ലക്ഷം ദീപങ്ങൾ നാളെ തിരിതെളിയും. ക്ഷേത്രത്തിൽ ലക്ഷദീപത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ക്ഷേത്രത്തിനുള്ളിലും പുറത്തും വൈദ്യുത ദീപങ്ങൾ പരീക്ഷണാടിസ്ഥാനം ഇന്നലെ തെളിച്ചു. ലക്ഷദീപം കഴിഞ്ഞാൽ ആചാരപരമായി രാജാവ് ഒരു ആനയെ നടയ്ക്കിരുത്തണം. കഴിഞ്ഞ തവണ ആനയെ എത്തിക്കാൻ കഴിയാത്തതിനാൽ പ്രതീകാത്മകമായി ചെറിയ സ്വർണ ആനയെ നടയ്ക്കുവച്ചു. ഇക്കുറിയും കഴിഞ്ഞ തവണത്തേതു പോലെ നടക്കും. ക്ഷേത്രത്തിനുള്ളിൽ 140 പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. കുടിവെള്ളം, വൈദ്യസൗകര്യം, അഗ്നിരക്ഷാസേന എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ലക്ഷദീപം തൊഴാനെത്തുന്ന ഭക്തർക്കു കർശനനിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഓണ്‍ലൈനായി പാസെടുത്തവർ വൈകുന്നേരം 4.30 നും 6.30നും ഇടയിൽ ക്ഷേത്രത്തിൽ പ്രവേശിക്കണം. രാത്രി 8.30നാണു ലക്ഷദീപത്തിന്റെ ഭാഗമായ പൊന്നുംശീവേലി. പാസിന്റെ പ്രിന്റ് ഒൗട്ടും ആധാർ…
Read Moreകലോത്സവത്തിനു വിഭവങ്ങളൊരുക്കാന്‍ പഴയിടംസംഘം തൃശൂരിൽ
ജിബിന്‍ കുര്യന്കോട്ടയം: കലോത്സവത്തിനായി പൂരനഗരിയിലെത്തുന്നവർക്കു വിഭവങ്ങളൊരുക്കാന്‍ പഴയിടം മോഹനനന്‍ നമ്പൂതിരിയും സംഘവും തൃശൂരിലെ ഈട്ടുപുരയിലെത്തി. മകന് യദുവും പാചകക്കാരും ഉള്‍പ്പെടെ എണ്‍പതംഗ സംഘം തവി മുതല്‍ ചെമ്പു വരെയുള്ള അടുക്കള സാമഗ്രികളുമായി ഇന്നലെ രാത്രി കോട്ടയം കുറിച്ചിത്താനത്തെ വസതിയിൽനിന്നു പുറപ്പെട്ട് പുലര്‍ച്ചെ തൃശൂരിലത്തി. ഇന്ന് ഉച്ചകഴിഞ്ഞാണ് ഊട്ടുപുരയില്‍ പാലുകാച്ചല്‍. നാളെ രാവിലെ മുതല്‍ പ്രഭാത ഭക്ഷണവും ഉച്ചയൂണും നാലുമണി ചായയും അത്താഴവുമെല്ലാം ഭക്ഷണ പന്തലില്‍ റെഡി. 22ാം തവണയാണ് മോഹനന് നമ്പൂതിരി സംസ്ഥാന കലോത്സവത്തിന് ഊട്ടുപുരയൊരുക്കുന്നത്. പതിനായിരത്തോളം പേര്‍ക്കാണ് ദിവസവും ഭക്ഷണം ഒരുക്കേണ്ടത്. ഇഡ്ഡലി, ഇടിയപ്പം, ദോശ, പുട്ട്, ഉപ്പുമാവ് എന്നിങ്ങനെയാണ് പ്രഭാത ഭക്ഷണം. ഉച്ചയ്ക്ക് 12 ഇനം കറികളോടെയാണ് സദ്യ. അവിയല്‍, തോരന്‍, കൂട്ടുകറി, തീയല്‍, കിച്ചടി, പച്ചടി, അച്ചാര്‍, പപ്പടം, സാമ്പാര്‍, പുളിശേരി, മോര്, രസം എന്നിങ്ങനെയാണ് കറികള്‍. ദിവസവും പായസവുമുണ്ടാകും. പാലട, ഗോതമ്പ്,…
Read Moreഅമിത വ്യായാമം മൂലം 23-കാരിയുടെ ആർത്തവം നിലച്ചു: വൃക്കകളും തകരാറിൽ; യുവതിക്കുള്ളത് 50 കാരിയുടെ ഹോർമോണെന്ന് ഡോക്ടർമാർ
വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുന്നവരാണ് നമ്മളിൽ പകുതി ആളുകളും. ജീവിത ശൈലീ രോഗങ്ങളിൽ നിന്ന് മുക്തരാക്കാൻ വ്യായാമം നമ്മെ സഹായിക്കും. എന്നാൽ ഓരോ ആളുകൾക്കും അവരുടെ ശരീര ഘടനയ്ക്ക് അനുസൃതമായ വ്യായാമം വേണം ചെയ്യാൻ. അല്ലാത്ത പക്ഷം ശരീരാവസ്ഥ മെച്ചപ്പെടുന്നതിനു പകരം മറ്റ് പല അസുഖങ്ങളേയും ക്ഷണിച്ചു വരുത്തേണ്ട അവസ്ഥ വരും. കിഴക്കൻ ചൈനയിലെ ഷെജിയാംഗ് പ്രവിശ്യയിൽ താമസിക്കുന്ന 23- കാരിക്ക് സംഭവിച്ചതും അത്തരത്തിലൊരു അനുഭവമാണ്. അതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അവൾക്ക് വ്യായാമത്തോട് കടുത്ത അഡിക്ഷൻ ആയി. എല്ലാ ദിവസവും 70 മിനിട്ട് അവൾ വ്യായാമത്തിനായി നീക്കി വയ്ക്കുമായിരുന്നു. എന്നാൽ അമിതമായി അവൾ ചെയ്യുന്ന വർക്ക്ഔട്ടുകൾ ശരീരത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പിന്നാലെ ഓരോ ആരോഗ്യപ്രശ്നങ്ങളും അവളെ അലട്ടാൻ തുടങ്ങി. ആർത്തവ സമയത്തെ രക്തസ്രാവം കുറയുകയായിരുന്നു ആദ്യ സമയങ്ങളിൽ അവൾ നേരിട്ട പ്രശ്നം. പിന്നാലെ ഒന്നൊന്നായി ഓരോ…
Read Moreകാലം മാറുന്പോൾ ആചാരങ്ങളും മാറുന്നു: വിവാഹത്തിന് വധു-വരൻമാർ പരസ്പരം വരണമാല്യം അണിയുന്നതിനു പകരം ചെയ്തത് കണ്ട് വിമർശിച്ച് സൈബറിടം
വിവാഹ ചടങ്ങുകൾ മതപരമായും പരന്പരാഗതമായും നടത്താവൂ എന്ന് ചിന്തിക്കുന്ന ചിലരെങ്കിലും നമുക്കിടയിൽ ഉണ്ടായിരിക്കും. മറിച്ചു ചിന്തിക്കുന്ന, വരും തലമുറയുടെ കാലമാണിത്. ഇവന്റ് മാനേജ്മെന്റുകൾ വിവാഹച്ചടങ്ങുകൾ ഏറ്റെടുത്തതോടെ എല്ലാക്കാര്യത്തിലും വ്യത്യാസം വന്നുതുടങ്ങി. അത് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രണ്ട് രാജ്യങ്ങളിൽ നിന്നുള്ള വധൂവരൻമാരാണ് വീഡിയോയിൽ. ഇന്ത്യക്കാരനായ വരനും വിദേശിയായ വധുവും തമ്മിലുള്ള കല്യാണമാണ് നടക്കുന്നത്. ഹിന്ദു ആചാരപ്രകാരമാണ് കല്യാണമെന്ന് വേഷത്തിൽ നിന്ന് മനസിലാകും. ഹിന്ദുക്കളുടെ ആചാര പ്രകാരം വിവാഹത്തിന് വരമ മാല്യം അതായയത് വധൂ വരൻമാർ പരസ്പരം ഹാരം അഥവാ മാല ചാർത്തുക എന്നത് സുപ്രധാന കാര്യമാണ്. എന്നാൽ വീഡിയോയിൽ വധുവും വരനും പരസ്പരം മാല ഇടുന്നതിനു പകരം ഇതണിയിക്കുന്നതിനായി രണ്ട് കൊച്ചു കുട്ടികളാണ് എത്തിയത്. അവർ സ്റ്റേജിലേക്ക് കയറി കൈയിൽ കൊണ്ടുവന്ന മാലകളിൽ ഒരെണ്ണം വധുവിനും മറ്റൊരെണ്ണം വരനെയും അണിയിച്ചു. വീഡിയോ വൈറലായതോടെ…
Read Moreപുല്ലാന്തിയാർ ഒറ്റയ്ക്ക് ശുചീകരിച്ച് അനിൽകുമാർ; മൂന്നു വർഷവും നാലു മാസവും നീണ്ട പരിശ്രമം വിജയത്തിൽ
ചെമ്പ്: പുല്ലും പോളയും പായലും വളർന്നുതിങ്ങി നീരൊഴുക്കു തടസപ്പെട്ട പുല്ലാന്തിയാർ ശുചീകരിക്കാൻ ഒറ്റയ്ക്കു പോരാടി വിജയംവരിച്ച് എനാദി ചെറുതുരുത്തിൽ അനിൽ കുമാർ. ഒന്‍പതു കിലോമീറ്ററോളം ദൂരമുള്ള പുല്ലാന്തിയാറിലെ അഞ്ചു കിലോമീറ്റർ ദൂരം കഠിനപ്രയത്നം നടത്തി മൂന്നു വർഷവും നാലു മാസവും കൊണ്ടാണ് അനിൽകുമാർ ശുചീകരിച്ചത്. മുവാറ്റുപുഴയാറിന്റെ കൈവഴിയായ പുല്ലാന്തിയാർ കനത്തതോതിൽ പുല്ലും പായലും പോളയും നിറഞ്ഞതോടെ ചെറുവള്ളത്തിൽ പോലും തുഴഞ്ഞുപോകാൻ കഴിയാത്ത സ്ഥിതിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂലുകൊണ്ട് റോഡ് വൃത്തിയാക്കുന്നത് ടിവിയിൽ കണ്ടതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നാട്ടിലെ പുല്ലാന്തിയാർ ശുചീകരിക്കാൻ പ്രതിഫലേച്ഛ കൂടാതെ അനിൽകുമാർ ഇറങ്ങിപ്പുറപ്പെട്ടത്. ആഴത്തിൽ വളർന്ന പുല്ലും പോളയും ആറ്റിലേക്കു വളർന്നിറങ്ങിയ കാടും പടലും വള്ളിച്ചെടികളും വെട്ടിനീക്കാൻ ഏറെ കഠിനാധ്വാനം ചെയ്യേണ്ടി വന്നു. തടിവെട്ടുകാരനായ അനിൽകുമാർ സ്വന്തം വള്ളത്തിൽ രാവിലെ തുഴഞ്ഞുപോയി ഉച്ചവരെ പുഴയിൽ ശുചീകരണപ്രവർത്തനങ്ങളിൽ വ്യാപൃതനാകും. അനിൽകുമാറിന്റെ നാടിനോടുള്ള പ്രതിബദ്ധത ബോധ്യപ്പെട്ട…
Read More