മുക്കം: ഒറ്റ നോട്ടത്തിൽ കണ്ടാൽ നല്ല എരിവുള്ള കാന്താരിമുളക്. പക്ഷെ കഴിച്ചാൽ കഴിച്ചവർക്ക് അമളിപറ്റുമെന്നുറപ്പ്. കാന്താരിമുളക് എന്ന് കേൾക്കുമ്പോൾ നല്ല എരിവുണ്ടാവുമെന്നാണല്ലോ ധാരണ. എന്നാൽ കാരശേരി പഞ്ചായത്തിലെ ആനയാംകുന്ന് പള്ളിക്കര ഷംസുവിന്റെ വീട്ടിലെത്തിയാൽ ആ ധാരണ മാറും.എരിവില്ലാത്ത കാന്താരിമുളകും കിട്ടും ഇവിടെ. വീടിന്റെ അടുക്കള ഭാഗത്ത് താനെ മുളച്ച് ഉണ്ടായതാണ് എരിവില്ലാത്ത കാന്താരിമുളകെന്ന് ഷംസു പറയുന്നു. മൂപ്പെത്താത്തത് കൊണ്ടാണ് എരിവില്ലാത്തത് എന്നാണ് ആദ്യം വിചാരിച്ചത്. എന്നാൽ മൂത്ത് പാകമായത് കഴിച്ചപ്പോഴും എരിവില്ലായിരുന്നു എന്നും ഷംസു പറയുന്നു. എരിവുള്ള കാന്താരിമുളകിന്റെ എല്ലാ രൂപവും മണവും തന്നെയാണ് ഈ മുളകിനും. ഷംസുവിന്റെ പറമ്പിലുള്ള മറ്റ് കാന്താരി ചെടികളിലെ മുളകിന് സാധാരണ കാന്താരിയുടെ എരിവ് ഉണ്ട് എന്നതും കൗതുകകരമാണ്. ഈ അപൂർവ കാന്താരിമുളക് കാണാനും ഒന്ന് രുചിച്ച് നോക്കാനും നിരവധി പേരാണ് ഷംസുവിന്റെ വീട്ടിലെത്തുന്നത്.
Read MoreCategory: Today’S Special
പൊൻമുട്ടയിടുന്ന താറാവിന് നിശ്ചലക്കാഴ്ചകൾ കൊണ്ട് ആദരം; തട്ടാൻ ഭാസ്കരനും സ്നേഹലതയും റീലോഡഡ്… ചിത്രങ്ങളായി
സ്വന്തം ലേഖകൻതൃശൂർ: മലയാളികൾ ഇന്നും പത്തരപവൻ തിളക്കത്തോടെ ഹൃദയത്തിൽ സൂക്ഷിക്കുന്ന സത്യൻ അന്തിക്കാട് – ശ്രീനിവാസൻ ടീമിന്റെ പൊൻമുട്ടയിടുന്ന താറാവ് എന്ന സിനിമയ്ക്ക് 33-ാം വർഷത്തിൽ നിശ്ചലക്കാഴ്ചകൾ കൊണ്ടൊരു ആദരം. സിനിമാപ്രേമികളെ ഇന്നും രസിപ്പിക്കുന്ന തട്ടാൻ ഭാസ്കരനും സ്നേഹലതയും മൂന്നു പതിറ്റാണ്ടിലേറെ കഴിഞ്ഞ് വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുന്നത് നടൻ ശ്രീജിത്ത് രവിയുടേയും ശ്രീജിത്തിന്റെ ഭാര്യ സജിതയുടേയും രൂപത്തിലാണ്. യൂ ട്യൂബിൽ കഴിഞ്ഞ ദിവസം ഇത് റിലീസ് ചെയ്തു. നിശ്ചല ചിത്രങ്ങളിലൂടെയാണ് പൊൻമുട്ടയിടുന്ന താറാവിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീനിവാസൻ അവതരിപ്പിച്ച തട്ടാൻ ഭാസ്ക്കരനായി ശ്രീജിത്തും ഉർവശിയുടെ എക്കാലത്തേയും മികച്ച കഥാപാത്രമായ സ്നേഹലതയെ സജിത ശ്രീജിത്തുമാണ് പുനരാവിഷ്കരിച്ചിരിക്കുന്നത്. ചിത്രത്തിലെ ഹിറ്റ് ഗാനമായ തീലുരുക്കി തൃത്തതകിടാക്കി ചേലൊത്തൊരു മാല തീർക്കാൻ ഏതു പൊന്നുണ്ട് തട്ടാരേ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രക്കാഴ്ചകൾ ഒരുക്കിയിരിക്കുന്നത്. തട്ടാൻ ഭാസ്കരന്റെയും സ്നേഹതലതയുടെയും പ്രണയവും പത്തുപവന്റെ മാല സ്നേഹലത…
Read Moreതട്ടിന്റെ ബിഗ് ഓഫർ..! 4000 രൂപയുടെ കളിപ്പാട്ടം ബുക്ക് ചെയ്തു, കിട്ടിയത് 10 രൂപയുടെ 20 ഗ്രാം അധികമുള്ള രണ്ട് കൂട് ബിസ്ക്കറ്റ്
പുതുക്കാട്: ആമസോണിൽ 4000 രൂപയുടെ കളിപ്പാട്ടം ഓർഡർ ചെയ്ത വേലൂപ്പാടം സ്വദേശിക്കു ലഭിച്ചത് രണ്ടു പാക്കറ്റ് ബിസ്ക്കറ്റ്. വേലൂപ്പാടം അടാട്ടുകാരൻ ബിജുവാണു കബളിപ്പിക്കപ്പെട്ടത്. ഈ മാസം ഒന്നിനാണു ബിജു ഓഫീസ് അഡ്രസിൽ 4000 രൂപ വിലയുള്ള ഡ്രോണ്‍ ആമസോണിലൂടെ ബുക്ക് ചെയ്തത്.കഴിഞ്ഞ ദിവസമാണ് ഉൽപന്നം ബിജുവിനു ലഭിച്ചത്. വീട്ടിലെത്തി ബോക്സ് തുറന്നുനോക്കിയപ്പോഴാണ് അതിനുള്ളിൽ ഡ്രോണിനു പകരം 10 രൂപ വിലയുള്ള രണ്ടു പാക്കറ്റ് ബിസ്ക്കറ്റ് ലഭിച്ചത്. ആമസോണ്‍ കസ്റ്റമർ കെയറിലേക്കു ബിജു പരാതി സമർപ്പിച്ചു.
Read Moreക്വിറ്റ് ഇന്ത്യ സമരം; സമരാഗ്നിയിൽ ജ്വലിച്ച ഇരിങ്ങാലക്കുടയും തൃശൂരും
സെബി മാളിയേക്കൽഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഏറെ നിർണായകമായിരുന്നു ക്വിറ്റ് ഇന്ത്യാ സമരം. 1942 ഓഗസ്റ്റ് 7, 8 തീയതികളിൽ മുംബൈയിൽ നടന്ന അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി യോഗത്തിലാണു ചരിത്രപ്രസിദ്ധമായ “ക്വിറ്റ് ഇന്ത്യ’ പ്രമേയം ജവഹർലാൽ നെഹ്റു അവതരിപ്പിച്ചത്. മൗലാന അബ്ദുൾ കലാം ആസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സർദാർ വല്ലഭായ് പട്ടേൽ പ്രമേയത്തെ പിന്താങ്ങി. എട്ടിനു വൈകീട്ട് ഗോവാലിയ ടാങ്ക് മൈതാനത്ത് (ഇപ്പോഴത്തെ ഓഗസ്റ്റ് ക്രാന്തി മൈതാനം) നടന്ന പൊതുസമ്മേളനത്തിൽ ഗാന്ധിജിയുടെ 140 മിനിറ്റ് നീണ്ട ചരിത്ര പ്രസംഗം. “ഞാൻ നിങ്ങൾക്ക് ഒരു മന്ത്രം തരാം. ചെറിയ ഒരു മന്ത്രം. അതു നിങ്ങളുടെ ഹൃദയത്തിൽ പതിക്കുകയും ഓരോ ശ്വാസത്തിലും ഉരുവിടുകയും ചെയ്യുക. അതിതാണ് – പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക.’ ഓരോ ദേശസ്നേഹിയും ഈ മന്ത്രം നെഞ്ചോടു ചേർത്തു.സമരമുഖത്തേക്കിറങ്ങി. ജവഹർലാൽ നെഹ്റു, വല്ലഭായ് പട്ടേൽ തുടങ്ങിയവരെ രാത്രി…
Read Moreഅവനോട് ഇനി എന്നെ വിളിക്കരുത് എന്നുപറയണം! നന്നായി പഠിച്ചുകൊണ്ടിരുന്നവൻ പഠനത്തിൽ ശ്രദ്ദിക്കാത്ത അവസ്ഥയിൽ എത്തി; കുറിപ്പ് വൈറലാകുന്നു
പ്രണയമെന്ന പേരിൽ ജീവനെടുക്കുന്ന ഭ്രാന്തൻ കാമുകൻമാരുടെ നാടാണ് കേരളം. കാമുകിയെ കൊന്ന് സ്വയം ജീവനൊടുക്കുന്ന നിരവധി സംഭവങ്ങളാണ് കുറച്ചു നാളുകളായി റിപ്പോർട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് സ്വന്തം മകനെക്കുറിച്ച് ഒരമ്മ പറഞ്ഞ സംഭവം പങ്കുവച്ചുകൊണ്ടുള്ള റാണി നൗഷാദിന്റെ കുറിപ്പ് ചർച്ചയാകുന്നു. പെൺകുട്ടി പ്രണയം വേണ്ടെന്നു വയ്ക്കാനുള്ള സാഹചര്യമാണ് റാണി കുറിക്കുന്നത്. പോസ്റ്റിന്റെ പൂർണരൂപം ഇന്ന് എനിക്കു വന്ന ഒരു ഫോൺ കോൾ ആണ് എന്നെ ഇതെഴുതാൻ പ്രേരിപ്പിച്ചത്. സ്വന്തം മകനെക്കുറിച്ച് ആ അമ്മയ്ക്കുള്ള അങ്കലാപ്പ് മുഴുവൻ ആ കോളിൽ ഉണ്ടായിരുന്നു. അവരുടെ മകനും,അവന്റെ ഒപ്പം പഠിച്ച കുട്ടിയുമായി എട്ടാം ക്ളാസ് മുതൽ തുടങ്ങിയ ഇഷ്ടമാണ്. വീട്ടിൽ അറിഞ്ഞപ്പോൾ രണ്ടു കുടുംബങ്ങളിലും അതു പ്രശ്നമായി. ഇരുകൂട്ടരെയും വീട്ടുകാർ വിലക്കിയെങ്കിലും കുട്ടികൾ രഹസ്യമായി ആ ബന്ധം മുന്നോട്ട് കൊണ്ടുപോയ്ക്കൊണ്ടിരിന്നു.ഒന്നും രണ്ടുമല്ല നീണ്ട ആറു വർഷങ്ങൾ. പക്ഷേ ഇപ്പോൾ പെൺകുട്ടിക്കൊരു മാറ്റം.…
Read Moreകഠിനം ഈ വർക്ക് ഫ്രം ഹോം! ജോലി വീട്ടിലായപ്പോൾ വർക്കോടു വർക്ക്! ഒരു വീട്ടമ്മയുടെ അവസ്ഥ നോക്കൂ…
എന്തൊരു കഷ്ടമാണ്! കോവിഡും ലോക്ഡൗണും വന്നതോടെ ഭര്‍ത്താവിനു ജോലി നഷ്ടമായി. ഇതോടെ രണ്ടു കുട്ടികള്കൂടിയുള്ള ഈ കുടുംബത്തിലെ ഏക വരുമാന മാര്‍ഗം ഇവരുടെ ജോലിയാണ്. വീടു മുന്നോട്ടു കൊണ്ടുപോകാനാണ് അവർ അധ്വാനം കണക്കാക്കാതെ പണിയെടുക്കുന്നത്. താന്‍ ഇത്രയധികം കഷ്ടപ്പെട്ടിട്ടും വീട്ടിലുള്ളവരാരും തന്നെ പരിഗണിക്കുന്നില്ലെന്നാണ് ഈ അമ്മയുടെ പരാതി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഓഫീസിലെ പല കാര്യങ്ങളും ചെയ്യുന്നത്. ചിലപ്പോള്‍ വീഡിയോ കോണ്‍ഫറന്‍സ് നടക്കുന്നതിനിടയിലാണ് വീട്ടിലുള്ളവർ ഒാരോ ആവശ്യങ്ങൾ പറഞ്ഞു ശല്യപ്പെടുത്തുന്നത്. പ്രശ്നത്തിനു പരിഹാരം! ഈ പ്രശ്നത്തിനു വീട്ടമ്മ തന്നെ ഒടുവില്‍ ഒരു വഴി കണ്ടെത്തി. ജോലി ചെയ്യാനായി മുറിക്കുള്ളില്‍ കയറിയാല്‍ ഉടന്‍ മുറി അകത്തുനിന്നു പൂട്ടാന്‍ തുടങ്ങി. ഇതല്ലാതെ ഇവരില്‍നിന്നു രക്ഷ നേടാന്‍ വേറൊരു വഴിയുമില്ലെന്നാണ് വീട്ടമ്മയുടെ പക്ഷം. മുറി പൂട്ടുന്നതു കണ്ടതോടെ ഭര്‍ത്താവ് കുട്ടികള്‍ വിഷമിക്കുമെന്നും നീ ഇതെന്താണ് ചെയ്യുന്നതെന്നും ചോദിച്ച് ഇവരോടു ദേഷ്യപ്പെട്ടു. തുടര്‍ന്ന് ഇങ്ങനെ…
Read Moreഫാന്റ ഓംലെറ്റ് കഴിച്ചിട്ടുണ്ടോ? 250 രൂപയുടെ ഓംലെറ്റ്! ഓംലെറ്റിന് ഇത്രയും വിലയുള്ളതിന്റെ കാരണം എന്താണ് ? ഫാന്റ ഓംലെറ്റിനെ പരിചയപ്പെടാം
ഓംലെറ്റ് ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. ദോശ, പൊറോട്ട, കപ്പബിരിയാണി തുടങ്ങിയവയ്ക്കൊപ്പവും അല്ലാതെയും ഓംലെറ്റ് അകത്താക്കുന്നത് ഭക്ഷണ പ്രിയരുടെ രീതിയാണ്. താറാവ്, കോഴി മുട്ടകൊണ്ടുള്ള ഓംലെറ്റാണ് സാധാരണ ലഭ്യമായിട്ടുള്ളത്. രൂചി കൂടാൻ ഉപ്പും കുരുമുളകും വിതറിയാണ് ഓംലെറ്റ് തയാറാക്കുന്നത്. എന്നാൽ ഫാന്റ ഓംലെറ്റ് കഴിച്ചിട്ടുണ്ടോ? ഗുജറാത്തിലെ സൂറത്തിൽ ഫാന്റ ചേർത്ത ഓംലെറ്റ് ആണ് വിൽക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 250 രൂപയാണ് ഈ ഫാന്റ ഓംലെറ്റിന്റെ വില. ഓംലെറ്റിന് ഇത്രയും വിലയുള്ളതിന്റെ കാരണം തേടിയാണ് കൂടുതൽ കമന്റുകളും. ഓംലെറ്റിൽ വില കൂടിയ ഐറ്റങ്ങളൊന്നും ചേർക്കുന്നില്ലെന്നാണ് ചിലരുടെ കമന്റ്. 70 രൂപ ചിലവുള്ള ഓംലെറ്റാണ് 250 രൂപയ്ക്ക് വിൽക്കുന്നതെന്നാണ് ചിലർ കണക്കുകൾ സഹിതം കമന്റ് ചെയ്യുന്നത്.
Read Moreകുറ്റം ചെയ്ത വ്യക്തി അത് ഏറ്റുപറഞ്ഞു, അയാളുടെ ജീവിതം തകര്‍ക്കാന്‍ താല്പര്യമില്ലാത്തതിനാല്..! അശ്ലീല ചിത്രങ്ങൾ പങ്കുവെച്ച കേസിലെ പ്രതിയെകൊണ്ട് മാപ്പ് പറയിപ്പിച്ച് താരം
നടി സാധിക വേണുഗോപാലിന്റെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി അശ്ലീല ചിത്രങ്ങൾ പങ്കുവെച്ച സംഭവത്തിൽ പ്രതിയെ പിടികൂടി. നടി സാധിക തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കുറ്റം ചെയ്ത വ്യക്തി അത് ഏറ്റുപറഞ്ഞെന്നും അയാളുടെ ജീവിതം തകർക്കാൻ താൽപര്യമില്ലാത്തതിനാൽ കേസ് പിൻവലിക്കുകയാണെന്നും താരം അറിയിച്ചു. സാധികയുടെ വാക്കുകൾ കേരളത്തിൽ സൈബർ കേസുകൾ ദിനംപ്രതി കൂടികൊണ്ടിരിക്കുന്ന സാഹചര്യത്തിലും ഞാൻ നൽകിയ പരാതിയുടെ ഗൗരവം മനസിലാക്കി ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രതിയെ കണ്ടുപിടിച്ചു തന്ന കൊച്ചി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ കാക്കനാടിലെ, ഗിരീഷ് സാറിനും ബേബി സാറിനും മറ്റു ഉദ്യോഗസ്ഥർക്കും നന്ദി അറിയിക്കുന്നു. എന്റെ പേരിൽ ഇൻസ്റ്റഗ്രാമിൽ ഗ്രൂപ്പ് തുടങ്ങി പോൺ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ഇക്കൂട്ടർ ചെയ്തത്. കേസ് കൊടുത്തപ്പോൾ ഒരുപാട് ആളുകൾ പറഞ്ഞിരുന്നു, കേസ് നൽകിയിട്ട് ഒരുകാര്യവുമില്ലെന്ന്. പക്ഷേ എന്റെ മുമ്പിൽ ആ കുറ്റം ചെയ്ത ആൾ ഇരിക്കുന്നുണ്ട്. പൊലീസ്…
Read Moreഅക്ഷരാർത്ഥത്തിൽ ഞാൻ ‘ഞെട്ടി’. എന്തൊരു കൈയടക്ക പാടവം!!! മുതുകാട് വരെ ഞെട്ടിയ മാജിക്! വീഡിയോ പങ്കുവച്ച് സാക്ഷാൽ മുതുകാട്
കൈയടക്കത്തോടെ ബീഡികൊണ്ട് മാജിക് അവതരിപ്പിക്കുന്ന വീഡിയോ പങ്കുവച്ച് മജീഷ്യൻ ഗോപിനാഥ് മുതുകാട്. മുതുകാട് വരെ ഞെട്ടിയ മാജിക് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയാണ് അദേഹം പങ്കുവച്ചിരിക്കുന്നത്. അക്ഷരാർത്ഥത്തിൽ താൻ ഞെട്ടിയെന്ന കുറിപ്പോടെയാണ് ഗോപിനാഥ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഗോപിനാഥിന്റെ പോസ്റ്റ് ഒരുപാട് പേർ ഈ വീഡിയോ എനിക്കയച്ചുതരുന്നുണ്ട്. അക്ഷരാർത്ഥത്തിൽ ഞാൻ ‘ഞെട്ടി’. എന്തൊരു കൈയടക്ക പാടവം!!! ഇത് ആരാണ് എന്നെനിക്കറിയില്ല. ഇ തുപോലെ അപാര കഴിവുകളുള്ള എത്രയോ തെരുവു ജാലവിദ്യക്കാര്‍ ഇന്നും പരമ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ ഇന്ത്യൻ തെരുവുകളിലുണ്ട്. ഇന്ദ്രജാല കലയുടെ പൈതൃകം പേറുന്നവർ.. തലപ്പാവും പട്ടുകുപ്പായവും ധരിക്കാനാവാത്തവർ. ആരും തിരിഞ്ഞു നോക്കാനില്ലാതെ അവരുടെ കഴിവുകളോടൊപ്പം അസ്തമിച്ചുപോകുന്നവർ….
Read Moreപോലീസ് കൈ കാണിച്ചിട്ട് നിർത്തിയില്ല, പിഴയട യ്ക്കണമെന്ന് ഫോൺകോൾ; സ്റ്റേഷനിൽ തിരക്കി യെത്തിയപ്പോൾ വിളിച്ചിട്ടില്ലെന്ന് പോലീസ്; ചിങ്ങവനം സ്റ്റേഷനിൽ നടന്ന രസകരമായ സംഭ വം ഇങ്ങനെ…
ചിങ്ങവനം: ഗവർണറുടെ സുരക്ഷയ്ക്ക് പോയ പോലീസ് സ്പെഷൽ ടീം സ്കൂട്ടർ യാത്രക്കാരന് കൊടുത്തത് എട്ടിന്റെ പണി.ചോഴിയക്കാടു നിന്നും ചാന്നാനിക്കാടുള്ള ബാർബർ ഷോപ്പിലേക്ക് പിതാവിന്റെ സ്കൂട്ടറിൽ മുടി വെട്ടാൻ പോയ യുവാവിനാണ് പോലീസിന് കിടിലൻ പണി കൊടുത്തത്. ഇന്നലെ രാവിലെ കുന്നത്ത് കടവിലെ റോഡിലൂടെയാണ് യുവാവ് സ്കൂട്ടറിൽ യാത്ര ചെയ്തത്. തിരിച്ചു വീട്ടിലെത്തിയ യൂവാവിന്റെ പിതാവിന്റെ ഫോണിലേക്ക് അധികം വൈകാതെ ഒരു കോൾ വന്നു. താങ്കൾ രാവിലെ 10.32ന് ചാന്നാനിക്കാട് പള്ളി ഭാഗത്തുവച്ച് പോലീസ് കൈ കാണിച്ചിട്ട് നിർത്തിയില്ല. ഉടൻ ചിങ്ങവനം സ്റ്റേഷനിലെത്തി 1000രൂപ പിഴയടയ്ക്കണം. അല്ലെങ്കിൽ കേസ് എടുത്ത് കോടതിയിൽ കൊടുക്കും.അന്തം വിട്ട പിതാവ് മകനോട് കാര്യം തിരക്കി. പോലീസ് കൈ കാണിച്ചതായി അറിയില്ലെന്നും അവിടെയെങ്ങും പോലീസ് ചെക്കിംഗ് ഉള്ളതായി മനസിലായില്ലെന്നും യുവാവ് പറഞ്ഞു. ഗൗരവമുള്ള കാര്യമായതിനാൽ പിതാവ് ഉടൻ തന്നെ ചിങ്ങവനം സ്റ്റേഷനിൽ വിളിച്ചു…
Read More