കായംകുളം : വാഹനങ്ങൾ വാടകയ്ക്കെടുത്തിട്ട് ഉടമയറിയാതെ വ്യാജ വിൽപ്പനക്കരാറുണ്ടാക്കി വിൽക്കുകയും പണയം വയ്ക്കുകയും ചെയ്ത കേസിൽ ഒരാൾ പോലീസ് പിടിയിലായി. കായംകുളം ചേരാവളളി കളീയ്ക്കൽ പുത്തൻ വീട്ടിൽ അബ്ദുൾ റഷീദ് (38) ആണ് അറസ്റ്റിലായത്. കായംകുളം കീരിക്കാട് കണ്ണമ്പളളിഭാഗം വേലിയയ്യത്ത് വീട്ടിൽ ഇല്ല്യാസ് കുഞ്ഞിന്റെ ടൊയോട്ടാ ക്വാളിസ് വാഹനം കുറച്ചു ദിവസത്തേക്ക് വാടകയ്ക്ക് എടുത്തശേഷം കരുനാഗപ്പള്ളി പുതിയകാവ് ചിറ്റുമൂലയിലുളള മറ്റൊരാൾക്ക് പണയം വെച്ച് 1,35,000 രൂപ കൈപ്പറ്റിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്. ഈ കേസിലെ ഒന്നാം പ്രതിയായ കായംകുളം എംഎസ്എം സ്കൂളിന് സമീപം പട്ടന്റയ്യത്ത് വീട്ടിൽ മുഹമ്മദ് സഫിയാൻ ഒളിവിലാണന്ന് പോലീസ് പറഞ്ഞു. കായംകുളം റയിൽവേ ജംഗ്ഷനു വടക്ക് വശത്ത് നിന്ന് രണ്ട് എയ്സ് വാഹനങ്ങൾ പണയത്തിനെടുത്ത് പത്തനാപുരത്തും കരുനാഗപ്പളളിയിലുമായി പണയം വെച്ചതുമുൾപ്പെടെ നിരവധി പരാതികൾ ഇവർക്കെതിരെയുണ്ടെന്നും വാഹന ഉടമയറിയാതെ വ്യാജ വിൽപ്പനക്കരാറുണ്ടാക്കിയാണ് ഇത്തരത്തിൽ സംഘം തട്ടിപ്പു…
Read MoreCategory: Top News
ബംഗളുരുവിൽനിന്നു കോട്ടയത്തേക്ക് മയക്കു മരുന്നുമായി എത്തിയ ബിബിഎ വിദ്യാർഥി പിടിയിൽ; ഏഴ് ലക്ഷത്തോളം രൂപയുടെ കഞ്ചാവ് പിടിച്ചെടുത്തു; കിലോമീറ്ററുകൾ താണ്ടി എത്തുന്നത് ആഡംബര ബൈക്കിൽ
കുറവിലങ്ങാട്: മയക്കുമരുന്നും കഞ്ചാവുമായി പിടിയിലായ വിദ്യാർഥിയെക്കുറിച്ചു പോലീസ് വിശദമായി അന്വേഷണം ആരംഭിച്ചു. കോട്ടയം വേളൂർ സ്വദേശി എ. അഭിജിത്ത് (21) ആണ് പിടിയിലായത്. ഇയാൾക്കെതിരെ അടിപിടി ഉൾപ്പെടെയുള്ള കേസുകൾ നിലവിലുള്ളതാണ്. ഏഴു ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവും അര ലക്ഷത്തോളം രൂപ വിലപിടിപ്പുള്ള മയക്കുമരുന്നുമാണ് അഭിജിത്തിന്റെ പക്കലുണ്ടായിരുന്നത്. ഇന്നലെ പുലർച്ചെ എംസി റോഡിൽ മോനിപ്പള്ളി ആച്ചിക്കൽ ഭാഗത്ത് കുറവിലങ്ങാട് പോലീസും ആന്റി നാർക്കോട്ടിക് സെല്ലും ചേർന്നു നടത്തിയ പരിശോധനയിലായിരുന്നു ഇയാൾ പിടിയിലായത്. രഹസ്യ വിവരം ലഭിച്ച പോലീസ് സംഘം അമിത വേഗതയിൽ പാഞ്ഞെത്തിയ ബൈക്ക്, പോലീസ് വാഹനം കുറുകെയിട്ടാണ് തടഞ്ഞത്. ഇയാൾ രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടച്ചായിരുന്നു പോലീസിന്റെ നീക്കം. ബാഗിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവും ക്രിസ്റ്റൽ രൂപത്തിലുള്ള എംഡിഎംഎയും കണ്ടെത്തിയത്. പാർട്ടി ഡ്രഗ്, ക്ലബ് ഡ്രഗ് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന സിന്തറ്റിക് ഇനത്തിൽപെട്ട മാരക…
Read Moreഎ-ഐ ഗ്രൂപ്പിന്റെ ‘പ്ലാന്‍ബി’ എന്ത് ? കെപിസിസി ഭാരവാഹി പട്ടികയിലും സംതൃപ്തരാകാത്ത ഗ്രൂപ്പ് നേതാക്കൾ; ഉറ്റുനോക്കി നേതൃത്വം
സ്വന്തംലേഖകന്‍ കോഴിക്കോട് : ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രതിസന്ധികള്‍ക്ക് പിന്നാലെ കെപിസിസി ഭാരവാഹി പട്ടികയിലും സംതൃപ്തരാകാത്ത എ-ഐ വിഭാഗങ്ങളെ ഉറ്റുനോക്കി നേതൃത്വം. പാര്‍ട്ടിയില്‍ കലാപമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പറയുമ്പോഴും പല ജില്ലകളിലും അണിയറിയില്‍ ഇരു ഗ്രൂപ്പ് നേതാക്കളും അനുയായികളും പൊട്ടിത്തെറിയുടെ വക്കിലാണ്. ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ കെ.സി.വേണുഗോപാലിന്റെയും കെപിസിസി പ്രസിഡന്റ് കെ.സുധകാരന്റെയും നോമിനികള്‍ക്കാണ് പ്രധാന്യം ലഭിച്ചതെന്നാണ് എ,ഐഗ്രൂപ്പുകള്‍ വിലയിരുത്തുന്നത്. കോഴിക്കോട് ഇരു ഗ്രൂപ്പിനും ‘അടി’ കോഴിക്കോട് എ,ഐഗ്രൂപ്പില്നിന്ന് ആരും പുതിയ പട്ടികയിലുള്‍പ്പെട്ടിട്ടില്ല. 2006 മുതല്‍ കൈവശം വച്ചിരുന്ന ഡിസിസി പ്രസിഡന്റ് സ്ഥാനം നഷ്ടമായ ഐഗ്രൂപ്പിന് കെപിസിസി പുന:സംഘടനയിലും തിരിച്ചടിയാണുണ്ടായത്. ദീര്‍ഘകാലം ഐഗ്രൂപ്പിന് നേതൃത്വം നല്‍കിയിരുന്ന എൻ.സുബ്രഹ്മണ്യനും പട്ടികയിലില്ലാത്തത് ഐഗ്രൂപ്പിനും തിരിച്ചടിയാണ്.സുധാകരന്-സതീശന്-വേണുഗോപാല്‍ ടീമിനാണ് ഇപ്പോള്‍ ജില്ലയില്‍ ആധിപത്യമുള്ളത്. അഞ്ചു വര്‍ഷമായി പാര്‍ട്ടിയില്‍ നിന്ന് പുറത്തു നില്ക്കുന്ന കെ.ജയന്തിനെ ഇപ്പോള്‍ ഭാരവാഹിയാക്കിയതും എ-ഐഗ്രൂപ്പുകാരെ ചൊടിപ്പിച്ചിട്ടുണ്ട്.…
Read Moreഒളിഞ്ഞിരുന്നത് എട്ടോളം കാമറകൾ; മോൻസന്റെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളികാമറയും; വീഡിയോയിൽ ഉള്ളത് പല ഉന്നതരും; ബ്ലാക് മെിയിൽ ഭയന്ന് ആരും ഒന്നും മിണ്ടിയില്ല; പുറത്ത് വരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നത്
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിന്റെ വീട്ടിലെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളികാമറ വച്ചിരുന്നതായി ക്രൈംബ്രാഞ്ചിന് മൊഴി ലഭിച്ചു. പീഡനത്തിന് ഇരയായ യുവതിയാണ് ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരിക്കുന്നത്. ഇവിടെനിന്നു പല ഉന്നതരുടെയും ദൃശ്യങ്ങള്‍ രഹസ്യമായി ചിത്രീകരിച്ചിരുന്നു. ബ്ലാക് മെയിലിംഗ് ഭയന്നാണ് പലരും പരാതി നല്കാതിരിക്കുന്നതെന്നാണ് യുവതിയുടെ മൊഴി.എട്ട് ഒളികാമറകള്‍ ഇവിടെ ഉണ്ടായിരുന്നുവെന്നും തന്റെ ദൃശ്യങ്ങളും മോന്സന് പകര്‍ത്തിയതായും യുവതിയുടെ മൊഴിയിലുണ്ടെന്ന് അറിയുന്നു. അതേ സമയം മോന്‍സന്റെ പോക്സോ കേസില്‍ കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. ഇയാളെ അടുത്തയാഴ്ച കസ്റ്റഡിയില്‍ വാങ്ങും. മോന്‍സന്റെ വീട്ടിലും ഗസ്റ്റ് ഹൗസിലും ശാസ്ത്രീയ പരിശോധന നടത്താനും അന്വേഷണ സംഘം നടപടികള്‍ ആരംഭിച്ചതായും അറിയുന്നു. ഡിആര്‍ഡിഒ വ്യാജരേഖ കേസില്‍ മോന്‍സന്റെ അറസ്റ്റ് ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. ആവശ്യമെങ്കില്‍ വീണ്ടുംഅനിതയുടെ മൊഴിയെടുക്കുംമോന്സന് മാവുങ്കലിന്റെ മുന്‍ സുഹൃത്തും വേള്‍ഡ് മലയാളി…
Read Moreകുഞ്ഞിനെ തട്ടിയെടുത്ത് ദുരഭിമാനത്തെ തുടർന്ന്; സഹോദരിയുടെ കല്യാണം കഴിഞ്ഞാൽ കുഞ്ഞിനെ തരാമെന്ന് പറഞ്ഞിരുന്നു; പാർട്ടി കുടുംബത്തിന്റെ കാര്യത്തിൽ സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞതിങ്ങനെ…
തിരുവനന്തപുരം: പേരൂർക്കടയിൽ യുവതിയിൽനിന്നും കുഞ്ഞിനെ തട്ടിയെടുത്തെന്ന സംഭവം പാർട്ടിക്ക് പരിഹരിക്കാൻ കഴിയുന്ന പ്രശ്നമല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. ക്രിമിനൽ കുറ്റമായതിനാൽ ശിശുക്ഷേമ സമിതിയിൽ നടന്ന കാര്യങ്ങൾ പുറത്തു പറയാനാകില്ലെന്നാണ് ശിശുക്ഷേമസമിതി സെക്രട്ടറി ഷിജുഖാൻ അറിയച്ചതെന്നും അദ്ദേഹം പറഞ്ഞു. ശിശുക്ഷേമ സമിതിക്ക് തെറ്റ് പറ്റിയിട്ടില്ല. കുഞ്ഞിന്റെ അമ്മ അനുപമ നിയമപരമായി നീങ്ങിയാൽ പാർട്ടി പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞിന്റെ അച്ഛൻ അജിത് തന്നെ സമീപിച്ചിട്ടില്ല. അനുപമയുടെ അച്ഛനും പാർട്ടി ലോക്കൽ കമ്മിറ്റിയംഗവുമായ ജയചന്ദ്രനോട് കുഞ്ഞിനെ വിട്ടുനൽകണമെന്നു ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. പോലീസ് കൃത്യമായി കാര്യങ്ങൾ ചെയ്യണമായിരുന്നു. കുഞ്ഞിനെ കൊടുക്കാണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. പാർട്ടിപരമായി പരിഹരിക്കാൻ കഴിയുന്ന പ്രശ്നമല്ല ഇതെന്നും ആനാവൂർ പറഞ്ഞു. സംഭവത്തിൽ കഴിഞ്ഞദിവസം പോലീസും കേസെടുത്തിരുന്നു. കഴിഞ്ഞ ഏപ്രിൽ 19നാണ് കുഞ്ഞിനെ തന്റെ ബന്ധുക്കൾ എടുത്തുകൊണ്ടുപോയെന്ന് കാണിച്ച് അനുപമ…
Read Moreനൂറു കോടി വാക്സിൻ! ഇന്ത്യ ചരിത്രം രചിച്ചെന്ന് പ്രധാനമന്ത്രി; ജനുവരിയിൽ തുടങ്ങിയ വാക്സിനേഷൻ 100 കോടിയിലെത്തിയത് ഒൻപതു മാസങ്ങൾകൊണ്ട്
സ്വന്തം ലേഖകൻ ന്യൂഡൽഹി: നൂറുകോടി വാക്സിനേഷൻ റിക്കാർഡിൽ ഇന്ത്യ. രാജ്യം സ്വന്തമാക്കിയത് ചരിത്രനേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശാസ്ത്രരംഗത്ത് ഇന്ത്യ കൈവരിച്ച മുന്നേറ്റമാണിത്. ഈ നേട്ടം സ്വന്തമാക്കാൻ ഇന്ത്യയെ സഹായിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും ആരോഗ്യപ്രവർത്തകർക്കും പുറമേ രാജ്യത്തെ 130 കോടിയിലധികം വരുന്ന ജനങ്ങൾക്കും പ്രധാനമന്ത്രി അഭിനന്ദനമറിയിച്ചു. ഇന്ത്യ അഭിമാനനേട്ടം സ്വന്തമാക്കിയതിന്റെ ഭാഗമായി പ്രധാനമന്ത്രി ഡൽഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രി സന്ദർശിച്ച് ജീവനക്കാരുമായി സംസാരിച്ചു. ഇന്നലെ രാവിലെ പത്തോടെയാണ് രാജ്യം നൂറുകോടി വാക്സിൻ പിന്നിട്ടത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളിൽ ലോകത്ത് സംഭവിച്ച ഏറ്റവും വലിയ മഹാമാരിയെ തടയുന്നതിന് ഇന്ത്യ ശക്തമായ സംരക്ഷണകവചം തീർത്തതായും മോദി പറഞ്ഞു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് 18 വയസിനു മുകളിൽ രാജ്യത്തെ 75% ആളുകൾ ആദ്യ ഡോസ് വാക്സിനും 30% ആളുകൾ രണ്ടു ഡോസും സ്വീകരിച്ചു. കഴിഞ്ഞ ജനുവരിയിൽ തുടങ്ങിയ വാക്സിനേഷൻ ഒൻപതു മാസങ്ങൾകൊണ്ടു…
Read Moreഇടുക്കി ഡാമിൽ വീണ്ടും റെഡ് അലർട്ട്!ഒഴുകിയെത്തുന്നത് പുറന്തള്ളുന്നതിന്റെ ഇരട്ടിയിലേറെ വെള്ളം; മുല്ലപ്പെരിയാറും നിറയുന്നു
ജെയിസ് വാട്ടപ്പിള്ളിൽ തൊടുപുഴ: ഇടുക്കി അണക്കെട്ട് തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്പോഴും പദ്ധതിപ്രദേശത്ത് മഴ ശക്തമായതോടെ ജലനിരപ്പുയരുന്നു. അണക്കെട്ടിൽനിന്നു പുറന്തള്ളുന്നതിന്റെ ഇരട്ടിയിലേറെ വെള്ളം നിലവിൽ ഒഴുകിയെത്തുകയാണ്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 135.02 അടിയിലേക്ക് ഉയർന്നത് ആശങ്ക വർധിപ്പിക്കുന്നു. 142 അടിയാണ് ഇവിടത്തെ അനുവദനീയ സംഭരണശേഷി. സെക്കൻഡിൽ 3820 ഘനയടി വെള്ളം ഒഴുകിയെത്തുന്പോൾ 1867 ഘടയടി വീതം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. മുല്ലപ്പെരിയാർ തുറക്കേണ്ട സാഹചര്യമുണ്ടായാൽ ഈ വെള്ളം ഒഴുകിയെത്തുന്നതും ഇടുക്കിയിലേക്കാണ്. അതിനാൽ ഇടുക്കിയിലെ ജലനിരപ്പ് ക്രമീകരിച്ചു നിർത്താനാകും അധികൃതർ ആദ്യം ശ്രമിക്കുക. വരുംദിവസങ്ങളിലെ മഴയെ ആശ്രയിച്ചായിരിക്കും ഇക്കാര്യത്തിൽ തീരുമാനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ചെറുതോണി അണക്കെട്ടിന്റെ മൂന്നുഷട്ടറുകൾ 35 സെന്റിമീറ്റർ വീതം ഉയർത്തി മണിക്കൂറിൽ 0.378 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് നിലവിൽ പുറത്തേക്ക് ഒഴുക്കുന്നത്. എന്നാൽ, 0.788 ദശലക്ഷം ഘനമീറ്റർ വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ടെന്നാണ് കണക്ക്. അണക്കെട്ട് തുറക്കുന്പോൾ ജലനിരപ്പ് 2398.08…
Read Moreഇടുക്കി കമ്പകക്കാനം കൂട്ടക്കൊല! പ്രതി അനീഷ് മരിച്ച നിലയിൽ; കൊല്ലപ്പെട്ട കൃഷ്ണന്റെ ശിഷ്യനായിരുന്നു അനീഷ്; ആരെയും ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…
അടിമാലി: ഇടുക്കി കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതി അനീഷിനെ മരിച്ച നിലയിൽ കണ്ടെത്തി. വിഷം കഴിച്ച് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. അടിമാലി കൊരങ്ങാട്ടയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കുമുണ്ട്. 2018 ജൂലായ് 29ന് രാത്രിയാലായിരുന്നു അനീഷും കൂട്ടുപ്രതി ലിബീഷും ചേർന്ന് നാലംഗ കുടുംബത്തെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട കൃഷ്ണന്റെ ശിഷ്യനായിരുന്നു അനീഷ്. കൃഷ്ണനില്‍ നിന്ന് മാന്ത്രികസിദ്ധിയും ശക്തിയും കൈവശപ്പെടുത്തുന്നതിനും, സ്വര്‍ണം തട്ടിയെടുക്കാനുമാണ് ഇരുവരും ചേര്‍ന്ന് കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ആരെയും ഞെട്ടിപ്പിക്കുന്നതരത്തിൽ അതിക്രൂരമായായിരുന്നു കൊലപാതകം. മദ്യലഹരിയിലായിരുന്ന പ്രതികൾ കൃഷ്ണനെയും കുടുംബത്തെയും തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. രാത്രി ഒന്നോടെയാണ് അനീഷും ലിബീഷും കൃഷ്ണന്റെ വീട്ടിലെത്തുന്നത്. വീട്ടിലെത്തിയ ഇവര്‍ ആദ്യം വൈദ്യുതി വിഛേദിച്ചു. പിന്നീട് വീട്ടുവളപ്പിലുണ്ടായിരുന്ന ആടിനെ ഉപദ്രവിച്ചു. ആട് കരയുന്ന ശബ്ദംകേട്ട് കൃഷ്ണന് വീടിന് പുറത്തിറങ്ങി. ഈ സമയം അടുക്കളവാതിലിന് സമീപം പതുങ്ങിനിന്നിരുന്ന ഇരുവരും ബൈക്കിന്റെ…
Read Moreസഹോദരിയുടെ വിവാഹം കഴിഞ്ഞ് കുട്ടിയെ തിരിച്ചേല്പിക്കാം എന്ന് അവര്‍ പറഞ്ഞതാ..! കുഞ്ഞിനെ അമ്മയിൽ നിന്ന് തട്ടിയെടുത്തെന്ന് പരാതി; വനിതാ കമ്മീഷൻ കേസെടുത്തു
തിരുവനന്തപുരം: പേരൂർക്കടയിൽ യുവതിയിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്തെന്ന പരാതിയിൽ വനിതാ കമ്മീഷൻ കേസെടുത്തു. വിഷയത്തിൽ ഡിജിപിയോട് വനിതാ കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. കക്ഷികളെ അടുത്തമാസം നടക്കുന്ന സിറ്റിംഗിൽ വിളിച്ചുവരുത്തുമെന്ന് അധ്യക്ഷ പി. സതീദേവി അറിയിച്ചു. സംഭവത്തിൽ കഴിഞ്ഞദിവസം പോലീസും കേസെടുത്തിരുന്നു. കഴിഞ്ഞ ഏപ്രിൽ 19നാണ് കുഞ്ഞിനെ തന്റെ ബന്ധുക്കൾ എടുത്തുകൊണ്ടുപോയെന്ന് കാണിച്ച് അനുപമ പേരൂർക്കട പൊലീസിൽ പരാതി നൽകിയത്. എന്നാൽ പരാതി നൽകി ആറ് മാസത്തിന് ശേഷമാണ് പോലീസ് കേസെടുത്തത്. പരാതിക്കാരിയായ അനുപമയുടെ അച്ഛനും സിപിഎം നേതാവുമായ ജയചന്ദ്രൻ, അമ്മ, സഹോദരി, സഹോദരീ ഭർത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കൾ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ആദ്യം പരാതി നൽകിയപ്പോൾ കേസെടുക്കാന്‍ പോലീസ് തയാറായില്ലെന്ന് യുവതി ആരോപിക്കുന്നു. ദുരഭിമാനത്തെ തുടര്‍ന്നാണ് കുഞ്ഞിനെ ബന്ധുക്കള്‍ കൊണ്ടുപോയതെന്നാണ് അനുപമ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19നാണ് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവിച്ച്…
Read Moreകൂട്ടിക്കലിനെ ചേർത്തുപിടിച്ചു മമ്മൂട്ടി! വിദഗ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘം കൂട്ടിക്കലിൽ എത്തി; ദുരന്തഭൂമിയിൽ കൈത്താങ്ങായി പ്രിയതാരം
കോട്ടയം: ദുരന്തത്തിൽ അടിപതറിയ കൂട്ടിക്കലിലെ സഹോദരങ്ങൾക്ക് കൈത്താങ്ങായി മെഗാസ്റ്റാർ മമ്മൂട്ടി. തന്റെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയാണ് മമ്മൂട്ടി കൂട്ടിക്കലിലെ ജനതയെ ചേർത്ത് പിടിക്കുന്നത്. മമ്മൂട്ടി തന്നെ നേരിട്ട് ഏർപ്പാട് ചെയ്ത വിദഗ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘം രാവിലെയോടെ കൂട്ടിക്കലിൽ എത്തി സേവനം തുടങ്ങി. ആലുവ രാജഗിരി ആശുപത്രിയുടെ മെഡിക്കൽ സൂപ്രണ്ടും പ്രശസ്ത ശ്വാസകോശ രോഗ വിദഗ്ധനുമായ ഡോ സണ്ണി പി. ഒരത്തിലിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയിരിക്കുന്നത്. വിദഗ്ധ ഡോക്ടർമാരും നിരവധി ആധുനിക മെഡിക്കൽ ഉപകാരണങ്ങളും മരുന്നുകളുമായാണ് സംഘം എത്തിയിരിക്കുന്നത്. ഇതോടൊപ്പം പത്തു കുടുംബങ്ങൾക്ക് ഒന്ന് വീതം നൂറു ജലസംഭരണികൾ മമ്മൂട്ടി കൂട്ടിക്കലിൽ എത്തിച്ചു. കൂടാതെ, പുതിയ വസ്ത്രങ്ങൾ, പുതിയ പാത്രങ്ങൾ, കിടക്കകൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ ഉൾപ്പെടുന്ന രണ്ടായിരത്തിലധികം തുണികിറ്റുകൾ വിതരണത്തിനു എത്തിച്ചിട്ടുണ്ട്. ദുരന്തത്തിനു…
Read More