കൊണ്ടോട്ടി: അവിഹിതബന്ധമുണ്ടെന്ന സംശയത്തിൽ മക്കളുടെ കണ്മുന്നിലിട്ട് ഭാര്യയെ കഴുത്തുമുറുക്കി കൊന്ന ഭർത്താവിനെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് അറസ്റ്റ് ചെയ്തു. വാഴക്കാട് പഞ്ചായത്തിലെ പതിനെട്ടാം വാർഡ് അനന്തായൂർ ഇളന്പലാറ്റാശേരിയിൽ കുഞ്ഞുമുഹമ്മദിന്റെ മകൾ ഷാക്കിറ(27)ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് കോഴിക്കോട് സ്വദേശി മുഹമ്മദ് ഷമീർ(41)നെ ഉച്ചയോടെ മാവൂരിൽ നിന്ന് പോലിസ് പിടികൂടി. ഇന്നലെ രാത്രി ഒന്നരയോടെയാണ് നാടിനെ നടുക്കിയ സംഭവം. അയൽവാസികൾക്കും കുട്ടികളുടെ സ്കൂൾ ഗ്രൂപ്പിലും താൻ ഭാര്യയെ കൊന്നുവെന്ന് ശബ്ദസന്ദേശം അയച്ച് ഷമീർ മുങ്ങുകയായിരുന്നു. പോലീസും പ്രദേശവാസികളും ബന്ധുക്കളും വീടിനകത്ത് കയറി പരിശോധിച്ചപ്പോഴാണ് ഷാക്കിറയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കയർമുറുക്കി യാണ് കൊലപ്പെടുത്തിയത്. ഷാക്കിറയുടെ മൃതദേഹം വാഴക്കാട് പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. മറ്റൊരു വധശ്രമത്തിൽ തിരുവന്പാടി പോലീസ് സ്റ്റേഷനിൽ ഷമീറിനെതിരേ കേസ് നിലവിലുണ്ട്. ഇരുവരും പ്രണയിച്ച് വിവാഹിതരായതാണ്. കൊല്ലപ്പെട്ട ഷാക്കിറയ്ക്ക് ആദ്യവിവാഹത്തിൽ നിസാം…
Read MoreCategory: Top News
അഭിഷേകിന്റെ നാട്ടുകാരും നടുക്കത്തിൽ! അടുത്തിടെ അഭിഷേകിന്റെ വീട്ടിൽനിഥിന വന്നിരുന്നു; സമീപവാസികൾ പറയുന്നത് ഇങ്ങനെ…
കൂത്താട്ടുകുളം: കുടുംബാംഗങ്ങൾക്കൊപ്പം വീടിനുള്ളിൽ കൂടുതൽ സമയവും ചെലവഴിക്കുന്ന അഭിഷേക് സഹപാഠിയെ കൊലപ്പെടുത്തിയെന്നുള്ള വാർത്ത നാട്ടുകാർക്ക് നടുക്കമായി. കൂത്താട്ടുകുളം കോഴിപ്പിള്ളി ഉപ്പാനിയിൽ പുത്തൻപുരയിൽ അഭിഷേക് ബൈജു (20) ആണ് സഹപാഠിയായ തലയോലപ്പറന്പ് സ്വദേശിനി നിഥിന മോളിനെ (22) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പൊതുവേ ശാന്തസ്വഭാവമുള്ള അഭിഷേകിന് സുഹൃത്തുക്കൾ കുറവായിരുന്നു. നിഥിനയുമായി പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെ അഭിഷേകിന്റെ വീട്ടിൽ പെണ്‍കുട്ടി വന്നിരുന്നെന്നും സമീപവാസികൾ പറയുന്നു. ഇവർ തമ്മിലുള്ള അടുപ്പം അഭിഷേകിന്റെ വീട്ടിലുള്ളവർക്ക് താല്പര്യമില്ലായിരുന്നു. ഇതിന്റെ പേരിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. സംസ്ഥാനതല പഞ്ചഗുസ്തി മത്സരത്തിൽ അഭിഷേകിന് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. പഞ്ചഗുസ്തിയിൽ അന്തർദേശീയ, ദേശീയ ചാന്പ്യന്മാരാണ് അഭിഷേകിന്റെ മാതാപിതാക്കൾ.
Read Moreകൊലപ്പെടുത്തണമെന്നു കരുതിയില്ല..! ഫേസ്ബുക്കിൽ യുവാവിന്റെ ചിത്രം കണ്ടതിനെ ചൊല്ലി ഇരുവരും തർക്കമുണ്ടായി; പ്രതിയുടെ മൊഴി ഇങ്ങനെ…
പാലാ: പ്രതിയും കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നുവെന്നും സമീപകാലത്ത് പെണ്‍കുട്ടിയുടെ ഫേസ്ബുക്കിൽ മറ്റൊരു യുവാവിന്റെ ചിത്രം കണ്ടതിനെ ചൊല്ലി ഇരുവരും തർക്കമുണ്ടായിരുന്നതായും പോലീസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച പഠനത്തിന്റെ ഭാഗമായുള്ള വൈവാ പരീക്ഷയ്ക്ക് ഇരുവരും എത്തിയിരുന്നു. എന്നാൽ ചില റിപ്പോർട്ടുകൾ സമർപ്പിക്കാത്തതിനാൽ അഭിഷേകിനെ വൈവയിൽ പങ്കെടുക്കുവാൻ സാധിച്ചില്ല. അന്നു പെണ്‍കുട്ടിയുടെ മൊബൈൽ ഫോണ്‍ അഭിഷേക് എടുത്തു കൊണ്ടു പോയിരുന്നു. വെള്ളിയാഴ്ച പരിക്ഷ കഴിഞ്ഞ് ഇരുവരും പുറത്തിറങ്ങിയപ്പോൾ കാത്തു നിന്നു അഭിഷേക് ഫോണ്‍ തിരിക നൽകി. അഭിഷേക് തർക്കമുണ്ടാക്കുന്പോൾ പെണ്‍കുട്ടി ഫോണിൽ അമ്മയുമായി സംസാരിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ ജോലിയുള്ള അമ്മ മകളുടെ നിലവിളി ഫോണിലൂടെ കേൾക്കുകയും ഉടൻ തന്നെ പാലായ്ക്കു പോരുകയും ചെയ്തെങ്കിലും ചേതനയറ്റ മകളെയാണു കാണാൻ സാധിച്ചത്. കൊലപ്പെടുത്തണമെന്നു കരുതിയില്ലെന്ന് പ്രതിയുടെ മൊഴി പാലാ: പരീക്ഷകഴിഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടിയെ കൊലപ്പെടുത്തണമെന്നു കരുതിയല്ല താൻ വന്നതെന്നു പ്രതി അഭിഷേകിന്റെ മൊഴി.…
Read Moreഅവൻ ആ പെണ്‍കുട്ടിയെ തള്ളിമാറ്റുന്നത് കണ്ട് ഞാൻ ഒച്ചവച്ച് അവരുടെ അടുത്തേക്ക് ചെന്നപ്പോള്‍..! കൊലപാതകത്തിന് ദൃക്സാക്ഷിയായ ജോസ് പറയുന്നു…
പാലാ: അതിദാരുണ കൊലപാതകത്തിനു ദൃക്സാക്ഷിയായതിന്റെ ഞടുക്കത്തിലാണു കോളജിലെ സെക്യൂരിറ്റി ജീവനക്കാരനായ മുത്തോലി കോക്കപ്പുറത്തുകുന്നേൽ ജോസ്. കഴിഞ്ഞ മൂന്നു വർഷമായി കോളജ് ഗേറ്റിലാണ് ജോലി. ഈ ഗേറ്റ് കടന്ന് 200 മീറ്റർ അകലെ പരീക്ഷാ ഹാളാണ്. ഗേറ്റിനു നൂറു മീറ്റർ അകലെ വച്ചാണു സംഭവം നടക്കുന്നത്. “കോളജ് റോഡിൽ നിന്നും 50 മീറ്റർ അകലെയുള്ള മരച്ചുവട്ടിൽ നിന്നു ഒരു ശബ്ദം കേട്ടാണു തിരിഞ്ഞുനോക്കിയത്.ഒരു പയ്യനും പെണ്‍കുട്ടിയും തമ്മിൽ കശപിശകൂട്ടുന്നു. അവൻ ആ പെണ്‍കുട്ടിയെ തള്ളിമാറ്റുന്നത് കണ്ട് ഞാൻ ഒച്ചവച്ച് അവരുടെ അടുത്തേക്ക് ചെല്ലാൻ തുടങ്ങവെ നീ പോടീ എന്നലറിക്കൊണ്ട് ആ പെണ്‍കുട്ടിയുടെ കഴുത്തിന് കുത്തിപ്പിടിച്ചവൻ നിലത്തുവീഴിച്ചു. ’ഇതിനിടെ രണ്ട് വിദ്യാർഥികൾ ഓടിവന്ന് അവനെ ഓടിച്ചുവിടൂ അവനാ കുട്ടിയെ കൊല്ലാൻ തുടങ്ങുന്നുവെന്ന് വിളിച്ചുപറഞ്ഞു. ഞാൻ ഓടി അവരുടെ അടുത്തെത്തിയപ്പോൾ പൈപ്പു പൊട്ടിയപോലെ ചോര ചീറ്റുന്നതാണു കണ്ടത്. അപ്പോൾ അവൻ സ്വന്തം…
Read Moreമറ്റുള്ളവരുടെ സങ്കടം തന്റേതാക്കി! തന്റെ നാട്ടുകാർ വലിയ പ്രതിസന്ധി നേരിട്ടപ്പോൾ സഹായഹസ്തം നീട്ടി മുന്നിട്ടിറങ്ങിയ ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തക; അറിയാതെ പോകരുത് ഈ പെണ്‍കുട്ടിയെ…
വൈക്കം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും പ്രളയകാലത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും മുൻനിരയിൽ വന്ന് മറ്റുള്ളവരുടെ സങ്കടം തന്റേതാക്കിയ നിതിനയുടെ അകാല വിയോഗം ഉദയനാപുരം നിവാസികൾക്ക് ഉൾക്കൊള്ളാനായില്ല. ജനങ്ങൾ വലിയ പ്രതിസന്ധി നേരിട്ടപ്പോൾ തന്റെ നാട്ടുകാർക്കു സഹായഹസ്തം നീട്ടി മുന്നിട്ടിറങ്ങിയത് ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകയായ നിതിനയായിരുന്നു. ഓണ്‍ലൈൻ പഠനത്തിന് വിദ്യാർഥികൾക്കാവശ്യമായ സ്മാർട്ട് ഫോണുകൾ കണ്ടെത്തുന്നതിനായി പ്രവർത്തകരെ കൂട്ടി നാട്ടിലെ മുഴുവൻ വീടുകളിൽനിന്നും ആക്രി സാധനങ്ങൾ ശേഖരിക്കാൻ നിതിന ഇറങ്ങി. ഡിവൈഎഫ്ഐ ഉദയനാപുരം ഈസ്റ്റ് മേഖലാ കമ്മിറ്റി ലോക്ഡൗണ്‍ കാലത്ത് ആരംഭിച്ച സമൂഹ അടുക്കളവഴി നൂറുകണക്കിന് ആളുകൾക്ക് ഭക്ഷണം എത്തിക്കുന്നതിനും നേതൃപരമായ പങ്കുവഹിച്ചത് മേഖലാ വൈസ്പ്രസിഡന്റുകൂടിയായ നിതിനയായിരുന്നു. നാട്ടിൽ പ്രായമായവർക്ക് വാക്സിൻ രജിസ്റ്റർ ചെയ്തു നൽകുന്നതിനും മരുന്നുകൾ എത്തിക്കുന്നതിനുമൊക്കെ നിതിന മുന്നിലുണ്ടായിരുന്നു. തന്റെ ജീവിതസാഹചര്യങ്ങൾകാരണം തലയോലപ്പറന്പിൽനിന്നു കുറുന്തറയിലേക്കു താമസം മാറിയപ്പോഴും ഉദയനാപുരം തുറുവേലിക്കുന്നിൽ തന്റെ ബന്ധുക്കൾക്കൊപ്പം നിന്നുകൊണ്ടാണ് സംഘടനാ പ്രവർത്തനങ്ങളിലും നാട്ടിലെ…
Read Moreനാട് നടുങ്ങി! കുട്ടിക്കാലം മുതൽ അമ്മയുടെ ദുരിതം കണ്ടു വളർന്ന നിതിന; അഭിഷേക് പ്രണയം തുറന്നുപറഞ്ഞ് അടുത്തുകൂടിയപ്പോഴും ആദ്യമൊന്നും നിതിന ചെവി കൊടുത്തില്ല; കാരണം…
വൈക്കം: പ്രണയബദ്ധരായ യുവാവും യുവതിയും കഴിഞ്ഞദിവസം വൈക്കം കൊച്ചങ്ങാടി വാഴേക്കാട് ജീവനൊടുക്കിയതിന്റെ നടുക്കം മാറുന്നതിനു മുന്‍പ് നാടിനും വീട്ടുകാർക്കും അരുമയായ 22 കാരി അരുംകൊല ചെയ്യപ്പെട്ടതിന്റെ സങ്കടത്തിലാണ് വൈക്കം. കുട്ടിക്കാലം മുതൽ അമ്മയുടെ ദുരിതം കണ്ടു വളർന്ന നിതിന മറ്റുള്ളവരോട് അനുകന്പയോടെയാണ് പെരുമാറിയിരുന്നത്. പഠിച്ച് ഒരു ജോലി വാങ്ങി അസുഖബാധിതയായ അമ്മയ്ക്കു തുണയാകണമെന്ന ലക്ഷ്യമാണ് നിതിനയെ മുന്നോട്ടു നയിച്ചിരുന്നത്. സഹപാഠിയായ അഭിഷേക് ബൈജു പ്രണയം തുറന്നുപറഞ്ഞ് അടുത്തുകൂടിയപ്പോഴും ആദ്യമൊന്നും നിതിന ചെവി കൊടുത്തില്ല. പിതാവ് ഒപ്പമില്ലാത്ത, മാതാവിന്റെ തുണ മാത്രമുള്ള പെണ്‍കുട്ടിയുടെ ജീവിതദൈന്യം മുതലടുത്ത് അഭിഷേക് തലയോലപ്പറന്പിലെ വീട്ടിലുമെത്തി. പലതവണ അമ്മയും മകളും മാത്രം താമസിക്കുന്ന വീട്ടിലെത്തി അടുപ്പംകൂടി വലിയ ഉത്തരവാദിത്വമുള്ള ആളായി പ്രകടനം കാഴ്ചവച്ച് നിതിനയുടെയും അമ്മയുടെയും മനസിൽ ഇടം നേടി. എന്നാൽ അടുപ്പം വർധിച്ചതോടെ അധികാരഭാവത്തിൽ വഴക്കുകൂടുക പതിവായി. ഇതോടെ ഇയാളുമായി ഒത്തുപോകാൻ കഴിയില്ലെന്നു…
Read Moreആൽഫിയ ജീവനൊടുക്കിയതിന് കാരണം ‘പ്രണയച്ചതി’; ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ; ജിഷ്ണുവുമായി പരിചയത്തിലാകുന്നത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുമ്പോള്‍
തിരുവനന്തപുരം: കിളിമാനൂരിൽ പ്ലസ്ടു വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. പോങ്ങനാട് സ്വദേശി ജിഷ്ണുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ്. കിളിമാനൂര്‍ വാലഞ്ചേരി കണ്ണയംകോട് വിഎസ് മന്‍സിലില്‍ ഷാജഹാൻ-സബീന ദമ്പതികളുടെ മകളായ ആല്‍ഫിയ(17) ജീവനൊടുക്കിയ സംഭവത്തിലാണ് അറസ്റ്റ്. ആൽഫിയയുമായുള്ള പ്രണയബന്ധത്തിൽ നിന്ന് ജിഷ്ണു പിൻമാറിയതാണ് ആത്മഹത്യക്കു കാരണമെന്ന് പോലീസ് പറയുന്നു. കോവിഡ് ബാധിച്ച് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ 17 ദിവസം ചികിത്സയിൽ കഴിയുമ്പോഴാണ് ജിഷ്ണുവുമായി അൽഫിയ പരിചയത്തിലാകുന്നത്. ഞായറാഴ്ച വിഷം കഴിച്ച ആൽഫിയ നാല് ദിവസത്തിന് ശേഷമാണ് പെൺകുട്ടി മരിച്ചത്. വിഷം കഴിക്കുന്ന ചിത്രം അടക്കം ആൽഫിയ ജിഷ്ണുവിന് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. താന്‍ വിഷം കഴിച്ച വിവരം പെണ്‍കുട്ടി വാട്സ് ആപ്പിലൂടെ ജിഷ്ണുവിനെ അറിയിച്ചെങ്കിലും ജിഷ്ണു ഇതു രഹസ്യമാക്കിവച്ചു. വിവരം മാതാപിതാക്കളെ അറിയിക്കാന്‍ പോലും ജിഷ്ണു തയാറായില്ല. വിഷം കഴിച്ച ശേഷമുള്ള…
Read Moreജെസ്ന എവിടെ? തുറന്നു പറയാൻ കഴിയാത്ത കാര്യം എന്ത് ? എൻഐഎ അന്വേഷിക്കണമെന്ന് ആവശ്യം; എസ്പിയുടെ വെളിപ്പെടുത്തൽ
കോട്ടയം: എരുമേലിയിൽനിന്നു ദുരൂഹ സാഹചര്യത്തിൽ കാണാതായ ജെസ്നയുടെ തിരോധാനം എൻഐഎ അന്വേഷിക്കണമെന്നാവശ്യം. സിബിഐ കേസ് ഏറ്റെടുത്തിട്ടും അന്വേഷണത്തിൽ ഇതുവരെ വേണ്ടത്ര പുരോഗതി ഉണ്ടായിട്ടില്ല എന്നു ചൂണ്ടിക്കാട്ടി വിവിധ ക്രൈസ്തവ സംഘടനയുടെ കൂട്ടായ്മയായ ക്രൈസ്തവ സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ തുടക്കമായി ഒക്ടോബർ നാലിന് തിങ്കളാഴ്ച രാവിലെ 11ന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് നടയിൽ കൂട്ടധർണയും വിശദീകരണ യോഗവും നടക്കും. ലൗ ജിഹാദ് കേരളത്തിൽ സജീവ വിഷയമായി കത്തിനിൽക്കുന്നതിനിടെയാണ് ജെസ്നയുടെ തിരോധാനം എൻഐഎ അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാകുന്നത്. സംസ്ഥാനത്തെ അന്വേഷണ ഏജൻസികൾ ഏറെക്കാലം അന്വേഷിച്ചതിനു ശേഷം കേസ് മാസങ്ങൾക്കു മുന്‍പ് സിബിഐക്കു വിട്ടിരുന്നു. പക്ഷേ, ഇതുവരെയും ജെസ്ന എവിടെയാണെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ഏജൻസികൾക്കു കഴിഞ്ഞിട്ടില്ല. ഹൈക്കോടതി ഉത്തരവ് പ്രകാരം 2021 മാർച്ചിലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. തിരുവനന്തപുരം യൂണിറ്റ് ആണ് അന്വേഷണം നടത്തിവരുന്നത്. കോവിഡും ലോക്ക്ഡൗണും…
Read Moreപെൺകുട്ടി കൊല്ലപ്പെട്ടത് അമ്മയുമായി സംസാരിക്കവേ..! രണ്ടു വർഷമായി പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു; പ്രതിയുടെ മൊഴി ഇങ്ങനെ…
പാലാ: പരീക്ഷകഴിഞ്ഞ് ഇറങ്ങിയ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൊലപ്പെടുത്തണമെന്നു കരുതിയല്ല താൻ വന്നതെന്നു പ്രതി അഭിഷേകിന്റെ മൊഴി. വൈക്കം കളപ്പുരയ്ക്കൽ നിതിന മോൾ (22) ആണ് ഇന്നു ദാരുണമായി സഹപാഠിയുടെ കൊലക്കത്തിക്ക് ഇരയായി മാറിയത്. രണ്ടു വർഷമായി പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നെന്നും എന്നാൽ അടുത്ത കാലത്തായി നിതിനമോൾ അകൽച്ച കാണിച്ചതായും പ്രതി പോലീസിനോടു പറഞ്ഞു. രണ്ടു ദിവസം മുന്‍പ് നിതിനയുടെ മൊബൈൽഫോൺ അഭിഷേക് പിടിച്ചുവാങ്ങിയിരുന്നു. ആ ഫോൺ തിരികെ നൽകാൻ എന്നും പറഞ്ഞാണ് ഇന്നു വീണ്ടും പെൺകുട്ടിയെ കണ്ടത്. പെൺകുട്ടി പരീക്ഷയ്ക്കു കയറിയ സമയം പ്രതി പുറത്ത് എത്തിയിരുന്നു. പരീക്ഷ തീരുംവരെ കാത്തിരുന്ന ശേഷമാണ് പെൺകുട്ടിയെ കണ്ടത്. അമ്മയുമായി പെൺകുട്ടി ഫോണിൽ സംസാരിക്കേവേയാണ് പ്രതി ആക്രമിച്ചത്. പ്രണയ നൈരാശ്യമാണ് കൊലയ്ക്കു കാരണമെന്നാണ് പ്രതി പോലീസിനോടു പറഞ്ഞിരിക്കുന്നത്. കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നു പ്രതി പറഞ്ഞു. പിന്നെ എന്തിനാണ് കൈയിൽ ആയുധം സൂക്ഷിച്ചിരുന്നതെന്നു…
Read Moreതേച്ചിട്ടു പോയോ? പ്രണയച്ചാവേറുകളെ സൃഷ്ടിക്കുന്നത് ഈ തോന്നൽ; ഇത്തരം സംഭവങ്ങൾ നിരീക്ഷിക്കുന്നവർ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
കോട്ടയം: അടുപ്പമുണ്ടായിരുന്ന പെൺകുട്ടി “തേച്ചിട്ടു പോയോ’ എന്ന തോന്നലാണ് പലപ്പോഴും പ്രണയച്ചാവേറുകളെ സൃഷ്ടിക്കുന്നതെന്ന് ഇത്തരം സംഭവങ്ങൾ നിരീക്ഷിക്കുന്നവർ പറയുന്നു. മിക്ക സംഭവങ്ങളിലും കൊലയാളികൾ പെൺകുട്ടികളുമായി ഏതെങ്കിലും രീതിയിൽ അടുപ്പമോ സൗഹൃദമോ ഉള്ളവരായിരുന്നു. ചിലർ തമ്മിൽ പ്രണയമായിരുന്നു, മറ്റു ചിലർ അടുത്ത സൗഹൃദമുള്ളവരായിരുന്നു, ചിലർ സൗഹൃദത്തെ പ്രണയമായി തെറ്റിദ്ധരിച്ചവരായിരുന്നു… ചെന്നു വീണു കഴിയുന്പോഴാണ് പലപ്പോഴും തനിക്കു പൊരുത്തപ്പെടാൻ പറ്റാത്ത ആളാണ് സുഹൃത്ത് എന്നു പെൺകുട്ടികൾ തിരിച്ചറിയുന്നത്. പിന്നീട് അതിൽനിന്നു പിന്മാറാനും രക്ഷപ്പെടാനുമുള്ള വഴികൾ തേടും. ഇതു പലപ്പോഴും കാമുകന്മാരായി എത്തുന്നവർക്കു പകയും പ്രതികാരവുമായി മാറുകയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രണയനൈരാശ്യത്തിൽ പെൺകുട്ടിയുടെ ജീവൻ എടുക്കണമെന്നുള്ള മനോഭാവം യുവതലമുറയിലെ മാനസികാരോഗ്യത്തിൽ വന്നിട്ടുള്ള വലിയ പോരായ്മയുടെ പ്രതിഫലനമാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്നു പാലായിൽ കൊല്ലപ്പെട്ട പെൺകുട്ടിയുമായും താൻ രണ്ടു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നെന്നാണ് പ്രതി അവകാശപ്പെടുന്നത്. അടുത്ത കാലത്തായി അവൾ തന്നോട് അകൽച്ച കാണിക്കുന്നതാണ് ആക്രമണത്തിനു…
Read More