ആലപ്പുഴ: കല്ലുപാലത്തിന് സമീപം പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ഇന്നു നടക്കുന്ന ശാസ്ത്രീയ പരിശോധനക്കു ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂവെന്ന് പോലീസ്. രണ്ട് തലയോടുകളുടെയും കൈകളുടെയും വാരിയെല്ലിന്റെയും ഭാഗങ്ങളാണ് കണ്ടെത്തിയത്. വർഷങ്ങൾ പഴക്കമുള്ള അസ്ഥികൾ ദ്രവിച്ചുതുടങ്ങിയ അവസ്ഥയിലുമാണ്. അസ്ഥികളിൽ അടയാളപ്പെടുത്തലുകൾ ഉള്ളതിനാൽ വൈദ്യപഠനാവശ്യത്തിനായി ഡോക്ടർമാർ ഉപയോഗിച്ചതാണെന്നാണ് സംശയം . ശാസ്ത്രീയ പരിശോധനകൾക്കു ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ. പ്രാഥമിക നിഗമനത്തിൽ ദുരുഹത ഇല്ലെങ്കിലും പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. അന്നൊരു ഡോക്ടർ…എട്ടുവർഷം മുമ്പ് ഡോക്ടർ അടക്കമുള്ളവർ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടമാണിത്. തലയോട്ടികൾ രണ്ടായി മുറിച്ച നിലയിലുള്ളവയാണ്. വാരിയെല്ലിന്റെയും അസ്ഥിയുടെയും ഭാഗങ്ങളിൽ അടയാളപ്പെടുത്തിയിട്ടുമുണ്ട്. ആൾത്താമസമില്ലാത്ത വീടിന് വർഷങ്ങളുടെ പഴക്കമുണ്ട്.കാടുപിടിച്ച സ്ഥലത്ത് ഇഴജന്തുക്കളുടെ ശല്യമുള്ളതായി സമീപവാസികളുടെ പരാതി പെട്ടതിനെ തുടർന്ന് ഇന്നലെ രാവിലെ സ്ഥലം…
Read MoreCategory: Top News
അശ്ലീലം പരിധിവിടുന്നു ; ക്ലബ് ഹൗസ് റൂമിൽ സംഭവിക്കുന്നതെന്തെന്നറിയാൽ കാക്കി അഴിച്ചുവെച്ച് ഫേക്ക് ഐഡിയിൽ പോലീസും; പാതിരാ ത്രിയിൽ ചാറ്റിനെത്തുന്നവരുടെ എണ്ണം ഞെട്ടിക്കുന്നത്
സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്തുടനീളം ക്രൂരമായ പീഡന കേസുകളും ചീറ്റിങ്ങും കൂടിയതോടെ അന്വേഷിക്കാന്‍ പുതുവഴി തേടി പോലീസ്. കോവിഡ് കാലത്ത് പെണ്‍വാണിഭ സംഘങ്ങളും ഹണിട്രാപ്പും തഴച്ചുവളര്‍ന്നതോടെ അന്വേഷണം തുടങ്ങിയ പോലീസിനു ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മയക്കുമരുന്നില്‍ തുടങ്ങി ടിക്ക് ടോക്ക്, ക്ലബ് ഹൗസ്, വാട്ട്സ് ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയുള്ള തന്ത്രപരമായ ഇടപെടലുകളാണ് കൊടിയ പീഡനത്തിലേക്കും മറ്റ് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കും നയിക്കുന്നത്. തിരിച്ചറിയാത്ത ഐഡികളിൽരാത്രികാലങ്ങളില് ഉള്‍പ്പെടെയുള്ള ചാറ്റിംഗും ക്ലബ് ഹൗസ് ഉള്‍പ്പെടെയുള്ളവയിലെ സാന്നിധ്യവും യുവതീ യുവാക്കളില്‍ വലിയൊരു വിഭാഗത്തെയും ചതിക്കുഴിയിലേക്കാണ് കൊണ്ടുചെന്നെത്തിക്കുന്നത്. സമീപകാലത്തായി ഏറ്റവും വലിയപീഡന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കേസില്‍ വില്ലനായതു സാമൂഹ്യ മാധ്യമങ്ങള്‍ തന്നെയാണ്. തിരിച്ചറിയാത്ത ഐഡികളുമായി പോലീസ് സേനയിലുള്ളവര്‍ ഇത്തരം കേസുകള്‍ നിരീക്ഷിക്കുന്നുണ്ട്. ഇന്നലെയും കോഴിക്കോട് പീഡന കേസ് സംഭവം പുറത്തുവന്നിട്ടുണ്ട്. ഇത്തവണ വിവാഹ വാഗ്ദാനം നല്കി 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച…
Read More‘ബി.എസ്.എന്‍.എല്‍. കോയ’ വെറും പുലിയല്ല പുപ്പുലി ! മൊയ്തീന് കോയയും മക്കളും ചേര്‍ന്ന് നടത്തിയത് സമാനതയില്ലാത്ത തട്ടിപ്പ്;കുടുംബം തട്ടിപ്പിന് പണ്ടേ ‘ഫെയ്മസ്’…
സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയ സംഭവത്തിലെ മുഖ്യപ്രതി മൊയ്തീന് കോയയും മക്കളും ചേര്‍ന്ന് നടത്തിയ തട്ടിപ്പ് സമാനതകളില്ലാത്തത്. പാലക്കാട് നഗരത്തിലെ സ്വകാര്യ കെട്ടിടത്തിലാണ് സമാന്തര ടെലിഫോണ്‍ എക്സചേഞ്ച് പ്രവര്‍ത്തിച്ചത്. സംഭവത്തില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനു സമീപം പുത്തന്‍പീടിയേക്കല്‍ വീട്ടില്‍ മൊയ്തീന്‍കോയ(ബി.എസ്.എന്‍.എല്‍. കോയ-63)യെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14നു രാത്രിയാണു പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ എം.എ. ടവറില്‍ 105-ാം നമ്പര്‍ മുറിയില്‍ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയത്. സംഭവത്തെക്കുറിച്ചു പാലക്കാട് ഡിവൈ.എസ്.പി. പി.സി. ഹരിദാസ് പറയുന്നതിങ്ങനെ… കഴിഞ്ഞ എട്ട് വര്‍ഷമായി മേട്ടുപ്പാളയം സ്ട്രീറ്റില്‍ കീര്‍ത്തി ആയുര്‍വേദിക് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു മൊയ്തീന്‍കോയ. സ്ഥാപനത്തിന്റെ പേരില്‍ ഇരുനൂറോളം ജിയോ, ബി.എസ്.എന്‍.എല്‍. സിം കാര്‍ഡുകളാണ് ഇയാള്‍ എടുത്തിട്ടുള്ളത്. മൊയ്തീന് കോയയുടെ മകന് ഷറഫുദ്ദീന്റെ പേരില്‍ ചേവായൂര്‍ പോലീസ് സ്റ്റേഷനിലും, സഹോദരന് ഷബീറിന്റെ പേരില്‍ കോഴിക്കോട് പോലീസ്…
Read Moreഇതെന്ത് കഥ… അശ്ലീല സന്ദേശങ്ങളിൽ കുടുങ്ങി ഒരു ഗ്രാമം; വിദ്യാർഥിനികൾക്കും വീട്ടമ്മമാർക്കും അശ്ലീല സന്ദേശങ്ങൾ; ഒളഞ്ഞിരിക്കുന്ന അജ്ഞാതനെ തേടി പോലീസ്
മുക്കം: വിദ്യാർഥിനികൾക്കും വീട്ടമ്മമാർക്കും അജ്ഞാത ഫോൺ നമ്പറിൽ നിന്ന് വാട്സാപ്പ് വഴി അശ്ലീലത നിറഞ്ഞതും ഭീഷണിപ്പെടുത്തുന്നതുമായ സന്ദേശങ്ങൾ ലഭിക്കുന്നതായി പരാതി. കാരശേരി പഞ്ചായത്തിലെ ആനയാംകുന്ന് പ്രദേശത്തെ സ്ത്രീകൾക്കാണ് സൈബറിടത്തിൽ ലൈംഗികാധിക്ഷേപം നേരിടേണ്ടിവന്നത്. മെസേജുകൾക്ക് മറുപടിയും സ്വന്തം ഫോട്ടോയും നൽകിയില്ലെങ്കിൽ ഭീഷണിപ്പെടുത്തുന്ന അവസ്ഥയുമുണ്ട്. ശനിയാഴ്ച രാവിലെയാണ് ആനയാംകുന്ന് പ്രദേശത്തെ ഒരു വിദ്യാർഥിനിക്ക് ആദ്യം വാട്സാപ്പിൽ സന്ദേശം വന്നതായി ശ്രദ്ധയിൽപ്പെട്ടത്. ആനയാംകുന്ന് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയുടെ പ്രൊഫൈൽ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ് കൂട്ടുകാരികൾക്ക് മെസേജ് അയച്ചതായി ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്. തന്റെ കൂട്ടുകാരികൾ തന്നെ വിളിച്ചപ്പോഴാണ് താൻ ഇത് അറിയുന്നതെന്നും അപ്പോൾ തന്നെ എല്ലാവർക്കും ഈ മെസേജുകൾ അയയ്ക്കുന്നത് താനല്ലെന്ന് വിളിച്ച് പറയുകയും ചെയ്യുകയായിരുന്നു. അപ്പോഴേക്കും നിരവധി വിദ്യാർഥികൾക്ക് ഇതുപോലെ മെസേജ് വന്നതായും അവരോടൊക്കെ ഫോട്ടോയും ഫോൺ നമ്പറും ശേഖരിച്ചു വെന്നും വിദ്യാർഥിനി പറഞ്ഞു. ഇതിനോടകം…
Read Moreകോവിഡ് വകഭേദത്തിനു പിന്നാലെ കേരളത്തില്‍ ഡെങ്കി വകഭേദവും ! അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്രം; ഡെന്‍വ് 2 വൈറസ് അതീവ മാരകം എന്ന് റിപ്പോര്‍ട്ട്…
കോവിഡ് വകഭേദങ്ങളെക്കൊണ്ടു തന്നെ പൊറുതിമുട്ടിയിരിക്കുമ്പോള്‍ കേരളത്തിനു ഭീഷണിയായി ഡെങ്കിപ്പനിയുടെ വകഭേദവും എത്തുന്നു. ഡെന്‍വ് 2 വൈറസ് വകഭേദം കേരളമടക്കം 11 സംസ്ഥാനങ്ങളില്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്. ഈ അവസരത്തില്‍ അതീവ ജാഗ്രത അനിവാര്യമാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനം വിലയിരുത്താന്‍ ചേര്‍ന്ന മന്ത്രാലയ ഉന്നതാധികാര സമിതി യോഗമാണു ഡെങ്കിപ്പനി ഉയര്‍ത്തുന്ന വെല്ലുവിളി ചര്‍ച്ച ചെയ്തത്. സാധാരണ ഉണ്ടാവുന്നതിനെക്കാള്‍ കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്കു വഴിവയ്ക്കാവുന്ന വൈറസ് വകഭേദമാണിത്. മരണ നിരക്കും കൂടും.കേരളത്തിനു പുറമേ ആന്ധ്ര, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, യുപി, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിലാണു ഡെന്‍വ് 2 വിഭാഗത്തിലുള്ള ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതരെ കണ്ടെത്താനും ചികിത്സാ നടപടികള്‍ ഊര്‍ജിതമാക്കാനും ആവശ്യത്തിനു പരിശോധനാ കിറ്റുകളും മരുന്നുകളും സംഭരിക്കാനും മന്ത്രാലയം നിര്‍ദ്ദേശം നല്കി. എളുപ്പം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള രോഗമാണ് ഇത്. അതുകൊണ്ട്…
Read Moreഅച്ഛൻ വഴക്കുപറയുമെന്ന് പേടിച്ച് നാടുവിട്ട സാബുമോനെ 19 വർഷത്തിന് ശേഷവും പോലീസ് തിരയുന്നു; അന്നത്തെ പൊടിമീശക്കാരൻ ഇപ്പോൾ ഇങ്ങനെയായിരിക്കാം; ലുക്കൗട്ട് നോട്ടീസുമായി ബാലരാമപുരം പോലീസ്
കാണാതാകുന്നതിനു മുന്‍പുള്ള സാബുന്റെ ഫോട്ടോ, പോലീസിന്റെ സാങ്കൽപ്പിക ചിത്രം. വെങ്ങാനൂർ: പത്തൊന്‍പതു വർഷം മുന്‍പ് കാണാതായ ആളെ കണ്ടെത്താൻ ബാലരാമപുരം പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബാലരാമപുരം ആർസിതെരുവ് വട്ടവിളാകത്ത് വീട്ടിൽ തമ്പിയച്ചന്റെ നാല് മക്കളിൽ ഇളയവനായ സാബുവിനെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് പോലീസ്. 1992 നവംബർ ഒന്‍പതിന് രാത്രിയിലാണ് സാബുവിനെ വീട്ടിൽ നിന്ന് കാണാതായത്. കോട്ടുകാൽ മുത്താരമ്മൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്ന സാബു വീട്ടുകാരറിയാതെ സിനിമ കാണാൻ പോയത് പിതാവറിയും എന്ന ഭയത്താൽ നാടുവിട്ടതെന്ന് സഹോദരങ്ങൾ മൊഴി നൽകിയതായി സിഐബിജുകുമാർ അറിയിച്ചു. പത്തൊന്‍പത് വർഷം മുൻപ് വീട്ടുകാർ നൽകിയ കേസിൽ അന്ന് നടന്ന അന്വേഷണവും ഫലം കണ്ടില്ല. കോടതിയുടെ നിർദേശപ്രകാരം രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലും കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് പുനരന്വേഷണത്തിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ കിട്ടുന്നവർ വിവരം സ്റ്റേഷനിൽ…
Read Moreഇടിവെട്ട് മഴ..! തുലാവർഷമെത്തുന്നു ഓക്ടോബർ പകുതിയോടെ; കാലവർഷം വിടവാങ്ങാൻ ഇനി പത്ത് നാൾ കൂടി; തിമിർത്ത് പെയ്തത് രണ്ടേ രണ്ട് ജില്ലകളിൽ മാത്രം…
തിരുവനന്തപുരം: കാലവർഷം വിട വാങ്ങാൻ പത്തുനാൾകൂടി ശേഷിക്കേ സംസ്ഥാനത്ത് 17 ശതമാനം മഴക്കുറവ്. പത്തനംതിട്ട, കോട്ടയം ജില്ലകളിലൊഴികെ മറ്റെല്ലാ ജില്ലകളിലും മഴക്കുറവ് രൂക്ഷമായി തുടരുന്പോൾ ഇക്കുറി കാലവർഷം കണക്കു തികയ്ക്കുമെന്നു കരുതാനാവില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ നിഗമനം. ജൂണ്‍ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ നീളുന്ന കേരളത്തിലെ ഏറ്റവും ദൈർഘ്യമേറിയ മഴക്കാലമാണ് തെക്കുപടിഞ്ഞാറൻ കാലവർഷക്കാലം. ഇക്കാലയളവിൽ 2049.2 മില്ലീമീറ്റർ മഴയാണ് സംസ്ഥാനത്തു പെയ്യേണ്ടത്. എന്നാൽ ഇന്നലെ വരെ പെയ്തത് 1616.2 മില്ലീമീറ്റർ മാത്രം. പത്തു ദിവസത്തിനുള്ളിൽ 433 മില്ലീമീറ്റർ മഴ കൂടി പെയ്താൽ മാത്രമേ കാലവർഷത്തിൽ ശരാശരി മഴ ലഭിച്ചതായി കണക്കാക്കാൻ കഴിയുകയുള്ളൂ. എന്നാൽ അടുത്ത ഒരാഴ്ച കൂടി കാലവർഷം ശക്തിപ്പെടാനുള്ള അനുകൂല സാഹചര്യമില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. അതേസമയം, ഒക്ടോബർ പകുതിയോടെ സംസ്ഥാനത്ത് തുലാവർഷം പെയ്തു തുടങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കുകൂട്ടുന്നു. വയനാട്…
Read Moreജസ്റ്റ് റിമമ്പർ ദാറ്റ്..! സൂപ്പർ സ്റ്റാറിനൊപ്പം ചിത്രമെടുക്കാൻ എത്തിയ ആരാധകരും അണികളും ഇടിച്ചു നിന്നു; ബിജെപി പരിപാടിയിൽനിന്ന് സുരേഷ് ഗോപി എം പി ഇറങ്ങിപ്പോയി
കൊട്ടാരക്കര: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ താരത്തെ കാണാനെത്തിയവരും പാർട്ടി പ്രവർത്തകരുടേയും തിക്കിതിരക്കിയതിൽ പ്രതിഷേധിച്ച് ബിജെപി സംഘടിപ്പിച്ച പരിപാടി പൂർത്തിയാക്കാതെ സുരേഷ് ഗോപി എംപി ക്ഷുഭിതനായി മടങ്ങി. ഞായറാഴ്ച കൊട്ടാരക്കരയിലായിരുന്നു സംഭവം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബിജെപി കൊട്ടാരക്കരയിൽ സംഘടിപ്പിച്ച സേവാസമർപ്പൺ അഭിയാൻ സ്മൃതി കേരം പദ്ധതിയുടെ ഉദ്ഘാടനത്തിനായാണ് സുരേഷ് ഗോപി കൊട്ടാരക്കരയിലെത്തിയത്. ബിജെപി കൊട്ടാരക്കര, പത്തനാപുരം, ആയൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കൊട്ടാരക്കര മാർത്തോമ്മ ജൂബിലി മന്ദിരത്തിൽ ആയിരുന്നു പരിപാടി. സുരേഷ് ഗോപി കാറിൽ വന്നിറങ്ങിയപ്പോൾ തന്നെ അദ്ദേഹവും സഹായിയും ആളുകളോട് അകന്നു നിൽക്കാൻ പറയുന്നുണ്ടായിരുന്നു. ആദ്യം ഇതാരും മുഖവിലക്കെടുത്തില്ല. പിന്നീടദ്ദേഹം ജൂബിലി മന്ദിരം വളപ്പിൽ മാർ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണക്കായി തെങ്ങിൻ തൈ നട്ടപ്പോഴും ആളുകൾ തിക്കിത്തിരക്കി. കാമറയിൽ മുഖം കാണിക്കാനും ഒപ്പം നിന്ന് പടമെടുക്കാനുംവേണ്ടിയായിരുന്നു ആളുകൾ ഇടിച്ചു കയറിയത്.…
Read Moreമീനാക്ഷി… മീനാക്ഷി.. മീനാക്ഷി.. അവര്‍ വിളിച്ചു നടന്നു..! വീടിനുള്ളിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാനില്ല; ഒടുവില്‍ കണ്ടെത്തിയത്…
ആലങ്ങാട്: കുളിമുറിയിൽ വെള്ളം നിറച്ചുവച്ച ബക്കറ്റിനുള്ളിൽ വീണ് ഒന്നര വയസുകാരി മരിച്ചു. സൗത്ത് കളമശേരി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ പാനായിക്കുളം പുലിമുറ്റത്ത് പള്ളത്ത് മഹേഷിന്റെ മകൾ മീനാക്ഷിയാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം മൂന്നിന് കുഞ്ഞിന്റെ അമ്മ സോനയുടെ കരുമാലൂർ മനയ്ക്കപ്പടിയിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. വീടിനുള്ളിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുളിമുറിയിലെ ബക്കറ്റിൽ മുങ്ങിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ: ഉണ്ണിക്കുട്ടൻ.
Read Moreബിജെപി അധ്യക്ഷനാകുമോ? നല്ലവരായ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് അവരുടെ ഒപ്പം മുന്നില്‍ ഓടാന്‍ തയാറായി നില്‍ക്കുകയാണ്; പ്രതികരണവുമായി സുരേഷ് ഗോപി
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി സുരേഷ് ഗോപി എംപി. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് രാഷ്ട്രീയപാടവമുള്ള നേതാക്കള്‍ വരണമെന്നാണ് തന്റെ അഭിപ്രായമെന്നും പ്രവർത്തകനായി തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി അധ്യക്ഷനാകണമെന്ന ഉദ്ദേശം ഒരുകാലത്തുമുണ്ടായിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. അതിലേക്ക് എത്തണമെങ്കില്‍ ഇനിയും ഒരുപാട് രാഷ്ട്രീയപാടവം നേടിയെടുക്കേണ്ടതുണ്ട്. അതിനുള്ള ഒരു തയാറെടുപ്പും താന്‍ നടത്തിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. നല്ലവരായ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് അവരുടെ ഒപ്പം മുന്നില്‍ ഓടാന്‍ തയാറായി നില്‍ക്കുകയാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More