സീതത്തോട് സഹകരണബാങ്കിലെ സാമ്പത്തിക ക്രമക്കേടില്‍ സസ്പെന്‍ഷനിലായ മുന്‍ സെക്രട്ടറി കെയു ജോസ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങള്‍. മുന്‍ഭരണസമിതിയുടെ വീഴ്ചകള്‍ മറച്ചുവെക്കാന്‍ തന്നെ ബലിയാടാക്കുകയായിരുന്നുവെന്നാണ് ജോസ് പറയുന്നത്.സാമ്പത്തിക ക്രമക്കേട് നടന്ന കാലത്ത് ബാങ്ക് സെക്രട്ടറിയുടെ സ്ഥാനത്ത് ഉണ്ടായിരുന്നില്ലെന്നും ജോസ് പറയുന്നു. ബാങ്കിന്റെ മുഴുവന്‍ കാര്യങ്ങളും സിപിഎമ്മിനും കോന്നി എംഎല്‍എ കെ.യു ജനീഷ് കുമാറിനുമാണ് അറിയാവുന്നത്. എംഎല്‍എ അറിയാതെ ബാങ്കില്‍ ഒരു നടപടിയും നടക്കില്ലെന്നും കെ.യു ജോസ് വ്യക്തമാക്കി. സഹകരണ വകുപ്പ് ജീവനക്കാരെ സ്വാധീനിച്ച് എംഎല്‍എ തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നു. സസ്പെന്ഷന് നടപടിയെ നിയമപരമായി നേരിടും. സാമ്പത്തിക ക്രമക്കേട് വിഷയം നേരത്തെ തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും കെ.യു ജോസ് കൂട്ടിച്ചേര്‍ത്തു. 2013 മുതല്‍ 2018-വരെ ബാങ്കില്‍ 1.63 കോടി രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് ബാങ്ക് ഭരണസമിതിയുടെ ആരോപണം. പസി.പി.എം.ആണ് ബാങ്ക് ഭരിക്കുന്നത്. ക്രമക്കേടുകള്‍ ആരോപിച്ച് കോണ്‍ഗ്രസിന്റെയും ബി.ജെ.പി.യുടെയും സമരം…
Read MoreCategory: Top News
ഉൾക്കടൽ ക്ഷോഭത്തിൽ…! കോവളം ബീച്ച് കൈയടക്കി ചൊറിയൻമാർ; സഞ്ചാരികൾക്കും മത്സ്യത്തൊഴിലാളികൾക്കും ഭീഷണിയാകുന്നു
വിഴിഞ്ഞം: കോവളം അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രത്തിലെ ബീച്ചുകൾ കൈയടക്കി കടൽച്ചൊറിയെന്നറിയപ്പെടുന്ന ജെല്ലി ഫിഷുകൾ. ശുചികരണ തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കി ഇന്നലെ രാവിലെ മുതലാണ് ജെല്ലിക്കൂട്ടം ബീച്ചിലേക്ക് അടിച്ച് കയറാൻ തുടങ്ങിയത്.തുടർച്ചയായി കരക്കടിഞ്ഞതോടെ മറവു ചെയ്യാനുള്ള തൊഴിലാളികളുടെ ശ്രമവും പാഴായി. ഉൾക്കടലിൽ മാത്രം കണ്ടു വരുന്ന ജെല്ലികൾ ശക്തമായ തിരയടിയിൽ തീരത്തേക്ക് വരുന്നത് മത്സ്യത്തൊഴിലാളികൾക്കും ലൈഫ് ഗാർഡുകൾക്കും ഭീഷണിയായി മാറിയിരിക്കുകയാണ്. മീൻ പിടിക്കാൻ വിരിക്കുന്ന വലയിൽ കുടുങ്ങുന്ന ഇവയെ സ്പർശിച്ചാൽ ചൊറിച്ചിലുണ്ടാകുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കോവളം കാണാനെത്തുന്ന സഞ്ചാരികൾക്കു പോലും ഭീഷണിയാകുന്ന ജെല്ലിക്കൂട്ടം തീരത്തെയും വൃത്തിഹീനമാക്കി. ഇവയെ മറവു ചെയ്ത് ശുദ്ധമാക്കാൻ രണ്ടു ദിവസം വേണ്ടിവരുമെന്ന് അധികൃതർ പറഞ്ഞു. കടലിന്റെ അടിത്തട്ടിൽ കാണുന്ന ഇവ കടൽക്ഷോഭത്തിൽ ജീവൻ നഷ്ടപ്പെട്ട് കരയിലേക്ക് വരുന്നതാകാമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
Read Moreഇതാണ് ആ ഭാഗ്യവാൻ! ഓണം ബംപർ കൊച്ചി മരട് സ്വദേശി ജയപാലന്; ആ ലോട്ടറി എടുക്കാനുള്ള കാരണമായി ജയപാലന് പറയുന്നത് ഇങ്ങനെ…
മരട് (കൊച്ചി): അവകാശവാദങ്ങള്‍ക്കും നാടകീയതയ്ക്കും ഒടുവില്‍ യഥാര്‍ഥ ഭാഗ്യവാൻ രംഗത്ത്. ഓണം ബംപര്‍ 12 കോടി സമ്മാനം ലഭിച്ചത് കൊച്ചി മരട് സ്വദേശി ഓട്ടോറിക്ഷാ ഡ്രൈവര്‍ ജയപാലന്. സമ്മാനര്‍ഹമായ ടിക്കറ്റ് ജയപാലന് കൊച്ചിയിലെ കാനറാ ബാങ്കില്‍ സമര്‍പ്പിച്ചു. സ്ഥിരമായി ലോട്ടറി എടുക്കുന്നയാളാണ് താന്‍. ഭാഗ്യം തേടിവന്നപ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല. കഴിഞ്ഞ 10നാണ് തൃപ്പൂണിത്തുറയിലെ ഏജന്‍സിയില്‍നിന്നു ലോട്ടറി ടിക്കറ്റ് എടുത്തത്. നമ്പറിന്റെ പ്രത്യേകത കണ്ടാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് എടുത്തതെന്നും ജയപാലന് പറഞ്ഞു. ആദ്യം കടം വീട്ടണം, കുടുംബ ഭദ്രത ഉറപ്പുവരുത്തണം, അത്ര തന്നെ. സ്ഥിരമായി എല്ലാതരം ലോട്ടറി ടിക്കറ്റും എടുക്കുന്നയാളാണ് താനെന്നും ജയപാലന് കൂട്ടിച്ചേർത്തു. മീനാക്ഷി ലോട്ടറീസിന്റെ തൃപ്പൂണിത്തുറ ശാഖയില്‍നിന്നു വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് ഞായറാഴ്ചതന്നെ ഉറപ്പിച്ചിരുന്നു. ഭാഗ്യശാലിക്കായുള്ള അന്വേഷണത്തിനിടെ ഗള്‍ഫിലുള്ള വയനാട് സ്വദേശി സെയ്തലവി അവകാശവാദവുമായെത്തി. പാലക്കാട്ട് കച്ചവടം നടത്തുന്ന കോഴിക്കോട് സ്വദേശിയായ സുഹൃത്തുവഴി…
Read Moreതമാശയ്ക്കാണെങ്കിലും ഇങ്ങനെയൊന്നും ചെയ്യരുത്…! 12 കോടി അടിച്ചത് സെയ്തലവിക്കല്ല, സുഹൃത്തുക്കൾ പറ്റിയ്ക്കുകയായിരുന്നു; ആ ഭാഗ്യവാന് കൊച്ചിക്കാരന്
കൊച്ചി: വീണ്ടും ട്വിസ്റ്റ്.. കേരളം തിരയുന്ന ആ ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി. തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലൻ എന്ന ഓട്ടോ ഡ്രൈവർക്കാണ് തിരുവോണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി അടിച്ചത്. ഈ മാസം പത്തിനാണ് ജയപാലൻ ടിക്കറ്റെടുത്തത്. ലോട്ടറി ടിക്കറ്റ് കാനറ ബാങ്കിൽ കൈമാറി. നേരത്തെ ദുബായില്‍ ജോലി ചെയ്യുന്ന സെയ്തലവിക്കാണ് 12 കോടി അടിച്ചതെന്ന അവകാശവാദം ഉയര്‍ന്നിരുന്നു. കോഴിക്കോടുള്ള സുഹൃത്താണ് സെയ്തലവിക്ക് വേണ്ടി ടിക്കറ്റെടുത്തത് എന്നായിരുന്നു അവകാശവാദം. എന്നാൽ സെയ്തലവിയെ സുഹൃത്തുക്കൾ പറ്റിയ്ക്കുകയായിരുന്നു എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. തൃപ്പൂണിത്തുറയിൽ വിറ്റ ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് ഞായറാഴ്ച തന്നെ സ്ഥിരീകരണം വന്നിരുന്നു. എന്നാൽ ഇതുവരെ ഭാഗ്യശാലിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
Read Moreയുവാവ് നിരവധി തവണ ബലാല്‍സംഗം ചെയ്തതായി 15കാരി ! ഗര്‍ഭം അലസിപ്പിച്ചത് നിര്‍ബന്ധിപ്പിച്ച് പപ്പായ കഴിപ്പിച്ച്; എല്ലാത്തിനും ഒത്താശ ചെയ്തത് സഹോദരി…
നിരവധി തവണ യുവാവ് തന്നെ ബലാല്‍സംഗം ചെയ്തതായി പരാതി നല്കി മഹാരാഷ്ട്രയില്‍ നിന്നുള്ള 15കാരി. ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞ യുവാവ് നിര്‍ബന്ധിപ്പിച്ച് ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള ഗുളിക കഴിപ്പിച്ചതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ യുവാവിന് എല്ലാവിധ ഒത്താശയും ചെയ്തത് അയാളുടെ സഹോദരിയാണെന്ന് പരാതിയില്‍ പറയുന്നതായും പൊലീസ് പറയുന്നു. പുനെ ജില്ലയിലാണ് സംഭവം. മാസങ്ങള്‍ക്ക് മുന്‍പ് പൊതു ശൗചാലയത്തില്‍ പോകുന്നതിനിടെ, തന്നെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി ദത്തു പൂജാരി എന്ന യുവാവ് പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. തുടക്കത്തില്‍ മുഖത്തടിച്ച ശേഷം ബെല്‍റ്റ് ഊരി തല്ലി. മര്‍ദ്ദനത്തിന്റെ ആഘാതത്തില്‍ അര്‍ധ ബോധാവസ്ഥയിലായ തന്നെ മുഖം പൊത്തിയ ശേഷമാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നതായി പൊലീസ് പറയുന്നു. മാതാപിതാക്കളെ കൊല്ലുമെന്ന് തുടര്‍ച്ചയായി ഭീഷണിപ്പെടുത്തി തന്നെ വീണ്ടും നിരന്തരം പീഡിപ്പിച്ചു. താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ യുവാവും ഇയാളുടെ സഹോദരിയും ചേര്‍ന്ന് തന്നെ നിര്‍ബന്ധിച്ച് ഗര്‍ഭം…
Read Moreതൃപ്പൂണിത്തുറയില്‍ അടിച്ച ബംബര്‍ എങ്ങനെ ഗള്‍ഫിലുള്ള വയനാട്ടുകാരന് സെയ്തലവിയിലെത്തി ! പിന്നില്‍ കള്ളപ്പണം വെളുപ്പിക്കലോ ? ഉയരുന്നത് നിരവധി ചോദ്യങ്ങള്‍…
കേരളം ആവേശത്തോടെ കാത്തിരുന്ന ഓണം ബംബറിന്റെ നറുക്കെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ ഇതിനെച്ചുറ്റിപ്പറ്റി പല സംശയങ്ങളും ഉയരുകയാണ്. ഒന്നാം സമ്മാനമായ 12 കോടിയ്ക്കര്‍ഹമായത് TE 645465 എന്ന നമ്പരിലുള്ള ടിക്കറ്റായിരുന്നു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സബ് ഓഫീസിനു കീഴില്‍ ഉള്ള ടിക്കറ്റ് വിറ്റത് തൃപ്പൂണിത്തുറയിലാണെന്നായിരുന്നു ആദ്യം വിവരം വന്നത്. ഏജന്റ് മുരുകേഷ് തേവര് വിറ്റ ടിക്കറ്റിന്റെ ഉടമ ആരെന്ന് തുടക്കത്തില്‍ കണ്ടെത്താനായതുമില്ല. അങ്ങനെ കേരളം ഭാഗ്യവാനെത്തപ്പി നടക്കുമ്പോഴാണ് ഇന്നലെ രാത്രിയോടെ ഭാഗ്യവാന് വയനാട് പനമരം സ്വദേശി സെയ്തലവിയാണെന്ന വിവരങ്ങള്‍ പുറത്തു വന്നത്. കഴിഞ്ഞ പതിനൊന്നു വര്‍ഷമായി സെയ്തലവി ദുബായിലെ അബു ഹെയ്ലിലുള്ള റെസ്റ്റൊറന്റില്‍ ജോലി ചെയ്യുകയായിരുന്നു. സുഹൃത്ത് അഹമ്മദ് വഴി വാട്സ് ആപ്പിലൂടെയാണ് താന്‍ ടിക്കറ്റ് എടുത്തതെന്നാണ് സെയ്തലവി പറയുന്നത്. ടിക്കറ്റിന്റെ പണം ഓണ്‍ലൈനായി അയച്ചു കൊടുത്തപ്പോള്‍ ടിക്കറ്റിന്റെ ചിത്രം സുഹൃത്ത് വാട്സ്ആപ്പിലൂടെ അയച്ചു കൊടുത്തുവെന്നും…
Read Moreപ്രമുഖ ചലച്ചിത്ര നടികൾ താമസിച്ചിരുന്ന വീട്ടിൽ പിളർന്ന തലയോട്ടിയും വാരിയെല്ലും; ആലപ്പുഴ കല്ലുപാലത്തെ ‘വിഐപി’ വീട്ടിലെ അസ്ഥികൂടത്തിൽ നാടിനെ നടുക്കുന്ന രഹസ്യമോ?
ആലപ്പുഴ: കല്ലുപാലത്തിന് സമീപം പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ഇന്നു നടക്കുന്ന ശാസ്ത്രീയ പരിശോധനക്കു ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂവെന്ന് പോലീസ്. രണ്ട് തലയോടുകളുടെയും കൈകളുടെയും വാരിയെല്ലിന്റെയും ഭാഗങ്ങളാണ് കണ്ടെത്തിയത്. വർഷങ്ങൾ പഴക്കമുള്ള അസ്ഥികൾ ദ്രവിച്ചുതുടങ്ങിയ അവസ്ഥയിലുമാണ്. അസ്ഥികളിൽ അടയാളപ്പെടുത്തലുകൾ ഉള്ളതിനാൽ വൈദ്യപഠനാവശ്യത്തിനായി ഡോക്ടർമാർ ഉപയോഗിച്ചതാണെന്നാണ് സംശയം . ശാസ്ത്രീയ പരിശോധനകൾക്കു ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ. പ്രാഥമിക നിഗമനത്തിൽ ദുരുഹത ഇല്ലെങ്കിലും പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. അന്നൊരു ഡോക്ടർ…എട്ടുവർഷം മുമ്പ് ഡോക്ടർ അടക്കമുള്ളവർ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടമാണിത്. തലയോട്ടികൾ രണ്ടായി മുറിച്ച നിലയിലുള്ളവയാണ്. വാരിയെല്ലിന്റെയും അസ്ഥിയുടെയും ഭാഗങ്ങളിൽ അടയാളപ്പെടുത്തിയിട്ടുമുണ്ട്. ആൾത്താമസമില്ലാത്ത വീടിന് വർഷങ്ങളുടെ പഴക്കമുണ്ട്.കാടുപിടിച്ച സ്ഥലത്ത് ഇഴജന്തുക്കളുടെ ശല്യമുള്ളതായി സമീപവാസികളുടെ പരാതി പെട്ടതിനെ തുടർന്ന് ഇന്നലെ രാവിലെ സ്ഥലം…
Read Moreഅശ്ലീലം പരിധിവിടുന്നു ; ക്ലബ് ഹൗസ് റൂമിൽ സംഭവിക്കുന്നതെന്തെന്നറിയാൽ കാക്കി അഴിച്ചുവെച്ച് ഫേക്ക് ഐഡിയിൽ പോലീസും; പാതിരാ ത്രിയിൽ ചാറ്റിനെത്തുന്നവരുടെ എണ്ണം ഞെട്ടിക്കുന്നത്
സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്തുടനീളം ക്രൂരമായ പീഡന കേസുകളും ചീറ്റിങ്ങും കൂടിയതോടെ അന്വേഷിക്കാന്‍ പുതുവഴി തേടി പോലീസ്. കോവിഡ് കാലത്ത് പെണ്‍വാണിഭ സംഘങ്ങളും ഹണിട്രാപ്പും തഴച്ചുവളര്‍ന്നതോടെ അന്വേഷണം തുടങ്ങിയ പോലീസിനു ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മയക്കുമരുന്നില്‍ തുടങ്ങി ടിക്ക് ടോക്ക്, ക്ലബ് ഹൗസ്, വാട്ട്സ് ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയുള്ള തന്ത്രപരമായ ഇടപെടലുകളാണ് കൊടിയ പീഡനത്തിലേക്കും മറ്റ് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കും നയിക്കുന്നത്. തിരിച്ചറിയാത്ത ഐഡികളിൽരാത്രികാലങ്ങളില് ഉള്‍പ്പെടെയുള്ള ചാറ്റിംഗും ക്ലബ് ഹൗസ് ഉള്‍പ്പെടെയുള്ളവയിലെ സാന്നിധ്യവും യുവതീ യുവാക്കളില്‍ വലിയൊരു വിഭാഗത്തെയും ചതിക്കുഴിയിലേക്കാണ് കൊണ്ടുചെന്നെത്തിക്കുന്നത്. സമീപകാലത്തായി ഏറ്റവും വലിയപീഡന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കേസില്‍ വില്ലനായതു സാമൂഹ്യ മാധ്യമങ്ങള്‍ തന്നെയാണ്. തിരിച്ചറിയാത്ത ഐഡികളുമായി പോലീസ് സേനയിലുള്ളവര്‍ ഇത്തരം കേസുകള്‍ നിരീക്ഷിക്കുന്നുണ്ട്. ഇന്നലെയും കോഴിക്കോട് പീഡന കേസ് സംഭവം പുറത്തുവന്നിട്ടുണ്ട്. ഇത്തവണ വിവാഹ വാഗ്ദാനം നല്കി 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച…
Read More‘ബി.എസ്.എന്‍.എല്‍. കോയ’ വെറും പുലിയല്ല പുപ്പുലി ! മൊയ്തീന് കോയയും മക്കളും ചേര്‍ന്ന് നടത്തിയത് സമാനതയില്ലാത്ത തട്ടിപ്പ്;കുടുംബം തട്ടിപ്പിന് പണ്ടേ ‘ഫെയ്മസ്’…
സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയ സംഭവത്തിലെ മുഖ്യപ്രതി മൊയ്തീന് കോയയും മക്കളും ചേര്‍ന്ന് നടത്തിയ തട്ടിപ്പ് സമാനതകളില്ലാത്തത്. പാലക്കാട് നഗരത്തിലെ സ്വകാര്യ കെട്ടിടത്തിലാണ് സമാന്തര ടെലിഫോണ്‍ എക്സചേഞ്ച് പ്രവര്‍ത്തിച്ചത്. സംഭവത്തില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനു സമീപം പുത്തന്‍പീടിയേക്കല്‍ വീട്ടില്‍ മൊയ്തീന്‍കോയ(ബി.എസ്.എന്‍.എല്‍. കോയ-63)യെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14നു രാത്രിയാണു പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ എം.എ. ടവറില്‍ 105-ാം നമ്പര്‍ മുറിയില്‍ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയത്. സംഭവത്തെക്കുറിച്ചു പാലക്കാട് ഡിവൈ.എസ്.പി. പി.സി. ഹരിദാസ് പറയുന്നതിങ്ങനെ… കഴിഞ്ഞ എട്ട് വര്‍ഷമായി മേട്ടുപ്പാളയം സ്ട്രീറ്റില്‍ കീര്‍ത്തി ആയുര്‍വേദിക് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു മൊയ്തീന്‍കോയ. സ്ഥാപനത്തിന്റെ പേരില്‍ ഇരുനൂറോളം ജിയോ, ബി.എസ്.എന്‍.എല്‍. സിം കാര്‍ഡുകളാണ് ഇയാള്‍ എടുത്തിട്ടുള്ളത്. മൊയ്തീന് കോയയുടെ മകന് ഷറഫുദ്ദീന്റെ പേരില്‍ ചേവായൂര്‍ പോലീസ് സ്റ്റേഷനിലും, സഹോദരന് ഷബീറിന്റെ പേരില്‍ കോഴിക്കോട് പോലീസ്…
Read Moreഇതെന്ത് കഥ… അശ്ലീല സന്ദേശങ്ങളിൽ കുടുങ്ങി ഒരു ഗ്രാമം; വിദ്യാർഥിനികൾക്കും വീട്ടമ്മമാർക്കും അശ്ലീല സന്ദേശങ്ങൾ; ഒളഞ്ഞിരിക്കുന്ന അജ്ഞാതനെ തേടി പോലീസ്
മുക്കം: വിദ്യാർഥിനികൾക്കും വീട്ടമ്മമാർക്കും അജ്ഞാത ഫോൺ നമ്പറിൽ നിന്ന് വാട്സാപ്പ് വഴി അശ്ലീലത നിറഞ്ഞതും ഭീഷണിപ്പെടുത്തുന്നതുമായ സന്ദേശങ്ങൾ ലഭിക്കുന്നതായി പരാതി. കാരശേരി പഞ്ചായത്തിലെ ആനയാംകുന്ന് പ്രദേശത്തെ സ്ത്രീകൾക്കാണ് സൈബറിടത്തിൽ ലൈംഗികാധിക്ഷേപം നേരിടേണ്ടിവന്നത്. മെസേജുകൾക്ക് മറുപടിയും സ്വന്തം ഫോട്ടോയും നൽകിയില്ലെങ്കിൽ ഭീഷണിപ്പെടുത്തുന്ന അവസ്ഥയുമുണ്ട്. ശനിയാഴ്ച രാവിലെയാണ് ആനയാംകുന്ന് പ്രദേശത്തെ ഒരു വിദ്യാർഥിനിക്ക് ആദ്യം വാട്സാപ്പിൽ സന്ദേശം വന്നതായി ശ്രദ്ധയിൽപ്പെട്ടത്. ആനയാംകുന്ന് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയുടെ പ്രൊഫൈൽ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ് കൂട്ടുകാരികൾക്ക് മെസേജ് അയച്ചതായി ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്. തന്റെ കൂട്ടുകാരികൾ തന്നെ വിളിച്ചപ്പോഴാണ് താൻ ഇത് അറിയുന്നതെന്നും അപ്പോൾ തന്നെ എല്ലാവർക്കും ഈ മെസേജുകൾ അയയ്ക്കുന്നത് താനല്ലെന്ന് വിളിച്ച് പറയുകയും ചെയ്യുകയായിരുന്നു. അപ്പോഴേക്കും നിരവധി വിദ്യാർഥികൾക്ക് ഇതുപോലെ മെസേജ് വന്നതായും അവരോടൊക്കെ ഫോട്ടോയും ഫോൺ നമ്പറും ശേഖരിച്ചു വെന്നും വിദ്യാർഥിനി പറഞ്ഞു. ഇതിനോടകം…
Read More