പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയവര്‍ക്കെതിരേ കേസെടുത്തു. മലപ്പുറം കരുവാരക്കുണ്ടിലാണ് സംഭവം. പ്ലസ്ടു വിദ്യാര്‍ഥിനിയുടെ വിവാഹമാണ് വീട്ടുകാര്‍ നടത്തിയത്. പെണ്‍കുട്ടിയുടെ രക്ഷിതാവ്,വരന്, മഹല്ല് ഖാസി, ചടങ്ങില്‍ പങ്കെടുത്തവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് ബാല വിവാഹനിരോധന നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. അഞ്ചുവര്‍ഷം വരെ തടവും പത്തു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
Read MoreCategory: Top News
ജംഗിള്‍ സഫാരിയുടെ മറവില്‍ റഷ്യന്‍ മോഡലുകളെ എത്തിച്ച് നിശാപാര്‍ട്ടി ! അറസ്റ്റിലായത് മലയാളികള്‍ ഉള്‍പ്പെടെ 28 പേര്…
ജംഗിള്‍ സഫാരിയുടെ മറവില്‍ ബംഗളുരുവില്‍ നിശാ ലഹരിപ്പാര്‍ട്ടി നടത്തിയ വന്‍സംഘം പിടിയില്‍. സംഘത്തില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ശനിയാഴ്ച രാത്രിയില്‍ രഹസ്യവിവരത്തെത്തുടര്‍ന്ന് അനേക്കലിലെ റിസോര്‍ട്ടില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് 28 പേരടങ്ങുന്ന സംഘം പിടിയിലായത്. മലയാളികള്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഉള്‍പ്പടെയുള്ളവര്‍ കേസില്‍ പ്രതികളാണ്. കൊക്കെയ്ന്‍, മരിജ്വാന എന്നീ നിരോധിത ലഹരി വസ്തുക്കളും ഇവരില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ബംഗളുരൂവില്‍ കര്‍ഫ്യൂ നിലനല്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നിശാപാര്‍ട്ടി സംഘടിപ്പിച്ചത്. കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചും വിദേശത്തുനിന്ന് മോഡലുകളെ എത്തിച്ചായിരുന്നു പരിപാടി. കൂടുതല്‍ മോഡലുകളും റഷ്യയില്‍ നിന്നുള്ളവരാണെന്നാണ് വിവരം. പരിപാടിയില്‍ പങ്കെടുത്തവരെല്ലാം ലഹരി ഉപയോഗിച്ചതായി പോലീസ് കണ്ടെത്തി. ഇവരുടെ വാഹനങ്ങളും പോലീസ് കണ്ടെടുത്തു
Read Moreപിണറായി കെ കരുണാകരനെപ്പോലെ ! ഏതഭ്യാസവും വഴങ്ങുന്ന ആളാണ് പിണറായിയെന്ന് കെ മുരളീധരന്…
കേരള മുഖ്യമന്ത്രി പിണറായി വിജയന് കെ കരുണാകരന്റെ ശൈലിയെന്ന് കെ മുരളീധരന് എംപി. ഏത് നിലപാടും സ്വീകരിക്കാന്‍ കഴിവുള്ളയാണ് പിണാറായി. കരുണാകരന് ശേഷം ആ അഭ്യാസം വഴങ്ങുന്നത് പിണറായിക്കാണെന്നും കെ മുരളീധരന് പറഞ്ഞു. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതൃത്വ ക്യാംപില്‍ സംസാരിക്കുമ്പോഴാണ് മുരളധരന് ഇങ്ങനെ പറഞ്ഞത്. ഇന്ത്യ മുഴുവന്‍ ജനാധിപത്യവിരുദ്ധമായ രീതിയില്‍ സര്‍ക്കാരിനെ അട്ടിമറിക്കുകയാണ് ബിജെപി ചെയ്യുന്നത്. ബിജെപി അധികാരത്തിലെത്തിയാലും കോണ്‍ഗ്രസ് തീര്‍ന്ന് കിട്ടിയാല്‍ മതിയെന്നാണ് സിപിഎമ്മിന്റെ നിലപാട്. ഇവര്‍ രണ്ടുപേരെയും നേരിടണമെങ്കില്‍ ഇന്നലെയുള്ള ആയുധങ്ങളുമായി പോയാല്‍ ശരിയാവില്ല. യുദ്ധം ജയിക്കണമെങ്കില്‍ മൂര്‍ച്ചയുള്ള ആയുധം വേണം. അതുകൊണ്ട് ആദ്യം വേണ്ടത് നമുക്കിടയില്‍ യോജിപ്പാണ്. അങ്ങനെ മുന്നോട്ട് പോയാല്‍ നമ്മള് ജയിക്കും. അതിന് ഏറെ പണിയെടുക്കണം. പാര്‍ട്ടിക്ക് പാര്‍ട്ട് ടൈം പ്രവര്‍ത്തകരെ ആവശ്യമില്ല. ഫുള്‍ ടൈമറര്‍ മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സാമുദായിക സംഘടനകളുമായി നല്ല ലൈനില്‍ പോകണം.…
Read Moreകാലടിയില്‍ വന്പെണ്വാണിഭ സംഘം പിടിയില്‍ ! ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 22കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു…
എറണാകുളം കാലടിയില്‍ പെണ്‍വാണിഭ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. ഇടപാടുകാരനും നടത്തിപ്പുകാരും ഉള്‍പ്പെടെ അഞ്ച് പേരാണ് പിടിയിലായത്. മറ്റൂര്‍ ജംഗ്ഷനില്‍ എയര്‍പോര്‍ട്ട് റോഡിലെ ഗ്രാന്റ് റസിഡന്‍സിയില്‍ രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സംഘത്തെ പോലീസ് പിടികൂടിയത്. ഇടപാടുകാരനായ കൊല്ലം പവിത്രേശ്വരം പുത്തൂര്‍ അകവൂര്‍ മഠത്തില്‍ ജഗന് (24), നടത്തിപ്പുകാരായ മൂക്കന്നൂര്‍ കോട്ടയ്ക്കല്‍ എബിന് (33), വേങ്ങൂര്‍ ഇളമ്പകപ്പിള്ളി കല്ലുമാലക്കുടിയില്‍ നോയല്‍ (21), പയ്യന്നൂര്‍ തായിനേരി ഗോകുലത്തില്‍ ധനേഷ് (29), രായമംഗലം പറമ്പത്താന്‍ സുധീഷ് (36) എന്നിവരെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരോടൊപ്പം ഉണ്ടായിരുന്ന 22 വയസുള്ള മധ്യപ്രദേശ് സ്വദേശിനിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവിടെ പെണ്‍വാണിഭം നടക്കുന്നതായി ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ലോഡ്ജ് നിരീക്ഷണത്തിലായിരുന്നു. 12,000 രൂപയാണ് സംഘം ഇടപാടുകാരില്‍ നിന്നു വാങ്ങിയിരുന്നത്. സുധീഷും ധനേഷും ലോഡ്ജ് നടത്തിപ്പുകാര്‍ കൂടിയാണ്.
Read Moreസല്യൂട്ട് എന്നത് പഴഞ്ചൻ സംസ്കാരമാണ്. ബ്രിട്ടീഷ് സംസ്കാരത്തിന്റെ ബാക്കിപത്രം! പോലിസ് ആർക്കും സല്യൂട്ട് നൽകരുത്; സുരേഷ് ഗോപി പറയുന്നു…
ചെറുതുരുത്തി: പോലിസ് ഓഫിസർമാർ ആർക്കും സല്യൂട്ട് നൽകരുതെന്നാണ് തന്റെ അഭിപ്രായമെന്നു സുരേഷ് ഗോപി എംപി പറഞ്ഞു. സല്യൂട്ട് എന്നത് പഴഞ്ചൻ സംസ്കാരമാണ്. ബ്രിട്ടീഷ് സംസ്കാരത്തിന്റെ ബാക്കിപത്രമാണത്. ആർക്കും നൽകുന്നില്ലെങ്കിൽ പിന്നെ ഒരു പ്രശ്നവുമില്ല.അതിൽ രാഷ്ട്രീയം കലർത്തരുത്. തന്റെ അഭിപ്രായങ്ങളിൽ മറുപടി പറയേണ്ടതു ഡിജിപി അനിൽ കാന്താണ്. അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. മറ്റുള്ളവരെ കേൾക്കാൻ തനിക്കു ബാധ്യതയില്ല. അവർക്കു മറുപടി പറയാൻ തീരുമാനവുമില്ല. അത്തരം കാര്യങ്ങൾ അവരോടു ചോദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. കലാമണ്ഡലം സന്ദർശിച്ചതിനുശേഷം മാധ്യമങ്ങളോടുസംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Moreതാലിബാനിൽ ചേരാൻ വീടുവിട്ടിറങ്ങിയ കൗമാരക്കാരിയെ കാണാതായി! പാസ്പോര്‍ട്ടും സിവില്‍ ഐഡിയും കാണാനില്ല; പിതാവിന്റെ പരാതിയില്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍..
കുവൈത്ത് സിറ്റി : താലിബാനില്‍ ചേരാനായി വീടു വിട്ടിറങ്ങിയ കൗമാരക്കാരിക്കായി തിരച്ചില്‍ ശക്തമാക്കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസമാണ് താലിബാനിൽ ചേരാൻ ആഗ്രഹിക്കുന്നുവെന്ന് കത്തെഴുതിവച്ച ശേഷം അപ്രത്യക്ഷമായ 15 കാരി പാക്കിസ്ഥാനി പെൺകുട്ടിയെയാണ് കാണാതായതായത്. മകളുടെ പാസ്പോര്‍ട്ടും സിവില്‍ ഐഡിയും കാണാനില്ലെന്നും തനിക്ക് അയച്ച വാട്സാപ്പ് സന്ദേശവും പിതാവ് പോലിസിനു കൈമാറി. അതിനിടെ പെണ്‍കുട്ടി കുവൈറ്റ് വിട്ടിട്ടില്ലെന്നും സാൽമിയയിലാണെന്നും വാര്‍ത്തകളുണ്ട്. പെണ്‍കുട്ടിക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയതായും തിരച്ചില്‍ നടത്തുകയാണെന്നും അധികൃതര്‍ അറിയിച്ചു. പാക്കിസ്ഥാനില്‍ നിന്നും അതിര്‍ത്തി വഴി അഫ്ഗാനിലേക്ക് കടക്കാനാണ് പെണ്‍കുട്ടി പദ്ധതിയിട്ടതെന്നാണ് വിവരം. റിപ്പോർട്ട്: സലിം കോട്ടയിൽ
Read Moreനവംബറിൽ ഒന്നിന് സ്കൂൾ തുറക്കും! കുട്ടികള്‍ക്കുവേണ്ടി പ്രത്യേകം മാസ്കുകള്‍; സ്കൂളുകളിലും മാസ്ക് കരുതണം; നിര്‍ദേശങ്ങള്‍ ഇങ്ങനെ…
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട വിദ്യാലയങ്ങൾ തുറക്കാൻ തീരുമാനം. നവംബർ ഒന്നിന് സ്കൂളുകൾ തുറക്കും. ഒന്നു മുതൽ ഏഴുവരെയും 10, 12 ക്ലാസുകളുമാണ് ആരംഭിക്കുന്നത്. സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായുള്ള ഒരുക്കങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. കോവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. കുട്ടികള്‍ക്കുവേണ്ടി പ്രത്യേകം മാസ്കുകള്‍ തയാറാക്കും. സ്കൂളുകളിലും മാസ്ക് കരുതണം. വാഹനങ്ങളിൽ കുട്ടികളെ എത്തിക്കാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തണം. മുന്നൊരുക്കം 15 ദിവസത്തിനു മുൻപ് പൂർത്തിയാക്കണമെന്നും നിർദേശം നൽകി. വിശദാംശംങ്ങള്‍ വിദ്യാഭ്യാസ, ആരോഗ്യവകുപ്പുകള്‍ കൂടിയാലോചിച്ച് തീരുമാനിക്കും. ഒന്നര വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത്. നേരത്തെ തന്നെ സ്കൂളുകൾ തുറക്കണമെന്ന ധാരണയുണ്ടായിരുന്നു. വിദഗ്ധരുമായി സർക്കാർ ഈ വിഷയം ചർച്ച ചെയ്തിരുന്നു. ഒക്ടോബർ 18 മുതൽ കോളജുകളിൽ ക്ലാസ് ആരംഭിക്കും. വാക്സിനെടുത്ത വിദ്യാർഥികളുമായി എല്ലാ ക്ലാസുകളും ആരംഭിക്കാം. കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ…
Read Moreനീതി തേടി ഇരകൾ..! കേരളത്തിൽ പോക്സോ കേസുകൾ കെട്ടിക്കിടക്കുന്നു; അതിവേഗ പ്രത്യേക കോടതികൾ ഉണ്ടെങ്കിലും ഫയലുകൾ കുന്നുകൂടിക്കൊണ്ടിയിരിക്കുന്നു
ലിജിൻ കെ. ഈപ്പൻകോട്ടയം: സംസ്ഥാനത്ത് പോക്സോ കോടതികളിൽ തീരുമാനമാകാതെ കെട്ടിക്കിടക്കുന്നത് 9677 കേസുകൾ. പോക്സോ കേസുകളിൽ തീർപ്പു കൽപ്പിക്കുന്നതിനായി 28 താൽക്കാലിക അതിവേഗ പ്രത്യേക കോടതികൾ സംസ്ഥാനത്തു പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിലാണ് ഇപ്പോഴും ഇത്രമാത്രം കേസുകൾ നിലവിലുള്ളത്. ജില്ല തിരിച്ചുള്ള കണക്കുകളിൽ തൃശൂരാണ് 1325 തീർപ്പാകാത്ത കേസുകളുമായി ഒന്നാമത്. കോഴിക്കോട്- 1213, തിരുവനന്തപുരം- 1000, കണ്ണൂർ- 860, കൊല്ലം- 682, എറണാകുളം- 651, പാലക്കാട്- 619, മലപ്പുറം- 613, ഇടുക്കി- 588, ആലപ്പുഴ- 516, കോട്ടയം- 514, കാസർഗോഡ്- 472, പത്തനംതിട്ട- 335, വയനാട് 262 എന്നിങ്ങനെയാണ് കണക്കുകൾ. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ബലാത്സംഗങ്ങളും ലൈംഗികാതിക്രമങ്ങളുമുൾപ്പെടെയുള്ള കേസുകൾ വളരെ വേഗത്തിൽ തീർപ്പുകൽപ്പിക്കുന്നതിനായി 2018ൽ ക്രിമിനൽ ലോ അമെന്റ്മെന്റ് ആക്ട് നടപ്പിലാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് അതിവേഗ കോടതികളുടെ രൂപീകരണം. പോക്സോ കേസുകളിൽ അന്വേഷണം രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും ആറുമാസത്തിനുള്ളിൽ വിചാരണ കഴിഞ്ഞിരിക്കണമെന്നും…
Read Moreഈ നൊമ്പരം കാണാതെ പോകരുതേ… പാലത്ര കോളനിക്കാരുടെ ദുരിതത്തിന് അവസാനമില്ലേ ? വിവാഹമായാലും മരണമായാലും വെള്ളത്തിൽ നിന്ന് കരകയറാനുവുന്നില്ല
കുമരകം: തിരുവാർപ്പ് പഞ്ചായത്തിലെ പാലത്ര കോളനി വാസികളുടെ ജീവിത ദുരിതത്തിന് അറുതിയില്ല.കഴിഞ്ഞ ഏഴു മാസങ്ങളായി കോളനിയിലെ 30 വീട്ടുകാർ വെള്ളപ്പൊക്ക ദുരിതം പേറി ജീവിക്കുകയാണ്. വിവാഹമായാലും മരണമായാലും മറ്റു വിശേഷങ്ങളായാലും മലിന ജലത്താൽ ചുറ്റപ്പെട്ട പശ്ചാത്തലത്തിൽ ചടങ്ങുകൾ നടത്തണം. ഇന്നലെ അന്തരിച്ച കോളനി നിവാസി പാലത്ര കുട്ടപ്പന്റെ (61) സംസ്കാരത്തിനായി ചിത ഒരുക്കിയത് മുട്ടറ്റം വെള്ളം നിറഞ്ഞ വീട്ടുമുറ്റത്താണ്. മൂന്നടി ഉയരത്തിൽ പലകകൾ അടുക്കി താൽക്കാലിക തട്ടുണ്ടാക്കിയാണ് അന്ത്യ കർമങ്ങൾ നടത്തിയത്.പുറംബണ്ടു സംരക്ഷണത്തിനായി കൽക്കെട്ട് ആദ്യം നിർമിച്ച പാടശേഖരമാണു മുപ്പായിക്കരി. എന്നിട്ടും ബണ്ടിന്റെ അപര്യാപ്തത മൂലം വർഷ കൃഷി നടത്താത്തതാണു കോളനി നിവാസികളുടെ ദുരിത ജീവിതത്തിനു കാരണം. 25ലധികം വർഷമായി പുഞ്ച കൃഷി മാത്രമാണ് നടത്തുന്നത്. ഇത്ര തന്നെ പഴക്കമുണ്ട് കോളനി നിവാസികളുടെ വെള്ളപ്പൊക്ക ദുരിതത്തിനും. ജലജന്യരോഗങ്ങൾക്കൊപ്പം വിഷപ്പാന്പുകളുടെ ശല്യവും പ്രദേശവാസികളുട ഉറക്കം കെടുത്തുന്നു. ചെങ്ങളം ഗവണ്മെന്റ്…
Read Moreഒരുപവനിലെ സ്വർണത്തിന്റെ അളവ്കണ്ട് ഞെട്ടി ബാങ്കുകാർ; ഉരച്ചു നോക്കിയാലും കണ്ടുപിടിക്കാൻ പറ്റാത്തത്ര പണി; മണികണ്ഠന്റെ കരുവിരുതിൽ ബാങ്കിനെ പറ്റിച്ചെടുത്തത് 8 ലക്ഷം രൂപ
തൃപ്പൂണിത്തുറ: മുക്കുപണ്ടം പണയംവച്ച് ബാങ്കിൽനിന്നും 8.5 ലക്ഷം തട്ടിയ കേസിൽ അറസ്റ്റിലായ തൃശൂർ ചേരൂർ നടുക്കടി വീട്ടിൽ മണികണ്ഠൻ (53) സ്വർണം പൂശിയ വളകൾ നിർമിച്ചിരുന്നത് വിദഗ്ധമായി. ഉരച്ചു നോക്കിയാൽ മനസിലാകാത്ത വിധം പത്ത് ഗ്രാമിന്റെ വളയിൽ ഏഴ് ഗ്രാം ചെമ്പും മൂന്നു ഗ്രാം സ്വർണവും ചേർത്താണ് നിർമിച്ചിരുന്നത്. ഇതുകൊണ്ടു തന്നെ ബാങ്കിൽ പണയം വച്ചപ്പോൾ അപ്രൈസർ ഉരച്ചുനോക്കിയിട്ടും സംശയം തോന്നിയില്ല. സംഭവത്തിൽ മണികണ്ഠനെക്കൂടാതെ എറണാകുളം പുത്തൻവേലിക്കര പടയാട്ടി വീട്ടിൽ ജോബി ജോസഫ് (46), കൊടുങ്ങല്ലൂർ എറിയാട് പൊയ്യാറാ വീട്ടിൽ റെജിൻ ലാൽ (33), എന്നിവരെയും അറസ്റ്റ് ചെയ്തു. കാത്തലിക് സിറിയൻ ബാങ്കിന്റെ തൃപ്പൂണിത്തുറ ബ്രാഞ്ചിലാണ് സ്വർണം പൂശിയ വളകൾ പണയം വച്ചത്.ജോബിയുടെ നിർദേശപ്രകാരം റിജിൻ ലാൽ പരിചയക്കാരനായ മണികണ്ഠനെക്കൊണ്ടാണ് സ്വർണം പൂശിയ വളകൾ നിർമിച്ചത്. പണയമിടപാടിൽ ലഭിച്ച തുകയിൽനിന്നും സ്വർണപ്പണിക്കാരന് ഓരോ വളയ്ക്കും 16,000 രൂപ…
Read More