കൽപ്പറ്റ: പനമരം-നെല്ലിയമ്പം കാവടത്ത് റിട്ടയേര്‍ഡ് അധ്യാപകന് പദ്മാലയത്തില്‍ കേശവൻ (70), ഭാര്യ പദ്മാവതി (68) എന്നിവര്‍ കൊല്ലപ്പെട്ട കേസിലെ പ്രതി അർജുനെ പോലീസ് കുടുക്കിയത് തന്ത്രപരമായി. ദമ്പതികളുടെ അയല്‍വാസിയാണ് യുവാവ്. മൊഴിയില്‍ വൈരുധ്യം കേസന്വേഷണത്തിന്റെ ഭാഗമായി മുന്‍കാല കുറ്റവാളികളടക്കം മൂവായിരത്തോളം പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. അഞ്ചുലക്ഷത്തോളം മൊബൈല്‍ ഫോണ്‍ കോളുകളും പ്രദേശത്തെയും സമീപപ്രദേശങ്ങളിലേയും 150 ഓളം സിസിടിവി കാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചു. അര്ജുനനെയും നേരത്തേ ചോദ്യം ചെയ്തിരുന്നു. മൊഴിയില്‍ വൈരുധ്യം കണ്ടതിനാല്‍ വീണ്ടും ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെയാണ് കൈവശം സൂക്ഷിച്ച വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. മോഷണം ലക്ഷ്യമിട്ട് സംഭവ ദിവസം സന്ധ്യക്കു വീട്ടില്‍ കയറിക്കൂടി പൂജാമുറിയില്‍ പതുങ്ങിയ അര്‍ജുനനെ കേശവന് കാണാനിടയായി. ഇതേത്തുടര്‍ന്നു അര്ജുന് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ചു ദമ്പതികളെ കുത്തിപ്പരിക്കേല്പിച്ച് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നു പോലീസ് പറയുന്നു. അര്ജുന് സഹോദരനൊപ്പമാണ്…
Read MoreCategory: Top News
കോവിഡ് മറയിൽ പെൺവാണിഭം പെരുകി; വാടക വീടുകളും ലോഡ്ജുകളും ‘ഹിറ്റ് ലിസ്റ്റില്‍’ ; കോഴിക്കോട്ട് വൻ സംഘം പിടിയിൽ; കോഴിക്കോട് ഹബ്ബായി മാറിയെന്നു പോലീസ്
സ്വന്തം ലേഖകന്‍ കോഴിക്കോട്: കോഴിക്കോട് പെണ്വാണിഭകേന്ദ്രങ്ങളുടെ ഹബ്ബായി മാറുന്നതായി പോലീസ്. നഗരത്തില്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ ഇത്തരത്തില്‍ ലോഡ്ജുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന രഹസ്യ വിവരം. സ്വകാര്യ ലോഡ്ജില്‍ യുവതി കൂട്ടബലാല്‍സംഗത്തിനിരയായ സംഭവം വലിയ വിവാദവും മാധ്യമശ്രദ്ധയും തേടിയതോടെ ജില്ലയിലെ ഹിറ്റ് ലിസ്റ്റിലുള്ള ലോഡ്ജുകള്‍ പോലീസ് നിരീക്ഷണത്തിലാണ്. പല ലോഡ്ജുകളും യാതൊരുമാനദണ്ഡവും പാലിക്കാതെയാണ് മുറികള്‍ വാടകയ്ക്ക് നല്‍കുന്നത്. കോവിഡ് കാലത്തുണ്ടായ വരുമാന നഷ്ടം കുറയ്ക്കാന്‍ ഈ രീതിയിലുള്ള സജ്ജീകരണമാണ് പല ലോഡ്ജുകളും ഉണ്ടാക്കികൊടുക്കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കോഴിക്കോടുനടന്ന രണ്ട് ക്രൂര പീഡനങ്ങളും പോക്സോ കേസുകളും ജില്ലയിലെ പോലീസ് സംവിധാനത്തിനാകെ അവമതിപ്പുണ്ടാക്കിയിരിക്കുകയാണ്. ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം, കോവിഡ് ഡ്യൂട്ടിയിലും മറ്റുമായതിനാല്‍ പോലീസ് ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കാതായതോടെയാണ് അനാശാസ്യ പ്രവര്‍ത്തികള്‍ കൂടാന്‍ കാരണമായതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെപറയുന്നു. പിടിയിലായത്…
Read Moreരക്തം ഒലിപ്പിച്ചു സുലോചന ജീവനുവേണ്ടി ഓടിയത് കിലോമീറ്ററോളം;ശാലിനിയുടെ സമയോചിതമായ ഇടപെടൽ സുലോചനയുടെ ജീവൻ രക്ഷിച്ചു; ഭർത്താവ് അറസ്റ്റിൽ
കാട്ടാക്കട : വെട്ടേറ്റ അവശനിലയിലായ സുലോചനയ്ക്ക് തുണയായി പൊതു പ്രവർത്തക ശാലിനി. ഇന്നലെ രാവിലെ ആറേകാലിനാണ് ശാലിനിയുടെ ഫോണിലേക്ക് സമീപവാസിയുടെ വിളിയെത്തിയത്. സുലോചനയുടെ വീട്ടിൽ ഭയങ്കര നിലവിളി കേൾക്കുകയും പിന്നീട് സുലോചന നിലവിളിച്ചു തോട്ടു വരമ്പിലൂടെ ഓടുന്നത് കണ്ടെന്ന് അയൽവാസി ശാലിനിയോടു പറഞ്ഞു. ഇവരുടെ കുടുംബ പ്രശ്നങ്ങൾ അറിയാമായിരുന്ന ശാലിനിയും ഭർത്താവ് ലാലുവും ഉടൻ തന്നെ പുറത്തേക്കിറങ്ങിയപ്പോൾ റോഡിന്റെ വശത്തായി കൽക്കെട്ടിൽ ചോരയൊലിച്ചു നിലവിളിക്കുന്ന സുലോചനയെയാണ് കണ്ടത്. ഭർത്താവ് തന്നെ വെട്ടി എന്നും തന്നെ രക്ഷിക്കണമെന്നും സുലോചന പറഞ്ഞു. സംഭവം പന്തിയല്ല എന്ന് മനസിലാക്കിയ ശാലനി പോലീസിനെ വിളിച്ചു വിവരം അറിയിക്കുകയും ഒപ്പം ആംബുലൻസ് വരുത്തുകയും ചെയ്തു. തുടർന്ന് ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് കീഴടങ്ങി കാട്ടാക്കട: ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പോലീസിൽ കീഴടങ്ങി. കാട്ടാക്കട കഞ്ചിയൂർകോണം തൂവല്ലൂർകോണം പാറവിളാകത്തു…
Read Moreവീണ്ടും ദുരഭിമാനക്കൊല! ഒളിച്ചോടിയ കമിതാക്കളെ കൊന്ന് രണ്ടു സംസ്ഥാനങ്ങളിൽ ഉപേക്ഷിച്ചു; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
ന്യൂഡൽഹി: ഉത്തർപ്രദേശ് സ്വദേശികളായ കമിതാക്കളെ പെണ്‍കുട്ടിയുടെ വീട്ടുകാർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹങ്ങൾ രണ്ടു സംസ്ഥാനങ്ങളിൽ ഉപേക്ഷിച്ചു. ജഹാംഗീർപുരി സ്വദേശികളായ ഉത്തം യാദവ്, നേഹ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതിൽ നേഹയ്ക്ക് പ്രായപൂർത്തിയായിട്ടില്ല. അയൽവാസികളായ ഇരുവരും കുറച്ചുകാലമായി പ്രണയത്തിലായിരുന്നു. എന്നാൽ വീട്ടുകാർ ബന്ധത്തെ ശക്തമായി എതിർത്തു. ഇതോടെ ഇരുവരും ജൂലൈ 31ന് ഡൽഹിയിലേക്ക് ഒളിച്ചോടി. പെണ്‍കുട്ടിയുടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ ഇരുവരുടെയും താമസസ്ഥലം കണ്ടെത്തി. പിന്നീടാണ് ഇരുവരെയും ഡൽഹിയിൽ നിന്നും തട്ടിക്കൊണ്ടുപോയത്. യുവാവിന്റെ മൃതദേഹം രാജസ്ഥാനിൽ ഉപേക്ഷിച്ച ബന്ധുക്കൾ പെണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം തള്ളിയത് മധ്യപ്രദേശിലെ ബിൻഡയിലാണ്. ക്രൂരമർദ്ദനത്തിനിരയാക്കിയ ശേഷമാണ് യുവാവിനെ കൊലപ്പെടുത്തിയത്. സ്വകാര്യ ഭാഗങ്ങൾ മുറിച്ചുകളഞ്ഞ ശേഷം അക്രമികൾ യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ കഴുത്തിൽ കയറുമുറുക്കിയാണ് കൊലപ്പെടുത്തിയത്. യുവാവിന്റെ പിതാവ് മകനെ കാണാനില്ലെന്ന് കാണിച്ച് നൽകിയ പരാതിയെ തുടർന്ന് നടത്തിയ പോലീസ് അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളുകൾ അഴിഞ്ഞത്. പെണ്‍കുട്ടിയുടെ…
Read Moreഅച്ഛൻ ഇടയ്ക്കു കയറി, ഗെയിംകളി മുടങ്ങി;അച്ഛനോട് പിണങ്ങി ഏഴു വയസുകാരൻ ചെയ്തത് കണ്ടോ;കോട്ടയം കൈപ്പുഴയിലെ സംഭവം ഞെട്ടിക്കുന്നത്…
ഏറ്റുമാനൂർ: മൊബൈൽ ഫോണിലെ കളി മതിയാക്കി ട്യൂഷനു പോകാൻ പറഞ്ഞ അച്ഛനോടു പിണങ്ങി ഏഴു വയസുകാരനെ വീടുവിട്ടോടി. കോട്ടയത്തെ കൈപ്പുഴയിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് രക്ഷിതാക്കളെയും നാട്ടുകാരെയും ഒരുപോലെ പരിഭ്രാന്തരാക്കിയ സംഭവം. സംഭവമറിഞ്ഞെത്തിയ പോലീസ് സമയോചിതമായി ഇടപെട്ടതിനാൽ കുട്ടി ഒരു മണിക്കൂറിനുള്ളിൽ കണ്ടെത്തി രക്ഷിതാക്കളുടെ അടുത്തെത്തിക്കാനായി. വീട്ടിലേക്ക് മടങ്ങാൻ വിസമ്മതിച്ച കുട്ടിയെ മിഠായി നൽകി അനുനയിപ്പിച്ചാണ് തിരികെ വീട്ടിലെത്തിച്ചത്. അച്ഛനോട് പിണങ്ങി കുട്ടി വീടുവിട്ട് ഓടിയതിനെത്തുടർന്ന് നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ കുട്ടിയെ ആരോ കാറിൽ കടത്തിക്കൊണ്ടു പോയതായി പ്രചാരണമുണ്ടായത് വീട്ടുകാരെ പരിഭ്രാന്തരാക്കി. പരാതി കിട്ടിയതിനെത്തുടർന്ന് ഏറ്റുമാനൂർ പോലീസ് അന്വേഷണത്തിനിറങ്ങി. ഒരു മണിക്കൂറിന് ശേഷം കൈപ്പുഴ ആട്ടുകാരൻ കവലയിൽ വച്ച് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ സി.ആർ. രാജേഷ് കുമാർ, ഗ്രേഡ് എസ്ഐ സോണി ജോസഫ്, സിപിഒമാരായ എ. അനീഷ്, പി.സി. സജി,…
Read Moreപോലീസ് കൈയ്ക്ക് പിടിച്ചത് അഴിക്കുള്ളിലേക്ക് കയറ്റാൻ..!പതിനാലുകാരിയുടെ കൈയ്ക്ക് പിടിച്ച യുവാവിന് മൂന്നുവര്‍ഷം കഠിനതടവും പിഴയും
കാസര്‍ഗോഡ്: പതിനാലുകാരിയുടെ കൈയില്‍ കയറിപ്പിടിച്ച് മാനഹാനി വരുത്തിയ കേസില്‍ യുവാവിന് പോക്സോ വകുപ്പുകള്‍ പ്രകാരം മൂന്നു വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയും ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഒമ്പത് മാസം അധികം തടവ് അനുഭവിക്കണം. ബന്തടുക്ക മാരിപ്പടുപ്പിലെ പി.കെ. സുരേഷിനെയാണ് കാസര്‍ഗോഡ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ.വി. ഉണ്ണികൃഷ്ണന് ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി. 2016 ജനുവരി പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബേഡകം എസ്ഐയായിരുന്ന ജയകുമാർ ആണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
Read Moreഡ്രൈ ഫ്രൂട്സിനും പണികൊടുത്ത് താലിബാൻ..! അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര പ്രശ്നം ഇന്ത്യൻ വിപണിയിലെ ഡ്രൈഫ്രൂട്സിനെ ബാധിക്കുന്നു; കാരണം ഞെട്ടിക്കുന്നത്…
കോഴിക്കോട്: അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര പ്രശ്നവും കോവിഡ് വ്യാപനവും ഡ്രൈഫ്രൂട്സിന്റെ വിലവർധനയ്ക്ക് കാരണമാകുന്നു. കഴിഞ്ഞ ഒരുമസത്തിനിടെ ഡ്രൈ ഫ്രൂട്സ് വിപണിയിൽ വൻതോതിലാണ് വിലയിൽ മാറ്റമുണ്ടായത്. അഫ്ഗാനിൽ നിന്നെത്തുന്ന ബദാം, പിസ്ത, അത്തിപ്പഴം, വാൾനട്ട് എന്നിവയുടെ വിലയിലാണ് വൻ വർദ്ധന.കിലോയ്ക്ക് 680 രൂപയുണ്ടായിരുന്ന ബദാമിന് ഇപ്പോൾ 850 മുതൽ 1000 രൂപ വരെ വിലയിലാണ് വ്യാപാരം നടക്കുന്നത്. ഇത് ചില ദിവസങ്ങളിൽ 1400 വരെ ഉയർന്നിട്ടുണ്ട്. പിസ്തയ്ക്ക് 800- 850ൽ നിന്ന് 980ലെത്തി.അത്തിപ്പഴത്തിന് 700ൽ നിന്ന് 1000, 1200 വരെയായി. നേരത്തെ 600-650 രൂപയുണ്ടായിരുന്ന കശുവണ്ടി പരിപ്പ് 750 രൂപയ്ക്കാണ് വിൽക്കുന്നത്. 350 രൂപയുണ്ടായിരുന്ന കറുത്ത കിസ്മിസിന് 400 രൂപയായി. 600 രൂപയ്ക്ക് ലഭിച്ചിരുന്ന അഫ്ഗാൻ മുന്തിരിക്കിപ്പോൾ 750-800 രൂപ നൽകണം. ആപ്രിക്കോട്ട് കിലോ 600-650 രൂപയ്ക്കാണ് വിൽപ്പന. ഡ്രൈ ഫ്രൂട്സിന് പുറമെ അജ്നാമോട്ടോ, കറുകപ്പട്ട, കസ്കസ് എന്നിവയ്ക്കും വില…
Read Moreഷോര്‍ട്സ് ധരിച്ച് പരീക്ഷയെഴുതാന്‍ വന്ന 19കാരിയെ കര്ട്ടന് ഉടുപ്പിച്ച് ഇന്‍വിജിലേറ്റര്‍ ! സംഭവം ഇങ്ങനെ…
ഷോര്‍ട്സ് ധരിച്ച് പരീക്ഷാ ഹാളിലെത്തിയ 19കാരിയെ കര്ട്ടന് ഉടുപ്പിച്ച് അധികൃതര്‍. അസം അഗ്രിക്കള്‍ച്ചര്‍ സര്‍വകലാശാലയുടെ പ്രവേശന പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനിക്കാണ് ഈ ദുരനുഭവമുണ്ടായത്. കാലുകള്‍ പുറത്തു കാണുന്ന ഷോര്‍ട്സ് ധരിച്ച് പരീക്ഷയ്ക്കിരുത്തില്ലെന്നായിരുന്നു ഇന്‍വിജിലേറ്ററുടെ തീരുമാനം. ബിശ്വനാഥ് ചരിയാലി സ്വദേശിയായ ജൂബിലി എന്ന പെണ്‍കുട്ടി പിതാവിനൊപ്പമാണ് പരീക്ഷാ കേന്ദ്രത്തില്‍ എത്തിയത്. തേസ്പൂരിലെ ഗിരിജാനന്ദ ചൗധരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസിലാണ് പരീക്ഷ നടന്നത്. സെക്യൂരിറ്റി ജീവനക്കാരന് ജീബിലിയെ അകത്തേക്ക് പ്രവേശിപ്പിച്ചെങ്കിലും ഇന്‍വിജിലേറ്റര്‍ തടഞ്ഞു. ഈ വേഷം ധരിച്ചു പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കില്ലെന്ന് അവര്‍ അറിയിച്ചു. അഡ്മിറ്റ് കാര്‍ഡില്‍ പ്രത്യേക വസ്ത്രധാരണ ചട്ടങ്ങളൊന്നും പറയുന്നില്ലെന്നും അസം അഗ്രികള്‍ചറല്‍ യൂനിവേഴ്സിറ്റി ഷോര്‍ട്സ് വിലക്കിക്കൊണ്ട് എവിടേയും പരാമര്‍ശിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥിനി ചൂണ്ടിക്കാട്ടിയെങ്കിലും യാതൊരു ഫലവുമില്ലായിരുന്നു. വിദ്യാര്‍ത്ഥിനി കരഞ്ഞ് ആവശ്യപ്പെട്ടിട്ടും പാന്റ്സ് ധരിച്ച് എത്തിയാല്‍ പരീക്ഷാ ഹാളില്‍ പ്രവേശിക്കാമെന്നായിരുന്നു എക്സാം കണ്ട്രോളര് ഒ അറിയിച്ചത്. ജൂബിലിയുടെ…
Read Moreകണ്ണൂരിലെ സിപിഎം പ്രവർത്തകന്റെ വീട്ടിൽ ബോംബെറിഞ്ഞശേഷം കോൺഗ്രസ് പ്രവർത്തകൻ മുങ്ങി; രാജ്യം മുഴുവൻ കറങ്ങി 25-ാം വർഷം പാലായിലെ വീട്ടിലെത്തിയപ്പോൾ കൈയോടെ പൊക്കി പോലീസും
ശ്രീകണ്ഠപുരം: സിപിഎം പ്രവർത്തകന്റെ വീടിന് ബോംബെറിഞ്ഞ കേസിൽ പിടികിട്ടാപ്പുള്ളിയായ കോൺഗ്രസ് പ്രവർത്തകൻ 25 വർഷത്തിന് ശേഷം അറസ്റ്റിൽ. കോട്ടയം പാല മീനച്ചിൽ പൂവരണിയിലെ തെക്കേമഠത്തിൽ സണ്ണി (51) യെയാണ് ശ്രീകണ്ഠപുരം ഇൻസ്പെക്ടർ ഇ.പി. സുരേശൻ, അസി. സബ് ഇൻസ്പെക്ടർ എ. പ്രേമരാജൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തത്. 1996 സെപ്റ്റംബർ 29 ന് രാത്രി 8.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. ശ്രീകണ്ഠപുരം കൊട്ടൂർവയൽ സ്വദേശിയും സിപിഎം പ്രവർത്തകനുമായ തോമസിന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. കോട്ടയം സ്വദേശിയായ സണ്ണി കൃഷിയാവശ്യത്തിനും മറ്റുമായാണ് കൊട്ടൂർവയലിലെത്തിയത്.തോമസിന്റെ വീടിന് സമീപമായിരുന്നു സണ്ണിയും സംഘവും താമസിച്ചിരുന്നത്. പ്രാദേശിക രാഷ്ട്രീയ പ്രശ്നങ്ങളുടെ പേരിൽ സണ്ണിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം വീടിന് നേരെ ബോംബെറിയുകയായിരുന്നുവെന്നാണ് കേസ്. സംഭവത്തിന് ശേഷം നാട്ടിൽനിന്ന് മുങ്ങിയ ഇയാൾ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. 2005-ൽ തളിപ്പറമ്പ്…
Read Moreരണ്ടു സമുദായത്തില്‍പെട്ടവര്‍ സ്നേഹിച്ചു വിവാഹിതരായി, നിരന്തരകലഹവും ! ഭാര്യയെ കുത്തിക്കൊന്നശേഷം ജീവനൊടുക്കാൻ ശ്രമിച്ച സംഭവം; ഭർത്താവിന്റെ നില ഗുരുതരം
കടുത്തുരുത്തി: കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തികൊന്ന ശേഷം വിഷം കഴിച്ചു ആത്മഹത്യയ്ക്കു ശ്രമിച്ച ഭര്‍ത്താവിന്റെ സ്ഥിതി ഗുരുതരമായി തുടരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്തിലാണ് ഇദേഹം. ആയാംകുടി നാലുസെന്റ് കോളനിയില്‍ ഇല്ലിപ്പടിക്കല്‍ രത്നമ്മ (57) ആണ് ഭര്‍ത്താവ് ചന്ദ്രന്റെ (65) കുത്തേറ്റ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. പതിവായി ഇരുവരും വഴക്കിട്ടിരുന്നതായി പോലീസ് പറയുന്നു. ഇന്നലെയും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. തുടര്‍ന്ന് ചന്ദ്രന് വീട്ടിലുണ്ടായിരുന്ന ഇളയ മകള്‍ അരുണിമയെ വീടിന് പുറത്തിറക്കി വാതിലടച്ചതിനു ശേഷം രത്നമ്മയെ കുത്തുകയായിരുന്നു. അരുണിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ വാതില്‍ ചവിട്ടി പൊളിച്ചു അകത്തു പ്രവേശിച്ചപ്പോളാണ് കുത്തേറ്റു മരകിച്ചു കിടക്കുന്ന രത്നമ്മയെയും വിഷം കഴിച്ചു അവശനിലയിലായ ചന്ദ്രനെയും കാണുന്നത്. നിരന്തരകലഹം! കടുത്തുരുത്തി പോലീസെത്തി രത്നമ്മയുടെ ബോഡിയും അവശനിലയിലായിരുന്ന ചന്ദ്രനെയും മുട്ടുച്ചിറ എച്ച്ജിഎം ആശുപത്രിയിലേക്കു…
Read More