സിജോ പൈനാടത്ത് കൊച്ചി: കേരളത്തില്‍ കൃഷിക്കും കര്‍ഷകര്‍ക്കും ദുരിതമാകുന്ന കാട്ടുപന്നിയുടെ ശല്യം നിയന്ത്രിക്കാന്‍ 2011 മുതല്‍ പഞ്ചായത്തുകള്‍ വഴി നടപടികള്‍ സ്വീകരിച്ചെന്നു സംസ്ഥാന സര്‍ക്കാരിന്റെ വിചിത്രവാദം. പഞ്ചായത്തുകള്‍ വഴി എന്തെല്ലാം ചെയ്തെന്ന കേന്ദ്രത്തിന്റെ ചോദ്യത്തോടു കേരളത്തിനു മറുപടിയുമില്ല. കേന്ദ്രസര്‍ക്കാരില്‍നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണു കാലങ്ങളായി കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന കാട്ടുപന്നി വിഷയത്തില്‍ കേരളത്തിന്റെ ഒളിച്ചുകളി പുറത്തുവന്നത്. കാട്ടുപന്നി ശല്യം രൂക്ഷമായ മേഖലകളിലൊന്നും അതിനെ വെടിവയ്ക്കാനോ കൊല്ലാനോ പഞ്ചായത്തുകള്‍ക്കോ കര്‍ഷകര്‍ക്കോ അധികാരമില്ലെന്നിരിക്കെയാണു സര്‍ക്കാരിന്റെ മറിച്ചുള്ള വിശദീകരണം. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ മൂന്നിലാണു കാട്ടുപന്നികളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാട്ടുപന്നികള്‍ നാട്ടിലിറങ്ങി മനുഷ്യജീവനോ കൃഷിക്കോ നാശമുണ്ടാക്കിയാല്‍ വെടിവച്ചുകൊല്ലാനുള്ള അനുമതി വനം ഉദ്യോഗസ്ഥര്‍ക്കു മാത്രമാണ്. കൃഷി എത്ര നശിപ്പിച്ചാലും കര്‍ഷകര്‍ കാട്ടുപന്നിയെ കൊല്ലുന്നതു നിലവില്‍ ശിക്ഷാര്‍ഹമാണ്.കാട്ടുപന്നിയെ ഷെഡ്യൂള്‍ അഞ്ചിലെ ക്ഷുദ്രജീവി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നു സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അതിനായി…
Read MoreCategory: Top News
ബൂസ്റ്റര്‍ ഡോസ് നല്‍കിയില്ലെങ്കില്‍ കാര്യങ്ങള്‍ കുഴയും ? വാക്സിനിലൂടെ ലഭിക്കുന്ന ആന്റിബോഡിയുടെ ആയുസ് നാലുമാസം മാത്രമെന്ന് പഠനം…
കോവിഡ് വാക്സിന് സ്വീകരിക്കുന്നതിലൂടെ കൊറോണ ഭയം എന്നന്നേക്കുമായി അകറ്റാം എന്ന പ്രതീക്ഷ വേണ്ടെന്ന്് പുതിയ പഠനം. രാജ്യത്ത് സാധാരണയായി നല്കി വരുന്ന കോവിഷീല്‍ഡ്, കോവാക്സിന് എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. കോവിഡ് വ്യാപനം തടയാന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നതാണ് റിപ്പോര്‍ട്ട്. ഐസിഎംആര്‍ ഭുവനേശ്വര്‍ സെന്ററും മറ്റു ചില സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രണ്ടു ഡോസ് വാക്സിന് സ്വീകരിച്ച 614 ആരോഗ്യപ്രവര്‍ത്തകരിലാണ് ഗവേഷണം നടത്തിയത്. ബ്രേക്ക്ത്രൂ ഇന്ഫക്ഷന് ഇതുവരെ വരാത്ത ഇവരില്‍ മൂന്നോ നാലോ മാസം കഴിയുമ്പോള്‍ ആന്റിബോഡിയുടെ അളവ് ഗണ്യമായി കുറയുന്നതായാണ് ഗവേഷകര്‍ കണ്ടെത്തിയത്. ബൂസ്റ്റര്‍ ഡോസ് നല്കാന് വിവിധ രാജ്യങ്ങള്‍ തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് പഠനറിപ്പോര്‍ട്ട്. 614 പേരില്‍ 308 പേര് കോവിഷീല്‍ഡ് വാക്സിനാണ് സ്വീകരിച്ചത്. ഇതില്‍ 533 പേരുടെ ഗവേഷണ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഇവരില്‍ കോവിഡിനെതിരെയുള്ള ആന്റിബോഡിയുടെ…
Read Moreവീട്ടു വൈദ്യം അത്ര സുരക്ഷിതമല്ല ! വീട്ടില്‍ ഉണ്ടാക്കുന്ന മാസ്ക് ധരിച്ച് നടന്നിട്ട് ഒരു കാര്യവുമില്ലെന്ന് പഠനം; ഫലപ്രദം ഈ ‘രണ്ടു മാസ്ക്കുകള്‍’ മാത്രം…
കോവിഡ് വ്യാപനം ഒട്ടുമിക്ക വ്യവസായങ്ങള്‍ക്കും കനത്ത തിരിച്ചടി നല്കിയപ്പോള് ചില പുതിയ വ്യവസായങ്ങള്‍ ഉയര്‍ന്നു വരുകയും ചെയ്തു.അതില്‍ പ്രധാനപ്പെട്ട ഒന്നാണ് മാസ്ക് വ്യവസായം. വിവിധ തരത്തിലുള്ള മാസ്കുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇവയില്‍ ഒട്ടുമിക്കതും ഫലപ്രദമല്ലെന്ന പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വിവിധ തരം മാസ്കുകളെ കുറിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് സയന്‍സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. വീടുകളില്‍ നിര്‍മിക്കുന്ന സാധാരണ കോട്ടണ്‍ മാസ്ക്കുകള്‍ക്ക് കോവിഡ്ബാധയെ തടയാനാകില്ലെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. കുറഞ്ഞത് മൂന്ന് ലയറെങ്കിലുമുണ്ടെങ്കിലേ കോവിഡ് പ്രതിരോധം കാര്യക്ഷമമാകൂ. സര്‍ജിക്കല്‍ മാസ്കും എന്‍ 95 മാസ്കും തന്നെയാണ് കോവിഡ് വ്യാപനം തടയുവാന്‍ ഏറ്റവും ഉത്തമം എന്നാണ് ഈ പഠനത്തില്‍ തെളിഞ്ഞത്. സാധാരണക്കാര്‍ക്ക് സര്‍ജിക്കല്‍ മാസ്കുകള്‍ എളുപ്പത്തില്‍ ലഭ്യമല്ലാത്ത ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഈ പഠനറിപ്പോര്‍ട്ടിന് ഏറെ പ്രസക്തിയുണ്ട്. നോവല്‍ കൊറോണ വൈറസ്…
Read Moreകേരള സ്റ്റേറ്റ് ബോർഡ് വച്ച് നേതാവിന്റെ കാർ കോട്ടയത്ത് പായുന്നു, ഉദ്യോഗസ്ഥർ കണ്ടു രസിക്കുന്നു; കൂടുതൽ സമയവും ഈ വാഹനം ഉപയോഗിക്കുന്നത് മകന്
കോട്ടയം: കേരള സ്റ്റേറ്റ് ബോർഡ് വച്ച് നേതാവിന്റെ സ്വകാര്യ കാർ കോട്ടയം ജില്ലയിലൂടെ ചീറിപ്പായുന്പോഴും നടപടി സ്വീകരി ക്കേണ്ട പോലീസ്, മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്കു മൗനം. കോട്ടയം ജില്ലയിലെ ഒരു ഘടകകക്ഷി നേതാവാണ് നിയമലംഘനം പരസ്യമായി നടത്തുന്നത്. അതും ചുവന്ന ബോർഡിൽ വെളുത്ത അക്ഷരമുള്ള ബോർഡ് വച്ചാണ് കാർ ഓടുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തു പാലായിലുള്ള ഈ ഘടകകക്ഷിനേതാവിനെ ഒരു ക്ഷേമനിധി ബോർഡിലെ അംഗമാക്കിയിരുന്നു. എന്നാൽ സർക്കാർ മാറുകയും ക്ഷേമനിധി ബോർഡ് പുനഃസംഘടിപ്പിക്കാത്തതു കൊണ്ടും നേതാവിനു സുഖമാണ്. എന്നാൽ മകനാണ് കൂടുതൽ സമയവും ഈ വാഹനം ഉപയോഗിക്കുന്നത്. ഈ വാഹനത്തിൽ കേരള സ്റ്റേറ്റ് എന്ന ബോർഡു കൂടി വച്ചതോടെ നേതാവിനും സന്തോഷമായിരിക്കുന്നു. ‘കേരള സ്റ്റേറ്റ്’ എന്ന ബോർഡ് സംസ്ഥാന മന്ത്രിമാർക്കോ തത്തുല്യപദവി വഹിക്കുന്നവർക്കോ നൽകിയിട്ടുള്ള വാഹനത്തിൽ മാത്രമേ പ്രദർശിപ്പിക്കാവൂയെന്നും അല്ലാത്ത വാഹനങ്ങളിൽ കണ്ടാൽ നടപടിയെടുക്കാനും ട്രാൻസ്പോർട്ട് കമ്മീഷണറായിരുന്നപ്പോൾ…
Read Moreകഞ്ഞിക്കുഴിയിലെ കെട്ടിടത്തിൽ വൈകിട്ട് ആറിന് അവരെത്തും; പത്താംകളക്കാരെ തേടി പിന്നാലെ ഇടപാടുകാർ ഓരോരുത്താരായി എത്തും; കൊള്ളപ്പലിശക്കാരെ തുരത്തണമെന്ന ആവശ്യം ശക്തമാകുന്നു
കോട്ടയം: നഗരത്തിൽ കളംനിറഞ്ഞു ബ്ലേഡ് മാഫിയ. ഏറെ നാളുകളായി കോട്ടയത്തുനിന്നും സമീപ പ്രദേശങ്ങളിൽനിന്നും വട്ടിപ്പലിശക്കാർ പിൻവലിഞ്ഞിരിക്കുകയായിരുന്നു. കോവിഡിനെ തുടർന്ന് എല്ലാവരും കടുത്ത സാന്പത്തിക പ്രതിസന്ധിയിലായതോടെയാണ് ബ്ലേഡ് പലിശക്കാർ തലപൊക്കിയിരിക്കുന്നത്. കൊള്ളപലിശയ്ക്കു ചെറിയതുക മുതൽ വൻതുക വരെ കടം നൽകുന്ന പത്താംകളം മോഡലിലുള്ള വിവിധ സംഘങ്ങളാണ് നഗരത്തിലും സമീപ പ്രദേശങ്ങളിലും പ്രവർത്തിക്കുന്നത്. നഗരത്തിലെ വിവിധസ്ഥലങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന പത്താംകളം കഞ്ഞിക്കുഴിലാണു തന്പടിക്കുന്നത്. കഞ്ഞിക്കുഴിയിലെ ഒരു ബിൽഡിംഗ് താവളമാക്കിയാണ് സംഘത്തിന്റെ പ്രവർത്തനങ്ങൾ. പകൽ സമയങ്ങൾ ഇവിടെ ആരുമുണ്ടാകില്ല. വൈകുന്നേരം നാലു മുതൽ പലിശയ്ക്കു പണം നൽകുന്ന സംഘങ്ങൾ ഇവിടെ സംഘടിക്കുന്നു. നിരവധിയാളുകളാണു പണം വാങ്ങുന്നതുൾപ്പെടെയുള്ള ഇടപാടുകൾ നടത്തുന്നതിനായി ഇവിടെ എത്തുന്നത്. ആറു പേരടങ്ങുന്ന വിവിധ ഗ്രൂപ്പുകളാണ് പലിശ ഇടപാടുകൾ നടത്തുന്നത്. കീഴുക്കുന്ന്, മാങ്ങാനം പ്രദേശത്ത് നിന്നുള്ള രാജൻ, സത്യൻ, ജോമോൻ എന്നിവരാണ് പണമിടപാടുകൾക്കു നേതൃത്വം നല്‍കുന്നത്. ദിവസേന പണം പിരിക്കാൻ…
Read Moreസിപിഎമ്മിലേക്കു കൂടുമാറല്‍: നേതാക്കളെ നിരീക്ഷിക്കും; അച്ചടക്കം കൊണ്ടുവരാന്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കു പച്ചക്കൊടിയുമായി ഹൈക്കമാന്‍ഡ്
സ്വന്തം ലേഖകന്‍ കോഴിക്കോട്: പാര്‍ട്ടിയില്‍ ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളുടെ ജനപിന്തുണ എത്രയെന്ന് അളക്കാന്‍ കെ.എസ്.ആര്‍മിയും. കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍നിന്നു പുറത്തുപോയ സംഘടാന ചുമതലയുള്ള കെ.പി.അനില്‍കുമാറിനൊപ്പം പ്രവര്ത്തകരുണ്ടാവില്ലെന്നു കെപിസിസി നേതൃത്വം മനസിലാക്കിയത് കൃത്യമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കൂടിയാണ്. എളമരം കരീം ഉള്‍പ്പെടെയുള്ള സിപിഎം ജില്ലാ നേതാക്കള്‍ അനില്‍ കുമാറുമായി നടത്തിയ ചര്‍ച്ച തിരിച്ചറിഞ്ഞ നേതൃത്വം അനില്‍ കുമാറിനു പുറത്തേക്കുള്ള വഴിയൊരുക്കുകയായിരുന്നു. അച്ചടക്കം കൊണ്ടുവരാന്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കു ഹൈക്കമാന്‍ഡ് പൂര്‍ണ പിന്തുണ നല്‍കിയിട്ടുമുണ്ട്. അച്ചടക്കം പ്രധാനംഅതേസമയം പാര്‍ട്ടിയില്‍ അച്ചടക്കം പ്രധാനമാണെന്ന സൂചനയാണ് ഇതിലൂടെ കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്കാന് ശ്രമിക്കുന്നത്. കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് അമര്‍ഷമുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും നേതൃത്വം കൃത്യമായി നീരീക്ഷിച്ചുവരികയാണ്. കൊയിലാണ്ടിയില്‍ നിയമസഭാ സീറ്റ് നിഷേധിച്ചതു മുതല്‍ കെ.പി.അനില്‍കുമാറിന്റെ പ്രവര്‍ത്തനങ്ങളോട് നീരസം ഉണ്ടായിരുന്ന നേതൃത്വം ജില്ലയിലെ എംപിമാരുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് അദ്ദേഹത്തെ പുറത്താക്കാന്‍ തീരുമാനിച്ചത്. എം.കെ.രാഘവന് എംപിക്കെതിരേ…
Read Moreഇത്തവണ ഭരണത്തില്‍ എത്തുമെന്ന് ഉറപ്പു പറഞ്ഞ് എത്തിച്ച 30 കോടി എവിടെപ്പോയി ! പുതിയ വിവാദം കേരളത്തില്‍ കോണ്‍ഗ്രസിന്റെ അടിവേരിളക്കുമോ…
നിയമസഭ തെരഞ്ഞെടുപ്പില്‍ ചെലവിടാനായി ഹൈക്കമാന്‍ഡ് നല്കിയ 30 കോടി രൂപ കാണാതായ സംഭവം സംസ്ഥാന കോണ്‍ഗ്രസില്‍ തിരികൊളുത്തുന്നത് വന്‍വിവാദത്തിന്. സംസ്ഥാന കോണ്‍ഗ്രസിലെ ഒരു ഉന്നതന് പദവി നഷ്ടമായത് ഇതുമായി ചേര്‍ത്തു വായിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ പണം അക്കാലത്ത് ഉന്നതന്റെ വിശ്വസ്തരില്‍ രണ്ടാമത്തെ ആളിന് കൈമാറിയെന്നായിരുന്നു വിശദീകരണം. അയല്‍ സംസ്ഥാനത്തെ പിസിസി പ്രസിഡന്റ് തലസ്ഥാനത്ത് നേരിട്ടെത്തിയാണ് ഈ 30 കോടി രൂപ ഉന്നതന് കൈമാറിയത്. ഇത്തവണ കേരളത്തില്‍ അധികാരത്തില്‍ വരുമെന്ന് ഹൈക്കമാന്‍ഡിനോട് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പു പറഞ്ഞിരുന്നു. കയ്യെത്തും ദൂരത്തിരിക്കുന്ന വിജയം പണമില്ലായ്മയുടെ പേരില്‍ ഇല്ലാതാക്കരുതെന്നു പറഞ്ഞായിരുന്നു ഹൈക്കമാന്‍ഡിനോടു സഹായമഭ്യര്‍ഥിച്ചത്. ഇതു പ്രകാരം രാജ്യത്തെ വിവിദ പ്രാദേശിക കോണ്‍ഗ്രസ് കമ്മിറ്റികളോട് സഹായമെത്തിക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെടുകയായിരുന്നു. ഇതിന്‍പ്രകാരം സമാഹരിച്ച പണം ഉന്നതന്റെ കൈവശം എത്തി. സാധാരണ ഗതിയില്‍ ഇദ്ദേഹത്തിന്റെ അടുത്ത അനുയായിയാണ് പണം കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ആ വ്യക്തി…
Read Moreഅന്യഗ്രഹജീവികള്‍ തട്ടിക്കൊണ്ടു പോയി ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു ! വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യ ഉപേക്ഷിച്ചു പോയി;യുവാവ് പറയുന്നതിങ്ങനെ…
അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടു പോയെന്നവകാശപ്പെട്ട് നിരവധി പേര് കാലാകാലങ്ങളായി രംഗത്തെത്തുന്നുണ്ട്. ഈ ശ്രേണിയിലേക്ക് ഇപ്പോള്‍ പുതിയൊരാള് കൂടി എത്തിയിരിക്കുകയാണ്. തന്നെ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയതായും കൈയില്‍ നാനോചിപ്പ് കടത്തിവിട്ടതായും അവകാശപ്പെടുകയാണ് സ്റ്റീവ് കോള്‍ബേണ്‍ എന്ന അമേരിക്കന്‍ യുവാവ്. ഇതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിന് പിന്നാലെ ഭാര്യ തന്നെ ഉപേക്ഷിച്ച് പോയതായും സ്റ്റീവ് കോള്‍ബേണ്‍ വിവരിക്കുന്നു. പറമ്പിലെ മരത്തിന്റെ മുകളില്‍ എന്തോ വട്ടമിട്ടുപറക്കുന്നത് കണ്ട് നോക്കി. പറക്കുംതളികയാണ് എന്ന് മനസിലായി. എന്നാല്‍ നിമിഷങ്ങള്‍ക്കകം തന്നെ പറക്കുംതളികയിലേക്ക് വലിച്ചുകയറ്റിയതായി സ്റ്റീവ് കോള്‍ബേണ്‍ അവകാശപ്പെടുന്നു. മെഡിക്കല്‍ സംവിധാനങ്ങളുള്ള പ്രത്യേക മുറിയിലേക്ക് തന്നെ കൊണ്ടുപോയി. അവിടെ വച്ച് തന്നോട് കിടക്കാന്‍ അന്യഗ്രഹജീവി ആവശ്യപ്പെട്ടതായി യുവാവ് വാദിക്കുന്നു. തുടര്‍ന്ന് തന്റെ ശരീരത്തിലേക്ക് ഒരു ചിപ്പ് കടത്തിവിട്ടു. സ്റ്റൈയിന്‍ലെസ് സ്റ്റീല്‍ കൊണ്ടുള്ള ഉപകരണം ഉപയോഗിച്ചാണ് ചിപ്പ് കടത്തിവിട്ടത്. ഈ ഉപകരണത്തില്‍ നിന്ന് അള്‍ട്രാവൈലറ്റ് രശ്മികള്‍ പ്രസരിക്കുന്നത് കാണാന്‍ സാധിച്ചു.…
Read Moreസിനിമയിൽ ഒട്ടേറെ അവസരങ്ങൾ തേടി വരുമായിരുന്ന റിസബാവയെ വഴിതെറ്റിച്ചത് ഒരു മിമിക്രിക്കാരൻ ? ആരാണ് ആ മിമിക്രിക്കാരൻ ? മൗനം പാലിച്ച് ആലപ്പി അഷ്റഫ്
റിസബാവ ഓർമ്മയായതിന്റെ ദുഃഖത്തിലാണ് ചലച്ചിത്ര ലോകവും സിനിമാ പ്രേക്ഷകരും. സിനിമയിൽ ഒട്ടേറെ അവസരങ്ങൾ തേടി വരുമായിരുന്ന റിസബാവയെ വഴിതെറ്റിച്ചത് ഒരു മിമിക്രിക്കാരൻ ആണെന്ന കാര്യം ആലപ്പി അഷ്റഫ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞിരുന്നു. ഇതോടെ ആരാണ് ആ മിമിക്രിക്കാരൻ എന്ന അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ. റിസബാവയെ ഹോനായി ആകാൻ എല്ലാ ഭാഷയിൽ നിന്നും വിളിച്ചിരുന്നെന്നും എന്നാൽ എന്തോ കാരണത്താൽ അദേഹം ആ അവസരം വിനയോഗിച്ചില്ലെന്നും നടൻ മുകേഷും പറഞ്ഞിരുന്നു. പല പേരുകളും സോഷ്യൽ മീഡിയ മുന്നോട്ടുവച്ചെങ്കിലും ആ വ്യക്തി ആരാണെന്ന കാര്യത്തിൽ ആലപ്പി അഷ്റഫ് മൗനം പാലിക്കുകയായണ്. ആലപ്പി അഷ്റഫിന്റെ കുറിപ്പ് ബഹുകേമൻമാരായ നായകൻമരെക്കാളേറെ കൈയ്യടി നേടിയൊരു വില്ലൻ… മലയാള സിനിമയിൽ ആ വിശേഷണം മറ്റാരെക്കാളുമേറെ ഇണങ്ങുക റിസബാവയ്ക്കായിരിക്കും. ഒരിക്കൽ ആ നടന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയത് ഇന്നലെ എന്ന പോലെ ഇന്നു ഞാനോർക്കുന്നു. റിസബാവ നമ്മെ വിട്ടുപിരിഞ്ഞ…
Read Moreജോലിക്ക് പോകാതെ ആറുമാസം ഓൺലൈൻ ഗെയിം കളിച്ചു; പെയിന്റിംഗ് ജോലിയിലൂടെ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടു; ഒടുവിൽ ഒരുമുഴം കയറിൽ തൂങ്ങി…
ഈറോഡ്: ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടമായ യുവാവ് ജീവനൊടുക്കിയ നിലയില്‍. പൂന്തുറ റോഡ് സ്വദേശിയായ പെയിന്റിംഗ് തൊഴിലാളി ശ്രീറാം(22)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുറത്തുപോയ മാതാപിതാക്കളും സഹോദരനും വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ശ്രീറാമിന്റെ മുറി അകത്തു നിന്നും പൂട്ടിയനിലയിലായിരുന്നു. തുടര്‍ന്ന് ഇവര്‍ വാതില്‍ ചവിട്ടി പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ശ്രീറാമിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ശ്രീറാമിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. കഴിഞ്ഞ ആറുമാസമായി ജോലിക്ക് പോകാതെ ശ്രീറാം ഫോണില്‍ ഗെയിം കളിച്ചിരുന്നു. പോലീസ് കേസെടുത്തു.
Read More