കോട്ടയം: വ്യാജ ബീഡി നിർമിക്കുന്നവരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഉൗർജിതമാക്കി. ഇന്നലെ 75,000 രൂപ വിലവരുന്ന വ്യാജ ബീഡി ഉൽപ്പന്നങ്ങളാണ് കോട്ടയം നഗരത്തിലെ മാർക്കറ്റിനുള്ളിലെ കടയിൽനിന്നും പോലീസ് പിടിച്ചെടുത്തത്. പുകയില ഉൽപ്പന്നങ്ങൾ മൊത്തവ്യാപാരം നടത്തിവരുന്ന അബ്ദുൾ സലാമിന്റെ ഉടമസ്ഥതയിലുള്ള കല്ലൂത്രയിൽ സ്റ്റോഴ്സിൽനിന്നാണ് വ്യാജ ബീഡി ശേഖരം കണ്ടെത്തിയത്. ജില്ലാ പോലീസ് ചീഫിന്റെ ലഹരി വിരുദ്ധ സ്ക്വാഡും വെസ്റ്റ് പോലീസും ചേർന്നാണ് പരിശോധന നടത്തിയത്. ജ്യോതിമാൻ കന്പനിയുടെ വ്യാജ ബീഡിയാണ് പിടികൂടിയത്. ഏതാനും നാളുകൾക്കു മുന്‍പും ഇത്തരത്തിലുള്ള വ്യാജ ബീഡികളുടെ വൻശേഖരം ഈരാറ്റുപേട്ടയിൽ നിന്നും പോലീസ് പിടികൂടിയിരുന്നു. ഇത്തരം സംഭവങ്ങൾ വ്യാപകമായതോടെയാണ് വ്യാജ ബീഡികളുടെ നിർമാതാക്കളെ തേടി പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത് . കോഴിക്കോട് നിന്നുമാണ് വ്യാജ ബീഡികൾ കോട്ടയം ജില്ലയിലേക്കും സമീപ പ്രദേശങ്ങളിലേക്കും എത്തുന്നതെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന സൂചനകൾ. അതേസമയം വ്യാജ ബീഡികളുടെ നിർമാണം നടക്കുന്നതു ഇതര…
Read MoreCategory: Top News
സിപിഎമ്മിലേക്ക് പുതുതായി കടന്നുവരുന്നവരുടെ ആത്യന്തികമായ ലക്ഷ്യം അതുതന്നെ; തിരിച്ചറിഞ്ഞില്ലെങ്കില്‍ പാര്‍ട്ടിക്കു വലിയ ക്ഷീണം ചെയ്യും; പുതുമുഖങ്ങളുടെ കടന്നുവരവില്‍ കീഴ്ഘടകങ്ങള്‍ക്ക് അതൃപ്തി
സ്വന്തം ലേഖകന്‍കൊച്ചി: മറ്റു പാര്‍ട്ടികള്‍ വിട്ടുവരുന്നവരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന സിപിഎം നേതൃത്വത്തിനെതിരേ കീഴ്ഘടകങ്ങള്‍ക്ക് കടുത്ത അതൃപ്തി. അടുത്ത ദിവസങ്ങളില്‍ കോണ്‍ഗ്രസ് വിട്ടുവന്ന പി.എസ്. പ്രശാന്ത്, കെ.പി. അനില്‍കുമാര്‍, ജി. രതികുമാര്‍ എന്നിവരെ യാതൊരു മാനദണ്ഡവും നോക്കാതെ പാര്‍ട്ടിയില്‍ എടുത്തതിലാണു പ്രതിഷേധം പുകയുന്നത്. ചില സ്ഥാനമാനങ്ങളുടെ പേരില്‍ ഇടഞ്ഞ് പുറത്തുവരുന്ന, എന്നാല്‍ സിപിഎമ്മുമായി ആശയപരമായി യാതൊരു യോജിപ്പുമില്ലാത്ത ഇത്തരക്കാരെ പാര്‍ട്ടിയില്‍ എടുക്കുമ്പോള്‍ വര്‍ഷങ്ങളായി പാര്‍ട്ടിക്കുവേണ്ടി ചോരയും വിയര്പ്പുമൊഴുക്കുന്ന പ്രവര്‍ത്തകരുടെ മനോവീര്യവും ആത്മവിശ്വാസവും തകര്‍ക്കുമെന്നു കീഴ്ഘടകങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. പുതുതായി കടന്നുവരുന്നവര്‍, സ്ഥാനമാനങ്ങള്‍ വേണ്ടെന്ന് ഇപ്പോള്‍ പറയുന്നുണ്ടെങ്കിലും ആത്യന്തികമായി അവരുടെ ലക്ഷ്യം അതുതന്നെയാണെന്നു നേതൃത്വം തിരിച്ചറിഞ്ഞില്ലെങ്കില്‍ മുന്നോട്ട് പാര്‍ട്ടിക്കു വലിയ ക്ഷീണം ചെയ്യുമെന്നും താഴെത്തട്ടില്‍ സംസാരമുണ്ട്. അണികളുടെ ഈ വികാരം തിരിച്ചറിഞ്ഞുതന്നെയാകണം, ഒരു കാരണവശാലും പുതുമുഖങ്ങള്‍ വരുന്നതിന്റെ പേരില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കു സ്ഥാനമാനങ്ങള്‍ നഷ്ടമാകില്ലെന്ന് അറിയിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ ഇപ്പോള്‍ നടന്നുവരുന്ന…
Read Moreപെണ്‍കുട്ടിയുടെ മുറിയില്‍ നിന്നു ശബ്ദം കേട്ട് എത്തിയ രക്ഷിതാക്കള്‍ കണ്ടത് കട്ടിലിനടിയില്‍ ഒളിച്ചിരിക്കുന്ന യുവാവിനെ; 16കാരിയെ യുവാക്കള്‍ വീട്ടിലെത്തി പീഡിപ്പിച്ച സംഭവത്തില്‍ യഥാര്‍ഥ കുറ്റവാളിയാര് ?
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാക്കള്‍ 16കാരിയെ പ്രണയം നടിച്ച് വീട്ടിലെത്തി പീഡിപ്പിച്ച സംഭവം കേരളത്തെയാകെ നടുക്കുകയാണ്.രാമപുരം പോലീസ് സ്റ്റേഷന് പരിധിയില്‍ ആണ് ലൈംഗിക പീഡനം നടന്നത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടികളോടുള്ള അതിക്രമം നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഏറെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പീഡനത്തെക്കുറിച്ച് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. യുവാക്കളില്‍ ഒരാള്‍ ലൈംഗികബന്ധത്തിനായി രാത്രി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയതോടെയാണ് പുറംലോകം അറിയുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയത്. പുറത്തുനിന്ന് കടക്കാവുന്ന മുറിയിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഈ മുറിയിലേക്ക് രാത്രി യുവാവ് കയറുകയായിരുന്നു. ഈ സമയം പെണ്‍കുട്ടി മറ്റൊരു മുറിയില്‍ പഠിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നും ശബ്ദം കേട്ടതോടെയാണ് അവിടെയെത്തി പരിശോധിച്ച രക്ഷിതാക്കള്‍ കണ്ടത് കട്ടിലിനടിയില്‍ ഒളിച്ചിരിക്കുന്ന യുവാവിനെയായിരുന്നു. പിടിക്കപ്പെട്ടുവെന്നു മനസ്സിലായപ്പോള്‍ യുവാവ് മുറിയില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍…
Read Moreനെഞ്ചു നീറി അമ്മവിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു, മകന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ല; കാടുനിറഞ്ഞ പരിസരത്തുകൂടി വീടിനുള്ളിൽ കയറാൻ പ്രയാസം; ദുരൂഹത ചൂണ്ടി അമ്മയുടെ പരാതി
വാടാനപ്പിള്ളി: മകൻ അമൽ കൃഷ്ണയുടെ ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്നും മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും അമൽ കൃഷ്ണയുടെ മാതാവ് ശില്പ. ആറുമാസം മുന്‍പ് കാണാതായ ചേറ്റുവ ചാണാശേരി സനോജിന്റെ മകൻ അമൽ കൃഷ്ണയുടെ അസ്ഥികളും തലയോട്ടിയും കഴിഞ്ഞ ദിവസം തളിക്കുളത്തെ ആളൊഴിഞ്ഞ വീട്ടിൽ നിന്നാണു കണ്ടെടുത്തതത്. മകന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നു പൊട്ടിക്കരഞ്ഞ് ശില്പ പറഞ്ഞു.”സംഭവ സ്ഥലത്തുനിന്ന് അവന്റേതല്ലാത്ത ബ്ലൂടൂത്ത് കണ്ടെത്തിയതിൽ സംശയമുണ്ട്. അത് എങ്ങനെ വന്നുവെന്ന് അറിയണം. അവനെ അപായപ്പെടുത്തി മുറിക്കുള്ളിൽ കൊണ്ടിട്ടതാണെന്നു സംശയമുണ്ട്. വിഷയത്തിൽ സമഗ്ര അന്വേഷണം വേണം’ അവർ പറഞ്ഞു. അമൽ കൃഷ്ണയുടെ അമ്മ ശില്പ മകന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ സംഭവത്തിൽ വിശദമായ അന്വേക്ഷണം നടത്തണമെന്ന് മുൻ ഗ്രാമപഞ്ചായത്തംഗവും ഡിസിസി അംഗവുമായ ഇർഷാദ് കെ. ചേറ്റുവ ആവശ്യപ്പെട്ടു. തലയോട്ടി കാണപ്പെട്ട വീടിനുചുറ്റും പൊന്തക്കാടു നിറഞ്ഞതാണ്. കാണാതായ മാർച്ച് 18 ന് രാത്രി…
Read Moreവാക്സിന് എടുക്കുന്നത് ആര്‍ത്തവചക്രം തെറ്റുന്നുവോ? പരാതി ഉന്നയിച്ചത് 30000 ബ്രിട്ടീഷ് വനിതകള്‍; കാരണം തേടി ശാസ്ത്രസംഘം…
കോവിഡ് വാക്സിന്റെ പാര്‍ശ്വഫലം ഭയന്ന് വാക്സിനെടുക്കാന്‍ മടിക്കുന്ന നിരവധി ആളുകളുണ്ട്. ഈ അവസരത്തില്‍ വാക്സിനെടുത്ത ശേഷം തങ്ങളുടെ ആര്‍ത്തവചക്രം തെറ്റി എന്ന് അവകാശപ്പെട്ട് 30,000 ബ്രിട്ടീഷ് വനിതകള്‍ രംഗത്തെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ക്രമരഹിതമായ ആര്‍ത്തവ ചക്രത്തോടൊപ്പം ആര്‍ത്തവ സമയത്ത് കഠിനമായ വേദനയും അനുഭവപ്പെടുന്നു എന്നാണ് ഇവരുടെ പരാതി. സെപ്റ്റംബര്‍ രണ്ടുവരെ 30,000 സ്ത്രീകളാണ് ഇത്തരത്തിലുള്ള പരാതി ഉന്നയിച്ചിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ഇവരില്‍ പലരിലും ആദ്യ ആര്‍ത്തവത്തിനുശേഷം ആര്‍ത്തവചക്രം സാധാരണ നിലയിലെത്തിയതായും പറയുന്നു. ഫൈസര്‍, അസ്ട്രസെനെക, മൊഡേണ എന്നീ മൂന്നു വാക്സിനുകളിലാണ് ഈ പാര്‍ശ്വഫലം ദൃശ്യമായിരിക്കുന്നത്. എന്നാല്‍, പ്രത്യൂല്‍പാദനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നാണ് മെഡിക്കല്‍ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നാണ് ഇംപീരിയല്‍ കോളേജ് ലണ്ടനിലെ റീപ്രൊഡക്ടീവ് ഇമ്മ്യുണോളജി ലക്ചറര്‍ ഡോ. വിക്ടോറിയ മെയില്‍ പറയുന്നത്. എന്നാല്‍, ആര്‍ത്തവചക്രത്തിലെ…
Read Moreപ്രതി കിരണ്‍കുമാറല്ലെങ്കില്‍ പിന്നെയാര് ! കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില് കൊന്നുകളയുമെന്ന് വിസ്മയയുടെ കുടുംബത്തിന് ഭീഷണിക്കത്ത് അയച്ചത് കിരണ്‍കുമാറല്ലെന്ന് പോലീസ്…
കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ കുടുംബത്തിന് ഭീഷണിക്കത്ത്. കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍വിസ്മയയുടെ സഹോദരനെ വധിക്കുമെന്നാണ് കത്തിലുള്ളത്. അതേസമയം കത്ത് എഴുതിയത് പ്രതി കിരണ്‍ കുമാറാകാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസമാണ് വിസ്മയയുടെ നിലമേലിലെ വീട്ടില്‍ കത്ത് ലഭിച്ചത്. കത്ത് വന്നത് പത്തനംതിട്ടയില്‍ നിന്നാണെന്നാണ് നിഗമനം. കേസില്‍ നിന്ന് പിന്മാറാന് എത്ര പണം വേണമെങ്കിലും തരാമെന്ന് കത്തില്‍ പറയുന്നു. കത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില് വിസ്മയയുടെ വിധി തന്നെയാകും സഹോദരന് വിജിത്തിനുമെന്നും കത്തില്‍ പറയുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് വിസ്മയയുടെ കുടുംബം ഇതുവരെ പ്രതികരിച്ചില്ല. കത്ത് പോലീസിന് കൈമാറി. ചടയമംഗലം പോലീസ് മൊഴിയെടുത്തു. കേസ് വഴിതെറ്റിക്കാന്‍ ആരെങ്കിലും എഴുതിയതാകാം കത്തെന്നാണ് പോലീസ് കരുതുന്നത്. കഴിഞ്ഞ ദിവസമാണ് കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 507 പേജുകളുള്ള കുറ്റപത്രം ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. വിസ്മയയുടെ മരണം…
Read Moreബിഷപ്പിന്റേത് വര്‍ഗീയ പരാമര്‍ശമല്ല; ഞങ്ങൾ ചർച്ച ചെയ്തതൊന്നും നിങ്ങളെ അറിയിക്കേണ്ടതല്ലെന്നു സുരേഷ് ഗോപി
പാലാ: വിവാദമായ നാര്‍കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനു പിന്തുണ പ്രഖ്യാപിച്ച് സുരേഷ് ഗോപി എംപി. ബിഷപ്പിന്റേത് വര്‍ഗീയ പരാമര്‍ശമല്ല. ഒരു മതത്തിനെതിരെയും ബിഷപ്പ് സംസാരിച്ചില്ലെന്നും പാലാ ബിഷപ്സ് ഹൗസിലെത്തി കൂടിക്കാഴ്ച നടത്തിയ ശേഷം സുരേഷ് ഗോപി പ്രതികരിച്ചു. നാർക്കോട്ടിക് ജിഹാദ് പരാമർശം ചർച്ച ചെയ്തോ എന്ന ചോദ്യത്തിന് അങ്ങനെയുള്ള വൃത്തികെട്ട വാക്കുകളൊന്നും ഉപയോഗിക്കരുത്, അതൊന്നും എന്റെ സ്കേപ്പിലില്ല എന്നാണ് സുരേഷ് ഗോപി മറുപടി നൽകിയത്. രാഷ്ട്രീയക്കാരനായല്ല, എംപിയെന്ന നിലയ്ക്കാണ് സന്ദര്‍ശനം. വിവിധ സാമൂഹികവിഷയങ്ങള്‍ സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം വർഗീയ പരാമർശം ഒന്നും പറഞ്ഞിട്ടില്ല. ഒരു മതവിഭാഗത്തിനെ പോലും പറഞ്ഞിട്ടില്ല. ടെററിസം ആണ് എന്ന് പറയുമ്പോ ഒരു വിഭാഗം അത് ഞങ്ങളെയാണ് എന്നു പറഞ്ഞ് ഏറ്റെടുത്താൽ എങ്ങനാ? ഒരു മതത്തിനെയും അദ്ദേഹം റഫർ ചെയ്തിട്ടില്ല. ചില ആക്ടിവിറ്റീസിനെ റഫർ…
Read More“ആന്തരികമായ ബഹുമാനത്തിന്റെ ബാഹ്യമായ പ്രകടനം’ സല്യൂട്ട്..! പോലീസ് ആര്‍ക്കൊക്കെ സല്യൂട്ട് ചെയ്യണം..? സുരേഷ് ഗോപിയുടെ ആവശ്യം ന്യായമോ…
കോട്ടയം: ജീപ്പിൽ നിന്നിറങ്ങാതിരുന്ന എസ്ഐയെ സുരേഷ് ഗോപി എംപി വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിപ്പിച്ച സംഭവത്തിന് പിന്നാലെ പോലീസിന്റെ സല്യൂട്ട് ആര്‍ക്കൊക്കെ നല്‍കാം എന്നതില്‍ വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്. പോലീസ് നിയമ പ്രകാരം എംപിമാർക്ക് പോലീസിന്റെ സല്യൂട്ട് ശരിക്കും ലഭിക്കുമോ? കേരള പോലീസിലെ സ്റ്റാന്‍ഡിംഗ് ഓര്‍ഡര്‍ പ്രകാരം സല്യൂട്ട് നല്‍കാനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്? ആര്‍ക്കൊക്കെയാണ് പോലീസ് ബഹുമാന സൂചകമായി സല്യൂട്ട് അടിക്കേണ്ടത്. പരിശോധിക്കാം. “ആന്തരികമായ ബഹുമാനത്തിന്റെ ബാഹ്യമായ പ്രകടനം’- എന്നാണ് സല്യൂട്ട് പദത്തിന്റെ അര്‍ത്ഥം. 19-ാം നൂറ്റാണ്ടിലാണ് ഇന്നത്തെ സല്യൂട്ട് ശരിക്കും പിറവി കൊള്ളുന്നത്. ബ്രിട്ടീഷ് സൈന്യത്തില്‍ തലയിലെ തൊപ്പി അല്പ്പമൊന്നുയര്ത്തിയായിരുന്നു ആദരവ്, ഇത് പരിഷ്കരിച്ചാണ് പിന്നീട് ഇന്നത്തെ സല്യൂട്ടില്‍ എത്തിചേര്‍ന്നത്. കേരള പൊലീസ് സ്റ്റാൻഡിംഗ് ഓര്‍ഡറില്‍ 18-ാം അധ്യായത്തില്‍ കേരള പോലീസ് ആര്‍ക്കൊക്കെ സല്യൂട്ട് നല്‍കണമെന്ന കാര്യം വിശദമായി തന്നെ പറയുന്നുണ്ട്. ഈ സ്റ്റാൻഡിംഗ് ഓര്‍ഡര്‍ പ്രകാരം…
Read Moreഎട്ടാംക്ലാസ്സ് വിദ്യാര്‍ഥിനിയായ 12കാരിയുടെ ആത്മഹത്യ ! 26കാരനായ അധ്യാപകനെതിരേ പോക്സോ കേസ്; അധ്യാപകന് മകളെ നിരന്തരം ശല്യം ചെയ്തിരുന്നതായി പിതാവ്…
കാസര്‍കോട് മേല്‍പ്പറമ്പില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ 12 വയസുകാരിയുടെ ആത്മഹത്യയില്‍ അധ്യാപകനെതിരേ പോക്സോ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു. പെണ്‍കുട്ടി പഠിച്ചിരുന്ന സ്കൂളിലെ അധ്യാപകനായ ഉസ്മാനെതിരെയാണ് മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തത്. പെണ്‍കുട്ടിയുടെ മരണത്തിനുശേഷം അധ്യാപകന് ഒളിവിലാണ്. ദേളിയില്‍ സ്വകാര്യ സ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ആഴ്ചയാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പിന്നില്‍ ഉസ്മാന് എന്ന അധ്യാപകന്റെ മാനസിക പീഡനമാണെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. സമൂഹമാധ്യമത്തിലെ സ്വകാര്യ സന്ദേശങ്ങള്‍ മറ്റുള്ളവര്‍ അറിഞ്ഞതിലുള്ള മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് സൂചന. കാസര്‍ഗോഡ്, അടൂര്‍ സ്വദേശി ഉസ്മാന് പെണ്‍കുട്ടിയുമായി സമൂഹമാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ കൈമാറിയിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. ചാറ്റിംഗില്‍ അശ്ലീലച്ചുവയുള്ള സംഭാഷണങ്ങള്‍ കടന്നുകൂടാറുണ്ടായിരുന്നു. മകളുടെ മരണത്തിന് കാരണം അധ്യാപകന്റെ ഭീഷണിയാണെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നത്. കുട്ടി ഓണ്‍ലൈന്‍ പഠനത്തിന് ഉപയോഗിച്ചിരുന്ന ഫോണ്‍ സൈബര്‍…
Read Moreറോസ് ഹൗസിലെ ദൃശ്യങ്ങൾ..! സോളാർ ലൈംഗിക പീഡനക്കേസിൽ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെതിരെ ഡിജിറ്റൽ തെളിവുകൾ
തിരുവനന്തപുരം: സോളാർ ലൈംഗിക പീഡനക്കേസിൽ കോൺഗ്രസ് നേതാവായ കെ.സി. വേണുഗോപാലിനെതിരായ ഡിജിറ്റൽ തെളിവുകൾ കൈമാറി പരാതിക്കാരി. 2012 മേയിൽ മന്ത്രിമന്ദിരമായ റോസ് ഹൗസിലെ ദൃശ്യങ്ങളാണ് പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയത്. കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന മൊഴിയെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് പരാതിക്കാരി സിബിഐയ്ക്ക് ഡിജിറ്റൽ തെളിവുകൾ നൽകിയിരിക്കുന്നത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ രേഖകളും കൈമാറിയിട്ടുണ്ട്. കെ.സി. വേണുഗോപാലിന് പുറമെ എ.പി. അബ്ദുല്ലക്കുട്ടിക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.പിമാരായ അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ.പി. അനിൽകുമാർ എംഎൽഎ എന്നിവരെ പ്രതി ചേർത്താണ് കേസ്. സംസ്ഥാന സർക്കാറിന്റെ ആവശ്യ പ്രകാരമാണ് സിബിഐ കേസിന്റെ അന്വേഷണം ഏറ്റെടുത്തത്. തന്റെ പക്കൽ ഡിജിറ്റൽ തെളിവുകളുണ്ടെന്ന് പരാതിക്കാരി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞുകൊണ്ട് തെളിവുകൾ കൈമാറാൻ തയാറായിരുന്നില്ല.
Read More