കളമശേരി: നാഡീതന്തു ഉത്പാദിപ്പിക്കുന്ന രാസപദാര്‍ഥമായ ഡോപ്പമൈന് ആണ് സന്തോഷമുള്‍പ്പെടെയുള്ള മനുഷ്യവികാരങ്ങള്‍ നിര്‍ണയിക്കുന്നത്. ഇതിന്റെ അളവ് നിര്‍ണയിക്കാന്‍ കഴിയുന്ന “ഡോപ്പാമീറ്റര്‍’ എന്ന സെന്‍സര്‍ ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുകയാണ് കുസാറ്റ് ഗവേഷക ഡോ. ശാലിനി മേനോന്. പാര്‍ക്കിന്‍സണ്‍സ്, അല്‍ഷിമേഴ്സ്, സ്കീസോഫ്രീനിയ, വിഷാദം തുടങ്ങിയ ഗുരുതരമായ ന്യൂറോളജിക്കല്‍ രോഗങ്ങളുടെ ചികിത്സാരംഗത്ത് മുന്നേറ്റമുണ്ടാക്കാന്‍ ഈ കണ്ടുപിടിത്തം സഹായിക്കുമെന്നു വിലയിരുത്തപ്പെടുന്നു. ചെലവുകുറഞ്ഞതും കൊണ്ടുനടക്കാന്‍ കഴിയുന്നതുമായ “ഡോപ്പാമീറ്റര്‍’ പോയിന്റ് ഓഫ് കെയര്‍ രോഗനിര്‍ണയ ആപ്ലിക്കേഷനുകള്‍ക്ക് ഉപയോഗിക്കാം. പരിശോധനയ്ക്കായി സാമ്പിളിന്റെ ഒരു തുള്ളി മാത്രം മതി. പെട്ടെന്നുതന്നെ ഫലം ലഭിക്കും. പേറ്റന്റിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നു കുസാറ്റിലെ അപ്ലൈഡ് കെമിസ്ട്രി വകുപ്പ് സെന്‍സര്‍ റിസര്‍ച്ച് ഗ്രൂപ്പിലെ റിസര്‍ച്ച് അസോസിയേറ്റായ ഡോ. ശാലിനി മേനോന് പറഞ്ഞു. സയന്‍സ് ഫാക്കല്‍റ്റി ഡീന്‍ ഡോ. കെ. ഗിരീഷ് കുമാറിന്റെ മാര്‍ഗനിര്‍ദ്ദേശവും കോഴിക്കോടുള്ള “പ്രോച്ചിപ്പ് ടെക്നോളജി’ എന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപനത്തിന്റെ സഹകരണവും ശാലിനി മേനോന് ലഭിച്ചിരുന്നു.
Read MoreCategory: Top News
സഹികെട്ടാണ് ഞങ്ങള്‍..! യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ചു; സഹോദരങ്ങൾ പിടിയിൽ; സ്ഥിരം മദ്യപാനിയായിരുന്ന രാജേഷ്…
ന്യൂഡൽഹി: യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ച കേസില്‍ സഹോദരങ്ങൾ അറസ്റ്റില്‍. ഡല്‍ഹിയിലാണ് സംഭവം. മാങ്ക് റാം പാര്‍ക്ക് സ്വദേശിയായ രാജേഷ്(34) എന്നയാള്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ഇയാളുടെ രണ്ട് സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് ബാഗില്‍ ഒളിപ്പിച്ച നിലയില്‍ ഇയാളുടെ മൃതദേഹം പോലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകള്‍ പോലീസ് കണ്ടെത്തി. പിന്നീട് പോലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാളുടെ സഹോദരങ്ങളായ വിപിന്‍(28), രാജു(21) എന്നിവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. സ്ഥിരം മദ്യപാനിയായിരുന്ന രാജേഷ് വീട്ടില്‍ വന്ന് പതിവായി പ്രശ്നങ്ങളുണ്ടാക്കുമായിരുന്നു. സംഭവ ദിവസവും ഇയാള്‍ വീട്ടില്‍ പ്രശ്നമുണ്ടാക്കി. തുടര്‍ന്ന് സഹികെട്ടാണ് ഇയാളെ മര്‍ദിച്ചതെന്നും ഇവർ പോലീസിനോടു പറഞ്ഞു. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജേഷിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഇവർ തയാറായില്ല. ഇതോടെ കൃത്യസമയത്ത് ചികിത്സലഭിക്കാതെ ഇയാള്‍ മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Read Moreഫ്രെഷ് ഫ്രെഷേയ്…വരുന്നത് ‘ആന്ധ്രാപ്രദേശിലെ’ നീണ്ടകരയില്‍ നിന്നും ചെറായിയില്‍ നിന്നും; ആരോഗ്യത്തിനു ഭീഷണിയായി മറുനാടന്‍ മീന്‍ വീണ്ടും…
സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയുയര്‍ത്തി വീണ്ടും മറുനാടന്‍ മീന്‍ വിപണിയില്‍ സജീവമാകുന്നു.നീണ്ടകര, മുനമ്പം, ചെറായി എന്നിവിടങ്ങളില്‍നിന്നുള്ള പിടയ്ക്കുന്ന മീന്‍ എന്നു പറഞ്ഞാണ് വില്‍പ്പന. എന്നാല്‍ എത്തുന്നതാവട്ടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും. കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ ഭൂരിഭാഗം മീന്‍ വില്‍പ്പന കേന്ദ്രങ്ങളിലും മീന്‍ തട്ടുകളിലും എത്തുന്നത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മീനാണെന്നാണ് വിവരം. വ്യാപാരികളോ ഏജന്റുമാരോ പോലും ഇതറിയുന്നില്ലെന്നതാണു വസ്തുത. സ്ഥിരമായി നീണ്ടകരയിലും മുനമ്പത്തും ചേറായിലുമൊക്കെ പോയി മീന്‍ വാങ്ങികൊണ്ടു വന്നു വില്‍പ്പന നടത്തുന്നവര്‍ക്ക് ഇത്തരം അന്യസംസ്ഥാന കച്ചവടം ഭീഷണിയായിരിക്കുകയാണ്. നീണ്ടകര, മുനമ്പം, ചേറായി, അര്‍ത്തുങ്കല്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ നല്ലയിനം മീന്‍ ലഭിക്കുമെന്നതിനാലാണ് കച്ചവടക്കാര്‍ ഈ സ്ഥലങ്ങളില്‍ നിന്നുള്ള പച്ചമീന്‍ എന്ന് പ്രചരിപ്പിച്ചു വില്പന നടത്തുന്നത്. കോവിഡിന്റെ തുടക്കത്തില്‍ ഈ തുറമുഖങ്ങള്‍ അടഞ്ഞു കിടന്നപ്പോഴും ഇവിടെ നിന്നെന്നുള്ള പേരില്‍ മീന്‍ വില്‍പ്പന തകൃതിയായി നടന്നിരുന്നു.കര്‍ണാടക, തമിഴ്നാട്, ആന്ധ്ര…
Read Moreപെട്രോൾ അടിക്കൂ, നറുക്കെടുപ്പിലൂടെ സമ്മാനം നേടൂ..! കെഎസ്ആർടിസി പമ്പുകളിൽ നിന്നും ഇനിമുതൽ പൊതുജനങ്ങൾക്കും ഇന്ധനം നിറയ്ക്കാം; സംസ്ഥാനതല ഉദ്ഘാടനം നാളെ
തിരുവനന്തപുരം: കെഎസ്ആർടിസി പെട്രോൾ പന്പുകളിൽ നിന്നും ഇനിമുതൽ പൊതുജനങ്ങൾക്കും ഇന്ധനം നിറയ്ക്കാം. പദ്ധതിയുടെ ഉദ്ഘാടനം നാളെ കിഴക്കേകോട്ടയിലെ കെഎസ്ആർടിസി പെട്രോൾ പന്പിൽ നടക്കും. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ.അനിൽ, വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി എന്നിവർ പങ്കെടുക്കും.കെഎസ്ആർടിസിയുടെ 75 പന്പുകളും പൊതുജനങ്ങൾക്ക് ഇന്ധനം നിറയ്ക്കാനായി നൽകാനാണ് തീരുമാനം. എന്നാൽ ആദ്യഘട്ടത്തിൽ എട്ട് പന്പുകളിലാണ് പൊതുജനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ അനുമതി നൽകിയിട്ടുള്ളത്. പദ്ധതി നടപ്പിലാക്കുന്ന പെട്രോൾ പന്പുകൾ കിഴക്കേകോട്ട , കിളിമാനൂർ, ചടയമംഗലം, ചാലക്കുടി, മൂവാറ്റുപുഴ, മൂന്നാർ, ചേർത്തല, കോഴിക്കോട് എന്നിവിടങ്ങളിലാണ്. മറ്റ് ഏഴ് പമ്പുകൾ 16 ന് വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട് ടൂറിസം മന്ത്രി മുഹമ്മദ് റിയാസും, ചേർത്തലയിൽ കൃഷി മന്ത്രി പി. പ്രസാദും , 17 ന് ചടയമംഗലത്ത് വൈകിട്ട് അഞ്ച് മണിക്ക് മന്ത്രി ജെ.…
Read Moreകരയിപ്പിക്കാനൊരുങ്ങി ‘ഉള്ളി’; നിന്നനിൽപ്പിൽ കുടുന്നത് കുടുംബ ബജറ്റിനെ തകർക്കുന്ന വില; എണ്ണവിലയും കൂടിയേക്കും; വ്യാപാരികൾ പറയുന്ന കാര്യം ഇങ്ങനെ…
സ്വന്തം ലേഖകന്‍ കോഴിക്കോട്: ഉള്ളി വില ഇനി കുത്തനെ കൂടുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ മാസം അവസാനത്തോടെ കിലോയ്ക്ക് 30 രൂപ വരെ വര്‍ധിച്ചേക്കുമെന്നാണ് വിപണി വിദഗധരുടെ നീരിക്ഷണം. കനത്ത മഴയിലെ കൃഷിനാശവും വിളവെടുപ്പ് വൈകുന്നതും വിലക്കയറ്റത്തിന് കാരണമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കനത്ത മഴയും എണ്ണവില കൂടുന്നതും വരും മാസങ്ങളില്‍ വില കൂടാനുള്ള സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലാണ് പ്രധാനമായും ഉള്ളി കൃഷി ചെയ്യുന്നത്. ഈ പ്രദേശങ്ങളിലുണ്ടായ പ്രകൃതിക്ഷോഭവും കനത്ത മഴയും കൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. വിപണിയിലും ഇതിന്റെ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയെന്ന് വ്യാപാരികള്‍ പറയുന്നു. ഉള്ളി വില കൂടിയേക്കുമെന്ന സൂചനകള്‍ ചെറുകിട വ്യാപാരികളെയും ഹോട്ടല്‍ ഉടമകളെയും ആശങ്കയിലാക്കിയിട്ടുണ്ട്. അതേസമയം കുടുംബ ബജറ്റ് താളം തെറ്റാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുെമന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
Read Moreമേലനങ്ങാതെ തിന്നും കുടിച്ചും കഴിയാമെങ്കില്‍ പിന്നെ എന്തിനു പരോള്‍ ! കൊടി സുനി പരോള്‍ വേണ്ടെന്നു വച്ച് ജയിലില്‍ കഴിയാനുള്ള കാരണങ്ങള്‍ നിരവധി…
ടിപി വധക്കേസിലെ പ്രതി കൊടിസുനി നടത്തിയ ഫോണ്‍വിളികളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റഷീദ് എന്ന തടവുകാരന് മൊബൈല്‍ ഫോണ്‍ വഴി ബന്ധപ്പെട്ട ഗുണ്ടകളെക്കുറിച്ചും അന്വേഷണം നടത്താന്‍ തീരുമാനിച്ചതിന്റെ ചുവടുപിടിച്ചാണ് കൊടി സുനിയുടെ ഫോണ്‍വിളികളെക്കുറിച്ചും അന്വേഷണം. ജയില്‍ മേധാവിയുടെ ഇതിനായുള്ള കത്ത് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചേക്കും എന്നാണ് വിവരം.സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് നല്കിയ റിപ്പോര്ട്ടിന്മേലാണ് ജയില്‍ മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നടപടി. തടവുകാരുടെ ഫോണ്‍വിളി ജയില്‍ സുരക്ഷയെത്തന്നെ ബാധിക്കുന്ന തരത്തിലായിരിക്കുന്നുവെന്നാണ് കണ്ടെത്തല്‍. ടിപി കേസില്‍ കൊടി സുനി ഒഴികെയുള്ള പ്രതികളെല്ലാം പരോളിലാണ്. കോവിഡ് പരോളിന് കൊടി സുനിക്ക് താല്‍പ്പര്യവുമില്ല. പുറത്തിറങ്ങാതെ ജയിലില്‍ ഇരുന്ന് കാര്യങ്ങള്‍ നോക്കുന്നതിനോടാണ് താല്‍പ്പര്യം. പരോളില്‍ ഇറങ്ങിയ സമയത്തുണ്ടായ സ്വര്‍ണ്ണ കടത്ത് കേസായിരുന്നു കൊടി സുനി ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ കാരണമെന്നാണ് സൂചന. നേരത്തെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലായിരുന്ന…
Read Moreനാര്‍ക്കോട്ടിക് ജിഹാദ് ഈസ് എ ഡേര്‍ട്ടി ബിസിനസ്; ജിഹാദ് വിഷയം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ എത്തിച്ച് ബിജെപി ; കേന്ദ്ര ഇന്റലിജന്‍സ് നീരീക്ഷിക്കും
ഇ. അനീഷ് കോഴിക്കോട്: നാര്‍ക്കോട്ടിക് ജിഹാദ് വിഷയം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ എത്തിച്ച് ബിജെപി.നാര്‍ക്കോട്ടിക് ജിഹാദ് യഥാര്‍ഥ്യമാണെന്നു സൂചിപ്പിച്ചു വിവിധ സാമുദായിക സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് ബിജെപി ഒരു പടി കൂടി കടന്നു കേന്ദ്ര ഇന്റലിജന്‍സ് നിരീക്ഷണം ഉള്‍പ്പെടെ ഈ വിഷയത്തില്‍ ആവശ്യപ്പെടുന്നത്. ബിജെപി കേരള നേതൃത്വം ഇത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ശ്രദ്ധയില്പ്പെടുത്തികഴിഞ്ഞു.ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്പിള്ളഉള്പ്പെടെയുള്ളവര് ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് വിഷയം ഗൗരവമായി കാണാന്‍ കേന്ദ്ര നേതൃത്വം തയാറായിരിക്കുന്നത്. വിഷയം യാഥാര്‍ഥ്യമാണെങ്കിലും രാഷ്്ട്രീയ നേട്ടത്തിനുവേണ്ടി ഇരുപക്ഷവും പിടിക്കാനാണ് കേരളത്തിലെ ഇടതു വലതുമുന്നണികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നാണ് ബിജെപി നേതൃത്വത്തിന്റെ വാദം. ലക്ഷ്യം വോട്ട്ബാങ്ക്നിലവില് വോട്ടുബാങ്ക് മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രസ്താവനകളാണ് സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്നത്. ഈ സാഹചര്യം കൂടി മുന്നില്‍ കണ്ടാണ് വിഷയത്തില്‍ കേന്ദ്ര നീരിക്ഷണം ശക്തമാക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍…
Read Moreവയറ് കുളമായതുതന്നെ..! കള്ള് ഷാപ്പിൽ മോഷണം; മോഷ്ടിച്ച 26 കുപ്പികള്ളിൽ എക്സൈസ് രാസ പരിശോധന നടത്തിയ കള്ളും; പിന്നെ തൊട്ടുനാവിൽ വയ്ക്കാൻ ടച്ചിംഗ്സും …
കാട്ടാക്കട : കള്ളുഷാപ്പിൽ മോഷണം. കള്ളും ഭക്ഷണ വസ്തുക്കളും മോഷണം പോയി. തൊഴിലാളി കമ്മിറ്റി നടത്തുന്ന അഞ്ചുതെങ്ങിമൂട് ടിഎസ് ഒന്നാം നമ്പർ ഷാപ്പിൽ നിന്നാണ് കഴിഞ്ഞദിവസം രാത്രിയോടെ മോഷണം നടന്നത്. ഞായറാഴ്ച രാത്രി ഏഴരയ്ക്ക് അടച്ചിട്ടു പോയ ഷാപ്പ് ഇന്നലെ രാവിലെ തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെടുന്നത്.ഉടൻ തന്നെ ഷാപ്പ് തൊഴിലാളി കമ്മിറ്റി അംഗവും ജീവനക്കാരനുമായ പ്രഭാകരൻ കമ്മിറ്റി അംഗങ്ങളെയും പോലീസിനെയും എക്സൈസിനെയും വിവരം അറിയിച്ചു. ഇവരെത്തി പ്രാഥമിക പരിശോധന നടത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അടുക്കളക്ക് സമീപം ഉണ്ടായിരുന്ന ട്രേയിൽ സൂക്ഷിച്ചിരുന്ന പന്ത്രണ്ടു കുപ്പി കള്ളും ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന പതിനേഴു കുപ്പി കള്ളും കൂടാതെ 2020, 2021 എന്നീ വർഷങ്ങളിൽ എക്സൈസ് സാമ്പിൾ ശേഖരിച്ച ശേഷം രാസവസ്തു ചേർത്ത് സീൽ ചെയ്തു സൂക്ഷിച്ചിരുന്ന ഒന്‍പതു കുപ്പികള്ളും മോഷ്ടാവ് കൊണ്ടുപോയി. ഇതിനു പുറമെ കുട്ടയിൽ ഇരുന്ന കപ്പ, പാചകം…
Read Moreപെണ്‍കുട്ടിയാണെന്ന് പറഞ്ഞ് പതിനാറുകാരനുമായി ചാറ്റ് ചെയ്തു ! ഒടുവില്‍ അശ്ലീല വീഡിയോ അയച്ചു; യുവാവ് പിടിയില്‍
പെണ്‍കുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച ശേഷം 16കാരനുമായി അശ്ലീല വീഡിയോ ചാറ്റിങ് നടത്തിയ യുവാവ് അറസ്റ്റിലായി. കാസര്‍കോട് കളനാട്ടെ മുഹമ്മദ് മന്‍സിലിലെ കെ പി മുഹമ്മദ് ഫിറോസിനെ(24)യാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരേ പോക്സോ കേസ് എടുത്തതിനു ശേഷമായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.രണ്ടാഴ്ച മുമ്പ് പരിചയപ്പെട്ട പതിനാറുകാരനുമായാണ് മുഹമ്മദ് ഫിറോസ് ചാറ്റിംഗ് നടത്തിയത്. പെണ്‍കുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍നിന്നാണ് ചാറ്റ് ചെയ്തത്. തുടക്കത്തില്‍ സൗഹൃദസംഭാഷണം മാത്രമാണ് നടത്തിയത്. എന്നാല്‍ പിന്നീട് അശ്ലീല മെസേജുകളും നഗ്നചിത്രങ്ങളും ചാറ്റിംഗിനിടെ അയച്ചു നല്‍കുകയായിരുന്നു. പതിനാറുകാരനോട്, നഗ്നചിത്രം അയച്ചുതരാനും ആവശ്യപ്പെട്ടു. ഇതോടെ, വിദ്യാര്‍ഥി വിവരം വീട്ടില്‍ പറയുകയായിരുന്നു. പിന്നീട് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ പിടികൂടി. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ഇയാളുടെ ഫോണ്‍ ഉള്‍പ്പടെയുള്ളവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോണ്‍ ശാസ്ത്രീയ…
Read Moreപശു “കാലൻ കയറുമായി” റോഡിൽ..! ഗാന്ധിനഗർ മെഡിക്കൽ കോളജ് റോഡ് കൈയടക്കി കന്നുകാലികൾ; ഒരു മരണം കണ്ടിട്ടും പശു ഉടമകൾക്ക് യാതൊരു മാറ്റവുമില്ല; നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു
ഗാന്ധിനഗർ: റോഡിൽ പശുവിനെ കെട്ടിയിരിക്കുന്നത് ഗതാഗതത്തിന് തടസമാകുന്നുവെന്ന് പരാതി.ഗാന്ധിനഗർ മെഡിക്കൽ കോളജ് റോഡിൽ കെഎസ്ഇബി ഓഫീസിന് മുൻവശത്തെ ഇലക്്ട്രിക് പോസ്റ്റിലാണ് പുല്ല് തിന്നുന്നതിനായി പശുവിനെ കെട്ടിയിട്ടിരിക്കുന്നത്. എന്നാൽ കയറിന്റെ നീളം കൂടിയതിനാൽ പശു കൂടുതൽ സമയവും റോഡിൽ ഇറങ്ങി നിൽക്കുകയാണ് പതിവ്.മെഡിക്കൽ കോളജ് റോഡായതിനാൽ രോഗികളുമായി ആംബുലൻസ് അതിവേഗത്തിൽ വരുന്പോഴാണ് റോഡിന്റെ നടുവിൽ പശു നിൽക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടനെ വാഹനം വെട്ടിച്ചു മാറ്റുന്നതിനാൽ പശു അപകടത്തിൽപ്പെടാതെ രക്ഷപ്പെടുന്നു. എന്നാൽ ആംബുലൻസിലുള്ള രോഗിക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഏതു സമയവും രോഗികളുമായി ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ സഞ്ചരിക്കുന്ന മെഡിക്കൽ കോളജ് റോഡിൽ കന്നുകാലികളെ കെട്ടരുതെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Read More