സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ അവസാനിക്കുന്നില്ല; യു​വ​തി​യെ മ​തി​ലി​നോ​ട് ചേ​ർ​ത്ത് നി​ർ​ത്തി മ​ർ​ദി​ച്ചു യുവാക്കൾ; ഞെട്ടിക്കുന്ന സംഭവം തലസ്ഥാനത്ത്…

തി​രു​വ​ന​ന്ത​പു​രം: പൂ​ന്തു​റ​യി​ൽ യു​വ​തി​ക്ക് ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ ഒരാൾ പി​ടി​യി​ൽ. അ​യ​ല്‍​വാ​സി​യാ​യ സു​ധീ​റി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ടാം​പ്ര​തി നൗ​ഷാ​ദി​നാ​യി തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. പൂ​ന്തു​റ സ്വ​ദേ​ശി ആ​മി​ന​യ്ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​ർ​ദ​ന​മേ​റ്റ​ത്. യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ സി​സി‌​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. ആ​മി​ന ത​ന്‍റെ വീ​ടി​ന്‍റെ താ​ഴ​ത്തെ നി​ല ജോ​ലി​ക്കാ​രാ​യ ര​ണ്ട് പേ​ര്‍​ക്ക് വാ​ട​ക​യ്ക്ക് ന​ല്‍​കി​യി​രു​ന്നു. ഈ ​യു​വാ​ക്ക​ള്‍ ബ​ഹ​ള​മു​ണ്ടാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​യ​ല്‍​വാ​സി​ക​ളും ഇ​വ​രും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് മ​ര്‍​ദ​ന​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ഗെ​യ്റ്റ് ത​ള്ളി​ത്തു​റ​ന്ന് ആ​മി​ന​യു​ടെ വീ​ട്ടി​ലെ​ത്തി​യ യു​വാ​ക്ക​ള്‍ ഇ​വ​രെ മു​ടി​ക്ക് കു​ത്തി​പ്പി​ടി​ച്ച് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. മ​തി​ലി​നോ​ട് ചേ​ര്‍​ത്ത് ത​ല ഇ​ടി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. ത​ട​യാ​ന്‍ ശ്ര​മി​ച്ച​വ​രെ ഇ​വ​ര്‍ ത​ട്ടി​മാ​റ്റു​ന്നു​ണ്ട്. സാ​ര​മാ​യി പ​രി​ക്കേ​റ്റ് ആ​മി​ന​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാ​യി​രു​ന്നു മ​ര്‍​ദ​ന​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

Read More

രാത്രി തൊഴുത്തിലെത്തി വളര്‍ത്തു മൃഗങ്ങളെ ലൈംഗികമായി ഉപദ്രവിക്കും ! ഞരമ്പുരോഗിയെക്കൊണ്ട് പൊറുതിമുട്ടി നാട്ടുകാര്‍;ഞെട്ടിക്കുന്ന സംഭവം കൊല്ലത്ത്…

രാത്രി തൊഴുത്തിലെത്തി വളര്‍ത്തുമൃഗങ്ങളെ ലൈംഗികമായി ഉപദ്രവിക്കുന്ന ഞരമ്പുരോഗിയെക്കൊണ്ട് നാട്ടുകാരുടെ ഉറക്കം നഷ്ടപ്പെടുകയാണ്. കൊല്ലം മയ്യനാട് പത്താംവാര്‍ഡിലെ ഇരുപതിലധികം ക്ഷീരകര്‍ഷകരാണ് അതിക്രമം കാരണം പൊറുതി മുട്ടിയിരിക്കുന്നത്. പൊലീസ് നടപടി വൈകുന്നതിനാല്‍ മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രിക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് നാട്ടുകാര്‍. മയ്യനാട് റെയില്‍വേ സ്റ്റേഷന് സമീപം രാജ്ഭവനില്‍ ക്ഷീരകര്‍ഷകനായ തമ്പിയുടെ കന്നുകാലികളെ കഴിഞ്ഞ എട്ടു മാസത്തിനിടയില്‍ അഞ്ചിലേറെ തവണയാണ് ഉപദ്രവിച്ചത്. രാത്രിയില്‍ വീടുകളുടെ മതിലുകള്‍ ചാടി അകത്ത് കടക്കുന്നയാള്‍ തൊഴുത്തുകളില്‍ കെട്ടിയിരിക്കുന്ന പശുക്കളെ കയര്‍ കൊണ്ട് വരിഞ്ഞു മുറുക്കി ലൈംഗികമായി ഉപദ്രവിക്കും. പശുക്കളുടെ അകിടില്‍ പാറക്കല്ലു കൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിക്കും. മറ്റൊരു ക്ഷീരകര്‍ഷകനായ മയ്യനാട് മീനാ ഭവനില്‍ ഗോപകുമാറിന്റെ പശുക്കിടാവിനെ വീടിന്റെ തൂണുകളില്‍ വലിച്ചുമുറുക്കിയാണ് ഉപദ്രവിച്ചത്. മൂന്നു പ്രാവശ്യം മൃഗങ്ങള്‍ പീഡനത്തിനിരയായി. പ്രതിയെന്ന് തിരിച്ചറിഞ്ഞ യുവാവിനെ നാട്ടുകാര്‍ പിടികൂടി ഇരവിപുരം പൊലീസില്‍ ഏല്‍പിച്ചെങ്കിലും തെളിവില്ലെന്ന് പറഞ്ഞ് കേസെടുക്കാതെ വിട്ടയയ്ക്കുകയായിരുന്നു.…

Read More

സംസ്ഥാനത്ത് വൃക്ക തട്ടിപ്പു സംഘങ്ങള്‍ വ്യാപകമാവുന്നു ! തട്ടിപ്പിനായി കെണിയൊരുക്കുന്നത് വാട്‌സ് ആപ്പിലൂടെ; സംഘത്തിന്റെ തന്ത്രങ്ങള്‍ ഇങ്ങനെ…

സംസ്ഥാനത്ത് വീണ്ടും വൃക്കതട്ടിപ്പു സംഘങ്ങള്‍ വ്യാപകമാവുന്നതായി വിവരം. വാട്‌സ് ആപ്പിലൂടെയാണ് തട്ടിപ്പിന് കളമൊരുങ്ങുന്നത്. ‘അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച എന്റെ സഹപ്രവര്‍ത്തകന്‍ സുധീര്‍, അദ്ദേഹത്തിന്റെ ഭാര്യ എന്നിവരുടെ ബി പോസിറ്റീവ്, ഒ പോസിറ്റീവ് വൃക്കകള്‍ സംഭാവന ചെയ്യാനാഗ്രഹിക്കുന്നു’ എന്ന തരത്തിലുള്ള വ്യാജ സന്ദേശമാണ് വാട്സാപ്പിലൂടെ പ്രചരിക്കുന്നത്. സന്ദേശത്തിനൊപ്പം മൂന്ന് ഫോണ്‍ നമ്പര്‍ ഉള്ളതിനാലും വൃക്കകള്‍ ദാനം ചെയ്യാനാഗ്രഹിക്കുന്നുവെന്ന മട്ടിലാണ് ഉള്ളടക്കമെന്നതിനാലും ആധികാരികതയില്‍ സംശയിക്കാതെ ജനം വ്യാപകമായി ഇവ ഷെയര്‍ ചെയ്യുന്നു. ഇതില്‍ ആദ്യ നമ്പര്‍ പ്രവര്‍ത്തന ക്ഷമമമാണെങ്കിലും ഫോണ്‍വിളിച്ചാല്‍ എടുക്കില്ല. രണ്ടും മൂന്നും നമ്പറുകള്‍ പ്രവര്‍ത്തന രഹിതമാണ്. ഇവ വ്യാജന്മാരുടെ (സ്പാം) നമ്പറുകളാണെന്ന് കോളര്‍ ഐഡി ആപ്ലിക്കേഷനുകള്‍ പരതിയാല്‍ വ്യക്തമാകും. പണംവാങ്ങി വൃക്ക വില്‍പന ഇന്ത്യയില്‍ നിയമവിരുദ്ധവുമാണ്. ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും പങ്കുവയ്ക്കുന്നതുമെല്ലാം കുറ്റകൃത്യത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടും. അതിനാല്‍ തന്നെ ആധികാരികത ഉറപ്പില്ലാത്ത ഇത്തരം സന്ദേശങ്ങള്‍…

Read More

വാക്‌സിന്‍ രണ്ടു ഡോസ് എടുത്തിട്ടും അമേരിക്കയില്‍ കോവിഡ് കുതിച്ചുയരുന്നു ! ഡെല്‍റ്റാ വകഭേദം അമേരിക്കയെ വിഴുങ്ങുമ്പോള്‍ ആശങ്കയോടെ ലോകം…

ഡെല്‍റ്റാ വകഭേദം അമേരിക്കയെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ജനസംഖ്യയുടെ 53 ശതമാനം പേര്‍ക്കും രണ്ടു ഡോസ് വൈറസ് നല്‍കിയിട്ടും പ്രതിദിന രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടിയായാണ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത്. ലേബര്‍ ഡേ വാരാന്ത്യത്തിലേക്ക് കടക്കുമ്പോള്‍, അമേരിക്ക നേരിടുന്ന പ്രതിസന്ധി അതീവ ഗുരുതരമാണ്. കഴിഞ്ഞ ഒരാഴ്ച്ചയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിന്റെ ശരാശരി 1,63,000 ആണെന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 2020-ലെ ലേബര്‍ ഡേ വാരാന്ത്യത്തിലെ കണക്കിന്റെ 300 ശതമാനം കൂടുതലാണിത്. അതുപോലെ ചികിത്സതേടി ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തിന്റേതിനേക്കാള്‍ ഇരട്ടിയായി ഉയര്‍ന്നപ്പോള്‍ മരണ നിരക്കില്‍ ഉണ്ടായിരിക്കുന്നത് 80 ശതമാനത്തിന്റെ വര്‍ദ്ധനവാണ്. 53 ശതമാനം പേര്‍ക്ക് രണ്ടു ഡോസുകളും അതുപോലെ 62 ശതമാനത്തിലേറെ പേര്‍ക്ക് ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനും നല്‍കിക്കഴിഞ്ഞ രാജ്യത്തെ അവസ്ഥയാണിത്. രോഗവ്യാപനം കുതിച്ചുയരുമ്പോഴും അതിനനുസരിച്ചുള്ള ഒരു വര്‍ദ്ധനവ് ചികിത്സതേടി ആശുപത്രികളില്‍…

Read More

മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ച്ച​ത് 13-കാ​ര​നാ​യ മ​ക​ന്‍റെ സം​ശ​യം! കാണാതായ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

അ​ടി​മാ​ലി: പ​ണി​ക്ക​ൻ​കു​ടി​യി​ൽ മൂ​ന്നാ​ഴ്ച​മു​ന്പ് കാ​ണാ​താ​യ കാ​ണാ​താ​യ സി​ന്ധു​വി​ന്‍റെ 13 കാ​ര​നാ​യ മ​ക​ന്‍റെ സം​ശ​യ​മാ​ണ് മൃ​ത​ദേ​ഹം അ​യ​ൽ​വാ​സി​യു​ടെ അ​ടു​ക്ക​ള​യി​ൽ അ​ടു​പ്പു പാ​ത​ക​ത്തി​ന​ടി​യി​ൽ നി​ന്നും ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ച്ച​ത്. അ​യ​ൽ​വാ​സി ബി​നോ​യി​യു​ടെ അ​ടു​ക്ക​ള​യി​ൽ മൂ​ന്നാ​ഴ്ച മു​ന്പ് പു​തു​താ​യി നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം ന​ട​ന്ന വി​വ​രം മൂ​ന്നു ദി​വ​സം​മു​ന്പാ​ണ് 13-കാ​ര​നാ​യ അ​ഖി​ൽ സി​ന്ധു​വി​ന്‍റെ സ​ഹോ​ര​ങ്ങ​ളെ അ​റി​യി​ച്ച​ത്. സി​ന്ധു​വി​നെ കാ​ണാ​താ​യ​തി​നു​ശേ​ഷം ബി​നോ​യി(48)​യു​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​ടു​ക്ക​ള​യി​ൽ പു​തി​യ നി​ർ​മാ​ണം ന​ട​ന്ന​താ​യി 13-കാ​ര​ൻ ശ്ര​ദ്ധി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച് ബി​നോ​യി​യു​ടെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​വ​ർ അ​ടു​ക്ക​ള​യി​ലെ പാ​ത​കം പു​തു​ക്കി നി​ർ​മി​ച്ച​ത് ബോ​ധ്യ​പ്പെ​ട്ടു. മ​ണ്‍​ക​ട്ട​കൊ​ണ്ടു നി​ർ​മി​ച്ചി​രു​ന്ന അ​ടു​പ്പും പാ​ത​ക​വും മാ​റ്റി സി​മ​ന്‍റു ക​ട്ട​കൊ​ണ്ടു പു​തു​ക്കി പ​ണി​തി​രു​ന്നു. സി​ന്ധു​വി​ന്‍റെ ബ​ന്ധു​ക്ക​ൾ അ​ടു​പ്പു പൊ​ളി​ച്ചു മ​ണ്ണു​നീ​ക്കി​യ​പ്പോ​ൾ ഒ​രു കൈ​യ്യും വി​ര​ലു​ക​ളും ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ പോ​ലീ​സ് എ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്ത​വു​മാ​യി അ​ക​ന്ന സി​ന്ധു മ​ക​നു​മൊ​ത്ത് അ​ഞ്ചു​വ​ർ​ഷ​മാ​യി പ​ണി​ക്ക​ൻ​കു​ടി​യി​ൽ പ​ണി​ക്ക​ൻ​കു​ടി മ​ണി​ക്കു​ന്നേ​ൽ ബി​നോ​യി​യു​ടെ…

Read More

കിടക്ക പങ്കിടും, പിന്നെ നടക്കുന്നത് മുട്ടന്‍പണികള്‍..! ആലപ്പുഴയിലെ പോലീസ്‌ ഓഫീസർക്കു പോയത് ആറു ലക്ഷം; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

കൊ​ച്ചി: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഹ​ണിട്രാ​പ്പി​ല്‍ കു​ടു​ക്കി ല​ക്ഷ​ങ്ങ​ള്‍ ത​ട്ടു​ന്ന യു​വ​തി​ക്കാ​യി പോ​ലീ​സ് ഹൈ​ടെ​ക് സെ​ല്‍ അ​ന്വേ​ഷ​ണം ആരംഭിച്ചു. എ​ഡി​ജി​പി മ​നോ​ജ് എ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സൈ​ബ​ര്‍ ഡോ​മും ഹൈ​ടെ​ക് സെ​ല്ലും സം​യു​ക്ത​മാ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഇ​പ്പോ​ള്‍ ഇ​വ​രു​ടെ കെ​ണി​യി​ല്‍ പെ​ട്ടി​രി​ക്കു​ന്ന​ത് പു​തി​യ ബാ​ച്ചി​ലെ ചി​ല സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​ണെ​ന്നാ​ണ് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍​കു​ന്ന വി​വ​രം. പ​ല​ര്‍​ക്കും വ​ന്‍ തു​ക ന​ഷ്ട​മാ​യെ​ങ്കി​ലും മാ​ന​ഹാ​നി ഭ​യ​ന്ന് ആ​രും ത​ന്നെ പ​രാ​തി ന​ല്‍​കാ​ന്‍ മു​തി​രു​ന്നി​ല്ല. എ​ന്നാൽ, ഹൈ​ടെ​ക് സെ​ല്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ ചി​ല പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍നി​ന്നു വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. കിടക്ക പങ്കിടും സ​മൂ​ഹ​ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി അ​ടു​പ്പം സ്ഥാ​പി​ച്ച് അ​വ​രെ വ​ല​യി​ല്‍ വീ​ഴ്ത്തു​ന്ന രീ​തി​യാ​ണ് ഈ ​യു​വ​തി​യു​ടേ​ത്. അ​വ​ര്‍​ത​ന്നെ മു​ന്‍​കൈ​യെ​ടു​ത്തു പ​രി​ച​യ​പ്പെ​ടു​ന്ന​വ​രു​മാ​യി കിടക്ക പങ്കിടും. തു​ട​ര്‍​ന്നു ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് അ​റി​യി​ക്കും. പി​ന്നാ​ലെ ഇക്കാര്യം പുറത്തറിയാതെ​ ഒ​തു​ക്കി തീ​ര്‍​ക്കാ​നാ​യി പ​ണം…

Read More

എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക് അഫ്ഗാന്‍ പെണ്‍കുട്ടികള്‍ !രക്ഷപ്പെട്ടോടുന്ന വൃദ്ധന്മാര്‍ ഒന്നിലധികം കൊച്ചുപെണ്‍കുട്ടികളെ ഭാര്യമാരാക്കുന്നു; അഭയാര്‍ഥി കേന്ദ്രങ്ങളില്‍ ബലാല്‍സംഗം വ്യാപകം…

താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയതോടെ കൂട്ടപ്പാലായനത്തിലാണ് അഫ്ഗാന്‍ ജനത. എന്നാല്‍ ഈ ദുരിതാവസ്ഥയിലും അഫ്ഗാന്‍ പുരുഷന്മാര്‍ മുതലെടുപ്പ് നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. പാലായനത്തില്‍ ലൈംഗിക ചൂഷണം മുന്‍ നിര്‍ത്തി അഫ്ഗാന്‍ പുരുഷന്മാര്‍ കൊച്ചു പെണ്‍കുട്ടികളെയും കൂടെ കൂട്ടുന്നതായാണ് റിപ്പോര്‍ട്ട്. ഒഴിപ്പിക്കലിന് എത്തിയ അമേരിക്കന്‍ വിമാനങ്ങളിലേക്ക് ഇവര്‍ ഒപ്പം കയറ്റിയ പെണ്‍കുട്ടികളെ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ ബലാത്സംഗത്തിനും നിര്‍ബ്ബന്ധിത വിവാഹത്തിനും ഇരയാക്കിയതായും പലരും ഒന്നിലധികം പെണ്‍കുട്ടികളെ ഭാര്യമാരാക്കിയതായുമാണ് രഹസ്യ വിവരങ്ങള്‍. യുഎസ് സൈനികരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബാലവിവാഹം അസാധാരണ സംഭവമല്ലാത്ത അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കലിനായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളില്‍ നിന്നുംവിവാഹഉറപ്പുകള്‍ വരെ പ്രായമായ പുരുഷന്മാര്‍ നേടിയെന്നും പറയുന്നു. ഇക്കാര്യത്തില്‍ കൃത്യമായ വിവരം ഇല്ലെങ്കിലും അതീവ രഹസ്യമായി സമര്‍പ്പിക്കപ്പെട്ട ചില രേഖകളെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അഫ്ഗാന്‍ ജനതയെ വ്യാപകമായി ഒഴിപ്പിച്ച അമേരിക്കന്‍ സൈന്യത്തിന്റെ യുഎഇയിലെയും…

Read More

പോണ്‍സൈറ്റുകള്‍ അരിച്ചുപെറുക്കി താലിബാന്‍ ! ലൈംഗികത്തൊഴിലാളികളെയെല്ലാം കണ്ടെത്തി പരസ്യമായി കല്ലെറിഞ്ഞു കൊല്ലാന്‍ നീക്കം…

അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തോടെ അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ കാട്ടുഭരണം തിരികെയെത്തിയിരിക്കുകയാണ്. ഇതിന്റെ ആദ്യ നടപടിയായി ലൈംഗികത്തൊഴിലാളികളെ ഒന്നൊഴിയാതെ ഉന്മൂലം ചെയ്യാനുള്ള പണി ഭീകരസംഘം തുടങ്ങിക്കഴിഞ്ഞു. ഇതിനായി പോണ്‍സൈറ്റുകള്‍ പരതുകയാണ് ഇവര്‍. ലൈംഗിക തൊഴിലാളികളെ പൊതു ഇടങ്ങളില്‍ വെച്ച് ഇല്ലായ്മ ചെയ്യാനാണ് താലിബാന്‍ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. പോണ്‍സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച അഫ്ഗാന്‍ ലൈംഗിക തൊഴിലാളികളുടെ വീഡിയോകള്‍ താലിബാന്‍ ഡെത്ത് സ്‌ക്വാഡ് കണ്ടെത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലൈംഗികത്തൊഴിലാളികളെ കണ്ടെത്തിയാല്‍ കല്ലെറിഞ്ഞോ തൂക്കിലേറ്റിയോ തലവെട്ടിയോ കൊല്ലുന്നതാണ് ഇവരുടെ രീതി. ഇതിന് മുന്‍പ് ഇവരെ താലിബാന്‍ തീവ്രവാദികള്‍ കൂട്ടബലാത്സംഗം ചെയ്യുമെന്നും ‘ദി സണ്‍’ റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈംഗിക വീഡിയോകളില്‍ അഭിനയിച്ച സ്ത്രീകളെ കണ്ടെത്താന്‍ താലിബാന്‍ പോണ്‍ സൈറ്റുകളില്‍ വ്യാപകമായ തെരച്ചില്‍ നടത്തുന്നുണ്ട്. സൈറ്റുകളില്‍ കൊടുത്തിരിക്കുന്ന ലൊക്കേഷന്‍ ട്രേസ് ചെയ്താണ് താലിബാന്‍ ഇവരിലേക്ക് എത്തുന്നത്. പാശ്ചാത്യരുമായുള്ള ലൈംഗിക വീഡിയോ ചിത്രീകരിച്ച അഫ്ഗാന്‍ സ്ത്രീകള്‍ക്ക് എതിരെയാണ്…

Read More

അപ്പോള്‍ അതായിരുന്നു കാരണം..! പ​ണി​ക്ക​ൻ​കു​ടി​യി​ൽ വീട്ടമ്മയെ അ​യ​ൽ​വാ​സി കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചു​മൂ​ടി​യ സംഭവം; കാരണമായി പറയുന്നത് ഇങ്ങനെ…

ഇ​ടു​ക്കി: പ​ണി​ക്ക​ൻ​കു​ടി​യി​ൽ വീട്ടമ്മയെ അ​യ​ൽ​വാ​സി കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചു​മൂ​ടി​യ സംഭവത്തിൽ പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി. പ്രതിയുമായി അടുപ്പം നിലനിൽക്കെ വീട്ടമ്മ പിണങ്ങിക്കഴിഞ്ഞിരുന്ന ഭർത്താവിനെ കാണാൻ പോയതിൽ ഇയാൾ പ്രകോപിതനായിരുന്നു എന്നു പറയുന്നു. ഇയാളുടെ മൊബൈൽ നന്പർ പിന്തുടർന്നു പിടിക്കാനുള്ള ശ്രമം പോലീസ് നടത്തുന്നുണ്ട്. പ​ണി​ക്ക​ൻ​കു​ടി മ​ണി​ക്കു​ന്നേ​ൽ ബി​നോ​യി​യു​ടെ വീ​ടി​ന്‍റെ അ​ടു​ക്ക​ള​യി​ലാ​ണ് കു​ഴി​ച്ചി​ട്ട നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ത് മൂ​ന്നാ​ഴ്ച മു​ൻ​പ് കാ​ണാ​താ​യ കാ​മാ​ക്ഷി സ്വ​ദേ​ശി​നി താ​മ​ഠ​ത്തി​ൽ സി​ന്ധു (45) വി​ന്‍റെ മൃതദേഹമാണ് ബിനോയിയുടെ വീടിന്‍റെ അടുക്കളയിൽ കണ്ടെത്തിയത്. ഇ​യാ​ളും സി​ന്ധു​വും ത​മ്മി​ൽ കാ​ല​ങ്ങ​ളാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നെന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഭ​ർ​ത്താ​വു​മാ​യി പി​രി​ഞ്ഞ് ഇ​ള​യ ​മ​ക​നു​മാ​യി സി​ന്ധു കാ​മാ​ക്ഷി​യി​ൽനി​ന്നു പ​ണി​ക്ക​ൻ​കു​ടി​യി​ലെ​ത്തി വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യെ ഉ​പേ​ക്ഷി​ച്ചു ക​ഴി​യു​ന്ന ബി​നോ​യി​യു​മാ​യി സി​ന്ധു പി​ന്നീ​ട് അ​ടു​പ്പ​ത്തി​ലാ​കു​ക​യാ​യി​രു​ന്നു. കൂട്ടുകിടക്കാൻ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ബി​നോ​യി ത​ന്നെ​യാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​നേ​ഷ​ണ സം​ഘം. ക​ഴി​ഞ്ഞ മാ​സം 12…

Read More

കാബൂളില്‍ പ്രതിഷേധ പ്രകടനം നടത്തിയ സ്ത്രീകളെ ക്രൂരമായി മര്‍ദ്ദിച്ച് താലിബാന്‍ ! ചോരയൊലിക്കുന്ന തലയുമായി നില്‍ക്കുന്ന യുവതി ലോകത്തിനു മുമ്പില്‍ ചോദ്യചിഹ്നമാവുമ്പോള്‍…

അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ കാട്ടുഭരണം തുടങ്ങി. കഴിഞ്ഞ ദിവസം കാബൂളില്‍ പ്രതിഷേധ പ്രകടനം നടത്തിയ യുവതിയെ താലിബാന്‍ ഭീകരര്‍ മര്‍ദ്ദിച്ചവശയാക്കി. കാബൂളില്‍ കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിഷേധവുമായി യുവതികള്‍ തെരുവിലിറങ്ങിയിരുന്നു. പ്രതിഷേധ പ്രകടനം താലിബാന്‍ തടഞ്ഞതോടെ അക്രമാസക്തമാകുകയായിരുന്നു. തുടര്‍ന്ന് താലിബാന്‍ ഭീകരവാദികള്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രകടനത്തില്‍ ഒരു യുവതിയ്ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത റാബിയ സാദത്ത് എന്ന യുവതിയെയാണ് താലിബാന്‍ മര്‍ദ്ദിച്ചവശയാക്കിയത്. ചോരയൊലിക്കുന്ന തലയുമായി നില്‍ക്കുന്ന റാബിയയുടെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ സാകി ദറ്യാബി ട്വീറ്റ് ചെയ്തു. പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി തുടര്‍ച്ചയായ മൂന്നാം ദിവസമാണ് അഫ്ഗാന്‍ യുവതികള്‍ തെരുവില്‍ ഇറങ്ങുന്നത്. യുവതികള്‍ക്ക് ജോലിചെയ്യാനും വിദ്യാഭ്യാസം നേടാനും അനുവദിക്കണമെന്നാണ് പ്രധാനമായും യുവതികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പ്രാചീനഗോത്രപരമായ ചിന്താധാരകളാല്‍ നയിക്കപ്പെടുന്ന താലിബാന്‍ ഇത് അംഗീകരിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നാണ് മിക്കവരും പറയുന്നത്.

Read More