പത്തനംതിട്ട: സിനിമ നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദ് (54) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. ആന്തരിക അവയവങ്ങളിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് നൗഷാദ്. പാചകരംഗത്ത് വിദഗ്ധനായ നൗഷാദിന് തിരുവല്ലയിൽ ഹോട്ടലും കാറ്ററിംഗ് സര്‍വീസും ഉണ്ട്.
Read MoreCategory: Top News
നാട്ടിലെ കളക്ടർ ഇന്ന് കൊലപാതകി; അരുവിക്കരയിൽ വീട്ടമ്മയെ ഭർത്താവ് വെട്ടിക്കൊന്നു; 72ാം വയസിൽ ഭാര്യയെ വെട്ടിയതിന്റെ കാരണം ഞെട്ടിക്കുന്നത്…
നെടുമങ്ങാട് : അരുവിക്കര കളത്തറയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. അരുവിക്കര കളത്തറ കാവുംപുറത്തു വീട്ടിൽ ജനാർദനൻനായർ (72) ആണ് ഭാര്യ വിമല (68)യെ വെട്ടിക്കൊന്നത്. ഇന്നലെ രാത്രി11.30നാണ് സംഭവം നടന്നത്.ഇരുവരും തമ്മിൽ വഴക്ക് ഉണ്ടാവുകയും വാക്ക് തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിൽ വെട്ടുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഭാര്യയെ വെട്ടിയ ശേഷം അരുവിക്കര പോലീസിനെ ജനാർദനൻ തന്നെ ഫോണിൽ വിളിച്ച് പറയുകയായിരിന്നു. ഇതെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പോലീസ് എത്തിയതിന് ശേഷമാണ് വീട്ടിൽ മറ്റൊരു മുറിയിൽ കിടന്നിരുന്ന മകൻ കൊലപാതക വിവരം അറിയുന്നത്.തെങ്ങുകയറ്റ തൊഴിലാളിയാണ് ജനാർദനൻനായർ. വിമലയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.ജനാർദനൻനായർ പോലീസ് കസ്റ്റഡിയിലുണ്ട്. സുരേഷ്, ഗീത,രാധിക എന്നിവർ മക്കളാണ്.അരുവിക്കര സി ഐ ഷിബുകുമാറിന്റെ നേതൃത്വത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. നാട്ടിലെ കളക്ടർ ഇന്ന് കൊലപാതകിനാട്ടിൽ കളക്ടർ എന്നു അറിയപ്പെടുന്ന…
Read Moreനീ പോലീസിനെ നിയമം പഠിപ്പിക്കുകയാണോ..! മാസ്ക് വയ്ക്കാത്തതിന് യുവാവിന്റെ കാലൊടിച്ച എസ്ഐയ്ക്ക് ഇനി വീട്ടിലിരിക്കാം; കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന സംഭവം ഇങ്ങനെ…
ഗാന്ധിനഗർ: മാസ്ക് വച്ചില്ലെന്നു പറഞ്ഞു കണ്ട്രോൾ റൂം പോലീസ് യുവാവിനെ പോലീസ് വാഹനത്തിലേക്ക് കയറ്റിയപ്പോൾ ഇയാളുടെ കാൽ ഡോറിനിടയിൽ കുടുങ്ങി ഒടിഞ്ഞ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പള്ളം കരുണാലയത്തിൽ അജി (45)യുടെ കാലിനാണ പൊട്ടലുണ്ടായത്. പോലീസ് ഇയാളെ ബലമായി പോലീസ് ജീപ്പിൽ കയറ്റി വാതിൽ അടച്ചപ്പോൾ കാൽ ഡോറിനിടയിൽപെടുകയായിരുന്നു. അജി കോട്ടയം ഡിവൈഎസ്പി ജെ. സന്തോഷ്കുമാറിനു നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് വീട്ടിലെത്തി അജിയുടെ മൊഴി രേഖപ്പെടുത്തുകയും അന്വേഷണ വിധേയമായി അജിയെ കസ്റ്റഡിയിൽ എടുത്ത മെഡിക്കൽ കോളജ് കണ്ട്രോൾ റൂം എസ്ഐ എം.സി. രാജുവിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 10.30നു മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിനു മുന്‍പിലാണ് സംഭവം. അജിയുടെ ഭാര്യ കുമാരനല്ലൂർ സ്വദേശിനിയായ 42 വയസുകാരി മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ ഗർഭപാത്ര സംബന്ധമായ ചികിത്സയിലാണ്. ചൊവാഴ്ച രാവിലെ ഭാര്യയുടെ പരിചരണത്തിനുശേഷം…
Read Moreഅഭിനയത്തിൽ സിനിമാതാരങ്ങളേക്കാൾ മുന്നിൽ..! മരണവീടുകളിൽനിന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ; ചടങ്ങിനെത്തുന്ന ആളുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചശേഷം തട്ടിപ്പിനെത്തുന്നത് മൂന്ന് ദിവസങ്ങൾക്ക് ശേഷം…
കോട്ടയം: മരണവീടുകളിലെ സാന്പത്തിക തട്ടിപ്പു നടത്തുന്ന സംഘം ലക്ഷക്കണക്കിനു രൂപ കൈക്കലാക്കിയതായി സൂചന. ഇത്തരത്തിൽ തട്ടിപ്പ് നടക്കുന്ന വിവരം ആദ്യം പുറത്തുവന്നതു അതിരന്പുഴയിലും സമീപ പ്രദേശങ്ങളിലുമായിരുന്നു. സംഭവം പുറത്തുവന്നതോടെ ജില്ലയിലുടെ വിവിധ പ്രദേശങ്ങളിൽ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതായിട്ടുള്ള വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.തട്ടിപ്പ് സംഘത്തിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ ഉൾപ്പെട്ടിട്ടുള്ളതായാണ്. പുറത്തു വരുന്ന സൂചന. പാറന്പുഴ, അകലക്കുന്നം, അയർക്കുന്നം, തിരുവഞ്ചൂർ എന്നി പ്രദേശങ്ങളിൽനിന്നും കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ട്. പോലീസ് അന്വേഷണം വ്യാപകമായതോടെ തട്ടിപ്പ് സംഘങ്ങൾ മുങ്ങിയിരിക്കുകയാണ്. കോട്ടയം പാന്പാടിയ്ക്കുസമീപം കോത്തല സ്വദേശികളുടെ ഓട്ടോറിക്ഷയാണു അതിരന്പുഴയിൽ എത്തിയ തട്ടിപ്പു നടത്തിയ സംഘാംഗങ്ങൾ ഉപയോഗിച്ചതെന്നു സ്പെഷൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ പാറന്പുഴയിലും അയർക്കുന്നതും എത്തിയ ഓട്ടോറിക്ഷ ഇതു തന്നെയാണോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഇവിടെ നടന്നതു തട്ടിപ്പാണെന്ന് ആൾകൾക്കു ബോധ്യപ്പെട്ടതു വൈകിയാതിനാൽ ഓട്ടോറിക്ഷയുടെ നന്പർ ശേഖരിക്കാനോ പണം വാങ്ങിയവരുടെ വിവരങ്ങൾ സൂക്ഷിക്കാനോ…
Read Moreഅമേരിക്കന്‍ വിസ ലഭിച്ച പല അഫ്ഗാന് അഭയാര്‍ഥികള്‍ക്കും ഐഎസ് ബന്ധം ഉള്ളതായി കണ്ടെത്തല്‍ ! അഭയാര്‍ഥി പ്രവാഹം രാജ്യത്തിന് തലവേദനയായേക്കുമെന്ന് സൂചന..
അഫ്ഗാനില്‍ നിന്നുള്ള അഭയാര്‍ഥി പ്രവാഹം പല രാജ്യങ്ങളിലും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്ന് പിന്മാറുന്നതിനു മുമ്പ് നിരവധി അഫ്ഗാന് പൗരന്മാരെ പ്രത്യേക വിസയിലൂടെ അമേരിക്കയിലേക്ക് കൊണ്ടുവരാന്‍ അമേരിക്കന്‍ ഭരണകൂടം താല്പര്യപ്പെട്ടിരുന്നു. ലോകം ഇതിനെ നന്മയുള്ള പ്രവൃത്തിയായി കണ്ടെങ്കിലും ഇത് അമേരിക്കയ്ക്ക് ഒരു തലവേദനയാകാന്‍ സാധ്യതയുണ്ടെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പ്രത്യേക വിസയിലൂടെ അഫ്ഗാനില്‍ നിന്നും കൊണ്ടു പോയവരില്‍ നൂറിലേറെ പേര്‍ക്ക് തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയുടെ പക്കലുള്ള ബയോമെട്രിക്ക് തിരിച്ചറിയല്‍ മാര്‍ഗങ്ങളിലൂടെ ഒരു രഹസ്യാന്വേഷണ ഏജന്‍സിയാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് അമേരിക്ക ഔദ്യോഗികമായി ഒരു പ്രതികരണവും നടത്തിയിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ നിന്നും എത്തിച്ച അഭയാര്‍ത്ഥികളുടെ വിസാ നടപടിക്രമങ്ങള്‍ നടക്കുന്നതേയുള്ളു. ഇത്തരത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്കെത്തിയവര്‍ക്ക് എന്തെങ്കിലും ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്നതിനെകുറിച്ച് ഇതു വരെ അന്വേഷണം…
Read Moreകട്ട സപ്പോര്‍ട്ടുമായി ഹൈക്കമാന്‍ഡ്;നിലപാട് കടുപ്പിച്ച് കെ.സുധാകരന്, പ്രതിഷേധങ്ങള്‍ ‘കൈകാര്യം’ ചെയ്യും
ഇ. അനീഷ് കോഴിക്കോട്: ഡിസിസി പ്രസിഡന്റുമാരുടെ പട്ടികയില്‍ സസ്പപെന്‍സ് നിറച്ച് കെ.സുധാകരനും ഹൈക്കമാന്‍ഡും. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ ആര്‍ക്കും പട്ടികയെക്കുറിച്ച് ഒരു സൂചനയും ഇതുവരെ നല്‍കിയിട്ടില്ല. അതേസമയം സുധാകരന്റെ തട്ടകമായ മലബാറില്‍ എംപിമാരെ ഉള്‍പ്പെടെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പട്ടികയാണ് കൈമാറിയതെന്നറിയുന്നു. ഗ്രൂപ്പ് നേതാക്കളെ ‘വെട്ടി’കെ.മുരളീധരന്, എം.കെ.രാഘവന്, രാജ് മോഹന്‍ ഉണ്ണിത്താന് എന്നിവരുടെ വാക്കുകള്‍ക്ക് നല്ല രീതിയില്‍ തന്നെ പ്രധാന്യം നല്കിയ സുധാകരന്സംസ്ഥാനത്തെ ഗ്രൂപ്പ് നേതാക്കളെ ‘പാടെ’ വെട്ടിയിരിക്കുകയാണ്. അടുപ്പക്കാരാരുമായും പട്ടികയെക്കുറിച്ച് കെപിസിസി പ്രസിഡന്റ് സൂചന നല്‍കിയിട്ടില്ല. പട്ടിക പുറത്തുവന്നതിനുശേഷം പ്രതിഷേധം ഉറപ്പാണെങ്കിലും അതെല്ലാം പരിഹരിക്കുന്നതിനുള്ള ഫോര്‍മുലയും കെ.സുധാകരനും വി.ഡി.സതീശനും ഹൈക്കമാന്‍ഡിന് മുന്നില്‍ വച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലയിലെ തര്‍ക്കവും എതാണ്ട് പരിഹരിച്ചുകഴിഞ്ഞു. പാർട്ടിശത്രുക്കൾഅതേസമയംഡിസിസി പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തിനുമുമ്പ് തുടങ്ങിയ സൈബര്‍ പോരും പോസ്റ്റര്‍ യുദ്ധവും ഇന്നലെയും തുടര്‍ന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എറണാകുളത്ത് പോസ്റ്റര്‍…
Read Moreകോവിഡ് ബാധിച്ചത് അറിഞ്ഞിട്ടും നൈസായി ഡ്യൂട്ടിയ്ക്കെത്തി മേലുദ്യോഗസ്ഥന് ! ഓഫീസിലെത്തിയതും തിരിച്ചു പോയതും കെഎസ്ആര്‍ടിസി ബസില്‍…
കോവിഡ് ബാധിതനാണെന്ന് അറിഞ്ഞിട്ടും ആരോടും പറയാതെ ഓഫീസില്‍ സാധാരണ പോലെ ജോലിയ്ക്കെത്തിയ മേലുദ്യോഗസ്ഥനെ പോലീസെത്തി വീട്ടിലേക്ക് തിരിച്ചയച്ചു. പറവൂരിലെ സെയില്‍സ് ടാക്സ് ഓഫീസറാണ് ഈ പരിപാടി കാണിച്ചത്. ഇയാള്‍ താമസിക്കുന്ന സൗത്ത് വാഴക്കുളം ഉള്‍പ്പെടുന്ന തടിയിട്ടപറമ്പ് പോലീസ് ഇയാള്‍ക്കെതിരെ സമ്പര്‍ക്കവിലക്ക് ലംഘിച്ച് പുറത്തിറങ്ങിയതിന് കേസെടുത്തു. സര്‍ക്കാര്‍ ജീവനക്കാരനായതിനാല്‍ റൂറല്‍ എസ്പി വഴി ജില്ല കലക്ടര്‍ക്കും പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈയിടെ സ്ഥലംമാറി പറവൂരിലെത്തിയ സെയില്‍സ് ടാക്സ് ഓഫിസര്‍ പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി മുനീറാണ് (47) കോവിഡ് ബാധിച്ചിട്ടും ബുധനാഴ്ച ഓഫീസില്‍ ജോലിക്ക് എത്തിയത്. ഉച്ചവരെ ഇയാള്‍ ഓഫിസിലുണ്ടായിരുന്നതായി മറ്റ് ജീവനക്കാര്‍ പറയുന്നു. ഇതിനിടെയാണ് പോലീസ് എത്തി തിരിച്ചയച്ചത്. കഴിഞ്ഞ 20ന് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഇത് ഓഫീസില്‍ അറിയിച്ചില്ല. ബുധനാഴ്ച കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്താണ് പറവൂരിലെത്തിയത്. കോവിഡ് ബാധിച്ചിട്ടും ഇയാള്‍ നാട്ടില്‍ കറങ്ങിനടക്കുന്നതായ പരാതിയെത്തുടര്‍ന്ന്…
Read Moreമകളെ വിവാഹം കഴിച്ചു നൽകണമെന്ന അഭ്യർഥന വീട്ടുകാരും,പെൺകുട്ടി തന്റെ പ്രണയം നിരസിച്ചതും പകയായി മാറി; പതിനാറുകാരിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിനുപിന്നിലെ പ്രണയപ്പകയിങ്ങനെ…
മണ്ണാർക്കാട് : തിരുവിഴാംകുന്നിൽ പതിനാറുകാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിനു പിന്നിൽ പ്രണയപകയെന്നു പോലീസ്.യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം തിരുവിഴാംകുന്നിൽ നിന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. തിരുവിഴാംകുന്ന് മലേരിയം പടിഞ്ഞാറൻ മുസ്തഫയുടെ മകൻ ജംഷീർ (20) ആണ് അറസ്റ്റിലായത്. പ്രതിക്കെതിരെ വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്.മണ്ണാർക്കാട് ഡിവൈഎസ്പി വി.എ. കൃഷ്ണദാസ്, എസ്ഐ കെ.ആർ. ജസ്റ്റിൻ, സിപിഒമാരായ റമീസ്, ഷൗക്കത്ത് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഒരു വർഷം മുന്‍പുതന്നെ പെണ്‍കുട്ടിയുടെ വീട്ടുക്കാർ പെണ്‍കുട്ടിയെ ശല്യം ചെയ്യരുതെന്ന് താക്കീതു നൽകിയിരുന്നതായി പോലീസ് പറയുന്നു.പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന യുവാവിന്റെ അഭ്യർഥനയും വീട്ടുകാർ നിരസിച്ചു. പെണ്‍കുട്ടിയും പ്രണയാഭ്യർഥന നിരസിച്ചു. ഇതോടെ യുവാവ് പെണ്‍കുട്ടിയെ വീട്ടിലെത്തി കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് പോലീസ് പറയുന്നത്.ചൊവ്വാഴ്ച പുലർച്ചെ നാലിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.പെണ്‍കുട്ടിയുടെ വീട്ടിൽ എത്തിയ യുവാവ് പെണ്‍കുട്ടിയുമായി വാക്കുതർക്കത്തിലാവുകയും തുടർന്ന് കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ്…
Read Moreഓണാഘോഷത്തിരക്കിൽ കോവിഡ് വെറുതേയിരുന്നില്ല..! രാജ്യത്ത് 24 മണിക്കൂറിനിടെ 46,164 പേർക്ക് കോവിഡ്; അതിൽ 31445 പേരും കേരളത്തിലുള്ളവർ
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,164 പേർക്ക് കോവിഡ് സ്ഥിരീരിച്ചു. ഇതിൽ 68 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. 31,445 പേർക്കാണ് ബുധനാഴ്ച കേരളത്തിൽ കോവിഡ് പോസിറ്റീവായത്. 24 മണിക്കൂറിനിടെ രാജ്യത്ത് 607 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 215 മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. രാജ്യവ്യാപകമായി ഒറ്റദിവസം 34,159 പേർ രോഗമുക്തി നേടി. കേന്ദ്ര സർക്കാർ കണക്കനുസരിച്ച് 4,36,365 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 3,33,725പേരാണ് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 80,40,407 പേർ കോവിഡ് വാക്സിന് സ്വീകരിച്ചു. രാജ്യത്ത് ഇതുവരെ 60,38,46,475 പേർക്കാണ് വാക്സിൻ നൽകിയത്.
Read Moreനമ്മുടെ സ്ത്രീകള്‍ എങ്ങനെ ജീവിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും; “ജോസഫ് മാഷിന്റെ അനുഭവമുണ്ടാകും’: താലിബാൻ വിരുദ്ധ പരാമര്‍ശത്തിൽ എം.കെ.മുനീറിന് വധഭീഷണി
കോഴിക്കോട്: താലിബാൻ വിരുദ്ധ പരാമർശത്തിന്റെ പേരില്‍ മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ എം.കെ. മുനീര്‍ എംഎല്‍എയ്ക്ക് ഭീഷണിക്കത്ത്. താലിബാനെതിരായ ഫേസ്ബുക്ക് പോസ്റ്റ് എത്രയും വേഗം പിന്‍ലിക്കണമെന്നും ജോസഫ് മാഷാവാന്‍ ശ്രമിക്കരുതെന്നും അയാളുടെ അവസ്ഥ ഉണ്ടാക്കരുതെന്നും വ്യക്തമാക്കിയാണ് കത്തയച്ചത്. താലിബാന് ഒരു വിസ്മയം എന്ന പേരില്‍ ടൈപ്പ് ചെയ്ത കത്താണ് അയച്ചത്. സംഭവത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതായി മുനീർ പറഞ്ഞു. പോസ്റ്റ് പിന്‍വലിക്കാന്‍ താന്‍ തയാറല്ലെന്ന് മുനീര്‍ വ്യക്തമാക്കി. താലിബാന് വിരുദ്ധ നിലപാടില്‍ താന്‍ ഉറച്ചു നില്ക്കുന്നു. തീവ്രവാദത്തിന് എതിരെ ഇനിയും നിലപാട് എടുക്കും. താലിബാനു മാറ്റം വന്നെന്നു കരുതുന്നില്ല. സൈബര്‍ ആക്രമണങ്ങള്‍ എപ്പോഴുമുണ്ടെന്നും പോലീസ് ഗൗരവമായി എടുക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മുനീറിന് ലഭിച്ച ഭീഷണിക്കത്ത് “ഫേസ്ബുക്ക് പോസ്റ്റ് എത്രയും വേഗം പിന്‍വലിക്കണം. താലിബാന് എതിരായുള്ള പോസ്റ്റ് ആയല്ല ഞങ്ങള്‍ അതിനെ കാണുന്നത്. മുസ്ലീം…
Read More