മൈസൂരു: മൈസൂരു നഗരത്തിലെ ചാമുണ്ഡി ഹില്ലിൽ ആൺസുഹൃത്തിനൊപ്പം വിനോദ സഞ്ചാരിയായി എത്തിയ കോളജ് വിദ്യാർഥിനിയെ ആറംഗസംഘം മാനഭംഗപ്പെടുത്തി. നഗരത്തിലെ സ്വകാര്യ കോളജിൽ പഠിക്കുന്ന ഉത്തർപ്രദേശ് സ്വദേശിനിയാണ് കൂട്ടമാനഭംഗത്തിനിരയായത്. ചൊവ്വാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം. കോളജിൽ ക്ലാസിനുശേഷം സഹപാഠിയായ ആൺസുഹൃത്തിനൊപ്പം ബൈക്കിലെത്തി ചാമുണ്ഡി ഹില്ലിലെ ആളൊഴിഞ്ഞ പ്രദേശമായ ലളിലാദ്രിപുരയിലെ പാറപ്പുറത്ത് ഇരിക്കുന്പോഴായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന യുവാക്കളാണ് അതിക്രമം നടത്തിയത്. ഇരുവരെയും സമീപിച്ച യുവാക്കൾ പണം ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ചതോടെ ആദ്യം വിദ്യാർഥിയെ കല്ലുകൊണ്ടിടിച്ചു വീഴ്ത്തിയശേഷം വിദ്യാർഥിനിയെ കടന്നുപിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബോധം വീണ്ടുകിട്ടിയ ഇരുവരും പുലർച്ചെ 1.30 ഓടെ റോഡരികിലേക്ക് നടന്നെത്തുകയും വാഹനം കൈകാട്ടി നിർത്തിച്ച് ഒരു യാത്രക്കാരന്റെ സഹായത്തോടെ ആശുപത്രിയിൽ എത്തുകയുമായിരുന്നു. വിദ്യാർഥിനിയുടെ അവസ്ഥയിൽ പന്തികേട് തോന്നിയ ആശുപത്രി അധികൃതരാണ് രാവിലെ വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് പോലീസ് ആശുപത്രിയിലെത്തി ആൺവിദ്യാർഥിയുടെ മൊഴി രേഖപ്പെടുത്തി. വിദ്യാർഥിനിക്ക്…
Read MoreCategory: Top News
ഇന്ത്യന്‍ ഡെല്‍റ്റ വകഭേദം അതിമാരകം ! വൈറസ് നിക്ഷേപം സാധാരണ കോവിഡിന്റെ 300 ഇരട്ടി; പുതിയ വിവരങ്ങള്‍ ഞെട്ടിക്കുന്നത്…
മനുഷ്യരാശിയുടെ ഭാവിയ്ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് കൊറോണ തേരോട്ടം തുടരുകയാണ്. മനുഷ്യന് കീഴടക്കാന്‍ ശ്രമിക്കുന്നതിനനുസരിച്ച് പുതിയ വകഭേദങ്ങളിലൂടെ കൊറോണ കുതിയ്ക്കുകയാണ്. ദക്ഷിണ കൊറിയയില്‍ നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞത് ഡെല്‍റ്റ വകഭേദം ബാധിക്കുമ്പോള്‍ മറ്റു വകഭേദങ്ങള്‍ ബാധിച്ചാലുള്ളതിനേക്കാള്‍ 300 ഇരട്ടി വൈറസ് നിങ്ങളുടെ ശരീരത്തില്‍ കാണുമെന്നാണ്. ഒരു മനുഷ്യന്റെ രക്തത്തില്‍ ഉണ്ടാകുന്ന വൈറസിന്റെ അളവിനെയാണ് വൈറല്‍ ലോഡ് എന്നു പറയുന്നത്. ഡെല്‍റ്റബാധിച്ചവരില്‍ വൈറല്‍ ലോഡ് വളരെ കൂടുതലായിരിക്കും എന്നാണ് ഈ പഠനം വെളിപ്പെടുത്തുന്നത്. എന്നാല്‍, ഇതിനര്‍ത്ഥം ഡെല്‍റ്റ വകഭേദത്തിന് അതിവ്യാപനശേഷി ഉണ്ടെന്നുള്ളതല്ല എന്ന് ഗവേഷകര്‍ പ്രത്യേകം പറയുന്നു. രോഗത്തിന്റെ തുടക്കത്തില്‍ വൈറല്‍ ലോഡ് കൂടുതലാവുമെങ്കിലും ക്രമേണ അളവ് കുറഞ്ഞു വരുമെന്നും അവര്‍ പറയുന്നു. വുഹാനില്‍ കണ്ടെത്തിയ ആദ്യ വൈറസിനേക്കാള്‍ രണ്ട് ഇരട്ടി മാത്രമാണ് അധിക വ്യാപനശേഷി ഡെല്‍റ്റയ്ക്കുള്ളതെന്ന് ഇവര്‍ പറയുന്നു. കെന്റ് വകഭേദത്തേക്കാള്‍ 1.6 ഇരട്ടിയും. വൈറല്‍…
Read Moreതുടർഭരണത്തിൽ അഴിഞ്ഞാടി പോലീസ്; മാസ്ക് വച്ചില്ല, ഹൈവേ പോലീസ് യുവാവിന്റെ കാലൊടിച്ചു; ഭാര്യയുടെ ചികിത്സയ്ക്കെത്തിയ യുവാവിനെ ആശുപത്രിപരിസരത്ത് വെച്ച് ക്രൂരമായി മർദിക്കുകയായിരുന്നു
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലുള്ള ഭാര്യയുടെ ചികിത്സയുടെ ആവശ്യാനുസരണം ഗൈനക്കോളജി വിഭാഗത്തിലെത്തിയ ഭർത്താവിനെ മാസ്ക് വയ്ക്കാത്തതിന്റെ പേരിൽ ഹൈവേ പോലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി. ഇയാളെ ബലമായി വാഹനത്തിൽ കയറ്റി ഡോർ അടച്ചപ്പോൾ ഇതിനിടയിൽപ്പെട്ട് കാലൊടിഞ്ഞതായും പരാതി.കോട്ടയം പള്ളം കരുണാലയം വീട്ടിൽ അജി (45)ക്കാണ് മർദ്ദനമേറ്റത്. ഇന്നലെ രാവിലെ 10.30ന് മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിലാണ് സംഭവം. അജിയുടെ ഭാര്യ കുമാരനല്ലൂർ സ്വദേശിനിയായ 42 കാരി മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ ഗർഭപാത്ര സംബന്ധമായ ചികിത്സയിലാണ്. ഇന്നലെ രാവിലെ അജി, ഭാര്യയുടെ പരിചരണത്തിനു ശേഷം ഗൈനക്കോളജി മന്ദിരത്തിന്റെ മുൻവശമുള്ള സിമന്റ് ബഞ്ചിൽ കിടന്നുറങ്ങുകയായിരുന്നു. ഭാര്യ ഫോണ്‍ വിളിച്ചതിനെ തുടർന്ന് എഴുന്നേറ്റ് മുഖം കഴുകുന്നതിനിടയിൽ ഹൈവേ പോലീസ് സ്ഥലത്തെത്തി.തുടർന്ന് അജിയെ പോലീസ് വാഹനത്തിന് സമീപത്തേക്കു വിളിപ്പിക്കുകയും മാസ്ക് വയ്ക്കാത്തതിനു പിഴ അടയ്ക്കണമെന്നും പറഞ്ഞു. മാസ്ക് ഉണ്ടെന്നും ഉറക്ക…
Read Moreക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നല്ല ചിമിട്ടന് പണികിട്ടും ! പുതിയ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പുമായി പോലീസ്…
രാജ്യത്ത് നോട്ടു നിരോധനത്തിനു ശേഷം ഡിജിറ്റല്‍ പണമിടപാടുകള്‍ വന്‍തോതില്‍ കൂടിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ ക്യൂആര്‍ കോഡ് ഉപയോഗിച്ചുള്ള പണമിടപാടുകള്‍ സര്‍വസാധാരണമാകുകയാണ്. ഓട്ടോറിക്ഷകളില്‍ പോലും ക്യൂആര്‍ കോഡ് ഉപയോഗിച്ച് പേയ്മെന്റ് നടത്താം. എന്നാല്‍ ഇതോടൊപ്പം ക്യൂആര്‍ കോഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകളും വ്യാപകമാവുകയാണെന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ കേരള പോലീസ് നല്‍കുന്നത്. യുപിഐ പ്ലാറ്റ്ഫോമില്‍ ക്യൂആര്‍ കോഡ് ഉപയോഗിച്ച് പണമിടപാട് നടത്തുന്നവര്‍ സൈബര്‍ തട്ടിപ്പുകാരുടെ വലയില്‍ വീഴുന്ന സംഭവങ്ങള്‍ കൂടി വരുന്ന പശ്ചാത്തലത്തിലാണ് പൊലീസിന്റെ ജാഗ്രതാനിര്‍ദേശം. കൊച്ചിയില്‍ ഇത്തരത്തിലുള്ള നിരവധി സൈബര്‍ തട്ടിപ്പ് കേസുകളാണ് പൊലീസ് അന്വേഷിക്കുന്നത്. യുപിഐ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തിയവരാണ് കൂടുതലായും തട്ടിപ്പിന് ഇരയായത്. അടുത്തിടെ, വ്യാപാരികളും റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരുമാണ് കൂടുതലായി സൈബര്‍ തട്ടിപ്പില്‍ വീണത്. ആദ്യം വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചശേഷമാണ് തട്ടിപ്പ്. ഉല്‍പ്പന്നങ്ങളെ കുറിച്ചും മറ്റും ചോദിച്ച് വിശ്വാസ്യത ആര്‍ജിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ്…
Read More16കാരിയും അക്രമിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് സൂചന ! കൊല്ലാന്‍ കഴുത്തില്‍ ഷാള്‍ മുറുക്കിയത് പിണങ്ങിയതിനെത്തുടര്‍ന്ന്…
പാലക്കാട് മണ്ണാര്‍ക്കാട് പതിനാറുകാരിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് വിവരം. കേസില്‍ പിടിയിലായ ജംഷീറാണ് പൊലീസിനോട് കുറ്റം സമ്മതിച്ചത്. പെണ്‍കുട്ടിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. രാത്രിയില്‍ വീട്ടില്‍ വെച്ചുള്ള തര്‍ക്കത്തിനിടെ ഷാള്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ കുരുക്കുകയായിരുന്നു. കൊല്ലുക എന്നതായിരുന്നു ലക്ഷ്യമെന്ന് ജംഷീര്‍ പൊലീസിനോട് പറഞ്ഞു. പ്രതിക്കെതിരെ വധശ്രമം, അതിക്രമിച്ച് കയറല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയതായി ഡിവൈഎസ്പി കൃഷ്ണദാസ് പറഞ്ഞു. ഷാള്‍ കുരുക്കിയ സമയത്ത് അമ്മൂമ്മ എത്തിയതാണ് കുട്ടി ജീവനോടെ ഇരിക്കാന്‍ കാരണമെന്നും ഡിവൈഎസ്പി പറഞ്ഞു. ഇവര്‍ തമ്മില്‍ അടുപ്പമുണ്ടെന്ന് അറിഞ്ഞതോടെ നേരത്തെ വീട്ടുകാര്‍ ഇരുവര്‍ക്കും താക്കീത് നല്‍കിയിരുന്നു. എന്നാല്‍ പിന്നീടും വീട്ടുകാര്‍ അറിയാതെ ഇവര്‍ ബന്ധം പുലര്‍ത്തിയിരുന്നു എന്നാണ് വിവരമെന്ന് പൊലീസ് പറഞ്ഞു. പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അതിക്രമം. വീട്ടില്‍ അതിക്രമിച്ച്…
Read Moreതിരുവനന്തപുരത്തുനിന്നും തന്നെ കാണാനെത്തിയ കാമുകനെ കണ്ടപ്പോൾ എല്ലാം മറന്നുപോയി; തിരികെ പോയപ്പോൾ സമ്മാനമായി മാലയും തൽകി; പിന്നീട് വീട്ടുകാരെക്കുറിച്ചോർത്തപ്പോൾ മോഷണ കഥയും; ചെറായിലെ കഥയിങ്ങനെ…
വൈപ്പിന്‍: അര പവന്റെ സ്വര്‍ണമാല കാമുകനു സമ്മാനിച്ചശേഷം കളവ് പോയതാണെന്ന് പരാതിപ്പെട്ട പതിനേഴുകാരി അഞ്ചു പോലീസ് സ്റ്റേഷനുകളിലെ പോലീസുകാരെയും ഹൈവേ പട്രോളിംഗ് പോലീസിനെയും നാലു മണിക്കുറോളം വട്ടംകറക്കി. ക്ഷേത്രത്തില്‍ പോയിവരുന്ന സമയത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം മാല പൊട്ടിച്ചു കടുന്നുവെന്നായിരുന്നു പരാതി. ഇന്നലെ ചെറായിലാണ് സംഭവം നടന്നത്.വിവരമറിഞ്ഞതോടെ പോലീസ് വൻ സന്നാഹങ്ങളുമായി റോഡിലിറങ്ങിയെങ്കിലും പെണ്‍കുട്ടി പറഞ്ഞരീതിയിലുള്ള മോഷ്ടാക്കളെ കണ്ടെത്താനായില്ല. ഇതിനിടയില്‍ പോലീസിനു പെണ്‍കുട്ടിയില്‍ സംശയം ജനിച്ചതോടെയാണ് യഥാര്‍ഥ്യം പുറത്തറിയുന്നത്. ഇതു സംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ: രാവിലെ 11.30നു ചെറായി ശ്രീഗൗരീശ്വര ക്ഷേത്രത്തില്‍ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പിന്തുടര്ന്ന് എത്തിയ കറുത്ത ഹെല്‍മറ്റും കറുത്ത വസ്ത്രങ്ങളും ധരിച്ച രണ്ടംഗ സംഘം വീടിനു അടുത്തെത്തുന്നതിനു മുന്നായി മാല പൊട്ടിച്ചു രക്ഷപ്പെട്ടുവെന്നായിരുന്നു പരാതി. തുടർന്ന് പെണ്‍കുട്ടിയില്‍നിന്നു കൂടുതല്‍ വിശദാംശങ്ങള്‍ ആരാഞ്ഞപ്പോള്‍ ബൈക്കിന്റെ നിറവും കമ്പനിയും ബ്രാന്റും പെണ്‍കുട്ടി അറിയിച്ചു. ഇതോടെ…
Read More‘പണം കൊടുത്താൽ ഈ ഏമാൻ എന്തും ചെയ്തു തരും’; പാലായിലെ ആക്ഷൻ ഹീറോ ബിജുവിന് എട്ടിന്റെ പണികിട്ടിയപ്പോൾ പുറത്തേക്ക് വരുന്നത് നിരവധി പരാതികൾ
പാലാ: എന്തു കാര്യവും ചെയ്തു തരും. പക്ഷേ, ചെലവ് ചെയ്യണം. കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടിയ രാമപുരം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയ്ക്കെതിരേ മുന്‍പും നിരവധി പരാതികൾ. രാമപുരം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയും പെരുവ സ്വദേശിയുമായ കെ.ജെ. ബിജുവിനെയാണ് ഇന്നലെ ഡിവൈഎസ്പി വി.ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചെലവ് ചെയ്യണം എന്നു പറഞ്ഞാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടിരുന്നത്. ആളുകളെ ഭീഷണിപ്പെടുത്തിയും പണം കൈപ്പറ്റിയിരുന്നതായി നിരവധിയാളുകൾ പറയുന്നു. ഇന്നലെ രാത്രി 7.30ന് രാമപുരം അന്പലം ജംഗ്ഷനു സമീപത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്നും വിജിലൻസ് നൽകിയ ഫിനോഫ്തലീൻ പൗഡർ പുരട്ടിയ 5000 രൂപ തെളിവു സഹിതം പിടിച്ചെടുത്തു. രാമപുരം നീറന്താനം മെതിപാറ ജസ്റ്റിൻ സ്വന്തം സ്ഥലത്ത് വീട് പണിയുന്നതിന് പാറപൊട്ടിച്ചിരുന്നു. ജിയോളജി വകുപ്പിന്റെ അനുമതിയോടെയായിരുന്നു ഇത്. സ്ഥലം കണ്ടെയ്ൻമെന്റ് സോണായതിനാൽ ജിയോളജിയുടെ പാസിന്റെ കാലാവധിക്കുള്ളിൽ പാറ…
Read Moreഭർത്താവിനെയും ഭാര്യയെയും കൈമാറ്റം ചെയ്യുന്ന ഗ്രൂപ്പുകൾ, പരസ്യമായി സെക്സ് പറയാം; ക്ലബ് ഹൗസിൽ നടക്കുന്നത് ഞെട്ടിക്കുന്ന സംഭവ ങ്ങൾ;ഗ്രൂപ്പിൽ അംഗങ്ങളല്ലെന്ന വെളിപ്പെടുത്തലു മായി യുവതാരങ്ങൾ…
കണ്ണൂർ: സെക്സും മയക്കുമരുന്നും മുതൽ തീവ്രവാദംവരെ കൊഴുപ്പിച്ചു ക്ലബ് ഹൗസ് ചർച്ചകൾ. രാത്രി 11 മുതലാണ് ഇത്തരം ഗ്രൂപ്പുകൾ സജീവമാകുന്നത്. ഇതോടെ ഈ ഗ്രൂപ്പുകൾക്കെതിരേ കേരള പോലീസിന്റെ സൈബർ ഡോം വിഭാഗം നിരീക്ഷണം ശക്തമാക്കി. ക്ലബ് ഹൗസിന്റെ ക്ലോസഡ് റൂമുകളിലാണ് തീവ്രവാദം ഉൾപ്പെടെ ചർച്ച ചെയ്യുന്നതെങ്കിൽ പരസ്യമായുള്ള ഗ്രൂപ്പുകളിലാണ് സെക്സും മയക്കുമരുന്നും ചർച്ച. നല്ല രീതിയിലുള്ള ചർച്ചകൾ നടന്നിരുന്ന സൈബർ ഇടങ്ങളിൽ ഒന്നായിരുന്നു ക്ലബ് ഹൗസ് തുടക്കത്തിൽ. എന്നാൽ, ചർച്ചകൾ വഴി തെറ്റിയതോടെ സെലിബ്രറ്റികളിൽ പലരും ക്ലബ് ഹൗസ് ഉപേക്ഷിച്ചു. പരസ്യമായ അശ്ലീലം5000 പേർ പങ്കെടുക്കുന്ന ഗ്രൂപ്പുകളാണ് ക്ലബ് ഹൗസിൽ ഉള്ളത്. എന്നാൽ, ചില വിഷയങ്ങൾ ചർച്ച ചെയ്യാൻ 50 താഴെയുള്ള ആളുകളാണ് പങ്കെടുക്കുന്നത്. ഇത്തരം ഗ്രൂപ്പിന്റെ പേരുകൾ ഇംഗ്ലീഷ് അക്ഷരങ്ങൾ ചേർത്തുള്ള കോഡിലാണ് അറിയപ്പെടുന്നത്. റൂമിൽ ആരൊക്കെ കയറണമെന്നു മോഡറേറ്റർ നിശ്ചയിക്കും. ആണുങ്ങളും പെണ്ണുങ്ങളും ഉൾപ്പെടുന്ന…
Read Moreഈ കോവിഡ് കാലത്ത് വീട്ടിലിരുന്ന് ലക്ഷങ്ങള്‍ സമ്പാദിക്കാം ! ആര്‍ക്ക് എന്നു ചോദിച്ചാല്‍ തട്ടിപ്പുകാര്‍ക്ക്; എസ്എംഎസിലൂടെ വീട്ടമ്മയ്ക്ക് നഷ്ടമായത് ലക്ഷങ്ങള്‍…
കോവിഡ് കാലത്ത് വീട്ടിലിരുന്ന് വന്‍തുക വരുമാനം നേടാമെന്നു പറഞ്ഞുള്ള നിരവധി വാഗ്ദാനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പറന്നു നടക്കുന്നത്. ഇത്തരത്തിലുള്ള ഒരു വാഗ്ദാനത്തില്‍ വീണ വീട്ടമ്മയ്ക്ക് നഷ്ടമായത് 2.33 ലക്ഷം രൂപ. പാര്‍ട്ട് ടൈം ജോലിയും വലിയ തുക വരുമാനവും വാഗ്ദാനം ചെയ്യുന്ന ജോലിക്കായി ശ്രമിച്ച 37 വയസ്സുകാരിക്കാണു പണം നഷ്ടമായത്. ഇ-കൊമേഴ്സ് പോര്‍ട്ടല്‍ ആയ ആമസോണിലെ ജോലി എന്നു തെറ്റിദ്ധരിപ്പിച്ചാണ് ഇവരെ കബളിപ്പിച്ചത്. കഴിഞ്ഞ 16നാണ് സംഭവം. വീട്ടില്‍ ഇരുന്നു ജോലി ചെയ്യാം എന്നു വാഗ്ദാനം ചെയ്യുന്ന എസ്എംഎസില്‍ കണ്ട നമ്പറില്‍ വിളിച്ച വീട്ടമ്മയോട് ആമസോണ്‍ ഉല്പന്നങ്ങളുടെ വില്പന വര്‍ധിപ്പിക്കുന്നതിനു സഹായിച്ചാല്‍ നല്ലൊരു കമ്മിഷന് ലഭിക്കുമെന്ന് തട്ടിപ്പുകാര്‍ അറിയിച്ചു. തുടര്‍ന്ന് ഒരു പ്രത്യേക ഇ-വാലറ്റിലേക്ക് പണം അയച്ച് ഒരു ആമസോണ്‍ ഉല്പന്നം വാങ്ങാന്‍ ആവശ്യപ്പെട്ടു. വീട്ടമ്മ 5,000 രൂപ അടച്ചു. താമസിയാതെ നിക്ഷേപിച്ച തുകയോടൊപ്പം 200…
Read Moreവാക്സിൻ പാർശ്വഫലമോ? അടുത്തിടെ മരിച്ച നാലു യുവതികൾക്കും സമാന ലക്ഷണങ്ങൾ; വീട്ടുകാർ പറയുന്നത് ഇങ്ങനെ…
കോട്ടയം: വാക്സിൻ എടുത്തതിനു ശേഷമുണ്ടായ പാർശ്വഫലങ്ങളെത്തുടർന്നു മരണം എന്നാരോപണം ഉയർന്ന അഞ്ചു സംഭവങ്ങളിലും മരിച്ചതു യുവതികൾ. നാലുപേർക്കും അനുഭവപ്പെട്ടതു സമാന ലക്ഷണങ്ങൾ. ബന്ധുക്കളുടെ പരാതിയെ തുടർന്നു പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കടുത്ത തലവേദനയാണ് നാലുപേർക്കും അനുഭവപ്പെട്ടത്. തലയിൽ രക്തം കട്ടപിടിച്ചും രക്തസ്രാവം ഉണ്ടായുമായിരുന്നു മരണം. ഒരാൾ നിലയ്ക്കാത്ത ഛർദിയെ തുടർന്നാണ് മരിച്ചത്. മരിച്ചവരിൽ മൂന്നു പേരും പത്തനംതിട്ട ജില്ലക്കാരാണ്. ഒരാൾ കോട്ടയത്തും മറ്റൊരാൾ കാസർഗോട്ടും. പത്തനംതിട്ടയിൽ ദിവ്യ പത്തനംതിട്ട നാരങ്ങാനം നെടുന്പാറ പുതുപ്പറന്പിൽ ജിനു ജി. കുമാറിന്റെ ഭാര്യ ദിവ്യ ആർ. നായർ(38) കഴിഞ്ഞ ദിവസം വാക്സിൻ എടുത്തതിന്റെ പാർശ്വഫലങ്ങളെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ആരോപണം ഉയർന്ന മറ്റൊരു യുവതി. വീട്ടുകാർ പറയുന്നത് ഇങ്ങനെ: കഴിഞ്ഞ രണ്ടിനാണ് കടമ്മനിട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്നു ദിവ്യ വാക്സിൻ എടുത്തത്. തലവേദന അന്നു മുതൽ ഉണ്ടായിരുന്നു. മറ്റു ഗുരുതരപ്രശ്നങ്ങൾ ആദ്യം…
Read More