സ്വന്തം ലേഖകൻതൃശൂർ: കോവിഡ് പോസിറ്റീവാണോ എന്നറിയാനുള്ള ടെസ്റ്റ് വീട്ടിൽ വച്ചു തന്നെ സ്വയം നടത്തി സ്വയം ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. പോസിറ്റീവാണെങ്കിൽ പുറത്താരേയും അറിയിക്കാതെ വീട്ടിൽ തന്നെ കഴിഞ്ഞുകൂടുന്നവർ ആശുപത്രികളിൽ പോകാൻ പോലും സന്നദ്ധരാകുന്നില്ല. ഇത്തരം കേസുകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.കോവിഡ് ടെസ്റ്റ് സ്വയം നടത്താനുള്ള കിറ്റുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. എല്ലാ ഓണ്‍ലൈൻ ഷോപ്പിംഗ് സൈറ്റുകളിലും ഇത് കിട്ടുന്നുണ്ട്.ആശുപത്രിയിൽ പോയി കോവിഡ് ടെസ്റ്റ് നടത്താൻ തയാറാകാത്ത പലരും വീടുകളിലേക്ക് ഇത് വാങ്ങിക്കൊണ്ടുപോയും ഓണ്‍ലൈൻ വഴി വരുത്തിച്ചും ടെസ്റ്റു ചെയ്യുന്നുണ്ട്. എങ്ങിനെയാണ് ടെസ്റ്റ് നടത്തേണ്ടത് എന്നെല്ലാം വിശദമായി കിറ്റിലുള്ളതിനാൽ ബുദ്ധിമുട്ടുമില്ല. എന്നാൽ ടെസ്റ്റ് നടത്തി പോസിറ്റീവാണ് ഫലമെങ്കിൽ ഇവർ ചികിത്സ തേടാൻ തയാറാകാത്തത് അപകടത്തിലെത്തുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നു. കോവിഡിന് പാരസെറ്റമോൾ ഗുളികകൾ കഴിച്ചാൽ മതിയെന്ന ധാരണയിലാണ് പലരും വീട്ടിലിരുന്ന് സ്വയം ചികിത്സ…
Read MoreCategory: Top News
ഇത് ഇവന്റെ സ്ഥിരം പരിപാടിയാ..! സൈക്കിളിൽ കാറ്റ് അടിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തി; നാടന്‍പാട്ട് കലാകാരന് അറസ്റ്റിൽ; പിടിവീഴാൻ കാരണമായത് ഒരു പെൺകുട്ടി കാട്ടിയ ധീരത
കൊച്ചി: സൈക്കിളിൽ കാറ്റ് നിറയ്ക്കുന്നതിനിടെ പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ നാടന്‍പാട്ട് കലാകാരന് അറസ്റ്റിൽ. നെടുമ്പാശേരി നായത്തോട് സ്വദേശി രതീഷ് (40) ആണ് അറസ്റ്റിലായത്. കാഞ്ഞൂർ നാട്ടുപൊലിമ നാടൻ പാട്ടു സംഘത്തിന്റെ പ്രമുഖ പാട്ടുകാരനാണ് രതീഷ്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നെടുമ്പാശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ കാലടി പഞ്ചായത്തിലാണ് സംഭവം. സൈക്കിൾ റിപ്പയറിംഗ് ജോലികൾ ചെയ്തുവരികയായിരുന്നു രതീഷ്. പഞ്ചർ ഒട്ടിച്ച ശേഷം പെൺകുട്ടികളെകൊണ്ട് സൈക്കിളിൽ കാറ്റടിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു ഇയാളുടെ രീതി. പെൺകുട്ടികൾ കാറ്റ് നിറയ്ക്കുമ്പോൾ താഴെ മൊബൈൽ ഫോൺ വച്ചായിരുന്നു ചിത്രീകരണം. എന്നാൽ ഇയാളുടെ വിക്രിയ ശ്രദ്ധയിൽപ്പെട്ട ഒരു പെൺകുട്ടി കാട്ടിയ ധീരതയാണ് പിടിവീഴാൻ കാരണമായത്. സൈക്കിൾ റിപ്പയറിംഗിനുവന്ന പെൺകുട്ടികളിൽ ഒരാളെക്കൊണ്ട് ഇയാൾ കാറ്റ് നിറപ്പിച്ചു. എന്നാൽ ടയറിന്റെ കാറ്റ് ഊരിവിട്ട ശേഷം വീണ്ടും മറ്റൊരു പെൺകുട്ടിയോട്…
Read Moreആർ.ബാലകൃഷണപിള്ളയുടെ കോടികളുടെ സ്വത്തുക്കൾക്കായി അടിപിടി; വസ്തു പോക്ക് വരവ് ചെയ്യാൻ ഒരുങ്ങിയ ഗണേഷിനെതിരേ തടസവാദവുമായി മൂത്ത മകൾ ഉഷാ മോഹൻദാസ്
കൊട്ടാരക്കര: മുൻ മന്ത്രി ആർ.ബാലകൃഷ്ണപിള്ളയുടെ വിൽപത്രം വീണ്ടും വിവാദത്തിലേക്ക് .വിൽപത്ര പ്രകാരമുള്ള വസ്തുക്കൾ പോക്കുവരവു ചെയ്യരുതെന്നാവശ്യപ്പെട് മൂത്ത മകൾ ഉഷാ മോഹൻദാസ് കൊട്ടാരക്കര കോടതിയിൽ കേസു നൽകി. വസ്തുക്കൾ പോക്ക് വരവു ചെയ്ത് കിട്ടുന്നതിനായി മറ്റു മക്കളായ ബിന്ദു ബാലകൃഷ്ണനും കെ.ബി.ഗണേഷ് കുമാർ എംഎൽഎയും കൊട്ടാരക്കര തഹസീൽദാർക്ക് അപേക്ഷ നൽകിയിരുന്നു. ഇന്നലെ ഇതിന്റെ ഹിയറിംഗ് ഭൂരേഖാ തഹസീൽദാരുടെ ഓഫീസിൻ നടന്നു.പോക്ക് വരവു ചെയ്യുന്നതിന് ഉഷാ മോഹൻദാസിന്റെ അഭിഭാഷകൻ തടസവാദമുന്നയിക്കുകയുണ്ടായി.തുടർന്ന് രേഖകൾ ഹാജരാക്കാൻ ഉഷാ മോഹൻദാസിന് 10 ദിവസത്തെ സമയം തഹസീൽദാർ അനുവദിച്ചു. ഹിയറിംഗിന് ഉഷാ മോഹൻദാസിന്റെ അഭിഭാഷകരാണ് ഹാജരായത്.ഗണേഷ് കുമാർ എം.എൽ.എ നേരിട്ട് ഹിയറിംഗിന് എത്തിയിരുന്നു.വിൽപത്ര സാക്ഷികളായ കെ.പ്രഭാകരൻ നായരും മധുസൂദനൻ നായരും ഹിയറിംഗിൽ പങ്കെടുത്തു. ഹിയ റിഗിന് ശേഷമാണ് ഉഷാ മോഹൻദാസ് കേസ് ഫയൽ ചെയ്തത്.പോക്കുവരവു സംബന്ധിച്ച് പുനലൂർ താലൂക്ക് ഓഫീസിൽ ഇന്ന് ഹിയറിംഗ് നടക്കും.…
Read Moreകിളി ഔട്ട്… മുതലാളി ഇൻ…! ബസിൽ തൊഴിലവസരങ്ങൾ കുറയുന്നു; കിളിയായി മുതലാളിമാർ ബസിൽ ജോലി എടുക്കുന്നു; ജീവനക്കാർക്ക് ശമ്പളമില്ല, വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള ബത്തമാത്രം
മലപ്പുറം: കോവിഡ് പ്രതിസന്ധി ബസ് വ്യവസായ മേഖലയില്‍ തൊഴിലവസരങ്ങളെയും ബാധിക്കുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തയതോടെ നിരവധി തൊഴിലാളികളാണ് എന്തു ചെയ്യണമെന്നറിയാതെ അനിശ്ചിതത്വത്തിലായത്. ഒറ്റപ്പെട്ട റൂട്ടുകളില്‍ മാത്രമാണ് സര്‍വീസ് നടക്കുന്നത്. ഇതോടെ തൊഴില്‍ ലഭിക്കുന്നവരുടെ എണ്ണവും കുറഞ്ഞു. തൊഴിലില്ലാത്തവര്‍ നിര്‍മാണ മേഖലയിലേക്കും ചെറുകിട കച്ചവട മേഖലകളിലേക്കും തിരിഞ്ഞു. ലോക്ഡൗണുകള്‍ തുടര്‍ച്ചയായതോടെ മൊത്തം സ്വകാര്യ ബസുകളില്‍ കാല്‍ഭാഗം മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഒരു ബസ് മാത്രമുള്ള ബസുടമകള്‍ സ്വയം ജീവനക്കാരായി മാറി. കൂടുതല്‍ ബസുകളുള്ളവര് ഒന്നോ രണ്ടോ ബസുകള്‍ മാത്രമാണ് നിരത്തിലിറക്കുന്നത്.നിയന്ത്രണങ്ങള്‍ ഇല്ലാത്ത മേഖലകളില്‍ സര്‍വീസിനു അനുമതിയുണ്ടെങ്കിലും പല സ്ഥലങ്ങളിലും കണ്ടെയ്ന്മെന്റ് സോണായതിനാല്‍ ആളില്ല. ഇതു വരുമാനം കുറയാന്‍ കാരണമാകുന്നു. ഇതുമൂലം സര്‍വീസ് നടത്തുന്നതില്‍ നിന്ന് ഉടമകളെ പിന്തിരിപ്പിക്കുകയാണ്. രണ്ടു വര്‍ഷം മൂമ്പ് ലഭിച്ചിരുന്ന പ്രതിദിന വരുമാനത്തിന്റെ പകുതി മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. കോവിഡ്…
Read Moreസ്വര്‍ണക്കടത്തുകാരുടെ ‘പ്ലാന്‍ ബി’ ! കസ്റ്റംസ് മുമ്പാകെ കുറ്റസമ്മതമില്ല; പ്രതിരോധിക്കാന്‍ നീക്കം; ഉള്ളിലൊതുക്കി മാസ്റ്റര്‍ ട്രയിനര്‍; പോലീസിനോട് മുന്നറിയിപ്പ് നല്കി
കെ.ഷിന്റുലാല്‍ കോഴിക്കോട്: കസ്റ്റംസ് അന്വേഷണത്തിന് തടയിടാന്‍ ജയിലില്‍ കഴിയുന്ന സ്വര്‍ണക്കവര്‍ച്ചാ കേസ് പ്രതികളുടെ “പ്ലാന്‍ ബി ‘ . സ്വര്ണക്കടത്തിനെക്കുറിച്ചോ വിദേശത്ത് നിന്ന് സ്വര്‍ണം എത്തിക്കുന്നവരെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ നല്‍കാതെ പരമാവധി സമയം നഷ്ടപ്പെടുത്താനാണ് പ്രതികള്‍ക്ക് ലഭിച്ച നിര്‍ദേശം. സ്വര്‍ണം പിടികൂടാതാരിക്കാനുള്ള എല്ലാ തന്ത്രങ്ങളും ഉപയോഗിച്ചായിരുന്നു കേസിലെ പ്രതിയായ സൂഫിയാനുള്പ്പെടെ ഓപ്പറേഷന് നടത്തിയത്. എന്നാല്‍ ഇത് പിഴച്ചതോടെയാണ് ഓപ്പറേഷന് ബി നടപ്പാക്കാന്‍ തീരുമാനിച്ചത്. കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ നിരപരാധികളാണെന്ന് വരുത്തി തീര്‍ക്കും വിധത്തിലാണ് പ്രതികളുടെ മൊഴികള്‍. തുടരെയുള്ള ചോദ്യങ്ങളെ പ്രതിരോധിക്കാന്‍ കഴിയാതെ വന്നാല്‍ കരയാനും തുടങ്ങും. ഇതോടെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുവദിച്ച സമയം പരമാവധി നഷ്ടപ്പെടുത്തുകയുമാണ് ലക്ഷ്യം. പ്രതികളില്‍ ചിലരെ ചോദ്യം ചെയ്തപ്പോഴാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് അസാധാരണമായ പെരുമാറ്റ രീതിയില്‍ സംശയം തോന്നിയത്. കസ്റ്റംസ് ചോദ്യം ചെയ്യുകയാണെങ്കില്‍ ഒരു വിവരവും നല്‍കില്ലെന്ന് പ്രതികളില്‍ ചിലര്‍ പോലീസിന്…
Read Moreആര്‍ക്കും സംശയം തോന്നാത്ത വിധത്തിലുള്ള ഇടപെടല്‍! ലോഹ്യംനടിച്ച് ഒപ്പംകൂടി, പിന്നാലെ പീഡനം; അറസ്റ്റിലായത് യുവനേതാവ്
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.റാന്നി പെരുനാട് മാമ്പാറ മുബാറക് മന്‍സിലില്‍ അജ്മലിനെ ( 21) യാണ് പോക്സോ കേസ് ചുമത്തി പോലീസ് അറസ്റ്റു ചെയ്തത്. പത്തനംതിട്ട വനിതാ സ്റ്റേഷന് എസ്എച്ച്ഒ എ. ആര്. ലീലാമ്മയയും സംഘവുമാണ് അജ്മലിനെ കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയുടെ വീടുമായി യുവാവിനുണ്ടായിരുന്ന സുഹൃദ് ബന്ധമാണ് പീഡനത്തിലേക്കു നയിച്ചതെന്നു പറയുന്നു. പെണ്‍കുട്ടിയെ സ്കൂളിലെത്തിക്കാനും മറ്റും ഒപ്പംകൂടിയ ഇയാള്‍ കുട്ടിയുമായി ഏറെ സൗഹൃദത്തിലായി. ഒരു വർഷത്തോളം പീഡനം! ആര്‍ക്കും സംശയം തോന്നാത്ത വിധത്തില്‍ ഇടപെട്ട അജ്മല്‍ പിന്നീട് പെണ്‍കുട്ടിക്കു വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്നാണ് പരാതി. ഒരു വര്‍ഷത്തോളം ഇത്തരത്തില്‍ ഇയാള്‍ ഉപദ്രവിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. വീട്ടുകാര്‍ വിവരം അറിഞ്ഞതോടെ കുട്ടിയെ മറ്റൊരിടത്തേക്കു മാറ്റി. അജ്മലിനെ താക്കീത് ചെയ്തിരുന്നു. എന്നാല്‍ ഫോണിലൂടെ ഇയാള്‍ ശല്യം തുടരുകയും കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന ഭീഷണിയും…
Read Moreമിഴിയടയ്ക്കാത്ത ഒരു സാക്ഷിയെങ്കിലും മണർകാട് ഉണ്ടാകും;ക്രൂരമായി 14കാരിയെ പീഡിപ്പിച്ചശേഷം ചവപ്പു കാറിൽ മുങ്ങിയ പ്രതിക്ക് പിന്നാലെ പോലീസും
ഗാന്ധിനഗർ: പതിനാലുവയസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ മധ്യവയസ്കനായ പ്രതിയ്ക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. പീഡനത്തിനരയായി എന്നു കരുതുന്ന ദിവസത്തെ മണർകാട് ടൗണും പരിസരങ്ങളും കേന്ദ്രീകരിച്ചു സിസി ടിവി കാമറ ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും. ചുവന്ന കാറിലെത്തിയ മധ്യവയസ്കനെന്നാണ് പെണ്‍കുട്ടിയിൽ നിന്നും പ്രതിയെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചിരിക്കുന്നത്. ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവുമുണ്ടായിരിക്കുന്നത്. അതുകൊണ്ടു തന്നെ സിസി ടിവി ദൃശ്യങ്ങൾ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് പോലീസും. പോക്സോ നിയമ പ്രകാരം കേസ് ചുമത്തിയാണ് പാന്പാടി പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പാന്പാടി സ്വദേശിനിയായ പെണ്‍കുട്ടി ജന്മം നൽകിയ നവജാത ശിശുവിന്റെ മൃതദേഹം മുട്ടന്പലം ശ്മശാനത്തിൽ സംസ്കരിച്ചിരുന്നു. ഞായറാഴ്ചയാണ് അഞ്ചു മാസം ഗർഭിണിയായ നിലയിൽ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഗർഭസ്ഥ ശിശുവിന്റെ മൃതശരീരത്തിൽ നിന്നും പെണ്കുട്ടിയിൽനിന്നും ഡിഎൻഎ സാന്പിൾ ശേഖരിച്ചിട്ടുണ്ട്. സിസി ടിവി തെളിവുകൾ ലഭിച്ചു പ്രതിയ തിരിച്ചറിഞ്ഞാൽ ശാസ്ത്രീയ…
Read Moreകടയ്ക്കു പുറത്ത്..! ഒരു മാസത്തിനുള്ളിൽ കോവിഡ് സുഖപ്പെട്ടവർക്കു മാത്രം പ്രവേശനം; കോവിഡ് ബാധിച്ച് ഒരു മാസം കഴിഞ്ഞവർ എന്തു ചെയ്യും? കിളി പോയി കടക്കാരും ജനങ്ങളും
ജിജി ലൂക്കോസ് തിരുവനന്തപുരം: കടകൾ തുറക്കുന്നതിനായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവ് നൽകി സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവ് കണ്ട ് കിളി പോയിരിക്കുകയാണ് കടക്കാരും ജനങ്ങളും. വാക്സിൻ എടുത്തവർക്കും 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ ടെസ്റ്റ് നടത്തിയവർക്കും കുറഞ്ഞത് ഒരു മാസം മുന്‍പെങ്കിലും കോവിഡ് രോഗം പിടിപെട്ട് രോഗം ഭേദമായ സർട്ടിഫിക്കറ്റ് ഉള്ളവർക്കും മാത്രമാണ് സർക്കാർ ഉത്തരവ് പ്രകാരം കടകളിൽ സന്ദർശിക്കാനും തൊഴിൽ ചെയ്യാനും അനുവാദം നൽകിയിട്ടുള്ളത്. കോവിഡ് വന്നവർ ഇതിൽ കോവിഡ് പിടിപെട്ട് ഒരു മാസത്തിനുള്ളിൽ ഭേദമായ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം കടയിൽ പ്രവേശനമെന്ന നിബന്ധനയാണ് ഏറെ വിവാദമായത്. കോവിഡ് ഭേദമായവർ മൂന്നു മാസത്തിനു ശേഷമേ വാക്സിൻ എടുക്കാവൂയെന്നു കേന്ദ്ര സംസ്ഥാന സർക്കാരുകൾ തന്നെ നിബന്ധനയായി പറയുന്നതിനിടെ കോവിഡ് പിടിപെട്ട് ഒരു മാസം കഴിഞ്ഞവരും വാക്സിൻ ഒരു ഡോസ് പോലും ലഭിക്കാത്തവരുമായ സംസ്ഥാനത്തെ ലക്ഷക്കണക്കിനു ആളുകൾ എങ്ങനെ…
Read Moreകാലൊന്ന് തെന്നിയാൽ..! പുഴകടക്കാൻ പാലമില്ല, വൈദ്യുതിയില്ല, കുടിവെള്ളമില്ല, ഒരു അംഗനവാടിപോലുമില്ല; പരിമിതികളിൽ വീർപ്പുമുട്ടി മുരുഗള ഊരുനിവാസികൾ
മണി പനംതോട്ടത്തിൽ അഗളി: അടിസ്ഥാന സൗകര്യങ്ങളില്ലാതെ പുതൂർ പഞ്ചായത്തിലെ മുരുഗള ഊരിൽ പ്രാക്തന ഗോത്രവർഗക്കാർ വീർപ്പുമുട്ടുന്നു.ഇരുപതോളം വീടുകളിലായി എണ്‍പതോളം ആദിവാസികളാണ് ഇവിടെ താമസിക്കുന്നത്. അട്ടപ്പാടിയിൽ ഏറ്റവും പഴക്കമേറിയതും കുറുന്പ വിഭാഗക്കാരുടെ മാത്രം ഊരുമാണിത്. ഉൗരിൽ നാളിതുവരെയായി വൈദ്യുതി ലഭിച്ചിട്ടില്ല. സൗരോർജമാണ് ഏക ആശ്രയം. മഴക്കാലമായാൽ മുരുഗളയൂര് തികച്ചും ഒറ്റപ്പെടുന്ന സ്ഥിതിയാണ്. പുഴയിൽ താത്കാലികമായി സ്ഥാപിച്ചിട്ടുള്ള മുളകൊണ്ടുള്ള പാലം മാത്രമാണ് ഏക ആശ്രയം.രാത്രി കാലങ്ങളിൽ അസുഖം ബാധിച്ചാൽ പുഴകടക്കാൻ ഒരു നിവൃത്തിയുമില്ല. മാത്രമല്ല മുരുഗളയൂരിലെ പുഴക്കടവുവരെ വൈകുന്നേരം അഞ്ചു കഴിഞ്ഞാൽ വാഹനം കടത്തിവിടില്ല.സർക്കാർ അട്ടപ്പാടിയിൽ എത്രയൊക്കെ പണമൊഴുക്കിയിട്ടും മുരുഗള ഉൗരിൽ ഇനിയും അങ്കണവാടിയില്ല. തൊട്ടടുത്ത അങ്കണവാടിയിലെത്താൻ ഒരുമണിക്കൂർ ഒരുമലകയറി തടിക്കുണ്ടിലെത്തണം.വന്യമൃഗങ്ങളുടെ ഭീഷണിയും സഞ്ചാരയോഗ്യമല്ലാത്ത റോഡും കാരണം മാതാപിതാക്കൾ കുട്ടികളെ അങ്കണവാടിയിലേക്ക് അയക്കാറില്ല. ഗർഭിണികളായ സ്ത്രീകൾക്ക് പോഷകാഹാരം വാങ്ങാൻ അങ്കണവാടിയിലെത്താനും സാധിക്കുന്നില്ല.വേനൽക്കാലമായാൽ ഉൗരിലെ കാർഷിക വിളകൾ തിന്നാനെത്തുന്ന ആനകളുടെ ശല്യം…
Read Moreകുട്ടികളിൽ കോവിഡ് വേഗത്തിൽ ഭേദമാകുമോ ? അഞ്ചിനും 17നുമിടയിൽ പ്രായമുള്ള 250,000 സ്കൂൾകുട്ടികളിൽ നടത്തിയ പഠനത്തില്‍ പറയുന്നത് ഇങ്ങനെ…
ലണ്ടൻ: കോവിഡ് ബാധിതരായ കുട്ടികളിൽ ഭൂരിഭാഗവും ആറുദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങളിൽനിന്നു മുക്തരാകുമെന്നു യുകെയിൽ നടത്തിയ പഠനം കണ്ടെത്തി. രോഗം ബാധിച്ച് ഒരുമാസത്തിനുശേഷവും കുട്ടികളിൽ രോഗലക്ഷണങ്ങൾ അവശേഷിക്കുന്നത് വിരളമാണെന്നും യുകെയിലെ ലാൻസെറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിൽ പറയുന്നു. കോവിഡ് ബാധിതരായ കുട്ടികളുടെ മാതാപിതാക്കളിൽ നിന്നും പരിചാരകരിൽ നിന്നും മൊബൈൽഫോൺ ആപിലൂടെയാണ് ഇതിനായുള്ള വിവരശേഖരണം നടത്തിയത്. കോവിഡ് ലക്ഷണങ്ങൾ ദീർഘകാലം നിലനിൽക്കുന്ന കുട്ടികളുടെ എണ്ണം തുലോം കുറവാണെന്ന് ഇതിലൂടെ വ്യക്തമായതായി പഠനത്തിനു നേതൃത്വം നൽകിയ ലണ്ടനിലെ കിംഗ് കോളജിലെ പ്രഫ. എമ്മ ഡങ്കൻ പറഞ്ഞു. കോവിഡ് ബാധിച്ച ഒട്ടേറെ കുട്ടികളിൽ ലക്ഷണങ്ങൾപോലും പ്രകടമാകാത്ത സാഹചര്യം ഉണ്ടായി. അഞ്ചിനും 17നുമിടയിൽ പ്രായമുള്ള 250,000 സ്കൂൾകുട്ടികളിലായിരുന്നു പഠനം. 2020 സെപ്റ്റംബർ ഒന്നിനും 2021 ഫെബ്രുവരി 22നും ഇടയിലുള്ള വിവരങ്ങളാണ് ഇതിനായി വിശകലനം ചെയ്തത്.
Read More