ന്യൂഡൽഹി: സൗഹൃദ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗഹൃദങ്ങളെ ട്രോളി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ പ്രമുഖ വ്യവസായികള്ക്കൊപ്പമുള്ള മോദിയുടെ ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാം വീഡിയോയായി പങ്കുവച്ചുകൊണ്ടാണ് രാഹുലിന്റെ പരിഹാസം. “നാം രണ്ട് നമുക്ക് രണ്ട് എന്ന് പറയുന്ന സര്‍ക്കാരിന് സൗഹൃദ ദിനാശംസകൾ’ രാഹുല്‍ പോസ്റ്റ് ചെയ്തു. ‘ഐ വില്‍ ബി ദേര്‍ ഫോര്‍ യു’എന്ന ഗാനത്തിനൊപ്പമാണ് മോദിയുടെയും വ്യവസായികളുടെയും വീഡിയോ ദൃശ്യങ്ങൾ രാഹുൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Read MoreCategory: Top News
മകളുടെ മുന്നില്‍ വച്ച് അച്ഛന് നടത്തിയ ക്രൂരത! വടക്കഞ്ചേരി സ്വദേശി ശ്രുതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; സംഭവം ഇങ്ങനെ…
പാലക്കാട്: വടക്കഞ്ചേരി സ്വദേശി ശ്രുതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഭർത്താവ് ശ്രീജിത്താണ് ശ്രുതിയെ തീ കൊളുത്തി കൊന്നത്. മക്കളുടെ മുന്നിൽവച്ചാണ് ശ്രുതിയെ കൊലപ്പെടുത്തിയത്. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. ശ്രുതിയുടെ ബന്ധുകളുടെ പരാതിയിൽ ആയിരുന്നു അന്വേഷണം. ജൂണ്‍ 18നാണ് ശ്രുതിയെ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. സംഭവ സമയത്ത് ശ്രീജിത്തും എട്ടും നാലും വയസായ രണ്ട് ആൺമക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പൊള്ളലേറ്റ ശ്രുതിയെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷക്കുശേഷം ജൂബിലി മെഡിക്കൽ മിഷൻ ആശുപത്രിയിലും തുടർന്ന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.90 ശതമാനത്തിനു മുകളിൽ പൊള്ളലേറ്റ ശ്രുതി ജൂൺ 21ന് രാവിലെ മരിച്ചു. ശ്രുതിയെ ഭർത്താവ് തീ കൊളുത്തിയതാണെന്ന് മാതാപിതാക്കൾ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിൽ മൊഴി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശ്രീജിത്തും ശ്രുതിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും വഴക്ക്…
Read Moreവുഹാനുശേഷം വീണ്ടും ചൈനയെ ഭയപ്പെടുത്തി കോവിഡ് വ്യാപനം! രോഗബാധ തടയുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കി ചൈനീസ് ഭരണകൂടം
ബെയ്ജിംഗ്: ചൈനയിൽ വീണ്ടും കോവിഡ് വ്യാപിക്കുന്നു. 2019 ഡിസംബറിൽ ചൈനീസ് നഗരമായ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് ബാധ നിയന്ത്രിച്ചശേഷം ആദ്യമായാണ് ആശങ്കാ ജനകമായ അളവിൽ രോഗം വ്യാപിക്കുന്നത്. കഴിഞ്ഞ 20നു നാന്‍ജിംഗ് വിമാനത്താവളത്തിൽ ഒരു രോഗിക്ക് ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചിരുന്നു. ഇതിനുശേഷം തലസ്ഥാനമായ ബെയ്ജിംഗിലും രാജ്യത്തെ അഞ്ച് പ്രവിശ്യകളിലും രോഗം സ്ഥിരീകരിക്കുകയായിരുന്നു. കുറഞ്ഞത് 200 പേർക്കെങ്കിലും രോഗം ബാധിച്ചതായാണ് കണക്കുകൾ. രോഗബാധ തടയുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് ചൈനീസ് ഭരണകൂടം. രോഗബാധ ശ്രദ്ധയിൽപ്പെട്ടതോടെ നാൻജിംഗ് വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ ഈ മാസം 11 വരെ നിർത്തിവച്ചിരിക്കുകയാണ്. പ്രദേശത്ത് ഭാഗിക ലോക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreഉയർന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ക്ലസ്റ്ററുകളിൽ പ്രത്യേക നിയന്ത്രണവും നിരീക്ഷണവും! കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങൾക്ക് കേന്ദ്ര മുന്നറിയിപ്പ്
ന്യൂഡൽഹി: കേരളം ഉൾപ്പെടെ കോവിഡ് കുതിച്ചുയരുന്ന 10 സംസ്ഥാനങ്ങൾക്കു കേന്ദ്രത്തിന്റെ കർശന ജാഗ്രതാ മുന്നിറിയിപ്പ്. കേരളം, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഒഡീഷ, ആസാം, മിസോറാം, മേഘാലയ, ആന്ധ്രപ്രദേശ്, മണിപ്പൂർ സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന ഉന്നതല യോഗം മുന്നിറിയപ്പ് നൽകിയത്. പത്തു ശതമാനത്തിൽ കൂടുതൽ രോഗ സ്ഥിരീകരണമുള്ള ജില്ലകളിൽ ജനക്കൂട്ടവും ആളുകളുടെ ഇടപഴകലും തടയാൻ കർശന നിയന്ത്രണങ്ങൾ വേണമെന്ന് ഐസിഎംആർ മേധാവി ഉൾപ്പടെയുള്ളവർ നിർദേശിച്ചു. പരിശോധന വർധിപ്പിക്കുന്നതിനൊപ്പം ലക്ഷ്യമിട്ട ജില്ലകളിൽ ദുർബല വിഭാഗങ്ങളുടെ വാക്സിനേഷൻ പൂർത്തിയാക്കുകയും വേണം. രണ്ടാം വാക്സിൻ ഡോസ് നൽകുന്നതിലും നടപടികൾ ഊർജിതമാക്കണം. പകർച്ചവ്യാധി പടരാതിരിക്കാൻ വീട്ടിൽ ഐസൊലേ ഷനിൽ കഴിയുന്ന വ്യക്തികളെ നിരന്തരം നിരീക്ഷിക്കണമെന്നും നിർദേശിച്ചു. ഐസിഎംആർ മേധാവി ഡോ. ബൽറാം ഭാർഗവയും വിവിധ സംസ്ഥാനങ്ങളിലെ സംസ്ഥാന നിരീക്ഷണ ഓഫീസർമാരും അവലോകന യോഗത്തിൽ പങ്കെടുത്തു. രാജ്യത്ത്…
Read Moreനടന്നത് ഉത്തരേന്ത്യന്‍ സ്റ്റൈല്‍ കൊലപാതകം! രാഖിൽ തോക്ക് കൊണ്ടുവന്നത് ബിഹാറിൽനിന്നെന്ന് മന്ത്രി എം.വി. ഗോവിന്ദൻ
കണ്ണൂർ: നെല്ലിക്കുഴിയില്‍ ഡെന്റല്‍ ഡോക്ടറായ കണ്ണൂര്‍ നാറാത്ത് പാര്‍വണത്തില്‍ മാനസയെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് ബിഹാറില്നിന്നെത്തിച്ചതെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. ഉത്തരേന്ത്യൻ സ്റ്റൈൽ കൊലപാതകമാണ് നടന്നത്. കൊലപാതകത്തിന്റെ എല്ലാ തെളിവും കിട്ടിയെന്നും മന്ത്രി പറഞ്ഞു. രാഖിൽ ബിഹാറിന്റെ ഉൾപ്രദേശത്ത് പോയി താമസിച്ചു. കേരള പോലീസ് ഇന്ന് തന്നെ ബിഹാറിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു. ബിഹാറിൽ തോക്ക് കിട്ടുമെന്നറിഞ്ഞത് രാഖിലിന്റെ സ്ഥാപനത്തിലെ തൊഴിലാളിയിൽ നിന്നാണെന്നും മന്ത്രി പറഞ്ഞു. ബിഹാറിലെ മാവോയിസ്റ്റ് പ്രദേശങ്ങളില്‍നിന്നു തോക്ക് ലഭിക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ അവിടെ എത്തിയതെന്നാണു പോലീസ് കരുതുന്നത്. 7.62 എംഎം പിസ്റ്റൾ ഉപയോഗിച്ചാണ് മാനസയെ കൊലപ്പെടുത്തിയത്. ആരില്‍നിന്നാണു പിസ്റ്റള്‍ വാങ്ങിയത്, ഇതിനായി എത്ര രൂപ ചെവഴിച്ചു തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ജൂലൈ 12നാണ് രാഖില്‍ എറണാകുളത്തുനിന്നു ബിഹാറിലേക്കു പോയതെന്നാണു കണ്ടെത്തിയിട്ടുള്ളത്. എട്ട് ദിവസത്തെ യാത്രയ്ക്കിടെ ഇയാള്‍ നാലിടത്തു താമസിച്ചതായും…
Read Moreവിമാനാപകടത്തില്‍ മരിച്ചെന്ന് കരുതി; 45 വര്‍ഷത്തിന് ശേഷം സജാദ് തങ്ങള്‍ നാട്ടിലെത്തി; കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ച് നാട്ടുകാരും ബന്ധുക്കളും
കൊല്ലം: 1976ലെ വിമാനാപകടത്തില്‍ മരിച്ചെന്ന് കരുതിയ മലയാളിയായ സജാദ് തങ്ങള്‍ നാട്ടിലെത്തി. 45 വര്‍ഷത്തിനു ശേഷമാണ് സജാദ് തങ്ങള്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയത്. 1976ല്‍ ഒരു സാംസ്കാരിക പരിപാടി നടത്തി മടങ്ങവെ മുംബൈയിലുണ്ടായ വിമാനാപകടത്തില്‍ സജാദ് മരിച്ചു പോയെന്നായിരുന്നു വീട്ടുകാരും ബന്ധുക്കളുമടക്കം വിശ്വസിച്ചിരുന്നത്. നാട്ടിലെത്തിയതില്‍ സന്തോഷമുണ്ടെന്ന് സജാദ് മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മയെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സജാദിനെ സ്വീകരിച്ച നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കുവെക്കുകയും ചെയ്തു.
Read Moreജീവിതം ഔട്ട് ഓഫ് ഫോക്കസ്..! 20 പേര് പങ്കെടുത്ത വിവാഹത്തിന്റെ ഔട്ട് ഡോര്‍ ഷൂട്ടിംഗിന് ഫോട്ടോഗ്രഫര്‍ക്ക് 2000 രൂപ പിഴ; ലഭിച്ച വരുമാനം 3500
കോഴിക്കോട്: കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ്. ലോക്ഡൗണ്‍ കാലത്ത് 20 പേര് പങ്കെടുത്ത വിവാഹത്തിന്റെ ഔട്ട് ഡോര്‍ ഷൂട്ടിംഗിന് ഫോട്ടോഗ്രഫര്‍ക്ക് 2000 രൂപ പിഴ… ആ ദിവസം ലഭിച്ച വരുമാനം 3500… ലൈറ്റ് ബോയ്ക്ക് ഈ ഫോട്ടോഗ്രഫര്‍ നല്‍കിയത് 1000 ! ഇതാണ് അവസ്ഥ. ലോക്ഡൗണില്‍ വശം കെട്ടത് ശരിക്കും ഫോട്ടോ-വീഡിയോഗ്രഫി മേഖലയാണ്. അരലക്ഷത്തിലധികം ആളുകള്‍ പ്രത്യക്ഷമായും പരോക്ഷമായും ആശ്രയിക്കുന്ന മേഖല മൂന്നുമാസമായി അടഞ്ഞുകിടക്കുകയാണ്. ലക്ഷങ്ങള്‍ വിലപിടിപ്പുള്ള കാമറയും വിഡിയോ ഉപകരണങ്ങളും ഉപയോഗശൂന്യമാകുന്നു. കളര്‍ പ്രിന്ററുകള്‍ കേടാകാതെ നില്ക്കാന് വെറുതേ ട്രയല്‍ അടിച്ചുകളയുകയാണ് പലരും. ആദ്യഘട്ട ലോക്ഡൗണ്‍ കഴിഞ്ഞപ്പോള്‍ പുതിയ സീസണും സേവ് ദ ഡേറ്റ് തീര്‍ത്ത ഓളവും പ്രതീക്ഷിച്ച് വലിയ ഉപകരണങ്ങള്‍ വാങ്ങിയവര്‍ ഇപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ്. ഏറ്റവും ഒടുവില്‍ ഒരു ദിവസം തുറക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് വന്നപ്പോഴും ഭാവി ചോദ്യം ചിഹ്നം തന്നെ. സ്റ്റുഡിയോ അനുബന്ധ ജോലി…
Read Moreനിയമലംഘകരെ കാത്ത് ഇ ചെലാന്‍ ; ഖജനാവില്‍ എത്തിയത് 3.46 കോടി
സ്വന്തം ലേഖകന്‍ കോഴിക്കോട്: നിയമലംഘനത്തിന് ഓണ്‍ലൈന്‍ വഴി പോലീസ് ഈടാക്കിയത് 3.46 കോടി ! ഇ-ചെലാന്‍ മെഷീനായ പിഒഎസ് (പേയ്മെന്റ് ഓഫ് സെയില്‍) വഴിയാണ് പോലീസ് 3.46 പിഴ ഈടാക്കിയത്. കഴിഞ്ഞ സെപ്തംബറില്‍ പദ്ധതി നടപ്പാക്കി പത്തുമാസത്തിനുള്ളില്‍ 97,000 നിയമലംഘനങ്ങളാണ് പിടികൂടിയത്. ഈ കേസുകളിലാണ് ഇത്രയും വലിയ തുക പിഴയായി ചുമത്തിയത്. ജൂണില്‍ പദ്ധതി തുടങ്ങിയ റൂറല്‍ പോലീസ് രണ്ടുമാസത്തിനുള്ളില്‍ 11,830 നിയമലംഘനത്തില്‍ 43.80 ലക്ഷം രൂപയും ഖജനാവിലെത്തിച്ചു. പദ്ധതി ഉദ്ഘാടന നാളില്‍ തന്നെ സിറ്റി പോലീസ് 225 നിയമലംഘനത്തില്‍ 1,00,750 രൂപ പിഴ ചുമത്തിയിരുന്നു. നിയമ ലംഘനം നടത്തുന്നവരില്‍ നിന്ന് പിടിയിലാകുന്ന സ്ഥലത്തുവെച്ചു തന്നെ കാര്‍ഡുകള്‍ വഴി പിഒഎസ് യന്ത്രത്തിലൂടെ തുക ഈടാക്കുന്ന രീതിയാണിത്. സിറ്റി പോലീസിന് 83 പിഒഎസ് മെഷിനുകളാണുളളത്.നിയമം ലംഘിച്ചവര്‍ ഇ-ചെലാന്‍ വഴി ഓണ്‍ലൈനായി അപ്പോള്‍ത്തന്നെ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ്…
Read Moreതോക്ക് വന്ന വഴിതേടി പോലീസ്..! ഇരുവരുടേയും ജീവനെടുത്തത് 7.62 എംഎം റൈഫിൾ; സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നു; ക്രിമിനൽ പശ്ചാത്തലം ഉണ്ടായിരുന്നോ എന്നും അന്വേഷണം
കൊച്ചി: നെല്ലിക്കുഴിയില്‍ ബിഡിഎസ് വനിതാ ഡോക്ടര്‍ മാനസയുടെ കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് സംബന്ധിച്ച് വിശദ അന്വേഷണത്തിനു പോലീസ്.കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് ഇന്നു ബാലസ്റ്റിക് വിദഗ്ദരെത്തി പരിശോധന നടത്തും. കൊലപാതകത്തിനുശേഷം ആത്മഹത്യ ചെയ്ത രാഖിലിനു ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കോതമംഗലത്തിനു സമീപം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളജില്‍ ഹൗസ് സര്‍ജനായി പ്രാക്ടീസ് ചെയ്തിരുന്ന കണ്ണൂര്‍ നാറാത്ത് രണ്ടാംമൈല്‍ പാര്‍വണം വീട്ടില്‍ പി.വി. മാനസ (24) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. യുവതിയുടെ മുന്‍ സുഹൃത്തായ കണ്ണൂര്‍ പാലയാട് മേലൂര്‍ രാഹുല്‍നിവാസില്‍ രാഖില്‍ പി. രഘൂത്തമന് (31) ആണ് കൊല നടത്തിയശേഷം ജീവനൊടുക്കിയത്. ഇരുവരുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തും. തുടര്‍ന്ന് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. ഉപയോഗിച്ചത് 7.62 എംഎം റൈഫിൾപ്രതി കൊലപാതകത്തിന് ഉപയോഗിച്ചത് 7.62 എംഎം റൈഫിൾ ആണെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. കണ്ണൂർ സ്വദേശിയായതിനാൽ മംഗലാപുരം…
Read More“ഞാന്‍ വിശ്വസിച്ച, എന്നെ വളര്‍ത്തിയ പ്രസ്ഥാനം ഇതായിരുന്നില്ല, ഇനി ഒന്നിനുമില്ല; അഴിമതി ചൂണ്ടിക്കാണിച്ചപ്പോൾ ഉണ്ടായ അനുഭവം കരുവന്നൂര്‍ ബാങ്കിലെ മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്…
ഇരിങ്ങാലക്കുട: “ഞാന്‍ വിശ്വസിച്ച, എന്നെ വളര്‍ത്തിയ പ്രസ്ഥാനം ഇതായിരുന്നില്ല, ഇനി ഒന്നിനുമില്ല, അഴിമതികളും ക്രമക്കേടും കണ്ട് മനംമടുത്തു’. സിപിഎംകാരനായ കരുവന്നൂര്‍ ബാങ്കിലെ മുന്‍ ജീവനക്കാരന്റെ വെളിപ്പെടുത്തലാണിത്. ഒരേ ആധാരം തന്നെ വീണ്ടും വീണ്ടും മുന്നിലെത്താന്‍ തുടങ്ങിയപ്പോഴാണു ശ്രദ്ധിച്ചു നോക്കിയത്. ഈ ആധാരത്തിന്റെ യഥാര്‍ഥ ഭൂവുടമയെ എനിക്കറിയാം. ഈ ഭൂമിയുടെ ആധാരം വച്ച് 12 പേരാണു കരുവന്നൂര്‍ ബാങ്കില്‍ നിന്നും ലോണെടുത്തത്. ഇത് സഹപ്രവര്‍ത്തകരോടു പറഞ്ഞപ്പോള്‍ “എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നത്. നമുക്ക് സ്വന്തം കാര്യങ്ങള്‍ നോക്കിയാല്‍ പോരേ’ എന്നായിരുന്നു മറുചോദ്യം. അ ദ്ദേഹം വേദനകലർന്ന സ്വരത്തി ൽ നിരാശയോടെ പറഞ്ഞു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ഇരിങ്ങാലക്കുട മേഖലയില്‍ സിപിഎമ്മിനു കനത്ത പ്രഹരമാണ് ഏല്പിച്ചത്. പലരും ഇതിനകം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുവാന്‍ തീരുമാനമെടുത്തു കഴിഞ്ഞു. വിഷയത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കിയത് കോണ്‍ഗ്രസും ബിജെപിയുമാണ്. ബാങ്ക് വായ്പാ തട്ടിപ്പില്‍…
Read More